വാരണാംകുളം ശിവക്ഷേത്രം
=============================
തൃശൂർ ജില്ലയിലെ ഊരകത്ത് ഊരകത്തമ്മതിരുവടി ക്ഷേത്രത്തിനു വടക്കു വശത്ത് തൃശൂർ ഇരിങ്ങാലക്കുട റൂട്ട് രണ്ടു പ്രധാന മൂർത്തികൾ .വിഷ്ണുവും ശിവനും കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജ ഇവിടെ ഉപദേവതയായി ഗണപതിയ്ക്ക് പുറമെ അപൂർവ്വമായ ഒരു ദേവികൂടിയുണ്ടു .ജ്യേഷ്ഠാദേവി എന്ന മൂശേട്ട .കന്നി മാസത്തിലെ തൃക്കേട്ട നാൾ പിറന്നാളായ ജ്യേഷ്ഠാദേവിയ്ക്ക് ദാരിദ്ര്യവും ഈതിബാധയും (അതിവരഷം ,വർഷമില്ലായ്മ ,കൊടുങ്കാറ്റു,ഇടിവെട്ട് ,പകർച്ചവ്യാധി ഭൂകമ്പം എന്നിവയാണ് ഈതിബാധകൾ),ഉണ്ടാക്കുന്ന ദേവതയെന്നാണ് . കേരളത്തിൽ കുപ്രസിദ്ധി ,ബ്രാഹ്മണരുടെ കുലധർമ്മ മായ വൈദികവൃത്തികൊണ്ടു കേരളത്തിൽഈതിബാധ ഉണ്ടാകില്ലെന്നും ഒരു വിശ്വാസമുണ്ട്.ബോധായന ഗ്രഹ്യസൂത്രത്തിൽ ഒരു അദ്ധ്യായം തന്നെ ജ്യേഷ്ഠാദേവിയെ കുറിച്ചുള്ള വിശദികരണമാണു .ഇതനുസരിച്ചു ശ്രീയും ദുർഗ്ഗയും ജ്യേഷ്ഠയുമാണ് മൂന്ന് ഭഗവതിമാർ .ഇന്ന് ജ്യേഷ്ഠ പക്ഷെ ആദരിക്കപ്പെടുന്നില്ല. ആരാധന നടത്താൻ പാടില്ലെന്നു ഒരു വിശ്വാസമുണ്ട്.പഴയകാലത്തു ജ്യേഷ്ഠ പൂജ് നടന്നിരുന്നു. ജ്യഷ്ഠയുടെ പൂജാക്രമങ്ങൾ അറിയുന്നവർ ഇന്ന് കേരളത്തിൽ ആരുമില്ല.എന്നാണു അറിവ്. സാധാരണ ഗതിയിൽ പൂജ നടത്തിയാൽ സന്തുഷ്ടയായ ജ്യേഷ്ഠ ഈതി ബാധയുണ്ടാക്കും എന്നാണ് കരുതുന്നത്. അസന്തുഷ്ടിയുണ്ടാക്കുന്ന താന്ത്രികപൂജയായിരുന്നു ജ്യേഷ്ഠയ്ക്കു നടത്തിയിരുന്നത്. ഈ പ്രത്യേക സങ്കൽപ്പമറിയുന്നവരുടെ കുറ്റിയറ്റതോടെ ജ്യേഷ്ഠാദേവിയുടെ പ്രതിഷ്ടകൾ ഭാ രമായി മാറി .ജ്യേഷ്ഠയുടെ വാഹനം കഴുതയാണ് കാക്കയാണ് അടയാള പക്ഷി നിറം മഷികറുപ്പു വലിയ കവിൾ തടങ്ങൾ ,വലിയ വയറു തടിച്ചതുട ,നീണ്ടമൂക്കും തൂങ്ങി കിടക്കുന്ന കീഴ്ചുണ്ട് എന്ന് ബോധായന ഗ്രഹ്യസൂത്രത്തിൽ പറയുന്നു. ആയുധം ചൂലാണത്രെ. ജ്യേഷ്ട, രക്തജ്യേഷ്ട ,നീലജ്യേഷ്ട എന്നിങ്ങനെ രണ്ടു തരത്തിലുണ്ടന്ന് വിഷ്ണുധർമ്മോത്തര .ബംഗാളിലും,ഒറിസ്സയിലും വസൂരിയുടെ ദേവതയായി ആരാധിയ്ക്കപ്പെടുന്ന ശീതളാദേവി ജ്യേഷ്ഠാദേവിയാണത്രെ ഈക്ഷേത്രം ഇപ്പോൾ കൊച്ചി ദേവസം ബോർഡ്