കൊല്ലപ്പുഴ ദേവീ ക്ഷേത്രം
========================
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽ .തൊടുപുഴയിൽ നിന്നും തട്ടക്കുഴ വഴിയുള്ള ചെപ്പുകുളം റൂട്ടിൽ കൊല്ലപ്പുഴ ദേവീ ക്ഷേത്രം സ്റ്റോപ്പ് . പ്രധാനമൂർത്തി ഭദ്രകാളി പടിഞ്ഞാട്ടു ദർശനം . രണ്ടു നേരം പൂജയുണ്ട്. തന്ത്രി കടിയ്‌ക്കോൽ . ഉപദേവത ഗണപതി,ഭുവനേശ്വരി ഘണ്ടാകര്ണന് മറുത യക്ഷി, ചാമുണ്ഡി നാഗരാജാവ്, രണ്ടു രക്ഷസ്സുകൾ . മീനത്തിലെ പൂരവും ഉത്തരവും ആഘോഷം ഗരുഡൻ തൂക്കമുണ്ട്. മലയരയന്മാരുടെ താലവുമുണ്ട് .പഴയകാലത്ത് വരിക്കപ്ലാവിന്റെ വിഗ്രഹമായിരുന്നു കോഴിവെട്ടുണ്ടായിരുന്നു കുമാരമംഗലം കോയിക്കൽ കാരണവരുടെ കൂടെ വന്ന ദേവീ എന്ന് ഐതിഹ്യം . പന്നൂർ കുറുപ്പന്മാരുടെ കൈവശമായിരുന്നു .ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് .ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ നെല്ലിക്കാവ് ഭഗവതി,വരിക്കത്താനം ഭഗവതി ,ശാസ്താവ്,ഏഴുമുട്ടം മഹാദേവൻ കിഴക്കെക്കാവ് ഭഗവതി ,ചിലവിൽ,കാഞ്ഞിരംകോട്ട് കലൂർ ശിവൻ ശാന്തിക്കാടു ഭഗവതി വള്ളിയാനിക്കാട് ഭഗവതി ,ചന്ദനപ്പള്ളിക്കാവ് .