2019, മേയ് 14, ചൊവ്വാഴ്ച

കുംഭകോണം

സാരംഗപാണി ക്ഷേത്രം





വിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. കുംഭകോണം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ യാത്രചെയ്താല്‍ ഈ ക്ഷേത്രത്തിലെത്താം. ഹൈന്ദവ വിശ്വാസപ്രകാരം പറയുന്ന 108 ദിവ്യദേശങ്ങളില്‍ ഒന്നാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അല്‍വാര്‍ എന്നുവിളിക്കുന്ന 12 സന്യാസിമാര്‍ തങ്ങളുടെ എഴുത്തുകളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. മഹാവിഷ്ണുവിന്‍റെ പ്രതിഷ്ഠയുള്ള വളരെ പഴക്കമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണിത്. 147 അടി ഉയരമുള്ള ഒരു ഗോപുരമാണ് ക്ഷേത്രത്തിലെ ഏറ്റവും മനോഹരമായ കാഴ്ച. അനന്തശയനം രൂപത്തിലാണ് ഇവിടുത്തെ വിഷ്ണു പ്രതിഷ്ഠ. ദേവി കോമളവല്ലിയുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്.

രാമസ്വാമി ക്ഷേത്രം

വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ രാമനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുംഭകോണത്തെ ഏറെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. നായക രാജാക്കന്മാരുടെ കാലത്തെ പ്രധാനമന്ത്രിയായിരുന്ന ഗോവിന്ദ ദീക്ഷിതരുടെ മേല്‍നോട്ടത്തിലാണ് ഈ ക്ഷേത്രം പണിതത്. വിഷ്ണുവിന്റെ ഭക്തരായിരുന്നു നായകരാജാക്കന്മാര്‍. നായകന്മാരുടെ കാലത്ത് കൈകൊണ്ടു തീര്‍ത്ത കൊത്തുപണികളും മറ്റും ഇപ്പോഴും ക്ഷേത്രത്തില്‍ കാണാം. ചക്രപാണി ക്ഷേത്ത്രതെയും രാമസ്വാമി ക്ഷേത്രത്തെയും ബന്ധപ്പെടുത്തിക്കൊണ്ട് ഗോവിന്ദ ദീക്ഷിതര്‍ ഒരു ഇടനാഴിയും പണികഴിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്റെ ചുവരുകളിലെല്ലാമായി രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളെല്ലാം ചിത്രരൂപത്തില്‍ വരച്ചുവച്ചിട്ടുണ്ട്.

സീര്‍കാഴി

നാഗപട്ടിണം ജില്ലയില്‍, ബംഗാള്‍ ഉള്‍ക്കടിലില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാറിയാണ് സീര്‍കാഴി സ്ഥിതി ചെയ്യുന്നത്. ഹൈന്ദവമതവിശ്വാസികളുടെ ഒരു തീര്‍ത്ഥാടനകേന്ദ്രമാണിത്. പരമ്പരാഗതമായ ആചാരങ്ങളും, വിശ്വാസങ്ങളും കൂടെയുള്ളപ്പോള്‍ തന്നെ ആധുനികതയോടൊപ്പം ചേര്‍ന്ന് സഞ്ചരിക്കുന്ന ഒരു പ്രദേശംകൂടിയാണ്‌ ഇത്. ഹിന്ദു ഐതിഹ്യങ്ങളനുസരിച്ച് ബ്രഹ്മാവ് ശിവനോട് പ്രാര്‍ത്ഥിച്ചിരുന്ന സ്ഥലമാണ് ഇത്.(ബ്രഹ്മപുരീശ്വര്‍ എന്നും ഈ സ്ഥലത്തിന് പേരുണ്ട്). ലോകം മുഴുവന്‍ പ്രളയത്തിലാണ്ടപ്പോള്‍ 64 പേരെ ശിവന്‍ രക്ഷിച്ചു. ഇക്കാരണത്താല്‍ ഈ ഗ്രാമത്തില്‍ ശിവന്‍റെ വ്യത്യസ്ഥമായ രൂപങ്ങള്‍ ആരാധിക്കപ്പെടുന്നു. ഇവിടെയുള്ള വിവിധ ക്ഷേത്രങ്ങളില്‍ ശിവന്‍റെ വിവിധ രൂപങ്ങളാണ് പൂജിക്കപ്പെടുന്നത്. ഇവിടെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപെടാന്‍ ഉപയോഗിച്ച ചങ്ങാടം തോണിപ്പാര്‍ അഥവാ തോണിപുരം എന്ന് അറിയപ്പെടുന്നു. രാജ്യമെങ്ങും നിന്ന് വിശ്വാസികള്‍ എത്തിച്ചേരുന്ന ഒരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണിത്. ജനുവരിയില്‍ ഇവിടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ണാഭമായ മകരപൊങ്കല്‍ ആഘോഷം നടക്കുന്നു. ഫെബ്രുവരിയിലാണ് ഇവിടെ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നത്. മഹാശിവരാത്രിയിലെ ഉത്സവത്തില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കാനായാണിത്.   ഒക്ടോബര്‍ -  നവംബര്‍ മാസങ്ങളില്‍ ദീപാവലിയോടനുബന്ധിച്ച് ഇവിടെ തെരുവുകള്‍ അലങ്കാര പ്രഭചൂടി നില്ക്കും. വേനല്‍ക്കാലത്ത് സാമാന്യം ചൂടുള്ള അന്തരീക്ഷമാണ് സീര്‍കാഴിയില്‍.

ഗോപാലകൃഷ്ണന്‍ ക്ഷേത്രം, തിരുകാലാംപാടി

ഓവര്‍വ്യൂ ചിത്രങ്ങള് ആകര്‍ഷണങ്ങള് എല്ലാ ദിവസവും 8 മണി മുതല്‍ 11.30 വരെയും, 5 മണി മുതല്‍ 7 മണി വരെയുമാണ് ഈ ക്ഷേത്രം തുറക്കുന്നത്. ഗോപാലകൃഷ്ണന്‍ പെരുമാളും, അരികിലായി പത്നിമാരായ രുഗ്മിണി, സത്യഭാമ എന്നിവരുമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ വച്ച് രഗ്മിണിക്കും, സത്യഭാമക്കുമൊപ്പം കൃഷ്ണന്‍ ദര്‍ശനം നല്കുമെന്നാണ് വിശ്വാസം. ദ്വാരകക്ക് തുല്യമായ പ്രധാന്യം നല്കപ്പെടുന്ന സ്ഥലമാണിത്. ഐതിഹ്യമനുസരിച്ച് സത്യഭാമക്ക് വേണ്ടി പാരിജാതപ്പൂക്കളന്വേഷിച്ച് വന്ന് കൃഷ്ണനെ ശിവന്‍ തടാകക്കരയിലേക്കയച്ചു. ഇവ മന്ത്രശക്തിയുള്ള പൂക്കളായിരുന്നു. അതുകൊണ്ട് ഈ സ്ഥലം താതമലൈര്‍ പൊയ്കൈ എന്നറിയപ്പെട്ടു. ആള്‍വാര്‍മാര്‍ പരിഗണിച്ച 108 ദിവ്യ ക്ഷേത്രങ്ങളിലൊന്നാണ് ഇത്.