മുളഞ്ഞൂർ ഭഗവതീ ക്ഷേത്രം ലക്കിടി ,പേരൂർപാലക്കാട് ജില്ല
===================================
========================================================
കാനന മധ്യത്തിൽ ശാന്തസ്വരൂപിണിയായി വസിക്കുന്ന ദുർഗ്ഗാദേവിയാണ് മുളഞ്ഞൂർ ഭഗവതി.
സ്വയംഭൂവായി ഉയർന്നു വന്ന പ്രതിഷ്ഠയാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം.
വലിയ പരിഷ്ക്കാരങ്ങളുടേയൊന്നും മേലാപ്പ് ചാർത്താത്ത അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്.
വിശ്വ മഹാകവി
കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ പരദേവതയാണ് മുളഞ്ഞൂർ ഭഗവതിയെന്നാണ് ഐതിഹ്യം.
കലക്കത്ത് തറവാട്ടിൽ മഹാകവി പിറന്ന ഗർഭഗൃഹത്തിന് തൊട്ട് കെടാവിളക്കിന് മുമ്പിൽ മുളഞ്ഞൂർ ഭഗവതിയെസംബന്ധിച്ച കത്ത് കുടിവെച്ചിട്ടുണ്ട്.
കുംഭനാളിലെ അശ്വതി നാളിലാണ് ഇവിടെ വേല മഹോത്സവം നടത്തുന്നത്.കൊടി കൂറ വരവും, വാദ്യങ്ങളുമാണ് പ്രധാന ആകർഷണീയത.
കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ദേവീ സങ്കൽപ്പമാണ് ഇവിടെയുള്ളത്.
ഭരണി വേല നാളിൽ ക്ഷേത്ര പരിസരത്ത് ഭക്തർ അപ്പവും, പായസവും വച്ച് സ്വയം നിവേദിക്കലും പതിവാണ്.
കുട്ടികളുടെ ബാലാരിഷ്ടതകൾ മാറ്റുന്ന കൂനി മുത്തശ്ശിയാണ് ഇവിടെ പ്രധാന ഉപ ദേവത
മനുഷ്യാവയവങ്ങൾക്ക് തകരാറുകൾ സംഭവിച്ചാൽ തകരാറു നേരിട്ട അവയവത്തിൻ്റെ രൂപം മരത്തിൽ നിർമ്മിച്ച് കൂനി മുത്തശ്ശിക്ക് നടയ്ക്കൽ വയ്‌ക്കുന്ന പതിവ് ആചാരമായി ഇന്നുമുണ്ട്.
ക്ഷേത്രത്തിൽ നിന്നും പടിഞ്ഞാറ് മാറി പറയസമുദായക്കാർ ഇടതിങ്ങി പാർക്കുന്ന മുളഞ്ഞൂർ കോളനി പ്രദേശത്താണ് മുളത്തൂർ ഭഗവതിയുടെ ശ്രി മൂലസ്ഥാനം.
ക്ഷേത്രത്തിന് മുമ്പിൽ മനോഹരമായ കുളവുമുണ്ട്.
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവിയാണ് മുളഞ്ഞൂർ ഭഗവതി.'
ലക്കിടി മംഗലത്തു നിന്ന് മുരുക്കംമ്പറ്റ റോഡിൽ പാതക്കടവ് സെൻ്ററിൽ നിന്നും മുകളിലേക്കുള്ള പുലാപ്പറ്റശ്ശേരി മുളഞ്ഞൂർ പാത വഴി സഞ്ചരിച്ചാൽ റോഡരികിൽ വിശാലമായ വനമേഖല ദൃശ്യമാവും. ഇതിലൂടെയുള്ള കാനനപാതവഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.