2019, മാർച്ച് 24, ഞായറാഴ്‌ച

മുരിയമംഗലം നരസിംഹക്ഷേത്രം എറണാകുളം ജില്ല





മുരിയമംഗലം നരസിംഹക്ഷേത്രം 

എറണാകുളം ജില്ലയിലെ തിരുവാണിയൂയൂർ പഞ്ചായത്തിൽ . തൃപ്പൂണിത്തുറ മൂവാറ്റുപുഴ റൂട്ടിൽ കമ്പനിപ്പടി സ്റ്റോപ്പിൽ നിന്നും അര  കിലോമീറ്റര് തെക്കുഭാഗത്ത്. പ്രധാനമൂർത്തി നരസിംഹം. ഹിരണ്യ വധം കഴിഞ്ഞു  കലിപൂണ്ട നിൽക്കുന്ന നരസിംഹമാണ്എന്ന് സങ്കല്പം,    അതിനാൽ ആയിരം കുടം ധാരയാണ് പ്രധാന വഴിപാട്. (സാധാരണ ശിവക്ഷേത്രങ്ങളിലാണ് ധാര വഴിപാടു. ) അഞ്ചടിയോളം ഉയരമുള്ള വിഗ്രഹം  പടിഞ്ഞാട്ടു ദര്ശനം  മൂന്ന് പൂജ .തന്ത്രി  പുലിയന്നൂർ .ഉപദേവത  ശാസ്താവ്, ഭഗവതി . ശാസ്താവിന് പുറത്ത് പ്രത്യേകം ക്ഷേത്രമാണ്   ഈ ശാസ്താവിന് പ്രാധാന്യവുമുണ്ട്.  വിഷുവിനു തലേ ദിവസം  കോടിയേറി അഞ്ചു ദിവസത്തെ  ഉത്സവം,  നരസിംഹത്തിനും ശാസ്താവിനും ഒരുമിച്ചാണ് ആറാട്ട് .മുൻപ് കൊടിമരം ഉണ്ടായിരുന്നു 
ആദ്യം ഇവിടെ ശാസ്താ ക്ഷേത്രമായി രുന്നോ  എന്നും സംശയം.  ഇല്ലത്തെ ഹോമകുണ്ഠത്തിൽ നിന്നും  ഉയർന്നു വന്ന  നരസിംഹസ്വാമിയെ  അവിടെ തന്നെ പ്രതിഷ്ഠിച്ചു  എന്നാണു ഐതിഹ്യം കോമന ,മാങ്കുഴി ,നെടുവ  കരുമത് കോട്ട   കിഴക്കും ഭാഗത്ത് ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു.  ഇപ്പോൾ ക്ഷേത്ര സംരക്ഷണ സമിതി   ആദ്യം ഏഴില്ലക്കാരുടെ തായിരുന്നു. രണ്ടുഇല്ലങ്ങൾ അന്യം  നിന്നു എന്നും പഴമ. മറ്റകുഴി  ശിവക്ഷേത്രവും കക്കാട് അയ്യ പ്പ  ക്ഷേത്രവുമായി  ഈ ക്ഷേത്രത്തിനു  എന്തോ ബന്ധമുണ്ട് 

പരുക്കഞ്ചേരി ഭഗവതി ക്ഷേത്രം പാലക്കാട് ജില്ല



പരുക്കഞ്ചേരി  ഭഗവതി ക്ഷേത്രം

 പാലക്കാട് ജില്ലയിലെ  പള്ളിത്തേരിയിൽ  എലപ്പുള്ളി പഞ്ചായത്ത് . പരുക്കൻ ചേരി കാവ്  എന്നു  പേര്. പ്രധാനമൂർത്തി ഭഗവതി. സ്വയം ഭൂവാണ്. വടക്കോട്ടു ദര്ശനം മൂന്നു നേരം പൂജയുണ്ട്. ഭൂ നിരപ്പിൽ നിന്നും താഴെയാണ്  നാലമ്പലം അതിലും താഴെയാണ് സ്വയം ഭൂവായ ദേവി . ഹരിജൻ യുവതിയുടെ  അരിവാൾ കൊണ്ട്  ചോരപൊടിഞ്ഞു ചൈതന്യം  കണ്ടെത്തിയെന്ന് ഐതിഹ്യം  ഉപദേവതകൾ .ശിവൻ, ഗണപതി , ആദ്യം നമ്പൂതിരിമാരുടെ  ക്ഷേത്രമായിരുന്നു എന്നും അവർ മൂസ്സതിനെ ഏൽപ്പിച്ചു എന്നും പഴമ. മൂസ്സതിൽ നിന്നും നാടുവാഴികളായ  അഞ്ചു വീട്ടുകാർ  ഏറ്റെടുത്ത്.  എന്ന് പഴമയുണ്ട് .ഇപ്പോൾ എച് .ആർ.&സി .ഇ  യുടെ നിയന്ത്രണത്തിൽ


പുതുശ്ശേരി കുറുംബ ഭഗവതി ക്ഷേത്രംപാലക്കാട്‌ ജില്ല

പുതുശ്ശേരി കുറുംബ ഭഗവതി ക്ഷേത്രം
PUTHUSSERY KURUMBA BHAGAVATHI
============================================
പാലക്കാട്‌ ജില്ലയില് പുതുശ്ശേരി പഞ്ചായത്തിലാണ്‌ പുരാതനമായ ശ്രീ കുറുംബ ഭഗവതിക്ഷേത്രം. വെടിയുത്സവം കൊണ്ട്‌ പ്രസിദ്ധമായ ക്ഷേത്രം. വള്ളുവനാടന് ഉത്സവങ്ങള്ക്ക്‌ തുടക്കം കുറിക്കുന്ന പുതുശ്ശേരി ഉത്സവം. തമിഴ്‌നാട്ടില്നിന്നും പാലക്കാട്‌ ചുരം കടന്ന്‌ കേരളത്തിലേക്കുള്ള വഴിയില് ആദ്യത്തെ പ്രധാന ക്ഷേത്രവുമാണ്‌.

റോഡരുകില് ക്ഷേത്രം. കിഴക്കുഭാഗത്തുകൂടി കടക്കാന് രണ്ടു വാതില്. പ്രധാന ഗേറ്റില് വലിയ ഗോപുരം. വിസ്തൃതമായ മുറ്റത്ത്‌ ആലുകളും ഉയര്ന്നു നില്ക്കുന്ന കമ്പക്കാലുകളും കാണാം. തെക്കുഭാഗത്ത്‌ ശിവക്ഷേത്രം. അവിടത്തെ പൂജയും ഇവിടെയാണ്‌ നടത്തുക. ബലിക്കല്പ്പുരയുടെ മുന്നില് ദീപസ്തംഭം. ക്ഷേത്രത്തിനു മുന്നിലും തെക്കുഭാഗത്തും രണ്ടു പ്രതിമകള്. ശ്രീകോവിലില് ദേവി-ഭദ്രകാളി. കിഴക്കോട്ട്‌ ദര്ശനം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത്‌ വസൂരിമാല. അതിനും വടക്ക്‌ അന്തിമഹാകാളന്. പടിഞ്ഞാറേ ഗേറ്റിനടുത്താണ്‌ ഗണപതി നട. മൂന്നുനേരം പൂജ. ശ്രീകോവിലിന്‌ കിഴക്കും വടക്കും നടയുണ്ട്‌. കിഴക്കേ നട തുറക്കുന്നത്‌ ആണ്ടില് ഒരു ദിവസം മാത്രം. പഴം, തേന്, കര്പ്പൂരം, കുങ്കുമം തുടങ്ങിയ പൂജാസാധനങ്ങള് ഭക്തജനങ്ങള് ക്ഷേത്രത്തില് കൊണ്ടുകൊടുത്ത്‌ വഴിപാട്‌ നടത്തുന്നു. കൂടാതെ കുരുമുളകും നെല്ലും നാളികേരവും ക്ഷേത്രസന്നിധിയില് വഴിപാടായി സമര്പ്പിച്ചുവരുന്നു.

കൊടുങ്ങല്ലൂര് ഭരണ ഉത്സവത്തിന്പോയ ഉള്ളാട്ടില് കണ്ടപ്പന്നായരുടെ കൂടപ്പുറത്തു വന്ന ഭഗവതിയാണ്‌ ഇവിടെ പ്രതിഷ്ഠ എന്ന്‌ ഐതിഹ്യം. പുതുശ്ശേരി വെടിയുത്സവം കുംഭത്തിലെ ആദ്യ ബുധനാഴ്ച കണ്യാര്കളിയോടെ ആരംഭിക്കും. മണിയിടല് ചടങ്ങ്‌ വിശേഷമാണ്‌. കുടമണി മുകളിലേയ്ക്ക്‌ ഇടും. അതിന്‌ പ്രത്യേകം നിയോഗിക്കപ്പെട്ടവരുണ്ട്‌.മണി താഴെ വീഴുമ്പോള് അതിന്റെ നാക്കിന്റെ ഭാഗം ഏതു ദിശയിലാണെന്ന്‌ നോക്കും. കിഴക്കും പടിഞ്ഞാറുമാണെങ്കില് നല്ലതാണെന്നും വടക്കോട്ടാണ്‌ വീണതെങ്കില് ദോഷമാണെന്നും വിശ്വാസം.

കണ്യാര് കഴിഞ്ഞാല് വിളക്കുംവരിയെത്തും മറ്റു പരിപാടികളും അടുത്തടുത്ത ദിവസങ്ങളില് നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കുമ്മാട്ടിത്തലകളും പുതുകുളങ്ങര ഭഗവതിക്ഷേത്രത്തില്നിന്നുള്ള കുമ്മാട്ടിത്തലകളും പുതുകുളങ്ങര ഭഗവതിക്ഷേത്രത്തില്നിന്നുള്ള കുമ്മാട്ടിത്തലകളും വയലുകുളത്തിനടുത്തുവച്ച്‌ കൂടിയാര്ക്കല് നടക്കും. പിന്നെ പിരിഞ്ഞ്‌ അതാത്‌ ദേവസ്ഥാനത്തേയ്ക്ക്‌ പോകും. പിന്നെ പിരിഞ്ഞ്‌ അതാത്‌ ദേവസ്ഥാനത്തേയ്ക്ക്‌ പോകും. പുതുകുളങ്ങരയില് വിശേഷം കഴിഞ്ഞാല് മൂന്നാംപക്കം വെടി വിശേഷം.

ഉത്സവത്തിലെ മറ്റൊരു പ്രധാന ഇനം ചെട്ടിയാര് കമ്പം നാട്ടലാണ്‌. റോഡിനപ്പുറം വയലുകുളത്തിന്റെ കരയില് ഒന്പതു കതിനവെടി പൊട്ടും. അപ്പോള് കാട്ടില് മുളവെട്ടാന്പോയ നാട്ടുകാര് വെടിയൊച്ച കേട്ടാലുടനെ മുളവെട്ടും. വാളയാര് കാട്ടിലാണ്‌ മുളവെട്ടല് ചടങ്ങ്‌. നൂറുകണക്കിനാളുകളാണ്‌ കാട്ടില് പോവുക. ഇരുപതിലധികം കി.മീ.ദൂരമുള്ള കാട്ടിലേയ്ക്ക്‌ അവര് പോകുന്നത്‌ നടന്നാണ്‌. വ്രതാനുഷ്ഠാനത്തോടെയുള്ള ഈ യാത്ര അവര്ക്ക്‌ ഒരു നേര്ച്ചപോലെയാണ്‌. മുളവെട്ടി തിരിച്ചുള്ള യാത്രയില് പഴങ്ങളും പാനകവും നീട്ടി സ്വീകരിക്കാന് ഓരോ വീട്ടിനു മുന്നിലും ഭക്തജനങ്ങള് കാത്തുനില്ക്കും. ക്ഷേത്രത്തിലെത്തി കഴിഞ്ഞാല് മൂന്നുവലം വച്ച്‌ മുള വടക്കുഭാഗത്തു വയ്ക്കും. ആ മുളയാണ്‌ കമ്പത്തിന്‌ നാട്ടുക. അതിനെയാണ്‌ ചെട്ടിയാര് കമ്പം നാട്ടലെന്ന്‌ പറയുന്നത്‌.

വെളുപ്പിനുള്ള കരിമരുന്നുപ്രയോഗം കഴിഞ്ഞാല് കമ്പംകൊള്ളുന്ന സമയം വെളിച്ചപ്പാടായി ഉറഞ്ഞ്‌ അതിന്റെ ചുവട്ടില് നില്ക്കും. പിന്നീട്‌ വേല ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടി പോയി കിഴക്കുഭാഗത്തുനിന്നും വാദ്യമേളത്തോടെ ഘോഷയാത്രയായി പുറപ്പെടും. വേല പുറപ്പെട്ടിരുന്ന ഈ സ്ഥലം വേലക്കോട്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. തലേദിവസം ഉള്ളാട്ടുകാവില് നിന്നാണ്‌ വേല പുറപ്പെടുന്നത്‌. അപ്പോള് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗജവീരന്മാരുടെ എഴുന്നെള്ളത്തു നടക്കും. ആയിരങ്ങള് അതിനെ അനുഗമിക്കും. ആറുമണിക്കു പുറപ്പെടുന്ന എഴുന്നെള്ളത്ത്‌ പത്തുമണിയോടെ കാവില് എത്തിച്ചേരും. അപ്പോള് പരുക്കഞ്ചേരി ഭഗവതിയുടേയും കൊട്ടേക്കാട്‌ ഭഗവതിയുടേയും വാളെഴുന്നെള്ളത്ത്‌ ക്ഷേത്രത്തില് എത്തിച്ചേരും. വെളുപ്പിന്‌ ദേശക്കമ്പം കത്തിക്കലും വെടിക്കെട്ടും ഉണ്ടാകും. ഉച്ചക്ക്‌ ഈടു വെടിയുണ്ടാകും.

കണ്യാര്തൊട്ട്‌ വെടിവരെ പതിനാല്‌ ദിവസമാണ്‌ പരിപാടികള്. പതിനാലാം വേലയോടെ പുതുശ്ശേരി ദേശത്തിന്റെ വര്ണപ്പകിട്ടാര്ന്ന ഉത്സവത്തിന്‌ സമാപനമാകും.

പരിമഠം ദുർഗ്ഗാ ക്ഷേത്രം ,കണ്ണൂർ



പരിമഠം  ദുർഗ്ഗാ  ക്ഷേത്രം  കണ്ണൂർ 

കണ്ണൂർ ജില്ലയിലെ ന്യൂ മാഹി  പഞ്ചായത്തിൽ ..വടകര -തലശേരി റൂട്ടിലെ  പരിമഠം  സ്റ്റോപ്പ്..ഇത് 108  ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണ് എന്ന് കരുതുന്നുണ്ട്. പ്രധാനമൂർത്തി ദുർഗ്ഗാ  സ്വയം ഭൂവാണ് രൂപമില്ലാത്ത ശില.പഞ്ചദുർഗ്ഗയാണെന്നും  സങ്കല്പം. പടിഞ്ഞാട്ടു ദര്ശനം തൊട്ടു മുന്നിൽ കുളം  എന്തോ പ്രത്യേക ചക്രത്തിന്റെ രൂപത്തിലാണ് ഈ കുളമെന്നു  കരുതുന്നു. (മലബാറിൽ പല ക്ഷേത്രങ്ങളിലും ഇത് പോലെയുള്ള
കുളങ്ങളുണ്ട് ) മൂന്നു നേരം പൂജ,തന്ത്രി തരണനെല്ലൂർ .ഉപദേവൻ .ഗണപതി മീനത്തിലെ കാർത്തിക കൊടിയേറി  ഉത്രാടം ആറാട്ട്  .സൂര്യാസ്തമയം സമയത്ത് സൂര്യ കിരണങ്ങൾ ഇവിടുത്തെ വിഗ്രഹത്തിൽ പതിയും . അഞ്ചു നായർ കുടുംബങ്ങളുടെ  ക്ഷേത്രമായിരുന്നു  . ഇപ്പോൾ കമ്മിറ്റി.കാടുപിടിച്ചസ്ഥലം വെട്ടി  തെളിച്ചപ്പോൾ  കല്ലിൽ അരിവാൾ കൊണ്ട്  രക്തവും ,പാലും കണ്ടു  എന്ന് ഐതിഹ്യം .ഇതിന്റെ കീഴേടമാണ് ഇതിനടുത്ത് കടലോരത്തുള്ള  അഴിയ്ക്കൽ ഭഗവതി ക്ഷേത്രം  ഇത് അനിയത്തി യാണെന്നും ഐതിഹ്യം .ഉത്സവത്തിന്റെ പൂരം നാലിൽ   പൂരം കുളിച്ചു ദുർഗ്ഗാ ഭഗവതി  ഈ സഹോദരിയെക്കാണാൻ പോകും എം. തിരിച്ചു വരുമ്പോൾ ആർപ്പും കുരവയും  വാദ്യങ്ങളും ഉണ്ടാകാറില്ല.  അനിയത്തിയെ സമാധാനിപ്പിച്ചു ഒളിച്ചു വരുന്നു എന്നതും ഐതിഹ്യങ്ങൾ.  അന്ന് രാവാരി നായരുടെ പൂരപ്പാട്ടുമുണ്ട്.മാഹി പാലത്തിനടുത്തുള്ള  മാങ്ങോട്ടു കാവും  കീഴേടമാണ്.  പഴയ കുറുങ്ങോത്ത് രാജ്യത്തായിരുന്നു ക്ഷേത്രം  എന്ന് തോന്നുന്നു. തലശ്ശേരിയ്ക്കും മയ്യഴിയ്ക്കും ഇടയിലാണ് കുറുങ്ങോത്ത് രാജ്യം  .കോലത്തിരിയുടെ മേൽക്കോയ്മ സ്വീകരിച്ചിരുന്ന കുറുങ്ങോത്ത് നായരുടെ സ്ഥലമാണ്.ബ്രിട്ടീഷ്കാർക്ക്  വ്യാപാരശാല  നിർമിക്കാൻ കോലത്തിരി നൽകിയത് .

2019, ഫെബ്രുവരി 20, ബുധനാഴ്‌ച

എളമ്പള്ളി മഠത്തിൽ ധർമ്മശാസ്താ ക്ഷേത്രം കോട്ടയം ജില്ല




എളമ്പള്ളി മഠത്തിൽ ധർമ്മശാസ്താ ക്ഷേത്രം  

കോട്ടയം ജില്ലയിലെ  പള്ളിയ്ക്കത്തോട്  പഞ്ചായത്തിൽ പൊൻകുന്നത്തു  നിന്നും  കൂരാലി  വഴി പള്ളിക്കത്തോട് റൂട്ടിൽ. പ്രധാനമൂർത്തി ധർമ്മശാസ്താവ്. കിഴക്കോട്ടു ദര്ശനം രണ്ടുനേരംപൂജ. കുംഭത്തിലെ ഉത്രം  പള്ളിവേട്ടയായി എട്ടു ദിവസത്തെ ഉത്സവം തിരുവാർപ്പ് ക്ഷേത്രവുമായി ബന്ധമുള്ള ക്ഷേത്രമാണ് .എളമ്പിലിക്കാട്ടു  മനയിലെ  നമ്പൂതിരിയുടെ സ്ഥലമായിരുന്നു .എളമ്പള്ളി ദേശം  പ്രമാണിയായ മഠത്തിൽ നായർ നമ്പൂതിരിയെ  എന്തോ കാരണവശാൽ കൈയേറ്റം ചെയ്തു. അതോടെ നമ്പൂതിരിതന്റെ സ്വത്തുക്കൾ തിരുവാർപ്പ് ക്ഷേത്രത്തിനു വച്ചൊഴിഞ്ഞു  വടക്കോട്ടു പോയി  എന്നാണു ഐതിഹ്യം പിന്നീട് പ്രമാണിയായ മഠത്തിൽ നായർ പരിഹാരമായി  പണിതീർത്തതാണ്  ഈ ശാസ്താക്ഷേത്രം എന്നാണ് പുരാവൃത്തം  പരിഹാരമായി തിരുവാർപ്പ് ക്ഷേത്രത്തിലെ  അഞ്ചാം പുറപ്പാട് ദിവസം മണികെട്ടിയ കുടത്തിൽ അഭിഷേകത്തിനായി നെയ്യും  കൊടുത്തയച്ചിരുന്നു . ഇതിനു വേണ്ട പശ ൂക്കളെ  മേയ്ക്കാൻ തിരിച്ചിട്ട സ്ഥലമാണ്  നെയ്യാട്ടുശേരി  എന്ന്  കെ ശങ്കരപ്പിള്ള  ,കല്ലൂർ രാമൻപിള്ള  എന്ന ഭക്ത്ൻ കള്ളന്മാരിൽ നിന്നും  ശാസ്താവ് രക്ഷിച്ചു എന്ന  വിശ്വാസത്തിൽ പണിതീർത്ത കൊടുത്തതാണ്  ക്ഷേത്രത്തിലെ തിരുവാഭരണം .ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡിൻറെ ക്ഷേത്രമാണ് 

2019, ഫെബ്രുവരി 19, ചൊവ്വാഴ്ച

ഓടിട്ട കൂട്ടാല ക്ഷേത്രം തൃശൂർ ജില്ല





ഓടിട്ട കൂട്ടാല  ക്ഷേത്രം 

തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ തെക്കോട്ടു നടയുള്ള അപൂർവ്വ  ക്ഷേത്രങ്ങളിൽ ഒന്ന് തിരുവില്വാമലയിൽ നിന്നും രണ്ടു കിലോമീറ്റർ  പാമ്പാടി റൂട്ട്  തെക്കോട്ടു നടയുള്ള എക വിഷ്ണു ക്ഷേത്രവും ഇതാണ് പ്രധാന മൂർത്തി വിഷ്ണു ഉപദേവത  ഗണപതി .തിരുവില്വാമലയിലെ വില്വാദ്രി നാഥന്റെ  മൂലം ഇവിടെയായിരുന്നു എന്ന് ഐതിഹ്യം രണ്ടു പൂജ. കൊളക്കാട്ടിരി അയ്യപ്പനെയും ഈ ക്ഷേത്രത്തിൽ കൊണ്ടുവന്നു  പ്രതിഷ്ഠിച്ചുണ്ടു പൊതുകാര്യങ്ങൾ ചർച്ചചെയ്യാൻ ചേർന്നിരുന്ന  പഴയ കേരളത്തിലെ യോഗമാണ് കൂട്ടം .കൂട്ടത്തിന്റെ ഭരണകേന്ദ്രമായിരിക്കണം  കൂട്ടാല  ഓടിടാൻ ആദ്യകാലത്തു  അപൂർവ്വമായേ  അനുമതി ലഭിച്ചിരുന്നുള്ളു.  പ്രത്യേക സൗജന്യമെന്ന നിലയിൽ ഇൻഗ്ലീഷ് കാരുടെ അധിവാസകേന്ദ്രങ്ങൾക്കു  ഓടുമേയാൻ  ആദ്യം അനുവാദം കിട്ടിയത് 1759 -ൽ ആണ് .അതിനു മുൻപ് ക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും മാത്രമേ  ഓടുമേഞ്ഞിരുന്നുള്ളു.  ആദ്യകാലത്ത്  എല്ലാ ക്ഷേത്രങ്ങൾക്കും  ഓടിടാൻ അനുമതിലഭിച്ചിരുന്നില്ല.
കൂട്ടങ്ങളുടെ ഭരണകേന്ദ്രമായ ഈ ക്ഷേത്രത്തിനായിരിക്കാം  ആദ്യമായി അനുമതി ലഭിച്ചത്,അതായിരിക്കും ഓടിട്ട കൂട്ടാല  എന്ന് പേര് വരുവാൻ കാരണം . വില്വാദ്രി നാഥനെ ഇവിടെ നിന്നുമാണ് തിരുവില്വാമലയിൽ കൊണ്ടുപോയി പ്രതിഷ്ഠിച്ചതു  എന്നതും ഈ കൂട്ടലയ്ക്കു അല്ലെങ്കിൽ ഈ ക്ഷേത്രത്തിനു പ്രബലസ്ഥാനം ഉണ്ടായിരുന്നു എന്ന് സൂചനകൾ തരുന്നു. ഇപ്പോൾ കൊച്ചി ദേവസം  ബോർഡിൻറെ ക്ഷേത്രം .

മണത്തന സപ്തമാതൃപുരം ക്ഷേത്രം കണ്ണൂർ ജില്ല





മണത്തന  സപ്തമാതൃപുരം  ക്ഷേത്രം 
കണ്ണൂർ ജില്ലയിലെ മണത്തനയിൽ  പേരാവൂർ പഞ്ചായത്തിൽ. ചപ്പാരം ക്ഷേത്രമെന്ന പ്രാദേശിക നാമം .കണ്ണൂർ -പേരാവൂർ -കൊട്ടിയൂർ  റൂട്ട് . പ്രധാനമൂർത്തികൾ സപ്തമാതൃക്കളും -സരസ്വതിയും -ഭദ്രകാളിയും  തെക്കോട്ടു ദര്ശനമായുള്ള  അപൂർവ ക്ഷേത്രമാണ് .പൂജ ഒരു നേരം  നായർ പൂജയാണ്  കൂടാതെ നവരാത്രിയ്ക്കും ,വൃശ്ചിക കർക്കിടക മണ്ഡലങ്ങളിലും  ശാക്തേയ പൂജയുണ്ട് . ഇതിനു ശ്രീചക്രം വയ്ക്കും. മുൻപ് കൊഴിവെട്ടും  മദ്യനേദ്യവും  ഉണ്ടായിരുന്നു. ഇപ്പോൾ പാലും തേനും ഉഴുന്നും .ഉപദേവത  സൂര്യൻ,ഗണപതി, കൊട്ടിയൂർ ക്ഷേത്രവുമായി  ബന്ധമുള്ള ക്ഷേത്രമാണ്  കൊട്ടിയൂർ ഭണ്ഡാരമുതലുകൾ  ഈ ക്ഷേത്രത്തിൽ സൂക്ഷിയ്ക്കണം  എന്നായിരുന്നു നിശ്ചയം .കൊട്ടിയൂരിലെ ഭണ്ഡാരത്തറയിലേയ്ക്ക് ഇപ്പോഴും ഇവിടെനിന്നു  ദേവിയുടെ ഉടവാൾ  എഴുന്നള്ളിപ്പുണ്ട്. കൊട്ടിയൂരിൽ ഉത്സവകാലത്ത്  അത്താഴപൂജ കഴിഞ്ഞാൽ തിരുവാഭരണങ്ങൾ  ഈ ദേവിയുടെ മുന്നിൽ കൊണ്ടുവയ്ക്കണം വിശേഷദിവസങ്ങളിൽ ഈ ക്ഷേത്രത്തിലെ  നേദ്യത്തിന്റെ ഒരു ഭാഗം  പഴശ്ശിരാജാവിന്റെ ഉപാസനാമൂർത്തിയായ കുണ്ടൻ  വിഷ്ണു ക്ഷേത്രത്തിലേ ഉള്ളിലുള്ള  കിണറ്റിൽ പോർക്കലി ഭഗവതിയുണ്ടെന്നു വിശ്വാസം.അതിനാൽ അകത്തെ കിണറ്റിൽ നിന്നും വെള്ളം എടുക്കാറില്ല  .ഏഴ് വീട്ടുകാരുടെ ക്ഷേത്രമാണ്  .ഇപ്പോൾ ഇതിൽ കോമത്ത് .കൂടത്തിൽ  നായർ കുടുംബക്കാർ മാത്രമേയുള്ളു. ഇവരാണ് ക്ഷേത്രത്തിൽ പൂജയും ഏഴില്ലക്കാർ എന്നാണ് ഇവരെ ആദ്യം വിളിച്ചിരുന്നത് 

2019, ഫെബ്രുവരി 18, തിങ്കളാഴ്‌ച

ശ്രീധരമംഗലം ക്ഷേത്രം .ചാലക്കുടി





ശ്രീധരമംഗലം ക്ഷേത്രം . ചാലക്കുടി 
തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ പുഴയോരത്താണ് ക്ഷേത്രം .പ്രധാനമൂർത്തി ശ്രീകൃഷ്ണൻ  പടിഞ്ഞാട്ടു ദര്ശനം  മൂന്നു നേരം പൂജ തന്ത്രി പടിഞ്ഞാറേ മന തരണനെല്ലൂർ .ഉപദേവത  ശിവൻ, ഗണപതി,നാഗരാജാവ് നാഗയക്ഷി .മകരത്തിലെ ഉത്രം  ആറാട്ടായി ആര് ദിവസത്തെ ഉത്സവം .ചാലക്കുടി പുഴക്കരയിൽ കിഴക്കോട്ടു ദര്ശനമായിരിക്കുന്ന കണ്ണമ്പുഴ ഭഗവതിയ്ക്കു അഭിമുഖമായി  കൊച്ചിരാജാവ് പണി തീർത്ത ക്ഷേത്രമാണ് രാജാവിന് കുളിച്ചു തൊഴുവാൻ  പ്രതിഷ്ടിച്ചതാണ്  .ക്ഷേത്രം 1064 -കുംഭം 21 നു ഞായറാഴ്ച ഉച്ചയ്ക്ക് ഉത്രട്ടാതി  നക്ഷത്രത്തിലായിരുന്നു പ്രതിഷ്ഠ .ഇപ്പോൾ കൊച്ചി ദേവസം  ബോർഡ് .

മല്ലിശ്ശേരിക്കാവ് തൃശൂർ ജില്ല



മല്ലിശ്ശേരിക്കാവ് 

തൃശൂർ ജില്ലയിൽ മല്ലിശ്ശേരി മലയുടെ അടിവാരത്ത് ചേലക്കരക്കടുത്ത് പങ്ങാരപ്പള്ളിയിൽ നിന്നും മൂന്നു കിലോമീറ്റര് പടിഞ്ഞാറുഭാഗത്ത്  ഈ ക്ഷേത്രം .പ്രധാനമൂർത്തി ഭദ്രകാളി. കൂടെ അന്തിമഹാകാളനുമുണ്ട്. പടിഞ്ഞാട്ടു  ദര്ശനം  അമ്പഴക്കാട്ടില്ലത്തെ  ഇളയതി ന്റെ പൂജയാണ് .തറയ്ക്കുള്ളിലാണ് വിഗ്രഹം എന്ന് കരുതുന്നു. തറയിൽ തെച്ചിയുണ്ട് മേൽക്കൂരയിലെ, മകരം 28 നു  ഹരിജനങ്ങൾ പുറത്ത്  അരിവെച്ചു സ്വയം നേദിയ്ക്കും  മീനത്തിലാണ് ഉത്സവം  പഴയ ആചാരങ്ങളാണ് .കുംഭം ഒന്നിന് വെടിപൊട്ടിക്കഴി ഞ്ഞാൽ  പറയർക്കു  ഒരു പറ നെല്ല് കൊടുക്കും. അന്ന് പൂജയുണ്ട് പന്തലിനു വേണ്ടി പുല്ലു കൊണ്ടുവരുവാൻ  പുല്ലുവേ
ല, മൂന്നാം ദിവസം മുളകൊണ്ടുവരാൻ  പാറുവേല  മീനത്തിലെ ആദ്യ ശനിയാഴ്ച തുറയിടും രണ്ടാം ശനിയാഴ്ചയാണ് ഉത്സവം  ഞായറാഴ്ച കാളി ദാരികവധവും  കാളവേലയുമുണ്ട് വലിയവേല യ്ക്കു  ചേലക്കര  കുറുമല ,വെങ്ങാനെല്ലൂർ  തോന്നൂർക്കര ,പങ്ങാരപ്പള്ളി  ദേശക്കാർ കാളയെ കൊട്ടികൊണ്ടുവരും  പാടത്തും ക്ഷേത്രത്തിലും  ഉത്സവത്തോടനുബന്ധിച്ചു  ഗുരുതി. എട്ടാം ദിവസം കൈതേങ്ങ (101 തേങ്ങയേറ് ) നാടുവാഴിയായ  തെക്കൻ നമ്പിടി കൊടുങ്ങല്ലൂരിൽ നിന്നും ഭജനം  നടത്തി വരുമ്പോൾ പല്ലക്കിൽ പട്ടു പുതച്ചും മൂടിക്കെട്ടിയ രൂപത്തിൽ  ഭദ്രകാളി വന്നു എന്ന് സങ്കല്പം,

മഞ്ഞളൂർ ശംഭുശാലാ ക്ഷേത്രം പാലക്കാട് ജില്ല



മഞ്ഞളൂർ ശംഭുശാലാ ക്ഷേത്രം 

പാലക്കാട് ജില്ലയിലെ കുനിശ്ശേരി പഞ്ചായത്തിൽ .നെന്മാറ -പാലക്കാട് റൂട്ടിലെ തില്ലൻകാടു  നിന്നും മൂന്ന് കിലോമീറ്റര് പടിഞ്ഞാറ് ഭാഗത്തു .രണ്ടു പ്രധാനമൂർത്തികൾ  ശിവനും ശങ്കരനാരായണനും ,മൂന്നു നേരംപൂജ   ഉപദേവത  ഗണപതി. ശിവരാത്രി ആഘോഷം ഇപ്പോൾ കൊച്ചി ദേവസം  ബോർഡ് . ബോർഡിന് ഇതേ റൂട്ടിൽ കിളിയിൽ ഭഗവതി ക്ഷേത്രവുമുണ്ട്. ഇവിടെ പ്രധാനമൂർത്തി ഭഗവതി പടിഞ്ഞാട്ടു ദര്ശനം ഉപദേവതാ ഗണപതി  ഉച്ചപൂജമാത്രമേയുള്ളു 

മഞ്ഞപ്ര പുത്തൂർപള്ളി ശ്രീ കൃഷ്ണ ക്ഷേത്രം




മഞ്ഞപ്ര പുത്തൂർപള്ളി ശ്രീ കൃഷ്ണ ക്ഷേത്രം 

എറണാകുളം ജില്ലയിലെ മഞ്ഞപ്ര പഞ്ചായത്തിൽ .അങ്കമാലി-മഞ്ഞപ്ര റൂട്ടിലെ മഞ്ഞപ്ര ജംഗ്ഷനിൽ . പ്രധാന മൂർത്തി ശ്രീകൃഷ്ണൻ കിഴക്കോട്ടു ദര്ശനം. മൂന്നു നേരം പൂജ .തന്ത്രി മറ്റപ്പള്ളി ഭദ്രകാളി.  ശ്രീകോവിൽ മുഴുവൻ കരിങ്കല്ലാണ്. ഇതിൽ ലിഖിതവുമുണ്ട്. വളരെ പഴക്കമുള്ള ക്ഷേത്രം ഉപദേവത : ഗണപതി,ശാസ്താവ്,ഭദ്രകാളി. ഇതിൽ ഗണപതി പുറം ചുമരിലാണ് ഭദ്രകാളി കുന്നത് കാവിൽ നിന്നും  ഇവിടെ കൊണ്ടുവന്നതാണ്,.മകരത്തിലെ തിരുവോണം കോടി കയറി പത്ത് ദിവസത്തെ ഉത്സവം  ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ നിന്നും ആനപ്പാറ റൂട്ടിൽ ക്ഷയിച്ചു കിടക്കുന്ന  ഒരു ശിവക്ഷേത്രമുണ്ട്. തെലപ്പള്ളി ക്ഷേത്രം  ഇവിടെ പ്രധാന മൂർത്തി ശിവൻ വലിയ ശിവ ലിംഗമുണ്ട്. ഇവിടുത്തെ ശിവൻ ഗുരുനാഥൻ  എന്ന് സങ്കല്പം ഈ ക്ഷേത്രത്തിനു എട്ടര ഏക്കർ സ്ഥലമുണ്ടായിരുന്നത്രെ കുറ്റാലക്കാട്  മേയ്ക്കാട്ടായിരുന്നു  തന്ത്രം എന്ന് പറയുന്നു. പുത്തൂർപള്ളി ക്ഷേത്രവും കുന്നത് കാവും തെലപ്പള്ളിയും ഇളംകുറ്റി ദേവസം  വകയായിരുന്നു.

2019, ഫെബ്രുവരി 17, ഞായറാഴ്‌ച

ലാലൂർ കാർത്യായനി ക്ഷേത്രം തൃശൂർ ജില്ല

ലാലൂർ കാർത്യായനി ക്ഷേത്രം 


108  ദുർഗ്ഗാലയങ്ങളിൽ ഒന്ന് തൃശൂർ ജില്ലയിലെ അയ്യന്തോൾ പഞ്ചായത്തിൽ. കളക്ട്രേറ്റിൽ നിന്നും രണ്ടു കിലോമീറ്റര് തെക്കുഭാഗത്തു ലാലൂരിൽ  പ്രധാനമൂർത്തി കാർത്യായനി  ചതുർബാഹു വിഗ്രഹം  .(ശംഖും ചാകരവും ധരിച്ചരൂപത്തിലുള്ള  ചതുർബാഹുവിഗ്രഹം ദുർഗ്ഗയ്ക്കും ത്രിശ്സൂലം  ,മഴു തുടങ്ങിയ ചിന്ഹങ്ങൾ ധരിച്ചവിഗ്രഹം ഭദ്രകാളിയ്ക്കും  ഭദ്രകാളിയ്ക്കു ദാരികനെ കൊന്ന  സങ്കൽപ്പമാണ്.മലയാളത്തിൽ  ദുർഗ്ഗയ്ക്കു മഹിഷാസുരനിഗ്രഹ സങ്കല്പം  ദുർഗ്ഗയുടെ വാഹനം  സിംഹമാണ്.  ഭദ്രകാളിയ്ക്കു വേതാളം  ദുർഗ്ഗാ വൈദിക  സങ്കൽപ്പവും  ഭദ്രകാളി പ്രാചീനസങ്കല്പവും.) കിഴക്കോട്ടു ദര്ശനം ക്ഷേത്രശ്രീകോവിൽ  നിറയെ കൊത്ത്
 പണികളാണ് .ഒരുനേരം പൂജ.തൃശൂർ പൂരം പങ്കാളിയാണ്. ശിവരാത്രി നാളിലും വടക്കുംനാഥക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിപ്പുണ്ട്  പഴയ തൃശൂർ ഗ്രാമത്തിലെ വടക്കുനാഥന്റെ  സാങ്കേതാതിർ ത്തി യിലേ അരണാട്ടുകര ദേശത്തെ ദേവിയാണ് .പഴയ വിഗ്രഹം  നശിപ്പിച്ചതിനാൽ  ഇപ്പോൾ പുതിയ വിഗ്രഹമാണ്  ക്ഷേത്രം മൂലതടം നായരുടെ കൈവശമായിരുന്നു. ഇപ്പോൾ കൊച്ചി ദിവസം ബോർഡ്.

മടവൂർ ശ്രീ മഹാദേവർ ക്ഷേത്രം ,മടവൂർ , തിരുവനന്തപുരം

മടവൂർ ശ്രീ മഹാദേവർ ക്ഷേത്രം ,മടവൂർ ,
തിരുവനന്തപുരം

മാണ്ഡവ്യനെന്ന മഹര്ഷി ശിഷ്യന്മാരുമൊത്ത് ദേശാടനത്തിനായി സഞ്ചരിക്കുമ്പോള് ഈ സ്ഥലം കാണുകയും, ഇവിടം മഹര്ഷിക്ക് ചേതോഹരമായി തോന്നുകയാല് ഒരാശ്രമമുണ്ടാക്കി ശിഷ്യന്മാരുമൊത്ത് വസിക്കുവാന് തീരുമാനിച്ചു. അങ്ങനെ ശിവഭക്തനായ മുനി കൈലാസനാഥനെ ധ്യാനിച്ച് ഏറെനാള് തപസ്സാചരിച്ചു. തപസ്സില് സന്തുഷ്ട്നായ ശിവന് പ്രത്യക്ഷപ്പെടുകയും വേണ്ട അനുഗ്രഹം നല്കുകയും ചെയ്തു. അനുഗ്രഹീതനായ മുനി ഇവിടെ ക്ഷേത്രം ഉണ്ടാക്കുകയും ശിവനെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ പ്രദേശത്തുള്ള അഞ്ചുദേശങ്ങള് ദേവന്റെ സമ്പത്തായി പ്രഖ്യാപിച്ച്, നിത്യ പൂജയ്ക്കും ഭരണത്തിനും വേണ്ടി ബ്രാഹ്മണന്മാരെ വരുത്തി ചുമതല ഏല്പ്പിക്കുകയും ചെയ്തു. അങ്ങനെ ഈ സ്ഥലങ്ങള് സംരക്ഷിച്ച് കൃഷി ചെയ്യുന്നതിനുവേണ്ടി ആള്ക്കാരെ പാര്പ്പിച്ച് പാതിവാരമായി നിലങ്ങളും പാട്ടമായി പുരയിടങ്ങളും അവരെ ഏല്പ്പിച്ചു.

ശ്രീകോവിലും മണ്ഡപവും മണ്ഡപത്തില് ശിവന്റെ വാഹനമായ നന്ദിയേയും(കാള) ബലി കല്പുരയും നാലമ്പലവും, കൊടിമരവും, ഗോപുരവും, പടിഞ്ഞാറുഭാഗത്ത് കുളപ്പുരയും (ഭൂതഗണങ്ങളാല് നിര്മ്മിതമായ കുളം) നിര്മിച്ച് ബ്രാഹ്മണരെ അധികാരമേല്പ്പിച്ചു. മാണ്ഡവ്യപുരമെന്ന് പേരും നല്കി. മഹര്ഷി ശിഷ്യന്മാരുമൊത്ത് യാത്രയായി. അഞ്ചു പൂജയും, നവകവും, കലശവും മൂന്ന് ശ്രീബലിയും മുടങ്ങാതെ നടത്തിവന്നു. ഉപദേവന്മാരായ ഗണപതി, ദേവി, വിഷ്ണു ഇവര്ക്കും നിത്യപൂജ നടത്തിവരുന്നു. ഇവിടെ അധികാരികളായ ബ്രാഹ്മണര് പാര്ക്കുന്ന മഠങ്ങള് അധികമായപ്പോള് സ്ഥലത്തിന് മഹര്ഷിയുടെ പേര് വേണ്ടെന്നും മഠവൂര് ആക്കി മാറ്റണമെന്നും, അതനുസരിച്ച് ബ്രാഹ്മണര് മഠവൂരാക്കി. ജ്ഞാനദൃഷ്ടിയാല് മഹര്ഷി ഇതുമനസ്സിലാക്കി ആ ബ്രാഹ്മണരെ ശപിച്ചു. മഹാദേവന്റെ പരിചാരകരായി ഒരു മഠം ഒഴികെ ബാക്കിയെല്ലാം നശിച്ചുപോയി. ആ മഠത്തിന്റെ അധീനതയില് ക്ഷേത്രച്ചടങ്ങുകള് നടത്തുകയും മേടമാസത്തില് ഉതൃട്ടാതിനാളില് കൊടികയറി ഏഴുദിവസം ദേവന്റെ തിരുന്നാള് ഉത്സവമാക്കുകയും ചെയ്തു. ഉത്സവകാലത്ത് അഞ്ച് കരക്കാര്ക്ക് സദ്യയും മൂന്നാം ഉത്സവം മുതല് ആനപ്പുറത്ത് എഴുന്നള്ളത്തും ക്ഷേത്ര കലകള് നടത്തുകയും, കലാകാരന്മാരെ ആദരിച്ചും പോന്നിരുന്നു. അങ്ങനെ മഹത്വം ആര്ജ്ജിച്ച ഈ സ്ഥലത്തിന്റെ നാമധേയം ഉച്ചാരണലോപത്താല് മഠവൂര് മടവൂരായി മാറുകയും ചെയ്തു.

ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ എന്നതു ശിവപാർവ്വതിസമേതനായ അർദ്ധനാരീശ്വര 'മഹാദേവർ ' സങ്കൽപം തന്നെയാണ്. മഹാദേവർ കൂടാതെ മറ്റ് ഉപദേവന്മാരായ മഹാവിഷ്ണു, ഗണപതി, ദേവി, നാഗരാജാവ്, നാഗയക്ഷി എന്നീ ഉപദേവതകളും ചാരത്തായി സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലെ ഒരു പ്രധാന പ്രത്യേകത എന്നത് മുഖമണ്ഡപത്തിൽ സ്ഥിതി ചെയ്യുന്ന 'നന്ദികേശ' പ്രതിഷ്ഠയാണ്. കേരളത്തിൽ തന്നെ അപൂർവ്വം ശിവക്ഷേത്രങ്ങളിൽ മാത്രം കണ്ട് പോന്നിട്ടുളള നന്ദികേശപ്രതിഷ്ഠയാണിത്. ഇതിന്റെ പ്രത്യേകത എന്നത് ദേവന്റെ അതേ പ്രധാന്യത്തോട് കൂടിയ നിവേദ്യവും പൂജയും തന്നെയാണ്. ഇത് മറ്റു ക്ഷേത്രങ്ങളിൽ വിരളം ആണ്.

2019, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

കോതകുളങ്ങര ഭഗവതി ക്ഷേത്രം എറണാകുളം ജില്ല



കോതകുളങ്ങര ഭഗവതി ക്ഷേത്രം 

എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ടൗണിൽ നിന്നും ഒരു കിലോമീറ്റര് വടക്കുഭാഗത്തു നാഷണൽ ഹൈവേയിൽ അമ്പലപ്പടി  സ്റ്റോപ്പ് .പ്രധാനമൂർത്തി ദുർഗ്ഗ .പടിഞ്ഞാട്ടു ദര്ശനം 108 ദുർഗ്ഗാലയങ്ങളിൽ  ഒന്നാണെന്ന് വിശ്വാസം .മൂന്ന് പൂജയും ശീവേലിയുമുണ്ട്. തന്ത്രം മറ്റപ്പള്ളി ഉപദേവത  ഗണപതി,ശിവൻ,ശാസ്താവ് .മകരത്തിലെ ഭരണി കൊടികയറി എട്ടു ദിവസത്തെ ഉത്സവം .പഴയ ആലങ്ങാട് രാജ്യത്തിൽ പെട്ട സ്ഥലമാണ് കോതകുളങ്ങര. അയിരൂർ,ചെങ്ങമനാട് കോതകുളങ്ങര  അയിരൂർ ചെങ്ങമനാട് കോതകുളങ്ങര പാറക്കടവ് പ്രേദേശമായിരുന്നു  ആലങ്ങാട് രാജ്യം .നാടുവാഴി മങ്ങാടുകയ്മൾ .ഇത് പിന്നിട്  രണ്ടായി ..കറുത്ത താവഴിയും
കറുത്ത താവഴിയുടെ ആസ്‌ഥാനമായിരുന്നു കോതകുളങ്ങര .1735 -ൽ കറുത്ത താഴ്വഴി അന്യം നിൽക്കുമെന്നു  വന്നപ്പോൾ വള്ളുവനാട്ടിൽ  നിന്നും  ദത്തെടുത്തു .1756 -ൽ സാമൂതിരി പിടിച്ചെടുത്തു.  ഇവർ കൊച്ചിയുടെ സാമന്തന്മാരായിരുന്നു. 1762 -ൽ  സംമൂതിരിയിൽ നിന്നും  കൊച്ചിയെ രക്ഷിച്ചത്  ഈ രാജ്യം തിരുവിതാംകൂറിനെ  ഏൽപ്പിച്ചു 1790 -ൽ ടിപ്പു ഈ പ്രദേശങ്ങളിൽ ആക്രമണം നടത്തി യിരുന്നു. മങ്ങാട്ട് കൈമളുടെ ഭരദേവതയായിരുന്നു  കോതകുളങ്ങര ഭഗവതി ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് .

കൊടുശ്ശേരി പാർത്ഥസാരഥി ക്ഷേത്രം എറണാകുളം ജില്ല

കൊടുശ്ശേരി പാർത്ഥസാരഥി ക്ഷേത്രം 

എറണാകുളം ജില്ലയിലെ എളവൂരിനടുത്തു വട്ടപ്പറമ്പിൽ  ആലുവ -എളവൂർ റൂട്ടിൽ .പ്രധാനമൂർത്തി പാർത്ഥസാരഥി .നാലടിയോളം ഉയരമുള്ള വിഗ്രഹം. പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജയുണ്ട്. തന്ത്രിഭദ്രകാളി മറ്റപ്പള്ളി ഉപദേവതാ ഗണപതി ,ശിവൻ,അയ്യപ്പൻ, ഭഗവതി. ഒരു മുനി തപസ്സുചെയ്തിരുന്ന സ്ഥലത്തു  ആറന്മുളയിൽ നിന്നും ആവാഹിച്ചു കൊണ്ടുവന്ന  വിഗ്രഹം പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം .ദേശക്ഷേത്രമായിരുന്നു .ഈ ക്ഷേത്രത്തിനോട് ചേർന്ന് നാല്പതീരടി കളരിയുണ്ടായിരുന്നു .കളരി സഥാപിച്ചത്  നാടുവാഴിയുടെ ആഗ്രഹപ്രകാരം  പാർത്ഥസാരഥിയെ ആവാഹിച്ചു കൊണ്ടുവന്നു പ്രതിഷ്ടിച്ചതാകാൻ സാധ്യതയുണ്ട്.  നമ്പൂതിരിമാരായിരുന്നു  ക്ഷേത്രത്തിന്റെ ഊരാളന്മാർ .പടയോട്ടകാലത്തു നശിച്ചു.ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡ് .

കാടമുറി നരസിംഹക്ഷേത്രം കോട്ടയംജില്ല



കാടമുറി നരസിംഹക്ഷേത്രം 
കോട്ടയംജില്ലയിലെ വാകത്താനം പഞ്ചായത്തിൽ.കോട്ടയം കറുകച്ചാൽ റൂട്ടിലെ കൈതപ്പാലത്തു നിന്നും ഒരു കിലോമീറ്റര്  പഴയ നമ്പൂതിരി ഗ്രാമങ്ങളിലെ 'കാടമുറി ' ഈ ഗ്രാമമാണെന്നു സംശയമുണ്ട്. പ്രധാനമൂർത്തി നരസിംഹം .പടിഞ്ഞാട്ടു ദര്ശനം മുൻപ് അഞ്ചു പൂജയും ശീവേലിയുമുണ്ടായിരുന്നു.പുറപ്പെടാശാന്തിയായിരുന്നു. ഇപ്പോൾ മൂന്നു പൂജ തന്ത്രി തരണനെല്ലൂർ ,കുംഭത്തിലെ തിരുവോണം കൊടിയേറി 10  ദിവസത്തെ ഉത്സവം.  ഉപദേവതാ ഗണപതി ശിവൻ ഭദ്രകാളി  ശാസ്താവ് നാഗം രക്ഷസ്സ്, യക്ഷി .പന്നിയൂർ ഗ്രാമക്കാരയ വടശ്ശേരി തിരുത്തി, താമരശ്ശേരി,പെരിഞ്ചേരി, നാരായണമംഗലം  പേണയ്ക്കാമറ്റം ,കൊളശ്ശേരി  ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു. ഇതിന്റെ കീഴേടമാണ് കൈതപ്പാലം  സുബ്രഹ്മണ്യനും  ഇരവിനെല്ലൂർ സുബ്രഹ്മണ്യ-ഭദ്രകാളി ക്ഷേത്രവും .പുതുപ്പള്ളിയ്ക്കടുത്തു ഇരവിനല്ലൂർ സുബ്രമണ്യ ക്ഷേത്രത്തിനും വട്ടശ്രീകോവിലാണ് പ്രധാനമൂർത്തിയായ സുബ്രമണ്യൻ  അഞ്ചര അടിയോളം ഉയരമുണ്ട്. കിഴക്കോട്ടു ദര്ശനം . തന്ത്രി തരണനെല്ലൂർ. ഉപദേവതാ, ഗണപതി ശാസ്താവ് മകരത്തിലെ തൈപ്പൂയം ആഘോഷം  

ഓങ്ങല്ലൂർ ഗണപതിക്കാവ് പാലക്കാട് ജില്ല



ഓങ്ങല്ലൂർ ഗണപതിക്കാവ്
പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂരിൽ .പട്ടാമ്പി-ഷൊർണൂർ റൂട്ടിലെ ഗണപതിയാംകാവ് സ്റ്റോപ്പ്. ക്ഷേത്രത്തിന്റെ ആദ്യത്തെ പേര് ഓങ്ങല്ലൂർ തളിയിൽ ഗണപതി . പ്രധാനമൂർത്തി ശിവൻ പക്ഷെ ഉപദേവതയായ ഗണപതി യ്ക്ക് പ്രാധാന്യം . ഗണപതിയ്ക്ക് ഇവിടെ രാവിലെ പൂജയുണ്ട്. ഇത് മറ്റു ക്ഷേത്രങ്ങളിൽ കാണാത്ത പ്രത്യേകതയാണ് നാറാണത്തു ഭ്രാന്തൻ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം വട്ടശ്രീകോവിൽ കിഴക്കോട്ടു ദർശനമായി ശിവനും തെക്കോട്ടു ദർശനമായി ഗണപതിയും  ഗണപതിയ്ക്ക് ഒറ്റയപ്പവും കാറോല പ്പവും  വഴിപാടു മുൻപ് മകരത്തിലെ ഉത്രട്ടാതി കൊടികയറി തിരുവാതിര ആറാട്ടായി ഉത്സവമുണ്ടായിരുന്നു. പുറത്തു ഉപദേവനായി അയ്യപ്പനുമുണ്ട് പ്ലാച്ചേരി തമാനൂർ കറുത്തേടത്തു ,പാലക്കാട് എരണ്ടപുറത്തു കാടു പേരമംഗളൂർ  മനക്കാരുടെ ക്ഷേത്രമായിരുന്നു. ഇപ്പോൾ എഛ് .ആർ &സി ഇ യുടെ നിയന്ത്രണത്തിൽ 

തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം മലപ്പുറം

തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം മലപ്പുറം 

തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം മലപ്പുറം ജില്ലയിലെ തിരൂരിൽ .പ്രധാന മൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം
 ജലദൃഷ്ടി ,നാല് പൂജയും ശീവേലിയുമുണ്ട്  തന്ത്രി ചേന്നാസ്സ് . മണ്ഡലക്കാലത്തു ഇവിടെ ഗോപ്യമായ ഒരു പൂജയുണ്ട്. ശക്തിപൂജ ഈ 41 ദിവസങ്ങളിൽ പുലർച്ചെ രണ്ടിന് നടതുറക്കും. മൂന്നു മുതൽ നാലരവരെ നട അടച്ചിട്ടാണ്  ശക്തിപൂജ. ഇത് തന്ത്രി തന്നെ നടത്തണം എന്നാണു ചിട്ട .ഗജപൃഷ്ട ശ്രീകോവിലാണ്  ഉപദേവത  പരശുരാമൻ ഗണപതി, വിഷ്ണു അന്തിമഹാകാളൻ  വേട്ടയ്ക്കാരൻ .പരശുരാമപ്രതിഷ്ഠയുള്ളതിനാൽ ക്ഷേത്രത്തിൽ ആന പാടില്ലെന്ന് ചിട്ട .തുലാമാസത്തിലെ കറുത്തവാവ്  ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം  ഇത് മഴയ്ക്കുവേണ്ടി ഏർപ്പെടുത്തിയതാണെന്നും  ഒരു പുരാവൃത്തം  നെയ്യ് തേൻ കല്ക്കണ്ടം മുന്തിരി ജീരകം  എന്നിവ ചേർത്തുണ്ടാക്കുന്ന കഠിനപ്പായസം പ്രധാനം .പരശുരാമപ്രീതിഷ്ഠ എന്ന് ഐതിഹ്യം എ.ഡി  823 -ൽ ചേരമാൻ പെരുമാളാണ് ഈ ക്ഷേത്രം പണിതീർത്തതെന്നു ഒരു വിശ്വാസമുണ്ട് .ക്ഷേത്രത്തിനു തൊട്ടു മുന്നിൽ ചിറ, ഈ ചിറയ്ക്കും ക്ഷേത്രത്തിനും  വളപ്പിനു ഒരേ അളവാണ് എന്ന് ചൊല്ലുണ്ട്. സിവന്റെ ദൃഷ്ടിയേറ്റ്  അങ്ങാടിപുറത്തെ
മങ്കട വെള്ളാട്ടര കൊട്ടാരം കത്തിയതിനു പരിഹാരമായി മങ്കട തമ്പുരാനാണ്  മൂന്നര ഏക്കർ വരുന്ന കിഴക്കേച്ചിറ കുഴിപ്പിച്ചതെന്നു പുരാവൃത്തം.  'ശിവദ്വിജനമ്പി 'മാരെന്നു വിളിക്കുന്ന 48  മൂസത് കുടുംബക്കാരുടെയായിരുന്നു  ആദ്യ ഈ ക്ഷേത്രം  .പിന്നിട് ആലത്തിയൂർ ഗ്രാമത്തിലെ നമ്പൂരി സഭയ്ക്ക് കിട്ടി. അതിനു ശേഷം  വെട്ടത്തു രാജാവിന്റെ  കൈയിൽ ആയിരുന്നു. 1793 -ൽ വെട്ടത്ത് രാജവംശം അന്ന്യം നിന്നപ്പോൾ ഈസ്റ്റിന്ത്യാ  കമ്പനി സാമൂതിരിയെ ഏൽപ്പിച്ചു  പടയോട്ടക്കാലത്തു  തകർക്കപ്പെട്ട ക്ഷേത്രം .പിന്നീട് മുസ്ലിം മതം മാറിയ മണ്ടായപുറത്തു   കൃഷ്ണമേനോൻ ആണ് പുനരുദ്ധരിച്ചതു.  പന്നിയൂരിലെ വെള്ള നമ്പൂതിരിയും  ചാവക്കാട്ടെ  ഹൈദ്രോസ്‌ കുട്ടിയും  ഇതിനു ഒത്താശ ചെയ്തുകൊടുത്തു.  എന്നാണ് പഴമ. ഈ ക്ഷേത്ര ത്തിനടുത്തു   അമ്പലകുളങ്ങര ഭഗവതി മകളാണെന്നും  ഭണ്ടാരക്കാവിൽ  ഭാര്യയാണെന്നും  സങ്കല്പം.
 വർഷത്തി ൽ ഒരിയ്ക്കൽ  ഉത്സവക്കാലത്തു ഭണ്ടാരക്കാവിലേയ്ക്ക്  എഴുന്നള്ളത്തുണ്ട്. ഒറ്റക്കോട്ടെ ഉണ്ടാവൂ. .രാത്രി തിരിച്ചു  അഹസ്സ് തറയിലേക്കാണ്  എഴുന്നള്ളുക.  അടുത്ത ദിവസം പുണ്യഹം  കഴിഞ്ഞേ അകത്തു ശ്രീകോവിലിൽ കയറുകയുള്ളു.  ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു മേല്പത്തൂരിന്റെ ഗുരുവായ തൃക്കണ്ടിയൂർഅച്യുതപിഷാരടി (കൊല്ലവർഷം 720 -796 ).ജ്യോതിഷത്തിലും വ്യാകരണത്തിലും പണ്ഡിതനായിരുന്ന  പിഷാരടിയ്ക്കു വൈദ്യവും അറിയാമായിരുന്നു. ഗുരുവായ പിഷാരടിയുടെ  വാതരോഗം
തപശ്ശക്തികൊണ്ട്  സ്വ ദേഹത്തിൽ സംക്രമിപ്പിച്ചു അതിന്റെ ശമനത്തിനായി  നാരായണഭട്ടതിരി ഗുരുവായൂരിൽ ചെന്ന് ഭജിച്ചു നാരായണീയം രചിച്ചതെന്നു പ്രസിദ്ധി .പഠിപ്പിക്കാൻ പാടില്ലാത്തതു പഠിപ്പിച്ചതുകൊണ്ടാണ്  രോഗം വന്നതെന്നും  അത് മേല്പത്തൂർ  ഏറ്റുവാങ്ങിയതെന്നും ഒരു പഴമയുണ്ട്. തുഞ്ചത്തെഴുത്തച്ഛന്റേയും ജന്മസ്ഥലം  തൃക്കണ്ടിയൂരാണ് ഇപ്പോൾ എച് .ആർ &സി ഇ  യുടെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം . 

2019, ഫെബ്രുവരി 14, വ്യാഴാഴ്‌ച

വാരണാംകുളം ശിവക്ഷേത്രം തൃശൂർ ജില്ല



വാരണാംകുളം ശിവക്ഷേത്രം 
=============================
തൃശൂർ ജില്ലയിലെ ഊരകത്ത്  ഊരകത്തമ്മതിരുവടി ക്ഷേത്രത്തിനു വടക്കു വശത്ത് തൃശൂർ ഇരിങ്ങാലക്കുട റൂട്ട്   രണ്ടു പ്രധാന മൂർത്തികൾ .വിഷ്ണുവും ശിവനും കിഴക്കോട്ടു ദര്ശനം  മൂന്നു നേരം പൂജ ഇവിടെ ഉപദേവതയായി ഗണപതിയ്ക്ക് പുറമെ  അപൂർവ്വമായ ഒരു ദേവികൂടിയുണ്ടു .ജ്യേഷ്ഠാദേവി എന്ന മൂശേട്ട .കന്നി മാസത്തിലെ തൃക്കേട്ട നാൾ പിറന്നാളായ  ജ്യേഷ്ഠാദേവിയ്ക്ക് ദാരിദ്ര്യവും ഈതിബാധയും (അതിവരഷം ,വർഷമില്ലായ്മ ,കൊടുങ്കാറ്റു,ഇടിവെട്ട് ,പകർച്ചവ്യാധി ഭൂകമ്പം എന്നിവയാണ് ഈതിബാധകൾ),ഉണ്ടാക്കുന്ന ദേവതയെന്നാണ് . കേരളത്തിൽ  കുപ്രസിദ്ധി ,ബ്രാഹ്മണരുടെ കുലധർമ്മ മായ വൈദികവൃത്തികൊണ്ടു കേരളത്തിൽഈതിബാധ ഉണ്ടാകില്ലെന്നും ഒരു വിശ്വാസമുണ്ട്.ബോധായന ഗ്രഹ്യസൂത്രത്തിൽ ഒരു അദ്ധ്യായം തന്നെ ജ്യേഷ്ഠാദേവിയെ കുറിച്ചുള്ള വിശദികരണമാണു .ഇതനുസരിച്ചു ശ്രീയും ദുർഗ്ഗയും ജ്യേഷ്ഠയുമാണ്  മൂന്ന് ഭഗവതിമാർ .ഇന്ന് ജ്യേഷ്ഠ പക്ഷെ ആദരിക്കപ്പെടുന്നില്ല. ആരാധന നടത്താൻ   പാടില്ലെന്നു  ഒരു വിശ്വാസമുണ്ട്.പഴയകാലത്തു ജ്യേഷ്ഠ പൂജ്‌ നടന്നിരുന്നു. ജ്യഷ്ഠയുടെ പൂജാക്രമങ്ങൾ അറിയുന്നവർ ഇന്ന് കേരളത്തിൽ ആരുമില്ല.എന്നാണു അറിവ്. സാധാരണ ഗതിയിൽ പൂജ നടത്തിയാൽ  സന്തുഷ്ടയായ ജ്യേഷ്ഠ ഈതി  ബാധയുണ്ടാക്കും എന്നാണ് കരുതുന്നത്. അസന്തുഷ്ടിയുണ്ടാക്കുന്ന താന്ത്രികപൂജയായിരുന്നു ജ്യേഷ്ഠയ്ക്കു  നടത്തിയിരുന്നത്. ഈ പ്രത്യേക സങ്കൽപ്പമറിയുന്നവരുടെ  കുറ്റിയറ്റതോടെ ജ്യേഷ്ഠാദേവിയുടെ  പ്രതിഷ്ടകൾ ഭാ രമായി മാറി  .ജ്യേഷ്ഠയുടെ വാഹനം കഴുതയാണ്  കാക്കയാണ് അടയാള പക്ഷി നിറം മഷികറുപ്പു  വലിയ കവിൾ  തടങ്ങൾ  ,വലിയ വയറു തടിച്ചതുട ,നീണ്ടമൂക്കും തൂങ്ങി കിടക്കുന്ന കീഴ്ചുണ്ട്  എന്ന് ബോധായന ഗ്രഹ്യസൂത്രത്തിൽ  പറയുന്നു.  ആയുധം ചൂലാണത്രെ. ജ്യേഷ്ട, രക്തജ്യേഷ്ട ,നീലജ്യേഷ്ട   എന്നിങ്ങനെ രണ്ടു തരത്തിലുണ്ടന്ന്  വിഷ്ണുധർമ്മോത്തര .ബംഗാളിലും,ഒറിസ്സയിലും  വസൂരിയുടെ ദേവതയായി  ആരാധിയ്ക്കപ്പെടുന്ന  ശീതളാദേവി  ജ്യേഷ്ഠാദേവിയാണത്രെ  ഈക്ഷേത്രം ഇപ്പോൾ കൊച്ചി ദേവസം ബോർഡ്

നന്തിക്കര താന്നിയിൽ ഭഗവതി ക്ഷേത്രം നമ്പ്യാങ്ങാവ്



നന്തിക്കര താന്നിയിൽ ഭഗവതി ക്ഷേത്രം 

തൃശൂർ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിൽ തൃശൂർ -ചാലക്കുടി നാഷണൽ ഹൈവേയിൽ നന്തിക്കര സ്കൂൾ സ്റ്റോപ്പിന് പടിഞ്ഞാറ് ഭാഗത്ത് ക്ഷേത്രം. പ്രധാനമൂർത്തി ഭദ്രകാളി .പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട്. കൂടാതെ ദുർഗ്ഗാഭഗവതിയുമുണ്ട്. ഉപദേവതാ ദമ്പതി  രക്ഷസ്സ് ,മേടത്തിലെ കാർത്തികയ്ക്കു താലപ്പൊലി നേരത്തെ താന്നിപ്പുഴയോരത്തായിരുന്നു. ഈ ക്ഷേത്രം  നടുവത്ത് മനവക  ക്ഷേത്രമാണ്. ഒറവങ്കര ഇല്ലത്ത് നിന്നും വന്നതാണെന്നും പഴമയുണ്ട്. ഇതിനടുത്ത് നന്ദികരശ്രീ കൃഷ്ണ ക്ഷേത്രമുണ്ട് കിഴക്കോട്ടു ദര്ശനം. രണ്ടുനേരം, പൂജ. നാട്ടുകാരുടെ സമിതി നടത്തുന്ന ക്ഷേത്രം 

നമ്പ്യാങ്ങാവ്  
തൃശൂർ ജില്ലയിലെപൊറത്തുശേരി പഞ്ചായത്തിൽ തൃശൂർ-ഇരിങ്ങാലക്കുട റൂട്ടിൽ  .മാപ്രാണത്ത്  നിന്നും മൂന്നു കിലോമീറ്റര്  കിഴക്കു തെക്കു ഭാഗത്തു. പ്രധാനമൂർത്തി ശിവനും പാർവതിയും  രണ്ടു ശിലകളായാണ് കിരാതമൂർത്തിയുടെയും  കിരാടിയുടെയും ഭാവത്തിലാണന്നു സങ്കല്പം .പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജ. തന്ത്രി അണിയത്തു വൃക്‌ച്ചി കത്തിനു 30  ദിവസം ഉണ്ടങ്കിൽ ധനു മൂന്നിന് കൊടികയറും . 10  നു ആറാട്ട്. ഇവിടെ ശരക്കോൽ വഴിപാടുണ്ട്. മുൻപ് കളമെഴുത്തും പാട്ടും ഉണ്ടായിരുന്നു. പഴയകാലത്തെ ക്ഷേത്രമാണ് കൊച്ചി ദേവസം ബോർഡ് .ഇതിനടുത്ത് മറ്റു മൂന്നു ക്ഷേത്രങ്ങളുണ്ട് ഇത്തിക്കുളം കാർത്ത്യായനി  ക്ഷേത്രം,കാരുമുക്ക് ശ്രീകൃഷ്ണ ക്ഷേത്രം  ,കുഴിക്കാട്ട് വിഷ്ണു ക്ഷേത്രം