എളമ്പള്ളി മഠത്തിൽ ധർമ്മശാസ്താ ക്ഷേത്രം
കോട്ടയം ജില്ലയിലെ പള്ളിയ്ക്കത്തോട് പഞ്ചായത്തിൽ പൊൻകുന്നത്തു നിന്നും കൂരാലി വഴി പള്ളിക്കത്തോട് റൂട്ടിൽ. പ്രധാനമൂർത്തി ധർമ്മശാസ്താവ്. കിഴക്കോട്ടു ദര്ശനം രണ്ടുനേരംപൂജ. കുംഭത്തിലെ ഉത്രം പള്ളിവേട്ടയായി എട്ടു ദിവസത്തെ ഉത്സവം തിരുവാർപ്പ് ക്ഷേത്രവുമായി ബന്ധമുള്ള ക്ഷേത്രമാണ് .എളമ്പിലിക്കാട്ടു മനയിലെ നമ്പൂതിരിയുടെ സ്ഥലമായിരുന്നു .എളമ്പള്ളി ദേശം പ്രമാണിയായ മഠത്തിൽ നായർ നമ്പൂതിരിയെ എന്തോ കാരണവശാൽ കൈയേറ്റം ചെയ്തു. അതോടെ നമ്പൂതിരിതന്റെ സ്വത്തുക്കൾ തിരുവാർപ്പ് ക്ഷേത്രത്തിനു വച്ചൊഴിഞ്ഞു വടക്കോട്ടു പോയി എന്നാണു ഐതിഹ്യം പിന്നീട് പ്രമാണിയായ മഠത്തിൽ നായർ പരിഹാരമായി പണിതീർത്തതാണ് ഈ ശാസ്താക്ഷേത്രം എന്നാണ് പുരാവൃത്തം പരിഹാരമായി തിരുവാർപ്പ് ക്ഷേത്രത്തിലെ അഞ്ചാം പുറപ്പാട് ദിവസം മണികെട്ടിയ കുടത്തിൽ അഭിഷേകത്തിനായി നെയ്യും കൊടുത്തയച്ചിരുന്നു . ഇതിനു വേണ്ട പശ ൂക്കളെ മേയ്ക്കാൻ തിരിച്ചിട്ട സ്ഥലമാണ് നെയ്യാട്ടുശേരി എന്ന് കെ ശങ്കരപ്പിള്ള ,കല്ലൂർ രാമൻപിള്ള എന്ന ഭക്ത്ൻ കള്ളന്മാരിൽ നിന്നും ശാസ്താവ് രക്ഷിച്ചു എന്ന വിശ്വാസത്തിൽ പണിതീർത്ത കൊടുത്തതാണ് ക്ഷേത്രത്തിലെ തിരുവാഭരണം .ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ്