2018, ജനുവരി 8, തിങ്കളാഴ്‌ച

ശിവന്റെ അംശാവതാരങ്ങള്
പല അംശാവതാരങ്ങളും ശിവനില്നിന്നും ആവിര്ഭവിച്ചിട്ടുണ്ട്. പ്രധാന അംശാവതാരങ്ങള്ദുര്വാസാവ്, വാനരന്‍, ശക്തി, വരുണന്എന്നിവരാണ്.
ദുര്വാസാവിന്റെ ജനനത്തെപ്പറ്റി പുരാണങ്ങളില്മൂന്നു കഥ കാണുന്നു. ഒരിക്കല്ബ്രഹ്മാവും ശിവനും തമ്മില്ഒരു വലിയ കലഹം ഉണ്ടായി. കലഹം മൂത്ത് യുദ്ധമായി. ശിവന്കോപാകുലനായി നില്ക്കുന്നതുകണ്ട് ദേവകള്ഭയന്ന് ഓടി. പാര്വതി ദേവി ഭയാകുലയായി. ദേവി പ്രാണനാഥനെ സമീപിച്ച്ദുര്വാസംഭവതിമേ’ (എനിക്ക് അങ്ങയുടെ കൂടെ സുഖമായി വസിക്കാന്കഴിയുന്നില്ല.) എന്ന് ദുഃഖത്തോടെ അറിയിച്ചു. തന്റെ പ്രിയയ്ക്ക് ദുര്വാസം വരുത്തിവച്ചത് താല്ക്കാലികമായ ഉണ്ടായ കോപമാണെന്ന് ശിവന്മനസ്സിലാക്കി. അതിനാല്ദേവിയുടെ രക്ഷയ്ക്കുവേണ്ടി തന്റെ കോപം സമാഹരിച്ച് മറ്റെവിടെയെങ്കിലും നിക്ഷേപിക്കണമെന്ന് ശിവന്തീരുമാനിച്ചു. പാത്രിവ്രത്യത്തില്സര്വോന്നതയായിരുന്ന ശീലാവതിയുടെ കാലമായിരുന്നു അത്.
അവരുടെ ഭര്ത്താവായ ഉഗ്രശ്രവസ്സ് കുഷ്ഠരോഗിയായിത്തീര്ന്നിട്ടും വേശ്യാലയത്തില്പോകണമെന്ന ആഗ്രഹം ഉപേക്ഷിച്ചില്ല. നടക്കുവാന്പാടില്ലാതിരുന്ന ഭര്ത്താവിനെ ശീലാവതി തോളില്വഹിച്ചുകൊണ്ട് വേശ്യാഗൃഹത്തില്പോകും വഴി അണിമാണ്ഡ്യവന്എന്ന മുനി ഉഗ്രശ്രവസ്സിനെ ശപിച്ചു- അടുത്ത സൂര്യോദയത്തില്തല ചിതറി മരിക്കട്ടെഎന്ന്. സൂര്യന്അടുത്തദിവസം ഉദിക്കാതിരിക്കട്ടെയെന്ന് ശീലാവതി പ്രതിശാപവും കൊടുത്തു. അതനുസരിച്ച് സൂര്യന്ഉദിക്കാതെയായി. കാര്യങ്ങള്ആകെ കുഴപ്പത്തിലായി. ത്രിമൂര്ത്തികളും ദേവകളുംകൂടി അത്രിമഹര്ഷിയുടെ സഹധര്മിണി ആയ അനസൂയയെക്കൊണ്ട് ശാപം പിന്വലിപ്പിക്കുകയും ചെയ്തു. സന്തോഷിച്ച ത്രിമൂര്ത്തികള്അനസൂയയ്ക്ക് എന്തു വരം വേണമെന്ന് ചോദിച്ചു ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്തന്റെ ഗര്ഭത്തില്കൂടി അംശാവതാരമെടുക്കണമെന്ന് അനസൂയ ആവശ്യപ്പെട്ടു. അതനുസരിച്ച് ബ്രഹ്മാവ് ചന്ദ്രനായും മഹാവിഷ്ണു ദത്താത്രേയനായും അനസൂയയില്ജന്മമെടുത്തു.
പാര്വതിക്ക് ദുര്വാസ ഹേതുവായ കോപത്തെ ശിവന്അനസൂയയില്നിക്ഷേപിച്ചു. അനസൂയ പ്രസവിച്ച ശിവന്റെ കോപാംശമായ കുട്ടിക്ക് ദുര്വാസാവ് എന്ന് പേരിട്ടു. ബ്രഹ്മാണ്ഡ പുരാണത്തിലെ 44-ാം അധ്യായത്തിലാണ് കഥയുള്ളത്. വാമനപുരാമത്തിലും മഹാഭാരതം അനുശാസന പര്വത്തിലുമായി മറ്റു രണ്ടു കഥകള്കാണുന്നു. മാര്ക്കണ്ഡേയ പുരാണം, ശിവന്മാര്ക്കണ്ഡേയന് നിത്യവും 16 വയസ്സായി ജീവിക്കട്ടെ എന്നനുഗ്രഹിച്ച കഥയാണ്. ദക്ഷപതിയുടെ ചിന്ത അസ്തമിപ്പിച്ച കഥയാണ് ദക്ഷയാഗം. അര്ജ്ജുനന് പാശുപതാസ്ത്രം നല്കി അനുഗ്രഹിച്ചു. പരശുരാമനെ ശിഷ്യനാക്കി അനുഗ്രഹിച്ചുഇങ്ങനെ ശിവമാഹാത്മ്യ കഥകള്ഏറെയുണ്ട്.
ജരാനര മാറുവന്ദേവന്മാര്അസുരന്മാരുടെ സഹായത്തോടുകൂടി പാലാഴി കടഞ്ഞു. അപ്പോള്അവിടെയുണ്ടായ ഹാലാഹല വിഷം കഴിച്ചു ലോകരക്ഷ ചെയ്തു. ഭഗവാന് യാതൊരു വിധ ആപത്തും സംഭവിക്കാതിരിക്കാന്എല്ലാവരും ഉറക്കമൊഴിഞ്ഞ് രാത്രി മുഴുവന്ഭജിച്ചു. വിഷം തീണ്ടിയാല്രാത്രിയില്ഉറങഅങാതെ നാമം ജപിക്കണമെന്ന തത്ത്വം കൂടി ശിവരാത്രിയുടെ മഹനീയ തത്ത്വം ബോധ്യപ്പെടുത്തുന്നു