2020, ജൂൺ 12, വെള്ളിയാഴ്‌ച

നെയ്തലക്കാവ് ഭഗവതീ ക്ഷേത്രം തൃശ്ശൂർ ജില്ലയിൽ



നെയ്തലക്കാവ് ഭഗവതീ ക്ഷേത്രം തൃശ്ശൂർ ജില്ലയിൽ
=================================================
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർനഗരത്തിന് വടക്കുപടിഞ്ഞാറ് കുറ്റൂരിന്റ മദ്ധ്യ ഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് നെയ്തലക്കാവ് ഭഗവതിക്ഷേത്രം. ഉഗ്രദേവതയായ ശ്രീഭദ്രകാളിയും ശ്രീമഹാദേവനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. തൃശ്ശൂർ പൂരത്തിന്റെ വിളംബരം നടത്തുന്ന പങ്കാളികളിൽ പ്രധാനി. പൂരത്തലേനാൾ തെക്കെ ഗോപുരം തള്ളി തുറന്നാണ് വിളംബരം
ഉപദേവന്മാർ:
ഗണപതി, അയ്യപ്പൻ, രക്ഷസ്
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ
ആദ്യം ഇവിടെ ശിവക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'പള്ളിപ്പുറം ക്ഷേത്രം' എന്നായിരുന്നു അതിന്റെ പേര്. തൃശ്ശൂരിന് പടിഞ്ഞാറുള്ള അരിമ്പൂർ എന്ന സ്ഥലത്തുനിന്ന് ഇവിടെ ദർശനത്തിനുവന്ന കുണ്ടിൽ നമ്പിടി എന്ന ഭക്തൻ ദർശനത്തിനുമുമ്പായി ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ തീരുമാനിച്ചു. തന്റെ കയ്യിലുള്ള ഓലക്കുട കുളക്കരയിൽ വച്ചശേഷം നമ്പിടി കുളത്തിലിറങ്ങുകയും കുളിയ്ക്കുകയും ചെയ്തു. എന്നാൽ, കരയ്ക്കുകയറി കുടയെടുക്കാൻ ശ്രമിയ്ക്കുമ്പോൾ അത് അനങ്ങുന്നില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന് പ്രശ്നം വച്ചപ്പോൾ ഭഗവതി തന്റെ കൂടെ വന്നുവെന്നും ശിവന്റെ കൂടെ കഴിയാൻ ആഗ്രഹിയ്ക്കുന്നുവെന്നും മനസ്സിലാക്കിയ നമ്പിടി ഉടനെ അല്പം നെയ്യും എള്ളെണ്ണയും ചേർത്തുള്ള പാത്രത്തിൽ ഭഗവതിയെ കുടിയിരുത്തി. അങ്ങനെ, ക്ഷേത്രത്തിന് നെയ്തിലക്കാവ് എന്ന പേരുവന്നു. ഇത് പറഞ്ഞുപറഞ്ഞ് നെയ്തലക്കാവായി മാറി
തൃശൂർ പൂരവും ശിവരാത്രിയും ആണ് പ്രധാന വിശേഷങ്ങൾ.
(കടപ്പാട്)