2018, ജനുവരി 8, തിങ്കളാഴ്‌ച

പതിവ്രതാധര്മ്മം       
ധര്മ്മോ രക്ഷതി രക്ഷിതഃ’- ധര്മ്മം പാലിക്കുന്നവരെ ധര്മ്മവും പരിപാലിക്കും. ആചരണത്തിലൂടെയാണ് ധര്മ്മം നിലനില്ക്കുന്നത്. ഗൃഹസ്ഥാശ്രമ ധര്മ്മമാണ മറ്റ് ആശ്രമ ധര്മ്മങ്ങളെ പാലിക്കാനുള്ള ശക്തി പകരുന്നത്. ഭാര്യ-ഭര്തൃ ബന്ധത്തിന്റെ സുദൃഢത ഇതിന് അത്യന്താപേക്ഷിതവുമാണ്. ശ്രീരാമനും സീതാദേവിയുമാണ് മാതൃകാ ദമ്പതിമാര്‍. രാമനുവേണ്ടി ജീവിച്ച സീതയും സീതയ്ക്കുവേണ്ടി രാമനും.
രാമായണത്തില്സീതാസ്വയംവര സമയത്ത് വികാരനിര്ഭരമായ രംഗത്തില്ജനകമഹാരാജാവ് തന്റെ മകളായ സീതയെ പിടിച്ച് രാമനെ ഏല്പ്പിക്കുന്നത് വലിയൊരു സന്ദേശത്തോടെയാണ്. ‘യം സീതാ മമ സുതാ സഹധര്മ്മചാരി തവ’ -എന്റെ മകളായ സീതയെ രാമാ നിന്നോടുകൂടെ ധര്മ്മാചരണത്തിനായി നല്കുന്നുവെന്ന് പറഞ്ഞാണ് പാണിഗ്രഹണം നടത്തുന്നത്. ഓരോ അച്ഛനും ഇങ്ങനെയാവണം തന്റെ മകളെ വിവാഹവേദിയില്കൈപിടിച്ചുകൊടുക്കേണ്ടത്. രാമനും സീതയും അത് അക്ഷരംപ്രതി പാലിച്ചു. അകന്നിരിക്കേണ്ടിവന്നപ്പോഴും അടുത്തിരുന്നപ്പോഴുമെല്ലാം.
തന്റെ പത്നിയെ വീണ്ടെടുക്കാന്ഇത്രയേറെ ത്യാഗമനുഷ്ഠിച്ച മറ്റൊരാള്ഉണ്ടാകുമോയെന്ന് സംശയമാണ്. വനവാസത്തിന് പോകുമ്പോള്അതിന് മുന്നോടിയായി സീതയെ രാമന്പരീക്ഷിക്കുന്നുണ്ട്. കൗസല്യാദികളായ അമ്മമാരേയും ദശരഥനേയും പരിപാലിച്ച് അയോദ്ധ്യയില്കഴിയാനാണ് സീതയോട് രാമന്ആദ്യം പറയുന്നത്. പാണിഗ്രഹണ മന്ത്രാര്ത്ഥം മറക്കരുതെന്ന് സീത ഓര്മ്മിപ്പിക്കുന്നു.
കാട്ടിലെ ദുര്ഘടങ്ങളും മറ്റും പറഞ്ഞ് രാമന്പിന്തിരിപ്പിക്കാന്ശ്രമിച്ചിട്ടും സീതയ്ക്ക് കുലുക്കമില്ല. കല്ലും മുള്ളും നിറഞ്ഞ വഴികള്തനിക്ക് പൂവിരിച്ച പാതയാകും രാമനോടു കൂടെയെങ്കില്എന്ന് ജാനകി ആണയിടുന്നു. ഇന്നത്തെ കാലത്താണെങ്കില്എന്തായിരിക്കും! ഭര്തൃശൂശ്രൂഷാവ്രതമാണ് പതിവ്രതയായ ഒരു സ്ത്രീയുടെ ധര്മ്മം. ഇങ്ങനെയുള്ള മൈഥിലിയെ കൂടാതെ എങ്ങനെ രാമന് പോകാനാവും, എവിടേക്കായാലും.
എന്നാല്ലക്ഷ്മണന്റേയും ഊര്മ്മിളയുടേയും കാര്യമോ തികച്ചും വ്യത്യസ്തം. രാമന്റെ നിഴലായി താന്എപ്പോഴും സേവിച്ചുകൊണ്ടേയിരിക്കുമെന്ന ലക്ഷ്മണ പ്രതിജ്ഞയ്ക്ക് ഭംഗം വരാതെ നോക്കുകയാണ് ഊര്മ്മിള. സ്വയം നിശബ്ദയായി ഭര്ത്താവിനെ അനുസരിക്കുന്ന മഹതിക്ക് ഒരു പക്ഷേ 14 കൊല്ലം പതിയുടെ സാമീപ്യം പ്രത്യക്ഷത്തില്ഉണ്ടായിരുന്നില്ലെന്നിരിക്കാം. കാത്തിരിപ്പും കരുത്തും പതിവ്രതാ ധര്മ്മത്തിന്റെ മറ്റൊരു കാഴ്ചയാണ്.
രാമന്റെ പ്രതിനിധികളായി നന്ദിഗ്രാമത്തില്തപസ്സിരുന്ന ഭരത-ശത്രുഘ്നന്മാരുടെ അത്രതന്നെ മഹത്വം അവരുടെ ഭാര്യമാരായ മാണ്ഡവിക്കും ശ്രുതകീര്ത്തിക്കുമുണ്ട്. ശ്രീരാമനും അനുജന്മാര്ക്കും ബലമേകിയത് സീതാദികളായ ഭാര്യമാരുടെ പാതിവ്രത്യ തപസ്സുതന്നെയാണ്.
വനവാസകാലത്ത് അത്രി മഹര്ഷിയുടെ പത്നിയായ അനസൂയാദേവിയില്നിന്ന് സീതയ്ക്ക് പ്രത്യേകം പതിവ്രതാധര്മ്മ ഉപദേശം ലഭിക്കുന്നുണ്ട്.
ഒരുവര്ഷക്കാലം രാമനെ പിരിഞ്ഞിരിക്കേണ്ടി വരുമ്പോള്ഇതു സഹായകമാകുമെന്ന് അന്നേ അവര്മുന്കൂട്ടി കണ്ടിരുന്നു. 13 വര്ഷം കൊടുംകാട്ടില്രാമനെ പരിചരിക്കാനും ഇതുതന്നെ തുണയായി. രാവണന്അപഹരിച്ച സീതയെ അന്വേഷിച്ച് കാട്ടിലലഞ്ഞ്, കടലുകടന്ന് രാക്ഷസ വീര്യത്തെ മുഴുവന്നാമാവശേഷമാക്കി രാമന്‍. സീതയുടെ പാതിവ്രത്യത്തില്‍, ചാരിത്യശുദ്ധിയില്രാമന് സംശയമില്ലായിരുന്നു.
അഗ്നിശുദ്ധി ലോകര്ക്ക് (പൊതുസമൂഹത്തിന്) വിശ്വാസമുണ്ടാകാന് മാത്രം. (അഗ്നിയിലൊളിപ്പിച്ചുവച്ച യഥാര്ത്ഥ സീതയെ വീണ്ടെടുക്കാനെന്ന് അദ്ധ്യാത്മരാമായണം)
അയോദ്ധ്യയില്തിരിച്ചെത്തിയശേഷം അധികം വൈകാതെ രാമന് സീതയെ ഉപേക്ഷിക്കേണ്ടി വരുന്നു. ഇന്നും ശ്രീരാമനു നേരെ ഇക്കാരണത്താല്വിവരദോഷികളുടെ ശരവര്ഷം നടക്കുന്നുണ്ട്.
രാമായണം ശരിക്ക് മനസ്സിലാകാത്തതാണ് ചോദ്യങ്ങള്ക്ക് കാരണവും. ‘പൂര് ഗര്ഭിണിയായ സീതയെ രാമന്കാട്ടിലുപേക്ഷിച്ചത് ശരിയോ ?’ ഇതാണ് ചോദ്യത്തിന്റെ ചുരുക്കം. സീത വാല്മീകി ആശ്രമത്തില്രാമനെ സ്മരിച്ചും രാമന്കൊട്ടാരത്തില്സീതയില്തന്നെ മുഴുകിയിരുന്നതും കാണാതെ പോകരുത്. എന്തിന് സീതയെ ത്യജിച്ചു എന്നതിന് രാമന്നല്കിയ ഒരു ഉത്തരം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
സീതയെക്കുറിച്ച് അലക്കുകാരന്അപഖ്യാതി പറഞ്ഞു എന്നത് സൂചിപ്പിക്കുന്നത് സീതയുടെ ചാരിത്ര്യത്തെക്കുറിച്ച് സാധാരണക്കാരില്സാധാരണക്കാരന്വരെ ചര്ച്ച ചെയ്യുന്നു എന്നതാണ്. ഇതിനെയാണ് രാമന്തന്റെ ഒറ്റ പ്രവൃത്തികൊണ്ട് മാറ്റിമറിച്ചത്. സീത എന്റെ പ്രിയ ഭാര്യയാണ്.
അവളെപ്പറ്റി ഒരാള്പോലും മോശം പറയുന്നത്