2020, ജൂൺ 27, ശനിയാഴ്‌ച

ദശ മഹാവിദ്യ _2 ||താര ദേവി|



ദശ മഹാവിദ്യ _2
||താര ദേവി|


ദശമഹാവിദ്യയിലെ പ്രധാനമായ ഒരു അവതാരമാണ് താര ദേവി. സ്ത്രീ ശക്തിയായ താരയുടെ പേരിനർത്ഥം "സംരക്ഷിക്കുന്നവൾ" എന്നാണ്. ദുർഗ്ഗ, മഹാദേവി അല്ലെങ്കിൽ പാർവതി എന്നീ ശക്തി രൂപങ്ങളുടെ താന്ത്രിക രൂപങ്ങളിൽ ഒന്നാണു താര. കൂടാതെ താരിണി എന്ന നാമത്തിലും എന്നും ഈ ദേവത അറിയപ്പെടുന്നു. സംരക്ഷിക്കുക എന്നർതം വരുന്ന താർ എന്ന സംസ്കൃത പദത്തിൽ നിന്നാണു താര എന്ന പേർ ഉളവായിട്ടുള്ളത്. എന്നാൽ മിക്ക തദ്ദേശ ഭാഷകളിലും നക്ഷത്രം എന്നാണു ഈ വാക്കിന്റെ അർത്ഥം. സ്വയം സുന്ദരമായതും എന്നാൽ സ്വയം തന്നെ ശക്തിയാർജിച്ചതുമായ ,എല്ലാ ജീവന്റെയും ആധാരമാണു താര എന്നു സാരം.

കാളിഭഗവതിയുടെ നീലവർണ്ണം കരണം ദേവി താരാ എന്നും അറിയപ്പെടുന്നു, താരാ എന്ന നാമത്തിന്റെ രഹസ്യം സദാ മോക്ഷദായിനിയായി തരണം ചെയ്യിപ്പിക്കുന്നവൾ അതു കൊണ്ട് താരാ എന്ന പേർ, അനായസമായ വാക്ശക്തി കൊട്ടുക്കുന്നതിന് സമർത്ഥയായവൾ എന്നതുകൊണ്ട് ഈ ദേവിയെ നീലസരസ്വതി എന്നും പറയുന്നു, ഭയങ്കര വിപത്തുകളിൽ നിന്നും ഭക്തന്മാരെ രക്ഷിക്കുന്നതുകൊണ്ട് ഉഗ്രതാരാ എന്നും അറിയപ്പെടുന്നു. ഹയഗ്രീവനെ വധം ചെയ്യുന്നതിനാലാണ് നീലവിഗ്രഹം സ്വീകരിച്ചത്. ശത്രുനാശം, വാക് ശക്തി, പ്രപ്തി, ഭോഗമോക്ഷ് പ്രാപ്തി, ഇവയെല്ലാം താര അഥവാ ഉഗ്രതാരാ സാധനയിൽക്കൂടി ലഭിക്കുന്നു. രാത്രി ദേവീ സ്വരൂപയായ ശക്തിതാരാ മഹാവിദ്യകളിൽ അദ്ഭുതപ്രഭാവത്തോട കൂടിയവളും, സിദ്ധികൾക്ക് അധിഷ്ഠാത്രിയായ ദേവിയാണ്.

മന്ത്രം

ഓം ഐം ഹ്രീം സ്ത്രീം താരായൈ ഹും ഫട് സ്വാഹ

താരാദേവിക്ക് മൂന്നു രൂപങ്ങൾ ഉണ്ട്, താരാ, ഏകജട, നീലസരസ്വതി, മൂന്ന് രൂപങ്ങളുടെയും രഹസ്യം, കാര്യശക്തി, ധ്യാനം, ഇവ ഭിന്നമാണെങ്കിലും ശക്തി സമാനവും ഏകവും ആണ്. ഈ ദേവിയുടെ ഉപാസനകൊണ്ട് സാധാരണ വ്യക്തിക്ക് പോലും. ബൃഹസ്പതിയെപ്പോലെ വിദ്വനായിമാറുന്നു.

ഭാരതത്തിൽ സർവ്വപ്രഥമായി വസിഷ്ഠ മഹർഷിയാണ് താരായുടെ ആരാധന അതുകൊണ്ട് തന്നെ വസിഷ്ഠാരാധിത എന്നും ദേവിക്ക് പേരുണ്ട്. ചൈന, തിബറ്റ്, ലഡാക്, എന്നി പ്രദേശങ്ങളിൽ താരോപാസന പ്രചാരത്തിൽ ഉണ്ടായിരുന്നു,

താരാരാത്രിയിൽ താരയുടെ ഉപാസനക്ക് പ്രത്യേക മഹത്വമുണ്ട്. ചൈത്ര ശുക്ല നവമീ രാത്രിയെയാണ് താരാരാത്രി എന്നു പറയുന്നത്....

താരയെ കുറിച്ചു വാമൊഴിയായി പറഞ്ഞു വന്ന ഒരു കഥയുണ്ട്. ദേവാസുരന്മാരുടെ പാലാഴി മദനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഹലാഹല വിഷം കുടിച്ച ശിവൻ അതിന്റെ ശക്തിയാൽ മൊഹാലസ്യ പെട്ടു പോകുന്നു. മഹാദേവിയായ ദുർഗാ മാതാവ് അപ്പോൾ താരാരൂപം ധാരണം ചെയ്തു, അദ്ദേഹത്തെ മടിയിലിരുത്തി മുലയൂട്ടി, വിഷവീര്യം നശിപ്പിച്ചു എന്നാണു ഒരു വിശ്വാസം...

കടപ്പാട്