2021, സെപ്റ്റംബർ 26, ഞായറാഴ്‌ച

ഗൗരീശപട്ടം ശ്രീ മഹാദേവർ ക്ഷേത്രം, തിരുവനന്തപുരം ജില്ല

 



 ഗൗരീശപട്ടം ശ്രീ മഹാദേവർ ക്ഷേത്രം,

തിരുവനന്തപുരം  ജില്ല 

=====================================



തിരുവനന്തപുരം നഗരത്തിൽ  പട്ടം എന്ന സ്ഥലത്ത്. . അവിടെ നിന്നും 2  കി.മി ദൂരത്തിൽ തെക്കു പടിഞ്ഞാറു ഭാഗത്തായി നില കൊള്ളുന്ന ഗൗരീശപട്ടം ശ്രീ മഹാദേവർ ക്ഷേത്രം. ശിവന്റേയും ഗൗരി (പാർവതി)യുടേയും സംഗമഭൂമിയായ ഈ പ്രദേശം ഗൗരീശപട്ടം എന്ന പേരിൽ അറിയപ്പെടുന്നു. 

കേരളത്തിന്റെ തനതുവാസ്തു പാരമ്പര്യത്തിൽ ശില്‌പചാതുരിയോടെ പണികഴിച്ച ഈ ക്ഷേത്രത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുള്ളതായി ചരിത്രം രേഖപ്പെടുത്തുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവായ ശിവനാണ്. ഈ ക്ഷേത്രം ഉൾക്കൊള്ളുന്ന ചെറുകുന്നും (ഗൗരീശപട്ടത്തിന്റെ പഴയ പേരു്) പരിസരവും ഒരു കാലത്ത് കൊടുംകാടായിരുന്നു. രാത്രി കാലങ്ങളിൽ വഴിതെറ്റി കാടിനുള്ളിൽ പ്രവേശിച്ചിരുന്ന യാത്രികർക്ക് ഒരു ദിവ്യ ജ്യോതിസ്സ് വഴിവെളിച്ചം പകർന്നിരുന്നുവത്രേ! ഇതു തിരിച്ചറിഞ്ഞ പ്രദേശവാസികൾ വിധിപ്രകാരം ദേവപ്രശ്നം നടത്തുകയും പ്രശ്നവിധിയിൽ നിർദ്ദേശിച്ചതനുസരിച്ചു കാടുതെളിച്ച് അന്വേഷിക്കുകയും ഒടുവിൽ ഇന്ന് ക്ഷേത്രമിരിക്കുന്ന സ്ഥാനത്തു ഒരു ശിവലിംഗം അവർ കണ്ടെത്തുകയും ചെയ്തു.  ക്ഷേത്രപ്രതിഷ്ഠ സ്വയംഭൂവായി അറിയപ്പെടുന്നു.


ചെറുകുന്നിലെ രണ്ടു പ്രധാന തറവാടുകളായിരുന്നു മേലേവാര്യവും, കീഴതിൽ നായർത്തറവാടും. ക്ഷേത്രത്തിന്റെ നേർ തെക്കുഭാഗത്തായിട്ടാണ് വാര്യം സ്ഥിതിചെയ്യുന്നത്. വാര്യർ സമുദായം ശൈവ സമ്പ്രദായത്തോട് ബന്ധപ്പെട്ടു നിൽക്കുന്നവരാണ്. പ്രശ്നവിധിയിൽത്തെളിഞ്ഞപ്രകാരം അവരുടെ കുലപരദേവതയായിട്ടാണ് സ്വയംഭൂ വെളിപ്പെട്ടിരിക്കുന്നത്. അക്കാരണത്താൽ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങളുടെ ചുമതല പൂർണമായും മേലേവാര്യത്തെ കാരണവർക്കായിരുന്നു. അങ്ങനെയിരിയ്ക്കെ, കീഴതിൽ നായർത്തറവാട്ടിൽ നടന്ന ചില അവിചാരിതസംഭവങ്ങൾ നിമിത്തം ദേവപ്രശ്നം നടത്തുകയുണ്ടായി. പ്രസ്തുത തറവാട്ടിൽ കുടിയിരുത്തി പൂജിയ്ക്കുന്ന ഗൗരിയെ (പാർവതിയെ) ഈ ക്ഷേത്രത്തിൽ ശിവനോടൊപ്പം പ്രതിഷ്ഠിയ്ക്കണം എന്ന് ആ പ്രശ്നവിധിയിൽ നിർദേശിച്ചു.  ദേവിയെ മഹാദേവനോടൊപ്പം പ്രതിഷ്ഠിച്ചു. ശിവപ്രതിഷ്ഠ കിഴക്കോട്ടും ഗൗരി പടിഞ്ഞാറു ഭാഗത്തേയ്ക്കും ദർശനമായിരിയ്ക്കുന്നു  ഈ ക്ഷേത്രം ഉമാമഹേശ്വര സാന്നിധ്യമുള്ള അപൂർവക്ഷേത്രങ്ങളിൽ ഒന്നാണ്. അങ്ങനെ ശിവപാർവതിമാരുടെ സംഗമരംഗവേദിയായ ചെറുകുന്ന് അന്നുമുതൽ ഗൗരീശപട്ടം എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി.


കാലാന്തരത്തിൽ ഗൗരീശപട്ടണ ത്തോട് ചേർന്നു കിടക്കുന്ന പൊട്ടക്കുഴിയിലെ, പേഷ്ക്കാർ ശർമ്മസ്വാമിയുടെ വീട്ടുവളപ്പിൽ പ്രതിഷ്ഠിച്ചിരുന്ന നാഗർപ്രതിഷ്‌ഠയെ ഗൗരീശപട്ടം ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരികയും ക്ഷേത്രത്തിന്റെ അഗ്നികോണിലായി (കിഴക്ക്-തെക്കേ മൂലയിൽ) ആൽച്ചുവട്ടിൽ കുടിയിരുത്തുകയും ചെയ്തു (ആൽച്ചുവട്ടിലെ നാഗപ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യം ഉണ്ട്).  നാഗരുടെ തിരുമുൻപിലായി വലിയൊരു നാഗഗന്ധി വൃക്ഷമുണ്ട്. ഈ നാഗഗന്ധിയിൽ തൊട്ടിലിടുന്നവർക്ക് അതിവേഗം സന്താനസൗഭാഗ്യം ലഭിക്കും എന്ന് പഴമക്കാർ പറയുന്നു. എന്നാൽ, പിന്നീട് വന്ന ഭരണനേതൃത്വം ആൽത്തറയിൽ നിന്നും നാഗരെ സിമന്റ് കൂടാരത്തിലേയ്ക്ക് മാറ്റിപ്രതിഷ്ഠിച്ചു. തുടർന്നു സംഭവിച്ച അനിഷ്ടങ്ങൾ നിമിത്തം നടത്തിയ പ്രശ്നവിധിയിൽ നാഗരെ പൂർവസ്ഥാനത്ത് തന്നെ പ്രതിഷ്ഠിയ്ക്കണം എന്ന് നിർദ്ദേശിച്ചിരിയ്ക്കുന്നു.


കൊല്ലവർഷം 1072 (1896 AD)യിൽ മേലേവാര്യത്തെ കാരണവർ തിരുവിതാംകൂർ രാജകുടുംബത്തിന്റെ മേൽനോട്ടത്തിലേയ്ക്കായി ക്ഷേത്രം വിട്ടുകൊടുത്തു. ആദ്യകാലത്തു ശ്രീകോവിൽ മാത്രമായി നിലകൊണ്ടിരുന്ന ക്ഷേത്രത്തെ ഇന്നുകാണുന്ന നിലയിൽ പണികഴിപ്പിച്ചത്, അന്നത്തെ ഭരണാധികാരിയായിരുന്ന ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവ് തിരുമനസ്സാണ്. അന്നത്തെ കൊട്ടാരം ജ്യോത്സ്യൻ  പ്രസിദ്ധ ജ്യോതിഷി  മേലേവാര്യത്തെ മാധവ വാര്യർ ആയിരുന്നു. അദ്ദേഹത്തിന്റെ ജ്യോതിഷ വിധിയിലെ കൃത്യത പലപ്പോഴും രാജാവിനേപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു. 1896-97 കാലഘട്ടത്തിൽ ശ്രീമൂലംതിരുനാൾ രാമവർമ്മ തിരുമനസ്സിന് നേരിടേണ്ടിവന്ന ഭരണപരമായ പ്രതിസന്ധികളെ തരണംചെയ്യാൻ സാധിയ്ക്കാതെ വന്നഘട്ടത്തിൽ രാജാവ് ദൈവജ്ഞ മതത്തിനായി മാധവവാര്യരുടെ കവടികളെ ആശ്രയിച്ചു. മാധവവാര്യരുടെ മേൽനോട്ടത്തിൽ നടന്ന പ്രശ്നവിധിയിൽ പരിഹാരമായിത്തെളിഞ്ഞത് പ്രസ്തുത ക്ഷേത്രമേറ്റെടുക്കലും പുനരുദ്ധാരണവും ആയിരുന്നു. തുടർന്നുവന്ന രാജതീരുമാനത്തിൽ അതിവേഗം ക്ഷേത്രത്തിന്റെ  പുനരുദ്ധാരണം നടപ്പിലാക്കി. ദൈനംദിന പൂജകളും വഴിപാടുകളും വിഘ്നം കൂടാതെ തുടരുകയും ചെയ്തു. 1950-ൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ രൂപീകരണത്തോടുകൂടി ഗൗരീശപട്ടം ക്ഷേത്രം ബോർഡിന്റെ അധീനതയിലായി.


ആദ്യകാലത്ത് ശ്രീകോവിലിനോടു ചേർന്നുതന്നെയായിരുന്നു ഗണപതി പ്രതിഷ്ഠയും ശാസ്താ പ്രതിഷ്ഠയും. എന്നാൽ പിൽക്കാലത്ത് നടന്ന ദേവപ്രശ്നവിധി പ്രകാരം ശാസ്താവിനെ നാലമ്പലത്തിന്റെയുള്ളിൽ തെക്ക് പടിഞ്ഞാറു കോണിലായി മാറ്റി പ്രതിഷ്ഠിച്ചു. ക്ഷേത്രമതിലിനു പുറത്ത് കിഴക്ക് ഭാഗത്തായി 15 സെന്റ് സമചതുരത്തിൽ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ക്ഷേത്രാചാരങ്ങൾക്ക് മാത്രമായി ഉപയോഗിയ്ക്കുന്ന ഈ കുളത്തിൽ നിറയെ വർണ്ണമത്സ്യങ്ങളും ആമകളും വസിയ്ക്കുന്നു. സ്വർണനിറത്തിലും വർണ്ണസങ്കരങ്ങളോടും  കൂടിയ ആമകൾ  കുളത്തിന്റെ ചൈതന്യത്തിന് മാറ്റ് കൂട്ടുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തർ ഇവർക്ക് മലരും അവിലും സമർപ്പിയ്ക്കുക പതിവാണ്.


ക്ഷേത്രത്തിന്റെ നേർതെക്കുഭാഗത്തായി മറ്റൊരു കുളം കൂടിയുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണവേളയിൽ ജ്യോതിഷവിധിപ്രകാരം ക്ഷേത്രം തറനിരപ്പിൽനിന്നും 20 അടി പൊക്കത്തിൽ ഉയർത്തി പ്രതിഷ്ഠിക്കണമെന്നു വിധി ഉണ്ടായി. ക്ഷേത്രം ഉയർത്തുന്നതിലേക്കായി മണ്ണ് സമർപ്പിച്ചത് വാര്യത്തുനിന്നായിരുന്നു. അതിനായി മണ്ണെടുത്ത കുഴി പിന്നീട് കുളമായി പരിണമിയ്ക്കുകയും ക്ഷേത്രത്തിലെ പൂജാപാത്രങ്ങൾ കഴുകുന്നതിലേക്കായി വാര്യത്തെ കാരണവർ (കഴകം) കാലങ്ങളോളം ഉപയോഗിച്ചുപോന്നു. ക്ഷേത്രഭരണം ദേവസ്വംബോർഡിന്റെ അധീനതയിലായതോടുകൂടി കഴകപ്രവൃത്തിയിൽനിന്നും വാര്യത്തെ ക്രമേണ ഒഴിവാക്കുകയും  കുളം നാട്ടുകാരുടെ കുളിസങ്കേതമായി മാറുകയും ചെയ്തു. പിൽക്കാലത്തു വാര്യത്തെ അന്തേവാസികൾക്കു താമസസ്ഥലം തികയാതെ വന്നപ്പോൾ അവർ സ്വയം പണം ചിലവാക്കി മണ്ണിറക്കി കുളം നികത്തി അവിടം താമസയോഗ്യമാക്കി തീർത്തു.


മംഗല്യസൗഭാഗ്യത്തിനും ദീർഘ സുമംഗലീയോഗത്തിനും ദാമ്പത്യ ഐക്യത്തിനും ഈ ക്ഷേത്രത്തിൽ നടത്തുന്ന ഉമാമഹേശ്വരപൂജ വളരെ പ്രസിദ്ധമാണ്. നാടിന്റെ നാനാഭാഗത്തു നിന്നും ഇതിലേയ്ക്കായി ദിവസവും ഭക്തർ എത്തിച്ചേരുന്നു. അതുപോലെ വിശേഷപ്പെട്ട മറ്റൊന്നാണ് ക്ഷേത്രത്തിലെ നിത്യശ്രീബലി തൊഴൽ. ഇഷ്ടസാഫല്യത്തിന് ഇത് വഴിയൊരുക്കുമെന്ന് പറയപ്പെടുന്നു. ശിവപാർവതിമാർ കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ പ്രദോഷദിനത്തിലെ ശ്രീബലിതൊഴാൻ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. അന്നേദിവസം ശിവപാർവതിമാർ ഭൂതഗണങ്ങളോടൊപ്പം സസന്തോഷം വന്നുചേർന്ന് മനുഷ്യരുടെ പാപങ്ങളെ സംഹരിച്ച് സ്വർഗ്ഗീയപുണ്യത്തെ പ്രദാനം ചെയ്യുന്നു എന്നാണ് വിശ്വാസം. മഹാദേവനും ഗൗരിയും കുടികൊള്ളുന്ന ഇവിടെ തിങ്കളാഴ്ച്ചകളിൽ നടത്തുന്ന സ്വയംവരാർച്ചനയും ജലധാരയും മംഗല്യതടസ്സം നീങ്ങാനും കുടുംബത്തിൽ സമാധാനം ലഭിയ്ക്കാനും ഏറെ ഉതകുന്നതായി അനുഭവസ്ഥർ പറയുന്നു.


മകരമാസത്തിലെ ചതയംനക്ഷത്രം മുതൽ തിരുവാതിരനക്ഷത്രം വരെയുള്ള ദിനങ്ങളിലാണ് ക്ഷേത്രത്തിലെ തൃക്കൊടിയേറ്റുമഹോത്സവം നടക്കുന്നത്. ചതയം നാളിൽ തൃക്കൊടിയേറി തിരുവാതിരയിൽ തൃക്കൊടിയിറക്കം. പത്തുനാൾ നീണ്ടു നിൽക്കുന്ന ഉത്സവബലിയാഘോഷങ്ങൾ! ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടത്തുന്ന നാഗരുടെ കളമെഴുത്തും പാട്ടും ഏറെ വിശേഷപ്പെട്ട ഒരു വഴിപാടാണ്. ക്ഷേത്രത്തിലെ പൂജകളിൽ നാഗർ തൃപ്തനാണെങ്കിൽ കളത്തിലിറങ്ങിയാടും എന്ന് പഴമക്കാർ പറയുന്നു.


ഒരിയ്ക്കൽ നാഗരുടെ തിരുമുൻപിലുള്ള ക്ഷേത്രമതിൽ പൊളിച്ച് അതുവഴി ക്ഷേത്രത്തിലെ മലിന ജലം ഒഴുക്കാനായി ഓട നിർമിയ്ക്കാൻ ശ്രമിച്ചു. പണിയാളർ വന്ന് മതിൽ പൊളിക്കാൻ ആരംഭിച്ചപ്പോഴാണ് വാര്യത്തെ അന്നത്തെ മൂത്തകാരണവർ (ശ്രീ കെ.ജി.വാര്യർ) കാരണമറിയുന്നത്. അദ്ദേഹവും പത്നിയും നിരവധിതവണ മതിൽ പൊളിയ്ക്കരുത് എന്ന് പറഞ്ഞിട്ടും ക്ഷേത്രജീവനക്കാരും പണിയാളരും പിന്മാറിയില്ല. അവർ വാശിയോടെ മതിൽ പൊളിക്കൽ തുടർന്നു. അല്പസമയത്തിനകം പൊളിച്ച മതിൽക്കകത്ത് മണിനാഗം പ്രത്യക്ഷമായി ഇരിപ്പുറപ്പിച്ചു. അത് കണ്ടു ഭയന്ന പണിയാളർ ആയുധമുപേക്ഷിച്ച് സ്ഥലംവിട്ടു.


ക്ഷേത്രകലകളായ കൂത്ത്, കൂടിയാട്ടം, ഓട്ടൻതുള്ളൽ, കഥകളി, പാഠകം ആദിയായ കലകളെല്ലാം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അരങ്ങേറുക പതിവാണ്. കുട്ടികളുടെ അരങ്ങേറ്റം തുടങ്ങിയ ചടങ്ങുകൾ ക്ഷേത്രമതിൽക്കെട്ടിനകത്തെ സ്റ്റേജിലും ഇതര രംഗാവതരണങ്ങൾ മതിൽക്കെട്ടിനുപുറത്തെ സ്റ്റേജിലുമായാണ് അവതരിപ്പിയ്ക്കുന്നത്.


ഗൗരീശപട്ടത്ത് നാനാജാതിമതസ്ഥർ ഐകമത്യത്തോടെയും സമഭാവനയോടെയും ജീവിയ്ക്കുന്നു. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ റസിഡൻസ് അസോസിയേഷനാണ് GRA (ഗൗരീശപട്ടം റസിഡൻസ് അസോസിയേഷൻ). ഔദ്യോഗികമായി ഉന്നത സ്ഥാനങ്ങളിൽ ഇരിയ്ക്കുന്നവർ, അദ്ധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി പണ്ഡിതന്മാരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ സമസ്ത ഐശ്വര്യങ്ങൾക്കും കാരണം ക്ഷേത്രചൈതന്യമാണ് എന്ന് ഇവിടുത്തുകാർ വിശ്വസിയ്ക്കുന്നു. അതുകൊണ്ടു തന്നെ ജാതിമതഭേദമെന്യേ എല്ലാവരും ഒരേ മനസ്സോടെ ദേവനെ പൂജിയ്ക്കുകയും ആരാധിയ്ക്കുകയും ചെയ്യുന്നു.


നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന്റെ ചുറ്റുവട്ടത്തിൽ 3 കി.മീ. ദൂരത്തിൽ  മെഡിക്കൽ കോളേജ്, നിയമസഭാകാര്യാലയം, സെക്രട്ടേറിയേറ്റ്, തമ്പാനൂർ ബസ്ടെർമിനൽ, എയർപോർട്ട് എന്നിവയും, കേരള സർവകലാശാല യുടെ ആസ്ഥാനമന്ദിരം,  പ്രശസ്ത കലാലയമായ യൂണിവേഴ്സിറ്റി കോളേജ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയവയെല്ലാം വിളിപ്പാടകലത്തിലും സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണഭംഗി തുളുമ്പുന്ന ഈ സ്ഥലത്തിന്റെ ജനസാന്ദ്രതയ്ക്ക് കാരണവും ഇതുതന്നെയാണ്.


മണ്ണിനും മനുഷ്യനും ഉണർവേകി ഉന്മുഖീഭൂതരാക്കി കർമോത്സുകരാക്കി കനിവോടെ കാത്തു പരിപാലിയ്ക്കുന്ന ശിവശക്തികൾ പ്രകൃതിപുരുഷലീനത്വത്തിൽ അധിവസിയ്ക്കുന്ന ഈ ഗൗരീശങ്കരനിലയം ലോകത്തിന് മാതൃകയാവട്ടേ.

നമ്മുടെ ജീവിതത്തിലെ ചില പ്രധാന കാര്യങ്ങൾ ഇവിടെ പറയാം സൗകര്യം പോലെ വായിക്കുകയും മറ്റുള്ളവർക്കു പകർന്നു നൽകുക

നമ്മുടെ ജീവിതത്തിലെ ചില പ്രധാന കാര്യങ്ങൾ ഇവിടെ പറയാം

സൗകര്യം പോലെ വായിക്കുകയും മറ്റുള്ളവർക്കു പകർന്നു നൽകുകയും ചെയ്യുക.  


തുടർച്ച --2


ആളുകൾക്ക് നമ്മളെ മുഴുവനായി അറിയുന്നത് വരെയുള ആകാംഷയെയുള്ളൂ അതുകഴിഞ്ഞാൽ പിന്നെ 


കറിവേപ്പിലയാണ് അതുകൊണ്ട് ആർക്കും മനസിലാക്കാനായി നിന്ന് കൊടുക്കരുത്


അവനവന്റെ മാതാപിതാക്കൾ ഉള്ള കാലമാണ് അവന്റെ ഏറ്റവും നല്ല സമയം… അവരുടെ കാലം കഴിഞ്ഞാൽ പിന്നെ ആരൊ ക്കെ ഉണ്ടെന്ന് പറഞ്ഞാലും അവരോളം വരില്ല ഒരാളും.

മറ്റൊരാളുടെ വാക്ക് കേട്ട് ആരോടെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ ഓർക്കുക ഏറ്റവും വലിയ നഷ്ടം നമുക്ക് മാത്രം! പ്രശ്നങ്ങൾ സൃഷ്ടിക്കാൻ നമ്മിൽ സംശയത്തിന്റെ വിത്തുകൾ പാകുവാൻ മുൻകൈ എടുത്തവർ പോലും ഒടുവിൽ നമുക്കൊപ്പം കാണില്ല.


ജീവിതത്തിൽ തോറ്റ് പോയവർ അധികവും ജയിക്കാൻ അറിയാത്തവരല്ല. മറ്റുള്ളവരെ പതിക്കാൻ അറിയാത്തവരാണ്.


ശത്രുവിനേക്കാൾ ഭയക്കണം വിശ്വാസം മുതലെടുത്ത് കാലുവാരുന്ന മിത്രത്തെ.

മനസ്സ് എല്ലാവരിലുമുണ്ട് പക്ഷ മനസ്സിലാക്കാനുള്ള മനസ്സ് എല്ലാവരിലും കണ്ടെന്ന് വരില്ല.


നാം എത്ര നല്ല കാര്യങ്ങൾ ചെയ്താലും എത്ര നല്ല കാര്യങ്ങൾ പറഞ്ഞാലും എത്ര സത്യസന്ധത കാണിച്ചാലും ലോകം നമ്മുടെ ഒരു തെറ്റിനായി കാത്തിരിക്കുകയാണെന്ന കാര്യം മറന്ന് പോവരുത്.


മനുഷ്യന്റെ വിഷമത്തിനുള്ള ഏറ്റവും വലിയ കാരണങ്ങൾ, ഒന്ന് അവന്റെ കൈവശം ഇല്ലാത്തതിനെ തേടി നടക്കുന്നു എന്നതാണ്. മറ്റൊന്ന് തന്റെ കൈവശം ഉള്ളതിനെ അവൻ കാണാനോ അതിന്റെ മൂല്യം മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല എന്നതുമാണ്.


മരിച്ചു കഴിഞ്ഞാൽ നിന്നെ കാണാൻ വരുന്ന നൂറ് ആളുകളേക്കാൾ വിലയുണ്ട് ജീവിച്ചിരിക്കുമ്പോൾ നിന്റെ വിഷമം കേൾക്കുന്ന ഒരാൾക്ക്..!


ശക്തനായ ശത്രുവിനെ തിരിച്ചറിഞ്ഞാൽ നിങ്ങൾ ജയിച്ചെന്നു വരാം.. പക്ഷെ, ചതിയനായ മിത്രത്ത തിരിച്ചറിഞ്ഞില്ലെങ്കിൽ ഉറപ്പായും തോറ്റുപോകും.


ചിലര്‍ക്ക് ആവശ്യം നമ്മുടെ കണ്ണീരും സങ്കടങ്ങളുമാണ്. നമ്മുടെ സന്തോഷം അവരുടെ സന്തോഷം കെടുത്തും. നമ്മുടെ പുഞ്ചിരി അസ്തമിച്ചു കാണാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് ഓടി അകലുക. പുഞ്ചിരിച്ച് മുന്നോട്ടു പോകുക.


വിഷമങ്ങൾ ആരോടും പറയാനാകാതെ മനസ്സിൽ ഒതുക്കി വെയ്ക്കുമ്പോൾ ദയത്തിൽ ഉണ്ടാകുന്ന വേദന അതൊരു വല്ലാത്ത വേദന ആയിരിക്കും


നിനക്ക് ഒരാളെ പറ്റിക്കാൻ കഴിയുന്നുണ്ടെങ്കിൽ നി ആലോചിക്കേണ്ടത് അയാൾ എത്ര മണ്ടൻ ആണ് എന്നല്ല, അയാൾ നിന്നെ എത്ര മാത്രം വിശ്വസിക്കുന്നു എന്നാണ്.


ശത്രുക്കളെ ഉണ്ടാക്കാൻ വഴക്കിടേണ്ട ആവശ്യമില്ല സത്യം തുറന്നു പറയാൻ തയ്യാറായാൽ മതി ഇഷ്ടം പോലെ ശത്രുക്കൾ ബന്ധുക്കളിലും നിന്നും സ്വന്തക്കാരിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും ലഭിച്ചേക്കാം.



 

ശത്രുക്കളെ ഉണ്ടാക്കാൻ വഴക്കിടേണ്ട ആവശ്യമില്ല. സത്യം തുറന്നു പറയാൻ തയ്യാറായാൽ മാത്രം മതി ഇഷ്ടം പോലെ ശത്രുക്കൾ ബന്ധുക്കളിലും നിന്നും സ്വന്തക്കാരിൽ നിന്നും കൂട്ടുകാരിൽ നിന്നും ലഭിച്ചേക്കാം.


ചില വാക്കുകൾക്ക് ഒരു പ്രത്യേകത ഉണ്ട് പറഞ്ഞ ആൾ അത് മറന്നുപോയാലും കേട്ടയാൾ മരിക്കുവോളം അത് മറക്കില്ല.


നിങ്ങളെ പിന്തുണയ്‌ക്കാൻ ശരിയായ ആളുകളുള്ളപ്പോൾ എന്തും സാധ്യമാണ്.


ഒഴുക്കുള്ള വെള്ളത്തിൽ അഴുക്കു നിൽക്കില്ല, തുറന്ന മനസ്സോടെ സംസാരിക്കുന്നവരിൽ കളങ്കമുണ്ടാവില്ല. കളങ്കമില്ലാത്ത മനസ്സുള്ളവർക്കേ മനസ്സു തുറന്ന് ചിരിക്കാൻ കഴിയൂ.



 

ഒരുപാട് ആഗ്രഹിച്ചവർക്ക് ഒന്നും കിട്ടണമെന്നില്ല പക്ഷേ ഒന്നു മാത്രം ഒരുപാട് വട്ടം ആഗ്രഹിച്ചവർ അത് നേടി എടുത്തിരിക്കും.


എനിക്ക് നിന്നെ അറിയാമോ എന്ന് ആരോ എന്നോട് ചോദിച്ചു. ഒരു ദശലക്ഷം ഓർമ്മകൾ എന്റെ മനസ്സിലൂടെ ഒഴുകുന്നു, പക്ഷേ ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.


നമ്മൾ ഒരു തെറ്റ് ചെയ്താൽ അത് എല്ലാവരുടെയും ഓർമ്മയിലുണ്ടാകും എന്നാൽ നമ്മൾ അവർക്ക് വേണ്ടി ചെയ്തുകൊടുത്ത ഉപകാരങ്ങൾ അത് ഒരിക്കലും ആരുടേയും ഓർമ്മകളിൽ ഉണ്ടാകുകയില്ല.


പുതിയ ജീവിതാനുഭവങ്ങളിലേക്ക് നീങ്ങുക. പഴയകാല അനുഭവങ്ങള്‍ ഓരോന്നും പാഠങ്ങളാണ്. അവയില്‍ തന്നെ മനസ്സിനെ തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്


Motivational Quotes in Malayalam


ഞാൻ എന്റെ സാഹചര്യങ്ങളുടെ ഉൽ‌പ്പന്നമല്ല. ഞാൻ എന്റെ തീരുമാനങ്ങളുടെ ഒരു ഉൽപ്പന്നമാണ്.



 

നിങ്ങൾക്ക് ഒരു സ്വപ്നം കാണുമ്പോൾ, നിങ്ങൾക്കത് പിടിച്ചെടുക്കേണ്ടിവരും, ഒരിക്കലും പോകരുത്.


സൈക്കിൾ ഓടിക്കുന്നത് പോലെയാണ് ജീവിതം. നിങ്ങളുടെ ബാലൻസ് നിലനിർത്താൻ, നിങ്ങൾ മുന്നോട്ട് പോകണം.


ഞങ്ങൾ റിസ്ക് എടുക്കേണ്ടതുണ്ട്. ഞങ്ങൾ തകർക്കേണ്ടതുണ്ട്. ഉപേക്ഷിക്കാതെ വെറുതെ തെളിയിക്കേണ്ടതുണ്ട്.


ഒരിക്കലും തല കുനിക്കരുത്. എല്ലായ്പ്പോഴും അത് ഉയർത്തിപ്പിടിക്കുക. ലോകം നേരെ കണ്ണിലേക്ക് നോക്കുക.


ഇരിക്കുമ്പോൾ ഞങ്ങൾ ഭയം സൃഷ്ടിക്കുന്നു. ഞങ്ങൾ അവയെ പ്രവർത്തനത്തിലൂടെ മറികടക്കുന്നു.



 

നിങ്ങൾ‌ക്കപ്പുറത്തേക്ക്‌ കാണുമ്പോൾ‌, നിങ്ങൾ‌ കണ്ടെത്തിയേക്കാം, മനസ്സമാധാനം അവിടെ കാത്തിരിക്കുന്നു.


നിങ്ങളുടെ മുഖം എല്ലായ്പ്പോഴും സൂര്യപ്രകാശത്തിലേക്ക് സൂക്ഷിക്കുക, നിഴലുകൾ നിങ്ങളുടെ പിന്നിൽ വീഴും.


വിജയം അന്തിമമല്ല, പരാജയം മാരകമല്ല: അത് തുടരാനുള്ള ധൈര്യമാണ്.


മറ്റൊരു ലക്ഷ്യം വെയ് ക്കാനോ ഒരു പുതിയ സ്വപ്നം കാണാനോ നിങ്ങൾക്ക് ഒരിക്കലും പ്രായമില്ല.


Life Quotes in Malayalam


ഈ നിമിഷത്തിനായി സന്തോഷവാനായിരിക്കുക. ഈ നിമിഷം നിങ്ങളുടെ ജീവിതമാണ്.



 

ദൈനംദിന ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളിലും ആത്മാർത്ഥമായ താത്പര്യം കാണിക്കുന്നതിലാണ് സന്തോഷത്തിന്റെ യഥാർത്ഥ രഹസ്യം.


ഉയർച്ചതാഴ്ച്ചകളുണ്ടാവാം. വിജയങ്ങളും പരാജയങ്ങളും. സങ്കടവും സന്തോഷവും. അതാണ് ഏറ്റവും മികച്ച ജീവിതം.


കോപം, പശ്ചാത്താപം, വേവലാതി, പക എന്നിവയിൽ നിങ്ങളുടെ സമയം പാഴാക്കരുത്. ജീവിതം അസന്തുഷ്ടനാകാൻ വളരെ ചെറുതാണ്.


ജീവിതത്തിന്റെ സന്തോഷം ഒരു പുഞ്ചിരി, ദയയുള്ള രൂപം, ഹൃദയംഗമമായ അഭിനന്ദനം എന്നിവയുടെ ചെറിയ ചാരിറ്റികൾ ചേർന്നതാണ്.


ചിലപ്പോൾ ജീവിതം നിങ്ങളെ കഴുതയ്ക്ക് സമം തട്ടുന്നു… എഴുന്നേൽക്കുക, എഴുന്നേൽക്കുക, എഴുന്നേൽക്കുക !!!



 

നിങ്ങൾ കൂടുതൽ അംഗീകരിക്കുകയും കുറച്ച് നിരസിക്കുകയും ചെയ്യുമ്പോൾ ജീവിതം മികച്ചതാകുന്നു.


ജീവിതം ശരിക്കും ലളിതമാണ്, പക്ഷേ ഇത് സങ്കീർണ്ണമാക്കാൻ ഞങ്ങൾ നിർബന്ധിക്കുന്നു.


ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻഉള്ളതല്ല ..വിജയിച്ചു കാണിക്കുവാൻ ഉള്ളതാണു അത് ..പ്രത്യേകിച്ച് നമ്മെ വെറുക്കുന്ന ആളുകള്ക്ക്മുന്നിൽ


ചെയ്യുന്നതെല്ലാം നല്ല മനസ്സോടെ ചെയ്യുക പകരം ഒന്നും ആഗ്രഹിക്കാതിരിക്കുക ജീവിതത്തിൽ നിരാശരാകേണ്ടി വരില്ല!


Happiness Quotes in Malayalam



സന്തോഷം വില നല്‍കി വാങ്ങാനാകില്ല. അത് നാം സ്വയം തിരഞ്ഞെടുക്കുകയാണ് വേണ്ടത്.



 

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഈ ജീവിതത്തിൽ ഒരു സന്തോഷമേയുള്ളൂ.


മികച്ച സാഹചര്യം ഇല്ലെങ്കിലും നിങ്ങളുടെ സാഹചര്യത്തിലെ ഏറ്റവും മികച്ചത് കാണുന്നത് സന്തോഷത്തിന്റെ താക്കോലാണ്.


സാധ്യമാകുമ്പോഴെല്ലാം ദയ കാണിക്കുക. ഇത് എല്ലായ്പ്പോഴും സാധ്യമാണ്.


കുടുംബം പോലെ ചെറിയ കാര്യങ്ങളിൽ ആളുകൾ സന്തോഷം കണ്ടെത്തണം.


പ്രവർത്തനം എല്ലായ്പ്പോഴും സന്തോഷം നൽകില്ലായിരിക്കാം, എന്നാൽ പ്രവർത്തനമില്ലാതെ സന്തോഷമില്ല.



 

സന്തോഷം എന്നത് ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും, മനുഷ്യന്റെ നിലനിൽപ്പിന്റെ മുഴുവൻ ലക്ഷ്യവും അവസാനവുമാണ്.


സ്വയം വിലമതിക്കാൻ പഠിക്കുക, അതിനർത്ഥം: നിങ്ങളുടെ സന്തോഷത്തിനായി പോരാടുക.


സന്തോഷത്തിന്റെ രഹസ്യം സ്വാതന്ത്ര്യമാണ്, സ്വാതന്ത്ര്യത്തിന്റെ രഹസ്യം ധൈര്യമാണ്.


നിങ്ങൾ പോകുന്നിടത്തെല്ലാം സ്നേഹം പ്രചരിപ്പിക്കുക. സന്തോഷത്തോടെ പോകാതെ ആരും നിങ്ങളുടെ അടുക്കൽ വരരുത്.


Love Quotes in Malayalam


തോളിൽ തട്ടിയുള്ള അഭിനന്ദനം പതുക്കെ ഒരു ആലിംഗനം കവിളിൽ ഒരു തലോടൽ നെറ്റിയിൽ ഒരു ചുംബനം. ഇത്രയും മതി പ്രചോദനം ഇതാണ് സ്നേഹത്തിൻറെ ഭാഷ.


മനുഷ്യനെ സ്വന്തം തൊപ്പിയിൽ നിന്ന് പുറത്തെടുക്കുന്ന മാന്ത്രികനാണ് സ്നേഹം.


സ്ത്രീകളെ സ്നേഹിക്കാനാണ് ഉദ്ദേശിക്കുന്നത്, മനസിലാക്കാൻ പാടില്ല.



 

ഇന്നലെ നിങ്ങളെ സ്നേഹിച്ചു, ഇപ്പോഴും നിങ്ങളെ സ്നേഹിക്കുന്നു, എല്ലായ്പ്പോഴും ഉണ്ട്, എല്ലായ്പ്പോഴും ചെയ്യും.


രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്ന അവസാന വ്യക്തി നിങ്ങളാണെന്ന് ഞാൻ ഇഷ്ടപ്പെടുന്നു.


സ്നേഹ ബന്ധങ്ങൾക്കിടയിൽ കുറച്ച് അകലം നല്ലതാ. സ്നേഹം കൂടിയാലും കുറഞ്ഞാലും അവസാനം സങ്കടം ഫലം.


നീ എന്നെ മറന്നാലും സ്നേഹം എന്തെന്ന് എന്നെ പഠിപ്പിച്ച നിന്നെ ഞാൻ മറക്കില്ല


ചെറിയ ഒരു തെറ്റ് ഉണ്ടാവുമ്പോഴേക്ക് ബന്ധം അവസാനിക്കുന്നതല്ല യഥാർത്ഥ സ്നേഹ ബന്ധം. നൂറു തെറ്റുകൾ ഉണ്ടായാലും ക്ഷമിച്ച് അവ മനസ്സിലാക്കിക്കൊടുത്ത് ബന്ധങ്ങൾക്ക് കെട്ടുറപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു യഥാർത്ഥ സ്നേഹമുള്ളവർ!



 

സ്നേഹിക്കുന്നവർ തമ്മിലെ വഴക്കുണ്ടാവു… നേഹം നടിക്കുന്നവർക്കിടയിൽ ഒരു പ്രശ്നവും ഉണ്ടാവില്ല.


സ്നേഹമുള്ളിടത്ത് ജീവിതമുണ്ട്.


Relationships Quotes in Malayalam


ബന്ധങ്ങളുടെ കെട്ടുറപ്പിനായി ഒന്ന് തല കുനിക്കേണ്ടി വന്നാൽ മടി വേണ്ട… ഓർക്കുക സൂര്യനും അസ്തമിക്കുന്നു ചന്ദ്രനു വേണ്ടി..!

 

ഈ ബന്ധം പ്രണയം ഉണ്ടാക്കുന്നതിനല്ല, ആജീവനാന്തമായി പരസ്പരം ജീവിക്കുന്നതിനാണ്.


നിനക്ക് ഇഷ്ടം എന്റെ സംസാരമോ ചിരിയോ എന്റെ ചെറിയ വാശിയോ ആവട്ടെ പക്ഷേ എനിക്ക് ഇഷ്ടം എന്നെ മനസിലാക്കിയ നിന്റെ ആ മനസ്സ് ആണ്


ബന്ധങ്ങൾ ഗ്ലാസ് പോലെയാണ്. ചിലപ്പോഴൊക്കെ അവയെ ഒന്നിച്ച് ചേർക്കുന്നത് സ്വയം വേദനിപ്പിക്കാൻ ശ്രമിക്കുന്നതിനേക്കാൾ അവ തകർക്കുന്നത് നല്ലതാണ്.


മറ്റുള്ളവരുമായുള്ള ബന്ധത്തിൽ നമ്മുടെ ഏറ്റവും വലിയ സന്തോഷവും ഏറ്റവും വലിയ വേദനയും വരുന്നു.


നിങ്ങൾ ഒരിക്കലും തെറ്റായ വ്യക്തിയെ ഉപേക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ശരിയായ വ്യക്തിയെ കണ്ടെത്താനാവില്ല.

 

അവളുടെ സങ്കടത്തിന് കാരണം നിങ്ങളാണെങ്കിൽ പോലും അവള നോക്കി പുഞ്ചിരിക്കൂ.


നിങ്ങൾക്ക് ഒരു കൈകൊണ്ട് കയ്യടിക്കാൻ കഴിയില്ല, കാരണം ഒരു നല്ല ബന്ധം ഒരു കൈ അവന്റേതും മറ്റൊരു കൈ അവളുടേതുമായിരിക്കണം.


Breakup Quotes in Malayalam


പലരുടെ ജീവിതത്തി ലും നമൂക്കൊരു പകരക്കാരന്റെ വേഷമേ ഉള്ളൂ… ആരെങ്കിലും തിരിച്ചു വന്നാൽ മാറ്റിനിർത്തപ്പെടുന്ന പകരക്കാരൻ…


നിങ്ങൾക്ക് വളരെയധികം ഓർമ്മകൾ നൽകിയ ഒരാളെ മറക്കാൻ വളരെ പ്രയാസമാണ്.


ചതിച്ചിട് പോയവന്റെ കഥയേ നിങ്ങൾക്ക് അറിയൂ ചങ്ക് പറിച്ചു സ്നേഹിച്ചിട്ടും ചതിക്കപെട്ടവന്റെ കഥ നിങ്ങൾക്ക് അറിയില്ല


സ്നേഹത്തെ എനിക്ക് പേടി ആണ് കാരണം ഞാൻ മനസ്സ് അറിഞ്ഞു സ്നേഹിച്ചവർ എല്ലാം എന്റെ കണ്ണ് നനച്ചിട്ടേ ഉള്ളു


നിങ്ങൾ എന്നെ ഒരു അധ്യായം പോലെയാണ് പരിഗണിച്ചത്, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ എന്റെ പുസ്തകമായിരുന്നു.


നീ എന്റെ ജീവിതത്തിൽ കടന്ന് വന്ന അന്ന് മുതൽ നിന്നെ അല്ലാതെ മറ്റ്ഒന്നിനെയും ഞാൻ ഇത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല ഇനി സ്നേഹികുകയും ഇല്ല


നിന്റെ വാക്കുകളെക്കാളും എന്നെ വേദനിപ്പിച്ചത് നിന്റെ മൗനം ആണ്


എങ്ങനെ സ്നേഹിക്കണമെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു, പക്ഷേ എങ്ങനെ നിർത്താം.


നിങ്ങളുടെ ഹൃദയത്തിൽ ആരെയെങ്കിലും ഉള്ളപ്പോൾ ഇത് വേദനിപ്പിക്കുന്നു, പക്ഷേ അവരെ നിങ്ങളുടെ കൈകളിൽ സൂക്ഷിക്കാൻ കഴിയില്ല.


ഞാൻ സങ്കടപ്പെടുന്നതിന്റെ കാരണം നിങ്ങളാണെങ്കിലും നിങ്ങൾ ഇപ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്നു.


നിങ്ങൾ‌ക്കറിയാവുന്ന ഒരാൾ‌ നിങ്ങൾ‌ക്കറിയാവുന്ന ഒരാളാകുമ്പോൾ‌ സങ്കടമുണ്ട്.


ഓരോ ബ്രേക്ക്‌അപ്പും പുതിയ ചാൻസ് ആണ് പഴയതിനേക്കാൾ നല്ലതിനെ കണ്ടെത്താൻ


Mother Quotes in Malayalam


ജീവിതത്തിൽ തെറ്റ് എന്ത് ശരി എന്ത് എന്നു പഠിപ്പിച്ചത് അമ്മയാണ് ആ ദൈവത്തിൻറ ഒരു അനുഗ്രഹമാണ്


നിങ്ങളുടെ അമ്മയെപ്പോലെ ആരും നിങ്ങളെ സ്നേഹിച്ചിട്ടില്ല, ആരും ഒരിക്കലും ആഗ്രഹിക്കുകയുമില്ല.


ഞാൻ എവിടെ പോയാലും എന്റെ അമ്മയുടെ ശബ്ദം എന്നെ എപ്പോഴും വീട്ടിലെത്തിക്കുന്നു.


ഏറ്റവും തികഞ്ഞ സ്നേഹം ഒരു അമ്മയും കുഞ്ഞും തമ്മിലുള്ളതാണ്. അത് അവസാനിക്കാത്തതാണ്.


ഞാൻ എന്റെ അമ്മയില്ലാതെ ഒന്നുമല്ല. ഞാൻ എല്ലാത്തിനും ഞാൻ ആകുന്ന എല്ലാത്തിനും കാരണം അവളാണ്.


ലോകത്തിലെ ഏറ്റവും മനോഹരമായ ജീവികളാണ് അമ്മമാർ.


എന്റെ അമ്മ എന്റെ അരികിലൂടെ നടക്കുന്നുവെന്ന് അറിയുന്നത് ഏത് കൊടുങ്കാറ്റിനെയും നേരിടാനുള്ള കരുത്ത് നൽകുന്നു.


എന്റെ അമ്മ എന്റെ ഉത്തമസുഹൃത്തും ആദ്യത്തെ നായകനുമാണ്. ഞാൻ താഴെയായിരിക്കുമ്പോൾ എന്നെ ഉയർത്തുന്നതിൽ അവൾ ഒരിക്കലും പരാജയപ്പെടുന്നില്ല.


എന്റെ അമ്മ എന്റെ പുറകിൽ, എനിക്ക് എന്തും ചെയ്യാൻ കഴിയും. അവൾ എനിക്ക് ശക്തി നൽകുന്നു.


ഒരു അമ്മയാകാൻ ശക്തയായ ഒരു സ്ത്രീയും എന്റെ അമ്മയാകാൻ അതിലും ശക്തയുമാണ് വേണ്ടത്!



നമ്മുടെ ജീവിതത്തിലെ ചില പ്രധാന കാര്യങ്ങൾ ഇവിടെ പറയാം

 


നമ്മുടെ ജീവിതത്തിലെ ചില പ്രധാന കാര്യങ്ങൾ ഇവിടെ പറയാം 

സൗകര്യം പോലെ വായിക്കുകയും മറ്റുള്ളവർക്കു പകർന്നു നൽകുകയും ചെയ്യുക. 

=========================================================================


നേടാൻ പ്രയാസമുള്ളതും, നഷ്ടപ്പെടുത്തിയാൽ ഒരിക്കലും തിരിച്ചു കിട്ടാത്തതുമായ മൂന്നു കാര്യങ്ങൾ നമ്മളിൽ ഉണ്ട്. 1 , സ്നേം,2 .ബഹുമാനം 3 വിശ്വാസം.


ദേഷ്യം വരുമ്പോൾ ശബ്ദമുയർത്തി സംസാരിക്കാൻ ശക്തിയുടെ ആവശ്യമില്ല, എന്നാൽ ദേഷ്യം വരുമ്പോൾ ഒന്നും മിണ്ടാതെ ഇരിക്കാൻ നല്ല ശക്തി വേണം.


വീട്  ചെറുതാണെങ്കിലും അതിനുള്ളിൽ സമാധാനമുണ്ടെങ്കിൽ അത് കൊട്ടാരത്തക്കാൾ വലുതാണ്.


നമ്മുടെ മനസ്സ് വളരെ ശക്തിയുളളതാണ്. നല്ല ചിന്തകള്‍ നിറച്ചാല്‍ അതു നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവന്നു തരും 


നേടാൻ പ്രയാസമുള്ളതും,  തിരിച്ചു കിട്ടാൻ പ്രയാസമുള്ളതുമായ മൂന്നു കാര്യങ്ങൾ…1  സ്നേം,2  ബഹുമാനം 

3 വിശ്വാസം.


അങ്ങോട്ട് മിണ്ടുമ്പോൾ മാത്രം മിണ്ടുന്ന സൗഹൃദമോ സ്നേഹബന്ധമോ ഉണ്ടെൻകിൽ ഓർക്കുക നിനക്ക് അവരുടെ മനസ്സിൽ ഒരു സ്ഥാനവും ഇല്ലെന്നതാണ്  സത്യം


സന്തമെന്ന തോന്നൽ കൊണ്ടും അമിതമായ സ്നേഹം കൊണ്ടും നമ്മൾ ചെയ്യുന്ന പലതും മറ്റുള്ളവർക്ക് ഒരു പക്ഷെ ശല്യമായിരിക്കാം.


ചില ആളുകൾ നിങ്ങളോട് വിശ്വസ്തരല്ല. അവർ നിങ്ങളുടെ ആവശ്യങ്ങളോട് വിശ്വസ്തരാണ്. അവരുടെ 

ആവശ്യങ്ങൾ മാറിയാൽ അവരുടെ വിശ്വസ്തതയും മാറുന്നു.


ഭാവിയെക്കുറിച്ച് ചിന്തിക്കുക എന്നതാണ് നേതൃത്വത്തിന്റെ പ്രധാന ഉത്തരവാദിത്വം . മറ്റാർക്കും നിങ്ങൾക്കായി ഇത് ചെയ്യാൻ കഴിയില്ല.


നേതൃത്വത്തിന്റെ ഏറ്റവും മൂല്യവും  ആദരണീയവുമായ ഗുണമാണ് സമഗ്രത. എപ്പോഴും നിങ്ങളുടെ വാക്ക് നിങ്ങൾ പാലിക്കുക.


നമുക്ക് സ്വന്തമായിട്ട് നമ്മൾ മാത്രമേയുള്ളൂ. ബാക്കിയെല്ലാം സ്വന്തമെന്ന് നമ്മൾ കരുതുന്ന വിശ്വാസം ഒന്ന് മാത്രമാണ്


നിങ്ങളുടെ സ്വന്തം ചിന്തയിൽ നിങ്ങൾ സ്ഥാപിക്കുന്ന പരിമിതികളൊഴികെ, നിങ്ങൾക്ക് നേടാനാകുന്ന പരിമിതികളൊന്നും തന്നെയില്ല.


ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസിലാക്കുക എന്നതും അത് സമ്മതിക്കുക എന്നതുമാണ്. വളരെ എളുപ്പമുള്ള കാര്യം മറ്റുളളവരുടെ തെറ്റുകൾ കണ്ടുപിടിക്കുക എന്നതും അത് പറഞ്ഞു നടക്കുക എന്നതുമാണ്.


എന്നും ഒരേപോല ആരും നമ്മളെ സ്നേഹിക്കും എന്ന് വിശ്വസിക്കരുത് ഇഷ്ടങ്ങൾ മാറുമ്പോൾ മറക്കുന്നവരാണ് പലരും.


തനിക്ക് വേദനിക്കുന്നത് പോലെ എല്ലാവർക്കും വേദനിക്കും എന്ന ചിന്ത ഓരോരുത്തരുടെ മനസ്സിൽ ഉണ്ടായാൽ മതി, എന്നാൽ ആരെയും ദ്രോഹിക്കാനും ദുഃഖിക്കാനും ഒരാൾക്കും തോന്നില്ല.


കാര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മികച്ചതാക്കുന്നവർക്ക് കാര്യങ്ങൾ മികച്ച രീതിയിൽ പ്രവർത്തി .യ്ക്കുവാനും  കഴിയുന്നു 


നമുക്ക് വേണ്ടി സംസാരിക്കുവാൻ ആരുമില്ലാതാകുന്ന നിമിഷമുണ്ട് അന്ന് മുതൽ നമ്മൾ സ്വയം സംസാരിച്ച് തുടങ്ങും.. സ്വയം തീരുമാനിച്ച് തുടങ്ങും.


പുസ്തകങ്ങളില്ലാത്ത ഒരു മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ്.


സമ്പത്തല്ല, സമാധാനമാണ് മനുഷ്യ ജീവിതം സന്തോഷകരമാക്കുന്നത്. സ്നേഹവും കരുതലുമാണ് ഏറ്റവും വലിയ സമ്പത്ത്.


ഈ നിമിഷത്തിനായി സന്തോഷവാനായിരിക്കുക. ഈ നിമിഷം നിങ്ങളുടെ ജീവിതമാണ്.

ദൈനംദിന ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളിലും ആത്മാർത്ഥമായ താത്പര്യം കാണിക്കുന്നതിലാണ് സന്തോഷത്തിന്റെ യഥാർത്ഥ രഹസ്യം.


സ്നേഹ ബന്ധങ്ങൾക്കിടയിൽ കുറച്ച് അകലം നല്ലതാണ്  സ്നേഹം കൂടിയാലും കുറഞ്ഞാലും അവസാനം  ഫലം.സങ്കടം

ബന്ധങ്ങൾ ഗ്ലാസ് പോലെയാണ്. ചിലപ്പോഴൊക്കെ അവയെ ഒന്നിച്ച് ചേർക്കുന്നത് സ്വയം വേദനിപ്പിക്കാൻ ശ്രമിക്കുന്നതിനേക്കാൾ അവ തകർക്കുന്നത് നല്ലതാണ്.


മറ്റുള്ളവരുമായുള്ള ബന്ധത്തിൽ നമ്മുടെ ഏറ്റവും വലിയ സന്തോഷവും ഏറ്റവും വലിയ വേദനയും വരുന്നു.

നിങ്ങൾ ഒരിക്കലും തെറ്റായ വ്യക്തിയെ ഉപേക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ശരിയായ വ്യക്തിയെ കണ്ടെത്താനാവില്ല.


ഇതെല്ലാം ലോക സത്യങ്ങളാണ് 


ഇനിയും തുടരും 



2021, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ജതോലി ശിവക്ഷേത്രം, സോളൻ

 



ജതോലി ശിവക്ഷേത്രം, സോളൻ

===================================


ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ  ഒരു ക്ഷേത്രമാണ് ജതോലി ശിവക്ഷേത്രം. ശിവന്റെ നീളമുള്ള #ജഡ (മുടി) #യിൽ നിന്നാണ് ജതോലിക്ക് ഈ പേര് ലഭിച്ചത്. ഏഷ്യയിലെ ഏറ്റവും ഉയർന്ന ശിവക്ഷേത്രമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രം വാസ്തു വിദ്യാ വിസ്മയമാണ്. ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്ന ഒരു ക്ഷേത്രമാണിത് . നഗരത്തില്‍ നിന്നും 6 കിലോമീറ്റർ മാത്രം അകലെയുള്ള സോളനിലെ പ്രശസ്തമായ പുണ്യ സ്ഥലങ്ങളിലൊന്നാണ് #ജതോലി #ശിവക്ഷേത്രം.


ജതോലി ശിവക്ഷേത്രത്തിന്റെ ചരിത്രവുമായി ഒന്നിലധികം കെട്ടുകഥകളും കഥകളും ബന്ധപ്പെട്ടിരിക്കുന്നു. ശിവന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്.  ഒരു കാലത്ത് ശിവന്റെ വിശ്രമ കേന്ദ്രമായിരുന്നു ഈ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു.

39 വർഷമെടുത്താണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം  പൂര്‍ത്തീകരിച്ചത്.

ക്ഷേത്രത്തിന്റെ വടക്കുകിഴക്കൻ മൂലയിൽ ജൽ കുന്ദ് എന്ന ഒരു കുളം ഉണ്ട്. ഇത് പുണ്യ ഗംഗാ നദി പോലെ ഭക്തമായി കണക്കാക്കപ്പെടുന്നു.

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം തിരുവനന്തപുരം ജില്ല

 

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം


============================================


ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം


തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പുറ്ററയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതിക്ഷേത്രം. ഒരേ പീഠത്തിലിരിയ്ക്കുന്ന ശിവനും പാർവ്വതിയും പ്രധാനപ്രതിഷ്ഠകളായ ഈ ക്ഷേത്രത്തിൽ, ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. 111 അടി ഉയരം വരുന്ന ഈ ശിവലിംഗത്തിനകത്ത് ഏഴുനിലകളും അവയിലോരോന്നിലുമായി നിരവധി ദേവതാപ്രതിഷ്ഠകളും കാണാം. ഏറ്റവും താഴെയുള്ള നിലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗത്തിൽ ഭക്തർക്ക് സ്വയം പൂജകൾ നടത്താനുള്ള സൗകര്യവുമുണ്ട്. ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ, നവരാത്രി, വിനായക ചതുർത്ഥി, തൈപ്പൂയം, മണ്ഡലകാലം, വിഷു തുടങ്ങിയവയും പ്രധാന ആഘോഷങ്ങളാണ്. സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്ന സന്ന്യാസിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്.


ഐതിഹ്യം 


പ്രശസ്ത താന്ത്രികാചാര്യനും ജ്യോതിഷപണ്ഡിതനുമായിരുന്ന ബ്രഹ്മശ്രീ പറവൂർ ശ്രീധരൻ തന്ത്രികൾ നടത്തിയ ദേവപ്രശ്നത്തിൽ ഏകദേശം 5000 വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ബ്രഹ്മജ്ഞാനിയായിരുന്ന ഒരു സന്ന്യാസിയുടെ സമാധിസ്ഥാനത്താണ് ക്ഷേത്രം പണികഴിപ്പിച്ചതെന്നും പിന്നീട് ഏതോ ഒരു കാലത്ത് ആ ക്ഷേത്രം നശിച്ചുപോയതാണെന്നും പ്രശ്നവിധിയിൽ പറയുകയുണ്ടായി. പിന്നീട്, ഇപ്പോഴത്തെ ക്ഷേത്രം ഉയർന്നുവരുന്നത് 1960-കളിലാണ്. അതിന് നിമിത്തമായി ഭവിച്ചത് കൃഷ്ണൻകുട്ടി എന്ന് പൂർവ്വാശ്രമത്തിൽ പേരുണ്ടായിരുന്ന സ്വാമി മഹേശ്വരാനന്ദ സരസ്വതിയാണ്. ആ കഥ ഇങ്ങനെ:


ചെങ്കൽ ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിൽ ജ്ഞാനപ്രകാശം-ചെല്ലമ്മാൾ ദമ്പതികളുടെ മകനായി 1954 നവംബർ 16-ന് പൂയം നക്ഷത്രത്തിൽ ജനിച്ച കൃഷ്ണൻകുട്ടി, മൂന്നുവയസ്സുള്ളപ്പോൾ മുതൽ വീടിന് തെക്കുപടിഞ്ഞാറുഭാഗത്തുപോയി ധ്യാനിച്ചിരിയ്ക്കുക പതിവായിരുന്നു. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലത്തിനടുത്ത് ഒരു പുറ്റ് വളർന്നുവലുതായി. ഈയവസരത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ പലതവണ അത് തകർക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴെല്ലാം പൂർവ്വാധികം ശക്തിയോടെ അത് വളർന്നുവലുതാകുകയായിരുന്നു. ഒരിയ്ക്കൽ ഇത് തകർക്കാൻ ശ്രമിച്ചപ്പോൾ അതിൽ നിന്നൊരു പാമ്പ് പുറത്തേയ്ക്കുവന്നതായും കഥയുണ്ട്. അതേത്തുടർന്ന് പ്രശ്നം വച്ചപ്പോൾ പുറ്റിൽ ശിവപാർവ്വതീസാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ പുറ്റിന് നിത്യപൂജ നടത്തുന്നത് പതിവാക്കി.


വർഷങ്ങൾക്കുശേഷം കൃഷ്ണൻകുട്ടി തന്നെ അവിടെയൊരു ക്ഷേത്രം പണിയുകയും ശിവപാർവ്വതിമാരെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. നിരവധിയാളുകൾ ഈ കഥയറിഞ്ഞ് ക്ഷേത്രത്തിൽ വരാനും പ്രാർത്ഥിയ്ക്കാനും തുടങ്ങി. ഒരു തെക്കത് (ശ്രീകോവിൽ മാത്രമുള്ള ചെറിയ ക്ഷേത്രം) മാത്രമായിരുന്നു അന്നത്തെ ക്ഷേത്രം. കാലാന്തരത്തിൽ അത് വളർന്നുവലുതാകുകയും ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരുടെ ഉപപ്രതിഷ്ഠകൾ നടത്തുകയും ചെയ്തു. 1986 ജൂലൈ ഒന്നിനായിരുന്നു പ്രതിഷ്ഠാകർമ്മം. തുടർന്നും അദ്ദേഹം ഭക്തിയോടുകൂടി ശിവപൂജ തുടർന്നുപോരുകയും ക്ഷേത്രത്തിൽ നിരവധി ഭക്തർ എത്തിച്ചേരുകയും ചെയ്തു.


2011 ഫെബ്രുവരിയിൽ കൃഷ്ണൻകുട്ടിയ്ക്ക് വീണ്ടും ഒരു അരുളപ്പാടുണ്ടായി. കേരളീയ വാസ്തുശൈലിയ്ക്കനുസരിച്ച്, പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രമാക്കി ക്ഷേത്രത്തെ ഉയർത്താനായിരുന്നു ആ അരുളപ്പാട്. അതിനുശേഷമാണ് ഇപ്പോഴത്തെ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്.


നിർമ്മണ രീതി 


കൃഷ്ണശിലയും തടിയും മാത്രം ഉപയോഗിച്ച് പൂർണ്ണമായും നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പരമ്പരാഗത കേരളീയ ക്ഷേത്ര നിർമ്മാണ രീതി അനുസരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. വാസ്തു ശാസ്ത്രമാണ് ക്ഷേത്ര നിർമ്മാണത്തിനായി അവലംബിച്ചിരിക്കുന്നത്.


കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഒട്ടേറെ വ്യത്യാസങ്ങൾ ഈ ക്ഷേത്ര നിർമ്മിതിയിൽ കാണുവാൻ സാധിക്കും. ശ്രീകോവിലിലേക്കുള്ള കവാടത്തിൽ മുഴുവൻ രാശിചക്രങ്ങളും വരച്ചിട്ടുണ്ട്. ശിവനും പാർവ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന അർഥമാണ് ഈ രാശിചക്രങ്ങൾ സൂചിപ്പിക്കുന്നത്. നാലു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഓരോ കവാടത്തിന്റെയും മുകളിൽ ഓരോ ഗോപുരവും കാണാം.


70 തൂണുകളിലെ നമസ്കാര മണ്ഡപം 


ക്ഷേത്രത്തിന്റെ ഭാഗങ്ങളിൽ ഏറെ ആകർഷണീയമായ മറ്റൊന്നാണ് നമസ്കാര മണ്ഡപം. എഴുപത് തൂണുകളിലായി ഇതിഹാസങ്ങളിലെ കഥാസന്ദർഭങ്ങളെ ഇവിടെ കൊത്തിവെച്ചിരിക്കുന്നു. കല്ലിലും മരത്തിലും കൊത്തിയെടുത്ത മറ്റു രൂപങ്ങളും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. കൊടിമരം, വലിയ ബലിക്കൽപ്പുര, ഗംഗാതീർഥ കിണർ,ചുറ്റമ്പലം, ഗണശ ക്ഷേത്രം, കാർത്തികേയ ക്ഷേത്രം എന്നിവയും ഈ ക്ഷേത്രത്തിന്റെ ഭാഗമാണ്. 


മഹാശിവലിംഗം 


ക്ഷേത്രത്തിന്റെ നടക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവലിംഗത്തിന് 111 അടിയാണ് ഉയരം. ഈ ശിവലിംഗം ലോകത്തിലെ തന്നെ ഏറ്റവും ഇയരമേറിയ ശിവലിംഗ പ്രതിഷ്ഠയാണ്. ഏഴു വർഷമായി വ്രതശുദ്ധിയോടെ മഠത്തിൽ തങ്ങുന്ന 30 കൊത്തുവേലക്കാരുടെ അക്ഷീണ പ്രയത്നത്തിലാണു ശിവലിംഗം പൂർണതയിലെത്തിയത്. 


ഗിന്നസ് റെക്കോർഡിലേയ്ക്ക് 


നിലവിൽ 108 അടി ഉയരമുള്ള കർണാടകയിലെ കോലാർ കോടിലിംഗേശൻ ക്ഷേത്രത്തിനായിരുന്നു ഇതുവരെ ഏറ്റവും വലിയ ശിവലിംഗത്തിനുള്ള റെക്കോർഡ്. അതിനെ മറികടന്ന് ചെങ്കൽ ശിവലിംഗം ലോക റെക്കേർഡിലേക്ക് കടക്കുകയാണ്. 111 അടി ഉയരവും 111 അടി ചുറ്റളവിലുമാണ് ചെങ്കൽ മഹേശ്വരം ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ നിർമ്മാണം.


കടപ്പാട്‌

ശംഭോ മഹാദേവാ

ചതുർമുഖനാഥ ശിവക്ഷേത്രം മധ്യപ്രദേശിലെ നാച്ച്ന-കുത്തർ

 


ചതുർമുഖനാഥ ശിവക്ഷേത്രം

========================================================


നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് ചതുർമുഖനാഥ ശിവക്ഷേത്രം . 


ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് മധ്യപ്രദേശിലെ പന്നയിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള


നാച്ച്ന-കുത്തർ ഗ്രാമത്തിൽ  ആണ് . 


ഈ ക്ഷേത്രം നിർമ്മിച്ചത് അഞ്ചാം നൂറ്റാണ്ടിലെ ഗുപ്ത കാലഘട്ടത്തിൽ ആണ്.


 ചതുർമുഖനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിൽ അഞ്ചടി ഉയരമുള്ള ശിവലിംഗമുണ്ട്, ഇതിന്റെ പ്രത്യേകത ഈ ശിവലിംഗത്തിനു നാല് മുഖങ്ങളുണ്ട് എന്നതാണ്.


 ഒരോ മുഖത്തിനും ഓരോ ഭാവങ്ങൾ ആണ് , അവ ആദ്യത്തേത്  രോഷരൂപം, രണ്ടാമത്തെ അർദ്ധനാരീശ്വര രൂപം, മൂന്നാമത്തെ സന്ന്യാസി രൂപം, നാലാമത്തേത് വിവാഹ സമയത്ത് അലങ്കാര രൂപം എന്നതാണ്.

ഗുഡിമല്ലം ക്ഷേത്രം ആന്ധ്രാ

 




ഗുഡിമല്ലം ക്ഷേത്രം ആന്ധ്രാ 

========================


*ലോകത്തിൽ* *ഇന്നുവരെഏറ്റവുംഅധികംകാലംആരാധിക്കപ്പെട്ട*ശിവലിംഗംഎവിടെയാണ്* *എന്നറിയുമോ* ? അമർനാഥിലെയും ബദ്രിനാഥിലെയും ഒക്കെ ശിവക്ഷേത്രങ്ങള്‍ ഓർമ്മയിലെത്തുമെങ്കിലും ഏറ്റവും പഴയ ശിവക്ഷേത്രം കാണാൻ യാത്ര പിന്നെയും തുടരണം. ക്രിസ്തുവിനും മുൻപേ ബിസി മൂന്നാം നൂറ്റാണ്ടു മുതൽ ആരാധിക്കുന്ന ഈ ക്ഷേത്രം കാലത്തെ പോലും വിസ്മയിപ്പിച്ച ഒരു നിർമ്മിതിയാണ്. പറഞ്ഞാൽ തീരാത്ത പ്രത്യേകതകളുള്ള ഗുഡിമല്ലം ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...


ഗുഡിമല്ലം ക്ഷേത്രം


ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലെ യേർപേഡു മണ്ഡൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഗുഡിമല്ലം ക്ഷേത്രം ഭാരതത്തിലെ ഏറെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ശൈവ വിശ്വാസികളുടെ തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണിത്. പരശുരാമേശ്വര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.


ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിവലിംഗം


ഇന്ത്യയിൽ ഇന്നു കണ്ടെത്തിയ ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമുള്ള ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഗുഡിമല്ലമാണ്. ക്രിസ്തുവിനും മുൻപേ ഏതാണ് ബിസി മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ശിവലിംഗമാണ് ഇവിടുത്തേത് എന്നാണ് പഠനങ്ങൾ പറയുന്നത്.


വ്യത്യസ്തമായ ശിവലിംഗം


ഭാരതത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രത്തിൽ ഒരിടത്തും കാണുവാൻ പറ്റാത്ത രൂപത്തിലുള്ള ഒരു ശിവലിംഗമാണ് ഇവിടെയുള്ളത്. ഒട്ടേറെ രൂപങ്ങൾ കൊത്തിയിരിക്കുന്ന ഒരു രൂപമാണ് ഈ ശിവലിംഗത്തിന്.

  

ശിവലിംഗത്തിലെ വേട്ടക്കാരൻ


ശിവലിംഗത്തിലെ വേട്ടക്കാരൻ

ഒട്ടേറെ രൂപങ്ങൾ ഇവിടുത്ത വലിയ ശിവലിംഗത്തില്‍ കാണാൻ സാധിക്കുമെങ്കിലും അതിൽ എടുത്തു പറയേണ്ട പ്രത്യേകത ശിവലിംഗത്തിൽ കൊത്തിയിരിക്കുന്ന വേട്ടക്കാരന്റെ രൂപമാണ്. എന്തിനോടോ ഉള്ള ദേഷ്യത്തിൽ നിൽക്കുന്ന വേട്ടക്കാരൻറെ വലതു കയ്യിൽ ബാണവും ഇടതു കയ്യിൽ ഒരു പാത്രവും തോളിൽ ഒരു മഴുവുമാണുള്ളത്. കുള്ളനായ ഒരാളുടെ തോളിൽ ചവിട്ടി നിൽക്കുന്ന വേട്ടക്കരന്റെ രൂപത്തിൽ ശിവനെയാണ് കൊത്തിവെച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.

  

ആൾവലുപ്പത്തിലുള്ള ശിവലിംഗം


ഏകദേശം അഞ്ച് അടിയോളം വലുപ്പത്തിലുള്ള ശിവലിംഗമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ തറനിരപ്പിൽ നിന്നും വീണ്ടും താഴെയാണ് ഈ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ത്രിമൂർത്തി സംഗമമായും ഈ ശിവലിംഗത്തെ വിശ്വാസികൾ കരുതുന്നു.

  

പൂജകളില്ല


ഇത്രയും പ്രശസ്തമായ ക്ഷേത്രമായിരിക്കുന്നിട്ടും ഇവിടെ പൂജകൾ ഒന്നും നടക്കാറില്ല. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇടമായതിനാലാണ് ഇവിടെ പൂജകളൊന്നും അനുവദിക്കാത്തത്. രാവിലെ ആറു മണി മുതൽ വൈകിട്ട് എട്ടുമണി വരെ ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

  


വെള്ളത്തിനടിയിലെ ശ്രീകോവിൽ

വിശ്വാസങ്ങളോടൊപ്പം തന്നെ കഥകൾക്കും ഈ ക്ഷേത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. അത്തരത്തിലൊന്നാണ് ഇവിടുത്തെ വെള്ളം കയറുന്ന ശ്രീകോവിൽ. എല്ലാ അറുപത് വർഷം കൂടുമ്പോഴും ഇവിടുത്തെ ശ്രീകോവിലിൽ വെള്ളം കയറുമെന്നാണ് വിശ്വാസം. കാശിയില്‍ നിന്നും ശിവലിംഗം അഭിഷേകം ചെയ്യാനെത്തുന്ന വെള്ളമാണിതെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്

  

മറ്റു ക്ഷേത്രങ്ങൾ


ഗുഡിമല്ലം ക്ഷേത്രപരിസരത്തു തന്നെ മറ്റു ഉപക്ഷേത്രങ്ങളും കാണുവാൻ സാധിക്കും. വള്ളി, ദേവസേന എന്നീ രണ്ടു ഭാര്യമാരോടൊപ്പമുള്ള ഷൺമുഖ ക്ഷേത്രം, സൂര്യ ഭഗവാൻ ക്ഷേത്രം, ആനന്ദവല്ലി അമ്മാവരു ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട മറ്റു ക്ഷേത്രങ്ങൾ.



ഗുഡിമല്ലം ക്ഷേത്രത്തിലെത്തുവാൻ

തിരുപ്പതി ക്ഷേത്രത്തിനോടടുത്തു സ്ഥിതി ചെയ്യുന്നതിനാൽ തിരുപ്പതിയിലെത്തുന്ന വിശ്വാസികൾ ഇവിടം കൂടി സന്ദർശിച്ചാണ് സാധാരണ ഗതിയിൽ മടങ്ങാറുള്ളത്. തിരുപ്പതിയിൽ നിന്നും 31 കിലോമീറ്റർ മാത്രമേ ഗുഡിമല്ലൂത്തിലേക്കുള്ളൂ. മറ്റൊരു പ്രധാന സ്ഥലമായ റെനിഗുണ്ട റെയിൽവേ സ്റ്റേഷനിൽ നിന്നും 10കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്"!

(കടപ്പാട്) ഗുരു പരമ്പര

കുന്നത്ത് തളി ക്ഷേത്രം (ചേന്ദമംഗലം കുന്നത്ത് തളി ശിവക്ഷേത്രം. )

 




കുന്നത്ത് തളി ക്ഷേത്രം

ചേന്ദമംഗലം കുന്നത്ത് തളി ശിവക്ഷേത്രം. 



=========================


മുഖലിംഗ പ്രതിഷ്ഠയുള്ള 

കേരളത്തിലെ ഏക ക്ഷേത്രമാണ് പുരാതനമായ

ചേന്ദമംഗലം കുന്നത്ത് തളി ശിവക്ഷേത്രം. 


ഇന്ത്യയിൽ വളരെ അപൂർവ്വമായി മാത്രമാണ് മുഖലിംഗ പ്രതിഷ്ഠകൾ ഉള്ളത്. പക്ഷെ അമേരിക്കയിലെയും, ഇംഗ്ലണ്ടിലെയും  മ്യൂസിയങ്ങളിൽ ഭാരതത്തിലെ നൂറ്റാണ്ടകളുടെ പഴക്കമുള്ള മുഖലിംഗങ്ങൾ ഉണ്ട്.


കുന്നത്ത് തളി ക്ഷേത്രത്തിൽ

ഉപദേവ പ്രതിഷ്ഠയാണ്

മുഖലിംഗം. ഇതിന് ഏകദേശം ഒന്നരയടി ഉയരം വരും. ശിവന് അഞ്ചു മുഖങ്ങളുണ്ടെന്ന് പുരാണം പറയുന്നു. അവ സദ്യോജാതം, വാമദേവം, അഘോരം, തത്പുരുഷം, ഈശാനം എന്നിങ്ങനെ അറിയപ്പെടുന്നു. ഇവയിൽ ഈശാനമുഖം മാത്രം ആകാശത്തേയ്ക്ക് ദർശനമായും മറ്റുള്ളവ യഥാക്രമം പടിഞ്ഞാറ്, വടക്ക്, തെക്ക്, കിഴക്ക് എന്നീ ദിശകളിലേക്ക് ദർശനമാണെന്നുമാണ് വിശ്വാസം. ഈ നാലുമുഖങ്ങൾ കാണാൻ വേണ്ടിയാകണം നാലുഭാഗത്തും വാതിലുകൾ

ഉള്ളത്.


അർദ്ധനാരീശ്വരസങ്കല്പത്തിലാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അഷ്ടദിക്പാലകരെ ഇവിടെ ചിത്രരൂപത്തിൽ അതാത് ദിക്കുകളിൽ ആവിഷ്കരിച്ചിട്ടുണ്ട്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കുഭാഗത്ത് 

അതീവരൗദ്രഭാവം കലർന്ന

ഭദ്രകാളീപ്രതിഷ്ഠ. ഭഗവതിയ്ക്ക് സമീപം സപ്തമാതൃക്കളും വീരഭദ്രനും ഗണപതിയും സാന്നിദ്ധ്യമരുളുന്നു. 


പറവൂർ കഴകത്തിന്റെ ആസ്ഥാനമായിരുന്ന കുന്നത്ത് തളി എറണാകുളം ജില്ലയിലെ ഏക തളി ക്ഷേത്രമാണ്. പാലിയം ദേവസ്വം ട്രസ്റ്റിന്റെ കീഴിലാണ്. 

തന്ത്രം വേഴപ്പറമ്പ് മന.

കടപ്പാട്:

പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രം മലപ്പുറം വളാഞ്ചേരി

 

പൂക്കാട്ടിയൂർ 
മഹാദേവ ക്ഷേത്രം



പൂക്കാട്ടിയൂർ 
മഹാദേവ ക്ഷേത്രം മലപ്പുറം വളാഞ്ചേരി
========================================


ഈ ക്ഷേത്രത്തിന്റെ പ്രത്യേകത അതിൻ്റെ കിഴക്കു ഭാഗത്തെ ഉയർന്നു നിൽക്കുന്ന കുന്നും (മരംകുന്നത്ത്), പടിഞ്ഞാറു ഭാഗത്തുള്ള തെളിനീർ നിറഞ്ഞ പാടവും ആണ്...

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ എടയൂർ വില്ലേജിൽ 'പുക്കാട്ടിരി' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ക്ഷേത്രം... (കുറ്റിപ്പുറത്തുനിന്ന് 15 കി. മീ.; വളാഞ്ചേരിയിൽ നിന്ന് 5 കി. മീ.; അങ്ങാടിപ്പുറത്തിൽ നിന്ന് 16 കി. മീറ്ററും പട്ടാമ്പിയിൽ നിന്ന് 22 കിലോമീറ്ററും ദൂരമുണ്ട്.) പേര് സൂചിപ്പിക്കുന്നത് പോലെ പരമശിവൻ മുഖ്യ പ്രതിഷ്ഠയായുള്ള ക്ഷേത്രം; ആയിരം വർഷത്തിനു മേൽ പഴക്കം പറയപ്പെടുന്നുണ്ട്.

വാസ്തു - തച്ചുശാസ്ത്ര വിസ്മയ തന്നെയാണ് ക്ഷേത്രം എന്ന് പറയാതെ വയ്യ..  കൗതുക നിറഞ്ഞ കൊത്തുപണികൾ .. പഴക്കം വിളിച്ചോതുന്ന ചുവരെഴുത്തും കല്ലിന്മേലുള്ള എഴുത്തും .. ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്ത് നിന്നു പോലും ദൃശ്യമാവുന്ന താഴികക്കുടം... ക്ഷേത്രത്തിന്റെ കെട്ടിലും മട്ടിലും രാജകീയത തുളുമ്പി നില്ക്കുന്നതായി കാണാം. പഴക്കം ചെന്നതിനാൽ 
അവിടിവിടങ്ങളിൽ ചെറിയ തോതിൽ അറ്റകുറ്റപണികൾ നടത്തിയതൊഴിച്ചു നിർത്തിയാൽ പഴമ നിലനിർത്തുന്നു.

ഈ ക്ഷേത്രവും പരിസരവും ജയരാജ് തന്റെ എക്കാലത്തെയും ക്ലാസിക്ക് പടമായ ദേശാടനത്തിനായി ഈ ക്ഷേത്രവും പരിസരവും തന്നെ ആദ്യ വരവിൽ തന്നെ ലോക്കേഷനായി സെറ്റ് ചെയ്തത് .. തീർന്നില്ല സെല്ലുലോയ്ഡിൽ പുക്കാട്ടിരി എന്ന ദേശം പുറപ്പാട് , കുടമാറ്റം എന്നീ സിനിമകളിലൂടെ വീണ്ടും മുഖം കാണിച്ചിട്ടുണ്ട് ...

കടപ്പാട്  

2021, സെപ്റ്റംബർ 18, ശനിയാഴ്‌ച

മുളഞ്ഞൂർ ഭഗവതീ ക്ഷേത്രം ലക്കിടി ,പേരൂർപാലക്കാട് ജില്ലാ

 




മുളഞ്ഞൂർ ഭഗവതീ ക്ഷേത്രം  ലക്കിടി ,പേരൂർപാലക്കാട് ജില്ല

===================================



========================================================


കാനന മധ്യത്തിൽ ശാന്തസ്വരൂപിണിയായി വസിക്കുന്ന ദുർഗ്ഗാദേവിയാണ് മുളഞ്ഞൂർ ഭഗവതി.

സ്വയംഭൂവായി ഉയർന്നു വന്ന പ്രതിഷ്ഠയാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം.

വലിയ പരിഷ്ക്കാരങ്ങളുടേയൊന്നും മേലാപ്പ് ചാർത്താത്ത അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്.

വിശ്വ മഹാകവി 

കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ പരദേവതയാണ് മുളഞ്ഞൂർ ഭഗവതിയെന്നാണ് ഐതിഹ്യം. 

കലക്കത്ത് തറവാട്ടിൽ മഹാകവി പിറന്ന ഗർഭഗൃഹത്തിന് തൊട്ട് കെടാവിളക്കിന് മുമ്പിൽ മുളഞ്ഞൂർ ഭഗവതിയെസംബന്ധിച്ച  കത്ത് കുടിവെച്ചിട്ടുണ്ട്.

കുംഭനാളിലെ അശ്വതി നാളിലാണ് ഇവിടെ വേല മഹോത്സവം നടത്തുന്നത്.കൊടി കൂറ വരവും, വാദ്യങ്ങളുമാണ് പ്രധാന ആകർഷണീയത. 

കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ദേവീ സങ്കൽപ്പമാണ് ഇവിടെയുള്ളത്.

ഭരണി വേല നാളിൽ ക്ഷേത്ര പരിസരത്ത് ഭക്തർ അപ്പവും, പായസവും വച്ച് സ്വയം നിവേദിക്കലും പതിവാണ്.

കുട്ടികളുടെ ബാലാരിഷ്ടതകൾ മാറ്റുന്ന കൂനി മുത്തശ്ശിയാണ് ഇവിടെ പ്രധാന ഉപ ദേവത 

മനുഷ്യാവയവങ്ങൾക്ക് തകരാറുകൾ സംഭവിച്ചാൽ തകരാറു നേരിട്ട അവയവത്തിൻ്റെ രൂപം മരത്തിൽ നിർമ്മിച്ച് കൂനി മുത്തശ്ശിക്ക് നടയ്ക്കൽ  വയ്‌ക്കുന്ന  പതിവ് ആചാരമായി ഇന്നുമുണ്ട്.

ക്ഷേത്രത്തിൽ നിന്നും പടിഞ്ഞാറ് മാറി പറയസമുദായക്കാർ ഇടതിങ്ങി പാർക്കുന്ന മുളഞ്ഞൂർ കോളനി പ്രദേശത്താണ് മുളത്തൂർ ഭഗവതിയുടെ ശ്രി മൂലസ്ഥാനം.

ക്ഷേത്രത്തിന് മുമ്പിൽ മനോഹരമായ കുളവുമുണ്ട്.

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവിയാണ് മുളഞ്ഞൂർ ഭഗവതി.'

ലക്കിടി മംഗലത്തു നിന്ന് മുരുക്കംമ്പറ്റ റോഡിൽ പാതക്കടവ് സെൻ്ററിൽ നിന്നും മുകളിലേക്കുള്ള പുലാപ്പറ്റശ്ശേരി മുളഞ്ഞൂർ പാത വഴി സഞ്ചരിച്ചാൽ റോഡരികിൽ വിശാലമായ വനമേഖല ദൃശ്യമാവും. ഇതിലൂടെയുള്ള കാനനപാതവഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.

2021, സെപ്റ്റംബർ 15, ബുധനാഴ്‌ച

മന്നം പുറത്ത് കാവ് , കാസർഗോഡ് ജില്ല,.അന്തിമഹാകാളൻ കാവ് തൃശൂർ ചേലക്കര

 

മന്നം പുറത്ത് കാവ് ,

കാസർഗോഡ് ജില്ല


=====================


കാസർഗോഡ് ജില്ലയിലെ നീലേശ്വരം ബസ് സ്റ്റാൻഡിനോട് ചേർന്നു നിൽക്കുന്ന കാവാണ് മന്നംപുറത്തു കാവ്.

പൂരാഘോഷവും കലശവുമാണ് കാവിലെ പ്രധാന ആരാധനാ ആഘോഷങ്ങൾ.


                                   അന്തിമഹാകാളൻ കാവ്  തൃശൂർ ചേലക്കര

                                                                     ****

അന്തിമഹാകാളൻ കാവ്  തൃശൂർ

                                                         മന്നം പുറത്ത് കാവ് ,

                                                           കാസർഗോഡ് ജില്ല


ചേലക്കര

====================================


തൃശൂർ ചേലക്കരയിലെ വെങ്ങാനെല്ലൂരിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ്‌ അന്തിമഹാകാളൻകാവ്‌. ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ ഭഗവതിയുടേതാണെങ്കിലും ശിവന്റെ കിരാതരൂപമായ അന്തിമഹാകാളന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്‌. ഇവിടെ വർഷാവർഷം നടക്കുന്ന പ്രസിദ്ധമായ ഉത്സവമാണ് അന്തിമഹാകാളൻകാവ് വേല.


മീനമാസത്തിലെ ആദ്യ ശനിയാഴ്‌ച്ച ആരംഭിച്ച്‌ രണ്ടാം ശനിയാഴ്‌ച്ച അവസാനിക്കുന്ന (ഏകദേശം മാർച്ച് മധ്യം) അന്തിമഹാകാളൻകാവ്‌ വേലയിലെ പ്രധാന ചടങ്ങുകൾ അതിരാവിലെയുള്ള കാളി-ദാരിക സംവാദവും കാളവേലയുമാണ്‌.


കാളവേലയിൽ കാളയുടെ ഭീമാകാരമായ രൂപങ്ങൾ ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക്‌ ഘോഷയാത്രയായി കൊണ്ടുവരുന്നതാണ്‌ വേലയുടെ മുഖ്യമായ ആകർഷണം. കാളി, ദാരികൻ, കോയ്‌മ, എന്നിവരുടെ കളംവരച്ചുളള കളം പാട്ടും ഉത്സവത്തിന്റെ ഭാഗമാണ്‌.

ഉളിയന്നൂർ കാവ് ,എറണാകുളം ജില്ല ,മുത്തശ്ശിയാർ കാവ് ,പാലക്കാട് ജില്ല

 

മുത്തശ്ശിയാർ കാവ്


                                                                          ഉളിയന്നൂർ കാവ്


ഉളിയന്നൂർ കാവ് ,എറണാകുളം ജില്ല

==================================

കേരളത്തിലെ ചുരുക്കം കാവു ക്ഷേ(തങ്ങളിലൊന്നായ ഉളിയന്നൂർ തേവര് കാവ് ക്ഷേ(തം എറണാകുളം ജില്ലയിലാണ് .

വീരഭ(ദന്റെ രൂപത്തിൽ ശിവനേയും, മറ്റ് സർപ്പ ദൈവങ്ങളേയും ആരാധിക്കുന്നു.




മുത്തശ്ശിയാർ കാവ് ,പാലക്കാട് ജില്ല

=================================

പാലക്കാട് ജില്ലയില്‍ പട്ടാമ്പി -പള്ളിപ്പുറം പാതയില്‍ കൊടുമുണ്ടയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ഒരു ദേവീ ക്ഷേത്രം ആണ് നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവ്. പട്ടാമ്പിക്കടുത്തുള്ള കൊടുമുണ്ടയിൽ ആണ് മുത്തശ്ശിയാർ കാവ് ക്ഷേത്രം. പട്ടാമ്പിയിൽ നിന്നും 5 KM ദൂരം മാത്രമേ അവിടെക്കൊള്ളു. പ്രധാന റോഡിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലേക്ക് കയറി, ഒരു കുന്നിന്റെ മുകളിൽ ആണ് ക്ഷേത്രം. ഒരു വലിയ കയറ്റം കയറി ചെന്നാൽ ക്ഷേത്ര കവാടം നമ്മുക് കാണാം. നേരെ മുന്നിൽ 71 പടികൾക്കു മുകളിൽ ക്ഷേത്രം. വലിയ തിരക്കുകൾ ഒന്നും ഇല്ല. പതിയെ പടവുകൾ കയറി. ക്ഷേത്രത്തിനകത്തു ചെന്നാൽ അസുര വാദ്യത്തിന്റെ ശബ്‌ദം ചെവിയിലേക്ക് കയറും. മുകളിൽ നിന്നും നോക്കിയാൽ മനോഹര കാഴ്ച. ഉള്ളിൽ ദീപങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രം. അകത്തേക്ക് കയറിയാൽ കാടിനുള്ളിൽ ഒരു ക്ഷേത്രം എന്ന ഫീൽ ഭക്തകർക്കു കിട്ടും. വാദ്യത്തിന്റെ ശബ്‌ദം പ്രകൃതിയിലെ മറ്റു ശബ്ദങ്ങളിൽ നിന്ന് അകറ്റും. ഭഗവതി ആണ് ഇവിടത്തെ പ്രതിഷ്ഠ. ചുറ്റുമുള്ള അഞ്ചു ഗ്രാമങ്ങൾ ഭഗവതിയെ മുത്തശ്ശി ആയാണ് കാണുന്നത്. അങ്ങനെ ആണ് മുത്തശ്ശിയാർ കാവ് എന്ന പേര് ഈ ക്ഷേത്രത്തിനു വന്നത്. പാവക്കൂത്തു നടക്കുന്ന കൂത്തമ്പലവും ഇവിടെ ഉണ്ട്. ഒരു പ്രത്യേക അനുഭവം ആണ് ഈ ക്ഷേത്രം ഭക്തർക്ക് നൽകുക.

വലിയ ആൽമരങ്ങളും,പലജാതി വൃക്ഷലതാദികളും നിറഞ്ഞതാണ് ഈ കാവ് ക്ഷേത്രം.

കിരാതൻ കാവ് ശിവക്ഷേത്രം.ആലപ്പുഴ ജില്ല& ചെങ്ങോട്ട് കാവ് ഭഗവതി ക്ഷേത്രം

 

കിരാതൻ കാവ്


                                                                          ചെങ്ങോട്ട് കാവ് 


കേരളത്തിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങൾ 

ചെങ്ങോട്ട് കാവ് ഭഗവതി ക്ഷേത്രം  ,കിരാതൻ കാവ് ശിവക്ഷേത്രം


പരശുരാമന്‍ പ്രതിഷ്‌ഠിച്ച നൂറ്റെട്ട്‌ ഭഗവതി ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ കോഴിക്കോട് മങ്ങാട്ടൂരിലേ ചെങ്ങോട്ട് കാവ് എന്ന്‌ ഐതിഹ്യം പറയുന്നു.

പതിനഞ്ച്‌ ഏക്കറോളം വ്യാപിച്ചു കിടക്കുന്ന കാട്ടിനുള്ളിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. നാലമ്പലത്തിനുള്ളിലെ ഗര്‍ഭഗൃഹത്തില്‍ രാജരാജേശ്വരിയായ വനദുര്‍ഗ്ഗയെ പ്രതിഷ്‌ഠിച്ചിരിക്കുന്നു.


ഒരു കാലത്ത്‌ വാള്‍നമ്പിമാരുടെ കീഴിലായിരുന്നു ഈ ക്ഷേത്രം (ആയുധ ധാരികളായ ബ്രാഹ്‌മണര്‍) അവരില്‍ തുവ്വയില്‍ പറമ്പില്‍ താമസിച്ചിരുന്ന പത്മനാഭന്‍ ശക്തനായ നമ്പിയേയാണ്‌ കാവിന്റെ പുറത്ത്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ ബ്രഹ്മരക്ഷസ്സായി കുടിയിരുത്തിയിരിക്കുന്നത്‌.


കാവിലെ വന്‍മരങ്ങളില്‍ തലകീഴായി തൂങ്ങി കിടക്കുന്ന ആയിരക്കണക്കിന്‌ കടവാതിലുകള്‍ വൈകുന്നേരം ആകാശത്തിലൂടെ പുറത്തേക്ക്‌ പറന്നു പോവുന്നതും രാവിലെ തിരിച്ചെത്തുന്നതും ഒരപൂര്‍വ്വ കാഴ്‌ച തന്നെയാണ്‌.

കാവിന്‌ അല്‍പം പടിഞ്ഞാറായി ഊരാളന്‍മാരിലൊരാളായ കാനത്തില്‍ കാരണവര്‍ ഒരു നായയുമായി കാത്തു നിര്‍ക്കുന്നുണ്ടാവും.

ദേവിയെ എഴുന്നള്ളിച്ചുകൊണ്ടുവന്നാല്‍ അദ്ദേഹം ഉറക്കെ നായാട്ടു വിളിക്കുന്നു. അന്ത്യത്തില്‍ “ഹോ” എന്നു മൂന്നു പ്രാവശ്യം പറയുന്നതോടെ കതിനവെടി പൊട്ടുകയും നായ ജീവനും കൊണ്ട്‌ ഓടുകയും ചെയ്യുന്നു.

ഇതാണ് പള്ളിവേട്ട.




കിരാതൻ കാവ്

==================


ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിൽ വഴുവാടിയിലാണ് കിരാതൻ കാവ് ശിവക്ഷേത്രം.

അച്ചൻ കോവിലാറിന്റെ തീരത്ത് മനോഹരമായ ഈ ക്ഷേത്രം കുടികൊള്ളുന്നു.

കിരാതൻ കാവിൽ ശിവൻ കിരാതരൂപിയാണ്.

വലതുകയ്യിൽ മുകളിലേക്ക്ചു പിടിച്ചരീതിയിൽ ചുരികയും (വാൾ) ഇടതുകയ്യിൽ കുത്തിപ്പിടിച്ചരീതിയിൽ പരിചയും എന്നതാണ് വിഗ്രഹ സമ്പ്രദായം.

വേട്ടക്കൊരുമകൻ അഥവാ കിരാതമൂർത്തി സങ്കല്പത്തിലാണ് ഇവിടെ ശിവനെ ആരാധിക്കപ്പെടുന്നത്..

കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ,പത്തനംതിട്ട ജില്ലയിലെ കോന്നി

 കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് പത്തനംതിട്ട ജില്ലയിലെ കോന്നി


==========================
തമിഴ് കലര്ന്ന കാനറീസ് ഭാഷയിലാണ് ഊരാളി വിഭാഗം സംസാരിക്കുന്നതെന്നാണ് വന ഗവേഷകര് പറയുന്നത്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില് ഊരാളികളെ കാണാം. കോയമ്പത്തൂര് ജില്ലയില് നിന്നും വന്നവരാണ് തങ്ങളെന്നാണ് ഊരാളി വിഭാഗത്തിന്റെ വിശ്വാസമെന്ന് വനശാസ്ത്രം പറയുന്നു. ചെറിയ കുടിലുകളിലാണ് ഊരാളികളുടെ താമസം. വന്യമൃഗശല്യം ഒഴിവാക്കാന് മരത്തില് ഏറുമാടം കെട്ടി താമസിക്കുന്നവരുണ്ട്.
ഊരാളി ഗോത്രതലവന് � കാണിക്കാരന് � എന്നാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തെ സഹായിക്കാനായി �പ്ളാത്തിയുണ്ട്�. പ്ളാത്തിയാണ് മന്ത്രവാദം നടത്തുന്നതും മരുന്നുകള് നല്കുന്നതും. തര്ക്കങ്ങള് ഉണ്ടാകുമ്പോള് പ്ളാത്തിയുടെ അറിയിപ്പില് എത്തുന്ന കാണിക്കാരന് അതിനു പരിഹാരം നിര്ദ്ദേശിക്കും. മലദൈവ ങ്ങളെ വിളിച്ചു ചൊല്ലിയാണ് സാധാരണ അറിയിപ്പ് നല്കുന്നത്. പേരും, നാളും ഉറക്കെ ചൊല്ലിവിളിച്ച് പരിഹാരക്രീയകള് നിര്ദ്ദേശിക്കും.
ഊരാളികളുടെ ആരാധനാമൂര്ത്തി � പാലയരയനാണ് � ഡിസംബര് ജനുവരി മാസത്തെ തായ് നോമ്പാണ് പ്രധാന വിശേഷം. വീടെല്ലാം അടിച്ചുവാരി വൃത്തിയാക്കി കന്നുകാലികളെ കുളിപ്പിച്ച് അലങ്കരിച്ച് നിര്ത്തും .സദ്യ ഒരുക്കുന്നതിനോടൊപ്പം വീടിനു മുന്നില് വലിയ പാത്രം വച്ച് അതില് വെള്ളം നിറച്ച് ഉപ്പും ചേര്ത്ത് കന്നുകാലികള്ക്ക് നല്കും. ഊരാളികള് തുള്ളി ഉറഞ്ഞ് പറയുന്ന വാക്കുകള് പച്ചിലയും കത്രികയും പോലെയാണ്. അതാണ് സത്യം
അപ്പൂപ്പന്റെ തിരുനടയ്ക്ക് വലതുവശത്തായി ഗണേശ ഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്നു. വിഘ്നങ്ങള്ക്ക് നീക്ക് പോക്ക് ഉണ്ടാക്കുന്ന ഗണപതി ഭഗവാന് വഴിപാടുകള് സമര്പ്പിച്ച് പ്രാര്ത്ഥിച്ചുകഴിഞ്ഞാല് തൊട്ടടുത്ത് നാഗരാജനേയും, നാഗയക്ഷിയമ്മയേയും പ്രതിഷ്ഠിച്ചിരിക്കുന്ന നടയിലെത്താം. മഞ്ഞള്പ്പൊടിയാണ് നാഗരാജന് അര്പ്പിക്കാവുന്ന വഴിപാട്. നാഗപ്രീതിക്കായി മഞ്ഞള്പ്പൊടിവച്ച് പ്രാര്ത്ഥിക്കാം. തുടര്ന്ന് അമ്മപരാശക്തിയേയും വണങ്ങാം. ദേവീനാമം ഉരുക്കഴിച്ച് യഥാവിധി വഴിപാടുകള് സമര്പ്പിച്ച് സന്താന ഐശ്വര്യത്തിനായി മനമുരുകി പ്രാര്ത്ഥിക്കാം. തൊട്ടടുത്ത് കാണുന്നത് കാവിലെ വിശേഷ ദിവസങ്ങളില് കൊട്ടിപ്പാടുന്ന കുംഭപ്പാട്ടിന്റെ വാദ്യോപകരണങ്ങള്. ഇവിടേക്ക് പുറത്തുനിന്നുള്ള ഭക്തര്ക്ക് പ്രവേശനം ഇല്ല. കരിങ്കല്ല്, മുളംകുറ്റി, ഉണങ്ങിയ പാള, ഇരുമ്പ്. ഉണങ്ങിയ കമ്പ് എന്നിവ പൂജിച്ച് പ്രത്യേകം വച്ചിരിക്കുന്നു. ശുദ്ധവൃത്തിയോടെ വ്രതമെടുത്തവരാണ് കുംഭപ്പാട്ടിലൂടെ ശ്രീകല്ലേലി ഊരാളി അപ്പൂപ്പനെ സ്തുതിച്ച് പാടുന്നത്. തുടര്ന്ന് കാവിലൂടെ നടന്നാല് ചെന്നെത്തുന്നത് യക്ഷിയമ്മയുടെ പ്രതിഷ്ഠയുടെ സമീപത്താണ്. ചുറ്റും കരിവളകള് വച്ച് പ്രാര്ത്ഥിക്കുന്നവര്ക്ക് ഇഷ്ടവരദാനം നല്കുന്ന യക്ഷിയമ്മയെ കയ്യെടുത്ത് കുമ്പിടുന്നവര് അനേകായിരമാണ്. യക്ഷിയമ്മയ്ക്ക് പ്രീയപ്പെട്ട വഴിപാടാണ് കരിവളകള്. സമീപത്ത് തന്നെ ഊഞ്ഞാലും ഉണ്ട്. യക്ഷിയമ്മയെ തൊഴുത് അനുഗ്രഹം വാങ്ങിയ ശേഷം എത്തുന്നത് ഭാരത പൂങ്കുറവന് ഭാരത പൂങ്കുറത്തി സങ്കല്പത്തില് നിന്നും ഉയര്ത്തിയ പ്രതിഷ്ഠയില് കൂപ്പി നിന്നു പ്രാര്ത്ഥിക്കണം.
ഇവിടെ നിന്നും നേരെ അച്ചന്കോവിലാറിന്റെ സമീപത്തുള്ള പടുകൂറ്റന് വൃക്ഷചുവട്ടില് കുടിയിരുത്തിയ കൊച്ചുകുഞ്ഞ് അറുകൊല എന്ന് എഴുതിയ പീഠത്തില് നമിക്കണം. വടക്കന്ചേരി അച്ഛന്റെ സങ്കല്പവും ഇവിടെ ഉണ്ട്. പിന്നീട് കൂട്ടിച്ചാത്തനെ പ്രാര്ത്ഥിച്ചശേഷം കളരിയില് പ്രാര്ത്ഥിക്കാം. ഇവിടെവച്ചാണ് കാലദോഷം അകറ്റാന് വിളിച്ചുചൊല്ലി പ്രാര്ത്ഥിക്കുന്നത്.
താമ്പൂല സമര്പ്പണം
മീനൂട്ട് പൂജ
ആനയൂട്ട്
എല്ലാ വര്ഷവും ധനുമാസം ഏഴാംതീയതി അച്ചന്കോവില് തങ്കഅന്നക്കൊടി കല്ലേലി കാവിലെത്തി താമ്പൂലവും പിടിപ്പണവും സമര്പ്പിച്ച് അപ്പൂപ്പന്റെ അനുവാദം വാങ്ങി മാത്രമേ അച്ചന്കോവില് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകൂ. വെറ്റില, പാക്ക്, പുകയില, ചുണ്ണാമ്പ് കലശം അടങ്ങിയ താമ്പൂല സമര്പ്പണവും പ്രധാന വഴിപാടുകളിലൊന്നാണ്. താമ്പൂലം വച്ച് പ്രാര്ത്ഥിച്ചാല് അപ്പൂപ്പന് കൈവിടില്ല എന്നും വിശ്വാസികള്. വിത്ത്, കരിക്ക്, കമുകില് പൂക്കുല, പുഷ്പം, കലശം, താമ്പൂലം എന്നിവ ചേര്ത്തുള്ള മലയ്ക്ക് പടേനിയും ഇവിടെ പ്രസിദ്ധം തന്നെ. സ്വര്ണ്ണം, വെള്ളി, ഓട്, ചെമ്പ്, ആട്, കോഴി, കാള, മണി, ശൂലം, നിലവിളക്ക്, കല്വിളക്ക്, മുത്തുക്കുട എന്നിവ പ്രധാന വഴിപാടായി സമര്പ്പിക്കാം.
മേടമാസത്തിലെ പത്താം ഉദയത്തിന് പ്രസിദ്ധമായ പത്താമുദയ തിരുവുത്സവവും ആദിത്യപൊങ്കാലയും നടക്കും. കര്ക്കിടകവാവില് പിതൃപൂജയും ആയിരക്കണക്കിന് കരിക്കിന്റെ പടേനിയും ചിങ്ങത്തിലെ ഉത്രാടം നാളില് ഉത്രാടപൂജ, ഉത്രാടസമൂഹസദ്യ, അപ്പൂപ്പന് തിരു അമൃതേത്ത് എന്നിവയും കന്നിമാസത്തില് നാഗപ്രീതിക്കായി ആയില്യം പൂജയും നവരാത്രിക്ക് വിദ്യാരംഭവും, വൃശ്ചികത്തില്41 ദിവസം മണ്ഡല ചിറപ്പ് മഹോത്സവവും, മകരം 7 ന് കളരി പൂജയും വെള്ളംകുടി നിവേദ്യം അപ്പൂപ്പന് ഏറെ പ്രീയപ്പെട്ട ആഴിപൂജയോട് കൂടിയ കുംഭപാട്ട് എന്നിവയും കാവില് നടത്തപ്പെടുന്നു. ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യ കലകളായ കുംഭപാട്ട്, ഭാരതക്കളി, തലയാട്ടം കളി, വെള്ളംകുടി നിവേദ്യം, ആഴിപൂജ, കല്ലേലി വിളക്ക് എന്നിവ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് കാവിലെ മാത്രം പ്രത്യേകതയാണ്
കുംഭപാട്ട്.
കേരളത്തിലെ ഒരു കാവിലും ക്ഷേത്രത്തിലും കാണാത്ത ഒരു പ്രാചീന കലയാണ് കുംഭപാട്ട്. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സില് ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയില് ആഴികൂട്ടിയിട്ട് ഇതിനു മുന്നില് ചുറ്റും ഇരുന്ന് അപ്പൂപ്പനെ പ്രകീര്ത്തിച്ച് ഇങ്ങനെ ഈണത്തില് പാടുന്നു.

കമ്മാടം കാവ്,കാസർകോട് ജില്ല....&...കാഞ്ഞൂർ കാവ്,ആലപ്പുഴ ജില്ല

കേരളത്തിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങൾ 


കമ്മാടം കാവ്  കാഞ്ഞൂർ കാവ്,

==============================


കേരളത്തിലെ ഏറ്റവും വലിയ കാവാണ് കമ്മാടം കാവ്.

54.76 ഏക്കർ ആണ് കമ്മാടം കാവിന്റെ വലിപ്പം.

കാസർകോട് ജില്ലയിലെ ഭീമനടി വില്ലേജിലാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്.

പലതരത്തിലുള്ള നശിപ്പിക്കൽ ഭീഷണികൾ കമ്മാടം കാവ് നേരിടുന്നുണ്ട്.

കമ്മാടത്ത് ഭഗവതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ഈ കാവ് വളരെ ജൈവവൈവിധ്യപ്രാധാന്യമുള്ളതാണ്. പലതരം സസ്യങ്ങളാലും ജന്തുക്കളാലും സമ്പന്നമാണ് ഈ കാവ്. നീലേശ്വരത്തുനിന്നും 25 കിലോമീറ്റർ കിഴക്കോട്ടുമാറിയാണ് കമ്മാടംകാവ് സ്ഥിതിചെയ്യുന്നത്.

അപൂർവ്വമായ മിറിസ്റ്റിക്ക ചതുപ്പ് കമ്മാടം കാവിലുണ്ട്.

അർദ്ധഹരിതവനത്തിന്റെ പ്രത്യേകതകൾ ഉള്ള ഈ കാവിൽ ഇരുമുള്ള്,,ഈട്ടി(വീട്ടി- വൈനാവ് (നാഗപ്പൂ), വെണ്ടേക്ക് (വെൺതേക്ക്-) തുടങ്ങിയ ഘനമരങ്ങൾ വളരുന്നുണ്ട്.


പുഴക്കരയിൽ ചോരപ്പാലി (ചോരപ്പൈൻ-), വെൺകൊട്ട(വെങ്കടവം) എന്നീ മരങ്ങളുമുണ്ട്.

കാവിനുള്ളിൽ ഈറ്റക്കാടുകളും ഉണ്ട്. മലയണ്ണാൻ, വേഴാമ്പൽ എന്നിവയും ട്രീ നിംഫ് എന്ന അപൂർവവും തനതുമായ ചിത്രശലഭയിനത്തെയും ഈ കാവിൽ കാണാം.

കാവിനുള്ളിൽ നിന്ന് അഞ്ചോളം കൊച്ചരുവികൾ ഉത്ഭവിക്കുന്നുണ്ട്.

ഇവ ഒത്തുചേർന്ന് വലിയൊരു തോടായി പുറത്തേക്കൊഴുകുന്നു.

നാലഞ്ചു കിലോമീറ്റർ ഒഴുകി കാര്യങ്കോട് പുഴയിൽ ചേരുന്ന ഈ തോട് വേനലിലും വറ്റാറില്ല.


കാഞ്ഞൂർ കാവ്

=================


kammadam kaav


കാഞ്ഞൂർ കാവ് .


ആലപ്പുഴ ജില്ലയിൽ കായംകുളം ഭാഗത്താണ് കാഞ്ഞൂർ കാവ് .

നട്ടുച്ചയ്ക്കുപോലും ഇരുട്ടായിരുന്ന കാഞ്ഞൂർ കാട്ടിൽ പതിറ്റാണ്ടുകൾക്ക് മുൻപ് കായംകുളം കൊച്ചുണ്ണി ഒളിച്ചിരുന്നതായി ചരിത്രം പറയുന്നു. ഞാറവൃക്ഷത്തിലെ പൊത്തിൽ ഒളിച്ചിരുന്ന കൊച്ചുണ്ണി രാത്രികാലങ്ങളിൽ പുറത്തിറങ്ങി ഉള്ളവനിൽ നിന്ന് എടുത്ത് ഇല്ലാത്തവന് നൽകിയിരുന്നു.

ഇത്തരത്തിലുള്ള ചരിത്രപശ്ചാത്തലം ഈ ക്ഷേത്രത്തെ തേജോമയമാക്കുന്നു. ഒരിക്കൽ കാഞ്ഞൂരിലെ കാവ് വെട്ടി മാറ്റാൻ ദേവസ്വം ഉത്തരവിറക്കിയെങ്കിലും നാട്ടുകാർ അത് തടഞ്ഞു.

നാഗരാജപ്രതിഷ്ഠയുള്ള കാവിൽ സർപ്പദോഷമകറ്റാൻ ഞായറാഴ്ചകളിൽ വൻതിരക്കാണിവിടെ.

ഒരിക്കൽപോലും കള്ളൻ കയറിയിട്ടില്ലാത്തെ ക്ഷേത്രമെന്ന പ്രസിദ്ധി കാഞ്ഞൂർകാവ് ക്ഷേത്രത്തിന് സ്വന്തം.


2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ശ്രീ മാരിയമ്മൻ ക്ഷേത്രം - പുനൈനല്ലൂർ, തഞ്ചാവൂർ

 

ശ്രീ മാരിയമ്മൻ ക്ഷേത്രം - പുനൈനല്ലൂർ, തഞ്ചാവൂർ

================================================


ഇന്ത്യയിൽ  തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമമായ പുന്നൈനല്ലൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

തഞ്ചൂരിലെ രാക്ഷസനായ തഞ്ചയുമായി യുദ്ധം ചെയ്യുന്നതിനുമുമ്പ്, ലോർ ശിവൻ അഷ്ടശക്തികളെ (എട്ട് ശക്തികൾ) എട്ട് ദിശകളിൽ ഓരോന്നായി പ്രതിഷ്ഠിച്ചു, കിഴക്ക് ദിശയിൽ സ്ഥിതിചെയ്യുന്ന ഒരാൾ ഇപ്പോൾ ഈ ക്ഷേത്രത്തിന്റെ അധിപനാണ്. . 1680 -ൽ, മഹാരാഷ്ട്ര രാജാവായ തഞ്ചൂരിലെ വെങ്കോജി മഹാരാജാ ചത്രപതി (1676 - 1688) സമയപുരത്ത് തീർത്ഥാടനത്തിനെത്തിയപ്പോൾ, അവിടെ കാളിക്ക് പ്രസിദ്ധമായ ഒരു ക്ഷേത്രം ഉണ്ട്, മാരിയമ്മൻ തന്റെ സ്വപ്നത്തിൽ രാജാവിന് പ്രത്യക്ഷപ്പെട്ട് അവനോട് പറഞ്ഞു - അവൾ (വിഗ്രഹം) തഞ്ചാവൂരിൽ നിന്ന് ഏകദേശം 3 മൈൽ അകലെ പുന്ന മരങ്ങളുടെ വനത്തിലായിരുന്നു. രാജാവ് സൂചിപ്പിച്ച സ്ഥലത്തേക്ക് ഓടിക്കയറാൻ സമയം നഷ്ടപ്പെട്ടില്ല, കാട്ടിൽ നിന്ന് വിഗ്രഹം വീണ്ടെടുത്തു. 


ദേവി തന്റെ ഭക്തരെ എല്ലാ ശാരീരിക അസ്വസ്ഥതകളും സുഖപ്പെടുത്തുന്നു. ഒരു കരിസ്മാറ്റിക് എന്നാൽ പരിഗണനയുള്ള രൂപം ഇവിടെ കാണാം. മനുഷ്യശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ ചെളി പകർപ്പുകൾ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും രോഗശാന്തിക്കായി അമ്മയോട് അപേക്ഷിക്കുകയും ചെയ്യുന്നു. ഈ ക്ഷേത്രം നിർമ്മിച്ചതും വിഗ്രഹം സ്ഥാപിച്ചതും ആയതിനാൽ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പുന്നൈനല്ലൂർ മാരിയമ്മൻ എന്നാണ് അറിയപ്പെടുന്നത്. അസുഖം മൂലം കാഴ്ച നഷ്ടപ്പെട്ട തഞ്ചാവൂരിലെ  തുളജ രാജയുടെ (1729-35) മകൾ ഈ ക്ഷേത്രത്തിൽ ആരാധന നടത്തി അത് വീണ്ടെടുത്തതായി പറയപ്പെടുന്നു.


പൊതുവെ എല്ലാ വെള്ളിയാഴ്ചകളും പ്രത്യേകമാണ്, പ്രത്യേകിച്ചും തമിഴ് മാസമായ ആദിയിലെ വെള്ളിയാഴ്ചകൾ കൂടുതൽ സവിശേഷമായിരിക്കും. ആഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിൽ ഭക്തർ ക്ഷേത്രത്തിൽ തിങ്ങിനിറയുന്നു, ഈ ദേവിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമായും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ ജനക്കൂട്ടം അവരുടെ ആദരാഞ്ജലി അർപ്പിക്കുന്ന ദേവിയെ ആരാധിക്കുന്നതിനുള്ള ഏറ്റവും നല്ല ദിവസമായി ഞായറാഴ്ചകളെ കണക്കാക്കുന്നു. ഇവിടെ ലിസ്റ്റുചെയ്തിരിക്കുന്ന പൂജകൾ ഈ ക്ഷേത്രത്തിന് മാത്രമേ ബാധകമാകൂ. കാണിക്കുന്ന താരിഫ് യഥാർത്ഥത്തിൽ ക്ഷേത്രത്തിന് നൽകേണ്ടതല്ല. ഞങ്ങളുടെ സേവന ചാർജ്, പൂജാ സാധനങ്ങളുടെ വില, ഡെലിവറി ചാർജുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.


കടപ്പാട് 

ശ്രീ മാരിയമ്മൻ ക്ഷേത്രം - പുനൈനല്ലൂർ, തഞ്ചാവൂർ

 



ശ്രീ മാരിയമ്മൻ ക്ഷേത്രം - പുനൈനല്ലൂർ, തഞ്ചാവൂർ

================================================


ഇന്ത്യയിൽ  തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമമായ പുന്നൈനല്ലൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

തഞ്ചൂരിലെ രാക്ഷസനായ തഞ്ചയുമായി യുദ്ധം ചെയ്യുന്നതിനുമുമ്പ്, ലോർ ശിവൻ അഷ്ടശക്തികളെ (എട്ട് ശക്തികൾ) എട്ട് ദിശകളിൽ ഓരോന്നായി പ്രതിഷ്ഠിച്ചു, കിഴക്ക് ദിശയിൽ സ്ഥിതിചെയ്യുന്ന ഒരാൾ ഇപ്പോൾ ഈ ക്ഷേത്രത്തിന്റെ അധിപനാണ്. . 1680 -ൽ, മഹാരാഷ്ട്ര രാജാവായ തഞ്ചൂരിലെ വെങ്കോജി മഹാരാജാ ചത്രപതി (1676 - 1688) സമയപുരത്ത് തീർത്ഥാടനത്തിനെത്തിയപ്പോൾ, അവിടെ കാളിക്ക് പ്രസിദ്ധമായ ഒരു ക്ഷേത്രം ഉണ്ട്, മാരിയമ്മൻ തന്റെ സ്വപ്നത്തിൽ രാജാവിന് പ്രത്യക്ഷപ്പെട്ട് അവനോട് പറഞ്ഞു - അവൾ (വിഗ്രഹം) തഞ്ചാവൂരിൽ നിന്ന് ഏകദേശം 3 മൈൽ അകലെ പുന്ന മരങ്ങളുടെ വനത്തിലായിരുന്നു. രാജാവ് സൂചിപ്പിച്ച സ്ഥലത്തേക്ക് ഓടിക്കയറാൻ സമയം നഷ്ടപ്പെട്ടില്ല, കാട്ടിൽ നിന്ന് വിഗ്രഹം വീണ്ടെടുത്തു. 


ദേവി തന്റെ ഭക്തരെ എല്ലാ ശാരീരിക അസ്വസ്ഥതകളും സുഖപ്പെടുത്തുന്നു. ഒരു കരിസ്മാറ്റിക് എന്നാൽ പരിഗണനയുള്ള രൂപം ഇവിടെ കാണാം. മനുഷ്യശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ ചെളി പകർപ്പുകൾ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും രോഗശാന്തിക്കായി അമ്മയോട് അപേക്ഷിക്കുകയും ചെയ്യുന്നു. ഈ ക്ഷേത്രം നിർമ്മിച്ചതും വിഗ്രഹം സ്ഥാപിച്ചതും ആയതിനാൽ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പുന്നൈനല്ലൂർ മാരിയമ്മൻ എന്നാണ് അറിയപ്പെടുന്നത്. അസുഖം മൂലം കാഴ്ച നഷ്ടപ്പെട്ട തഞ്ചാവൂരിലെ  തുളജ രാജയുടെ (1729-35) മകൾ ഈ ക്ഷേത്രത്തിൽ ആരാധന നടത്തി അത് വീണ്ടെടുത്തതായി പറയപ്പെടുന്നു.


പൊതുവെ എല്ലാ വെള്ളിയാഴ്ചകളും പ്രത്യേകമാണ്, പ്രത്യേകിച്ചും തമിഴ് മാസമായ ആദിയിലെ വെള്ളിയാഴ്ചകൾ കൂടുതൽ സവിശേഷമായിരിക്കും. ആഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിൽ ഭക്തർ ക്ഷേത്രത്തിൽ തിങ്ങിനിറയുന്നു, ഈ ദേവിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമായും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ ജനക്കൂട്ടം അവരുടെ ആദരാഞ്ജലി അർപ്പിക്കുന്ന ദേവിയെ ആരാധിക്കുന്നതിനുള്ള ഏറ്റവും നല്ല ദിവസമായി ഞായറാഴ്ചകളെ കണക്കാക്കുന്നു. ഇവിടെ ലിസ്റ്റുചെയ്തിരിക്കുന്ന പൂജകൾ ഈ ക്ഷേത്രത്തിന് മാത്രമേ ബാധകമാകൂ. കാണിക്കുന്ന താരിഫ് യഥാർത്ഥത്തിൽ ക്ഷേത്രത്തിന് നൽകേണ്ടതല്ല. ഞങ്ങളുടെ സേവന ചാർജ്, പൂജാ സാധനങ്ങളുടെ വില, ഡെലിവറി ചാർജുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.


കടപ്പാട് 

ബൂ വരാഹസ്വാമി ക്ഷേത്രം, മൈസൂർ

 

ബൂ വരാഹസ്വാമി ക്ഷേത്രം, മൈസൂർ

====================================================================



 ഹേമാവതി നദിയുടെ തീരത്തുള്ള കൽഹള്ളി എന്ന ചെറിയ ഗ്രാമത്തിലാണ് ഭൂ വരാഹസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൈസൂരിനടുത്തുള്ള ഒരു പ്രധാന സ്ഥലമാണിത്. ക്ഷേത്രം വിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹസ്വാമി അല്ലെങ്കിൽ കാട്ടുപന്നിയുടെ പ്രതിമയാണ്. പ്രതിഷ്ഠയ്ക്ക് നിഗൂഡ ശക്തികളുണ്ടെന്ന് കരുതപ്പെടുന്നു. വിഗ്രഹത്തിന് 18 അടി ഉയരമുണ്ട്, ചാരക്കല്ലുകൊണ്ട് നിർമ്മിച്ച ഏകശിലയാണ്  . ദേവി ഭൂതദേവി ഇടതു മടിയിൽ ഇരിക്കുന്ന ഇരിപ്പിടത്തിലാണ്.


ചരിത്രം:  


ക്ഷേത്രം 2500 വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് പറയപ്പെടുന്നു. മഹാപുരുഷനായ ഗൗതമൻ തപസ്സുചെയ്ത പുണ്യക്ഷേത്രം അല്ലെങ്കിൽ പുണ്യസ്ഥലം എന്നും ഇതിനെ വിളിക്കുന്നു. വീര ബല്ലാല രാജാവ് വേട്ടയാടിയപ്പോൾ ഈ കാട്ടിൽ നഷ്ടപ്പെട്ടു. ഒരു വേട്ടനായ നായ ഒരു മുയലിനെ പിന്തുടരുന്നത് അവന്റെ കണ്ണുകൾക്ക് മുന്നിൽ ഒരു അസാധാരണമായ കാര്യം അവൻ കണ്ടു, അവർ ഒരു പ്രത്യേക സ്ഥലത്ത് എത്തിയപ്പോൾ  മുയൽ  പുറകോട്ട് തിരിഞ്ഞ് നായയെ പിന്തുടരാൻ തുടങ്ങി.

ഈ വിചിത്രമായ സംഭവം നോക്കുമ്പോൾ രാജാവ് പുതിയതായി ചില മാന്ത്രിക ശക്തികൾ ഉണ്ടായിരുന്നു. അയാൾ സ്ഥലം കുഴിച്ചപ്പോൾ പ്രളയ വരാഹസ്വാമിയുടെ മൺപാത്രങ്ങൾ ഭൂമിയുടെ പാളികൾക്കടിയിൽ മറഞ്ഞിരിക്കുന്നതായി കണ്ടെത്തി. രാജാവ് പിന്നീട് ഒരു ക്ഷേത്രം പണിയുകയും എല്ലാ ദിവസവും പ്രാർത്ഥന നടത്തുകയും ചെയ്തു. ഇന്നും വെള്ളപ്പൊക്കവും കൊടുങ്കാറ്റും നേരിട്ട ക്ഷേത്രം കാണാം.

ക്ഷേത്രത്തിനു സമീപം ഹേമാവതി നദി മനോഹരമായി ഒഴുകുന്നു. നദി ശാന്തമായി തോന്നിയാലും ശക്തമായ അടിത്തട്ടുകളുണ്ട്, ഇത് ആളുകളെ നീന്തുന്നത് തടയുന്നു. വാസ്തവത്തിൽ, നദിയുടെ മധ്യഭാഗത്ത് ഇന്നുവരെ പോലും അറിയില്ല. മഴക്കാലത്ത് ജലനിരപ്പ് ക്ഷേത്ര മതിലിലെത്തുകയും തൊട്ടടുത്ത പ്രദേശങ്ങൾ മുങ്ങുകയും ചെയ്യുന്നു. ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ വെള്ളം കുറയുമ്പോൾ "വരാഹ ജയന്തി" ആഘോഷിക്കുന്നു , ഇത് ഒരു വാർഷിക മേളയാണ്.

എങ്ങനെ അവിടെയെത്തും:  അത് ബാംഗ്ലൂർ മൈസൂർ ഹൈവേയിലാണ്. മാണ്ഡ്യ ജില്ലയിലെ കെആർ പെറ്റ് താലൂക്കിൽ വരു പാണ്ടുപുരയിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. കെഎസ്ആർടിസി ബസ്സുകൾക്ക് ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പാണ് കൽഹാലി ഗംഗികെരെ, ഇവിടെ നിന്ന് 2 കിലോമീറ്റർ അകലെയാണ് കല്ഹള്ളി.

കടപ്പാട് 

സുരുതപള്ളി ക്ഷേത്രം ,തമിഴ്നാട്-ആന്ധ്രാപ്രദേശ് അതിർത്തിയിൽ,

 സുരുതപള്ളി ക്ഷേത്രം ശനി പ്രദോഷം

====================================


ചെന്നൈയിൽ നിന്ന് 56 കിലോമീറ്റർ അകലെ, തമിഴ്നാട്-ആന്ധ്രാപ്രദേശ് അതിർത്തിയിൽ, പള്ളിക്കോണ്ടേശ്വര എന്ന ഏക "ശയന ശിവൻ" (ഉറങ്ങുന്ന ശിവൻ) ഉള്ള സുരുതപള്ളി എന്ന ഒരു ചെറിയ ഗ്രാമമാണ്.ആർ. ക്ഷേത്രത്തിന് രസകരമായ ഒരു ചരിത്രമുണ്ട്, അത് ഇങ്ങനെയാണ്: ഒരിക്കൽ ഇന്ദ്രന് തന്റെ രാജ്യം നഷ്ടപ്പെടുകയും ദിവ്യ അമൃത് കഴിച്ചാൽ മാത്രമേ ഭരിക്കാനാകൂ എന്ന് കണ്ടെത്തുകയും ചെയ്തു. അതിനാൽ ഈ അമൃത് ലഭിക്കാൻ ദേവന്മാരും അസുരന്മാരും തമ്മിൽ ഒരു വടംവലി ഉണ്ടായിരുന്നു. ദേവന്മാരും അസുരന്മാരും ചേർന്ന് സമുദ്രത്തെ ഇളക്കിവിടാൻ മന്ധര മലയും വാസുകിയും ഉപയോഗിച്ചു. അവർ സമുദ്രത്തെ കടയുന്നത് തുടർന്നപ്പോൾ വാസുകി എന്ന പാമ്പ് ക്ഷീണിക്കുകയും വിഷം ചീറ്റുകയും ചെയ്തു. അപ്പോൾ ശിവൻ  വന്നു വിഷം മുഴുവൻ കഴിച്ചു. അങ്ങനെ ശിവൻ തൊണ്ട വരെ നീലയായി മാറി, "നീലകണ്ഠൻ" (നീല-നീല നിറം, കണ്ടം-തൊണ്ട) എന്ന പേരിലും അറിയപ്പെടുന്നു.ഇത് കണ്ട ദേവി മുഴുവൻ വിഷംഉള്ളിൽ  പടരാതിരിക്കാൻ പാർവ്വതി ദേവി ശിവന്റെ കഴുത്തിൽ പിടിച്ചു. ശിവൻ മയങ്ങി, പാർവതിയുടെ മടിയിൽ ഉറങ്ങുന്നതായി കാണപ്പെടുന്ന സുരുതപള്ളി (ചെന്നൈയ്ക്ക് സമീപം) എന്ന ഒരു ഗ്രാമം തിരഞ്ഞെടുത്തു. ശിവനെ ഉറക്കുന്ന ഒരേയൊരു ക്ഷേത്രം ഇതാണ്. അതേസമയം, നാരദൻ സന്ദേശം കൈമാറി, ദേവന്മാർ, ബ്രഹ്മാവ്, വിഷ്ണു, സപ്തർ ഷിമാർ എന്നിവർ ദർശനം നടത്തി. ശിവൻ വിശ്രമിക്കുന്നതിനാൽ കുറച്ചു സമയത്തിനുശേഷം എല്ലാവരോടും വരാൻ ആവശ്യപ്പെട്ട നന്ദി അവരെ ഉടൻ തടഞ്ഞു. എല്ലാവരും കാത്തിരുന്നു. ശിവൻ ഉണർന്നപ്പോൾ അതീവ സന്തോഷം നിറഞ്ഞു നൃത്തം ചെയ്തു ("ആനന്ദ താണ്ഡവം"). ദേവന്മാർ, ബ്രഹ്മാവ്, വിഷ്ണു, നാരദർ, സപ്തർഷിമാർ എന്നിവർ ശിവദർശനം നടത്തിയിരുന്ന ഈ ദിവസം ഒരു കൃഷ്ണപക്ഷ ത്രയോദശിയായിരുന്നു (സ്ത്രിവാരം, ശനിയാഴ്ച). ഇതാണ് മഹാപ്രദോഷം ദിനം. പ്രദോഷം, പൊതുവേ, എല്ലാ ശിവക്ഷേത്രങ്ങളിലും വളരെ ഭക്തിയോടെ ആചരിക്കുന്ന ഒരു സുപ്രധാന ആചാരമാണ്. എല്ലാ ദേവന്മാരും ദൈവങ്ങളും പ്രദോഷകാലത്ത് ശിവക്ഷേത്രങ്ങളിൽ ഒത്തുചേരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, ആദ്യത്തെ പ്രദോഷം ഒരു ശനിയാഴ്ച ആയിരുന്നു, അതിനാൽ "ശ നി പ്രദോഷം" കൂടുതൽ ശുഭകരമാണ്.

ഈ അതുല്യമായ ശിവക്ഷേത്രത്തെക്കുറിച്ച്  അറിയിച്ചശ്രീ നാരായണൻ ധർമ്മരാജിന് നന്ദി :) 

(കടപ്പാട് )