2020, ജൂൺ 27, ശനിയാഴ്‌ച

ദശ മഹാവിദ്യ_4 ഭുവനേശ്വരി



ദശ മഹാവിദ്യ_4
ഭുവനേശ്വരി
==========================
ഭുവനേശ്വരി - ഭുവനങ്ങളുടെ രാജ്ഞി
ത്രിഭുവനങ്ങളുടെ ഈശ്വരിയാണ് ഭുവനേശ്വരി. അനന്തമായ ഈ ഭുവനം ദേവിയുടെ ശരീരമാണ്. ഭുവനത്തിലെ ജീവജാലങ്ങള് ദേവിയുടെ ആഭൂഷണങ്ങളാണ്. തന്നിൽനിന്ന് വിടരുന്ന സുന്ദരകുസുമം എന്നപോലെ ദേവി ഈ പ്രബഞ്ചത്തെയാകമാനം ഉൽഭവിപ്പിക്കുന്നു. കാലവും ദേശവും ആ ദിവ്യജനനിയിലാണ് നിലനിൽക്കുന്നത് . കാലരൂപിണിയായ മഹാകാളിയാണ് അവൾ , ചരാചരങ്ങളുടെ മഹാരാജ്ഞിയായ ത്രിപുരസുന്ദരിയും അവൾ തന്നെ. കാളി ക്രിയാശക്തി ആണ്. ത്രിപുരസുന്ദരി ജ്ഞാനശക്തിയാണ്.. ഭുവനേശ്വരി പ്രേമസ്വരൂപമായ ഇച്ഛാശക്തിയാണ്. അതുകൊണ്ടാണ് വശ്യസിദ്ധിക്ക് ഭുവനേശ്വരിയെ ധ്യാനിക്കുന്നത്. കാലത്തിന്റെ(time ) നിർമ്മാതാവ് കാളിയാണെങ്കിൽ ദേശത്തിന്റെ (space ) അധിപ ഭുവനേശ്വരി എന്ന് പ്രകീർത്തിക്കപ്പെടുന്നു.... കാളി കാലത്തില് സംഭവപരമ്പകള് സൃഷ്ടിക്കുമ്പോൾ ഭുവനേശ്വരീദേവി വസ്തുക്കളെ സൃഷ്ടിക്കുന്നു. ഭുവനേശ്വരിയുടെ സൃഷ്ടിയായ ലോകവസ്തുക്കളുടെമേൽ കാലരൂപിണിയായ കാളി നൃത്തം വക്കുന്നു..... പ്രബഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും ഭുവനേശ്വരിയുടെ അനന്തദേഹത്തിലെ അലകൾ മാത്രമാണ് .. ത്രിപുരസുന്ദരിയോട് സാമ്യമുള്ള രൂപമാണ് ഭുവനേശ്വരിയുടേത്...ഉദയസൂര്യന്റെ നിറം , നെറ്റിയില് ചന്ദ്രക്കല , നാലു കൈകള് , ത്രിനേത്രം..നാല് കൈകളിൽ പാശം,അങ്കുശം,അഭയം,വരദം ... ഭുവനേശ്വരിദേവിയെ 'ശ്രീമാതാ' മന്ത്രത്താല് ഉപാസിക്കാം. ദേവിയുടെ ലളിതവും സ്വാഭാവികവുമായ മന്ത്രമാണത്...
ശ്രീമാത്രേ നമഃ.
കടപ്പാട്