2019, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം മലപ്പുറം

തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം മലപ്പുറം 

തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം മലപ്പുറം ജില്ലയിലെ തിരൂരിൽ .പ്രധാന മൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം
 ജലദൃഷ്ടി ,നാല് പൂജയും ശീവേലിയുമുണ്ട്  തന്ത്രി ചേന്നാസ്സ് . മണ്ഡലക്കാലത്തു ഇവിടെ ഗോപ്യമായ ഒരു പൂജയുണ്ട്. ശക്തിപൂജ ഈ 41 ദിവസങ്ങളിൽ പുലർച്ചെ രണ്ടിന് നടതുറക്കും. മൂന്നു മുതൽ നാലരവരെ നട അടച്ചിട്ടാണ്  ശക്തിപൂജ. ഇത് തന്ത്രി തന്നെ നടത്തണം എന്നാണു ചിട്ട .ഗജപൃഷ്ട ശ്രീകോവിലാണ്  ഉപദേവത  പരശുരാമൻ ഗണപതി, വിഷ്ണു അന്തിമഹാകാളൻ  വേട്ടയ്ക്കാരൻ .പരശുരാമപ്രതിഷ്ഠയുള്ളതിനാൽ ക്ഷേത്രത്തിൽ ആന പാടില്ലെന്ന് ചിട്ട .തുലാമാസത്തിലെ കറുത്തവാവ്  ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം  ഇത് മഴയ്ക്കുവേണ്ടി ഏർപ്പെടുത്തിയതാണെന്നും  ഒരു പുരാവൃത്തം  നെയ്യ് തേൻ കല്ക്കണ്ടം മുന്തിരി ജീരകം  എന്നിവ ചേർത്തുണ്ടാക്കുന്ന കഠിനപ്പായസം പ്രധാനം .പരശുരാമപ്രീതിഷ്ഠ എന്ന് ഐതിഹ്യം എ.ഡി  823 -ൽ ചേരമാൻ പെരുമാളാണ് ഈ ക്ഷേത്രം പണിതീർത്തതെന്നു ഒരു വിശ്വാസമുണ്ട് .ക്ഷേത്രത്തിനു തൊട്ടു മുന്നിൽ ചിറ, ഈ ചിറയ്ക്കും ക്ഷേത്രത്തിനും  വളപ്പിനു ഒരേ അളവാണ് എന്ന് ചൊല്ലുണ്ട്. സിവന്റെ ദൃഷ്ടിയേറ്റ്  അങ്ങാടിപുറത്തെ
മങ്കട വെള്ളാട്ടര കൊട്ടാരം കത്തിയതിനു പരിഹാരമായി മങ്കട തമ്പുരാനാണ്  മൂന്നര ഏക്കർ വരുന്ന കിഴക്കേച്ചിറ കുഴിപ്പിച്ചതെന്നു പുരാവൃത്തം.  'ശിവദ്വിജനമ്പി 'മാരെന്നു വിളിക്കുന്ന 48  മൂസത് കുടുംബക്കാരുടെയായിരുന്നു  ആദ്യ ഈ ക്ഷേത്രം  .പിന്നിട് ആലത്തിയൂർ ഗ്രാമത്തിലെ നമ്പൂരി സഭയ്ക്ക് കിട്ടി. അതിനു ശേഷം  വെട്ടത്തു രാജാവിന്റെ  കൈയിൽ ആയിരുന്നു. 1793 -ൽ വെട്ടത്ത് രാജവംശം അന്ന്യം നിന്നപ്പോൾ ഈസ്റ്റിന്ത്യാ  കമ്പനി സാമൂതിരിയെ ഏൽപ്പിച്ചു  പടയോട്ടക്കാലത്തു  തകർക്കപ്പെട്ട ക്ഷേത്രം .പിന്നീട് മുസ്ലിം മതം മാറിയ മണ്ടായപുറത്തു   കൃഷ്ണമേനോൻ ആണ് പുനരുദ്ധരിച്ചതു.  പന്നിയൂരിലെ വെള്ള നമ്പൂതിരിയും  ചാവക്കാട്ടെ  ഹൈദ്രോസ്‌ കുട്ടിയും  ഇതിനു ഒത്താശ ചെയ്തുകൊടുത്തു.  എന്നാണ് പഴമ. ഈ ക്ഷേത്ര ത്തിനടുത്തു   അമ്പലകുളങ്ങര ഭഗവതി മകളാണെന്നും  ഭണ്ടാരക്കാവിൽ  ഭാര്യയാണെന്നും  സങ്കല്പം.
 വർഷത്തി ൽ ഒരിയ്ക്കൽ  ഉത്സവക്കാലത്തു ഭണ്ടാരക്കാവിലേയ്ക്ക്  എഴുന്നള്ളത്തുണ്ട്. ഒറ്റക്കോട്ടെ ഉണ്ടാവൂ. .രാത്രി തിരിച്ചു  അഹസ്സ് തറയിലേക്കാണ്  എഴുന്നള്ളുക.  അടുത്ത ദിവസം പുണ്യഹം  കഴിഞ്ഞേ അകത്തു ശ്രീകോവിലിൽ കയറുകയുള്ളു.  ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു മേല്പത്തൂരിന്റെ ഗുരുവായ തൃക്കണ്ടിയൂർഅച്യുതപിഷാരടി (കൊല്ലവർഷം 720 -796 ).ജ്യോതിഷത്തിലും വ്യാകരണത്തിലും പണ്ഡിതനായിരുന്ന  പിഷാരടിയ്ക്കു വൈദ്യവും അറിയാമായിരുന്നു. ഗുരുവായ പിഷാരടിയുടെ  വാതരോഗം
തപശ്ശക്തികൊണ്ട്  സ്വ ദേഹത്തിൽ സംക്രമിപ്പിച്ചു അതിന്റെ ശമനത്തിനായി  നാരായണഭട്ടതിരി ഗുരുവായൂരിൽ ചെന്ന് ഭജിച്ചു നാരായണീയം രചിച്ചതെന്നു പ്രസിദ്ധി .പഠിപ്പിക്കാൻ പാടില്ലാത്തതു പഠിപ്പിച്ചതുകൊണ്ടാണ്  രോഗം വന്നതെന്നും  അത് മേല്പത്തൂർ  ഏറ്റുവാങ്ങിയതെന്നും ഒരു പഴമയുണ്ട്. തുഞ്ചത്തെഴുത്തച്ഛന്റേയും ജന്മസ്ഥലം  തൃക്കണ്ടിയൂരാണ് ഇപ്പോൾ എച് .ആർ &സി ഇ  യുടെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം .