2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

ഹരിപ്പാടിന്റെ ഐതീഹ്യം 'ഏകചക്ര' എന്ന നഗരം

 


ഹരിപ്പാടിന്റെ ഐതീഹ്യം  'ഏകചക്ര' എന്ന നഗരം 

================================================



മഹാഭാരത കഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു ഹരിപ്പാടിന്റെ ഐതീഹ്യം . മഹാഭാരത കഥയിലെ 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്.കേരളചരിത്രത്തിൽപരാമർശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം.

ഹരി (വിഷ്ണു)യുടെ പാദം (ഹരിപാദം) എന്നത് ലോപിച്ചാണ് ഈ പ്രദേശത്തിന് ഹരിപ്പാട് എന്ന നാമം ലഭിച്ചത് എന്ന് സ്ഥലപുരാണം.


അരക്കില്ലം വെന്തപ്പോൾ വിദുരരുടെ സഹായത്താൽ രക്ഷപ്പെട്ട പാണ്ഡവരും കുന്തീദേവിയും പാഞ്ചാലീസ്വയംവരത്തിന് മുമ്പ് താമസിച്ചിരുന്ന ഏകചക്രനഗരി എന്ന ബ്രാഹ്മണ ഗ്രാമം ഹരിപ്പാട് ആയിരുന്നു എന്ന് പരക്കെ വിശ്വസിക്കുന്നു. ഇതിന് സഹായകരമായ സ്ഥലനാമങ്ങൾ ഹരിപ്പാടും പരിസരപ്രദേശങ്ങളിലും സ്ഥിതിചെയ്യുന്നു .


ഏകചക്രയിലെ നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വളരെ പുരാതനവും പ്രശസ്തവുമാണ്. പാണ്ഡവർ പൂജിച്ചിരുന്ന വിഗ്രഹം ആണ് ഈ ക്ഷേത്രത്തിലെ ചതുർബാഹു വിഗ്രഹം എന്ന് ഭക്തർ വിശ്വസിക്കുന്നു. ഹരിപ്പാടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു ഈ ക്ഷേത്രം .


പാണ്ഡവർ കാവ് - വളരെ പ്രശസ്തമായ ദേവീ ക്ഷേത്രമാണ് പാണ്ഡവർകാവ് ക്ഷേത്രം . കുന്തീദേവി പ്രതിഷ്ഠിച്ച് പൂജിച്ചിരുന്നതാണ് ഈക്ഷത്രത്തിലേ പ്രതിഷ്ഠ. പാണ്ഡവ മാതാവായ കുന്തീ ദേവി ചെളികൊണ്ട് ഒരു ദേവി വിഗ്രഹം ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ് ഇവിടത്തെ പ്രധാന ദേവതയായ ദുർഗാദേവി എന്നാണ് വിശ്വാസം.


തിരുവിതാംകൂറിലെ പ്രശസ്ത ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് മുതുകുളം മേജര്‍ പാണ്ഡവര്‍കാവ്‌ ദേവി ക്ഷേത്രം . മഹാഭാരതകാലത്തോളം പഴമ അവകാശപ്പെടുന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത് . പാണ്ഡവരുടെ വനവാസ കാലത്ത് അവര്‍ ഈ പ്രദേശത്ത് താമസിക്കുകയും അന്ന് മണ്‍പാത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ചെളി ഉപയോഗിച്ച് കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിയായ ദുര്‍ഗാദേവിയുടെ വിഗ്രഹം നിര്‍മിച്ചു ആരാധിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. കുന്തി ദേവി ചെളി കൊണ്ട് നിര്‍മിച്ച വിഗ്രഹമാണ്‌ ഇപ്പോഴും ഇവിടുത്തെ മൂല വിഗ്രഹം . പഞ്ചലോഹ നിര്‍മിതമായ ഗോളക കൊണ്ട് ആവരണം ചെയ്തു സംരക്ഷിച്ചു പൂജാദി കര്‍മങ്ങള്‍ നിര്‍വഹിച്ചു പോരുന്നു. കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിക്ക് പ്രതിഷ്ടാനന്തരം അന്ന് ഖാണ്ഡവ വനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്ത് സുലഭമായി ലഭിച്ചിരുന്ന കദളിപ്പഴം ആണ് ആദ്യമായി നിവേദിച്ചത് . ഇന്നും പാണ്ഡവര്‍കാവ് ദേവിയുടെ ഇഷ്ട വഴിപാട് കദളിപ്പഴം ആണ് .കൊടിയേറ്റ് ദിവസവും , പൂരം ആറാട്ട്‌ ദിവസവും കുന്തീദേവിക്ക് മാതൃ സങ്കല്‍പ്പത്തില്‍ പുറത്തേക്ക് തൂവുന്ന ചടങ്ങ് ഇപ്പോഴും തുടര്‍ന്നുവരുന്നു. ഇഷ്ടവരദായിനിയായ പാണ്ഡവര്‍കാവിലമ്മ സമസ്ത ജനങ്ങള്‍കും അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞു കൊണ്ട് മഐശ്വര്യ ദേവതയായി പരിലസിക്കുന്നു.!!


പഞ്ചപാണ്ഡവരാൽ നടത്തിയ പ്രതിഷ്ഠ - അതേ കാലഘട്ടത്തില്‍ തന്നെ , പഞ്ചപാണ്ഡവന്മാര്‍ പ്രതിഷ്ടിച്ച മറ്റു 5 ക്ഷേത്രങ്ങള്‍ കൂടി മധ്യ തിരുവിതാംകൂറില്‍ ഉണ്ട് . അവ പാണ്ഡവരില്‍ മൂത്ത പുത്രനായ ധര്‍മപുത്രര്‍ പ്രതിഷ്ടിച്ച ത്രിചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രം , ഭീമന്‍ പ്രതിഷ്ടിച്ച തൃപ്പുലിയൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം , അര്‍ജുനന്‍ പ്രതിഷ്ടിച്ച തിരുവാറന്മുള ക്ഷേത്രം , നകുലന്‍ പ്രതിഷ്ടിച്ച തൃക്കൊടിത്താനം , സഹദേവന്‍ പ്രതിഷ്ടിച്ച തിരുവന്‍വണ്ടൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവയാണ്.. ത്രിചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനം തുടങ്ങി യഥാക്രമം പുലിയൂര്‍, ആറന്മുള ,തൃക്കൊടിത്താനം, തിരുവന്‍വണ്ടൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം ഉച്ചപ്പൂജയ്ക്‌ മുന്പായി പാണ്ഡവര്‍കാവില്‍ എത്തി തൊഴുതു കദളിപ്പഴം നിവേദിച്ചു കഴിച്ചു പ്രാര്‍ഥിച്ചാല്‍ മാത്രമെ ദര്‍ശനക്രമം പൂര്‍ത്തിയാവുകയുള്ളൂ എന്നും അങ്ങിനെ ചെയ്‌താല്‍ അഭീഷ്ടസിദ്ധി ഉണ്ടാകുമെന്നും അനുഭവസ്ഥര്‍ പറയുന്നു.


ചെങ്ങന്നൂരിന് സമീപമുള്ള പാണ്ഡവൻപാറയും ഈ വിശ്വാങ്ങൾക്ക് ബലംനൽകുന്നു. ഹരിപ്പാടിന് സമീപമുള്ള ചെങ്ങന്നൂരിലാണ്‌ വിസ്‌മയങ്ങളുണര്‍ത്തി പാണ്ഡവന്‍പാറ നിലകൊള്ളുന്നത്‌. നഗരത്തില്‍ നിന്ന്‌ ഒന്നര കിലോമീറ്റര്‍ അകലെ, പ്രകൃതിയുടെ പച്ചപ്പിനു നടുവില്‍ കറുപ്പിന്റെ തലയെടുപ്പായി ഇതു കാണാം. അരക്കില്ലം വെന്തശേഷം അഞ്ജാതവാസ കാലത്ത്‌ പഞ്ചപാണ്ഡവര്‍ കുന്തീയോടൊപ്പം ഈ പാറയില്‍ താമസിച്ചിരുന്നുവെന്നാണ്‌ വിശ്വാസം.


ഭീമാകാരമായ പാറയ്‌ക്കു മുകളില്‍ എടുത്തുവച്ചതുപോലെ കാണപ്പെടുന്ന പടുകൂറ്റന്‍ ശിലാഖണ്ഡങ്ങള്‍ ആരിലും അത്ഭുതം ജനിപ്പിക്കും. വലിപ്പത്തിലും ആകൃതിയിലും വൈവിധ്യങ്ങളുള്ള ഇവയ്‌ക്ക് പറയാനൊത്തിരി കഥകളുണ്ട്‌.


താമരപ്പാറ - അരികിലുള്ള ശ്രീകൃഷ്‌ണക്ഷേത്രത്തിന്റെ പടവുകള്‍ കടന്ന്‌ സഞ്ചാരികള്‍ക്കു പാറയിലേക്കു പ്രവേശിക്കാം. ക്ഷേത്രത്തിനു തൊട്ടു പിന്നില്‍ത്തന്നെ കൗതുകമുണര്‍ത്തുന്ന മൂന്നു ശിലകളുണ്ട്‌. ആദ്യത്തേതിനു താമരമൊട്ടിന്റെ ആകൃതി. രണ്ടാമത്തേതിനു പാതിവിരിഞ്ഞ താമരയുടെ രൂപം. ഒടുവിലത്തെ വന്‍ശിലയ്‌ക്ക് മുഴുവന്‍ വിടര്‍ന്ന താമരപ്പൂവിന്റെ മുഗ്‌ധസൗന്ദര്യം! താമരപ്പാറ എന്നാണ്‌ ഈ ഭാഗം അറിയപ്പെടുന്നത്‌.


തവളപ്പാറ - ഇനിയൊന്നു തിരിയുക. കുറച്ചപ്പുറത്ത്‌ അടുക്കിവച്ചതുപോലെ നീണ്ടുരുണ്ട രണ്ടു കല്‍പ്പാളികള്‍ കാണാം. അതിന്റെ മുന്‍ഭാഗത്തേക്കോ വശങ്ങളിലേക്കോ ചെന്ന്‌ സൂക്ഷിച്ചുനോക്കൂ. ശിലകളപ്പോള്‍ വായ്‌ പൊളിച്ച ഒരു ഭീമന്‍ തവളയായി തോന്നും. പ്രകൃതി മായാജാലം കാട്ടുന്ന ഈ ഭാഗത്തിനു തവളപ്പാറയെന്നാണു പേര്‌.


മദ്ദളപ്പാറ - വളരെ സൂക്ഷിച്ചു വേണം മുകളിലേക്കു കയറാന്‍. ഒരു ഭാഗത്തെത്തുമ്പോള്‍ ചെത്തിമിനുക്കിയതുപോലെയുള്ള കുറെ കൂറ്റന്‍ കല്ലുകള്‍ ചേര്‍ന്നിരിക്കുന്നതു കാണാം. അതിനടുത്തുള്ള ഒരിടം നന്നേ തെളിഞ്ഞുകിടപ്പുണ്ട്‌. അവിടെ കൈകൊണ്ട്‌ കൊട്ടിനോക്കിയാല്‍ മദ്ദളത്തിന്റെ മുഴക്കം കേള്‍ക്കാം. ആവേശം മൂത്ത ചിലര്‍ ഇവിടെയിരുന്നു പാട്ടുപടി താളമിടാറുണ്ട്‌.


നിലവറ - ഇരിപ്പിടത്തിന്റെ രൂപത്തിലുള്ള അഞ്ചു കരിമ്പാറകള്‍ ഇവിടത്തെ പ്രധാന കാഴ്‌ചയാണ്‌. പാണ്ഡവസഹോദരന്മാര്‍ ഇവയിലാണത്രേ ഇരുന്നിരുന്നത്‌. ഇതിനടുത്തായി കാണുന്ന നിലവറക്കുഴിയില്‍ അവര്‍ വിലപിടിപ്പുള്ള വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു.


ഭീമന്റെ തല്‍പ്പം - മുകള്‍ത്തട്ടു പരന്ന ആള്‍രൂപത്തിലുള്ള വലിയൊരു പാറ ഇവിടെയുണ്ട്‌. ഇതിലാണു ഭീമസേനന്‍ കിടന്നിരുന്നതെന്ന്‌ വിശ്വസിക്കപ്പെടുന്നു. അടുത്തുള്ള ശിലാഖണ്ഡം വെറ്റിലച്ചെല്ലമാണത്രേ. ഈ പാറയില്‍ കാല്‍പ്പാദത്തിന്റേതെന്നു തോന്നുന്ന വിസ്‌തൃതമായ ഒരാകൃതി പതിഞ്ഞുകിടപ്പുണ്ട്‌. അതും ഭീമന്റേതാണെന്നു കരുതപ്പെടുന്നു.


ഖാണ്ഡവദഹനവുമായി ബന്ധപ്പെട്ടും ചില സ്ഥലനാമങ്ങൾ ഹരിപ്പാടിന്റെ ചുറ്റുപാടുമുണ്ട്.


ഖാണ്ഡവവനം അഗ്നി ഭക്ഷണമാക്കിയപ്പോൾ ആദ്യം തീ കത്തിയ സ്ഥലം കത്തിയ ഊര് കത്തിയൂർ കാലാന്തരത്തിൽ പത്തിയൂർ ആയെന്നും ,അർജ്ജുനൻ ശരകൂടം കെട്ടാൻ ശരം എയ്ത ഊര് എയ്തൂർ ക്രമേണ ഏവൂർ ആയെന്നും സ്ഥലപുരാണം . ഖാണ്ഡവവനം കത്തിയമർന്നപ്പോൾ ഏറ്റവും കൂടുതൽ മണ്ണ് ചൂടുപിടിച്ച് കാഞ്ഞ ഊര് കാഞ്ഞൂർ ആയെന്നും ആദ്യം മണ്ണ് ആദ്യം ആറിയ സ്ഥലം ''മണ്ണാറിയശാല'' മണ്ണാറശാല ആയെന്നും വിശ്വാസം .


ഭീമനുമായി ഏറ്റുമുട്ടിയ വീര്യവാനായ ബകൻ വസിച്ചിരുന്ന ബകപുരം വീയപുര മെന്നും, ബകനേ ഊട്ടിയിരുന്ന സ്ഥലം ഊട്ടുപറമ്പ് എന്നും അറിയപ്പെടുന്നു. ഈസ്ഥലങ്ങളെല്ലാം ഹരിപ്പാടിന്റെ സമീപമാണ്.

മഹാഭാരതത്തിലെ ഈ കഥ ഒന്ന് വായിക്കുക ,,ഗുരുഭക്തി

 മഹാഭാരതത്തിലെ ഈ കഥ ഒന്ന് വായിക്കുക 


ഗുരുഭക്തി

പണ്ട് തക്ഷശിലയില്‍ അയോദ ധൌമ്യന്‍ എന്നൊരു ഒരു മഹര്‍ഷി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൂന്നു ശിഷ്യന്മാര്‍ ആയിരുന്നു ഉപമന്യു, അരുണി, വേദന്‍ എന്നിവര്‍.

ഗുരുകുല സമ്പ്രദായത്തില്‍ ശിഷ്യന്മാര്‍ ഗുരുവിന്റെ വീട്ടില്‍ താമസിച്ചു പഠിക്കുകയും, ഗുരുവിന്റെ വീട്ടിലെ ജോലികളില്‍ ഗുരുവിനെയും കുടുംബത്തെയും സഹായിക്കുകയും ചെയ്തിരുന്നു.

ഒരു ദിവസം ഗുരു ഉപമന്യുവിനെ വിളിച്ചു കാലികളെ മേയ്ക്കുന്നത് ഇനി മുതല്‍ നിന്റെ ചുമതല ആണ് എന്ന് പറഞ്ഞു. സന്തോഷത്തോടെ ഉപമന്യു കാലികളെ മേയ്ക്കുന്ന ജോലികളില്‍ വ്യാപൃതൻ  ആയി. പകലൊക്കെ കാലികളുമായി കറങ്ങി നടന്നു സന്ധ്യയോടെ ആണ് തിരികെ എത്തുക.

പകല്‍ മുഴുവനും നടക്കുന്ന ജോലി ആയിരുന്നിട്ടു കൂടി ഉപമാന്യുവില്‍ യാതൊരു ക്ഷീണവും ഗുരു കണ്ടില്ല എന്ന് മാത്രമല്ല കുറച്ചു തടിച്ചു വരുന്നത് ശ്രദ്ധിക്കുകയും ചെയ്തു. ഗുരു ഉപമന്യുവിനെ വിളിച്ചു ചോദിച്ചു,

എങ്ങിനെ ആണ് നീ ഇത്ര ആരോഗ്യവാന്‍ ആയിട്ട്  ഇരിക്കുന്നത് , ശിഷ്യന്‍ മറുപടി നല്‍കി, “ ഞാന്‍ പകലെ ല്ലാം ഭിക്ഷ എടുത്തു ആണ് ഭക്ഷിക്കുന്നത് .”

ഗുരു: ശിഷ്യന്‍ ഭിക്ഷ എടുത്താല്‍ അത് ഗുരുവിനു വേണ്ടി അനു എന്ന് നിനക്ക് അറിയില്ലേ?? ഇനി എടുക്കുന്ന ഭിക്ഷ ഇവിടെ കൊണ്ട് വന്നു എന്റെ മുന്‍പില്‍ സമര്‍പ്പിക്കണം.

ശിഷ്യന്‍ അന്ന് മുതല്‍ കിട്ടുന്ന ഭിക്ഷകള്‍ ഒക്കെ ഗുരുവിനു നല്‍കി തുടങ്ങി. എന്നാല്‍ ഗുരു വീണ്ടും ശ്രദ്ധിച്ചു, യാതൊരു ക്ഷീണവും ഇല്ല ശിഷ്യന്, ഗുരു ശിഷ്യനോട് ചോദിച്ചു “ ഭിക്ഷ ഒക്കെ എന്റെ കയ്യില്‍ കൊണ്ട് തരിക ആണ് നീ, പക്ഷെ നീ പഴയത് പോലെ തടിച്ചു തന്നെ ഇരിക്കുന്നു, എന്താണ് നിറെ ഭക്ഷണം??”

ശിഷ്യന്‍: ഞാന്‍ ഇപ്പോള്‍ പശുവിന്റെ പാല്‍ ആണ് കുടിക്കുന്നത് ഗുരോ.

ഗുരു: പശുവിന്റെ പാല്‍ പശു കുട്ടിക്ക് അവകാശപ്പെട്ടത് ആണ് അത് നീ കഴിക്കുവാന്‍ പാടില്ല.

ശിഷ്യന്‍ ഇനി കഴിക്കില്ല എന്ന് ഗുരുവിനെ അറിയിച്ചു.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗുരു ശ്രദ്ധിച്ചു, ശിഷ്യന് യാതൊരു ക്ഷീണവും ഇല്ല, ഗുരുവിന്റെ അന്വേഷണത്തില്‍, പാല് കുടിക്കുന്ന പശുകുട്ടിയുടെ വായില്‍ നിന്നും വീഴുന്ന നുരകള്‍ ആണ് ഇപ്പോള്‍ ശിഷ്യന്‍ ഭക്ഷിക്കുന്നത് എന്ന് മനസ്സിലാക്കി ഗുരു, എന്ന് മാത്രമല്ല അത് വിലക്കുകയും ചെയ്തു.

ഭിക്ഷ എടുത്തു കഴിക്കാനും പാടില്ല, പശുവിന്റെ പാല് കുടിക്കാനും പാടില്ല, എന്തിനു പശുകുട്ടിയുടെ വായില്‍ നിന്നും വീഴുന്ന പാലിന്റെ നുര കഴിക്കാന്‍ പോലും അനുവാദം ഇല്ല, കഠിനമായി വിശന്ന ഒരു സമയത്ത് ഉപമന്യു, അവിടെ കണ്ട കുറച്ചു എരിക്കിന്റെ ഇല കഴിച്ചു, അത് കഴിച്ച ഉപമാന്യുവിന്റെ കണ്ണുകള്‍ പൊട്ടി, കാഴ്ച നഷ്ടപ്പെട്ടു.

കാഴ്ച നഷ്ടപ്പെട്ട ഉപമന്യു, കാട്ടിലെ ഒരു കിണറ്റില്‍ വീണു, സ്ഥിരമായി വരുന്ന സമയം കഴിഞ്ഞിട്ടും ശിഷ്യനെ കാണാത്തതിനാല്‍ ഗുരു ശിഷ്യനെ അന്വേഷിച്ചു കാട്ടിലേക്ക് പോയി. തേടി നടന്നു ഒടുവില്‍ പൊട്ട കിണറ്റില്‍ കിടന്ന ശിഷ്യനെ  ഗുരു.കണ്ടെത്തി .

ശിഷ്യന്‍ ഗുരുവിനോട് അപേക്ഷിച്ച്, തന്റെ കണ്ണുകള്‍ ശരി ആക്കി തരുവാന്‍ വേണ്ടത് ചെയ്യുവാന്‍.

ഗുരു ശിഷ്യനോട് പറഞ്ഞു, ദേവവൈദ്യന്‍ ആയ അശ്വിനീ ദേവതകളോട് പ്രാര്‍ത്ഥിക്കുവാന്‍.

ഉപമന്യു ആ കിണറ്റില്‍ കിടന്നു കൊണ്ട് അശ്വിനീ ദേവതകളെ സ്തുതിക്കാന്‍ തുടങ്ങി,

ഉപമന്യുവിന്റെ സ്തുതിയില്‍ പ്രസാദിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടു, എന്നിട്ട് ഉപമന്യുവിനു ഒരു അപ്പം നല്‍കി കൊണ്ട് പറഞ്ഞു, ഇതാ ഇത് കഴിക്കൂ, നിന്റെ ക്ഷീണം മാറട്ടെ , ഉപമന്യു പറഞ്ഞു, ഇല്ല ഞാന്‍ ഇത് ഭുജിക്കുക ഇല്ല, ഭിക്ഷ കിട്ടുന്നത് എന്റെ ഗുരുവിനു വേണം നല്‍കുവാന്‍, അശ്വിനി ദേവതകളുടെ ആവര്‍ത്തിച്ചുള്ള ആവശ്യം ഉപമന്യു നിരാകരിച്ചു.

ഗുരുവിനോടുള്ള ആ അനുസരണാ ശീലം കൊണ്ട് സംതൃപ്തര്‍ ആയ അശ്വിനീ ദേവതകള്‍ ഉപമന്യുവിനു കാഴ്ച തിരികെ നല്‍കി, പല്ലുകള്‍ സ്വര്‍ണ്ണം ആക്കുകയും ചെയ്തു, എന്ന് മാത്രമല്ല ശ്രേഷ്ഠം ആയ ജീവിതം ലഭിക്കും എന്ന് അനുഗ്രഹിക്കുകയും ചെയ്തു.

കിണറ്റില്‍ നിന്നും കയറിയ ഉപമന്യു വേഗം തന്നെ ഗുരുവിന്റെ സന്നിധിയില്‍ എത്തുകയും തനിക്കുണ്ടായ അനുഭവങ്ങള്‍ വിവരിക്കുകയും ചെയ്തു, ഗുരു ഉപമന്യുവിനെ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചു യാത്രയാക്കി.

കടുത്ത ഗുരുഭക്തി ജീവിത വിജയത്തിന് എത്ര ബലം പകരും എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് മഹാഭാരതത്തിലെ ഈ കഥ.

2020, ഒക്‌ടോബർ 11, ഞായറാഴ്‌ച

ശ്രീപദ്മനാഭന്റെഇഷ്ടനിവേദ്യം ഉപ്പുമാങ്ങ .ഒരുവേറിട്ടകഥ

 




ശ്രീപദ്മനാഭന്റെഇഷ്ടനിവേദ്യം
ഉപ്പുമാങ്ങ 
==============================



ഒരുവേറിട്ടകഥ


ഘോരമായ ശബ്ദത്തോടെ ഇലിപ്പമരം രണ്ടായി സ്വാമിയാരുടെ മുന്നിൽ ഒടിഞ്ഞു വീണു. തെക്കു തിരുവല്ലതു തലവച്ചു, വടക്കു തൃപ്പാദപുരത്തേക്കു നീണ്ടു ആ വിശ്വരൂപം തന്റെ മുന്നിൽ ആയിരം സൂര്യതേജസ്സോടെ ആവിർഭവിക്കുമ്പോഴും അദ്ദേഹത്തിന്റെ കയ്യിൽ പുലയി കൊടുത്ത തീനാളം എരിയുകയായിരുന്നു!

അദ്ദേഹം നിലവിളിച്ചു

" ശ്രീപദ്മനാഭാ! അഖിലഗുരോ ഭഗവൻ നമസ്തേ!"

ഇന്നും നമ്മളിൽ ഓരോരുത്തരും ആ സന്നിധിയിൽ അനുഭവിക്കുന്ന കാര്യമാണിത്! ശേഷം കണ്ണിമാങ്ങാ ചിരട്ടയിൽ നിവേദിച്ചതും, നിത്യവും ആദ്യ നിവേദ്യമായി അത് തുടരുന്നതും നമുക്ക് പരിചിതമായ കാര്യമാണ്.


ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറേ കോണിലാണ് നിവേദ്യ മാങ്ങകൾ സൂക്ഷിക്കുന്നത്. എന്നാൽ ധർമരാജാവിനെ അത്ഭുതപ്പെടുത്തിയതും, ഐതീഹ്യമാലയിൽ പരാമര്ശിക്കപ്പെട്ടതുമായ ഉപ്പുമാങ്ങയുടെ കഥ താഴെ ചേർക്കുന്നു!


കഥ ഇങ്ങനെ....


കൊല്ലം തൊള്ളായിരത്തെഴുപത്തുമൂന്നാമാണ്ടു നാടു നീങ്ങിയ മഹാരാജാവു തിരുമനസ്സുകൊണ്ടു രാജ്യം വാണുകൊണ്ടിരിക്കുമ്പോൾ ഒരു മുറജപക്കാലത്ത് ഒരു ദിവസം നമ്പൂരിമാർ അത്താഴമുണ്ടുകൊണ്ടിരിക്കുന്ന സമയം അത്താഴത്തിന്റെ വെടിപ്പും കേമത്തവും കൊണ്ട് ഒരു നമ്പൂരി മറ്റൊരു നമ്പൂരിയോട്

"എടോ! എന്താ അത്താഴം കേമംതന്നെ, അല്ലേ? ഇങ്ങനെ മറ്റൊരു സ്ഥലത്തു നടക്കാൻ പ്രയാസമുണ്ട്. അങ്ങനെയല്ലോ?" - എന്നു ചോദിച്ചു. അപ്പോൾ മറ്റേ നമ്പൂരി, "അങ്ങനെ തന്നെ, അങ്ങനെതന്നെ, സംശയമില്ല. എങ്കിലും ആ പാണ്ടമ്പറത്തെ ഉപ്പുമാങ്ങയുടെ ഒരു ക‌ഷണം കൂടിയുണ്ടായിരുന്നു എങ്കിൽ ഒന്നുകൂടി ജാത്യമായേനേ. ആ ഒരു കുറവേ ഉള്ളൂ" എന്നു പറഞ്ഞു. ആ സമയം തിരുമനസ്സുകൊണ്ടു കോവിലെഴുന്നള്ളി പ്രദക്ഷിണമായി പോവുകയായിരുന്നു. നമ്പൂരിമാർ തിരുമനസ്സിനെ കണ്ടില്ല. എങ്കിലും അവിടുന്ന് ഈ സംഭാ‌ഷണം കേൾക്കുകയും അതു പറഞ്ഞ നമ്പൂരി ഇന്നാരാണെന്നു മനസ്സിലാക്കുകയും ചെയ്തു.

അന്നു രാത്രിയിൽത്തന്നെ തിരുമനസ്സുകൊണ്ടു ഗൂഢമായി ഒരാളെ അയച്ചു പിന്നത്തെ മുറയായപ്പോഴേക്കും കോടൻഭരണിയിലെ ഉപ്പുമാങ്ങ വരുത്തി, ഒരു ദിവസം അത്താഴത്തിനു പുളി വിളമ്പിച്ചു. അവിടെ മുറജപംവകയ്ക്കായി പലവിധത്തിൽ ഉപ്പിലിട്ടിട്ടുള്ള മാങ്ങകൾ പുളി വിളമ്പിയ കൂട്ടത്തിലാണ് ഇതും വിളമ്പിയത്. കോടൻ ഭരണിയിലെ മാങ്ങ വരുത്തിയ കഥ യാതൊരുത്തരും അറിഞ്ഞിരുന്നുമില്ല. എങ്കിലും മേല്പറഞ്ഞ നമ്പൂരി ഈ മാങ്ങാ ക‌ഷണം എടുത്തു കഴിച്ച ഉടനെ "ഓഹോ ആ കുറവും തീർന്നു. എടാ യോഗ്യാ! നീ ഇവിടെ വന്നുചേർന്നോ?" എന്നു പറഞ്ഞത്ര.അപ്പോൾ അടുക്കലിരുന്ന വേറെ നമ്പൂരി "ഈ മാങ്ങ സാക്ഷാൽ കോടൻഭരണിയിലേതാണ്" എന്നു പറഞ്ഞു. തിരുമനസ്സുകൊണ്ട് ആ സമയവും കോവിലെഴുന്നെള്ളീട്ടുണ്ടായിരുന്നതിനാൽ അതും കേട്ടു. കൊട്ടാരത്തിൽ എഴുന്നള്ളിയ ഉടനെ ആ നമ്പൂരിയെ വരുത്തി, "അങ്ങേപ്പോലെ സ്വാദറിഞ്ഞു ഭക്ഷിക്കുന്നവർ ചുരുക്കമാണ്" എന്നും മറ്റും സന്തോ‌ഷപൂർവം കല്പിക്കുകയും നമ്പൂരിക്ക് ഒരു സമ്മാനം കൊടുത്ത് അയയ്ക്കുകയും ചെയ്തു.

ഇങ്ങനെയാണ് കോടൻഭരണിയുടെയും അതിലെ മാങ്ങയുടെയും വിശേ‌ഷം. ആ മാങ്ങ ഒരിക്കൽ കൂട്ടീട്ടുള്ളവർ അതിന്റെ സ്വാദ് ഒരിക്കലും മറക്കുകയില്ല. ആ കോടൻഭരണി ആ ഇല്ലത്ത് ഇന്നും ഇരിക്കുന്നുണ്ട്. അതിലെ മാങ്ങയ്ക്കുള്ള അനന്യസാധാരണമായ ആ വിശേ‌ഷം ഇന്നും കണ്ടുവരുന്നുമുണ്ട്.

പ്രതിഷ്ഠനന്തരം ഭഗവാന് ചിരട്ടയിൽ നിവേദിച്ച കണ്ണിമാങ്ങാ, അതിസമ്പന്നതയിലും ലാളിത്യത്തിന്റെ നന്മയുള്ള രുചിയുമായി ഇന്നും വിളങ്ങുന്നു!


കടപ്പാട്: Aswin Suresh

അവണംകോട് സരസ്വതി ക്ഷേത്രം

 അവണംകോട് സരസ്വതി ക്ഷേത്രം 




108  ദുർഗ്ഗആലയങ്ങളിൽ ഒന്ന് .എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിൽ .അങ്കമാലി-നെടുവന്നൂർ  റോട്ടിൽ. ക്ഷേത്രത്തിന്റെ രണ്ടു ഭാഗം നെടുമ്പാശേരി ഇന്റർ നാഷണൽ എയർപോർട്ട് ആണ് .പ്രധാന മൂർത്തി ദുർഗ്ഗയാണെങ്കിലും സരസ്വതിയായിട്ടാണ്  ഇവിടുത്തെ സങ്കല്പം  സ്വയംഭൂവാണ് പടിഞ്ഞാട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് .തന്ത്രി കുന്നും പറമ്പു .പാടശേഖരത്തിന്റെ അരികിലായിരുന്നു ഈ ക്ഷേത്രം .ഉപദേവതകൾ അര ഫർലോങ് അകലെ . രാമഞ്ചിറക്ഷേത്രത്തിലെ ഭദ്രകാളിയും ശാസ്താവും  മീനത്തിലെ ഉത്രം  ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം  മുൻപ് ഈ ക്ഷേത്രത്തിലെ  പൂരം പ്രസിദ്ധ് മായിരുന്നു . ഇവിടുത്തെ ആറാട്ട് ദിവസം രാമഞ്ചിറക്ഷേത്രത്തിൽ താലപ്പൊലി നടത്തിവരുന്നു വിജയദശമിയും വിദ്യാരംഭവും ഇവിടെ പ്രധാനമാണ് കുട്ടികളെ എഴുത്തിനിരുത്താനും പ്രസിദ്ധമായ ഒന്നാണ് ,നവരാത്രിയ്ക്കുംആഘോഷമുണ്ട് . മൂത്തമന  ഭട്ടതിരിയുടെ ക്ഷേത്രമായിരുന്നു 1980  മുതൽ ഊരാണ്മ ദേവസം ബോർഡ് 

2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

നാഗര്‍കോവില്‍ നാഗരാജക്ഷേത്രം

 

നാഗര്‍കോവില്‍ നാഗരാജക്ഷേത്രം




പ്രധാന നാഗരാജ ക്ഷേത്രങ്ങളില്‍ ഒന്നാണ് നമ്മുടെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ നാഗരാജക്ഷേത്രം. ഈ ക്ഷേത്രത്തിനു ഏകദേശം രണ്ടായിരം വര്‍ഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിലെ മൂല പ്രതിഷ്ഠ സ്വയംഭൂ ആണെനാണ് വിശ്വാസം. ഒരു ബുദ്ധസന്യാസി ദേശാടനത്തിടെ വയല്‍ മദ്ധ്യത്തില്‍ സ്വയംഭൂ ആയ നാഗപ്രതിഷ്ഠ കാണാനിടയാകുകയും അദ്ദേഹം പ്രതിഷ്ഠയ്ക്ക് മീതെ ഓലകൊണ്ട് പുരയുണ്ടാക്കി പൂജാദികര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു. സ്വയംഭൂവായി വയലിലെ ജലത്തില്‍ കാണപ്പെട്ട നാഗരാജപ്രതിഷ്ഠയ്ക്കടിയില്‍ ഇന്നും വറ്റാത്ത നീരുറവ കാണപ്പെടുന്നുണ്ട്. നാഗരാജാവിന്റെ ശിരസ്സ്‌ നാഗര്‍കോവിലും, ഉടലും വാലും മറ്റിടങ്ങളിലും ആണെന്നാണ്‌ സങ്കല്പം. നാഗരാജക്ഷേത്രത്തിലെ ശ്രീകോവിലില്‍ മൂന്ന് പ്രധാന സന്നിധികളാണുള്ളത്. മദ്ധ്യഭാഗത്ത് ജലത്തില്‍ ഓലപുരയ്ക്ക് കീഴെ കുടികൊള്ളുന്ന അഞ്ചു തലയുള്ള നാഗരാജസന്നിധിയും, വലതുഭാഗത്ത് അനന്തകൃഷ്ണനായി മഹാവിഷ്ണു സന്നിധിയും, ഇടതുഭാഗത്ത് കാശിനാഥനായ ശിവന്റെ സന്നിധിയുമാണുള്ളത്. ചുറ്റമ്പലത്തില്‍ ദുര്‍ഗ്ഗാദേവി, ബാലമുരുകന്‍, അയ്യപ്പന്‍, ഗണപതി, ശിവന്‍, നാഗമണി ഭൂതത്താന്‍ എന്നീ ഉപദേവത പ്രതിഷ്ഠകളാണുള്ളത്.

ചിങ്ങമാസത്തിലെ ഞായറാഴ്ചകളില്‍ ആയിരകണക്കിന് ഭക്തര്‍ ഇവിടെ എത്തുന്നു. ചിങ്ങത്തിലെ ആയില്യം നാളില്‍ ഇവിടെ എത്തി പൂജാദികര്‍മ്മങ്ങള്‍ നടത്തുന്ന ഭക്തര്‍ക്ക്‌ രാഹുകേതു ദോഷത്തില്‍ നിന്ന് ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഇവിടുത്തെ ഉറവയില്‍ നിന്ന് ശേഖരിക്കുന്ന മണ്ണാണ് പ്രസാദമായി നല്‍കുന്നത്. ഈ പുറ്റുമണ്ണിന് വര്‍ഷത്തില്‍ രണ്ടു വട്ടം നിറമാറ്റമുണ്ടാകുന്നത് ശാസ്ത്രത്തിന് തന്നെ അത്ഭുതപ്രതിഭാസമായി നിലനില്‍ക്കുന്നു. ദക്ഷിണായനത്തില്‍ വെളുത്തനിറത്തിലും, ഉത്തരായനത്തില്‍ കറുത്തനിറത്തിലുമാണ്   ഈ പുറ്റുമണ്ണിന് നിറമാറ്റമുണ്ടാകുന്നത്. പ്രസാദമായി ലഭിക്കുന്ന പുറ്റുമണ്ണ് നെറ്റിയില്‍ തൊടുന്നത് മൂലം ചര്‍മ്മസംബന്ധമായ രോഗങ്ങള്‍ മാറികിട്ടുമെന്ന് വിശ്വസിക്കുന്നു.


വേണാട് മഹാരാജാവായിരുന്ന വീരഉദയമാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കുഷ്ഠരോഗം പിടിപ്പെടുകയും നാഗരാജക്ഷേത്രത്തിലെ പ്രസാദം പുരട്ടിയ ശേഷം രോഗവിമുക്തനായിയെന്നും പറയപ്പെടുന്നു. കുഷ്ഠരോഗത്തില്‍ നിന്ന് മുക്തി നേടിയതിന്റെ നന്ദി സൂചകമായാണ് മഹാരാജാവ് നാഗസന്നിധിക്ക് അടുത്തായി അനന്തകൃഷ്ണന് പ്രത്യേകസന്നിധി സ്ഥാപിച്ചത്. നാഗങ്ങൾക്ക്  പാലഭിഷേകവും, നൂറും പാലുമാണ് പ്രധാന വഴിപാട്. ഈ വഴിപാടിലൂടെ സര്‍പ്പദോഷങ്ങളും മാറി മംഗല്യഭാഗ്യം കൈവരുമെന്നാണ് വിശ്വാസം. ഇവിടെ വന്നു പ്രാർത്ഥിച്ചാൽ  പല ത്വക്ക് രോഗങ്ങളും മാറുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ത്വക്ക് രോഗ നിവാരണിയായ ഓടവല്ലി എന്ന സസ്യം ശ്രീകോവിലിന് ചുറ്റും വളര്‍ന്നിരുന്നതായി പറയപ്പെടുന്നു. കുട്ടികളില്ലാത്ത നിരവധി ദമ്പതിമാര്‍ ഇവിടെ വന്ന് പ്രാര്‍ഥിക്കാറുണ്ട്. പ്രാര്‍ത്ഥനയ്ക്ക് ശേഷം ജനിക്കുന്ന മിക്കകുട്ടികളും ആയില്യം നക്ഷത്രത്തിലാണ് ജനിക്കുന്നത്. കല്ല്‌ കൊണ്ട് നാഗപ്രതിഷ്ഠയുണ്ടാക്കി തന്ത്രിയെകൊണ്ട് പൂജിച്ച് ക്ഷേത്രാങ്കണത്തില്‍ പ്രതിഷ്ഠിച്ചാല്‍ സന്താന ഭാഗ്യം സിദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന് ചുറ്റും നിരവധി നാഗപ്രതിമകളും നാഗശില്പങ്ങളും ഉണ്ട്. ആറടിപൊക്കത്തിലുള്ള രണ്ടു സര്‍പ്പങ്ങളുടെ ശില്‍പ്പങ്ങളാണ് ക്ഷേത്രവാതില്‍ക്കലുള്ളത്. ക്ഷേത്രത്തിന് ചുറ്റും ധാരാളം പൂച്ചെടികളും, ഫലവൃക്ഷങ്ങളുമുണ്ട്. ഇവിടെയുള്ള നാഗപുഷ്പത്തെ സര്‍പ്പരാജന്റെ പ്രതീകമായി കണക്കാക്കുന്നു. നാഗലിംഗപൂക്കളാണ് പൂജയ്ക്ക് എടുക്കുന്നത്. മകരത്തിലെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആയില്യം ആറാട്ടാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.


കടപ്പാട്.

2020, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

കായംകുളം പുതിയിടം ക്ഷേത്രം KAYAMKULAM PUTHIYIDAM TEMPLE

 


കായംകുളം പുതിയിടം ക്ഷേത്രം

KAYAMKULAM PUTHIYIDAM TEMPLE
===================================
ആലപ്പുഴജില്ലയിലെ കായംകുളത്തു പ്രധാനമൂർത്തി ശ്രീകൃഷ്ണൻ പടിഞ്ഞാട് ദര്ശനം ആദ്യം കിഴക്കോട്ടു ദര്ശനം ആയിരുന്നു എന്ന് പഴമയുണ്ട്. വട്ടശ്രീകോവിൽ അഞ്ചു പൂജയുണ്ട് തന്ത്രി കുഴിക്കാട്ട് ഉപദേവത രണ്ടു ഗണപതി ശിവൻ അയ്യപ്പൻ മുരുകൻ നാഗരാജാവ് . മേടത്തിലെ രോഹിണി കൊടികയറി പത്ത് ദിവസത്തെ ഉത്സവം കായംകുളത്തെ ദിവാൻ കുളിച്ചു തൊഴുതിരുന്ന ക്ഷേത്രം ഇതാണെന്നു പറയുന്നു. വലിയ ക്ഷേത്രകുളമാണ്. കന്യാകുളത്തെ രാജാവിന്റെ ക്ഷേത്രമായിരുന്നു. ഇപ്പോൾ തിരുവതാംകൂർ ദേവസം .



കാമോത്ത് ഭഗവതിക്ഷേത്രം എറണാകുളം ജില്ല

 



കാമോത്ത് ഭഗവതിക്ഷേത്രം എറണാകുളം ജില്ല

================================================

എറണാകുളം ജില്ലയിലെ പനങ്ങാട് .കുമ്പളം പഞ്ചായത്തിൽ .പ്രധാന മൂർത്തി ഭഗവതി. പടിഞ്ഞാട്ടു ദര്ശനം  രണ്ടു നേരം പൂജയുണ്ട്. തന്ത്രി  പുലിയന്നൂർ.അരൂക്കുറ്റിയിൽ നിന്നും വന്ന ഭഗവതി. എന്നാണു ഐതിഹ്യം ദേശക്ഷേത്രമായിരുന്നു  ഉപദേവതമാർ  ശനി, ശാസ്താവ് രക്ഷസ്സ്, യക്ഷി,സർപ്പങ്ങൾ . പുറത്ത് അറുകൊല. മീനത്തിലെ ആയില്യം നാളിൽതലപ്പൊലിയുണ്ട്. ഈ ക്ഷേത്രത്തിൽ മുടിയേറ്റ് പാടില്ലാന്നു വിലക്കുണ്ട് .ഭഗവതി പ്രതിഷ്ഠ പൊട്ടിയ ശിലകണ്ണാടിയാണ് ഇത് വെള്ളി കമ്പികൊണ്ട് ചുറ്റികെട്ടിയിരിക്കുകയാണ് .വിഗ്രഹം മാറ്റിക്കൂടായെന്നാണ് നിശ്ചയം 

കാഞ്ഞൂർ ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം

 


കാഞ്ഞൂർ ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം




ആലപ്പുഴ ജില്ലയിലെ കാഞ്ഞൂരിൽ .ചേപ്പാട്‌പഞ്ചായത്തു. നാഷണൽ ഹൈവേക്കു അരികലാണ്. . പ്രധാന മൂർത്തി ദുർഗ്ഗ .കിഴക്കോട്ടു ദര്ശനം .രണ്ടു നേരം പൂജയുണ്ട്. തന്ത്രി കുളക്കട താമരശ്ശേരി മഠം .ഉപദേവത  ഭദ്രകാളി അയ്യപ്പൻ വീരഭദ്രൻ  യക്ഷി .ഈ ക്ഷേത്രം വലിയകാവിനകത്തായിരുന്നു കാഞ്ഞൂർ കാവ് എന്നായിരുന്നു പഴയ പേര്  പകൽ സമയത്ത് കായംകുളം കൊച്ചുണ്ണി  ഈ കാവിലാണു  ഒളിച്ചു താമസിച്ചിരുന്നത് എന്ന് പുരാവൃത്തം .ഇപ്പോൾ തിരുവതാം കൂർ ദേവസ്വം  ബോർഡിൻറെ  നിയന്ത്രണത്തിൽ 

2020, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

പൂഴിക പറമ്പു നാലിശ്ശേരി ഭഗവതിക്ഷേത്രം

 


പൂഴിക പറമ്പു നാലിശ്ശേരി ഭഗവതിക്ഷേത്രം 

=========================================

പാലക്കാട് ജില്ലയിലെ മണ്ണംപറ്റയിൽ  കടമ്പഴിപ്പുറം പഞ്ചായത്ത് .പ്രധാന മൂർത്തി ഭദ്രകാളി. ആറടിയോളം ഉയരമുള്ള ദാരുവിഗ്രഹമാണ് ചാന്താട്ടം ഉണ്ട്. വടക്കോട്ടു ദർശനം .രണ്ടു നേരം പൂയുണ്ട്. നായർ പൂജയാണ്  ഉപദേവതമാർ ,ഗണപതി അയ്യപ്പൻ .മകരത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച  തലപ്പൊലിയുണ്ട്. മാടമ്പി നമ്പൂതിരിയുടെ ക്ഷേത്രമാണ് . നാട്ടുകാരുടെ കമ്മറ്റിയാണ് ഭരണം 

പൂവ്വത്തുശ്ശേരി ദുർഗ്ഗക്ഷേത്രം തൃശൂർ ജില്ല

 

പൂവ്വത്തുശ്ശേരി ദുർഗ്ഗക്ഷേത്രം തൃശൂർ ജില്ല


108  ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്ന്  തൃശൂർ ജില്ലയിലെ അന്നമനട പഞ്ചായത്തിൽ ആലുവമാള  റൂട്ടിലെ പൂവത്തുശ്ശേരി  അമ്പലം സ്റ്റോപ്പിനടുത്ത് .പ്രധാനമൂർത്തി ദുർഗ്ഗ .ഇടത്തെ കണ്ണ് പൂർണ്ണമായും തെളിച്ചിട്ടില്ലാത്തവിഗ്രഹമാണ്  ഇത് ശില്പി മരിച്ചതുകൊണ്ടാണോ എന്ന്  വ്യക്തമല്ല .അഞ്ചു അടിയോളം ഉയരമുണ്ട്. .മുകളിലെ വലതു കൈയിൽ ചക്രം. ഇടതു കൈയിൽ ശംഖു .താഴെ ഇടതു കൈ എളിയിലും വലതുകൈ വരദാന സ്വഭാവത്തിലും .പടയോട്ടക്കാലത്ത് വിഗ്രഹത്തിന്റെ പാദങ്ങൾ ഒടിഞ്ഞു പോയതുകൊണ്ട് പഞ്ചലോഹത്തിൽ വാർത്തുകെട്ടി  വെള്ളിയുറയിട്ടു  കലശം നടത്തിയിരുന്നു  പഴയ ബിംബം പന്ത്രണ്ടാം നൂറ്റാണ്ടിൽ മാറിയതാണെന്നും  കരുതുന്നു . കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് തന്ത്രി നെടുമ്പള്ളി തരണ  നല്ലൂർ . ചതുര ശ്രീകോവിൽ. ഉപദേവതകൾ ഗണപതി,ശിവൻ,യക്ഷി,നാഗം .ഇവിടെ ചോറിൽ തേങ്ങാ ചിരകിയിട്ട്  നേദ്യമുണ്ട്. പഴയകാലത്ത്  ആറാട്ടുപുഴപൂരത്തിലെ പങ്കാളിയായിരുന്നു. ക്ഷേത്രത്തിൽ ഏഴാം ദിവസം അർദ്ധ രാത്രി പൂരം നക്ഷത്രം വരുന്ന തരത്തിൽ പത്ത് ദിവസത്തെ ഉത്സവം  1127  മുതൽ ഇല്ല .മംഗല്യത്തിന് ബ്രാഹ്മണിപ്പാട്ടും  പാട്ടും താലിയും നടയ്ക്ക് വയ്ക്കലും  വഴിപാടു. മള്ളിയൂർ മനവക ക്ഷേത്രമാണ്  ഈ മന അന്യം നിൽക്കാറായപ്പോൾ  അരയന്നമംഗലത്തുനിന്നും  ദെത്തെടുത്തു. ദത്തെടുത്ത ആൾ  സ്മാർത്തവിചാരത്തിൽ  പെട്ട് നാടുവിട്ടു .പിന്നീട് കുറുങ്ങാട്ടു  ഇല്ലത്തു  നിന്നും  വീണ്ടും ദത്തെടുത്ത്  അന്യം നിൽക്കുന്ന ഘട്ടം ഒഴിവാക്കിയെന്നു പഴമ .

വെൺമെനാട് വാമനമൂർത്തി ക്ഷേത്രം

   

   വെൺമെനാട് വാമനമൂർത്തി ക്ഷേത്രം

=====================================


തൃശൂർ ജില്ലയിലെ പാവറട്ടി പഞ്ചായത്തിൽ ഗുരുവായൂർ -കാഞ്ഞാണി റൂട്ടിലെ മനപടിയിൽ നിന്നും ഉമ്മറകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. പ്രധാന മൂർത്തി വാമനൻ ചതുര്ബാഹുവാണ് കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി ഇപ്പോൾ കാട്ടുമാടം ഉപദേവതകൾ  അയ്യപ്പൻ ,ഗണപതി .കോയാതെ ശിവക്ഷേത്രവും വനദുർഗ്ഗക്ഷേത്രവുമുണ്ട് ഇടവത്തിലെ അനിഴം ആഘോഷം ആദ്യം നമ്പൂതിരിമാരുടെ ക്ഷേത്രമായിരുന്നു  ഇവർ തമ്മിൽ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായപ്പോഴോ ഊരാളന്മാർ ഇല്ലങ്ങൾ അന്യം നിന്നപ്പോഴോ തിരുനാവായ വാദ്ധ്യാനെ ഏൽപ്പിച്ചു എന്നാണു പുരാവൃത്തം ഇപ്പോൾ കമ്മിറ്റിയുണ്ട്  കൊക്ക സന്ദേശത്തിൽ പരാമർശിച്ച സ്ഥലമാണ്    വെൺമെനാട്ഇതിനടുത്തുള്ള പുതുമനശ്ശേരി നരസിംഹ ക്ഷേത്രം .പഴയകാലത്ത് ഈ ക്ഷേത്രത്തിന്റെ കീഴേടമായിരുന്നു.

2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

വെട്രിവേൽവീരവേൽ ( പഴനി മുരുകൻ )

 


വെട്രിവേൽവീരവേൽ


പുരാണമായി തുടങ്ങി ഐതിഹ്യത്തിലേക്ക് രൂപം മാറി ചരിത്രത്തിലൂടെ സഞ്ചരിച്ചു വർത്തമാനത്തിൽ എത്തിയൊരു കഥയുണ്ട്.

എല്ലാവരെയും രക്ഷിക്കുന്ന ഈശ്വരനെ രക്ഷിക്കാൻ നിസ്സാരരായ നിങ്ങളാര് എന്ന് പലരും പരിഹസിക്കുന്ന കാലത്ത് നമ്മൾ ആവർത്തിച്ചു പരസ്പരം ഓർമിപ്പിക്കേണ്ടൊരു കഥ.


ഉമാമഹേശ്വരരെ മുഖം കാണിക്കാൻ കൈലാസഗിരി സന്ദർശിച്ച മഹാ ഋഷി നാരദന്റെ കയ്യിലുണ്ടായിരുന്നൊരു പഴത്തിൽ നിന്നാണ് ആ കഥ ആരംഭിക്കുന്നത്.

ഭുജിക്കുന്നവനെ മഹാജ്ഞാനിയാക്കുന്ന അറിവിന്റെ രുചിയൊളിപ്പിച്ചൊരു ജ്ഞാനപ്പഴത്തിൽ നിന്ന്.

രണ്ടു ഉണ്ണികൾ ഒന്നിച്ചു കളിച്ചു വളരുന്ന കൈലാസത്തിലേക്ക് പങ്കിടാൻ ആവാത്ത ഒറ്റ പഴവുമായി വരാനുള്ള നിർണയത്തിന് പിന്നിൽ നാരദ ഋഷിയുടെ സഹജ സ്വഭാവമായ കലഹ പ്രിയതയും അത് വഴി ലോക കല്യാണത്തിനുള്ള ഒരു ശ്രേഷ്ഠോദ്ദേശവും ഉണ്ടാവണം.

സ്വാഭാവികമായും പഴത്തിന്റെ അവകാശത്തിന് വേണ്ടി ഉണ്ണികൾ തമ്മിൽ തർക്കമായി.

വളരെ വേഗത്തിൽ തന്നെ അത് പരിഹരിക്കാനുള്ള മാർഗ്ഗവും നിശ്ചയിക്കപ്പെട്ടു.

ഏറ്റവും ആദ്യം ലോകം ചുറ്റി വരുന്നയാൾക്ക് ജ്ഞാന പഴം സ്വന്തം.

ഭാരമുള്ള ശരീരവുമായി ഒരു കുഞ്ഞൻ എലിയുടെ മേലിരുന്ന് ഏട്ടൻ ലോകം ചുറ്റി വരാനെടുക്കുന്ന നേരമോർത്ത് ഊറി ചിരിച്ചും ജയം ഉറപ്പിച്ചും അനിയൻ തന്റെ മയിൽ വാഹനമേറി ശരവേഗത്തിൽ ലോക പ്രദക്ഷിണത്തിനു പുറപ്പെട്ടു.

വേഗത്തിൽ അല്പം പുറകിൽ ആണെങ്കിലും ഉപായത്തിൽ വളരെ മുൻപിലായിരുന്ന ഏട്ടൻ പക്ഷെ അതിനൊന്നും മിനക്കെട്ടില്ല.

എല്ലാ ലോകങ്ങളും സമ്മേളിക്കുന്ന ശിവപാർവ്വതിമാരെ വേഗത്തിൽ ഒരു വട്ടം വലം വെച്ച് പൂർത്തിയാക്കി മത്സരത്തിൽ താൻ വിജയിച്ചതായി ഏട്ടൻ ഉണ്ണി സ്വയം ദേവർഷിയോട് പ്രഖ്യാപിച്ചു.

അച്ഛനും അമ്മയും തന്നെയാണ് ലോകം എന്ന ഗജമുഖന്റെ ന്യായത്തെ നിഷേധിക്കാൻ ആവാതെ നാരദർ ജ്ഞാനപ്പഴം അവന് നൽകി.


ലോക പ്രദക്ഷിണം പൂർത്തിയാക്കി മടങ്ങിയെത്തിയ വേലായുധൻ കാണുന്നത് മത്സരം ജയിച്ച വിജയിയുടെ ഭാവത്തിൽ പഴവുമായി നിറഞ്ഞു ചിരിക്കുന്ന ഏട്ടനെയാണ്.

താൻ കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ബാലകൻ  അതിലെ അനീതി പൊറുക്കാനായില്ല.

ഏട്ടനും നാരദ ഋഷിയും ചേർന്ന് തന്നോട് അന്യായം പ്രവർത്തിച്ചു എന്നത് മാത്രമല്ല, ആ വഞ്ചനക്ക് അച്ഛനും അമ്മയും കൂട്ട് നിൽക്കുക കൂടി ചെയ്തു എന്ന ചിന്ത, ആ ഉണ്ണിയുടെയുള്ളിൽ നോവും നീറുമായി.

സർവ്വതിനോടും നിർമമതയും വൈരാഗ്യവും തോന്നിയ ആ നിമിഷത്തിൽ അവൻ സർവ്വവും ത്യജിച്ചു വൈരാഗീ ഭാവം പൂണ്ടു.

അച്ഛനേയും അമ്മയേയും ഉറ്റതിനെയൊക്കെയെയും അവനവനെയും തന്നെ ഉപേക്ഷിച്ചു സർവ്വ സംഗ പരിത്യാഗിയായ സന്ന്യാസിയായി.

മൊട്ടയടിച്ചു ഭസ്മം പൂശി കാവിയുടുത്ത് യോഗ ദണ്ഡേന്തി കൈലാസ ഗേഹം വെടിഞ്ഞു.

ദക്ഷിണ ദിക്കിലേക്ക് ഏറെ സഞ്ചരിച്ചു കൈലാസത്തിനൊത്ത മറ്റൊരു ഗിരിയിലെത്തി.

സ്വസ്ഥമായ തപസ്സിന് യുക്തം തന്നെയെന്ന് കണ്ട് അവിടെ ഉപസ്ഥിതനായി ധ്യാനത്തിലാണ്ടു.


തീവ്ര ധ്യാനത്തിന്റെ പരമ കാഷ്ഠയിൽ ആ ബാല സന്ന്യാസി ആത്മജ്ഞാനത്തിന്റെ നിർവൃതിയറിഞ്ഞു.

താനെന്തെന്ന തിരിച്ചറിവിന്റെ തനിരൂപം തന്തൈയാറായ ശ്രീപരമേശ്വരൻ തന്നെയെന്ന് അവൻ കണ്ടു.

മകന്റെ ബോധത്തിൽ നിറഞ്ഞു നിന്ന മഹാദേവൻ വാത്സല്യ നിധിയായ അച്ഛനായി.

അറിവിന്റെ പഴത്തിനായി കലഹിച്ച മകനെ സാന്ത്വനിപ്പിക്കാൻ ആ പിതൃവാത്സല്യം നാദമായി.


"ഉനക്ക് എതുക്കപ്പാ ജ്ഞാനപ്പളം?

അന്ത പളമേ നീതാനപ്പാ.."


അൻപൊടു തന്തൈയുടെ അരുമ വാണിയായ് കേട്ട പരമ തത്വം തത്വമസിയുടെ തങ്കത്തമിഴ് തന്നെയെന്നവൻ തിരിച്ചറിഞ്ഞു.

ആ അറിവിന്റെ പരമാനന്ദത്തിൽ അവനങ്ങനെ പളംനീഅപ്പനായ പളനിയപ്പനായി.

പളം നീയുടെ തത്വം കേൾക്കാൻ ഭാഗ്യം സിദ്ധിച്ച പുണ്യമല, പളം നീ മലയായ പളനിമലയായി.

വൈരാഗീ ഭാവം വെടിഞ്ഞു കൈലാസത്തിൽ മടങ്ങിയെത്തിയ അനുജന് ചിരി ഒട്ടും മായാതെ ഏട്ടൻ നാരദർ നൽകിയ പഴം കൊണ്ട് തന്നെ പഞ്ചാമൃതം ഉണ്ടാക്കി സ്വയം ഊട്ടി.


സഹസ്രാബ്ദങ്ങൾക്കപ്പുറം പളനി മലയിലെത്തിയ സിദ്ധ ഭോഗർ അവിടെ ദണ്ഡായുധപാണിയായ ഒരു ബാല സന്ന്യാസിയുടെ ഉഗ്ര ചൈതന്യം തിരിച്ചറിഞ്ഞു.

പതിനെട്ട് ശൈവ സിദ്ധരിൽ ഒരാളായ ഭോഗർക്ക് അത് ശിവവാണി കേട്ട് ആത്മജ്ഞാനം നേടിയ ശ്രീമുരുഗന്റെ ചൈതന്യം തന്നെയെന്ന് മനസിലാക്കാൻ ഒട്ടും പ്രയാസമുണ്ടായില്ല.

എങ്കിലും ഇത്ര വിശേഷമുള്ള ഈ മലയിൽ എന്ത്‌ കൊണ്ട് ഈ മഹാചൈതന്യത്തെ ആരും മാനവരാശിക്ക് അനുഗ്രഹ വർഷം ചൊരിയുന്ന ഭാവത്തിൽ വിഗ്രഹത്തിൽ ആവാഹിച്ചു ആരാധന ചെയ്യുന്നില്ല എന്നദ്ദേഹം വിസ്മയം പൂണ്ടു.

ആ മഹാനിയോഗം നിറവേറ്റേണ്ടത് ആരുടെ പുണ്യമാവാം എന്ന സന്ദേഹം തീരാതെ തന്നെ സിദ്ധ യോഗി ധ്യാനത്തിൽ പ്രവേശിച്ചു.


ധ്യാനത്തിന്റെ തീവ്രാവസ്ഥയിൽ എപ്പോഴോ സിദ്ധ ഭോഗർ തന്റെ പരമ്പരയിലെ ആദി സിദ്ധനായ നന്ദിദേവനെ കണ്ടു.

അവിടെ നിന്ന് പിന്നെയും ഉയരത്തിലേക്ക് ചെന്നപ്പോൾ നന്ദികേശ്വരാരൂഢനായ ശിവ പെരുമാളെയും കണ്ടു.

എന്നിട്ടും തുടർന്ന ധ്യാനത്തിന്റെ പാരമ്യത്തിൽ അദ്ദേഹം ശ്രീമുരുഗൻ കേട്ട ശിവ വാണി കേട്ടു.

"അന്ത പളമേ നീ താനപ്പാ"!!


തത്വമസിയുടെ തങ്കത്തമിഴ് പളനി മലയിൽ പിന്നെയും മുഴങ്ങിയത് തന്റെ സന്ദേഹത്തിനുള്ള മറുപടിയായാണെന്ന് മഹാ സിദ്ധനറിഞ്ഞു.

അത് ഞാൻ തന്നെ എന്ന് മനസ്സിലുരുവിട്ട് ധ്യാനത്തിൽ നിന്നദ്ദേഹം ജാഗ്രത്തിലേക്കുണർന്നു.

സമസ്ത രോഗങ്ങൾക്കും ശമനം പകരുന്ന സർവ്വ വ്യാധി നിവാരിണിയായ ദിവ്യൗഷധം ആകണം ശ്രീമുരുഗന്റെ പുണ്യ വിഗ്രഹം എന്ന് മഹാവൈദ്യൻ കൂടിയായ സിദ്ധ ഭോഗർ ഉറപ്പിച്ചു.

ഒറ്റയ്‌ക്കെടുത്താൽ മഹാ വിഷവും പ്രത്യേക അനുപാതത്തിൽ തമ്മിൽ ലയിപ്പിച്ചാൽ മഹാ ഔഷധവും ആകുന്ന ഒമ്പത് പാഷാണങ്ങൾ സംയോജിപ്പിച്ചു ഉള്ളിൽ തെളിഞ്ഞ ദണ്ഡായുധപാണിയുടെ രൂപം തയ്യാറാക്കാൻ അദ്ദേഹം ഒരുക്കം കൂട്ടി.

നാലായിരത്തിലേറെ ഒറ്റ മൂലികളിൽ നിന്നായി 81 ഭൈഷജ കൂട്ടുകൾ ശ്രദ്ധാപൂർവ്വം വേർതിരിച്ചു.

അവയെ പല മാത്രകളിൽ വീണ്ടും ലയിപ്പിച്ചു 9 മഹാ പാഷാണങ്ങൾ തയ്യാറാക്കി.

വീരം, പൂരം, രസം, ജാതിലിംഗം, കണ്ടകം, ഗൗരീ പാഷാണം, വെള്ള പാഷാണം, മൃദർശ്ശിങ്ക്, ശിലാസത്ത്..

ഈ നവപാഷാണ കൂട്ടിനെ പ്രത്യേക താപനിലയിൽ ചൂടാക്കിയും തണുപ്പിച്ചും മണ്ണിനടിയിൽ കുഴിച്ചിട്ടും വീണ്ടുമെടുത്ത് ചൂടാക്കിയും വിഗ്രഹ നിർമ്മിതിക്കുള്ള രസമിശ്രിതം തയ്യാറാക്കി.

പാകമായ മിശ്രിതത്തെ മൂന്നായി പകുത്ത് അതിലൊരു പങ്ക്‌ കൊണ്ട് പളനി വിഗ്രഹത്തിന്റെ പണി ചെയ്തു തുടങ്ങി.

ശ്രീ മുരുഗന്റെ വദന ശോഭയിൽ സ്വയം മയങ്ങി വിഗ്രഹത്തിന്റെ മുഖം വീണ്ടും വീണ്ടും മിനുക്കിയും സുന്ദരമാക്കിയും ഭോഗർ കണക്കിലേറെ നേരം ചിലവഴിച്ചു.

തണുത്താൽ പാറ പോലെ ഉറച്ചു പോവുന്ന മിശ്രിതത്തിന്റെ ചൂടാറി വരുന്നത് വിഗ്രഹത്തിന്റെ മുഖം തൃപ്തി പോലെ തയ്യാറാക്കി കഴിഞ്ഞപ്പോളാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്.

പിന്നീടുള്ള അൽപ്പ നേരം കൊണ്ട് വിഗ്രഹത്തിന്റെ ഉടൽ അദ്ദേഹം വേഗത്തിൽ തയ്യാറാക്കി.

പളനി മുരുഗന്റെ തലയും ഉടലും തമ്മിലുള്ള ശില്പചാതുരിയിലെ വ്യത്യാസം ഒറ്റ നോട്ടത്തിൽ തന്നെ കണ്ണിൽ തെളിയുന്നത്ര പ്രകടമാണല്ലോ.

അങ്ങനെ പൂർണ്ണതയുടെ നിറവുള്ള മുഖവും അപൂർണ്ണതയുടെ ഗഹനത നിറച്ച ഉടലുമുള്ള അരുളമിഗു ദണ്ഡായുധ പാണിയുടെ നവപാഷാണ വിഗ്രഹം യുക്തമായ മുഹൂർത്തത്തിൽ സിദ്ധ ഭോഗർ പ്രതിഷ്ഠിച്ചു തന്ത്രം നിശ്ചയിച്ചു ആദ്യ പൂജ സ്വയം ചെയ്തു.


ശേഷിച്ച രസ മിശ്രിതം വീണ്ടുമുരുക്കി അതേ മട്ടിൽ രണ്ട് വിഗ്രഹങ്ങൾ കൂടി നിർമ്മിച്ച ശേഷം അവയുമായി പ്രതിഷ്ഠയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഗുഹാ കവാടത്തിൽ നിന്നുള്ള തുരങ്കത്തിലൂടെ ഭോഗർ പഴനി മലയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന രഹസ്യ ഗുഹയിലെത്തി മുരുഗനെ ധ്യാനിച്ച് നിർവികല്പ സമാധിയിൽ പ്രവേശിച്ചു.

ദണ്ഡായുധപാണി പ്രതിഷ്ഠയുടെ നേരെ താഴെ തന്നെയായാണ് സിദ്ധ ഭോഗർ സമാധിയിൽ ഇരിക്കുന്നതെന്നും, ഉചിതമായ സമയത്ത് അദ്ദേഹം സമാധി വിട്ടുണർന്നു അവശേഷിക്കുന്ന രണ്ടു വിഗ്രഹങ്ങളുമായി പുറത്ത് വരുമെന്നും, ഭാരതത്തിന്റെ ദക്ഷിണ ദിക്കിലും ഉത്തര ദിക്കിലും അവ പ്രതിഷ്ഠിച്ചു കൗമാര ധർമ്മത്തിന്റെ പൂർവ്വ പ്രതാപം പുനസ്ഥാപിക്കുമെന്നും, അക്കാലം വരെയും യാതൊരു ലോഭവുമില്ലാതെ പളനി മുരുഗ വിഗ്രഹം ലോക രക്ഷ ചെയ്യുമെന്നും കൗമാരാനുയായികൾ ഉറച്ചു വിശ്വസിക്കുന്നു.


നിർവ്വികല്പ സമാധിയിൽ പ്രവേശിക്കും മുൻപ് സിദ്ധ ഭോഗർ തന്റെ ശിഷ്യനായ പുലിപ്പാണി സിദ്ധന് പഴനിയുടെ തന്ത്രം ഉപദേശിച്ചു.

വിഗ്രഹത്തിന്റെ ഔഷധ സിദ്ധിയും, അത് സർവ്വരോഗഹരമായി ഭക്തർക്ക് ഉപയോഗപ്പെടാൻ പാലും പഞ്ചാമൃതവും വിഗ്രഹത്തിൽ അഭിഷേകം ചെയ്ത ശേഷം പ്രസാദമായി സേവിച്ചാൽ മതിയാവും എന്ന വിദ്യയും, അഭിഷേകത്തിന്റെ സമയവും നിയമവും പൂജാ വിധികളും പൂജിക്കേണ്ട ഭാവങ്ങളും എല്ലാം പുലിപ്പാണി സിദ്ധർ ഭോഗരിൽ നിന്നറിഞ്ഞു.

വിഴൈ പൂജ, ഉച്ചി കലം, സായ രക്ഷൈ, രാക്കലം എന്നിങ്ങനെ ദിവസത്തിലെ നാല് സന്ധ്യകളിലും വേണ്ട പൂജകൾ നിശ്ചയിക്കപ്പെട്ടു.

സന്ന്യാസി, വേടൻ, ബാലൻ, വൈതീകൻ, അരസൻ, വിരിത്തൻ എന്നിങ്ങനെ അലങ്കാരത്തിന്റെ ആറു ഭാവങ്ങൾ നിർണ്ണയിച്ചു.

ഗുരുവിന്റെ സമാധീ പ്രവേശനത്തിന് ശേഷം പുലിപ്പാണി സിദ്ധർ ഗുരുപദേശം പോലെ പളനി മുരുഗന്റെ ആരാധന നടത്തി മലയിൽ തങ്ങി.

സിദ്ധരുടെ കാലശേഷം ഗുരുക്കളെന്ന പേരിൽ പ്രസിദ്ധരായ പുലിപ്പാണിയുടെ പരമ്പര ആ ആരാധന ഭംഗമില്ലാതെ തുടർന്ന് പോന്നു.


നാലാം നൂറ്റാണ്ടിൽ നായാട്ടിനിടെ വഴി തെറ്റി പളനി മലയുടെ ചുവട്ടിലെത്തി തളർന്നുറങ്ങിയ ചേര വംശ രാജാവായ പെരുമാൾ ചേരന് സ്വപ്നത്തിൽ ബാലമുരുഗന്റെ ദർശന സൗഭാഗ്യമുണ്ടായി.

മലയിൽ അധിവസിക്കുന്ന മഹാ ചൈതന്യമുള്ള വിഗ്രഹത്തിനു യുക്തമായ രീതിയിൽ ക്ഷേത്രം നിർമ്മിച്ച് ആചരിക്കാനുള്ള നിയോഗം തന്റേതെന്ന് ചേരവംശ പെരുമാൾ തിരിച്ചറിഞ്ഞു.

കാട് പിടിച്ച മലയിൽ ആന വഴിയുണ്ടാക്കി നിർമാണ സാമഗ്രികൾ മുകളിലെത്തിച്ചു.

ലോകം മുഴുവൻ പുകഴ് പെറ്റ മുരുഗൻ കോവിൽ പളനിമലക്ക് മുകളിൽ കമനീയമായുയർന്നു.

പിന്നീട് വന്ന പാണ്ഡ്യ വംശ രാജാക്കന്മാർ യഥാകാലം ക്ഷേത്രം പുനർനിർമ്മിക്കുകയും മോടി കൂട്ടുകയും ചെയ്തു.

ചേര രാജാവ് നിർമ്മിച്ചതെന്ന് പ്രശസ്തിയുള്ള ക്ഷേത്രത്തിൽ ഇപ്പോൾ കാണുന്ന പാണ്ഡ്യകാല നിർമ്മാണ ശൈലിയുടെ സ്വാധീനം ആ ശ്രേഷ്ഠ സംഭാവനകൾക്ക് സാക്ഷ്യം പറയുന്നു.


പിന്നെയും അനവധി നൂറ്റാണ്ടുകൾ നവപാഷാണ വിഗ്രഹം പ്രയാസമേതുമില്ലാതെ പഴനിമലയിൽ പ്രൗഢിയോടെ നിലകൊണ്ടു.

കൃത്യമായി പറഞ്ഞാൽ, നേരിട്ടുള്ള ആക്രമണത്തിലൂടെ ക്ഷേത്രങ്ങളെ തകർക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ട ഹിന്ദു വിരുദ്ധ ശക്തികൾ നിയമത്തെയും സർക്കാരുകളെയും കൂട്ടുപിടിച്ചു അതിനിറങ്ങി തിരിച്ചു തുടങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം വരെ.

ദുരയും പണക്കൊതിയും മൂലം ഈശ്വരനെ വിറ്റു തിന്നാൻ പോലും മടിയില്ലാത്തവരായി മാറിയ ചിലരെ ഹിന്ദു സമാജത്തിൽ നിന്ന് തന്നെ വിലക്കെടുക്കാൻ കൂടി സാധിക്കുന്ന അവസ്ഥ വന്നതോടെ അവരുടെ ജോലി എളുപ്പമായി.

1983-84 കാലഘട്ടത്തിലാണ് പളനി വിരുദ്ധ ഗൂഢാലോചനകൾ പൂർണ്ണ രൂപത്തിൽ കളത്തിലിറങ്ങുന്നത്.

1970കളോടെ തന്നെ നിരവധി സിദ്ധ ക്ലിനിക്കുകൾ പഴനിമലക്ക് ചുറ്റും കൂണ് പോലെ മുളച്ചു പൊന്താൻ ആരംഭിച്ചിരുന്നു.

സർവ്വ രോഗങ്ങൾക്കും ഔഷധമായ പളനി മുരുഗ വിഗ്രഹത്തിലെ നവപാഷാണ കൂട്ടാണ്‌ മരുന്നുകളിൽ ചേർക്കുന്നത് എന്നവരൊക്കെയും പരസ്യം ചെയ്തിരുന്നു.

സ്വാഭാവികമായും പളനിയപ്പന്റെ വിഗ്രഹത്തിൽ നിന്ന് അർച്ചകർ നവപാഷാണ പൊടിയും കഷ്ണങ്ങൾ പോലും ചുരണ്ടിയും പൊട്ടിച്ചും പുറത്ത് വിൽക്കുന്നുണ്ടാവാം എന്ന സംശയം പൊതുസമൂഹത്തിൽ വ്യാപകമായി പ്രചരിച്ചു.

എന്നാൽ ശ്രീകോവിലിന്റെ ഉള്ളറയിൽ പ്രവേശിക്കാൻ ആകെ അനുവാദമുള്ള ഗുരുക്കളെ സംശയത്തിന്റെ മുൾമുനയിൽ നിർത്താനും അവരുടെ വിശ്വാസ്യത തകർക്കാനും ഉദ്ദേശിച്ചുള്ള കരുതിക്കൂട്ടിയുള്ള നുണ പ്രചരണങ്ങൾ മാത്രമായിരുന്നു അവയെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു.

പളനിയിൽ പെട്ടെന്ന് പൊന്തിയ ഒരൊറ്റ സിദ്ധാ ക്ലിനിക്കിലെ ഒരൊറ്റ മരുന്നിൽ പോലും നവപാഷാണത്തിന്റെ യാതൊരു അംശവും ഒരുകാലത്തും ഇല്ലായിരുന്നു.

വ്യാജ പരസ്യം ചെയ്തു ജനങ്ങളെ കബളിപ്പിച്ച ക്ലിനിക്കുകൾ എല്ലാം സ്റ്റേറ്റ് ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ അന്വേഷണത്തിൽ അടച്ചു പൂട്ടാൻ ഉത്തരവായി.

പളനി വിഗ്രഹത്തിന് തേയ്മാനവും പൊട്ടലും ഉണ്ടെന്ന് സ്ഥാപിക്കാനായി ആരംഭിച്ച ഉദ്യമം അതോടെ ആദ്യ ഘട്ടത്തിലേ തകർന്നു പോയി.

എന്നാൽ അത് കൊണ്ട് ശ്രമം അവസാനിപ്പിച്ച് അടങ്ങിയിരിക്കാൻ തല്പര കക്ഷികൾ ഒരുക്കമായിരുന്നില്ല.


1983 മുതൽ പളനി വിഗ്രഹത്തിന്റെ നില അപകടത്തിലാണെന്നും, വിഗ്രഹത്തിന്റെ ഉടലിന് കാര്യമായ പരിക്കുകളും പൊട്ടലുകളും ഉണ്ടെന്ന്, ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ് വിഗ്രഹമെന്നും ആരോപിച്ചു കൊണ്ടുള്ള നിരവധി ഹർജികൾ സർക്കാരിന് സമർപ്പിക്കപ്പെട്ടു.

വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പലവിധ സംഘടനകളുടെയും വ്യക്തികളുടെയും പേരിലായി നൂറിലേറെ അപേക്ഷകളാണ് വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് വിഗ്രഹം പുതുക്കി പണിയാനോ പുതിയ വിഗ്രഹം സ്ഥാപിക്കാനോ തയ്യാറാവണം എന്നാവശ്യപ്പെട്ട് സർക്കാരിന് മുന്നിലെത്തിയത്.

വിഗ്രഹത്തിന്റെ മുഖത്തിനുള്ള പൂർണ്ണതയും മിനുസവും ഉടൽ ഭാഗത്തിനില്ലെന്നും, താരതമ്യത്തിൽ പരിശോധിച്ചാൽ കീഴ്ഭാഗത്ത് ശോഷണത്തിന്റെ അടയാളങ്ങൾ കണ്ടെത്താമെന്നും, കാൽമുട്ടുകളുടെ ഭാഗം ഏത് നിമിഷവും വിഗ്രഹം നിലംപതിക്കാൻ പോന്നത്രയും ദുർബലമാണെന്നും മറ്റുമുള്ള വാദങ്ങൾ അവയിലെല്ലാം ഉയർത്തിയിരുന്നു.

എന്നാൽ വിഗ്രഹത്തിനു യാതൊരു മാറ്റവും ഇല്ലെന്നും, തങ്ങൾ കണ്ടു തുടങ്ങിയ കാലം മുതൽക്കേ വിഗ്രഹം ഈ മട്ടിൽ തന്നെയാണെന്നും, മുഖവും ഉടലും തമ്മിലുള്ള വ്യത്യാസത്തിനും കീഴ്ഭാഗത്തെ ശോഷിത ഭാവത്തിനും കാൽമുട്ടുകളുടെ ദുർബല പ്രകൃതിക്കും മറ്റുമുള്ള കാരണങ്ങൾ ഭോഗർ നടത്തിയ പ്രതിഷ്ഠയുമായി തന്നെ ബന്ധപ്പെട്ട ഐതീഹ്യങ്ങളിൽ ഉണ്ടെന്നും അർച്ചകരായ ഗുരുക്കളും ക്ഷേത്രത്തിലെ നിത്യ സന്ദർശകരായ വിശ്വാസികളും ആണയിട്ട് പറഞ്ഞത് കേൾക്കാൻ ആരും ഒരുക്കമായിരുന്നില്ല.


1984ൽ തന്നെ മുഖ്യമന്ത്രിയായിരുന്ന എം.ജി.ആർ പളനി ക്ഷേത്രത്തെ സംരക്ഷിക്കാൻ എന്ന ന്യായം നിരത്തി പുരാതന നവപാഷാണ വിഗ്രഹം മാറ്റി പുതിയ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.

അതിശക്തമായ വിശ്വാസി പ്രക്ഷോഭമാണ് തുടർന്നുള്ള നാളുകളിൽ തമിഴ്‌നാട് കണ്ടത്.


മറ്റേതെങ്കിലും ക്ഷേത്രത്തിൽ കേടുപാടുള്ള വിഗ്രഹം മാറ്റി പുതിയ വിഗ്രഹം പുനഃപ്രതിഷ്ഠിക്കുന്ന പോലെയായിരുന്നില്ല പഴനിയിൽ.

പഴനി ക്ഷേത്രത്തിന്റെ മൗലികമായ പ്രാധാന്യം തന്നെ സിദ്ധ ഭോഗർ പ്രതിഷ്ഠിച്ച നവപാഷാണ വിഗ്രഹവും അതിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുമാണ്.

ആ വിഗ്രഹം മാറ്റി പുതിയൊരെണ്ണം പ്രതിഷ്ഠിക്കുക എന്നാൽ പഴനി ക്ഷേത്രത്തെ മറ്റനേകം മുരുഗ ക്ഷേത്രങ്ങളിൽ ഒന്ന് മാത്രമായി മാറ്റുക എന്നാണർത്ഥം.

നവപാഷാണ വിഗ്രഹമില്ലാതെ പഴനി ക്ഷേത്രം പഴനി ക്ഷേത്രമേ അല്ലാതാവുമായിരുന്നു.

ആയിരത്താണ്ടുകളായി ആരാധിച്ചു വന്ന ദണ്ഡായുധപാണിയെ ഒരു ദിവസം ഉപേക്ഷിച്ചു ഇരുട്ട് നിലവറയിൽ അടയ്ക്കുന്നത് പഴനി മലയിൽ ജീവൻ സൂക്ഷിക്കുന്ന തമിഴ്‌നാട്ടിലെ മുരുഗ ഭക്തർക്ക് ചിന്തിക്കാനാവുമായിരുന്നില്ല.

അക്കാലത്ത് അന്നാട്ടിലെ ഓരോ വിശ്വാസിയും സ്വയവും പരസ്പരവും ചോദിച്ചിരുന്നൊരു ചോദ്യമുണ്ടത്രേ.


"എല്ലാരെയും പളനി മുരുഗൻ കാപ്പാത്തുവോം..

പളനി മുരുഗനെ യാര് കാപ്പാത്തുവോം??"


അതിന്റെ ഉത്തരം മുരുഗനും ഭോഗരും കേട്ട ശിവ വാണിയായി അവർ ഓരോരുത്തരുടെയും ഉള്ളിൽ ആവർത്തിച്ചു അലയടിച്ചു.


"അന്ത പളമേ നീതാനപ്പാ!!"


ഇത്ര നാളും തങ്ങളെ കാത്തുരക്ഷിച്ച മൂർത്തിയോട് ഇപ്പോളതിനൊക്കെയും ഉള്ള നന്ദിയും കടപ്പാടും കാണിക്കേണ്ടത് തങ്ങളുടെ ധർമ്മമാണ് എന്നവർ തിരിച്ചറിഞ്ഞു.

പളനിയപ്പൻ ദൈവമാണെങ്കിൽ സ്വയം രക്ഷിക്കാമല്ലോ എന്ന് പറഞ്ഞു മുരുഗന്റെ ശക്തി പരീക്ഷിക്കാനുള്ള അവസരമായി ആ പ്രതിസന്ധി ഘട്ടത്തെ അവർ ഉപയോഗിച്ചില്ല.

യഥാവിധി മൂർത്തിയുടെ രക്ഷ ചെയ്യുന്നവർക്ക് മാത്രമേ രക്ഷ പകരേണ്ട കടമ മൂർത്തിക്കുള്ളൂ എന്നവർ നന്നായി മനസിലാക്കിയിരുന്നു.

പളനി മുരുഗൻ നിലനിൽക്കേണ്ടത് പളനി മുരുഗന്റെ ആവശ്യമല്ല, തങ്ങളുടെ ആവശ്യമാണ്‌ എന്നതിൽ അവർക്ക് സംശയവും ഇല്ലായിരുന്നു.


'അത് ഞാൻ തന്നെ' എന്ന അറിവിന്റെ ആവേശത്തിൽ അവർ നയിച്ച പ്രക്ഷോഭത്തിന്‌ മുന്നിൽ ഒന്നല്ല, മൂന്ന് സർക്കാരുകൾക്കാണ് മുട്ട് മടക്കേണ്ടി വന്നത്.

ആദ്യത്തെ ഊഴം 1984ൽ എം.ജി രാമചന്ദ്രന്റെ സർക്കാരിന് തന്നെയായിരുന്നു.

വിശ്വാസി പ്രക്ഷോഭത്തെ തുടർന്ന് വിഗ്രഹം മാറ്റാനുള്ള തീരുമാനം പിൻവലിച്ച എം.ജി.ആർ വിഷയം പഠിക്കാൻ ജസ്റ്റിസ് സദാശിവം അധ്യക്ഷനായ കമ്മീഷൻ രൂപീകരിച്ചു.

കമ്മീഷൻ വിശദമായ പഠനത്തിന്റെ അവസാനം വിഗ്രഹം മാറ്റേണ്ട സാഹചര്യമില്ല, അഭിഷേകങ്ങളുടെ എണ്ണം പരിമിതപ്പെടുത്തി ഭാവിയിൽ കേടുപാടില്ലാതെ നവപാഷാണ വിഗ്രഹം നിലനിർത്തിയാൽ മതിയാവും എന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.

അത് കൊണ്ടും അടങ്ങാൻ തയ്യാറാവാത്ത ക്ഷേത്ര വിരുദ്ധ ശക്തികൾ വിഗ്രഹം മാറ്റിക്കാനുള്ള സമ്മർദ്ധം തുടർന്ന് കൊണ്ടിരുന്നു.

പിന്നെയും പിന്നെയും അതേ ആവശ്യം ഉന്നയിച്ചു മാറി വരുന്ന സർക്കാരുകൾക്കൊക്കെ മുന്നിൽ അപേക്ഷകൾ സമർപ്പിക്കപ്പെട്ടു.

1994ൽ വന്ന ആദ്യ ജയലളിതാ മന്ത്രിസഭ എം.ജി.ആറിന്റെ പ്രഖ്യാപനം നടപ്പിലാക്കുക അഭിമാന പ്രശ്നമായി ഏറ്റെടുത്തു.

വീണ്ടും നവപാഷാണ വിഗ്രഹം മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

വീണ്ടും അതിശക്തമായ വിശ്വാസി പ്രക്ഷോഭമുണ്ടായി.

വീണ്ടും സർക്കാരിന് നിലപാട് മാറ്റി തീരുമാനം പിൻവലിക്കേണ്ടി വന്നു.

2002ൽ ജയലളിതയുടെ സർക്കാർ തന്നെ പിന്നെയും പുതിയ പഞ്ചലോഹ വിഗ്രഹം നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചു.

അഭിഷേകം നടത്താനായി മൂലവരുടെ നവപാഷാണ വിഗ്രഹത്തെ മറച്ചു കൊണ്ട് നിൽക്കുന്ന 200 കിലോഗ്രാം ഭാരം വരുന്ന വിഗ്രഹം നിർമ്മിക്കാനായിരുന്നു തീരുമാനം.

തമിഴ്നാട് എച്.ആർ&സി.ഇ ഡിപ്പാർട്മെന്റിനെയും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.കെ. രാജയുടെയും നേതൃത്വത്തിൽ വിഖ്യാത വിഗ്രഹ ശില്പിയും പദ്മശ്രീ ജേതാവുമായ മുത്തയ്യ സത്പതിയെ പുതിയ വിഗ്രഹത്തിന്റെ നിർമ്മാണ ചുമതല ഏൽപ്പിച്ചു.

വിശ്വാസികളുടെ പ്രതിഷേധത്തെ മറികടന്നു കൊണ്ട് 2004 ജനുവരി 25ന് അർധരാത്രി പഴനി മുരുഗൻ കോവിലിൽ മൂലവിഗ്രഹത്തെ മറച്ചു കൊണ്ട് പഞ്ചലോഹ അഭിഷേക വിഗ്രഹം സ്ഥാപിക്കപ്പെട്ടു.


എന്നാൽ അത് കൊണ്ട് തോൽവി സമ്മതിക്കാൻ അവിടുത്തെ മുരുഗ ഭക്തർ തയ്യാറായിരുന്നില്ല.

കൂടുതൽ ശക്തിയോടെ സിദ്ധ ഭോഗർ പ്രതിഷ്ഠിച്ച നവപാഷാണ വിഗ്രഹത്തെ കണ്ടു വണങ്ങാനുള്ള അവകാശത്തിന് വേണ്ടി അവർ പ്രതിഷേധം തുടർന്ന്.

പുതിയ വിഗ്രഹത്തിന്റെ നിർമ്മാണത്തിലെ അപാകതകളും ക്രമക്കേടുകളും ഓരോന്നായി അവർ തുറന്ന് കാട്ടി.

അഭിഷേക വിഗ്രഹം കൊണ്ട് മറച്ച മൂല വിഗ്രഹത്തിനു പകരം അതിന്റെ അനുകരണം സ്ഥാപിച്ചു യഥാർത്ഥ നവപാഷാണ വിഗ്രഹത്തെ വിദേശത്തേക്ക് കടത്താനുള്ള ഗൂഢാലോചനയും പരിശ്രമങ്ങളും വെളിച്ചത്ത് കൊണ്ട് വന്നു.

അനുദിനം കൂടുതൽ ശക്തി പ്രാപിക്കുന്ന വലിയ പ്രതിഷേധത്തിൽ നിന്ന് സർക്കാരിന് ഏറെ കാലം ഓടിയൊളിക്കാൻ സാധിച്ചില്ല.

സ്ഥാപിച്ചതിനു വെറും അഞ്ചു മാസത്തിനകം 2004 ജൂൺ 7ന് പുതിയ വിഗ്രഹം എടുത്ത് മാറ്റുകയും അതിന്റെ നിർമ്മാണത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവാകുകയും ചെയ്തു.


ഈ വർഷമാണ്, ഇക്കഴിഞ്ഞ 2018 മാർച്ച്‌ 26ന്, പളനിയിലെ മൂല വിഗ്രഹം കടത്താൻ ശ്രമിക്കുകയും പഞ്ചലോഹ വിഗ്രഹത്തിന്റെ നിർമ്മാണത്തിൽ സ്വർണ്ണത്തിന്റെ അളവിൽ പോലും ക്രമക്കേട് കാണിക്കുകയും എച്.ആർ&സി.ഇ വകുപ്പിന് ഒന്നര കോടിയുടെ നഷ്ടമുണ്ടാക്കുകയും ചെയ്ത കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ കെ.കെ. രാജയെയും മുഖ്യ ശില്പി മുത്തയ്യ സത്പതിയെയും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചത്.

വേറെയും വിഗ്രഹ നിർമ്മാണങ്ങളിലെ ക്രമക്കേട് പുറത്ത് വന്നതിനെ തുടർന്ന് സത്പതിയുടെ പദ്മശ്രീ തിരിച്ചെടുക്കണം എന്ന ആവശ്യത്തിന്മേൽ കേന്ദ്രം തീരുമാനമെടുത്ത് വരികയാണ് എന്ന് കേൾക്കുന്നു.

1983 മുതൽ പളനി വിഗ്രഹത്തെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയ ശക്തികളോ അതിന് കൂട്ട് നിന്ന ഭരണകർത്താക്കളോ ഇന്ന് ജീവിച്ചിരിപ്പില്ല.

എന്നാൽ അടുത്ത നിമിഷം തകർന്നു നിലംപൊത്തും എന്നവർ ഭീഷണിപ്പെടുത്തിയിരുന്ന അരുൾമിഗു ദണ്ഡായുധപാണി സാക്ഷാൽ ശ്രീ മുരുഗൻ 35 വർഷത്തിനിപ്പുറവും ഒരിളക്കവുമില്ലാതെ അതേ കോവിലിൽ അനുഗ്രഹദായിയായി വാണരുളുന്നു.


വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച തമിഴന്റെ പോരാട്ട വീര്യത്തിലാണ് ആ ക്ഷേത്രമിപ്പോഴും നിലനിൽക്കുന്നത്.

പളനി മുരുഗനെ യാര് കാപ്പാത്തുവോം എന്ന ചോദ്യത്തിന് "ഞാൻ" എന്നുത്തരം പറയാൻ അവൻ കാണിച്ച ധീരതയിലാണ് പളനിമുരുഗൻ ഇപ്പോഴും ലോകരക്ഷകനായി തുടരുന്നത്.

ഒരല്പമെങ്കിലും അവർ പതറിയിരുന്നെങ്കിൽ, ഒരിഞ്ചു താഴ്ന്നിരുന്നെങ്കിൽ, എപ്പോഴെങ്കിലും പിന്മാറിയിരുന്നെങ്കിൽ, സംശയിച്ചു നിന്നിരുന്നെങ്കിൽ, പരാജയ ഭീതിയിൽ പെട്ടിരുന്നെങ്കിൽ, സമരപാത വെടിഞ്ഞിരുന്നെങ്കിൽ, നിരാശയിൽ പൂണ്ടിരുന്നെങ്കിൽ.. പളനി മുരുഗൻ ഇന്നില്ല.

ആ വീര്യത്തിൽ നിന്ന്, ആ ധീരതയിൽ നിന്ന്, ആ സ്ഥിരോത്സാഹത്തിലും സ്ഥൈര്യത്തിലും നിന്ന് മലയാളിക്ക് പഠിക്കാൻ പാഠങ്ങൾ ഏറെയുണ്ട്.

ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിലൂടെ സ്വന്തം ഭാഷയെ,

ജല്ലിക്കെട്ട് പ്രക്ഷോഭത്തിലൂടെ സ്വന്തം സാംസ്‌കാരിക പൈതൃകത്തെ,

പളനീ ക്ഷേത്ര പ്രക്ഷോഭത്തിലൂടെ സ്വന്തം വിശ്വാസങ്ങളെ.. ഇവയൊക്കെ സംരക്ഷിച്ചു നിർത്തിയ തമിഴനൊരു വലിയ മാതൃകയാണ്.

എതിര്‌ നിന്നതാരെന്നു നോക്കാതെ മുഴുവൻ ശക്തിയുമെടുത്ത് പോരാടിയ ആ സമരങ്ങൾക്കൊടുവിലൊക്കെ അവൻ മുട്ടുമടക്കിച്ച സർക്കാരുകളുടെ എണ്ണവും വലിപ്പവും വലിയ ആവേശവും.


പളനി മുരുഗന്റെ സഹോദരനാണ് അയ്യപ്പൻ.

തത്വമസിയുടെ തമിഴാണ് നീ താനപ്പാ.

2020, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ആരാണ് കുടുംബ പരദേവത ? കുടുംബ ക്ഷേത്രം എവിടെയാണെന്ന് അറിയുമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

 

ആരാണ് കുടുംബ പരദേവത ? കുടുംബ ക്ഷേത്രം എവിടെയാണെന്ന് അറിയുമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ


‘കുടുംയ്ക്കെണ്ടാതായ ഒരു ദേവത എന്ന അർഥം കല്പിയ്ക്കാം. ഈ കുടുംബ പരദേവത ദേവിയോ ദേവനോ ആയിരിയ്ക്കാം. പൂർവ്വ കാലത്ത് മിക്ക തറവാടുകളിലും ധാരാളം കുട്ടികൾ ഉണ്ടാവും .അവരിൽ ഒരാൾ പൂർവ്വ ജന്മമ വാസന ഹേതുവായി സന്യാസത്തിനും ഭജനത്തിനും ആയി നാട് വിടുന്നു..


വർഷങ്ങൾ നീളുന്ന ആ യാത്രയിൽ അവർ പല ഗുരുക്കന്മാരേയും അറിവുകളെയും നേടിയെടുക്കുന്നു .. ആ യാത്രയിബ പരദേവത’ എന്നാൽ ഒരു കുടുംബക്കാർ ഒന്നിച്ചു കൂടി ആരാധിച്ചു വരുന്ന അല്ലെങ്കിൽ ആരാധിൽ ആ സന്യാസി ഒരു ഉപാസന മൂർത്തിയെ കണ്ടെത്തി ഉപാസിയ്ക്കാൻ തുടങ്ങുന്നു . അവസാനം ആ മൂർത്തിയുടെ ദർശനം ആ സന്യാസിയ്ക്ക് അനുഭവവേദ്യമാകുന്നു. ഏതു ആപത്തിലും വിളിച്ചാൽ ആ മൂർത്തിയുടെ സംരക്ഷണം ആ സന്യാസിയ്ക്ക് ലഭ്യമാകുന്നു. ഈ അവസ്ഥയിൽ എത്തിയ സന്യാസി വീണ്ടും ആ ദേവതയോട് കൂടി കുടുംബത്തിൽ തിരിച്ചെത്തുന്നു.


അദ്ദേഹം ഉപാസിയ്ക്കുന്ന ആ മൂർത്തിയെ തന്റെ കുടുംബത്തിന്റെയും പരമ്പരയുടെയും സംരക്ഷണത്തിനായി ഒരു നിശ്ചിത സ്ഥലത്ത് കുടുംബ ക്ഷേത്രം ഉണ്ടാക്കി കുടിവയ്ക്കുന്നു .ഇങ്ങിനെ കുടിവയ്ക്കുന്ന ആ സന്ദർഭത്തിൽ അന്നുള്ള കുടുംബക്കാരും സന്യാസിയും ആ ദേവതയുടെ മുമ്പിൽ പ്രതിഷ്ടാവസരത്തിൽ ഒരു സത്യ പ്രതിന്ജ ചൊല്ലുന്നു.


ഞങ്ങളും ഞങ്ങൾക്ക് ശേഷമുള്ള പരമ്പരയും ഉള്ള കാലം ഈ ദേവതയെ വഴിപോലെ സേവിയ്ക്കുകയും ഭജിയ്ക്കുകയും ചെയ്യാം എന്ന് .. ഇങ്ങിനെ കുടിവച്ചതായ കുടുംബ ക്ഷേത്രങ്ങൾ ആണ് മിക്ക തറവാടുകളിലും ഇന്ന് കണ്ടു വരുന്നത് .ഈ സന്യാസിയുടെ മരണ ശേഷം ആ സന്യാസിയുടെ പ്രേതത്തെയും ദുരിത ശുദ്ധികൾ വരുത്തിയ ശേഷം ഗുരു / മുത്തപ്പൻ എന്ന സങ്കൽപ്പത്തിൽ ഈ കുടുംബ ക്ഷേത്രത്തിൽ തന്നെ കുടിവച്ചു ആരാധിയ്ക്കുന്നു . ചില തറവാടുകളിൽ കുടുംബ ക്ഷേത്രത്തിൽ പൂജകൾ മുടങ്ങുംബോളും ,ക്ഷേത്രം ജീർണ്ണാവസ്ഥയിൽ എത്തും ബോളും പല വിധ അനിഷടങ്ങളും ആപത്തുകളും കണ്ടു വരാറുണ്ട് . ധര്മ്മ ദൈവ കോപം എന്ന് ഇതിനെ പറയാറുണ്ട് .

എന്നാൽ അനുഗ്രഹം നല്കേണ്ട ധർമ്മ ദൈവം കൊപിയ്ക്കുമൊ ?.ഇല്ല , അവിടെ മനസിലാക്കേണ്ടത് അനാഥമായ ആ ദേവ സ്ഥാനത്തിന്റെ തുല്യ അവസ്ഥ ആ കുടുംബാദി കൾക്കും ഉണ്ടാകുന്നു എന്ന് മാത്രം . ഇങ്ങിനെ സംഭവിയ്ക്കാൻ കാരണം അവരുടെ പൂർവ്വികർ ഉപസനാ മൂർത്തിയോട് നടത്തിയ ആ സത്യ പ്രതിന്ജ ലംഘനം ആണ് . പൂർവ്വികർ തങ്ങളുടെ എല്ലാ ഐശ്വര്യത്തിനും കാരണം ഈ ദേവത ആണെന്ന് വിശ്വസിച്ചു ആ ദേവതയെ ആ രാധിച്ചു


ആ ദേവതയുടെ അനുഗ്രഹത്താൽ ആ കുടുംബത്തിൽ നല്ല ബുദ്ധിമാന്മാരായ കുട്ടികൾ ജനിച്ചു .സമ്പത്ത് വർദ്ധിച്ചു. എന്നാൽ കഷ്ടപാട് എന്തെന്നറിയാതെ വളർന്ന പിന്നത്തെ തലമുറയിലെ ചിലർക്ക് ഈ ധർമ്മ ദൈവങ്ങൾ ഒരു അധിക പറ്റാ യി.അവർ അതിനെ സൌകര്യ പൂർവ്വം വിസ്മരിച്ചു. ചില തറവാടുകളിൽ ചില കുടുംബങ്ങൾ അവരുടെ ക്ഷേത്രങ്ങൾ നില നിർത്തി. അങ്ങിനെ ഉള്ള പല ക്ഷേത്രങ്ങളിൽ പലതും ഇന്ന് മഹാ ക്ഷേത്രങ്ങൾ ആയി മാറി ക്കഴിഞ്ഞു എന്നും ചരിത്ര സത്യം .


കരുനാഗപ്പള്ളിയിലെ പടനായർകുളങ്ങര മഹാദേവക്ഷേത്രം




 

കരുനാഗപ്പള്ളിയിലെ പടനായർകുളങ്ങര മഹാദേവക്ഷേത്രം

പുരാതനമായ ക്ഷേത്രങ്ങള്‍ക്കും രസകരമായ മിത്തുകള്‍ക്കും പ്രസിദ്ധമായ നാടാണ് കൊല്ലം. നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്രങ്ങളും കഥകളും എല്ലാം ചേരുന്ന കൊല്ലത്തിന് വ്യത്യസ്തമായ ഒരു മുഖം തന്നെയുണ്ട്. ബുദ്ധമതവുമായ് അഭേദ്യബന്ധം കൊല്ലത്തിനുണ്ട്. അതുകൊണ്ടു തന്നെ ഇവിടുത്തെ പല ക്ഷേത്രങ്ങള്‍ക്കും എഴുതപ്പെടാത്ത ഒരു ബുദ്ധചരിത്രം പറയുവാനുണ്ടാകും, അത്തരത്തിലൊന്നാണ് കരുനാഗപ്പള്ളിയിലെ പടനായർകുളങ്ങര മഹാദേവക്ഷേത്രം.


പടനായർകുളങ്ങര മഹാദേവക്ഷേത്രം കൊല്ലത്തെ പുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് കരുനാഗപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന പടനായർകുളങ്ങര മഹാദേവക്ഷേത്രം. പരശുരാമന്‍ സ്ഥാപിച്ച 1098 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ഇത് പഴയ കാലത്ത് പാഞ്ഞാർകുളം ക്ഷേത്രം എന്നാണ് അറിയപ്പെട്ടിരുന്നത്.

എവിടെ കൊല്ലം കരുനാഗപ്പള്ളിയില്‍ ശാസ്താംകോട്ട റോഡിന് അഭിമുഖമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്


ബുദ്ധ ക്ഷേത്രം ഹൈന്ദവ ക്ഷേത്രമാകുന്നു പണ്ടുകാലത്ത് പടനായർകുളങ്ങര മഹാദേവക്ഷേത്രം ഒരു ബുദ്ധ ക്ഷേത്രമായിരുന്നുവെന്നാണ് ചരിത്രം . ഓ‌ടനാട് രാജവംശത്തിന്‍റെയും കായംകുളം രാജാക്കന്മാരുടെ‌യും ആയ് രാജവംശത്തിന്റെയും കീഴിലായിരുന്നു കാലങ്ങളോളം കരുനാഗപ്പള്ളി ഉണ്ടായിരുന്നത്. അക്കാലത്തായിരിക്കണം ബുദ്ധ ക്ഷേത്രമായിരുന്ന പടനായർകുളങ്ങരക്ഷേത്രം ഹിന്ദുക്ഷേത്രമായി മാറ്റിയത് എന്നാണ് കരുതുന്നത്. ഇവിടെ സമീപത്തുള്ള പല പ്രദേശങ്ങളില്‍ നിന്നും ബുദ്ധമതവുമായി ബന്ധപ്പെട്ട പല ചരിത്രവസ്കുക്കളും കണ്ടെത്തിയി‌ട്ടുണ്ട്.

ശിവനും കൃഷ്ണനും ചേര്‍ന്ന് വിശ്വാസപരമായി ഒട്ടേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. ഒരേ നാലനമ്പലത്തില്‍ കൃഷ്ണനും ശിവനും വസിക്കുന്ന ക്ഷേത്രമെന്ന നിലയിലാണ് ഇവിടം വിശ്വാസികള്‍ക്കിയില്‍ പ്രസിദ്ധമായിരിക്കുന്നത്. ക്ഷേത്രത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്. അതിലൊന്ന് ഒരുമിച്ച് യാത്ര പുറപ്പെട്ട കൃഷ്ണന്‍റെയും ശിവന്റെയുമാണ്.


ശിവനെ കബളിപ്പിച്ച കൃഷ്ണന്‍ ഒരിക്കല്‍ ശിവനും കൃഷ്ണനും കൂടി ഒരു യാത്രയ്ക്കിടെ ഈ വഴി കടന്നുപോവുകയുണ്ടായി.ന‌ടന്നു തളര്‍ന്ന അവര്‍ വിശ്രമത്തിനായി കരുനാഗപ്പള്ളി തിര‍ഞ്ഞെടുത്തു. അങ്ങനെ ഇരുന്നപ്പോള്‍ ഇവിടെ കുടിയിരിക്കാം എന്നു ശിവനു തോന്നുകയും അദ്ദേഹം കൃഷ്ണനെ പറ്റിയ ഒരു സ്ഥലം അന്വേഷിക്കുവാനായി പറഞ്ഞയക്കുകയും ചെയ്തുവത്രെ. അങ്ങനെ പോയ കൃഷ്ണന്‍ മികച്ച ഒരു സ്ഥലം കണ്ടപ്പോള്‍ അവിടെ സ്വയം പ്രതിഷ്ഠ നടത്തിയിരുന്നു. നേരേമേറെ കഴിഞ്ഞിട്ടും തിരികെ വരാതിരുന്ന കൃഷ്ണനെ തിരക്കി പോയപ്പോളാണ് ശിവന്‍ കൃഷ്ണന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ ശിവന്‍ കൃഷണന്‍റെ തൊട്ടടുത്ത് സ്വയം പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം. അങ്ങനെയാണ് ഇവിടെ ഒരേ നാലമ്പലത്തിനുള്ളില്‍ ശിവപ്രതിഷ്ഠയും കൃഷ്ണ പ്രതിഷ്ഠയും വന്നതെന്നാണ് വിശ്വാസം.

2020, ഓഗസ്റ്റ് 9, ഞായറാഴ്‌ച

അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം.


 അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം...

പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിനും ആ ദേശത്തിനും തമ്മിലുള്ള അഭേദ്യമായ ബന്ധം ഈ ദേശത്തിന്റെ പൂർവ ചരിത്രത്തിനും ക്ഷേത്രോൽഭവത്തിനും തമ്മിലുണ്ട് .ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മദ്ധ്യതിരുവിതാംകൂറിൽ പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ .താലൂക്ക് തലസ്ഥാനമായ അടൂർ നിന്നും രണ്ടു കിലോമീറ്റർ പടിഞ്ഞാറു പള്ളിക്കൽ പഞ്ചായത്ത് അതിർത്തിയിൽപെട്ട പെരിങ്ങനാട് വില്ലേജിലാണ് .എം സി റോഡിൽ അടൂർ നിന്നും കായംകുളം റോഡിൽ കൂടി രണ്ടു കിലോമീറ്റർ പടിഞ്ഞാറോട്ടു ചെന്ന് ചേന്നംപള്ളിൽ ധർമ്മ ശാസ്താ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇ വി റോഡിൽ കൂടി 2 കിലോമീറ്റർ തെക്കോട്ടു സഞ്ചരിച്ചാൽ ഈ ക്ഷേത്ര സങ്കേതത്തിൽ എത്താം.


പെരിങ്ങനാട് ദേശം ഒരു കാലത്തു കായകുളം രാജാവിന്റെ അധികാരാതിർത്തിയിൽ ആയിരുന്നു .ക്ഷേത്രം നിൽക്കുന്ന സ്ഥലം പൂവൻകുന്നിമല ,തേവർകോട്ടുമല,അട്ടകൊട്ടുമല,കടക്കുന്നിമല ,കുന്തിരിങ്ങാമല,ആതിരാമല എന്നീ കുന്നിൻ പ്രദേശങ്ങളുടെ മദ്ധ്യഭാഗത്താണ് .


പൂർവരാശിയിലുള്ള തടകാഭിമുഖമായ പശ്ചാൽ ഭഗത് നാഗരാജ വാസമുള്ള പൂങ്കാവിനാൽ രക്ഷിതമായ ദക്ഷിണോത്തര ഭാഗങ്ങളിൽ ഉള്ള വിശാല മൈതാനങ്ങളാൽ പരിസേവ്യമാനമായി വിശ്വസംരക്ഷകനും സംഹാര മൂർത്തിയും അഭയവരദായകനുമായി വാണരുളുന്ന തൃച്ചേന്ദമംഗലത്തു മഹാദേവരുടെ ക്ഷേത്രം ഉണ്ടായത് എന്നാണെന്ന് കൃത്യമായി പറയാൻ തക്ക ചരിത്രരേഖകൾ ഒന്നും തന്നെ ലഭ്യമല്ല ശിലാ ലിഖിതങ്ങൾ വളരെ പഴക്കമുള്ള ലിപി സമ്പ്രദായത്തിലാണ് കാണപ്പെടുന്നത് .


ടിപ്പുവിന്റെ പടയോട്ടകാലത്തു മുമ്പുതന്നെ ഒരു വാണിജ്യ കേന്ദ്രവും തുറമുഖവുമായിരുന്ന കല്ലടയിൽ നിന്നും പറക്കോട് ,പത്തനാപുരം ,പുനലൂർ ,ചെങ്കോട്ടവഴി തൂത്തുകുടിയിലേക്കുള്ള രാജപാതയിലെ ഒരു പ്രധാന താവളം ഈ ക്ഷേത്ര സങ്കേതമായിരുന്നു .ക്ഷേത്രത്തിനു തെക്കുവശത്തും വടക്കുവശത്തും വിശാലമായി കിടക്കുന്ന മൈതാനങ്ങൾ ആശ്വസംരക്ഷണത്തിനും സേന സന്നിവേശത്തിനും ഉള്ള കുതിരപ്പന്തികളായി ഉപയോഗിച്ചിരുന്നു .തെക്കുവശത്തുള്ള മൈതാനത്തിന്റെ പടിഞ്ഞാറേയറ്റത്തുള്ള കല്ലുകെട്ടി സൂക്ഷിച്ചിട്ടുള്ളതും ഒരിക്കലും വറ്റാത്തതുമായ ഒരു വൻചിറക്ക് (മാതരേശ്വരംകുളം) പടിഞ്ഞാറുവശത്ത് ഈ ക്ഷേത്രത്തിലെ ആറാട്ടിന് ദേവനെ എഴുന്നള്ളിച്ചിരുത്തുന്ന കളപ്പുര മാളികയുടെ ശിഷ്ടഭാഗങ്ങൾ ഇന്നും കാണ്മാനുണ്ട് .”വടക്കു നിന്ന് പടവെട്ടി മറ്റോ നാലു കുറവർ ഈ ദിക്കിൽ വന്നതായും അവർ ഒരു കാട്ടിലെ കാട്ടുകുറ്റികൾ തെളിച്ചുകൊണ്ടിരിക്കവേ ‘ചേന്നൻ‘ എന്ന ഒരു കുറവൻ തന്റെ വെട്ടുകത്തി ഒരു കല്ലിൽ തേച്ചപ്പോൾ രക്തം കണ്ടതായും ആ കല്ല് ഈ പ്രതിഷ്ഠയായും തീർന്നു എന്നുമാണ് കഥ .


ഈ ക്ഷേത്ര നാമധേയം “ഈശാന്തിമംഗലം” എന്നായിരുന്നു .മുന്നൂറു വര്ഷം മുൻപ് ക്ഷേത്രഭരണാധികാരികളായ ബ്രാഹ്മണന്മാർ തമ്മിലുള്ള ഒരു വ്യവഹാരത്തിൽ ‘ഈശാന്തിമംഗലം‘ എന്ന പേര് ഉപേക്ഷിച്ച് ‘തൃച്ചേന്ദമംഗലം‘ എന്ന പുതിയ പേര് സ്വീകരിച്ചുകൊണ്ടുള്ള റിക്കാർഡുകൾ തിരുവനന്തപുരത്തു ഹജൂരാഫിസിൽ  ഇന്നുമുണ്ട്.


രാജപാതയുടെ സംരക്ഷണത്തിൽ ഏർപ്പെട്ട ഒരു കുറവൻ (ചേന്നൻ) ആയുധത്തിനു മൂർച്ച കൂട്ടാനായി ഒരു കല്ലിൽ തേച്ചപ്പോൾ രക്തം ഒഴുകിവരുന്നത്‌ കണ്ടു ബോധരഹിതനാകുകയും വിവരം അറിഞ്ഞ് ‘മഹാദേവരുടെ അധിവാസമുള്ള ‘ ആ ശിലാഭാഗം പ്രതിഷ്ഠിച്ചു ഒരു ക്ഷേത്രമുണ്ടാക്കണമെന്ന് അന്നത്തെ നാട്ടു ജന്മിയും സമീപസ്ഥനുമായ മംഗലശ്ശേരിൽ പോറ്റിയുടെ നിർദ്ദേശമനുസരിച്ച് നാട്ടുകാരുടെ ഒത്താശയോടുകൂടി ഈ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു .ഉടയാനായി സങ്കൽപ്പിച്ച് മംഗലശ്ശേരി പോറ്റിയെ ഇവിടെ ഇന്നും ആരാധിച്ചു വരുന്നു .


നൂറ്റുപേരാൽ നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ട പാണ്ഡവർ കാട്ടിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തു പരമശിവനെ പ്രീതിപ്പെടുത്തി പാശുപതാസ്ത്രം സമ്പാദിക്കാൻ ഇന്ദ്രപുത്രനായ അർജുനൻ തപസ്സു ചെയ്യുകയും പരമശിവൻ കിരാത വേഷം ധരിച്ചു അർജുനനോട് യുദ്ധം ചെയ്യുകയും ഭക്തനായ അർജുനനന്റെ ബാഹുബലവും തപോബലവും പരീക്ഷിച്ചു സംതൃപ്തനായി പാശുപതാസ്ത്രം സമ്മാനിക്കുകയും ചെയ്ത കഥ ഭാരത പ്രസിദ്ധമാണ് .ശിവ ഭക്തനായ അർജുനൻ സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നും പറയപ്പെടുന്നു . പാണ്ഡവർ സമീപ പ്രദേശങ്ങളിൽ പാർത്തിരുന്നു എന്ന ഊഹിക്കത്തക്കവിധം നൂറനാട് (നൂറ്റുപേർനാട്),ഐവർകാല,കുന്തിരിങ്ങാമല(കുന്തി ഇരുന്ന മല),കൊറ്റനല്ലൂർ (കൂറ്റനെല്ലൂർ ) മുതലായ സ്ഥലനാമങ്ങൾ സമീപ പ്രദേശങ്ങൾക്ക് ഇന്നുമുണ്ട്.


ശില്പകലാവൈദഗ്ധ്യത്തിന്റെയും ശാസ്ത്രിയ തത്ത്വമനുസരിച്ചുള്ള ക്ഷേത്ര നിര്മിതിയുടെയും ഉത്തമോദാഹരണമായി ശോഭിക്കുന്ന പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിന്റെ നിർമ്മാണകാലം ,പഴക്കം എന്നിവ ക്ഷേത്രോല്പത്തി പോലെ ഇന്നും അജ്ഞാതമാണ് .എങ്കിലും ക്ഷേത്രത്തിന്റെ കിഴക്കേ ചുറ്റമ്പലം കൊല്ലവർഷം 982 ൽ പണി തീർന്നതായി അവിടെ കാണുന്ന ശിലാലിഖിതങ്ങളിൽ നിന്നും വെളിപ്പെടുന്നു .ശ്രീകോവിലിന്റെ ചുവരിൽ ഉള്ള ശിലാലിഖിതങ്ങൾ അതി പ്രാചീനങ്ങളായ ലിപി സമ്പ്രദായത്തിലാകയാൽ ഉൾപ്പോരുൾ അറിയാൻ നിർവാഹമില്ല .


ഇവിടുത്തെ പ്രധാന പ്രതിഷ്ഠാ മൂർത്തി ശിവനാണ് .’വിളിച്ചാൽ വിളികേൾക്കുന ദേവൻ ‘എന്ന് ഭക്തന്മാർ വിശ്വസിക്കുന്നു.’ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭീധിയതേ‘ എന്നാ ഗീതാവചന തത്ത്വമനുസരിച്ചു സപ്തധാതുപൂരിതമായ ശരീരം പോലെ ചുറ്റുമതിൽ ,ചുറ്റമ്പലം ,ശ്രീകോവിൽ ,ഗർഭശ്രീകോവിൽ ,മണിത്തറ ,പീഠത്തറ ,തളക്കല്ല് എങ്ങനെ ക്ഷേത്രം നിർമിച്ചിരിക്കുന്നു .കരിങ്കല്ല് കൊണ്ടുള്ള ഗർഭശ്രീകോവിലും അതിമനോഹരമായ ദാരുശില്പങ്ങളാൽ അലംകൃതമായ ശ്രീകോവിലും ചെമ്പുമേഞ്ഞു സൂക്ഷിച്ചിരിക്കുന്നു .പ്രധാന ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്തു ശ്രീ പാർവതി പ്രതിഷ്ഠയും പൂജകളും ഉണ്ട് .ശ്രീകോവിലിനു മുൻഭാഗത്തു മണ്ഡപവും ശ്രീകോവിലിനോട് ചേർന്ന് പ്രത്യേകം മഹാഗണപതി പ്രതിഷ്ഠയും ചുറ്റമ്പലത്തിനുള്ളിലുണ്ട് .


ചുറ്റമ്പലത്തിന്റെ തെക്കുവശത്തായി ഭൂതത്താൻ ,യക്ഷി ,ശാസ്താവ് എന്നി ദേവന്മാരുടെയും പടിഞ്ഞാറുവശത്തായി നാഗരാജാവ് ,നാഗയക്ഷി , മാടൻ ,ഉടയാൻ ,രക്ഷസ്സ് എന്നീ ദേവതകളുടെയും വടക്കുഭാഗത്ത് ദുർഗ്ഗാദേവിയും തെക്കുഭാഗത്ത് പുറത്തായി ഭദ്രകാളി പ്രതിഷ്ഠയും ഉണ്ട് .മൂർത്തിക്കും ഗരുഡനും മലദൈവങ്ങൾക്കും പ്രത്യേകം ആരാധനവിഗ്രഹങ്ങളും ,സ്ഥാനങ്ങളും ഇല്ലെങ്കിലും പ്രത്യേക പൂജകൾ പതിവുണ്ട് .


വടക്കുവശത് സുപ്രസിദ്ധിയാർജിച്ച ഊട്ടുപുരയുണ്ട് ഓച്ചിറ ദേശത്തെ കരക്കാർ തമ്മിൽ പിണങ്ങി ,യോജിപ്പിലെത്താൻ പല സ്ഥലങ്ങളിൽ വെച്ച ആലോചനകൾ നടന്നു .ഒടുവിൽ പെരിങ്ങനാട്ടെത്തി ഈ ഊട്ടുപുരയിൽ വെച്ച് നടത്തിയ ആലോചനയിൽ ഒരു ഒത്തുതീർപ്പ് കരാറിൽ ഏർപ്പെട്ടു എന്നും അതനുസരിച്ച് ഓച്ചിറകളി ആരംഭിക്കുന്ന അവസരങ്ങളിൽ കരക്കാർ ഇപ്പോഴും ‘പെരിങ്ങനാട്ടെ ഊട്ടുപുരയിൽ വെച്ച് നിശ്ചയിച്ചതുപോലെ ‘എന്നു സ്മരിച്ചുകൊണ്ടാണ് കളി തുടങ്ങുന്നത് .


ഏറ്റുമാനൂർ മഹാദേവർ ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിന് പ്രദശിപ്പിക്കുന്ന സ്വർണനിർമ്മിതമായ ഏഴരപൊന്നാന ഈ നാട്ടിലെ വിദഗ്ദ്ധ ശിൽപികൾ ഇവിടെ വെച്ച് പണിതു കൊടുത്തതായി ഐതീഹ്യം,ഏറ്റുമാനൂരും ഇവിടെയും ഒരേ സമയത്താണ് ഉത്സവം എന്നതും ശ്രദ്ധാർഹമാണ്‌.


കേരളം മുഴുവൻ ഒരു കാലത്തുബ്രാഹ്മണന്മാരുടെ വകയായിരുന്നുവെന്നാണല്ലോ ഐതീഹ്യം .മംഗലശ്ശേരിൽ പോറ്റി ,കുമാരമംഗലത്തു നമ്പൂതിരി , വാക്കമഞ്ഞിപ്പുഴപണ്ടാരത്തിൽ ,കയവേലി (താമരശ്ശേരി )മഠത്തിൽ പോറ്റി തുടങ്ങിയവരുടെ ഭരണചുമതലയിൽ ഈ ക്ഷേത്രം വിവിധ കാലഘട്ടങ്ങളിൽ ഇരുന്നതായി രേഖകൾ ഉണ്ട് .


പ്രബുദ്ധരായ നാട്ടുകാർ 1955 ൽ ക്ഷേത്രത്തിന്റെ ഭദ്രതയെ മുഖ്യ ലക്ഷ്യമായി കരുതികൊണ്ട് 42 – ആം നമ്പർ ‘പെരിങ്ങനാട് മഹാദേവ വിലാസം ഹൈന്ദവസംഘം ‘എന്ന പേരിൽ ഒരു സംഘടന രജിസ്റ്റർ ചെയ്തു ,നല്ല ഒരു ഭരണഘടന ഉണ്ടാക്കി പ്രവര്ത്തനം ആരംഭിച്ചു .1974 ൽ ക്ഷേത്രത്തിന്റ്രെ ഭരണാവകാശിയായിരുന്ന താമരശ്ശേരിമഠത്തിൽ ബ്രഹ്മശ്രീ രാധാകൃഷ്‌ണഭട്ടതിരി അവർകൾ ക്ഷേത്രവും വസ്തുവകകളും ഹൈന്ദവസംഘത്തെ രേഖാമൂലം ഏൽപ്പിക്കുകയും ചെയ്തു.തെക്കുമുറി ,മുണ്ടപ്പള്ളി ,

ചെറുപുഞ്ച,പോത്തടി,കുന്നത്തൂക്കര, മലമേക്കര ,അമ്മകണ്ടകര ,കരുവാറ്റ ,

മേലൂട് ,മൂന്നാളം എന്നീ പത്ത് കരകളാണ് ക്ഷേത്രത്തിലുള്ളത്


ഈ ക്ഷേത്രത്തിന്റെ തന്ത്രി സ്ഥാനം ചെങ്ങന്നൂർ താഴമൺ മഠത്തിലേക്കാണ്.


പറയെടുപ്പ്മഹോത്സവം


പെരിങ്ങനാട് ദേശത്തിന്റെ ഉത്സവാഘോഷങ്ങൾക്കു തുടക്കം കുറിക്കുന്നത് പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലെ പറയെടുപ്പ് മഹോത്സവത്തോട്കൂടിയാണ്. എല്ലാ മഹാദേവ വിശ്വാസികളും ജാതിമത ഭേദമില്ലാതെ ഭക്തിനിര്‍ഭരമായി കൊണ്ടാടുന്ന ഒന്നാണു ഭഗവാന്റെ ഒരുമാസക്കാലം രാപകൽ ഭേദമില്ലാതെ നടക്കുന്ന ഭഗവാന്റെ പറയെടുപ്പ് മഹോത്സവം .മഹാദേവന്‍ ജീവിതയില്‍കരകളിലെ എല്ലാഭവനവും സന്ദര്‍ശിച്ചു ഭക്തര്‍ സമര്‍പ്പിക്കുന്ന നിറപറയും സ്വീകരിച്ചു അനുഗ്രഹവര്‍ഷം ചൊരിയുന്നു....ഈ മഹാക്ഷേത്രത്തില്‍ പത്തു കരകള്‍ ആണുള്ളത് തെക്കുംമുറി ,മുണ്ടപ്പള്ളി ,ചെറുപുഞ്ച ,പോത്തടി ,കുന്നത്തൂക്കര ,മലമേക്കര ,കരുവാറ്റ ,അമ്മകണ്ടകര ,മേലൂട് ,മൂന്നാളം എന്നിങ്ങനെയാണ് കരകള്‍,


ആറാട്ടുത്സവം


ഈ മഹാക്ഷേത്രത്തില്‍ ,,ചതയം നാളില്‍ തൃക്കോടിയേറി തിരുവാതിര തിരുനാളില്‍ ആറാട്ടു വരത്തക്കവിധം ആണു തിരുവുത്സവം

നടക്കുന്നത്. ക്ഷേത്രത്തിൽ കൊടിയേറ്റുദിവസം നടക്കുന്ന കൊടിയേറ്റുസദ്യ പ്രസിദ്ധമാണ്. ഭൂതഗണങ്ങൾക്കൊപ്പം ഭഗവാനും ഈ കൊടിയേറ്റ് സദ്യയിൽ പങ്കുകൊള്ളുന്നു എന്നാണ് വിശ്വാസം ..കൊടിയേറ്റിനുശേഷം കൊടിക്കീഴില്‍ ശയനപ്രദക്ഷിണം ഇവിടുത്തെ പ്രധാവവഴിപടുകളില്‍ ഒന്നാണു,,അരയിലും തലയിലും കുരുത്തോല കെട്ടി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള കുളത്തിൽ മുങ്ങി ഈറനോടെ ഭഗവാന്റെ തിരുമുന്പിൽ ശയനപ്രദക്ഷിണം ചെയ്യുന്നു. അന്നപ്രാശനം കഴിഞ്ഞ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ഭഗവാന്റെ തിരുമുന്നിൽ ശയനപ്രദക്ഷിണം ചെയ്യുന്നു. കൊടിക്കീഴില്‍ പറയിടീല്‍ ആണു മറ്റൊരു പ്രധാന വഴിപാട്‌, അൻപൊലിപ്പറ ഉൾപ്പെടെ ക്ഷേത്രത്തിൽ എല്ലാദിവസവും സമർപ്പിക്കാമെന്നിരിക്കെ കൊടിക്കീഴിൽ പറയിടുവാനുള്ള ഭക്തജനത്തിരക്കുമൂലം ഭക്തജനങ്ങൾ മണിക്കൂറുകൾ കാത്തു നിന്നാണ് പറ സമർപ്പിക്കുന്നത്. കൊടിയേറ്റിനുശേഷം പതിവ് പൂജകള്‍ക്ക്പുറമേ വിശേഷാല്‍ പൂജകളും 8ദിവസം ഉത്സവബലിയും എന്നും ഉണ്ടായിരിക്കുന്നതാണ്,,,

ഭഗവാന്‍റെഒന്‍പതാംഉത്സവനാളില്‍ പ്രധാന ചടങ്ങായ പള്ളിവേട്ട നടക്കുന്നത് .തിരുവുല്‍സവനാളില്‍ ശീവേലിക്ക് ശേഷം ആറാട്ട് ബലി നടക്കും അതിനുശേഷം ഭഗവാനേ ശാസ്താനടയില്‍ നിന്നാണ് ആറാട്ടിന് എഴുന്നള്ളിക്കുന്നത്..കരക്കാര്‍ കരപറഞ്ഞതിനുശേഷം മഹാദേവന്‍,,,കരക്കാര്‍ അണിയിച്ചോരുക്കിയ തിരുമുല്‍ക്കാഴ്ച സ്വീകരിച്ചുഅനുഗ്രഹിക്കുന്നു..കരവിളിച്ചുകഴിഞ്ഞു ഭഗവാൻ, കരക്കാരൊരുക്കിയ തിരുമുൽക്കാഴ്ചയോടൊപ്പം കാശ്ചപ്പറമ്പിൽ തന്നെ ആനന്ദനടനമാടി ഭക്തരെ അനുഗ്രഹിക്കുന്നു. അതിനുശേഷം ഭഗവാൻ വിശ്രമിക്കുന്നത് ആറാട്ടുകുളത്തിനു സമീപം സ്ഥിതിചെയ്യുന്ന ആറാട്ട് കളപ്പുരയിൽ ആണു. അതിനുശേഷം പിറ്റേദിവസം വെളുപ്പിന് മൂന്നുമണിക്ക് ഭഗവാന്റെ ആറാട്ടും ആറാട്ടിന് ശേഷം ആറാട്ട് തിരിച്ചെ ഴുന്നള്ളത്ത്  ഉണ്ടാവും .അതിനു ശേഷം കൊടിയിറക്കൊടുകൂടി ആവര്ഷത്തെ ഉത്സവത്തിന്‌ പരിസമാപ്തിയാകുന്നു.


ക്ഷേത്രത്തിലെ ഉൽസവങ്ങളും സേവന പദ്ധതികളും


സപ്താഹം


ക്ഷേത്രത്തിൽ 7 ദിവസം.... നീണ്ടുനിൽക്കുന്ന സപ്താഹയജ്ഞവും വർഷംതോറും നടത്തുന്നു.


മഹാമൃത്യുയുഞ്ജയഹോമം


മഹാക്ഷേത്രങ്ങളിൽ മാത്രം നടത്തപ്പെടുന്ന, 7ദിവസം നീണ്ടു നിൽക്കുന്ന മഹാമൃതുജ്ഞയഹോമം ഈ തിരുസന്നിധിയിൽ നടത്തപ്പെടുന്നു


അഷ്ടദ്രവ്യ_മഹാ_ഗണപതിഹോമം


വിനായകചതുർഥി ദിനത്തിൽ ശ്രീ ഗണപതി ഭഗവാന്റെ പ്രീതിക്കായി എല്ലാ വർഷവും 1008 നാളീകേരത്തിന്റെ മഹാ ഗണപതിഹോമം നടത്തപ്പെടുന്നു...


മണ്ഡലചിറപ്പ്മഹോത്സവം


വൃശ്ചികം ഒന്നാംതീയതിമുതൽ41ദിവസം ഭഗവാന്റെ എഴുന്നള്ളത്തോടുകൂടി മണ്ഡലചിറപ്പ് വിപുലമായി നടത്തപ്പെടുന്നു .ചിറപ്പുദിവസങ്ങളിൽ ഉടയോൻസ്വാമി നടയിൽ നടക്കുന്ന പഴം എറിയൽ ചടങ്ങു ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ് .


പ്രദോഷം


എല്ലാ മാസത്തിലെയും കറുത്തപക്ഷത്തിലെ പ്രദോഷം വിപുലമായി ഭഗവാന്റെ പുറത്തെഴുന്നള്ളത്തോടുകൂടിയും,അഖണ്ഡനാമ ജപത്തോടുകൂടിയും ആചരിക്കുന്നു.എഴുന്നള്ളത്തിനുശേഷം എല്ലാ ഭക്തജനങ്ങൾക്കും ഭഗവാന്‌നിവേദിച്ച വെള്ളനിവേദ്യം പ്രസാദമായി നൽകുന്നു.... ....


അന്നദാനം


വർഷത്തിൽ എല്ലാ ദിവസവും ഭഗവാന്റെ ഉച്ച ശീവേലിക്കു ശേഷം അന്നദാനം ഈ മഹാക്ഷേത്രത്തിൽ നടത്തുന്നു. അനേകം ഭക്തജനങ്ങൾ ഭഗവൽ പ്രസാദമായികണ്ടു അന്നദാനത്തിൽ പങ്കെടുക്കുന്നു....


തൊട്ടിൽകെട്ടുവഴിപാട്


പെരിങ്ങനാട് തൃച്ചേന്ദമംഗലം ശ്രീമഹാദേവന്‍റെ തിരുമുറ്റത്തു,,വടക്കേ നടയില്‍ വാണരുളുന്ന ശ്രീ ദുര്‍ഗ്ഗാദേവി...സന്താനസൗഭാഗ്യം ഇല്ലാത്തവരുടെ സന്താപത്തിനു അറുതിവരുത്തുന്ന അമ്മ.............ശ്രീ ദുര്‍ഗ്ഗാദേവിയുടെ തിരുനടയില്‍ തൊട്ടില്‍ കെട്ടി മനം നിറഞ്ഞു പ്രാര്‍ഥിച്ചാല്‍ സന്താന സൗഭാഗ്യം ലഭിക്കുമെന്നതിനു അനുഭവസാക്ഷ്യങ്ങള്‍ ഒട്ടനവധി ഉണ്ട്...



ഇരട്ട ജീവിത

10 കരകൾക്കും അധിപനായ് ദേശനാഥനായ് വാഴുന്ന ദേശനാഥന്റെ

."ഇരട്ട ജീവിത ', കേരളത്തിൽ തന്നെ എഴുന്നള്ളത് ഇരട്ട ജീവിതയിൽ നടത്തുന്ന ഒരേ ഒരു ക്ഷേത്രമാണ് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം. ക്ഷേത്രത്തിലെ ഇരട്ട ജീവിതയെ പറ്റി ചരിത്രങ്ങളും പഴമകളും കഥ പറയുന്നുണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ക്ഷേത്രത്തിന് വെളിയിൽ എഴുന്നള്ളിക്കാൻ ജീവിത പണിയുന്നതിനെക്കുറിച്ച് പലതവണശ്രമിച്ചു പക്ഷെ ശരിയായ ആകൃതി കിട്ടാതെ കുഴങ്ങുമ്പോൾ പോത്തടി കരയിലെ പ്രശസ്ത സാഹിത്യകാരൻ ഇ.വി കൃഷ്ണപിള്ളയുടെ കുടുംബ വീടായ ചെറുതെങ്ങിലഴികത്ത് വീടിന്റെ മുറ്റത്ത് പണിയേണ്ട ജീവിതയുടെ രൂപം മഹാദേവൻ തന്നെ വരച്ചിട്ടിരുന്നതായും അതനുസരിച്ച് ജീവിത പണിതതുമായാണ് ഐതിഹ്യം

ഈ ഇരട്ട ജീവിതയുമായ് ഭഗവാൻ പറയക്കെഴുന്നള്ളത്തിന് ഭക്തരുടെ വീടുകളിൽ എത്തുന്നു കൂടാതെ ആറാട്ടുത്സവ ദിനം കരക്കാർ കെട്ടി കൊണ്ടുവരുന്ന കെട്ടുരുപ്പടികളെ അകമ്പടി സേവിക്കാൻ ഭഗവാൻ എഴുന്നള്ളുന്നതും ഈ ഇരട്ട ജീവിതയിൽ ആണു.


നൂറും_പാലും, സർപ്പബലി   


എല്ലാ വർഷവും മുടങ്ങാതെ കാവിൽ ആയില്യം നാളിൽ നൂറും പാലും നടത്തുന്നു. കൂടാതെ കാവിൽ അടിയന്തിരവും സർപ്പബലിയും നടത്തുന്നു


ഭദ്രകാളിക്കു കളമെഴുത്തും പാട്ടും ഗുരുതിയും എല്ലാവർഷവും ആചരിക്കുന്നു


സനാതനധർമ്മ_രവിവാരപാഠശാല


എല്ലാ ഞായറാഴ്ചയും ക്ഷേത്രത്തിൽ വിദക്ദ്ധരായ അദ്യാപകരുടെ ശിക്ഷണത്തിൽ ആദ്ധ്യാത്മിക പഠന ക്ലാസ് 40 ഇൽ പരം വര്ഷങ്ങളായി പ്രവർത്തിക്കുന്നു


പൂജാദികർമ്മങ്ങൾക്കും ഉത്സവാഘോഷങ്ങൾക്കും പുറമെ ജനക്ഷേമകരമായ കാര്യങ്ങൾ നിർവ്വഹിച്ചുകൊണ്ട് ശ്രദ്ധേയമാകുകയാണ് പെരിങ്ങനാട് തൃച്ചേന്ദമംഗലം ശ്രീമഹാദേവർ ക്ഷേത്രം


(1) PSC_പരിശീലനം


പെരിങ്ങനാട് തൃച്ചേന്ദമംഗലം ശ്രീമഹാദേവർ ക്ഷേത്രത്തിന്റെ അധീനതയിൽ ഉള്ള 10കരയിലെ യുവതീയുവാക്കൾക്കായി എല്ലാ ഞായറാഴ്ചയും വിദക്ദ്ധരായ അദ്ധ്യാപകകരുടെ ശിക്ഷണത്തിൽ സൗജന്യ PSC പരിശീലനം നടത്തിവരുന്നു..


(2) വിദ്യാഭ്യാസധനസഹായം     അദ്ധ്യാപകരായ 


പത്തുകരയിലെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉപരിപഠനം ചെയ്യുന്ന കുട്ടികൾക്ക് ക്ഷേത്രം വിദ്യാഭ്യാസ ധനസഹായം ചെയ്തുകൊടുക്കുന്നുണ്ട്..


3) ചികിത്സാ_സഹായം.


പത്തു കരയിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഓരോ കരയിലെ ഹൈന്ദവസമിതികളുടെ ശുപാർശയിൽ സാമ്പത്തിക സഹായം ക്ഷേത്രത്തിൽനിന്നും നൽകുന്നു..


(4)ശ്രീ_പാർവ്വതി_മംഗല്യനിധി.


പത്തു കരകളിലെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതികളുടെ വിവാഹത്തിനായി ക്ഷേത്രം പാർവതി മംഗല്യനിധിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം ചെയ്യപ്പെടുന്നു.


തുടങ്ങി അനേകം ജനോപയോഗപ്രദമായ സൽപ്രവർത്തികൾ കൊണ്ട് വിത്യസ്തമാകുകയാണ് അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം...

2020, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

പുനത്തുംപടിക്കല്‍ അയ്യപ്പന്‍, ഭഗവതി,ക്ഷേത്രം

 

  

പുനത്തുംപടിക്കല്‍ അയ്യപ്പന്‍, ഭഗവതി,ക്ഷേത്രം

===========================================


പുനത്തുന്നവല്‍ എന്ന സ്ഥാനിയുടെ കീഴിലുള്ള ഒരു ക്ഷേത്രമായിരുന്നു പുനത്തുംപടിക്കല്‍. ഈയിടെ നടന്ന സ്വര്‍ണ്ണപ്രശ്‌നത്തില്‍ ഇവിടെയുള്ള കുളത്തിന്‌ 1500 കൊല്ലത്തെ പഴക്കമുണ്ടെന്നും അക്കാലത്ത്‌ ഇവിടെ ഒരു സുബ്രഹ്മണ്യക്ഷേത്രവും ശ്രീകൃഷ്‌ണക്ഷേത്രവും ഉണ്ടായിരുന്നെന്നും കണ്ടു. 700കൊല്ലം മുമ്പ്‌ സ്ഥാനികുടുംബം സ്ഥാപിച്ചതാണെത്രെ ഇപ്പോഴത്തെ ക്ഷേത്രങ്ങള്‍. അയ്യപ്പന്‍, ഭഗവതി, പരദേവത എന്നീ തുല്ല്യപ്രാധാന്യമുള്ള മൂര്‍ത്തികളും നാഗവുമാണ്‌ ഇവിടെയുള്ളത്‌. ഈ അയ്യപ്പന്‍ ബ്രഹ്മചാരിയല്ല. സ്വയംപ്രഭ എന്ന ഭാര്യയോടും മകനോടും കൂടിയുള്ള ശാസ്‌താവാണ്‌. സ്ഥാനിയുടെ കീഴില്‍ നന്നായി നടന്ന ഈ ക്ഷേത്രം ഭൂനിയമം മൂലം വരവില്ലാതെ കുറെക്കാലം അടഞ്ഞുകിടന്നു. മുപ്പത്തിയഞ്ച്‌ കൊല്ലംമുമ്പ്‌ കുടുംബാംഗങ്ങളും നാട്ടുകാരും അടങ്ങുന്ന ഒരു കമ്മറ്റി ഏറ്റെടുത്തതോടെയാണ്‌ ഇതിന്റെ ദുര്‍ദശ അവസാനിച്ചത്‌.

കുളത്തിലെ ഏട്ടക്ക്‌ അരി കൊടുക്കുക എന്നത്‌ ഇവിടുത്തെ ഒരു പ്രധാന വഴിപാടായിരുന്നു. മഞ്ഞയില്‍ കറുത്ത പുള്ളികളോടുകൂടിയ ഒരു മത്സ്യമായിരുന്നു ഏട്ട. ഒരു പ്രത്യേകരീതിയില്‍ ശബ്ദമുണ്ടാക്കി അരി വിതറിക്കൊടുത്താല്‍ നൂറുകണക്കിന്‌ ഏട്ടമത്സ്യങ്ങള്‍ തിക്കിതിരക്കി കരയില്‍ ചാടിവീഴുന്നത്‌ കൗതുകകരമായ ഒരു കാഴ്‌ചയായിരുന്നു. അമ്പലം അടഞ്ഞുകിടന്ന കാലത്ത്‌ ചിലര്‍ ചളിയെടുക്കാന്‍ കുളം വറ്റിച്ചെപ്പോള്‍ ഈ മത്സ്യക്കൂട്ടം അപ്പാടെ നശിച്ചുപോയി. കുന്നത്തറ, ഉള്ള്യേരി എന്നിവിടങ്ങളില്‍ നിന്നൊക്കെ പണ്ടുകാലത്ത്‌ ആരാധനക്കായി ആളുകള്‍ ഇവിടെ എത്തുമായിരുന്നു. നായകടിച്ചാല്‍ പാളയും കയറും നടയില്‍ വെക്കുക എന്ന ഒരു വഴിപാടുണ്ടായിരുന്നു. കഴുത്തും തലയും എടുത്തുവെക്കുക എന്ന വഴിപാട്‌ ഇന്നുമുണ്ട്‌. ശരീരാവയവങ്ങള്‍ക്ക്‌ എന്തെങ്കിലും അസുഖം ബാധിക്കുന്നവര്‍ ക്ഷേത്രത്തിലെത്തി അവിടെയുള്ള വെള്ളിയില്‍ തീര്‍ത്ത ശരീരഭാഗങ്ങള്‍ തലയ്‌ക്കുഴിഞ്ഞ്‌ പ്രാര്‍ത്ഥിച്ചാല്‍ രോഗം മാറുമെന്നാണ്‌ വിശ്വാസം.

മുമ്പ്‌ ക്ഷേത്രമേല്‍പ്പുര മാടോട്‌, കൂരോട്‌ എന്നിങ്ങനെയുള്ള ചെറുതരം ഓടുകൊണ്ടായിരുന്നു മേഞ്ഞിരുന്നത്‌. 1941ല്‍ ചേലിയ വീര്യങ്കരയില്‍ നിന്നാണ്‌ ഭഗവതിക്ഷേത്രം പുതുക്കിപണിയാന്‍ തേക്കുമുറിച്ചുകൊണ്ടുവന്നത്‌. 1975ല്‍ പരദേവതാ ക്ഷേത്രവും പുതുക്കിപ്പണിതു. ക്ഷേത്രങ്ങള്‍ക്കുമുമ്പില്‍ മുകളിലായി ഛായാചിത്രങ്ങളും, മരം, കളിമണ്ണ്‌ എന്നിവകൊണ്ടുണ്ടാക്കിയ വിവിധകലാരൂപങ്ങളും ഉണ്ട്‌.

ആവിക്കരപ്പണിക്കരുടെ ചോറ്‌ എന്ന പ്രസിദ്ധമായ പ്രസാദ ഊട്ട്‌ പണ്ടിവിടെ നടന്നിരുന്നു. ഇതിന്റെ അവശിഷ്ടമെന്നനിലയ്‌ക്ക്‌ ആറടി നീളമുള്ള ഒരു കൂറ്റന്‍ അമ്മിയും കരിങ്കല്‍ കൊട്ടത്തളവും കിണറും ഇവിടെ കാണാം. അക്കാലത്ത്‌ വൃശ്ചികമാസം മുഴുവന്‍ മണ്ഡലവിളക്കും തുലാത്തില്‍ നട്ടത്തിറയും നടത്താറുണ്ടായിരുന്നു. നാഗകാളി, നാഗരാജാവ്‌, നാഗയക്ഷി എന്നീ ത്രീമൂര്‍ത്തി സങ്കല്‍പ്പമാണ്‌ ഇവിടുത്തെ നാഗപ്രതിഷ്ട. സന്താന സൗഭാഗ്യത്തിന്‌ ഇവിടെ സര്‍പ്പബലി നടത്തുന്നത്‌ ഉത്തമമാണെന്ന്‌ അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.


കുംഭം 18നാണ്‌ ഈ ക്ഷേത്രത്തിലെ ഉത്സവം. ഭഗവതിത്തിറ, നട്ടത്തിറ, പരദേവതത്തിറ, എന്നിവയാണുള്ളത്‌. മണ്ണാന്റെപൂതം, പാണരുടെ പിഞ്ഞാണക്കളി, പുലയരുടെകുതിരക്കോലം, തണ്ടാന്‍മാരുടെ പൂക്കലശം എന്നിവയൊക്കെ പണ്ടുകാലത്ത്‌ ഉത്സവത്തിനെ മോടിപിടിപ്പിച്ചിരുന്നു. വലിയ പൂവെടിയും ഇവിടെയുണ്ടായിരുന്നു. അപൂര്‍വ്വമായചില അനുഷ്ടാനകലകള്‍ ഈക്ഷേത്രത്തില്‍ ആചരിച്ചുവരുന്നുണ്ട്‌. ഉത്സവദിവസം രാത്രി അയ്യപ്പന്റെ കഥ തീയാട്ട്‌ എന്ന പേരില്‍ അഭിനയിക്കപ്പെടുന്നു. തുടര്‍ന്ന്‌ നടക്കുന്ന വിളക്കെഴുന്നള്ളിപ്പില്‍ മുറ്റത്തുവെച്ച്‌ തീയ്യാട്ട്‌ നമ്പി, തെയ്യമ്പാടി കുറുപ്പ്‌, കാറോലപ്പണിക്കര്‍, എന്നിവരുടെ അതി മനോഹരമായ കൂട്ടുനൃത്തവുമുണ്ടാകും. അതിനുശേഷം തീയ്യാട്ട്‌ നമ്പി കളം മായ്‌ക്കല്‍ നടത്തും. ചില വര്‍ഷങ്ങളില്‍ അയ്യപ്പനു പുറമെ പരദേവതക്കും ഭഗവതിക്കും കൂടി കളമെഴുത്ത്‌ പാട്ടുണ്ടാകും. പനത്തില്‍ പറമ്പിലെ പുലിദൈവത്തുനു മുമ്പില്‍ പുലര്‍ച്ചെ നടക്കുന്ന പുലിത്തിറയോടു കൂടിയാണ്‌ ഉത്സവം സമാപിക്കുന്നത്‌.

ശാസ്‌താവ്‌, ഭഗവതി, പരദേവത എന്നീ മൂര്‍ത്തികള്‍ക്കു വേണ്ടി അനുഷ്ടിക്കുന്ന കലകളാണ്‌ കളമെഴുത്തും തീയാട്ടും എന്ന്‌ പറഞ്ഞുവല്ലോ. കളമെഴുത്ത്‌ പാട്ട്‌, കോമരത്തിന്റെ നര്‍ത്തനം എന്നീ ഇനങ്ങളാണ്‌ പാട്ടുത്സവത്തിന്റെ മുഖ്യ ഭാഗങ്ങള്‍. ക്ഷേത്രത്തിലെ പാട്ടുപുരയിലോ ശ്രീകോവിലിനുമുമ്പില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്തോ വെച്ചാണ്‌ ഇത്‌ നടത്തുക. ഉച്ചപൂജക്കോ, അത്താഴപൂജക്കോ ശേഷമായിരിക്കും പാട്ടുണ്ടാവുക. ഇതിന്‌ ഉച്ചപ്പാട്ട്‌ എന്നാണ്‌ പറയുന്നത്‌. ഭഗവതിക്ക്‌ തെയ്യമ്പാടിക്കുറുപ്പും, വേട്ടക്കൊരുമകന്‌ കാറകുലനായരും(പണിക്കര്‍), അയ്യപ്പന്‌ തീയ്യാട്ട്‌നമ്പിയും കളമെഴുത്ത്‌ നടത്തുന്നു. ആദ്യം പാട്ടുപുരയില്‍ വിളക്ക്‌, നിറനാഴി, നാളികേരം, എന്നിവ വെച്ച്‌ ഒരു പീഠത്തില്‍ പട്ടുവിരിച്ച്‌ ശ്രീകോവിലില്‍ നിന്ന്‌ വാള്‍ എഴുന്നള്ളിച്ച്‌ കൊണ്ടുവരുന്നു. പിന്നീട്‌ ശാന്തിക്കാരന്‍ പീഠപൂജ കഴിച്ച ശേഷമാണ്‌ അനുഷ്‌ഠാനക്കാരന്‍ പാടുന്നത്‌. ഓരോ ദേവനും, സമയത്തിനും അനുസരിച്ച്‌ പാട്ടില്‍ വ്യത്യാസമുണ്ടാകും.

പാട്ടുത്സവത്തിന്‌ കുറയിടല്‍ എന്ന ചടങ്ങ്‌ പ്രധാനമാണ്‌. പട്ടും വെള്ള വസ്‌ത്രവും കൊണ്ട്‌ പന്തലിന്റെ മേല്‍ത്തട്ട്‌ അലങ്കരിക്കലാണ്‌ കുറയിടല്‍. മേല്‍ത്തട്ട്‌ കയര്‍ പാവി ചുറ്റും കുരുത്തോല, പൂക്കള്‍, മാവില, വെറ്റില മുതലായവ കൊണ്ട്‌ അലങ്കരിക്കും. കളമെഴുത്ത്‌ പാട്ടിന്റെ എല്ലാ ചടങ്ങുകഴും കഴിഞ്ഞെ വിതാനിച്ച പട്ടും വസ്‌ത്രവും നീക്കുകയുള്ളൂ. ഇതിന്‌ കൂറവലിക്കല്‍ എന്നാണ്‌ പറയുക. ക്ഷേത്രാധികാരിയുടെയോ, ഊരാളന്റെയോ സമ്മതം ചോദിച്ചാണ്‌ കൂറയിടുക. കൂറവലിച്ചാല്‍ അനുമതി നല്‍കിയ ആള്‍തന്നെ അത്‌ വാങ്ങി ദക്ഷിണ നല്‌കുകയും വേണം. ഉച്ചപ്പാട്ടിനു ശേഷം രാത്രിയാണ്‌ കളമെഴുത്ത്‌ ആരംഭിക്കുക. ഏത്‌ദേവതക്കാണോ കളമെഴുതുന്നത്‌ ആ ദേവതയുടെ രൂപം വര്‍ണ്ണപ്പൊടികൊണ്ട്‌ ചിത്രീകരിക്കുന്നു. അരിപ്പൊടി(വെള്ള), മഞ്ഞള്‍പ്പൊടി(മഞ്ഞ), ചുവപ്പ്‌പൊടി(നൂറംമഞ്ഞളും കലര്‍ത്തിയത്‌), കറുത്തപൊടി(ഉമിക്കരി), പച്ചപ്പൊടി(വാകയോ,ശീമക്കൊന്നയോ, മഞ്ചാടിയോ ഇലപൊടിച്ചത്‌) എന്നിവയാണ്‌ ഉപയോഗിക്കുന്നത്‌. ശാസ്‌താവിന്റെ കളത്തില്‍ കറൂപ്പും പച്ചയും ചേര്‍ത്തുപയോഗിക്കും. ഒമ്പതടി നീളവും ഏഴടി വീതിയുമുള്ള ഒരു കളത്തില്‍ ആദ്യം വെള്ളപ്പൊടി കൊണ്ട്‌ രേഖാരൂപം വരച്ച ശേഷം മുകളില്‍ നിന്നും താഴോട്ട്‌ രൂപമുണ്ടാക്കിവരും. വിവിധ ആയുധങ്ങള്‍ ധരിച്ച മട്ടിലാണ്‌ രൂപങ്ങള്‍ നിര്‍മ്മിക്കുന്നത്‌. ആയുധമേന്തിയ കൈകളുടെ എണ്ണം കൂടിയാല്‍ ഭഗവതിക്ക്‌ ശക്തികൂടുമെന്നാണ്‌ വിശ്വാസം. ശാസ്‌താവിനെ കുതിര, പുലി എന്നിവ വാഹനമാക്കിയും വേട്ടക്കൊരുമകനെ വില്ലും, ശരവും, ചുരികയും ധരിച്ച നിലയിലും കാണാം. കളമെഴുതി രൂപം പൂര്‍ണ്ണമാക്കി കഴിഞ്ഞാല്‍ അരി, നെല്ല്‌, നാളികേരം, അടക്ക, വെറ്റില, ദീപം എന്നിവ ചുറ്റും വെച്ച്‌ അലങ്കരിക്കണം. പിന്നീട്‌ ശാന്തിക്കാരനോ തന്ത്രിയോ കളപൂജ നടത്തും. കളത്തിനടുത്തിരുന്ന്‌ കുറുപ്പൊ, നമ്പയോ കളംപാട്ട്‌ പാടുന്നു. ഒരു പന്തം കൊളുത്തി നാളികേരമുടച്ച്‌ നിവേദിച്ച്‌ അതുമെടുത്ത്‌ കളത്തിന്‌ പ്രദക്ഷിണം വെയ്‌ക്കും. കൂടെയുള്ളവരെയും ഉഴിയും. രോഗാദി ബാധകളെ ഉഴിഞ്ഞു കളയുക എന്നതാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. കളമെഴുത്തില്‍ കോമരത്തിന്റെ ഈടും കൂറംനൃത്തം, കളപ്രദിക്ഷിണനൃത്തം, കളത്തിലാട്ടനൃത്തം, പീഠംനിരക്കല്‍ തുടങ്ങിയ അംഗങ്ങളാണുള്ളത്‌. കോമരംതുള്ളല്‍ ഒരുതരം ഖഡ്‌ഗനൃത്തമാണ്‌. മാറ്റ്‌ ഞെറിവെച്ചുടുത്താണ്‌ നൃത്തം ചെയ്യുക. താളത്തില്‍ ശക്തിയായി തുള്ളുകയാണ്‌ ഈടുംകൂറംതുള്ളലിന്റെ സ്വഭാവം. ചെണ്ടവാദ്യത്തിനനുസരിച്ച്‌ പാദങ്ങള്‍ പ്രത്യകരീതിയിലും താളത്തിലും ചലിപ്പിച്ചുകൊണ്ട്‌ അതിവേഗത്തില്‍ മുമ്പോട്ടും പിമ്പോട്ടും ഇങ്ങനെ ചലിക്കുമ്പോള്‍ പെരുവിരലില്‍ മാത്രമാണ്‌ ശക്തികൊടുക്കുന്നത്‌. ആരെയും ആകര്‍ഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുമിത്‌. ഈ നൃത്തത്തിനുശേഷമാണ്‌ വിതാനംതറി. അലങ്കരിച്ച കുരുത്തോലയും പൂക്കുലയും വാളും കൊണ്ട്‌ തട്ടിതകര്‍ക്കുകയാണ്‌ ഇതില്‍ ചെയ്യുന്നത്‌. കളത്തിലാട്ടത്തിനുശേഷമാണ്‌ കളംമായ്‌ക്കല്‍ ആരംഭിക്കുന്നത്‌. ഇവിടെയും കാലുകള്‍ പ്രത്യകരീതിയില്‍ കളത്തിനുള്ളില്‍ ചലിപ്പിച്ചുകൊണ്ടാണ്‌ ചിത്രം മായ്‌ക്കുന്നത്‌. പീഠംനിരക്കലും ഈ സമയം നടക്കും. കോമരത്തിന്റെ അരുളപ്പാടോടുകൂടി കളംമായ്‌ക്കല്‍ അവസാനിക്കുകയും കളപ്പൊടി പ്രസാദമായി നല്‍കുകയും ചെയ്യുന്നു.

കളം മായ്‌ക്കുന്നതിനു മുമ്പ്‌ തന്നെ തീയാട്ട്‌ ആരംഭിക്കും. കളംവരച്ചുകഴിഞ്ഞശേഷം തിയ്യാടിനമ്പി അര്‍ദ്ധരാത്രിയോടുകൂടി അയ്യപ്പന്റെ മുമ്പില്‍ വന്നിരുന്ന്‌ പാട്ടുപാടിക്കൊണ്ട്‌ വേഷവിധാനങ്ങള്‍ ധരിച്ചുതുടങ്ങുന്നു. തന്റെ ജന്മരഹസ്യം അന്യേഷിച്ച അയ്യപ്പന്‌ ആ കഥ പറഞ്ഞുകൊടുക്കാന്‍ നന്ദികേശ്വരനോട്‌ ശിവന്‍ ആവശ്യപ്പെടുന്നു. വിഷ്‌ണു മോഹിനീരൂപമെടുത്തതും ആ രൂപം കണ്ട്‌ പരിഭ്രമിച്ച പരമേശ്വരന്‌ അയ്യപ്പന്‍ പുത്രനായി ജനിക്കുന്നതുമാണ്‌ തിയ്യാട്ട്‌നമ്പി പാട്ടിലൂടെ അവതരിപ്പിക്കുന്നത്‌. നിറയെ ആഭരണങ്ങളും ചുകന്നപട്ടുവസ്‌ത്രവും ഉത്തരീയവും കുപ്പായവും കിരീടവും ധരിച്ച തിയ്യാട്ട്‌നമ്പിക്ക്‌ വേഷത്തില്‍ ഒരു സ്‌ത്രൈണഭാവം ഉണ്ടാവുന്നു. പാട്ടിനൊപ്പം ചെണ്ടയും ഇലത്താളവും ഉണ്ടാകും. വേഷവിധാനം പൂര്‍ത്തിയായാല്‍ ഈകഥ കൂത്തായി അവതരിപ്പിക്കുന്നു. ഇലത്താളമാണ്‌ ഉപയോഗിക്കുക. അഭിനയസമയത്ത്‌ പാട്ടോ സംഭാഷണങ്ങളോ ഉണ്ടാവില്ല. മനോഹരമായ ഒരുകൂത്താണ്‌ തീയ്യാട്ട്‌. കുന്നംകുളത്തുകാരനായ കേശവന്‍ നമ്പിയാണ്‌ പുനത്തുംപടിക്കല്‍ ക്ഷേത്രത്തില്‍ തീയ്യാട്ടും കളമെഴുത്തും നടത്തുന്നത്‌. തിയ്യാടിനമ്പ്യാന്മാരും കുറുപ്പന്മാരും നടത്തുന്ന ഈ അനുഷ്‌ഠാനകല അവതരിപ്പിക്കാന്‍ അറിവും കഴിവും മനോധര്‍മ്മവും ഉള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നുവെന്നും ഇതി നമ്മെ സംബന്ധിച്ചിടത്തോളം തികഞ്ഞ നഷ്ടമായിരിക്കുന്നുവെന്നും കേരള ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ എം വിഷ്‌ണുനമ്പൂതിരി അഭിപ്രായപ്പെടുന്നു.

പുനത്തുന്നവല്‍ സ്ഥാനിയുടെ ആസ്ഥാനമായ പുനത്തില്‍ വീട്ടില്‍ പുലി ദൈവത്തിനായി ഒരു ചെറിയക്ഷേത്രമുണ്ട്‌. ഇവിടെ ഉത്സവദിവസം പുലിത്തറകെട്ടിയാടല്‍ ഉണ്ട്‌ എന്ന്‌ നേരത്തെ പറഞ്ഞല്ലോ. കുടുംബകാരണവരെയാണ്‌ സാധാരണ ആചാര്യസ്ഥാനം നല്‍കി പുലിദൈവമായി ആരാധിക്കുന്നത്‌. പുനത്തിലെ പുലിയുടെ കഥ ഇങ്ങിനെയാണ്‌. ഒരിക്കല്‍ ഒടിമറിച്ചില്‍, തന്ത്രം, മന്ത്രം എന്നീ വിദ്യകളില്‍ അതിവിദഗ്‌ധനായ ഒരാള്‍ പുനത്തുന്നവലായി സ്ഥാനാരോഹണം ചെയ്‌തു. പലരാത്രികളിലും ഒടിമറിഞ്ഞ്‌ മൃഗരൂപങ്ങള്‍ ധരിച്ച്‌ നടക്കുകയും വഴിപോക്കരെ ഭയപ്പെടുത്തുകയും ചെയ്യുന്നത്‌ അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു. പുലിയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടമൃഗം. ഭര്‍ത്താവിന്റെ ഇത്തരം വീരകൃത്യങ്ങള്‍ കേട്ടറിഞ്ഞ ഭാര്യക്ക്‌ ഈ ഒടിവിദ്യ നേരില്‍ കാണണമെന്ന്‌ അതിയായ ആഗ്രഹം ജനിച്ചു. ഒരു പുലിയായി ഓടിമറിഞ്ഞു വരാന്‍ അവര്‍ പല പ്രാവശ്യം അപേക്ഷിച്ചുവെങ്കിലും മറ്റൊരാള്‍ക്ക്‌ വേണ്ടി ഇത്തരം വിദ്യകള്‍ പ്രയോഗിക്കുന്നത്‌ അപകടകരമാണെന്ന്‌ പറഞ്ഞ്‌ പുനത്തുന്നവല്‍ ഒഴിഞ്ഞുമാറി. ഒരു ദിവസം അദ്ദേഹത്തിന്‌ പ്രയതമയുടെ നിര്‍ബന്ധത്തിനുമുമ്പില്‍ നിവൃത്തിയില്ലാതെ വഴങ്ങേണ്ടിവന്നു. പുലിയായി വേഷംമാറിവരാന്‍ അദ്ദേഹം തയ്യാറായി. പോകുമ്പോള്‍ ഏഴുകല്ലുകള്‍ ജപിച്ച്‌ ഭാര്യയുടെ കയ്യിലേല്‌പിച്ചു. താന്‍ പുലിയായി എത്തിയാല്‍ ഭയപ്പെടാതെ ഈ കല്ലുകള്‍ ഓരോന്നായി തന്റെ ദേഹത്തേക്ക്‌ എറിയണമെന്നും അങ്ങിനെ ചെയ്‌തില്ലെങ്കില്‍ തനിക്ക്‌ മനുഷ്യരൂപം തിരിച്ചുകിട്ടില്ലെന്നും പ്രത്യേകം ഓര്‍മ്മിപ്പിച്ചിട്ടാണ്‌ അദ്ദേഹം പോയത്‌. അല്‌പനേരം കഴിഞ്ഞ്‌ ഭീകരമായ ഒരലര്‍ച്ചകേട്ട്‌ ഭാര്യ വന്നുനോക്കുമ്പോള്‍ അതാ ഒരു വമ്പന്‍ പുലി മുറ്റത്തു മുരണ്ടുകൊണ്ടിരിക്കുന്നു. ഭയന്ന്‌ വിറച്ച്‌ ഒരു നിലവിളിയോടെ അകത്തേക്കോടി അവര്‍ വാതിലടച്ച്‌ സാക്ഷയിട്ടു. പുലി കുറെ നേരം അവിടെ ചുറ്റിനടന്നു ദയനീയമായി നിലവിളിച്ചു. എന്തുഫലം ഓരോ അലര്‍ച്ചയിലും നടുങ്ങിവിറച്ച ഭാര്യ ഒരിക്കലും വാതില്‍ തുറന്നില്ല. നിസ്സഹായനായി മനുഷ്യരൂപം തിരിച്ചു ലഭിക്കാനാകാതെ ആ പാവം പുലി കാട്ടിലേക്ക്‌ കയറിപ്പോയി. പുലിമറഞ്ഞ ഈ കാരണവര്‍ക്കുവേണ്ടിയാണ്‌ പുലിത്തറ കെട്ടിയാടുന്നത്‌.

പുനത്തുംവീട്ടില്‍ ആചരിച്ചിരുന്ന ഒരനുഷ്‌ഠാനമായിരുന്നു പാലുംവെള്ളരി. ഒരു മധ്യമപൂജാരീതിയാണിത്‌. ശക്ത്യാരാധനയാണ്‌ ഇതിന്റെ അടിസ്ഥാനം. കളരിഭഗവതീ സങ്കല്‌പമുള്ള വീടുകളിലാണിത്‌ സാധാരണയായി നടന്നിരുന്നത്‌. പാലും ഉണങ്ങലരിയും ധാരാളമായി ഉപയോഗിക്കുന്നതുകൊണ്ടാകാം ഈ പേര്‍ ഇതിന്‌സിന്ധിച്ചത്‌. മകരമാസത്തിലെ ആദ്യ ചൊവ്വാഴ്‌ച സാമൂതിരീകോവിലകത്ത്‌ ഈ ചടങ്ങ്‌ നടത്തിയശേഷമാണ്‌ പ്രത്യകപരിശീലനം സിദ്ധിച്ച കോമരങ്ങള്‍ നമ്മുടെ നാട്ടിലെത്തുക. ചാണകമെഴുതിയ മുറ്റത്തുവെച്ചാണ്‌ ഇത്‌ നടത്തുന്നത്‌. അവിടെ ഒരു കളമുണ്ടാക്കി ഒരു പീഠം സ്ഥാപിച്ച്‌ അതില്‍ ഭഗവതിയെ സങ്കല്‌പിച്ച്‌ പട്ടുവിരിച്ച്‌ ഉണങ്ങലരി നിവേദിക്കുന്നു. അരമണികളും പള്ളിവാളും ചിലമ്പും ചുവപ്പ്‌പട്ടുമാണ്‌ കോമരത്തിന്റെ വേഷവിതാനം. സാധാരണ പൂജാസാധനങ്ങള്‍ക്കൊപ്പം പൂക്കുല, പാല്‌, നൂറ്‌, അട, ചെമ്പരത്തിപൂക്കള്‍ എന്നിവയെല്ലാം പൂജക്ക്‌ ഉപയോഗിക്കുന്നു. അല്‌പം ദൂരെ ധാരാളം പ്ലാവ്‌ വിറക്‌ കത്തിച്ച്‌ കനല്‍ക്കൂമ്പാരം ഉണ്ടാക്കിയിരിക്കും. വാദ്യത്തിനനുസരിച്ച്‌ ഒരു പ്രത്യേക നൃത്തവും കനലാട്ടവും ഉണ്ടാകും. കോമരം നെറ്റിയില്‍വട്ടി ചോരയൊലിപ്പിക്കുകയും ചെയ്യും. ഉരുളിയില്‍ തയ്യാറാക്കിവെച്ച മഞ്ഞള്‍പ്പൊടിയും കവുങ്ങിന്‍ പൂക്കുലയും വാരിയെടുത്ത്‌ മുറ്റത്തും പീഠത്തിനു ചുറ്റും വിതറുന്നു. തയ്യാറാക്കിവെച്ച ഗുരുതി തേവിവറ്റിച്ച്‌ ഉരുളി കമിഴ്‌ത്തുന്നു. അതിനുശേഷം അരുളപ്പാട്‌ പറഞ്ഞ്‌ ഭക്തരെ അനുഗ്രഹിക്കുകയും ദക്ഷിണവാങ്ങുകയും ചെയ്യും. ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ ശേഷമാണ്‌ ഈ ചടങ്ങ്‌ ആരംഭിക്കുക. സന്ധ്യയാവുമ്പോഴേക്കും അവസാനിക്കുകയും ചെയ്യുന്നു. ഭദ്രകാളീപൂജയാണിതല്‍ നടക്കുന്നത്‌. തൂകുന്ന മഞ്ഞള്‍ പൊടിയും പൂക്കുലയും ഭുതഗണങ്ങള്‍ക്കാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. 1947ല്‍ പുനത്തില്‍ സ്ഥാനം വക നടത്തിയശേഷം പാലും വെള്ളരി നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടില്ല.

ഒരു ദിവസം നട്ടുച്ചക്ക്‌ പുനത്തുന്നവലും വീട്ടുകാരും അതിഭയങ്കരമായ ഒരു മുഴക്കം കേട്ട്‌ ഞെട്ടി. ഇടിമുഴക്കമോ കൊടുങ്കാറ്റോ എന്താണെന്ന്‌ മനസ്സിലാവുന്നില്ല. ശബ്ദം പുനത്തുംപടിക്കല്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ആലിന്‍ചുവട്ടില്‍ നിന്ന്‌ ആരംഭിച്ച്‌ ഭൂമിക്കടിയിലൂടെ നീങ്ങി വീട്ടിലേക്ക്‌ വരുന്നതായാണ്‌ എല്ലാവര്‍ക്കും തോന്നിയത്‌. അല്‌പനിമിഷങ്ങള്‍ക്കുള്ളില്‍ ആ ഇരമ്പല്‍ നടുമുറ്റത്തെത്തി. അങ്ങോട്ടുനോക്കിയ എല്ലാവരുടെയും കണ്ണഞ്ചിപ്പോയി. മുറ്റത്തെ മണ്ണില്‍ അതാ ഒരു വലിയ ചെമ്പുപാത്രം ഉയര്‍ന്നുവന്നിരുക്കുന്നു. അതില്‍ നിറയെ വെട്ടിത്തിളങ്ങുന്ന രത്‌നങ്ങള്‍, സ്വര്‍ണ്ണനാണയങ്ങള്‍, തങ്കമാലകള്‍, മറ്റുപലവിധ ആഭരണങ്ങള്‍. ഏതോ ഭൂതം കാത്തുസൂക്ഷിക്കുന്ന നിധി പേടകമായിരുന്നു അത്‌. കാരണവരും കുടുംബാംഗങ്ങളും ഓടിയെത്തി വലിയ കമ്പക്കയര്‍ കൊണ്ടു പാത്രത്തിന്റെ രണ്ട്‌ കാതുകള്‍ ചേര്‍ത്ത്‌ മറ്റെത്തല വീടിന്റെ ഉത്തരത്തില്‍ ചേര്‍ത്തുകെട്ടി സുരക്ഷിതമാക്കി. എന്തുഫലം വീണ്ടും ഇരമ്പലുണ്ടായി. പാത്രം പതുക്കെ പതുക്കെ മണ്ണിലേക്ക്‌ താഴ്‌ന്ന്‌ പോകയും ചെയ്‌തു. കയര്‍ കൊണ്ട്‌ ബലമായി കെട്ടിയതിനാല്‍ ചെമ്പുപാത്രത്തിന്റെ കാതുകള്‍ മാത്രം അതില്‍ തൂങ്ങിക്കിടന്നു. ആ കാതുകള്‍ കൊണ്ടാണെത്രെ പിന്നീട്‌പുനത്തില്‍ ഉണ്ടായിരുന്ന വലിയ ചെമ്പുപാത്രം നിര്‍മ്മിച്ചത്‌.


കടപ്പാട് 



2020, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച




ആമമംഗലം ശ്രീ മഹാവിഷ്ണു

ക്ഷേത്രം
===================================


                                                                 ക്ഷിതിരതി വിപുലതരേ തവതിഷ്ഠതിപ്രവ്യോധരണി
                                                                 ധരണകിണ ചക്രഗരിഷഠേ കേശവാധൃതഃ കച്ഛപരൂപാ
                                                                 ജയ ജഗദീശഹരേ ശ്രീ ഗോപാലകൃഷ്ണാ
                                                                                             ജയ ജഗദീശഹരേ

ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം (കൂർമ്മാവതാരം ) കോഴിക്കോട് ജില്ലയിൽ കാക്കൂർ വില്ലേജിലെ രാമല്ലൂർ ദേശത്ത് കോഴിക്കോട് -ബാലുശ്ശേരി സംസ്ഥാന പാതയിൽ കാക്കൂർ 11 / 4 ബസ് സ്റ്റോപ്പിന് സമീപമായി റോഡിൻറെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു . കൂർമാവതാര സങ്കല്പമായ ചതുർബാഹുവായ വിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠാ സങ്കല്പം . ഗണപതിയും, അയ്യപ്പനും ,ദക്ഷിണാമൂർത്തിയും, ഭദ്രകാളിയും ഉപദേവന്മാരാണ് .കേരളത്തിലെ കൂർമ്മാവതാര ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനമായിട്ടാണ് ഈ ക്ഷേത്രത്തെ കാണുന്നത് .ക്ഷേത്രത്തിന് 3000 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത് .മംഗല്യ ഭാഗ്യത്തിനായി ലക്ഷ്മി നാരായണ പൂജക്ക് ഇവിടെ ഒട്ടേറെ ഭക്ത ജനങ്ങൾ എത്തിച്ചേരുന്നു .സന്താന ലബ്‌ധിക്കായും , ആമവാത രോഗ ശമനത്തിനായും ഇവിടെ പൂജക്കായി ആളുകൾ എത്താറുണ്ട് . ഈക്ഷേത്രത്തിൽ പ്രാർത്ഥിച്ച് വ്യവസായ ,വ്യാപാര ,നിർമാണ ,പഠന പ്രവർത്തങ്ങൾ തുടങ്ങിയാൽ അത് പുരോഗതിയിലേക്ക് ഉയരുന്നതായാണ് ഭക്തജനങ്ങൾ കാണുന്നത് .

ഐതീഹ്യം

കേരളം സൃഷ്ടിച്ച പരശുരാമന്‍ കേരളത്തില്‍ ധാരാളം ബ്രാഹ്മണരെ കുടിയിരുത്തി. ആ ബ്രാഹ്മണന്മാരാണ് പില്‍ക്കാലത്ത് നമ്പൂതിരിമാര്‍ എന്ന് അറിയപ്പെട്ടത്. കാലാന്തരത്തില്‍ കേരളം 32 നമ്പൂതിരി ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശമായി തീര്‍ന്നു. ഈ 32 ഗ്രാമങ്ങളില്‍ ഒന്നായ ഈശാനമംഗലം ഗ്രാമത്തിലെ ഒരു ദേശമാണ് രാമല്ലൂര്‍. ഈ ദേശത്താണ് ദശാവതാര ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. അക്കാലത്തെ ഗ്രാമങ്ങളും ദേശങ്ങളും ഇപ്പോഴത്തെ ഗ്രാമങ്ങളെയും, ദേശങ്ങളെയും അപേക്ഷിച്ച് വളരെ വലുതായിരുന്നു. ദശാവതാരത്തിലെ രണ്ടാമത്തെ അവതാരമാണ് കൂര്‍മ്മം. ദശാവതാര പ്രതിഷ്ഠകള്‍ ഇവിടെ നടത്തിയതിന് പ്രത്യേകകാരണങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. 108 ശിവാലയങ്ങളും 108 ദുര്‍ഗ്ഗാലയങ്ങളും പ്രതിഷ്ഠിക്കുകയും മറ്റു മഹര്‍ഷിമാരെ വിവിധങ്ങളായ ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തുവാന്‍ പരശുരാമന്‍ നിയോഗിക്കുകയും ചെയ്തതിനാല്‍ കേരളത്തിലങ്ങോളമിങ്ങോളം ധാരാളം ക്ഷേത്രങ്ങളുണ്ടാ യി. എന്നാല്‍ വൈഷ്ണവ വംശജനായ താന്‍ വിഷ്ണുവിന്റെ ദശാവതാരങ്ങള്‍ പ്രതിഷ്ഠിക്കേണ്ടതല്ലേ എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സില്‍ ഉയര്‍ന്നുവന്നു. അതിന് പറ്റിയ സ്ഥലം കണ്ടെത്താന്‍ ആകാശമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍ ധാരാളം മഹര്‍ഷിമാര്‍ വസിക്കുന്ന പൊന്‍കുന്ന് മലയും താഴ്‌വരയും കണ്ടു. നിബിഡമായ കാടും, ധാരാളം തെളിനീര്‍ ചോലകളും ഉള്ള ഈ പ്രദേശം അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചു. പനിനീര്‍ ചോലകളുടെ കളകളാരവവും പക്ഷിക്കൂട്ടങ്ങളുടെ കളകൂജനങ്ങളും അദ്ദേഹത്തില്‍ ഒരു നവോന്മേഷം ഉണ്ടാക്കി. ഹിംസ്ര മൃഗങ്ങള്‍പോലും വളരെ ശാന്തമായി സഞ്ചരിക്കുന്നത് അദ്ദേഹത്തെ ആകര്‍ഷിച്ചു. അന്ന് ഇവിടെ തപസ്സ് ചെയ്തിരുന്ന ഗൗതമ മഹര്‍ഷിയുടെ അരികെ എത്തുകയും തന്റെ ആഗമനോദ്ദേശം അറിയിക്കുകയും ചെയ്തു. സന്തുഷ്ഠനായ ഗൗതമ മഹര്‍ഷിയുടെ നിര്‍ദ്ദേശാനുസരണം ദശാവതാരങ്ങള്‍ ഒരു വൃത്തപരിധിയില്‍ വരത്തക്കവിധത്തിലും വൃത്ത കേന്ദ്രത്തില്‍സ്ഥിതി ചെയ്യുന്ന മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയില്‍ നിന്ന് ഏതാണ്ട് തുല്യ ദൂരത്തിലുമായി ദശാവതാര പ്രതിഷ്ഠകള്‍നടത്തി. പൂജാദികര്‍മ്മങ്ങള്‍ക്കായി നമ്പൂതിരിമാരെ ഏല്‍പ്പിച്ചു. അന്നവിടെ ഉണ്ടായിരുന്ന നൂറുകണക്കിന് നമ്പൂതിരി കുടുംബങ്ങള്‍ ഒത്തുകൂടി മഹാവിഷ്ണു ക്ഷേത്രത്തിനും ദശാവതാരക്ഷേത്രങ്ങള്‍ക്കും പൂജാദികള്‍ നടത്തുവാന്‍ ആവശ്യമായ ക്രമീണകരണങ്ങള്‍ ഉണ്ടാക്കി. ഇങ്ങനെ പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ദശാവതാര ക്ഷേത്രങ്ങളില്‍ രണ്ടാമത്തേതാണ് ഈ കൂര്‍മ്മാവതാര ക്ഷേത്രം.

ദേവതാ സങ്കല്‍പം
ലോകോപകാരാർത്ഥം മന്ഥര പർവ്വതത്തിന്റെ ഭാരവും വഹിച്ചുകൊണ്ട് മഹാവിഷ്ണുവിന്റെ അതിശക്തമായ 'കടയൽ' അനുഭവിച്ചുകൊണ്ട് അമൃത് മഥനം കഴിയുന്നതുവരെ അക്ഷോഭ്യനായി നിലകൊണ്ട ഏറ്റവും ശക്തനായ മഹാകൂർമ്മാവതാര സങ്കൽപമാണ് ശ്രീ പരശുരാമനാൽ ഈ ആമമംഗല ക്ഷേത്രത്തിൽ പ്രതിഷ്ഠിതമായത്. കൂർമ്മാവതാരമായതുകൊണ്ട് ആമമംഗലം എന്നും സർവ്വദുഃഖ ഹരനായതുകൊണ്ട് ആമേയമംഗലമെന്നും പറയാം. ഏത് രീതിയിലാണെങ്കിലും ''ആമേങ്ങലത്ത് അപ്പൻ'' സർവ്വജനങ്ങളുടെയും ദുഃഖം തീർക്കാനാണ് ഇവിടെ നിലകൊള്ളുന്നത്.

ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണങ്ങളുടെ ഭാഗമായും ഈ ക്ഷേത്രം തകർക്കപ്പെടുകയും അന്യാധീനമാവുകയും ചെയ്തു. ക്ഷേത്രസം രക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച പാട്ടം വിഷ്ണു നമ്പൂതിരി (നന്മണ്ട ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ) യുടേയും മറ്റും നേതൃത്വത്തിൽ ഒരുകൂട്ടം ഭക്തജനങ്ങൾ കാടുപിടിച്ചുകിടക്കുകയായിരുന്ന ഈ ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണ പ്രക്രിയ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് നാല്പത് കൊല്ലത്തെ പ്രവർത്തനഫലമായി ക്ഷേത്രം ഇപ്പോഴത്തെ സ്ഥിതിയിലെത്തുകയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. പൂർവ്വികത്തിൽ ഇവിടെ നിത്യനിദാനജപം, വേദോച്ചാരണങ്ങൾ, വാരം, ഊട്ട്, കൊടികയറി ഉത്സവം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയവ ഉണ്ടായിരുന്നു. കൂടാതെ ക്ഷേത്രത്തിന് ഒരു സത്രവും രണ്ട് കുളങ്ങൾ, രണ്ട് കിണറുകൾ,നാഗാലയങ്ങൾ എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്രത്തിനു സമീപത്തായി വിളക്കുമഠം, പട്ടർമഠം തുടങ്ങി സ്ഥലനാമങ്ങൾ ഇപ്പോഴുമുണ്ട് . ഇവിടെ ശാന്തി കഴിക്കാനായി തെഞ്ചേരി ഇല്ലക്കാരെയാണ് ഏൽപിച്ചിരുന്നത്. അവർക്ക് നിത്യ നിദാനത്തിനായി ''ശാന്തിപാടം'' എന്ന വയലും നൽകിയിരുന്നു.

പൂർവ്വിക കാലത്ത് ഈ ക്ഷേത്രം ബ്രാഹ്മണരുടെ കൈവശമായിരുന്നു. ആ കാലത്ത് ക്ഷേത്രത്തിനു ചുറ്റുമായി നിരവധി ബ്രാഹ്മണ ഗൃഹങ്ങളുണ്ടായിരുന്നു. കാലാന്തരത്തിൽ മൂസ്സത് വിഭാഗത്തിന്റേയും പിന്നീട്‌ നായർ വിഭാഗത്തിന്റേയും കൈവശമായി. നല്ലൂളി, നീലഞ്ചേരി, അടുംക്കുടി, ആമമംഗലം എന്നീ നായർ തറവാടുകളായിരുന്നു ആദ്യകാല ഊരാളൻമാർ. പിൽക്കാലത്ത് തൊടുവയിൽ, ചമ്മിൽ പുതുക്കുടി, ചമ്മിൽക്കുന്നത്ത്, മംഗലശ്ശേരി എന്നീ നാലു നായർ തറവാട്ടുകാരാണ് ഊരാളന്മാരെങ്കിലും തൊടുവയിൽ തറവാട്ടുകാർക്കാണ് അതിൽ പ്രാധാന്യം.
ബ്രഹ്മശ്രീ മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് ( ക്ഷേത്രം തന്ത്രി

ദശാവതാരക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് ഉണ്ടാവുക എന്നത് തികച്ചും ആശ്ചര്യമായിരിക്കും. കാക്കൂരിലെ പൊന്‍കുന്ന് മലയുടെ ചുറ്റുമായിട്ടാണ് ദശാവതാരക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. അവ ഇപ്രകാരമാണ്.


1. പെരുമീന്‍ പുറം ശ്രീ മാഹാവിഷ്ണു ക്ഷേത്രം - മത്സ്യാവതാരം
2. ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം - കൂര്‍മ്മാവതാരം
3. പന്ന്യം വള്ളി വാര്യമഠം ശ്രീവിഷ്ണു ക്ഷേത്രം - വരാഹാവതാരം
4. തൃക്കോയിക്കല്‍ നരസിംഹക്ഷേത്രം - നരസിംഹാവതാരം
5. തീര്‍ത്ഥങ്കര വാമന ക്ഷേത്രം - വാമനാവതാരം
6. പരശുരാമ ക്ഷേത്രം (കാക്കൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത്) - പരശുരാമാവതാരം
7. രാമല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം - ശ്രീരാമാവതാരം
8. കാവില്‍ ബലരാമക്ഷേത്രം - ബലരാമാവതാരം
9. ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം - ശ്രീകൃഷ്ണാവതാരം
കല്‍ക്കി - ദശാവതാര ക്ഷേത്രങ്ങളില്‍ ഇനിയും കെത്താത്ത ക്ഷേത്രമാണിത്. കാക്കൂരിലാണ് ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം.