2020, ജൂൺ 29, തിങ്കളാഴ്‌ച





ഋഷിമാരുടെ യോഗദൃഷ്ട ജ്ഞാനം
======================================================================
മനുഷ്യൻറെ ബോധതലത്തിന് നാല് അവസ്ഥകളുണ്ട്.

1.സുഷുപ്തി (Deep Sleep)
2.സ്വപ്നം (Dream)
3.ജാഗ്രത് (State of being Wake)
4.തുരീയം (Super Consciousness)

എന്നാണ് മനുഷ്യൻറെ ബോധത്തിൻറെ ക്രമങ്ങൾ.

1 .സുഷുപ്തി (ഗാഢനിദ്ര - Unconsciousness അബോധാവസ്ഥ) .
2 .സ്വപ്നം (ഉപബോധാവസ്ഥ - Sub-consciousness )
3 .ജാഗ്രത് (ഉണർവ് - Consciousness- ബോധാവസ്ഥ )
4 .തുരീയം (അതീതബോധം - Super-consciousness) കാണിക്കുന്നു...

സമാധിപൂർവ്വമായ ബോധത്തിൻറെ അവസ്ഥയാണ് തുരീയം. തുരീയാവസ്ഥയിലുള്ള ബോധത്തിനാണ് അതീതബോധം (Super-consciousness) എന്നു പറയുന്നത്. ആ തുരീയാവസ്ഥയിൽ ലഭ്യമായ അറിവാണ് യോഗദൃഷ്ടം.

സമക്ഷജ്ഞാനത്തേക്കാൾ (കൺമുന്നിൽ കാണുന്നതിനേക്കാൾ) യോഗദൃഷ്ടമായ ജ്ഞാനത്തിന് മുൻതൂക്കം കൊടുക്കുന്നത് യോഗദൃഷ്ടമായ അറിവിൻറെ പ്രാധാന്യത്തെ കാണിക്കുന്നു.

“കാതി ദേവാഃ യാജ്ഞവൽക്യഃ” (എത്ര ദൈവമുണ്ട് യാജ്ഞവൽക്യാ) എന്ന ചോദ്യത്തിനു , “ഒന്നേ ഒന്ന്- അത് പ്രാണൻ” ആ പ്രാണൻ ബോധമാണ് അനന്താവബോധം. അത് ജ്ഞാനം രൂപമായുള്ള ഈശ്വരനാണ്. ശുദ്ധമായ അറിവ്..

ഉപനിഷത്തിലും പുരാണത്തിലും ബ്രഹ്മസൂത്രത്തിലും യോഗദൃഷ്ടമായ അറിവിനെ കണക്കാക്കുന്നതു കാണുമ്പോൾ അതിശയം തോന്നുന്നു. വാദിഭാഗത്തിനും പ്രതിപക്ഷഭാഗത്തിനും യോഗദൃഷ്ടമെന്നു പറഞ്ഞാൽ പിന്നെ തർക്കമേ ഇല്ല. ഭാരതീയ ഷഢ്ദർശനത്തിലെ ആസ്തിക പക്ഷവും നാസ്തികപക്ഷവും ഒരു പോലെ അത്തരമുള്ള അറിവിനെയും തെളിവിനെയും തർക്കമില്ലാതെ അംഗീകരിക്കുന്നു. ഈ അറിവ് ദൈവത്തിൻറെ കളിയല്ല. എന്നത് കൂടുതൽ വ്യക്തമാക്കട്ടെ. മനസ്സിൻറെ ഉന്നതമായ ഒരു അവസ്ഥതന്നെ. അതുകൊണ്ടാണ് വൈശേഷികാചാര്യർ (കണാദൻ) പതഞ്ജലി തുടങ്ങിയ വരും അതിനെ അംഗീകരിക്കുന്നത്..

(അവർ നാസ്തികരെന്നു പറഞ്ഞാൻ ഇപ്പോഴത്തെ യുക്തിവാദികളല്ല. വേദാന്തികളുടെ വാദങ്ങളെ അംഗീകരിക്കാത്തവർ എന്നുമാത്രമേ അർത്ഥമുള്ളൂ. ചില മതക്കാർ അവരുടെ മതത്തെ വിശ്വസിക്കാത്തവരെ അവിശ്വാസികൾ എന്നു പറയുമ്പോലെ). അത് നാസ്തിക പക്ഷം നേടിയ ജ്ഞാനവും തുരീയദത്തമായ യോഗദൃഷ്ടജ്ഞാനം തന്നെ.

ഇപ്പോൾ ഇതെന്തെന്ന് എന്ന് നമ്മുടെ നാട്ടുകാർക്ക് അറിയാനേ വയ്യ. ആർഷമായ എല്ലാ ജ്ഞാനങ്ങളും ഗണിതം, ആയൂർവ്വേദം, വ്യാകരണം, വാസ്തു, എന്നുവേണ്ട എല്ലാ പുരാതനജ്ഞാനവും ഇതുവഴി വന്നത് തന്നെ.

ചില ഉദാഹരണങ്ങൾ. ഭാരതീയജ്ഞാനത്തിൽ ലോകം മുഴുവൻ അംഗീകരിച്ചതാണല്ലോ ആയൂർവ്വേദം (അലോപ്പതിയുടെ പിതാവ് ഹിപ്പോക്രറ്റസ് 120 പ്രാവശ്യം ആയൂർവ്വേദത്തെയും ധന്വന്ത്വരിയെയും ചരകനെയും ഉദ്ധരിക്കുന്നുണ്ട്.. (സായിപ്പ് പറഞ്ഞെങ്കിലേ നമ്മൾ അംഗീകരിക്കുകയുള്ളല്ലോ) അപ്രകാരം സങ്കീർണ്ണമായ അറിവുകൾ എങ്ങനെ ഭാരതീയർ നേടി? അതാണ് തുരീയജ്ഞാനത്തിൻറെ സിദ്ധികൾ..

യോഗദൃഷ്ടമായ അറിവിൻറെ മാഹാത്മ്യം..! ഇപ്പോൾ തന്നെ കാട്ടിൽ മരുന്നു പറിക്കാൻചെല്ലുന്ന ഒരു മനുഷ്യന് സാദൃശ്യം കൊണ്ടും വൈവിദ്ധ്യംകൊണ്ടും എത്രയധികം സസ്യജാലങ്ങളാണ്. അവയ്ക്ക് ഔഷധഗുണമുണ്ടെന്ന് എങ്ങനെ മനസ്സിലാകും മനസ്സിലായാൽ തന്നെ അവയെ എങ്ങനെ കാട്ടിൽ തിരിച്ചറിയും..? ഓരോ മരുന്നിനുമുള്ളഗുണം പോലെ അവയുടെ ദോഷത്തെ ഇല്ലാതാക്കുന്ന പ്രതിവിധിയായുള്ള മരുന്നിനെ എങ്ങനെതിരിച്ചറിയും...? ഇപ്പോൾ ഇങ്ങനെയാണെങ്കിൽ ഒരു പതിനായിരം കൊല്ലങ്ങൾക്കുമുമ്പ് കഥ എങ്ങനെയാകും. മാത്രമല്ല ഓരോ രോഗങ്ങളും അവയുടെ ലക്ഷണങ്ങളും , അവയെ ചികിത്സിക്കാനുള്ള മുറകളും ഇന്നത്തെക്കാൾ ജനസംഖ്യ വളരെ കുറഞ്ഞകാലത്ത് എങ്ങനെ സാധ്യമാകും? അന്നുള്ള ജനത്തിനു മുഴുവൻ ആയൂവേദത്തിൽ പറയുന്ന മുഴുവൻ രോഗങ്ങളും വന്നു ചികിത്സചെയ്തു തെളിയിക്കാനുള്ള സാധ്യത എങ്ങനെ. ആയൂർവ്വേദം മാത്രമല്ല, തർക്കം, വ്യാകരണം, സാമ്പത്തികശാസ്ത്രം, വാസ്തുവിദ്യ, കാമശാസ്ത്രം, ജ്യോതിഷം, ഗണിതം എല്ലാം ഇപ്രകാരമുള്ള അറിവുതന്നെ..

അണുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി പാശ്ചാത്യർ കണക്കാക്കുന്ന ജോൺ ഡാൽട്ടൺ (1766-1844) 1803 ൽ മാത്രമാണ്..... അണുസിദ്ധാന്തം ആവിഷ്ക്കരിക്കുന്നത്. അതുവരെ ഈ അറിവ് പാശ്ചാത്യർക്ക് അന്യമായിരുന്നു... ഈ കണമെന്നും ആറ്റമെന്നും പരസ്പരം പര്യായമെന്ന പോലെയാണ് കണാദമഹർഷി പറയുന്നത്. അല്ലാതെ അബദ്ധം പറ്റി പറയുന്നതോ, പറഞ്ഞ്, സംഘികൾ അങ്ങനെ ആക്കുന്നതോ അല്ല. ഈ അറിവുകൾ 2500 കൊല്ലങ്ങൾക്കുമുമ്പ് എങ്ങനെയുണ്ടായി....

ആകാശവും ഭൂമിയും രാത്രിയും പകലും എല്ലാം ഉണ്ടാക്കിയിട്ട മൂന്നാമത്തെ ദിവസം രാത്രിയുംപകലും തിരിച്ചറിയാൻ വേണ്ടി സൂര്യനെയും ചന്ദ്രനെയും ആകാശത്ത് സ്ഥാപിച്ചുവെന്നു വിശ്വസിക്കുന്നകാലത്ത് (അവർ ഇപ്പോഴും അപ്രകാരം തന്നെ വിശ്വസിക്കുന്നു..) ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്നു നിശ്ചയില്ലാത്ത കാലത്ത് ഭൂമിയുടെ ചുറ്റളവും ഗുരുത്വാകർഷണബലവും, സൂര്യഗ്രഹണവും, ചന്ദ്രഗ്രഹണവും ഒരു സെക്കൻറ് പോലും വ്യത്യാസമില്ലാതെ മനസ്സിലാക്കാനും ഭാരതീയർക്കു കഴിഞ്ഞു. കൂടാതെ, ഈ ഭൂമി സൌരയൂഥത്തിലെ അംഗമാണെന്നും അത് ആാകാശഗംഗ (മിൽക്കിവേ) യിലുൾപ്പെടുന്നുവെന്നും അത്തരം അനന്തകോടി ആകാശഗംഗകൾ (ഗാലക്സികൾ) ഉൾപ്പെടുന്നതെന്നും ഭാരതീയർ കണ്ടെത്തി. ഇതാണ് ഭാരതീയർ സ്ഥൂലപ്രപഞ്ചം (Macrocosm) എന്നു പറയുന്നത്. അതിന് അണ്ഢാകൃതിയാണെന്നും നമ്മുടെ പൂർവ്വീകർ കണ്ടെത്തി..

"egg-shaped cosmos" comes from some of the Sanskrit scriptures. The Sanskrit term for it is Brahmanda which is derived from two words- 'Brahm' means 'cosmos' or 'expanding' and 'anda'  means 'egg'. Certain Puranas such as the Brahmanda Purana speak of this in detail.

അണ്ഡം എന്നാൽ മുട്ട എന്നർത്ഥം. ബ്രഹ്മമാകുന്ന അണ്ഡം, അഖിലാണ്ഡം, അണ്ഡകടാഹം ഇതിലെല്ലാം ഉള്ള അണ്ഡങ്ങൾ, ഈ അണ്ഡശബ്ദം യാദൃശ്ചികമായി വന്നതല്ല എന്നു സ്പഷ്ടം. ബ്രഹ്മമാകുന്ന അണ്ഡം അണ്ഡത്തിൻറെ ആകൃതിയിലാണ് ഈ മഹാപ്രപഞ്ചം അതെങ്ങനെ പുരാതന ഭാരതീയനു മനസ്സിലായി.. …

“അസ്യ ബ്രഹ്മാണ്ഡസ്യ സമന്തതഃ
സ്ഥിതാനി ഏതാദൃശാനി അനന്തകോടി
ബ്രഹ്മാണ്ഡാനി സാവരാണി ജ്വലന്തി”

നമ്മൾ സ്ഥിതിചെയ്യുന്ന ഈ ബ്ഹ്മാണ്ഡത്തിനുചുറ്റും
ഇതേ പോലുള്ള അനന്തകോടി [അന്തമില്ലാത്ത കോടികൾ.. എണ്ണാൻകഴിയാത്തത് എന്നർത്ഥം]
ബ്രഹ്മാണ്ഡാങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. (മഹാനാരായണോപനിഷത്ത്)

“ജഗദ്ഗുഞ്ജാ സഹസ്രാണി യഥാസംഖ്യാന്യണാവണൌ
അപരസ്പരലഗ്നാനി കാനനം ബ്രഹ്മനാമ തൽ”

അണ്ഡത്തിൻറെ ആകൃതിയിലാണ് ബ്രഹ്മം –പ്രപഞ്ചം എന്നു നാസ കണ്ടെത്തിയത് ഈ കഴിഞ്ഞ വർഷം (2015-ൽ) മാത്രമാണ്—എന്നതും ഓർക്കുക

ഇനി സൂക്ഷ്മപ്രപഞ്ചം (Microcosm) ഓരോ അണുവിലും അനന്തമായ സൂക്ഷ്മ കണങ്ങൾ പ്രപഞ്ചംപോലെ ഗുഹ്യമായി നിലനിൽക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതൊന്നും പുളുവല്ല. (ഓരോ അണുവിലും ആയിരം ജഗത്തുക്കളാകുന്ന കുന്നിക്കുരുക്കൾ പരസ്പരം തൊടാതെ വർത്തിക്കുന്ന ഒരു കാനനമത്രേ ബ്രഹ്മം) ഇതെങ്ങനെ പതിനായിരം കൊല്ലങ്ങൾക്കു മുമ്പ് ഭാരത്തിലെ ഋഷികൾ കണ്ടെത്തി. അതാണ് തുരീയജ്ഞാനം. യോഗദൃഷ്ടമായ ജ്ഞാനം.

ഈ വിശ്വം സാക്ഷാൽ ബ്രഹ്മത്തിൻറെ കാണപ്പെടുന്ന ശരീരമാണെന്നും കണ്ടെത്തി (അല്ലെങ്കിൽ സങ്കല്പിച്ചു) ഈ വിശ്വരൂപനായ ബ്രഹ്മമാണ് സനാതനവിശ്വാസികളുടെ ദൈവം. ബഹുദൈവാരാധകരെന്നും ബിംബാരാധകരെന്നും സെമിറ്റൻ മതക്കാരാൽ വിശേഷിപ്പിക്കപ്പെടുന്ന സനാതനമതവിശ്വാസികളുടെ ദൈവസങ്കല്പത്തെക്കുറിച്ചും അവരുടെ ജ്ഞാനാർജ്ജന മാർഗ്ഗത്തെക്കുറിച്ചുമാണിവിടെ വിവരിച്ചത്.