പൂക്കാട്ടിയൂർ
മഹാദേവ ക്ഷേത്രം
മഹാദേവ ക്ഷേത്രം മലപ്പുറം വളാഞ്ചേരി
========================================
ഈ ക്ഷേത്രത്തിന്റെ പ്രത്യേകത അതിൻ്റെ കിഴക്കു ഭാഗത്തെ ഉയർന്നു നിൽക്കുന്ന കുന്നും (മരംകുന്നത്ത്), പടിഞ്ഞാറു ഭാഗത്തുള്ള തെളിനീർ നിറഞ്ഞ പാടവും ആണ്...
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ എടയൂർ വില്ലേജിൽ 'പുക്കാട്ടിരി' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ക്ഷേത്രം... (കുറ്റിപ്പുറത്തുനിന്ന് 15 കി. മീ.; വളാഞ്ചേരിയിൽ നിന്ന് 5 കി. മീ.; അങ്ങാടിപ്പുറത്തിൽ നിന്ന് 16 കി. മീറ്ററും പട്ടാമ്പിയിൽ നിന്ന് 22 കിലോമീറ്ററും ദൂരമുണ്ട്.) പേര് സൂചിപ്പിക്കുന്നത് പോലെ പരമശിവൻ മുഖ്യ പ്രതിഷ്ഠയായുള്ള ക്ഷേത്രം; ആയിരം വർഷത്തിനു മേൽ പഴക്കം പറയപ്പെടുന്നുണ്ട്.
വാസ്തു - തച്ചുശാസ്ത്ര വിസ്മയ തന്നെയാണ് ക്ഷേത്രം എന്ന് പറയാതെ വയ്യ.. കൗതുക നിറഞ്ഞ കൊത്തുപണികൾ .. പഴക്കം വിളിച്ചോതുന്ന ചുവരെഴുത്തും കല്ലിന്മേലുള്ള എഴുത്തും .. ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്ത് നിന്നു പോലും ദൃശ്യമാവുന്ന താഴികക്കുടം... ക്ഷേത്രത്തിന്റെ കെട്ടിലും മട്ടിലും രാജകീയത തുളുമ്പി നില്ക്കുന്നതായി കാണാം. പഴക്കം ചെന്നതിനാൽ
അവിടിവിടങ്ങളിൽ ചെറിയ തോതിൽ അറ്റകുറ്റപണികൾ നടത്തിയതൊഴിച്ചു നിർത്തിയാൽ പഴമ നിലനിർത്തുന്നു.
ഈ ക്ഷേത്രവും പരിസരവും ജയരാജ് തന്റെ എക്കാലത്തെയും ക്ലാസിക്ക് പടമായ ദേശാടനത്തിനായി ഈ ക്ഷേത്രവും പരിസരവും തന്നെ ആദ്യ വരവിൽ തന്നെ ലോക്കേഷനായി സെറ്റ് ചെയ്തത് .. തീർന്നില്ല സെല്ലുലോയ്ഡിൽ പുക്കാട്ടിരി എന്ന ദേശം പുറപ്പാട് , കുടമാറ്റം എന്നീ സിനിമകളിലൂടെ വീണ്ടും മുഖം കാണിച്ചിട്ടുണ്ട് ...
കടപ്പാട്