ഓങ്ങല്ലൂർ ഗണപതിക്കാവ്
പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂരിൽ .പട്ടാമ്പി-ഷൊർണൂർ റൂട്ടിലെ ഗണപതിയാംകാവ് സ്റ്റോപ്പ്. ക്ഷേത്രത്തിന്റെ ആദ്യത്തെ പേര് ഓങ്ങല്ലൂർ തളിയിൽ ഗണപതി . പ്രധാനമൂർത്തി ശിവൻ പക്ഷെ ഉപദേവതയായ ഗണപതി യ്ക്ക് പ്രാധാന്യം . ഗണപതിയ്ക്ക് ഇവിടെ രാവിലെ പൂജയുണ്ട്. ഇത് മറ്റു ക്ഷേത്രങ്ങളിൽ കാണാത്ത പ്രത്യേകതയാണ് നാറാണത്തു ഭ്രാന്തൻ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം വട്ടശ്രീകോവിൽ കിഴക്കോട്ടു ദർശനമായി ശിവനും തെക്കോട്ടു ദർശനമായി ഗണപതിയും ഗണപതിയ്ക്ക് ഒറ്റയപ്പവും കാറോല പ്പവും വഴിപാടു മുൻപ് മകരത്തിലെ ഉത്രട്ടാതി കൊടികയറി തിരുവാതിര ആറാട്ടായി ഉത്സവമുണ്ടായിരുന്നു. പുറത്തു ഉപദേവനായി അയ്യപ്പനുമുണ്ട് പ്ലാച്ചേരി തമാനൂർ കറുത്തേടത്തു ,പാലക്കാട് എരണ്ടപുറത്തു കാടു പേരമംഗളൂർ മനക്കാരുടെ ക്ഷേത്രമായിരുന്നു. ഇപ്പോൾ എഛ് .ആർ &സി ഇ യുടെ നിയന്ത്രണത്തിൽ