2021, സെപ്റ്റംബർ 15, ബുധനാഴ്‌ച

കിരാതൻ കാവ് ശിവക്ഷേത്രം.ആലപ്പുഴ ജില്ല& ചെങ്ങോട്ട് കാവ് ഭഗവതി ക്ഷേത്രം

 

കിരാതൻ കാവ്


                                                                          ചെങ്ങോട്ട് കാവ് 


കേരളത്തിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങൾ 

ചെങ്ങോട്ട് കാവ് ഭഗവതി ക്ഷേത്രം  ,കിരാതൻ കാവ് ശിവക്ഷേത്രം


പരശുരാമന്‍ പ്രതിഷ്‌ഠിച്ച നൂറ്റെട്ട്‌ ഭഗവതി ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ കോഴിക്കോട് മങ്ങാട്ടൂരിലേ ചെങ്ങോട്ട് കാവ് എന്ന്‌ ഐതിഹ്യം പറയുന്നു.

പതിനഞ്ച്‌ ഏക്കറോളം വ്യാപിച്ചു കിടക്കുന്ന കാട്ടിനുള്ളിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. നാലമ്പലത്തിനുള്ളിലെ ഗര്‍ഭഗൃഹത്തില്‍ രാജരാജേശ്വരിയായ വനദുര്‍ഗ്ഗയെ പ്രതിഷ്‌ഠിച്ചിരിക്കുന്നു.


ഒരു കാലത്ത്‌ വാള്‍നമ്പിമാരുടെ കീഴിലായിരുന്നു ഈ ക്ഷേത്രം (ആയുധ ധാരികളായ ബ്രാഹ്‌മണര്‍) അവരില്‍ തുവ്വയില്‍ പറമ്പില്‍ താമസിച്ചിരുന്ന പത്മനാഭന്‍ ശക്തനായ നമ്പിയേയാണ്‌ കാവിന്റെ പുറത്ത്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ ബ്രഹ്മരക്ഷസ്സായി കുടിയിരുത്തിയിരിക്കുന്നത്‌.


കാവിലെ വന്‍മരങ്ങളില്‍ തലകീഴായി തൂങ്ങി കിടക്കുന്ന ആയിരക്കണക്കിന്‌ കടവാതിലുകള്‍ വൈകുന്നേരം ആകാശത്തിലൂടെ പുറത്തേക്ക്‌ പറന്നു പോവുന്നതും രാവിലെ തിരിച്ചെത്തുന്നതും ഒരപൂര്‍വ്വ കാഴ്‌ച തന്നെയാണ്‌.

കാവിന്‌ അല്‍പം പടിഞ്ഞാറായി ഊരാളന്‍മാരിലൊരാളായ കാനത്തില്‍ കാരണവര്‍ ഒരു നായയുമായി കാത്തു നിര്‍ക്കുന്നുണ്ടാവും.

ദേവിയെ എഴുന്നള്ളിച്ചുകൊണ്ടുവന്നാല്‍ അദ്ദേഹം ഉറക്കെ നായാട്ടു വിളിക്കുന്നു. അന്ത്യത്തില്‍ “ഹോ” എന്നു മൂന്നു പ്രാവശ്യം പറയുന്നതോടെ കതിനവെടി പൊട്ടുകയും നായ ജീവനും കൊണ്ട്‌ ഓടുകയും ചെയ്യുന്നു.

ഇതാണ് പള്ളിവേട്ട.




കിരാതൻ കാവ്

==================


ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിൽ വഴുവാടിയിലാണ് കിരാതൻ കാവ് ശിവക്ഷേത്രം.

അച്ചൻ കോവിലാറിന്റെ തീരത്ത് മനോഹരമായ ഈ ക്ഷേത്രം കുടികൊള്ളുന്നു.

കിരാതൻ കാവിൽ ശിവൻ കിരാതരൂപിയാണ്.

വലതുകയ്യിൽ മുകളിലേക്ക്ചു പിടിച്ചരീതിയിൽ ചുരികയും (വാൾ) ഇടതുകയ്യിൽ കുത്തിപ്പിടിച്ചരീതിയിൽ പരിചയും എന്നതാണ് വിഗ്രഹ സമ്പ്രദായം.

വേട്ടക്കൊരുമകൻ അഥവാ കിരാതമൂർത്തി സങ്കല്പത്തിലാണ് ഇവിടെ ശിവനെ ആരാധിക്കപ്പെടുന്നത്..