2020, ജൂൺ 13, ശനിയാഴ്‌ച

ചമ്പക്കരദേവീക്ഷേത്രം,ചങ്ങനാശ്ശേരി




ചമ്പക്കരദേവീക്ഷേത്രംചങ്ങനാശ്ശേരി


ചങ്ങനാശ്ശേരി താലൂക്കിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പുരാതനമായക്ഷേത്രം

ചങ്ങനാശ്ശേരി താലൂക്കിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് സമ്പൽക്കര (ചമ്പക്കര). ഏറെ വിസ്തൃതമായ ഈ കരയുടെ വടക്കേ അറ്റത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതനമായ ഈ ക്ഷേത്രം കേന്ദ്രമായി വരുന്ന പ്രദേശത്തായിരുന്നു ഇവിടുത്തെ നായർ തറവാടുകളൊക്കയും. ഇതിൽ ഒരു പ്രധാന തറവാടായിരുന്ന കൈതക്കാട്ടു  കുടുംബത്തിലെ കാരണവരുടെ ഉപാസനാ മൂർത്തിയായിരുന്ന ഭഗവതിക്കുവേണ്ടി പ്രസ്തുത കുടുംബം മുൻകൈ എടുത്തു പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. ഈ ഭഗവതിയുടെ മൂലസ്ഥാനം ആനിക്കാട്  വട്ടകക്കാവ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്ര നിർമ്മിതിയുടെ കാലയളവിനെപ്പറ്റി ലഖിത രേഖകൾ ഒന്നുംതന്നേ ഉള്ളതായി അറിവില്ല. അഷ്ടമംഗല്യദേവപ്രശ്ന വിധി അനുസരിച്ച് ക്ഷേത്രത്തിന് 800 വർഷത്തെ പഴക്കം ഉള്ളതായി കണകാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ശാന്ത സ്വരൂപിണിയായ ഭദ്രകാളി സങ്കൽപ്പത്തിലുള്ളതാണ്. ദാരിക നിഗ്രഹത്തിനുശേഷം ശാന്തഭാവം പൂണ്ട ദേവിയുടെ പ്രതിഷ്ഠ കണ്ണാടി ബിംബത്തിലുള്ളതാണ്.

ക്ഷേത്രത്തിലെ പ്രധാന ഉപദേവതകൾ കാലയക്ഷിയും നാഗരാജാവ് – നാഗയക്ഷിയുമാണ്

കോട്ടയം ജില്ലയിൽ കാടമുറി പെരുഞ്ചേരിമന ഇല്ലത്തിനാണ് ക്ഷേത്രത്തിന്റെ ആദ്യകാലം മുതലുള്ള താന്ത്രിക ചുമതല. എന്നാൽ 1935 മുതൽ 1975 വരെയുള്ള 40 വർഷക്കാലം നെടുംകുന്നം പുതുമന ഇല്ലത്ത് കേശവൻ നമ്പൂതിരിയായിരുന്നു തന്ത്രിയായി പ്രവർത്തിച്ചുവന്നത്. 1975ൽ പെരുഞ്ചേരിമന തന്ത്രം ഏറ്റെടുക്കുകയും ഇപ്പോഴും തുടർന്നു വരുകയും ചെയ്തവരുന്നു. ഇപ്പോൾ ക്ഷേത്രo തന്ത്രി പെരുഞ്ചേരിമന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയാണ്.


കോത്തല കോശാപ്പള്ളി ഇല്ലത്തെ ഒരു ശാഖയായ ചമ്പക്കര നാരായണമംഗലം ഇല്ലം എന്ന കുടുംബമാണ് ക്ഷേത്രത്തിലെ ശാന്തി ചുമതല നിർവഹിച്ചുപോരുന്നത്. ഇല്ലത്തെ ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് ഇപ്പോൾ മേൽശാന്തി ചുമതല നിർവഹിച്ചു വരുന്നത്.

പൂജാസമയം
4.45 AMപള്ളിയുണർത്തൽ 5.00 AM നിർമ്മാല്യദർശനം 5.30 AM അഭിഷേകം 6.30 AM തൃമധുരനിവേദ്യം 6.45 AM ഗണപതിഹോമം 8.00...


ചമ്പക്കരയിലെ  581, 2860, 2861, 2862, 2863, 5256, 5257, 5399, 5647, 5648 എന്നിങ്ങനെ 10 എൻ. എസ്. എസ് കരയോഗങ്ങൾ ഉൾപ്പെടുന്ന എൻ. എസ്. എസ് കരയോഗ സംയുക്ത സമിതിയാണ് ക്ഷേത്രം ചുമതലക്കാർ.


ഓരോ കരയോഗത്തിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറി, സംയുക്ത സമിതി നോമിനി എന്നിങ്ങനെ മൂന്നുപേർ ഉൾപ്പെടുന്നതാണ് ഭരണസമിതി. ഈ വരുന്ന സംയുക്ത സമിതി നോമിനികളിൽ നിന്നും സംയുക്ത സമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിങ്ങനെ എക്സിക്യൂട്ടീവിനെ കരയോഗങ്ങളുടെ റൊട്ടേഷൻ ക്രമത്തിൽ തെരഞ്ഞെടുക്കുന്നു.

ഭരണ സമതി
ക്ഷേത്ര കാര്യങ്ങൾ നോക്കി നടത്തുന്നതിനായി എക്സിക്യൂട്ടീവ്, ക്ഷേത്രം മാനേജർ, ക്ഷേത്രത്തിന്റെ ചുമതലയുള്ള ജോ. സെക്രട്ടറി എന്നിവർ ഉണ്ട്.
വിലാസം
ചമ്പക്കരദേവീക്ഷേത്രം കറുകച്ചാൽ. പി.ഓ കോട്ടയം - 686540