2021, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ചതുർമുഖനാഥ ശിവക്ഷേത്രം മധ്യപ്രദേശിലെ നാച്ച്ന-കുത്തർ

 


ചതുർമുഖനാഥ ശിവക്ഷേത്രം

========================================================


നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് ചതുർമുഖനാഥ ശിവക്ഷേത്രം . 


ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് മധ്യപ്രദേശിലെ പന്നയിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള


നാച്ച്ന-കുത്തർ ഗ്രാമത്തിൽ  ആണ് . 


ഈ ക്ഷേത്രം നിർമ്മിച്ചത് അഞ്ചാം നൂറ്റാണ്ടിലെ ഗുപ്ത കാലഘട്ടത്തിൽ ആണ്.


 ചതുർമുഖനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിൽ അഞ്ചടി ഉയരമുള്ള ശിവലിംഗമുണ്ട്, ഇതിന്റെ പ്രത്യേകത ഈ ശിവലിംഗത്തിനു നാല് മുഖങ്ങളുണ്ട് എന്നതാണ്.


 ഒരോ മുഖത്തിനും ഓരോ ഭാവങ്ങൾ ആണ് , അവ ആദ്യത്തേത്  രോഷരൂപം, രണ്ടാമത്തെ അർദ്ധനാരീശ്വര രൂപം, മൂന്നാമത്തെ സന്ന്യാസി രൂപം, നാലാമത്തേത് വിവാഹ സമയത്ത് അലങ്കാര രൂപം എന്നതാണ്.