കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് പത്തനംതിട്ട ജില്ലയിലെ കോന്നി
==========================
തമിഴ് കലര്ന്ന കാനറീസ് ഭാഷയിലാണ് ഊരാളി വിഭാഗം സംസാരിക്കുന്നതെന്നാണ് വന ഗവേഷകര് പറയുന്നത്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില് ഊരാളികളെ കാണാം. കോയമ്പത്തൂര് ജില്ലയില് നിന്നും വന്നവരാണ് തങ്ങളെന്നാണ് ഊരാളി വിഭാഗത്തിന്റെ വിശ്വാസമെന്ന് വനശാസ്ത്രം പറയുന്നു. ചെറിയ കുടിലുകളിലാണ് ഊരാളികളുടെ താമസം. വന്യമൃഗശല്യം ഒഴിവാക്കാന് മരത്തില് ഏറുമാടം കെട്ടി താമസിക്കുന്നവരുണ്ട്.
ഊരാളി ഗോത്രതലവന് � കാണിക്കാരന് � എന്നാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തെ സഹായിക്കാനായി �പ്ളാത്തിയുണ്ട്�. പ്ളാത്തിയാണ് മന്ത്രവാദം നടത്തുന്നതും മരുന്നുകള് നല്കുന്നതും. തര്ക്കങ്ങള് ഉണ്ടാകുമ്പോള് പ്ളാത്തിയുടെ അറിയിപ്പില് എത്തുന്ന കാണിക്കാരന് അതിനു പരിഹാരം നിര്ദ്ദേശിക്കും. മലദൈവ ങ്ങളെ വിളിച്ചു ചൊല്ലിയാണ് സാധാരണ അറിയിപ്പ് നല്കുന്നത്. പേരും, നാളും ഉറക്കെ ചൊല്ലിവിളിച്ച് പരിഹാരക്രീയകള് നിര്ദ്ദേശിക്കും.
ഊരാളികളുടെ ആരാധനാമൂര്ത്തി � പാലയരയനാണ് � ഡിസംബര് ജനുവരി മാസത്തെ തായ് നോമ്പാണ് പ്രധാന വിശേഷം. വീടെല്ലാം അടിച്ചുവാരി വൃത്തിയാക്കി കന്നുകാലികളെ കുളിപ്പിച്ച് അലങ്കരിച്ച് നിര്ത്തും .സദ്യ ഒരുക്കുന്നതിനോടൊപ്പം വീടിനു മുന്നില് വലിയ പാത്രം വച്ച് അതില് വെള്ളം നിറച്ച് ഉപ്പും ചേര്ത്ത് കന്നുകാലികള്ക്ക് നല്കും. ഊരാളികള് തുള്ളി ഉറഞ്ഞ് പറയുന്ന വാക്കുകള് പച്ചിലയും കത്രികയും പോലെയാണ്. അതാണ് സത്യം
അപ്പൂപ്പന്റെ തിരുനടയ്ക്ക് വലതുവശത്തായി ഗണേശ ഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്നു. വിഘ്നങ്ങള്ക്ക് നീക്ക് പോക്ക് ഉണ്ടാക്കുന്ന ഗണപതി ഭഗവാന് വഴിപാടുകള് സമര്പ്പിച്ച് പ്രാര്ത്ഥിച്ചുകഴിഞ്ഞാല് തൊട്ടടുത്ത് നാഗരാജനേയും, നാഗയക്ഷിയമ്മയേയും പ്രതിഷ്ഠിച്ചിരിക്കുന്ന നടയിലെത്താം. മഞ്ഞള്പ്പൊടിയാണ് നാഗരാജന് അര്പ്പിക്കാവുന്ന വഴിപാട്. നാഗപ്രീതിക്കായി മഞ്ഞള്പ്പൊടിവച്ച് പ്രാര്ത്ഥിക്കാം. തുടര്ന്ന് അമ്മപരാശക്തിയേയും വണങ്ങാം. ദേവീനാമം ഉരുക്കഴിച്ച് യഥാവിധി വഴിപാടുകള് സമര്പ്പിച്ച് സന്താന ഐശ്വര്യത്തിനായി മനമുരുകി പ്രാര്ത്ഥിക്കാം. തൊട്ടടുത്ത് കാണുന്നത് കാവിലെ വിശേഷ ദിവസങ്ങളില് കൊട്ടിപ്പാടുന്ന കുംഭപ്പാട്ടിന്റെ വാദ്യോപകരണങ്ങള്. ഇവിടേക്ക് പുറത്തുനിന്നുള്ള ഭക്തര്ക്ക് പ്രവേശനം ഇല്ല. കരിങ്കല്ല്, മുളംകുറ്റി, ഉണങ്ങിയ പാള, ഇരുമ്പ്. ഉണങ്ങിയ കമ്പ് എന്നിവ പൂജിച്ച് പ്രത്യേകം വച്ചിരിക്കുന്നു. ശുദ്ധവൃത്തിയോടെ വ്രതമെടുത്തവരാണ് കുംഭപ്പാട്ടിലൂടെ ശ്രീകല്ലേലി ഊരാളി അപ്പൂപ്പനെ സ്തുതിച്ച് പാടുന്നത്. തുടര്ന്ന് കാവിലൂടെ നടന്നാല് ചെന്നെത്തുന്നത് യക്ഷിയമ്മയുടെ പ്രതിഷ്ഠയുടെ സമീപത്താണ്. ചുറ്റും കരിവളകള് വച്ച് പ്രാര്ത്ഥിക്കുന്നവര്ക്ക് ഇഷ്ടവരദാനം നല്കുന്ന യക്ഷിയമ്മയെ കയ്യെടുത്ത് കുമ്പിടുന്നവര് അനേകായിരമാണ്. യക്ഷിയമ്മയ്ക്ക് പ്രീയപ്പെട്ട വഴിപാടാണ് കരിവളകള്. സമീപത്ത് തന്നെ ഊഞ്ഞാലും ഉണ്ട്. യക്ഷിയമ്മയെ തൊഴുത് അനുഗ്രഹം വാങ്ങിയ ശേഷം എത്തുന്നത് ഭാരത പൂങ്കുറവന് ഭാരത പൂങ്കുറത്തി സങ്കല്പത്തില് നിന്നും ഉയര്ത്തിയ പ്രതിഷ്ഠയില് കൂപ്പി നിന്നു പ്രാര്ത്ഥിക്കണം.
ഇവിടെ നിന്നും നേരെ അച്ചന്കോവിലാറിന്റെ സമീപത്തുള്ള പടുകൂറ്റന് വൃക്ഷചുവട്ടില് കുടിയിരുത്തിയ കൊച്ചുകുഞ്ഞ് അറുകൊല എന്ന് എഴുതിയ പീഠത്തില് നമിക്കണം. വടക്കന്ചേരി അച്ഛന്റെ സങ്കല്പവും ഇവിടെ ഉണ്ട്. പിന്നീട് കൂട്ടിച്ചാത്തനെ പ്രാര്ത്ഥിച്ചശേഷം കളരിയില് പ്രാര്ത്ഥിക്കാം. ഇവിടെവച്ചാണ് കാലദോഷം അകറ്റാന് വിളിച്ചുചൊല്ലി പ്രാര്ത്ഥിക്കുന്നത്.
താമ്പൂല സമര്പ്പണം
മീനൂട്ട് പൂജ
ആനയൂട്ട്
എല്ലാ വര്ഷവും ധനുമാസം ഏഴാംതീയതി അച്ചന്കോവില് തങ്കഅന്നക്കൊടി കല്ലേലി കാവിലെത്തി താമ്പൂലവും പിടിപ്പണവും സമര്പ്പിച്ച് അപ്പൂപ്പന്റെ അനുവാദം വാങ്ങി മാത്രമേ അച്ചന്കോവില് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകൂ. വെറ്റില, പാക്ക്, പുകയില, ചുണ്ണാമ്പ് കലശം അടങ്ങിയ താമ്പൂല സമര്പ്പണവും പ്രധാന വഴിപാടുകളിലൊന്നാണ്. താമ്പൂലം വച്ച് പ്രാര്ത്ഥിച്ചാല് അപ്പൂപ്പന് കൈവിടില്ല എന്നും വിശ്വാസികള്. വിത്ത്, കരിക്ക്, കമുകില് പൂക്കുല, പുഷ്പം, കലശം, താമ്പൂലം എന്നിവ ചേര്ത്തുള്ള മലയ്ക്ക് പടേനിയും ഇവിടെ പ്രസിദ്ധം തന്നെ. സ്വര്ണ്ണം, വെള്ളി, ഓട്, ചെമ്പ്, ആട്, കോഴി, കാള, മണി, ശൂലം, നിലവിളക്ക്, കല്വിളക്ക്, മുത്തുക്കുട എന്നിവ പ്രധാന വഴിപാടായി സമര്പ്പിക്കാം.
മേടമാസത്തിലെ പത്താം ഉദയത്തിന് പ്രസിദ്ധമായ പത്താമുദയ തിരുവുത്സവവും ആദിത്യപൊങ്കാലയും നടക്കും. കര്ക്കിടകവാവില് പിതൃപൂജയും ആയിരക്കണക്കിന് കരിക്കിന്റെ പടേനിയും ചിങ്ങത്തിലെ ഉത്രാടം നാളില് ഉത്രാടപൂജ, ഉത്രാടസമൂഹസദ്യ, അപ്പൂപ്പന് തിരു അമൃതേത്ത് എന്നിവയും കന്നിമാസത്തില് നാഗപ്രീതിക്കായി ആയില്യം പൂജയും നവരാത്രിക്ക് വിദ്യാരംഭവും, വൃശ്ചികത്തില്41 ദിവസം മണ്ഡല ചിറപ്പ് മഹോത്സവവും, മകരം 7 ന് കളരി പൂജയും വെള്ളംകുടി നിവേദ്യം അപ്പൂപ്പന് ഏറെ പ്രീയപ്പെട്ട ആഴിപൂജയോട് കൂടിയ കുംഭപാട്ട് എന്നിവയും കാവില് നടത്തപ്പെടുന്നു. ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യ കലകളായ കുംഭപാട്ട്, ഭാരതക്കളി, തലയാട്ടം കളി, വെള്ളംകുടി നിവേദ്യം, ആഴിപൂജ, കല്ലേലി വിളക്ക് എന്നിവ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് കാവിലെ മാത്രം പ്രത്യേകതയാണ്
കുംഭപാട്ട്.
കേരളത്തിലെ ഒരു കാവിലും ക്ഷേത്രത്തിലും കാണാത്ത ഒരു പ്രാചീന കലയാണ് കുംഭപാട്ട്. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സില് ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയില് ആഴികൂട്ടിയിട്ട് ഇതിനു മുന്നില് ചുറ്റും ഇരുന്ന് അപ്പൂപ്പനെ പ്രകീര്ത്തിച്ച് ഇങ്ങനെ ഈണത്തില് പാടുന്നു.