2018, ജനുവരി 7, ഞായറാഴ്‌ച

തിരുവാതിര വ്രതം ശ്രേഷ്ഠം.
ലോകൈകനാഥനും പ്രപഞ്ച സ്രഷ്ടാവുമായ ശ്രീപരമേശ്വരന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര ആര്ദ്രാവ്രതമായും ആചാരാനുഷ്ഠാനങ്ങളില്മഹാപുണ്യദിനമായും ഹൈന്ദവര്ആചരിച്ചുവരുന്നു.ഭാരതീയ സംസ്കാരത്തെ മാറോട്ചേര്ത്ത് സര്വ്വൈശ്വര്യ- സന്തോഷപ്രദവുമായ ദാമ്പത്യസുഖ ജീവിതത്തെ ഓര്മ്മിക്കലാണ് തിരുവാതിരയാഘോഷത്തിന്റെ പ്രധാന ഉദ്ദേശം.
ശ്രീശിവശങ്കരന്റെ ആയുരാരോഗ്യത്തിനായി പ്രാര്ത്ഥിച്ച് തിരുവാതിര വ്രതം ആദ്യമായി അനുഷ്ഠിക്കപ്പെട്ടത് ശ്രീപാര്വ്വതി ദേവിയായിരുന്നുവെന്നാണ് ഐതിഹ്യം.
പാര്വ്വതി ദേവിയുമായുള്ള വിവാഹത്തിന് ശ്രീപരമേശ്വരന്അനുമതിയരുളിയത് ധനുമാസത്തിലെ തിരുവാതിരയിലാണെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീപാര്വ്വതിദേവി ഭഗവാന്റെ അനുഗ്രഹത്തിന് വ്രതമെടുക്കുന്ന ദിവസമെന്ന പ്രത്യേകതയുള്ളതുകൊണ്ട് പുണ്യദിനത്തില്വ്രതമനുഷ്ഠിച്ചാല്ഭഗവാന്റെ അനുഗ്രഹം വളരെകൂടുതല്ലഭിക്കുമെന്നാണ് വിശ്വാസം.
ശിവാലയങ്ങളില്വിശേഷാല്പൂജകള്‍, നാമമന്ത്രകീര്ത്തനം, ലക്ഷാര്ച്ചന, ദ്രവ്യകലശപൂജ, കലശാഭിഷേകം, ശിവസ്തുതിളോടെ നടത്തുന്ന തിരുവാതിരകളി എന്നിവ പുണ്യദിനത്തെ മഹനീയമാക്കുന്നു.തൃശൂര്വടക്കുന്നാഥക്ഷേത്രത്തില്ആതിരമഹോത്സവമായിട്ടാണ് ആഘോഷിക്കുന്നത്.
ആരാധനാ സമ്പദായത്തില്ദശപുഷ്പങ്ങളില്ഓരോന്നിനും ഓരോ ദേവതകളുമായി ബന്ധമുള്ളതിനാല്ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. മിഥുന സംക്രമദിവസം ദശപുഷ്പങ്ങള്വീട്ടുമുറ്റത്ത് നട്ടുവളര്ത്തുന്നത് വളരെ നല്ലതാണ്. ഔഷധഗുണമുള്ള സസ്യജാലങ്ങള്നട്ടുവളര്ത്തി പരിപാലിക്കുന്നത് ഐശ്വര്യവും ആയുരാരോഗ്യവുമാണ് പ്രദാനം ചെയ്യുക. കര്ക്കിടകത്തില്ശ്രീഭഗവതിയ്ക്കായി സമര്പ്പിക്കുന്ന അഷ്ടമംഗല്യത്തില്ദശപുഷ്പങ്ങളുള്പ്പെടും.
തിരുവാതിരയുടെ തലേദിവസം മകയിരം വ്രതമെടുത്താല്മക്കള്ക്ക് അഭിവൃദ്ധി, ആയുരാരോഗ്യം എന്നിവയുണ്ടാകുമെന്നും വിശ്വാസമുണ്ട്. ജാതകപ്രകാരം ദാമ്പത്യകലഹം, ഭര്തൃവിയോഗം വിധിക്കപ്പെട്ടവര്ക്കുപോലും തിരുവാതിരദിനത്തിലെ ശിവപാര്വ്വതി ആരാധനയിലൂടെ ദീര്ഘമാംഗല്യവും സന്തുഷ്ട കുടുംബജീവിതവും ലഭിക്കുന്നുവെന്നാണ് വിശ്വാസം.

തിരുവാതിരവ്രതത്തില്മകയിരം വ്രതത്തിന് വളരെ പ്രാധാന്യമുണ്ട്. നക്ഷത്രത്തിലാണ് കാമദേവന്റെ ദഹനം നടന്നത്. തിരുവാതിര നാളിലാണ് പുനര്ജീവന്ലഭിച്ചതെന്ന് പുരാണങ്ങളില്വ്യക്തമാക്കിയിട്ടുണ്ട്. കാമദേവദഹനമറിഞ്ഞ് കാമദേവപത്നി രതീദേവി ദുഃഖിതയും, അന്നപാനാദികള്വെടിഞ്ഞ് വിലപിച്ച് പ്രാര്ത്ഥനയും വ്രതവുമായി കഴിഞ്ഞു. മറ്റു ദേവീമാരെല്ലാവരും ഒത്തൊരുമിച്ച് ഇതില്പങ്കുചേര്ന്നു. ഇതെല്ലാം അറിഞ്ഞ ശ്രീപരമേശ്വരന്കാമദേവന് പുനര്ജീവന്നല്കി. ഇതിന്റെ സ്മരണ മകയിരം വ്രതത്തെ പ്രാധാന്യമുള്ളതാക്കി.
ബ്രാഹ്മണ-ഉപാസകഗൃഹങ്ങളില്പൂജയും തിരുവാതിരകളിയുമായി പൗര്ണ്ണമിദിനം ആചരിക്കുന്നു. ഗൃഹസ്ഥനായി കുടുംബസമേതം കഴിയുന്ന ശ്രീശങ്കരനെ മഹാപുണ്യദിനത്തില്വ്രതശുദ്ധിയോടെ ആരാധിച്ചാല്കുടുംബജീവിതം ഏറ്റവും സന്തോഷപ്രദമാകുമെന്നാണ് വിശ്വാസം.
ഉപവാസം-ഒരിക്കല്‍-പഞ്ചാക്ഷരമന്ത്രജപം എന്നിവയാണ് തിരുവാതിരദിനത്തില്പ്രധാനമായും അനുഷ്ഠിക്കുക. ശിവസഹസ്രനാമംശിവപുരാണപാരായാണം എന്നിവ വിശിഷ്ടദിനത്തില്പാരായണം ചെയ്താല്ഓംകാരമൂര്ത്തിയുടെ അനുഗ്രഹം വളരെ വേഗം ലഭിക്കുമെന്നും വിശ്വാസമുണ്ട്. ശിവക്ഷേത്രത്തില്ജലധാര, ഇളനീര്ധാര, കുവളത്തിലകൊണ്ട് പുഷ്പാഞ്ജലി, ശംഖാഭിഷേകം, മൃതുഞ്ജയ പുഷ്പാഞ്ജലി, മൃത്യുഞ്ജയഹോമം, നെയ്യഭിഷേകം എന്നിവ യഥാശക്തിപ്രകാരം ചെയ്യുന്നത് വളരെ ഉത്തമം. കുടുംബിനികള്ഭര്ത്താവിന്റെ ആയുസ്സ്, ആരോഗ്യം, യശസ്സ്, എന്നിവയ്ക്കുവേണ്ടി പ്രാര്ത്ഥിക്കുകയും കന്യകമാര്സല്ഗുണസമ്പന്നരായ ഭര്ത്താക്കന്മാരെ ലഭിയ്ക്കുന്നതിനുവേണ്ടിയും തിരുവാതിര വ്രതാനുഷ്ഠാനംകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
തിരുവാതിരദിനത്തില്രാത്രിയില്ദശപുഷ്പങ്ങള്കൊണ്ട് പാതിരപ്പൂചൂടലും തളിര്വെറ്റിലകൊണ്ട് മുറുക്കുന്നതും ഒരു മുഖ്യചടങ്ങായി പഴമക്കാര്ആചരിച്ചുവന്നിരുന്നു. രാത്രിയില്വിടരുന്ന കൊടുവേലിപ്പൂവിനോടൊപ്പം കറുക, കഞ്ഞുണ്ണി, തിരുതാളി, മുയല്ചെവിയന്‍, പൂവാംകുറുന്നില, മുക്കുറ്റി, നിലപ്പന, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറുള എന്നീ ദശപുഷ്പങ്ങളും ചേര്ന്നുള്ളത് ത്രിജടയെന്ന നാമധേയത്തില്പ്രസിദ്ധമാണ്.
തിരുവാതിരയോടനുബന്ധിച്ച് പാണനും പാട്ടിയും ഒത്തുചേര്ന്ന് ദേശാടനത്തിലൂടെ വീടുകള്തോറും സഞ്ചരിച്ച് നടത്തുന്ന തുകിലുണര്ത്തുപാട്ടും, വള്ളുവനാട്ടിലെ ചോഴികെട്ടിവരവും, വടക്കന്കേരളത്തില്പുറാട്ടുകാരന്റെ വേഷംവരവും പുണ്യദിനത്തിന്റെ പ്രാധാന്യം തുറന്നുകാട്ടുന്നു.
ശ്രീപാര്വ്വതിദേവിയുടെ പരമഭക്തവിവാഹം കഴിഞ്ഞ് നാലാം നാള്വിധവയായി. തന്റെ പ്രിയ ഭക്തയ്ക്കു നേരിട്ട മഹാദുരന്തത്തിന്റെ തീവ്രത ശ്രീപാര്വ്വതി ദേവി ശ്രീപരമേശ്വരനെ സങ്കടരൂപേണ അറിയിച്ചു. ഉടനെതന്നെ ശ്രീപരമേശ്വരന്യമധര്മ്മനെ വിളിച്ച് പ്രിയഭക്തയുടെ ഭര്ത്താവിന്റെ ജീവാത്മാവിനെ തിരികെയെത്തിക്കാന്ആവശ്യപ്പെട്ടു, പുന:സംഗമം സിദ്ധിച്ച ഭക്തദമ്പതികളെ ശ്രീപാര്വ്വതി ദേവി അനുഗ്രഹിക്കുന്ന കഥയാണ് മംഗല ആതിരയെന്ന പേരില്പ്രസിദ്ധമായ കീര്ത്തനം.
തിരുവാതിരയുടെ തലേദിവസം മുതല്വ്രതമെടുത്ത് ശരീരശുദ്ധിയും മന:ശുദ്ധിയും വരുത്തി ക്ഷേത്രദര്ശനവും പ്രാര്ത്ഥനയുമായി കഴിയണം. അരിഭക്ഷണം ഒഴിവാക്കി ഗോതമ്പുകൊണ്ടുള്ള ഭക്ഷണവും, കാവത്തും കിഴങ്ങും പയറും ചേര്ത്ത് തേങ്ങചിരവിയതുമിട്ട് കഴിയ്ക്കുകയുമാവാം. തിരുവാതിരയ്ക്ക് വാഴപ്പഴം (ചെറുപഴം)പ്രധാനപ്പെട്ട വിഭവമായി ഉപയോഗിച്ചുവരുന്നു.