ആർത്താറ്റ് ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം
ആറംകുന്നത്തുകാവ് പാലക്കാട് ജില്ല
======================================================================
പാലക്കാടുജില്ലയിലെ ചർപ്പുളശ്ശേരിയ്ക്കടുത്ത് . ചെർപ്പുളശ്ശേരിയിൽ നിന്നും ചളവറ റൂട്ടിൽ അഞ്ചുകിലോമീറ്റർ അകലെ . പ്രധാനമൂർത്തി വനദുർഗ്ഗ .ശ്രീകോവിലിനു മേല്കൂരയില്ല.പടിഞ്ഞാട്ടു ദർശനം .രണ്ടുനേരം പൂജയുണ്ട് തന്ത്രി ഇയ്യ്‌ക്കാട് .ഉപദേവതാ ഗണപതി, അയ്യപ്പൻ മേടം ഒന്നിന് കളം പാട്ടു.മുളയിടും, കുറയിടും മേടത്തിലെ അവസാനത്തെ വ്യാഴാഴ്ച്ച താലപ്പൊലി. 40 ജോഡി കാളയുണ്ടാകും .ആനപാടില്ലാന്നു ചിട്ട .ക്ഷേത്രമുറ്റത്തുള്ള പാരയായി മാറിയത് ഈ ക്ഷേത്രത്തിൽ വന്ന ആനയാണന്നു ഐതിഹ്യം താലപ്പൊലിയുടെ തലേ ദിവസം പാണരുടെ വേലയുണ്ട് .ചെറുമിയുടെ വാൾ തട്ടി രക്തം കണ്ട സ്വയംഭൂ ചൈതന്യം .എന്ന് ഐതിഹ്യം .കാരാട്ട് കുറിശ്ശി കുച്ചിക്കോട് എലിയപ്പറ്റ ,ചെർപ്പുളശ്ശേരി ചളവറ ദേശക്കാരുടെ ദേവതയാണ് ഒളപ്പമണ്ണ കാടമ്പറ്റ മനക്കാരുടെ ക്ഷേത്രമായിരുന്നു . ഇപ്പോൾ എഛ് .ആർ .സി ഇ യുടെ നിയന്ത്രണത്തിൽ
വേഴപ്ര ഭഗവതിക്ഷേത്രം ആലപ്പുഴജില്ല
=========================================================================
ആലപ്പുഴജില്ലയിലെ രാമങ്കരി പഞ്ചായത്തിൽ ആലപ്പുഴ -ചങ്ങനാശേരി റൂട്ടിലെ രാമങ്കരി സ്റ്റോപ്പിന് തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ഭദ്രകാളി. ശിലകണ്ണാടിയാണ് കിഴക്കോട്ടാണ് ദർശനം .അഞ്ചു നേരം പൂജയുണ്ട്. കാരയ്ക്കാട്ടു മഠത്തിന് കാരാണ്മ ശാന്തിയായിരുന്നു .ഉപദേവതാ ശിവൻ,ഗണപതി വസൂരിമാല .മീനഭരണി ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം നടന്നു വരുന്നു ഈ ക്ഷേത്രത്തിനടുത്തതായിരുന്നു വേഴപ്ര കൊട്ടാരം ഇവിടുത്തെ ഭഗവതിയെ ഊരിക്കരിയിൽ നിന്നും മോഷ്ടിച്ചുകൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്നാണു പഴമ. (ഇവിടെ കാണ്ണാടി പ്രതിഷ്ഠ ആയതിനാൽ സമൂലം ആവാഹിച്ചു കൊണ്ടുവന്നതാകാനാണ് സാധ്യത )ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ് ബോർഡിന്റെ ഈ ഗ്രൂപ്പിലുള്ള മറ്റു ക്ഷേത്രങ്ങൾ മണലാടി ചെറുവള്ളിക്കാവ് ഭഗവതി തെക്കേക്കര ചെറുവള്ളിക്കാവ് ഭഗവതി എന്നിവയാണ് .
തോട്ടപ്പള്ളി ശ്രീകൃഷ്ണക്ഷേത്രം ആലപ്പുഴ ജില്ല
========================================
ആലപ്പുഴജില്ലയിലെ എഴുപുന്ന പഞ്ചായത്തിൽ. ചേർത്തല- എറണാകുളം റൂട്ടിൽ എരമല്ലൂരിൽ നിന്നും ഒന്നര കിലോമീറ്റർ കിഴക്കു ഭാഗത്ത് . പ്രധാനമൂർത്തി വെണ്ണ കൃഷ്ണൻ രണ്ടു കൈയുള്ള ബാലഗോപാല വിഗ്രഹമാണ് ഒരു കയ്യിൽ വെണ്ണ . വട്ട ശ്രീകോവിൽ ,കിഴക്കോട്ടു ദർശനം .അഞ്ചു നേരം പൂജയും മൂന്നു ശീവേലിയുമുണ്ട് ഉപദേവത ശിവൻ,ഗണപതി ശാസ്താവ്, രക്ഷസ്സ് ,നാഗരാജാവ്. തന്ത്രി പുലിയന്നൂർ. വൃശ്ചിക രോഹോണി ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .കുട്ടികൾക്ക് ബാലപീഠ വരാതിരിയ്ക്കാൻ അഞ്ചു വയസ്സു വരെയുള്ള
കുട്ടികളെ ക്ഷേത്രത്തിൽ കൊണ്ടുവന്നു അഭിഷേകം ചെയ്ത എണ്ണയും വെള്ളവും കൊണ്ട് കുളിപ്പിയ്ക്കും
ആൽമരം ചോട്ടിലാണ് ബാല സ്‌നാനം .പക്ഷിപീഡ വരാതിരിയ്ക്കാൻ കുട്ടികളെ ഉഴിഞ്ഞു കോഴിയെ ക്ഷേത്രത്തിലേയ്ക്ക് പറപ്പിയ്ക്കും (ശാക്‌തേയ ദേവതകൾക്കാണ് പഴയ കേരളത്തിൽ കോഴിയെ ഉഴിഞ്ഞു പറപ്പിച്ചിരുന്നത്. )ഒരു യോഗീശ്വരൻറെ ഉപാസനാമൂർത്തിയെ അദ്ദേഹം തന്നെ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം .
ഇടപ്പള്ളി സ്വരൂപം വകക്ഷേത്രമായിരുന്നു ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി
തോട്ടത്തിൽ കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം കൊല്ലം ജില്ല
ലഗലന്ത പെരുമാള്‍ ക്ഷേത്രം
==============================
ലഗലന്ത പെരുമാള്‍ ക്ഷേത്രം
കാഞ്ചി കൈലാസ നാഥര്‍ ക്ഷേത്രം,കാഞ്ചിപുരം
============================================
കാഞ്ചിപുരത്തെ ഏറ്റവും പുരാതന ക്ഷേത്രം കാഞ്ചിപുരത്തെ ഏറ്റവും പുരാതനമായ ക്ഷേത്രമാണ് ശിവനാ യി സമര്‍പ്പിച്ചിരിക്കുന്ന കാഞ്ചി കൈലാസ നാഥര്‍ ക്ഷേത്രം. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നു വേദാവതി നദിയുടെ തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പല്ലവ നിര്‍മ്മാണ രീതിയുടെ ആദ്യ കാല മാതൃകയാണ് ഇവിടെ കാണുവാനുള്ളത്. 16 വശങ്ങളുള്ള അത്യപൂര്‍വ്വമായ ശിവലിംഗമാണ് ശ്രീകോവിലിനുള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒരു ക്ഷേത്രത്തിനു വേണ്ട രീതിയിൽ ആദ്യമായി തെക്കേ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രമാണത്രെ ഇത്. മുൻപ് മഹാബലിപുരത്തും മറ്റും കാണുന്നതു പോലെ മരം കൊണ്ടോ അല്ലെങ്കിൽ ഗുഹയിലോ കല്ലിലോ ഒക്കെയായിരുന്നു ക്ഷേത്രം നിർമ്മിച്ചിരുന്നത്.
ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ പുനര്‍ജന്മമില്ല എന്ന് വിശ്വസിക്കുന്നു വിശ്വാസപരമായി ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. ഇവിടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ശിവന്‍ പുനര്‍ജന്മം നല്കുകയില്ല എന്നാണ് വിശ്വാസംഇവിടെ ക്ഷേത്രം വലംവയ്ക്കുന്നതിനും പ്രത്യേകതകളുണ്ട്. ശിവലിംഗത്തിന് വലതു ഭാഗത്തുള്ള തീരെ ഉയരം കുറഞ്ഞ ഒരു വഴിയിലൂടെയാണ് ഇത് വലംവയ്ക്കേണ്ടത്. പുറത്തേയ്ക്കിറങ്ങേണ്ട വഴിയും ഇത് പോലെ ചെറുതാണ്. അകത്തേയ്ക്ക് കയറുവാൻ കുനിഞ്ഞ് പിന്നീട് നടന്ന് വലംവയ്ക്കുകയും അവസാനം കുനിഞ്ഞ് പുറത്തേയ്ക്ക് വരുകയും ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രദക്ഷിണം വയ്ക്കുന്നത്. ചെറുപ്പം, യൗവനം, വർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെയാണ് ഇവിടുത്തെ ഈ രീതിയിലുള്ള പ്രദക്ഷിണം പ്രതിനിധാനം ചെയ്യുന്നത്.
കാഞ്ചിപുരം...ഓരോ കോണിലും പൗരാണികത ഒളിപ്പിച്ചുവച്ചിരിക്കുന്നു വാരണാസി കഴിഞ്ഞാല്‍ വിശ്വാസികള്‍ക്കിടയില്‍ വിശുദ്ധ ഭൂമിയായി അറിയപ്പെടുന്ന ഇവിടം . ആയിരം ക്ഷേത്രങ്ങളുടെ നാട് എന്ന പേരില്‍ വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധമായ കാഞ്ചിപുരം ഓരോ സഞ്ചാരിയേയും ഓരോ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും കൂട്ടിക്കൊ ണ്ടുപോകും. വിശ്വാസികള്‍ക്ക് ക്ഷേത്രങ്ങളും ഷോപ്പിങ് പ്രിയര്‍ക്ക് സാരികളും സഞ്ചാരികള്‍ക്ക് ഇഷ്ടംപോലെ കാഴ്ചകളും ഇവിടെയുണ്ട്. എന്നിരുന്നാലും ക്ഷേത്രങ്ങള്‍ തന്നെയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. ഹിന്ദു ക്ഷേത്രങ്ങള്‍ കൂടാതെ ജൈന ക്ഷേത്രങ്ങളും ബുദ്ധ ആശ്രമങ്ങളും ഇവിടുത്തെ വ്യത്യസ്ത നിര്‍മ്മാണ രീതികളും കൊത്തുപണികളുമെല്ലാം ഈ പ്രദേശത്തെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു. കാഞ്ചിപുരത്തിന്‍റെ ചരിത്രത്തെയും പൗരാണികതയെയും യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കണമെങ്കില്‍ അറിഞ്ഞിരിക്കേണ്ടത് ഇവിടുത്തെ ക്ഷേത്രങ്ങളെപ്പറ്റിയാണ്.
മലയൻകീഴ് ശ്രീകൃഷ്ണ ക്ഷേത്രം തിരുവനന്തപുരം ജില്ല
=====================================================
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തിരുവനന്തപുരത്തെ ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിനോളം തന്നെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നതാണ് ഈ ക്ഷേത്രം കൊല്ലവര്‍ഷത്തിനും മുന്‍പ് തന്നെ ക്ഷേത്രം ഇവിടെയുണ്ടായിരുന്നതായി വിശ്വാസമുണ്ട്. ക്ഷേത്രങ്ങള്‍ പോലെ തന്നെ ഇവിടുത്തെ പ്രതിഷ്ഠകള്‍ തമ്മിലും ഈ ബന്ധം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഇവിടുത്തെ ഐതിഹ്യം
സ്വപ്നത്തിലെ ദര്‍ശനവും വിഗ്രഹവും ഒരിക്കല്‍ വിഷ്ണുഭക്തനായ വില്വമംഗലത്ത് സ്വാമിയാര്‍ക്ക് ശ്രീകൃഷ്ണ ദര്‍ശനം ലഭിക്കുകയുണ്ടായി. ദ്വാരകയില്‍ പൂജിച്ചിരുന്ന ഒരു വിഗ്രഹം വെള്ളത്തില്‍ ഒഴുകി നടക്കുന്നുണ്ടെന്നും അത് പ്രതിഷ്ഠ നടത്തണമെന്നുമായിരുന്നുസ്വപ്ന ദർശനം . അത്. പിറ്റേന്ന് കുളിക്കുവാനായി കുളത്തിലിറങ്ങിയപ്പോള്‍ സ്വാമിയാരുടെ കൈവശം ആ വിഗ്രഹം എത്തിച്ചേര്‍ന്നു. അതിമനോഹരമായ ഈ വിഗ്രഹം എടുത്ത അദ്ദേഹം ഇത് പ്രതിഷ്ഠിക്കുവാനായി തിരുവല്ലയില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ പ്രതിഷ്ഠാ ദിനത്തിനു തൊട്ടുമുന്‍പുള്ള ദിനം അദ്ദേഹത്തിന് സ്വപ്നത്തില്‍ കൃഷ്ണന്‍ പ്രത്യക്ഷപ്പെട്ട് തിരുവല്ലിയില്ല, മലയിന്‍കീഴിലാണ് ക്ഷേത്രം പ്രതിഷ്ഠിക്കേണ്ടതെന്നു ദര്‍ശനം നല്കി,
തിരുവല്ലാഴപ്പന്‍
------------------------
അങ്ങനെ സ്വാമിയാര്‍ ഈ വിഗ്രഹം മലയിന്‍കീഴ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് കരുതപ്പെടുന്നത്. എന്തുതന്നെയായാലും ഇന്നും ആളുകള്‍ ഇവിടുത്തെ ദേവനെ തിരുവല്ലാഴപ്പന്‍ എന്നാണ് വിളിക്കുന്നത്. തിരുവല്ല ക്ഷേത്രവും മലയിന്‍കീഴ് ക്ഷേത്രവും തമ്മില്‍ അക്കാലത്തു തന്നെ അഭേദ്യമായ ബന്ധമുണ്ടായിരുന്നതായിപുരാണ രേഖകളിൽ പറയുന്നു
മലയാള സാഹിത്യവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒരു ക്ഷേത്രമാണ് മലയിന്‍കീഴ് ക്ഷേത്രം. കണ്ണശ്ശഗീതയുടെ ജന്മത്തിന് സാക്ഷ്യം വഹിച്ച ഇടമാണ് ഈ ക്ഷേത്രം. ഇവിടെ ക്ഷേത്രഗോപുരത്തില്‍ വെച്ചാണ് കണ്ണശ്ശകവികളില്‍ മാധവപണിക്കര്‍ ഭാഷാ ഭഗവദ്ഗീത എഴുതിയത് എന്നാണ് വിശ്വാസം, ഭാഷാപിതാവായ എഴുത്തച്ഛനു മുമ്പു മലയിന്‍കീഴ് മാധവനാണ് ഭഗവദ്ഗീത മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.
മലയന്‍കീഴ് കൃഷ്ണനും ഓമനത്തിങ്കള്‍ കിടാവും മലയാളത്തിലെ ഏറ്റവും പ്രസിദ്ധ താരാട്ടുപാട്ടുകളില്‍ ഒന്നായ ഓമനത്തിങ്കള്‍ കിടാവോ എന്ന പാട്ടും ഈ ക്ഷേത്രവും തമ്മിലും ബന്ധമുണ്ട്. താരാട്ടിന്‍റെ കര്‍ത്താവായ ഇരിയമ്മന്‍തമ്പിയുടെ മകളാണ് കുട്ടികുഞ്ഞു തങ്കച്ചി. അവർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയിലായിരുന്നു താമസം . എങ്കിലും മലയന്‍കീഴ് കൃഷ്ണന്‍ കുട്ടികുഞ്ഞു തങ്കച്ചിക്ക് ഏറെ പ്രിയപ്പെട്ട ആളായിരുന്നു. ഒരു കാലത്ത് തിരുവനന്തപുരം നഗരത്തില്‍ വസിച്ചിരുന്നവരുടെ പോലും പ്രിയപ്പെട്ട ക്ഷേത്രമായിരുന്നു ഇത്.
ക്ഷേത്രത്തിലെത്തിയാല്‍ അതിമനോഹരമായ രീതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നു കാണാം .
വലിയ ഗോപുരവും നീണ്ട നടപ്പന്തലും ക്ഷേത്രത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. മുന്‍പ് പറഞ്ഞതുപോലെ തിരുവല്ലയിലെ പഞ്ചലോഹ വിഗ്രഹമാണിവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനും ഗണപതിയും, ശാസ്താവും, ബ്രഹ്മരക്ഷസ്സും, നാഗവും ആണ്.
ശ്രീകോവിലിന്റെ കഴുക്കോലില്‍ പുരാതന ലിപികള്‍ ഇന്നും സംരക്ഷിച്ചു വരുന്നുണ്ട് ,ഇവിടെ
എത്തിച്ചേരുവാന്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ കാട്ടാക്കട റൂട്ടില്‍ മലയിന്‍കീഴ് ജംഗ്ഷന് സമീപമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാങ്കുന്നുമല, എള്ളുമല എന്നീ രണ്ടു മലകളുടെ താഴ്വരയിലാണ് ഈ ക്ഷേത്രമുള്ളത്.
അയ്യങ്കോവിൽ ക്ഷേത്രം ,കോട്ടയം ജില്ല
========================================
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ രണ്ടു പ്രധാനമൂർത്തികൾ വിഷ്ണുവും (ഗോശാലകൃഷ്ണന് )അയ്യപ്പനും . വിഷ്ണു കിഴക്കോട്ടും അയ്യപ്പൻ പടിഞ്ഞാട്ടും ദർശനം .രണ്ടു നേരം പൂജയുണ്ട് തന്ത്രി മാന്യത്താറ്റ് ഉപദേവതാ ഗണപതി ഭുവനേശ്വരി, നനദുർഗ്ഗ ഭദ്രകാളി ഭദ്രകാളിയ്ക്കു നരത്തല നേദ്യമുണ്ട് (നാളികേരം ചേർത്ത വെള്ളച്ചോറ്).അയ്യപ്പന് ശനിയാഴ്ച ശർക്കര ഇല്ലാത്ത അട .ഇതൊരു പ്രത്യേകതയാണ് മുൻപ് മേടത്തിൽ ഉത്സവമുണ്ടായിരുന്നു ഇപ്പോൾ മേടത്തിലെ ഉത്രം ആഘോഷം മനയത്താറ്റ് ,ചെറുമണൽ നെടുംപുറം അയ്യോഴി വേലുമാൻകോവിൽ ഇല്ലക്കാരുടെ ക്ഷേത്രമാണ്
അയലൂർ അഖിലേശ്വര ശിവക്ഷേത്രം
===================================================================
പാലക്കാട് ജില്ലയിലെ അയ് ലൂരിൽ .നെന്മാറയ്ക്കടുത്ത് .പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് ശിവേലിയുമുണ്ട് .ഖരപ്രതിഷ്ഠയാണെന്നു ഐതിഹ്യം തപോ നിഷ്ഠനായ ശിവന് ആണെന്നും
പാർവ്വതീസമേതനാണെന്നും സങ്കല്പമുണ്ട് ഇവിടെ നന്ദി തെക്കേ നടയിലാണ് ഉപദേവൻ, ഗണപതി .അയലൂർ പുഴയുടെ തീരത്താണ് ക്ഷേത്രം തുലാത്തിലെ കറുത്തവാവ് ആറാട്ടായി നടത്തിയിരുന്ന ഉത്സവത്തിന് കുളങ്ങാട്ടു നായരുടെ അകമ്പടിയോടെ അയലൂർ പുഴയിലായാണ് ആറാട്ട് .ധനുവിലെ തിരുവാതിര രഥോത്സവം കൊടകര നായരുടെ ക്ഷേത്രമായിരുന്നു കൊടകര നായരുടെ സേനാനിയാണ് കുളങ്ങാട്ടു നായർ.
പല്ലവകാലഘ ട്ടത്തിലെ ക്ഷേത്രമാണെന്നു കരുതുന്നു അഖിലേശ്വരപുരം എന്നായിരുന്നു പേരെന്ന് എം അകില് ധാരാളമായി ഉണ്ടായിരുന്ന തിനാൽ അയിലൂർ ഇന്ൻസ് പേര് വ്സന്നു എന്നും പക്ഷം .പിന്നീട് കൊച്ചി രാജാവിന്റെക്ഷേത്രം ,ആയി. ഇപ്പോൾ കൊച്ച ദേവസം ബോർഡ് അയലൂരിൽ കുടുംബക്ഷേത്രവുമുണ്ട് .ഇവിടെ പ്രധാനമൂർത്തി കൊടുങ്ങല്ലൂർ ഭഗവതി .വടക്കോട്ടു ദർശനം .ഉപദേവതാ ഗണപതി. രണ്ടു നേരം പൂജയുണ്ട് .മേടത്തിലെ വിഷുവിനു പിറ്റേ ദിവസം വിഷുവേല. കന്ന്യാർകളിയുണ്ട് .ഇതും നാടുവാഴികൊടകര നായരുടേതായിരുന്നു .ഇപ്പോൾ നായർ സമാജം .ഐശ്വര്യം തരുന്ന പ്രദോഷ പൂജ
ഇവിടെ പ്രധാനമാണ്
തിന്മകളെ നിയന്ത്രിച്ചു നന്മകളാക്കി മാറ്റാനും പ്രദോഷ സമയത്തെ പൂജകൾ സഹായിക്കുന്നു എന്നർത്ഥം!
സദ്‌വികാരങ്ങളെ വിജൃംഭിതമാക്കി സന്തോഷത്തിന്റെ ഊർജത്തെ ഇന്ധനമാക്കിയാണ് ആനന്ദമെന്ന മോക്ഷാവസ്ഥയിലേക്കു മനസ്സിനെ നയിക്കേണ്ടത്. സാധകനിലെ നന്മകളെ അഥവാ സദ്ഗുണങ്ങളെ അധികരിപ്പിക്കുന്നതുവഴി മാത്രമേ തിന്മകളെ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ സാധിക്കുകയുള്ളു. ജഗദാനന്ദകാരനായ, നടരാജനായ ഭഗവാൻ ശ്രീപരമേശ്വരൻ കൈലാസത്തിൽ പാർവ്വതി സമേതനായി നടരാജനൃത്തം ചെയ്യുന്ന പുണ്യദിനം! ബ്രഹ്മാ-വിഷ്ണു തുടങ്ങി മറ്റു ദേവന്മാർ ജഗദ്പതികളുടെ ചുവടുകൾക്ക് താളമായി സർവ്വവാദ്യങ്ങളും മീട്ടും. ആ സമയത്തുള്ള ഭഗവാന്റെ പൂജ ദോഷങ്ങളെ അകറ്റി നന്മകളെ ആവാഹിച്ചു ഊർജസ്വലരാകാനും അതിനാലാണ് പ്രദോഷപൂജയ്ക്കു പ്രാധാന്യം കൽപ്പിക്കുന്നത്.
കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ട്.
തിങ്കളാഴ്ച വരുന്ന പ്രദോഷത്തിനും വൈശിഷ്ട്യമേറും. ശിവന് തിങ്കളാഴ്ചയും പ്രധാനമാണ്. അതിനാൽ അന്നുവരുന്ന പ്രദോഷത്തിന് സോമപ്രദോഷമെന്ന് വിശേഷപദവി നൽകി ആചരിക്കുന്നു. സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി ഭൗതികമായ അഭിവൃദ്ധി നല്‍കുന്ന വ്രതമാണിത്. ആദിത്യദശാകാലമുള്ളവര്‍ ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും.
· കൃഷ്ണപക്ഷവും ശനിയാഴ്ചയും ചേർന്നുവരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ്..
ശിവപ്രീതികരമായ വ്രതമാണ് പ്രദോഷവ്രതം. പ്രദോഷവ്രതാനുഷ്‌ഠാനം ഹൈന്ദവജീവിതരീതിയിൽ ഏറെ പ്രധാനമാണ്.ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം.അന്ന് കൂവളത്തിലകൊണ്ട് ശ്രീപരമേശ്വരനെ അർച്ചിച്ചാൽ സായൂജ്യം കൈവരുമെന്നാണ് വിശ്വാസം. “സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം” എന്നാണ് ശിവപുരാണത്തിൽ പറയുന്നത്.
ഉതിര്‍ക്കുന്നു ശിവക്ഷേത്രം എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം തൃശൂര്‍ നിന്നും തൃപ്രയാര്‍ ബസ്സില്‍ കയറി കാഞ്ഞാണിയില്‍ ഇറങ്ങി അരകിലോമീറ്റർ നടന്നാല്‍ ഒരു കുന്നിന്‍ മുകളില്‍ ക്ഷേത്രം ദരശിക്കാം . കിഴക്കോട്ടു ദര്ശന മേകി ശ്രീ മഹാദേവന്‍ വിരാജിക്കുന്നു. ഉപദേവന്മാരാകട്ടെ ഗണപതി,ഭദ്രകാളി,ശാ സ്താവ് ,ദുര്‍ഗ്ഗാ എന്നിവരാണ് .ശി വരാത്രിയ്ക്ക് കോടി കയറി എട്ടു ദിവസം ഉത്സവം ഗംഭീരമായി നടക്കുന്നു. ഇവിടുത്തെ തന്ത്രി പഴങ്ങാംപറമ്പ് മനക്കാരാന്. ഐതിഹ്യം പണ്ട് ആദിത്യനും,ഇന്ദ്രനും കാട്ടിയ ക്രൂരതയില്‍ ക്രുദ്ധനായ വായുദേവന്‍ ഹനുമാനെയും എടുത്ത് പാതാളത്തിലേയ്ക്ക് പോയി.വായുദേവന്റെ അഭാവത്തില്‍ ഭൂമി നിച്ച്ചലമായി .മഹാദേവന്‍ വായു ദേവനെ സമാധാനിപ്പിച്ചു. ഹനുമാന് ചിരംജീവി ആയി ജീവിക്കുവാന്‍ വരം നല്‍കി.പരമശിവന്‍ ഹനുമാന് ദര്ശനം നല്‍കി. അങ്ങിനെ ഹനുമാന്‍ ദർശിച്ച മൂര്‍ത്തീ ഭാവമാണ് തൃക്കുന്നു മഹാദേവന്‍ .ഈ കുന്നിനു താഴെ വിഷ്ണു ക്ഷേത്രവുമുണ്ട് പടിഞ്ഞാട്ടു ദര്ശനം ശിവക്ഷേത്രത്തിലെ ഉത്സവം പോലെയാണ് ഇവിടെയും ഉത്സവം മാങ്കോർ മന,പ ഴങ്ങാംപറമ്പ് മനക്കാരുടെ ക്ഷേത്രങ്ങളാണ്
.പ ഴങ്ങാംപറമ്പ് മനയ്ക്ക് കാഞ്ഞാണിയിൽ നിന്നും അരകിലോമീറ്റെർ തെക്കു ഭാഗത്ത് പാന്തോട് വിഷ്ണു ക്ഷേത്രവുമുണ്ട്
ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രം
കൊല്ലം ജില്ല
=========================================================
കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ഇവിടെ രണ്ടു ക്ഷേത്രമുണ്ട് .രണ്ടും കിഴക്കോട്ടു ദർശനം .ഒരു ക്ഷേത്രത്തിൽ പ്രധാനമൂർത്തി ശിവനും ഉപദേവത ഗണപതിയും .തൊട്ടടുത്ത ക്ഷേത്രത്തിൽ ശിവനും ദേവിയും ശാസ്താവും മൂന്ന് നേരം പൂജയുണ്ട് .മീനത്തിലെ അത്തം ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം 20 -25 ആനകളുണ്ടാകും ക്ഷേത്രം ആദ്യം നമ്പൂതിരിമാരുടെ കൈവശമായിരുന്നു അന്ന് ഒരു ശിവക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു നാടുവാഴിയുമായി അഭി പ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് കുമ്മല്ലൂർ വലിയതാനെ എന്ന മാടമ്പി വീട്ടുകാർ പുതിയ ക്ഷേത്രം പണിതു എന്ന് പുരാവൃത്തം .
ബ്രാഹ്‌മണർ തമ്മിൽ അഭി പ്രായവ്യത്യാസമുണ്ടായപ്പോഴോ മാടമ്പിയും ക്ഷേത്രഊരാളന്മാരുമായി അഭി പ്രായവ്യത്യാസമുണ്ടായപ്പോഴോ ആയിരിയ്ക്കണം പുതിയക്ഷേത്രം പണിതീർത്തിരിക്കുക കിഴക്കേടം ഉണ്ണിത്താന്മാരായിരുന്നു ഈ മാടമ്പി വീട്ടുകാരുടെ പിന്മുറ .ക്ഷേത്രം പിന്നീട് കുളങ്ങര നായരുടെ കൈവശം (കുളങ്ങര നായർ ക്ഷേത്രപൂജാരിയും ഒരു തരത്തിൽ ഉള്ള ദേശവാഴിയുമാണ്) .,ഇപ്പോൾ താഴെക്കര ,ഏറംകര വടക്കു,ഏറംകരതെക്കു, ചൂരപൊയ്യ കരക്കാരുടെ ക്ഷേത്രമാണ്
ചാത്തക്കുളം ശാസ്താവ് ,തൃശൂർ ജില്ല
===================================================================
തൃശൂർ ജില്ലയിലെ വല്ലച്ചിറയ്ക്കടുത്ത് ചത്തകുടത്ത് . തൃശൂർ -ഇരിങ്ങാലക്കുട റൂട്ടിലെ പൂച്ചുണ്ണി പാടത്ത് നിന്നും കിഴക്കു ഭാഗത്താണ് ഈ ക്ഷേത്രം. പ്രധാനമൂർത്തി ശാസ്താവ്. കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജയുണ്ട് .ഉപദേവതാ .ഗണപതി, സുബ്രമണ്യൻ ആറാട്ടുപുഴപൂരം പങ്കാളിയാണ് .പൂരം കഴിഞ്ഞാൽ ചാത്തക്കുടം ശാസ്താവിന്റെ ആനപ്പുറത്ത് തിരുവള്ള ക്കാവ് സ്സ്ഥാവും കയറും ഇവർ രണ്ടു പേരും ചേർന്നാണ് പൂരത്തിനടുത്ത ഉത്തരം നാളിൽ പഴയ പെരുവനം ഗ്രാമത്തിലെ ഗ്രാമബലി . ഊരകത്തമ്മയുടെ സഹോദരനാണന്നും സങ്കല്പമുണ്ട് ദേശമംഗലം മനവക ക്ഷേത്രമായിരുന്നു ഇപ്പോൾ കൊച്ചി ദേവസം വക .
ചളിങ്ങാട് സുബ്രഹ്മണ്യ ക്ഷേത്രം തൃശൂർ ജില്ല
=========================================
തൃശൂർ ജില്ലയിലെ കൈപ്പമംഗലത്ത് കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിലെ കൈപ്പമംഗലം കാള മുറിയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തആണ് ഈ ക്ഷേത്രം . രണ്ടു പ്രധാനമൂർത്തികൾ സുബ്രമണ്യനും വിഷ്ണുവും .വടക്കു ഭാഗത്ത് സുബ്രമണ്യൻ ,തെക്കു ഭാഗത്തു വിഷ്ണു. കിഴക്കോട്ടു ദർശനം .ഒരു നേരം പൂജ..തന്ത്രി പടിഞ്ഞാറേ മന .ഉപദേവതാ , ഗണപതി ശാസ്താവ് പുറത്ത് ഹിഡുംബൻ .അയിരൂർ കോവിലകം വക ക്ഷേത്രമായിരുന്നു. പിന്നീട് ഭരണം നാടുവാഴിയായ വാക്കയിൽ കൈമൾ .അയിരൂർ സ്വരൂപത്തിലെ തമ്പുരാന്റെ മക്കളാണ് വാക്കയിൽ കൈമൾമാർ .എന്നും മന്ത്രിമാർ ആയിരുന്നു ഇവർ എന്നും ഐതിഹ്യങ്ങൾ.
ചളിങ്ങാട് സുബ്രഹ്മണ്യ ക്ഷേത്രം തൃശൂർ ജില്ല ========================================= ചളിങ്ങാട് സുബ്രഹ്മണ്യ ക്ഷേത്രം തൃശൂർ ജില്ല ========================================= തൃശൂർ ജില്ലയിലെ കൈപ്പമംഗലത്ത് കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിലെ കൈപ്പമംഗലം കാള മുറിയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തആണ് ഈ ക്ഷേത്രം . രണ്ടു പ്രധാനമൂർത്തികൾ സുബ്രമണ്യനും വിഷ്ണുവും .വടക്കു ഭാഗത്ത് സുബ്രമണ്യൻ ,തെക്കു ഭാഗത്തു വിഷ്ണു. കിഴക്കോട്ടു ദർശനം .ഒരു നേരം പൂജ..തന്ത്രി പടിഞ്ഞാറേ മന .ഉപദേവതാ , ഗണപതി ശാസ്താവ് പുറത്ത് ഹിഡുംബൻ .അയിരൂർ കോവിലകം വക ക്ഷേത്രമായിരുന്നു. പിന്നീട് ഭരണം നാടുവാഴിയായ വാക്കയിൽ കൈമൾ .അയിരൂർ സ്വരൂപത്തിലെ തമ്പുരാന്റെ മക്കളാണ് വാക്കയിൽ കൈമൾമാർ .എന്നും മന്ത്രിമാർ ആയിരുന്നു ഇവർ എന്നും ഐതിഹ്യങ്ങൾ. തൃശൂർ ജില്ലയിലെ കൈപ്പമംഗലത്ത് കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിലെ കൈപ്പമംഗലം കാള മുറിയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തആണ് ഈ ക്ഷേത്രം . രണ്ടു പ്രധാനമൂർത്തികൾ സുബ്രമണ്യനും വിഷ്ണുവും .വടക്കു ഭാഗത്ത് സുബ്രമണ്യൻ ,തെക്കു ഭാഗത്തു വിഷ്ണു. കിഴക്കോട്ടു ദർശനം .ഒരു നേരം പൂജ..തന്ത്രി പടിഞ്ഞാറേ മന .ഉപദേവതാ , ഗണപതി ശാസ്താവ് പുറത്ത് ഹിഡുംബൻ .അയിരൂർ കോവിലകം വക ക്ഷേത്രമായിരുന്നു. പിന്നീട് ഭരണം നാടുവാഴിയായ വാക്കയിൽ കൈമൾ .അയിരൂർ സ്വരൂപത്തിലെ തമ്പുരാന്റെ മക്കളാണ് വാക്കയിൽ കൈമൾമാർ .എന്നും മന്ത്രിമാർ ആയിരുന്നു ഇവർ എന്നും ഐതിഹ്യങ്ങൾ.
ചമ്പ്ര കുളങ്ങര അയ്യപ്പക്ഷേത്രം പാലക്കാട് ജില്ല
===========================================================
പാലക്കാട് ജില്ലയിലെ കോട്ടായി പഞ്ചായത്തിൽ .പാലക്കാട് -തിരുവില്വാമല റൂട്ടിലെ കോട്ടായി മേജർ റോഡ് ജംഗ്ഷനിൽ നിന്നും അറ കിലോമീറ്റര് അകലെ. പ്രധാനമൂർത്തി അയ്യപ്പൻ പൂർണ്ണ പുഷ്കല സമേതനാണ് സ്വയം ഭൂഎന്നാണ് വിശ്വാസം ചമ്രവട്ടത്തിൽ നിന്നും ഭജിച്ച് കിണ്ടിയിലാക്കി കൊണ്ടുവന്നു എന്നും കുളത്തിൽ സ്വയഭൂവായി അവതരിച്ചു എന്നും ഐതിഹ്യങ്ങൾ കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് തന്ത്രി പനാവൂർ . വൃശ്ചികത്തിലെ ഉത്രം ,അത്തം ആഘോഷം പഴയ നമ്പൂതിരി ഉപഗ്രാമമായിരുന്നു .ഈ പ്രദേശം അവസാനം വടക്കാഞ്ചേരി മന മുണ്ടായമനക്കാരുടെ ക്ഷേത്രമായിരുന്നു. ഇപ്പോൾ എഛ് ആർ.&സി ,ഇ യുടെ നിയന്ത്രണത്തിൽ .ഈ ക്ഷേത്രത്തിനടുത്ത് രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് വിഷ്ണു ക്ഷേത്രവും ,ശിവക്ഷേത്രവും ആദ്യം ഇവിടെ നരസിംഹമൂർത്തിയുടെ സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ച വിഷ്ണു ക്ഷേത്രമായിരുന്നു ഈ ക്ഷേത്രത്തിന്റെ തൊട്ടു മുന്നിൽ കുളം .കുളത്തിന്റെ കിഴക്കേ കരയിലാണ് ശിവക്ഷേത്രം തെക്കേ കരയിൽ
ചമ്പ്ര കുളങ്ങര അയ്യപ്പനും കരിയാം കൊട്ട് അഞ്ചുമൂർത്തി ക്ഷേത്രവും ചമ്പ്ര കുളങ്ങര ദേവസം വകയാണ് .ഈ ഗ്രാമത്തിൽ തിരങ്ങാട്ടു മനക്കാരുടെ രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് .ചെമ്പൈ ശിവക്ഷേത്രവും പെരികുളങ്ങര ഭഗവതിയും . ഈ ഗ്രാമത്തിൽ ജനിച്ച ചെമ്പൈ വൈദ്യ നാഥ ഭാഗവതരുടെ ഉപാസനാമൂർത്തി ചെമ്പൈ ശിവക്ഷേത്രത്തിലെ ശിവനായിരുന്നു എന്ന് കരുതുന്നുണ്ട് ,വട്ട ശ്രീകോവിലാണ് പടിഞ്ഞാട്ടു ദർശനം .കിഴക്കോട്ടു ദർശനമായി പാർവതിയുമുണ്ട് .കൂടാതെ പാലക്കാട് റൂട്ടിലെ അത്തലൂരിൽ അത്താഴനെല്ലൂർ ശിവക്ഷേത്രവുമുണ്ട് .
കൊച്ചുകടവ് ത്രിവിക്രമപുരം ക്ഷേത്രം ,തൃശൂർ
========================================================================
തൃശൂർ ജില്ലയിലെ കുഴൂർ പഞ്ചായത്തിൽ .മാള ആലുവ റൂട്ടിൽ കൊച്ചു കടവ് സ്റ്റോപ്പ്. രണ്ടു പ്രധാന മൂർത്തികൾ രണ്ടും ശ്രീകൃഷ്ണന്മാർ രണ്ടു ശ്രീകോവിൽ. രണ്ടുംകിഴക്കോട്ടു ദര്ശനം രണ്ടുനേരം പൂജയുണ്ട് തന്ത്രി തരണനെല്ലൂർ ഒരു ശ്രീകൃഷ്ണനെ കുമ്പടിയിൽ നിന്നും കൊണ്ടുവന്നതാണ് ഉപദേവത ഭദ്രകാളി. പടിഞ്ഞാട്ടു ദർശനം .ആലപ്പാട്ട് പുനർവട്ടത്തു ഇളബ്രകോട്ടത്ത് മനക്കാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ നാട്ടുകാരുടെ ഒരു കമ്മിറ്റി
കൊച്ചി ജനാർദ്ദന ക്ഷേത്രം
==================================================
ദത്താത്രേയൻ .അംശാവതാരങ്ങൾ പുരുഷൻ,കപിലൻ, യജ്ഞമൂർത്തി ,വ്യാസൻ ധന്വന്തരി ,വൈകുണ്ഠനാഥൻ അനന്തൻ ,ത്രൈലോക്യമോഹന ,വിശ്വരൂപ ,ലക്ഷ്മിനാരായണൻ ഹയഗ്രീവൻ,ആദിമൂർത്തി,ജലാശയൻ ,ധർമ്മം ,വരദരാജൻ ,രംഗനാഥൻ ,വെങ്കിടേശൻ ,വിഠോബൻ,ജഗന്നാഥൻ നരനാരായണൻ ,മന്മഥൻ ,ദത്തത്രേയൻ ,ഹരിഹരപിതാമഹൻ എന്ന് 'രൂപമണ്ഡന' .
അരയു കുളങ്ങര ശ്രീകൃഷ്ണക്ഷേത്രം ആലപ്പുഴജില്ല,പെരുമ്പളം ദ്വീപിൽ
=====================================================================
ആലപ്പുഴജില്ലയിലെ പെരുമ്പളം ദ്വീപിൽ . ചേർത്തല താലൂക്കിലെ പെരുമ്പളം പഞ്ചായത്തിൽ .മൂന്നരമൈൽ നീളവും ഒന്നരമൈൽ വീതിയുമുള്ള ഒരു ദ്വീപാണ് പെരുമ്പളം അരൂക്കുറ്റി റൂട്ടിലെ പാണാവള്ളി കടത്ത് കടന്നും ഈ പെരുമ്പള്ളിയിൽ എതതാം .വൈക്കം റൂട്ടിലെ പൂത്തോട്ടയിൽ നിന്നും ബോട്ട് വഴിയും ഇവിടെ എ ത്താം ഇവിടെ പ്രധാനമൂർത്തി ശ്രീകൃഷ്ണൻ. ബാലഗോപാല സങ്കല്പം കിഴക്കോട്ടു ദര്ശനം തന്ത്രി പുലിയന്നൂർ. നാല് നേരം പൂജയുണ്ട് .ഉപദേവതാ ഗണപതി ശിവൻ, ഭഗവതി ശാസ്താവ്,രക്ഷസ്സ് .മീനത്തിലെ തിരുവോണം ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം പഴയകാലത്ത് ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചിരുന്നു പുഴനീന്തിച്ചാണ് കൊണ്ടുവരുന്നത് പുഴയിൽ ആനച്ചാൽ ഉണ്ടായിരുന്നു. ഇപ്പൊ, ചങ്ങാടത്തിൽ കൊച്ചി കോഴിക്കോട് യുദ്ധകാലത്തോ കോഴിക്കോട് വള്ളുവക്കോനാതിരി യുദ്ധകാലത്തോ മലബാറിൽ നിന്നും കൊച്ചിയിൽ എത്തിയ 56 നമ്പൂതിരി ഇല്ലക്കാർക്കും മൂന്നു നായർ വീട്ടുകാർക്കും കൊച്ചി രാജാവ് നൽകിയ സ്ഥലമാണ് ഈ ദ്വീപെന്നും പഴമ. വന്ന ഇല്ലക്കാരിൽ ചിലതു( അമ്പാട്ട് വെള്ള എടവനക്കാട് നെടുമ്പറത്ത് പൂങ്കാവുമന )പോര്ടുഗീസ് ക്യാപ്ടൻ ആൽബുക്കർക്ക് ദ്വീപിലെ വെള്ളിയിൽ മന കൊള്ളയടിച്ചു മനയിലെ ശ്രീകൃഷ്ണക്ഷേത്രം നശിപ്പിച്ചു .അഞ്ജനക്കല്ലിൽ തീർത്ത വിഗ്രഹം കുളത്തിലെറിഞ്ഞു പിന്നീട് വെള്ളിയിൽ മനക്കാർ അമ്പലപ്പുഴയിൽ നിന്നും കൊണ്ട് വന്ന ബാലഗോപാലവിഗ്രഹം നായർ പ്രമാണികൾ തീർത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം . ക്ഷേത്രം പിന്നീട് ഇടപ്പള്ളി സ്വരൂപത്തിന്റെ കൈവശമായി .ഇപ്പോൾ ക്ഷേത്ര സംരക്ഷണ സമിതി . പെരുമ്പളം ദ്വീപിൽ 35 ക്ഷേത്രങ്ങളുണ്ടായിരുന്നു എന്നാണ് പുരാവൃത്തം ഇതിൽ ഏറ്റവും വലിയ ക്ഷേത്രം ഇടങ്കേ റ്റിൽ വാര്യത്തിന്റെ കൈവശമുണ്ടായിരുന്ന പനമ്പുകാട് ഭദ്രകാളി ക്ഷേത്രമായിരുന്നു ആൽബുക്കർക്കു ഈ ക്ഷേത്രം കൊള്ളയടിച്ചപ്പോൾ വാര്യത്തെ ചക്കി വാരസ്യാർ തകർന്ന ഭദ്രകാളിക്ഷേത്രത്തിൽ നിന്നും തിരി കൊളുത്തി ,ആതിരി കൊണ്ട് പട്ടാളക്കാരുടെ
ടെന്ടു കൾക്ക് തീകൊളുത്തി .പുറത്ത് ചാടിയ നിരവധി പട്ടാളക്കാരെ വെട്ടി കൊന്നു എന്ന് പി.എൻ പെരുമ്പളം.ഈ ദ്വീപിൽ പെരണ്ടൂർ ദുർഗ്ഗാ ക്ഷേത്രമുണ്ട് ഇവിടെ കാര്ത്യായനിയാണ് . കായലിൽ നിന്നും 10 മീറ്റർ മാത്രം അകലമുള്ളൂ ഈ ക്ഷേത്രത്തിനു ഇവിടത്തെ കിണറ്റിലെ വെള്ളത്തിനു ഉപ്പു രസമില്ല. ആൽബുക്കർക്കു ഈ ക്ഷേത്രവും കൊള്ളയടിചു തകർത്തിരുന്നു ഇപ്പോൾ കാണുന്ന ആചെറിയ ക്ഷേത്രം ഇടപ്പള്ളി സ്വരൂപം പണിതീർത്തതാണ് .ഇടപ്പള്ളിയിലും പേരണ്ടൂർ ക്ഷേത്രമുണ്ട് .ഇത് 108 ദുര്ഗാലയങ്ങളിൽ ഒന്നാണ് ഇതിൽ ഏതു ഭഗവതി ക്ഷേത്രമാണ് ആദ്യം ഉണ്ടായതെന്ന് അറിയില്ല. ഈ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് ഒന്നര ഫർലോങ് നീളത്തിൽ രാമയ്യൻ ദളവ മൂന്നാൾ പൊക്കം വരുന്ന മണൽ കോട്ട നിർമിച്ചിരുന്നു .പീരങ്കി വെടികൾ മണൽ കൂമ്പാരത്തിൽ പുതഞ്ഞു പോകും ഇതിനു വേണ്ടി ദ്വീപിൽഎത്തിയ ദളവ മുണ്ടയ്ക്കൽ ഭവനത്തിലെ സുന്ദരിയായ കുഞ്ചുണ്ണൂലിയെ തിരുവനന്തപുരത്തേയ്ക്ക് കൂട്ടികൊണ്ടുപോയി രാജാവിന്റെ കെട്ടിലമ്മയാക്കിയെന്നും പഴമ. ഏറ്റവും നല്ലതെല്ലാം മഹാരാജാവിനു എന്നായിരുന്നു ദളവയുടെ നയമത്രെ കൂടാതെ പള്ളിപ്പാട്ട് ദേവിക്ഷേത്രംശാസ്താങ്കൽ ക്ഷേത്രം കോയിക്കൽ ദേവി ക്ഷേത്രം
ഉണിക്കമ്പത്തു വനദുർഗ്ഗാക്ഷേത്രം കുഞ്ഞിതയ്യിൽ ശാസ്താവ് തുടങ്ങിയ ക്ഷേത്രങ്ങളും ഉണ്ട്.
കീഴറ കൂലോം കണ്ണൂർ ജില്ല
=====================================================
കണ്ണൂർ ജില്ലയിലെ കീഴറയിൽ ചെറുകുന്നിനടുത്ത് ചെറുകുന്ന് അന്നപൂർണേശ്വരിയുമായി ബന്ധമുള്ള ക്ഷേത്രമാണ് കീച്ചേരി അഞ്ചാം പീടിക പാന്തോട്ടം വഴി കണ്ണൂർ -പയ്യന്നൂർ റൂട്ടിൽ .പ്രധാനമൂർത്തി ഭദ്രകാളി തായ്പരദേവത എന്ന് സങ്കല്പം കൂടാതെ മണിയം ക്ഷേത്രപാലനും സങ്കല്പമുണ്ട് ചെങ്കല്ലിൽ പലകവച്ചു
ശുലപ്രതിഷ്ഠയാണ് പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂയുണ്ട്. കിഴക്കു ഭാഗത്ത് നടയുണ്ടങ്കിലും തുറക്കില്ല. കുംഭം രണ്ടു മുതൽ ഏഴ് വരെ കളിയാട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിനു ടിക്ക് കലശമുണ്ട് .ഇതൊരു പ്രത്യേക ചടങ്ങാണ് .തീയ്യരാണ് ദിക്പാലകന്മാർക്കുവേണ്ടി നടത്തുന്ന ചടങ്ങിൽ കലശം എടുക്കേണ്ടത് മകരം 25 നു കലശത്തിനു നെല്ലളക്കും അന്ന് മുതൽ കലശക്കാർ വ്രതമനുഷ്ടിയ്ക്കും കുംഭം 3 ,4 അർധരാത്രി ചൂട്ടു വെളിച്ചക്കാരുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്നും നാലു പേർ തലയിൽ കലശംഎഴുന്നള്ളിച്ചു പുറപ്പെട്ടു നിശ്ചിത സ്ഥലത്തു നിന്നുംവേര്പിരിഞ്ഞു കീഴറയുടെ നാല് അതിർത്തികളിലും ഓടികൊണ്ടുപോയി കലശം വയ്ക്കും വണ്ണാന്മാരാണ് ഇവിടത്തെ തെയ്യം ചിറയ്ക്കൽ കോവിലകം വക ക്ഷേത്രമാണ്