മണത്തന സപ്തമാതൃപുരം ക്ഷേത്രം
കണ്ണൂർ ജില്ലയിലെ മണത്തനയിൽ പേരാവൂർ പഞ്ചായത്തിൽ. ചപ്പാരം ക്ഷേത്രമെന്ന പ്രാദേശിക നാമം .കണ്ണൂർ -പേരാവൂർ -കൊട്ടിയൂർ റൂട്ട് . പ്രധാനമൂർത്തികൾ സപ്തമാതൃക്കളും -സരസ്വതിയും -ഭദ്രകാളിയും തെക്കോട്ടു ദര്ശനമായുള്ള അപൂർവ ക്ഷേത്രമാണ് .പൂജ ഒരു നേരം നായർ പൂജയാണ് കൂടാതെ നവരാത്രിയ്ക്കും ,വൃശ്ചിക കർക്കിടക മണ്ഡലങ്ങളിലും ശാക്തേയ പൂജയുണ്ട് . ഇതിനു ശ്രീചക്രം വയ്ക്കും. മുൻപ് കൊഴിവെട്ടും മദ്യനേദ്യവും ഉണ്ടായിരുന്നു. ഇപ്പോൾ പാലും തേനും ഉഴുന്നും .ഉപദേവത സൂര്യൻ,ഗണപതി, കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധമുള്ള ക്ഷേത്രമാണ് കൊട്ടിയൂർ ഭണ്ഡാരമുതലുകൾ ഈ ക്ഷേത്രത്തിൽ സൂക്ഷിയ്ക്കണം എന്നായിരുന്നു നിശ്ചയം .കൊട്ടിയൂരിലെ ഭണ്ഡാരത്തറയിലേയ്ക്ക് ഇപ്പോഴും ഇവിടെനിന്നു ദേവിയുടെ ഉടവാൾ എഴുന്നള്ളിപ്പുണ്ട്. കൊട്ടിയൂരിൽ ഉത്സവകാലത്ത് അത്താഴപൂജ കഴിഞ്ഞാൽ തിരുവാഭരണങ്ങൾ ഈ ദേവിയുടെ മുന്നിൽ കൊണ്ടുവയ്ക്കണം വിശേഷദിവസങ്ങളിൽ ഈ ക്ഷേത്രത്തിലെ നേദ്യത്തിന്റെ ഒരു ഭാഗം പഴശ്ശിരാജാവിന്റെ ഉപാസനാമൂർത്തിയായ കുണ്ടൻ വിഷ്ണു ക്ഷേത്രത്തിലേ ഉള്ളിലുള്ള കിണറ്റിൽ പോർക്കലി ഭഗവതിയുണ്ടെന്നു വിശ്വാസം.അതിനാൽ അകത്തെ കിണറ്റിൽ നിന്നും വെള്ളം എടുക്കാറില്ല .ഏഴ് വീട്ടുകാരുടെ ക്ഷേത്രമാണ് .ഇപ്പോൾ ഇതിൽ കോമത്ത് .കൂടത്തിൽ നായർ കുടുംബക്കാർ മാത്രമേയുള്ളു. ഇവരാണ് ക്ഷേത്രത്തിൽ പൂജയും ഏഴില്ലക്കാർ എന്നാണ് ഇവരെ ആദ്യം വിളിച്ചിരുന്നത്