2021, സെപ്റ്റംബർ 15, ബുധനാഴ്‌ച

കമ്മാടം കാവ്,കാസർകോട് ജില്ല....&...കാഞ്ഞൂർ കാവ്,ആലപ്പുഴ ജില്ല

കേരളത്തിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങൾ 


കമ്മാടം കാവ്  കാഞ്ഞൂർ കാവ്,

==============================


കേരളത്തിലെ ഏറ്റവും വലിയ കാവാണ് കമ്മാടം കാവ്.

54.76 ഏക്കർ ആണ് കമ്മാടം കാവിന്റെ വലിപ്പം.

കാസർകോട് ജില്ലയിലെ ഭീമനടി വില്ലേജിലാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്.

പലതരത്തിലുള്ള നശിപ്പിക്കൽ ഭീഷണികൾ കമ്മാടം കാവ് നേരിടുന്നുണ്ട്.

കമ്മാടത്ത് ഭഗവതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ഈ കാവ് വളരെ ജൈവവൈവിധ്യപ്രാധാന്യമുള്ളതാണ്. പലതരം സസ്യങ്ങളാലും ജന്തുക്കളാലും സമ്പന്നമാണ് ഈ കാവ്. നീലേശ്വരത്തുനിന്നും 25 കിലോമീറ്റർ കിഴക്കോട്ടുമാറിയാണ് കമ്മാടംകാവ് സ്ഥിതിചെയ്യുന്നത്.

അപൂർവ്വമായ മിറിസ്റ്റിക്ക ചതുപ്പ് കമ്മാടം കാവിലുണ്ട്.

അർദ്ധഹരിതവനത്തിന്റെ പ്രത്യേകതകൾ ഉള്ള ഈ കാവിൽ ഇരുമുള്ള്,,ഈട്ടി(വീട്ടി- വൈനാവ് (നാഗപ്പൂ), വെണ്ടേക്ക് (വെൺതേക്ക്-) തുടങ്ങിയ ഘനമരങ്ങൾ വളരുന്നുണ്ട്.


പുഴക്കരയിൽ ചോരപ്പാലി (ചോരപ്പൈൻ-), വെൺകൊട്ട(വെങ്കടവം) എന്നീ മരങ്ങളുമുണ്ട്.

കാവിനുള്ളിൽ ഈറ്റക്കാടുകളും ഉണ്ട്. മലയണ്ണാൻ, വേഴാമ്പൽ എന്നിവയും ട്രീ നിംഫ് എന്ന അപൂർവവും തനതുമായ ചിത്രശലഭയിനത്തെയും ഈ കാവിൽ കാണാം.

കാവിനുള്ളിൽ നിന്ന് അഞ്ചോളം കൊച്ചരുവികൾ ഉത്ഭവിക്കുന്നുണ്ട്.

ഇവ ഒത്തുചേർന്ന് വലിയൊരു തോടായി പുറത്തേക്കൊഴുകുന്നു.

നാലഞ്ചു കിലോമീറ്റർ ഒഴുകി കാര്യങ്കോട് പുഴയിൽ ചേരുന്ന ഈ തോട് വേനലിലും വറ്റാറില്ല.


കാഞ്ഞൂർ കാവ്

=================


kammadam kaav


കാഞ്ഞൂർ കാവ് .


ആലപ്പുഴ ജില്ലയിൽ കായംകുളം ഭാഗത്താണ് കാഞ്ഞൂർ കാവ് .

നട്ടുച്ചയ്ക്കുപോലും ഇരുട്ടായിരുന്ന കാഞ്ഞൂർ കാട്ടിൽ പതിറ്റാണ്ടുകൾക്ക് മുൻപ് കായംകുളം കൊച്ചുണ്ണി ഒളിച്ചിരുന്നതായി ചരിത്രം പറയുന്നു. ഞാറവൃക്ഷത്തിലെ പൊത്തിൽ ഒളിച്ചിരുന്ന കൊച്ചുണ്ണി രാത്രികാലങ്ങളിൽ പുറത്തിറങ്ങി ഉള്ളവനിൽ നിന്ന് എടുത്ത് ഇല്ലാത്തവന് നൽകിയിരുന്നു.

ഇത്തരത്തിലുള്ള ചരിത്രപശ്ചാത്തലം ഈ ക്ഷേത്രത്തെ തേജോമയമാക്കുന്നു. ഒരിക്കൽ കാഞ്ഞൂരിലെ കാവ് വെട്ടി മാറ്റാൻ ദേവസ്വം ഉത്തരവിറക്കിയെങ്കിലും നാട്ടുകാർ അത് തടഞ്ഞു.

നാഗരാജപ്രതിഷ്ഠയുള്ള കാവിൽ സർപ്പദോഷമകറ്റാൻ ഞായറാഴ്ചകളിൽ വൻതിരക്കാണിവിടെ.

ഒരിക്കൽപോലും കള്ളൻ കയറിയിട്ടില്ലാത്തെ ക്ഷേത്രമെന്ന പ്രസിദ്ധി കാഞ്ഞൂർകാവ് ക്ഷേത്രത്തിന് സ്വന്തം.