ഓടിട്ട കൂട്ടാല ക്ഷേത്രം
തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ തെക്കോട്ടു നടയുള്ള അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്ന് തിരുവില്വാമലയിൽ നിന്നും രണ്ടു കിലോമീറ്റർ പാമ്പാടി റൂട്ട് തെക്കോട്ടു നടയുള്ള എക വിഷ്ണു ക്ഷേത്രവും ഇതാണ് പ്രധാന മൂർത്തി വിഷ്ണു ഉപദേവത ഗണപതി .തിരുവില്വാമലയിലെ വില്വാദ്രി നാഥന്റെ മൂലം ഇവിടെയായിരുന്നു എന്ന് ഐതിഹ്യം രണ്ടു പൂജ. കൊളക്കാട്ടിരി അയ്യപ്പനെയും ഈ ക്ഷേത്രത്തിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചുണ്ടു പൊതുകാര്യങ്ങൾ ചർച്ചചെയ്യാൻ ചേർന്നിരുന്ന പഴയ കേരളത്തിലെ യോഗമാണ് കൂട്ടം .കൂട്ടത്തിന്റെ ഭരണകേന്ദ്രമായിരിക്കണം കൂട്ടാല ഓടിടാൻ ആദ്യകാലത്തു അപൂർവ്വമായേ അനുമതി ലഭിച്ചിരുന്നുള്ളു. പ്രത്യേക സൗജന്യമെന്ന നിലയിൽ ഇൻഗ്ലീഷ് കാരുടെ അധിവാസകേന്ദ്രങ്ങൾക്കു ഓടുമേയാൻ ആദ്യം അനുവാദം കിട്ടിയത് 1759 -ൽ ആണ് .അതിനു മുൻപ് ക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും മാത്രമേ ഓടുമേഞ്ഞിരുന്നുള്ളു. ആദ്യകാലത്ത് എല്ലാ ക്ഷേത്രങ്ങൾക്കും ഓടിടാൻ അനുമതിലഭിച്ചിരുന്നില്ല.
കൂട്ടങ്ങളുടെ ഭരണകേന്ദ്രമായ ഈ ക്ഷേത്രത്തിനായിരിക്കാം ആദ്യമായി അനുമതി ലഭിച്ചത്,അതായിരിക്കും ഓടിട്ട കൂട്ടാല എന്ന് പേര് വരുവാൻ കാരണം . വില്വാദ്രി നാഥനെ ഇവിടെ നിന്നുമാണ് തിരുവില്വാമലയിൽ കൊണ്ടുപോയി പ്രതിഷ്ഠിച്ചതു എന്നതും ഈ കൂട്ടലയ്ക്കു അല്ലെങ്കിൽ ഈ ക്ഷേത്രത്തിനു പ്രബലസ്ഥാനം ഉണ്ടായിരുന്നു എന്ന് സൂചനകൾ തരുന്നു. ഇപ്പോൾ കൊച്ചി ദേവസം ബോർഡിൻറെ ക്ഷേത്രം .