ശ്രീധരമംഗലം ക്ഷേത്രം . ചാലക്കുടി
തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ പുഴയോരത്താണ് ക്ഷേത്രം .പ്രധാനമൂർത്തി ശ്രീകൃഷ്ണൻ പടിഞ്ഞാട്ടു ദര്ശനം മൂന്നു നേരം പൂജ തന്ത്രി പടിഞ്ഞാറേ മന തരണനെല്ലൂർ .ഉപദേവത ശിവൻ, ഗണപതി,നാഗരാജാവ് നാഗയക്ഷി .മകരത്തിലെ ഉത്രം ആറാട്ടായി ആര് ദിവസത്തെ ഉത്സവം .ചാലക്കുടി പുഴക്കരയിൽ കിഴക്കോട്ടു ദര്ശനമായിരിക്കുന്ന കണ്ണമ്പുഴ ഭഗവതിയ്ക്കു അഭിമുഖമായി കൊച്ചിരാജാവ് പണി തീർത്ത ക്ഷേത്രമാണ് രാജാവിന് കുളിച്ചു തൊഴുവാൻ പ്രതിഷ്ടിച്ചതാണ് .ക്ഷേത്രം 1064 -കുംഭം 21 നു ഞായറാഴ്ച ഉച്ചയ്ക്ക് ഉത്രട്ടാതി നക്ഷത്രത്തിലായിരുന്നു പ്രതിഷ്ഠ .ഇപ്പോൾ കൊച്ചി ദേവസം ബോർഡ് .