മഞ്ഞപ്ര പുത്തൂർപള്ളി ശ്രീ കൃഷ്ണ ക്ഷേത്രം
എറണാകുളം ജില്ലയിലെ മഞ്ഞപ്ര പഞ്ചായത്തിൽ .അങ്കമാലി-മഞ്ഞപ്ര റൂട്ടിലെ മഞ്ഞപ്ര ജംഗ്ഷനിൽ . പ്രധാന മൂർത്തി ശ്രീകൃഷ്ണൻ കിഴക്കോട്ടു ദര്ശനം. മൂന്നു നേരം പൂജ .തന്ത്രി മറ്റപ്പള്ളി ഭദ്രകാളി. ശ്രീകോവിൽ മുഴുവൻ കരിങ്കല്ലാണ്. ഇതിൽ ലിഖിതവുമുണ്ട്. വളരെ പഴക്കമുള്ള ക്ഷേത്രം ഉപദേവത : ഗണപതി,ശാസ്താവ്,ഭദ്രകാളി. ഇതിൽ ഗണപതി പുറം ചുമരിലാണ് ഭദ്രകാളി കുന്നത് കാവിൽ നിന്നും ഇവിടെ കൊണ്ടുവന്നതാണ്,.മകരത്തിലെ തിരുവോണം കോടി കയറി പത്ത് ദിവസത്തെ ഉത്സവം ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ നിന്നും ആനപ്പാറ റൂട്ടിൽ ക്ഷയിച്ചു കിടക്കുന്ന ഒരു ശിവക്ഷേത്രമുണ്ട്. തെലപ്പള്ളി ക്ഷേത്രം ഇവിടെ പ്രധാന മൂർത്തി ശിവൻ വലിയ ശിവ ലിംഗമുണ്ട്. ഇവിടുത്തെ ശിവൻ ഗുരുനാഥൻ എന്ന് സങ്കല്പം ഈ ക്ഷേത്രത്തിനു എട്ടര ഏക്കർ സ്ഥലമുണ്ടായിരുന്നത്രെ കുറ്റാലക്കാട് മേയ്ക്കാട്ടായിരുന്നു തന്ത്രം എന്ന് പറയുന്നു. പുത്തൂർപള്ളി ക്ഷേത്രവും കുന്നത് കാവും തെലപ്പള്ളിയും ഇളംകുറ്റി ദേവസം വകയായിരുന്നു.