2019, മേയ് 15, ബുധനാഴ്‌ച

മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്ര

മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്ര

കർണാടകത്തിൽ ഏറ്റവുമധികം സന്ദർശകരെത്തുന്ന മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ടു നിരവധി ഐതിഹ്യങ്ങളുണ്ട്. മഹിഷമണ്ഡലം എന്നാണ് പഴയകാലത്ത് മൈസൂർ അറിയപ്പെട്ടിരുന്നത്. മഹിഷ എന്ന സംസ്‌കൃത പദത്തിന് എരുമ എന്നർത്ഥം. പ്രാകൃതിയിൽ 'മഹിസ'യെന്നും കർണ്ണാടകത്തിൽ മൈസയെന്നുമാണ് സമാനപദങ്ങൾ. മൈസയുടെ ഊര് മൈസൂരായി മാറി. മഹിഷാസുരന്റെ സാമ്രാജ്യമായിരുന്നു മൈസൂർ. ചണ്ഡമുണ്ഡന്മാരെ നിഗ്രഹിക്കാനവതരിച്ച ചാമുണ്ഡി മഹിഷാസുരനെ വധിച്ച് രാജ്യത്തു ഐശ്വര്യമുണ്ടാക്കി. പാർവ്വതിയുടെ അംശാവതാരമാണ് ചാമുണ്ഡി. മാർക്കണ്ഡേയൻ ഈ ചാമുണ്ഡിയെ ഇവിടെ പ്രതിഷ്ഠിച്ചു എന്ന് വിശ്വാസം. ചാമുണ്ഡിക്കുന്നുകളിൽ വസിച്ചിരുന്ന മഹിഷാസുര മർദ്ദിനിയെ ചാമുണ്ഡിയായി സങ്കല്പിച്ച് പ്രതിഷ്ഠിച്ചുവെന്നാണ് മറ്റൊരു ഐതിഹ്യം.

മഹാഭാരതകാലത്ത് മാഹിഷ്മതിയെന്നറിയപ്പെട്ടിരുന്ന മൈസൂർ പിൽക്കാലത്ത് പല പേരുകളിലറിയപ്പെട്ടു. ഇവിടെയെത്തിയ വൊസയാർ രാജവംശത്തിന്റെ പൂർവികർ മഹിഷാസുര എന്ന് തങ്ങളുടെ നാടിന് പുനർനാമകരണം ചെയ്തു. കാലക്രമത്തിൽ സ്ഥലനാമം മൈസൂറായി മാറി. ആദ്യകാലത്ത് ചാമുണ്ഡി മലകളിൽ ശിവനെയും ശക്തിയെയും പ്രതിഷ്ഠിച്ച രണ്ടു ക്ഷേത്രങ്ങളുണ്ടായിരുന്നു. ശിവക്ഷേത്രത്തിന്റെ ശക്തിക്ഷേത്രമായി നിർമ്മിക്കപ്പെട്ട മഹിഷാസുരമർദ്ദിനിയെ ചാമുണ്ഡിയുടെ രൂപത്തിൽ മൈസൂർ രാജവംശം കുലപരദേവതയായി സ്വീകരിച്ചു. അതോടെ മലയും ക്ഷേത്രവും ചാമുണ്ഡിയുടെ പേരിൽ അറിയപ്പെട്ടു തുടങ്ങി.

കടപ്പാട് :