ഉളിയന്നൂർ കാവ്
ഉളിയന്നൂർ കാവ് ,എറണാകുളം ജില്ല
==================================
കേരളത്തിലെ ചുരുക്കം കാവു ക്ഷേ(തങ്ങളിലൊന്നായ ഉളിയന്നൂർ തേവര് കാവ് ക്ഷേ(തം എറണാകുളം ജില്ലയിലാണ് .
വീരഭ(ദന്റെ രൂപത്തിൽ ശിവനേയും, മറ്റ് സർപ്പ ദൈവങ്ങളേയും ആരാധിക്കുന്നു.
മുത്തശ്ശിയാർ കാവ് ,പാലക്കാട് ജില്ല
=================================
പാലക്കാട് ജില്ലയില്‍ പട്ടാമ്പി -പള്ളിപ്പുറം പാതയില്‍ കൊടുമുണ്ടയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ഒരു ദേവീ ക്ഷേത്രം ആണ് നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവ്. പട്ടാമ്പിക്കടുത്തുള്ള കൊടുമുണ്ടയിൽ ആണ് മുത്തശ്ശിയാർ കാവ് ക്ഷേത്രം. പട്ടാമ്പിയിൽ നിന്നും 5 KM ദൂരം മാത്രമേ അവിടെക്കൊള്ളു. പ്രധാന റോഡിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലേക്ക് കയറി, ഒരു കുന്നിന്റെ മുകളിൽ ആണ് ക്ഷേത്രം. ഒരു വലിയ കയറ്റം കയറി ചെന്നാൽ ക്ഷേത്ര കവാടം നമ്മുക് കാണാം. നേരെ മുന്നിൽ 71 പടികൾക്കു മുകളിൽ ക്ഷേത്രം. വലിയ തിരക്കുകൾ ഒന്നും ഇല്ല. പതിയെ പടവുകൾ കയറി. ക്ഷേത്രത്തിനകത്തു ചെന്നാൽ അസുര വാദ്യത്തിന്റെ ശബ്‌ദം ചെവിയിലേക്ക് കയറും. മുകളിൽ നിന്നും നോക്കിയാൽ മനോഹര കാഴ്ച. ഉള്ളിൽ ദീപങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രം. അകത്തേക്ക് കയറിയാൽ കാടിനുള്ളിൽ ഒരു ക്ഷേത്രം എന്ന ഫീൽ ഭക്തകർക്കു കിട്ടും. വാദ്യത്തിന്റെ ശബ്‌ദം പ്രകൃതിയിലെ മറ്റു ശബ്ദങ്ങളിൽ നിന്ന് അകറ്റും. ഭഗവതി ആണ് ഇവിടത്തെ പ്രതിഷ്ഠ. ചുറ്റുമുള്ള അഞ്ചു ഗ്രാമങ്ങൾ ഭഗവതിയെ മുത്തശ്ശി ആയാണ് കാണുന്നത്. അങ്ങനെ ആണ് മുത്തശ്ശിയാർ കാവ് എന്ന പേര് ഈ ക്ഷേത്രത്തിനു വന്നത്. പാവക്കൂത്തു നടക്കുന്ന കൂത്തമ്പലവും ഇവിടെ ഉണ്ട്. ഒരു പ്രത്യേക അനുഭവം ആണ് ഈ ക്ഷേത്രം ഭക്തർക്ക് നൽകുക.
വലിയ ആൽമരങ്ങളും,പലജാതി വൃക്ഷലതാദികളും നിറഞ്ഞതാണ് ഈ കാവ് ക്ഷേത്രം.