2020, ജൂൺ 29, തിങ്കളാഴ്‌ച

ധ്രുവന്റെ കഥ



ധ്രുവന്റെ കഥ    

പ്രിയവ്രതനും ഉത്താനപാദനും സ്വയംഭുവമനുവിന്റെ പുത്രന്മാരായിരുന്നു . ജേഷ്ഠനായ  പ്രിയംവതൻ ലൗകിക കാര്യങ്ങളിൽ താല്പര്യമില്ലാതെ വിഷ്ണുഭഗവാനെ ധ്യാനി ക്കുന്നതിലേയ്ക്കായി വളരെ ചെറുപ്പത്തിലെ തന്നെ ഹിമാലയത്തിലേയ്ക്ക് പോയി . അതോടെ രാജ്യഭരണം നീതിമാനും ധർമ്മിഷ്ടനുമായ ഉത്താനപാദനിൽ വന്നു ചേർന്നു . നല്ലൊരു ഭരണാധികാരിയായിരുന്നു ഉത്താനപാദൻ . അദ്ദേഹത്തിന്റെ ഭാര്യമാരായിരുന്നു . സുനീതിയും സുരുചിയും . ഗർവ്വിഷ്ഠയും സുന്ദരിയുമായിരുന്നു സുരുചി . ധർമ്മിഷ്ഠയും ഈശ്വരഭക്തയുമായിരുന്നു സുനീതി . സുന്ദരിയായ സുരുചിയുടെ ബാഹ്യസൗന്ദര്യത്തിൽ ആകൃഷ്ടനായ രാജാവ് സദാസമയവും സുരുചിയോടൊപ്പമായിരുന്നു . സുനീതിയുടെ ആന്തരിക സൗന്ദര്യമോ സത്ഗുണങ്ങളോ അദ്ദേഹത്തെ ആകർഷിച്ചില്ല . കാലം കഴിഞ്ഞപ്പോൾ സുരുചിയിലും സുനീതിയിലും രാജാവിന് ഓരോ പുത്രന്മാർ ജനിച്ചു . സുരുചിയുടെ മകന് ഉത്തമൻ എന്നും സൂനീതിയുടെ പുത്രന് ധ്രുവനെന്നും അദ്ദേഹം നാമകരണം ചെയ്തു . സുരുചിയോടുള്ള പ്രമാധിക്യത്താൽ രാജാവ് ഉത്തമനെ കൂടുതലായി നേഹിച്ചു . തന്റെ മകനെ അവഗണിക്കുന്നതറിഞ്ഞ സുനീതി അതിൽ വളരെയധികം വേദനിച്ചു . ദുഖാർത്തയായ സുനീതി സദാസമയവും വിഷ്ണുവിനെ ഭജിച്ചും വതങ്ങൾ നോറ്റും അന്തപുരത്തിനുള്ളിൽ തന്നെ കഴിഞ്ഞു . - കാലങ്ങൾ കഴിഞ്ഞുപോയി . ഒരുനാൾ ഉത്തമനും ധ്രുവനും തങ്ങളുടെ ക്രീഡകൾ കഴിഞ്ഞ് പിതാവിന്റെ മടിയിൽ ചെന്നിരുന്നു . അതേ സമയം അവിടെയെത്തിയ സുരുചി അതുകണ്ട് കോപിഷ്ഠയായി . അസൂയ മൂത്ത സുരുചി ധ്രുവനെ അച്ഛന്റെ മടിയിൽ നിന്നും തള്ളിമാറ്റി . കോപത്തോടെ ശാസിച്ചു . - “ മഹാരാജാവിന്റെ മടിയിൽ കയറിയിരിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു . സർവ്വലോകത്തിന്റേയും രാജാവായ അദ്ദേഹത്തിന്റെ മടിത്തടം നിന്നെ പോലുള്ളവർക്ക് കയറിയിരിക്കാനുള്ളതല്ല . ആ അധികാരം എന്റെ പുത്രനായ ഉത്തമന് മാത്രമാണുള്ളത് . സദാ സമയവും അന്തപുരത്തിനുള്ളിൽ വിഷ്ണുവിനെ ഭജിച്ചു കഴിയുന്ന നിന്റെ മാതാവ് രാജാവിന്റെ കാര്യങ്ങൾ നോക്കുന്നുണ്ടോ , ഞാൻ അദ്ദേഹത്തിന്റെ പ്രിയപത്നിയാണ് . അദ്ദേ ഹത്തിന്റെ എല്ലാകാര്യങ്ങളും നോക്കുന്നത് ഞാനാണ് , ധിക്കാരിയായ നിനക്ക് അദ്ദേഹ ത്തിന്റെ മടിയിൽ ഇരിക്കണമെന്നുണ്ടെങ്കിൽ നീ നിന്റെ അമ്മയെ പോലെ വിഷ്ണുഭഗ വാനെ തപസ്സുചെയ്യു " . - - അതുകേട്ട് ദുഖിതനായ ആ പിഞ്ചുബാലൻ തന്റെ മാതാവിന്റെ സമീപത്തെത്തി വിഷമം അറിയിച്ചു . തന്റെ പുത്രന് നേരിടേണ്ടി വന്ന യാതനകളോർത്ത് ആ മാതൃഹൃദയം തപിച്ചു , അവൾ മകനെ തലോടി കൊണ്ട് പറഞ്ഞു . - “ പുത്രാ , നാമെല്ലാം 
പൂർവ്വജന്മങ്ങളുടെ ഫലമാണ് അനുഭവിക്കുന്നത് . വിധിയെ മാറ്റി മറിക്കാൻ ആർക്കും കഴിയില്ല . ഭാഗ്യദോഷിയായ എന്നിൽ വന്നുപിറന്നതാണ് നിന്റെ ഭാഗ്യദോഷം , മുൻജന്മസുകൃതം കൊണ്ടാണ് സൂരുചിയ്ക്ക് എല്ലാ സ്നേഹവും അനുഭ വിക്കാൻ കഴിയുന്നത് . നിന്റെ മുൻജന്മപാപങ്ങൾ തീരുവാൻ നീ വിഷ്ണുഭഗവാനെ അഭയം പ്രാപിക്കുക , നദികൾ സാഗരത്തിൽ വന്നുചേരുന്നതു പോലെ നിന്നിലെ ഭക്തിയും ശുദ്ധിയും അനുസരിച്ച് അദ്ദേഹം എ ്നെങ്കിലും നിന്നിൽ പ്രസാദിക്കും . അതുവരെ നി കാത്തിരിക്കുക . പ്രായപൂർത്തിയായി കഴിഞ്ഞാൽ നിനക്ക് അദ്ദേഹത്തെ തപസ്സു ചെയ്ത് പ്രസാദിപ്പിക്കുവാൻ കഴിയും ". 
- അമ്മ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ശിശുവായ ധ്രുവന്റെ മനസ്സിന്റെ വേദനയെ ശമിപ്പിക്കാൻ കഴിഞ്ഞില്ല . വിഷാദമഗ്നനായ അവൻ കൊട്ടാരത്തിൽ നിന്നും പുറത്തുകട ന്നു . എങ്ങാട്ടെന്നില്ലാതെ നടന്ന അവൻ തന്റെ യാത്രമദ്ധ്യ സപ്തർഷിമാരായ മരീചി , അതി , അംഗിരസ്സ് , പുലസ്ത്യൻ , പുലഹൻ , ക്രതു , വസിഷ്ഠൻ എന്നിവരെ കണ്ടു . അവർ ബാലനായ ധ്രുവന്റെ സമീപമെത്തി യാത്രാ ഉദ്ദേശ്യം ആരാഞ്ഞു . താൻ ശ്രീഹരിയെ തപസ്സുചെയ്ത് പ്രീതിപ്പെടുത്താൻ വനത്തിലേയ്ക്ക് പോകുകയാണെന്ന് അവൻ അവ രോട് പറഞ്ഞു . ഇത്ര ചെറുപ്പത്തിലെ തന്നെ ധ്രുവന് ജീവിതവിരക്തി വരുവാൻ എന്താണ് കാരണമെന്ന് അവർ അന്വേഷിച്ചു . തനിക്ക് നേരിട്ട അപമാനത്തിന്റെ കഥ ധ്രുവൻ അവ രോട് പറഞ്ഞു . അതുകേട്ട് മഹർഷിമാർ അവനോട് ക്ഷത്രിയന്റെ മനോബലത്തെ കുറിച്ച് പുകഴ്ത്തി . തുടർന്ന് പറഞ്ഞു . " കഴിഞ്ഞ ജന്മത്തിൽ സൂകൃതിയും വിഷ്ണുഭക്തനുമായ ഒരു വിപ്രനായിരുന്നു നീ . തന്റെ കൂട്ടുകാരനായ രാജകുമാരന്റെ ഭൗതികമായ ഐശ്വര്യങ്ങളിൽ ആകൃഷ്ടനായി തനിക്കും ഒരു രാജകുമാരന്റെ ജന്മം ലഭിക്കണമെന്ന് ആഗ്രഹിച്ചു . ആ ആഗ്രഹസാഫല്യ മായിട്ടാണ് നീ ഈ ജന്മം രാജകുമാരനായി ജനിച്ചത് . ഭൗതിക ജീവിതത്തിലെ സുഖദു ഖങ്ങളെ കുറിച്ച് നിനക്കിപ്പോൾ ബോധം വന്നിരിക്കും . സുഖമുള്ളിടത്ത് ദുഖമുണ്ട് . ഇവയൊന്നും ശാശ്വതങ്ങളല്ല . കേവലം അല്പായുസ്സു ക്കളായ ദുഖത്തിൽ നിന്നുള്ള നേരിയ വിരാമം മാത്രമാണ് സൂഖം . കരുണാമയനും പരമാത്മാവുമായ വിഷ്ണുവിന്റെ പാദങ്ങളിൽ മുക്തി യഥാർത്ഥ സുഖം . അതിനെക്കാൾ വലു തായി വേറൊന്നുമില്ല . നീ അദ്ദേഹത്തെ ഭജി ച്ചാലും . വിഷ്ണു സന്തോഷിച്ചാൽ ലഭിക്കാ ത്തതായി യാതൊന്നുമില്ല . നിന്നെപോലെ ഉത്തമനായ ഭക്തന്റെ മുന്നിൽ അദ്ദേഹം പ്രസാദിക്കുക തന്നെ ചെയ്യും , വിഷ്ണുവിനെ പ്രസാദിച്ചാണ് ഇന്ദ്രന് ദേവേന്ദ്രപദം ലഭിച്ചത് . വാസുദേവനെ ഭജിച്ചാൽ തീർച്ചയായും നിന്റെ ദുഃഖ ങ്ങൾ ശമിക്കുന്നതാണ് " , ഇതുകേട്ട ധ്രുവൻ മുനിമാരോട് ആരാഞ്ഞു . - - * മുനിമാരേ , വിഷ്ണുഭഗവാനെ പ്രസാ ദിപ്പിക്കുവാൻ ഞാനേതു വിധത്തിലാണ് അദ്ദേഹത്തെ ആരാധിക്കേണ്ടത് ? എന്തു മന്ത്രമാണ് ഞാൻ ജപിക്കേണ്ടത് ? ദയവായി പറഞ്ഞു തന്നാലും . "ലഭിക്കുമ്പോഴുള്ള പറഞ്ഞു | ധ്രുവന്റെ സംശയം കേട്ട ഋഷിമാർ പറഞ്ഞു . “ ധ്രുവകുമാരാ , ഭൗതികമായ ആഗ്രഹങ്ങളാണ് നമ്മെ ഭഗവാനിൽ നിന്നും അകറ്റി നിർത്തുന്നത് . അതിനാൽ നീ ഇന്ദ്രിയങ്ങളേയും മനസ്സിനെയും ബാഹ്യപ്രപഞ്ചത്തിൽ നിന്നും വേർതിരിച്ച് വിഷ്ണുവിൽ ലയിപ്പിക്കുക . അനന്തരം ശുദ്ധമായ ഹൃദയത്തോടും നിഷ്കളങ്കമായ ഭക്തിയോടും കൂടി നിഷ്കാമനായി " ഓം വാസുദേവായ നമഃ , ഓം നാരാ യണായ നമഃ , ' എന്നിവയിലേതെങ്കിലും ജപിക്കുക . നിന്റെ പിതാമഹനായ സ്വയംഭൂമ നുവിന് കൈവല്യം സിദ്ധിച്ചത് ഈ മന്ത്രങ്ങൾ ജപിച്ചിട്ടാണ് . നീയും അതുതന്നെ പിൻതു ടരുക ".

 ധ്രുവന്റെ  നക്ഷത്രപദവി -  

സപ്തർഷികളിൽ നിന്നും ഉപദേശം സ്വീകരിച്ച ധ്രുവൻ യമുനാനദീതീരത്തുള്ള മധു വനം എന്ന പുണ്യപ്രദേശത്തേയ്ക്ക് പോയി . മധു എന്ന രാക്ഷസൻ വസിച്ചിരുന്നതു കൊണ്ടാണ് ആ വനത്തിന് മധുവനം എന്ന പേര് ലഭിച്ചത് . ആ കൊടും കാനനമധ്യ ത്തിൽ ധ്രുവൻ ഏകാഗ്രമായ മനസ്സോടെ വിഷ്ണുവിനെ തപസ്സു ചെയ്യാൻ ആരംഭിച്ചു . ആരംഭഘട്ടങ്ങളിൽ അപൂർവ്വമായി മാത്രം കായ്കനികൾ ഭക്ഷിച്ചിരുന്ന ധ്രുവൻ ദിനങ്ങൾ പിന്നിട്ടപ്പോൾ കേവലം ജലപാനം മാത്രമായി . മാസങ്ങൾ കടന്നു പോക ഭക്ഷണം വായു മാത്രമായി . എന്നിട്ടും വിഷ്ണുഭഗവാൻ പ്രീതനല്ലായെന്നറിഞ്ഞ ധൂവൻ പ്രാണൻ , അപാനൻ , സമാനൻ , ഉദാനൻ , വ്യാനൻ , തുടങ്ങിയ സർവ്വപാണങ്ങളേയും നിയന്ത്രിച്ച് ' ഓം ശ്രീ നാരായണായ നമഃ ' എന്ന പ്രണവ മന്തത്തിൽ സർവ്വവും അധിഷ്ഠിതമാക്കി . - ധ്രുവന്റെ തപശക്തിയാൽ ഭൂമീദേവിയ്ക്ക് അവന്റെ ഭാരം താങ്ങാൻ കഴിയാതെയായി . സമുദ്രങ്ങൾ ഇളകിമറിഞ്ഞു . പർവ്വതങ്ങൾ ഉരുകിയൊലിച്ചു . നിയന്ത്രണം വിട്ട വായു ദേവൻ ധരണിയിലാകെ ആഞ്ഞടിച്ചു . ഉദയാസ്തമയങ്ങൾ തിരിച്ചറിയാത്ത വിധം ഗഗനം കാർമേഘങ്ങളാൽ നിറഞ്ഞു . ധ്രുവന്റെ തപസ്സ് മുടക്കുവാൻ ദേവന്മാർ തീരുമാനിച്ചു . അവർ മായാസിദ്ധി കൊണ്ട് സുനീതിയെ സൃഷ്ടിച്ചു . മായാസൂനീതി ധ്രുവന്റെ സമീപി ത്തെത്തി . പലതും പറഞ്ഞു എന്നാൽ ധ്രുവനെ അതൊന്നും സ്വാധീനിച്ചില്ല . - - ധ്രുവന്റെ തപസ്സിന് ഭംഗം വരുത്താനായി അസുരന്മാർ അവന്റെ മുന്നിൽ ഭീകരരൂപത്തിൽ നൃത്തം ചെയ്തു . ക്രൂരന്മാരായ മൃഗങ്ങളുടെ രൂപത്തിൽ ഗർജിച്ചു . വിഷ്ണു വിൽ മാത്രം മനസ്സുറപ്പിച്ച ധ്രുവൻ ഇതൊന്നും അറിഞ്ഞതേയില്ല . ധ്രുവന്റെ തപസ്സ് മൂടക്കാൻ സാധിക്കില്ലായെന്നറിഞ്ഞ് ദേവന്മാർ അവസാനം ബ്രഹ്മദേവനേയും മഹേശ്വരി നയും മഹാഋഷിമാരെയും കൂട്ടി വൈകുണ്ഠത്തിലെത്തി . വിഷ്ണുഭഗവാനെ വിവരം ധരിപ്പിച്ചു . ധ്രുവരാജകുമാരനെ എങ്ങനെയെങ്കിലും തപസ്സിൽ നിന്ന് പിൻതിരിപ്പിക്കണ മെന്ന് അഭ്യർത്ഥിച്ചു . ഇതുകേട്ട് വിഷ്ണുഭഗവാൻ അരുളിചെയ്തു .
“ ദേവന്മാരേ , തന്നിൽ തന്നെ ലയിച്ച് ഭക്തിയോടു കൂടി സർവ്വതും മറന്ന് നിസ്വാർത്ഥ നായി തപസ്സുചെയ്യുന്ന ധ്രുവനിൽ ഞാൻ പ്രസാദിക്കുന്നതാണ് . നിങ്ങളെല്ലാവരും ശാന്തരായി സ്വസ്ഥാനങ്ങളിലേയ്ക്ക് മടങ്ങുക . ലോകത്തിൽ വച്ച് ശ്രഷ്ഠമായ സ്ഥാനം തന്നെ ഞാനവന് വരമായി നൽകുന്നതാണ് . ആശങ്കപ്പെടേണ്ടതില്ല . - - ഇതുകേട്ട ഇന്ദ്രാദി ദേവന്മാരും ബ്രഹ്മദേവന്മാരും മഹേശ്വരനും നാരായണനെ വണങ്ങി വൈകുണ്ഠത്തിൽ നിന്നും മടങ്ങി . തുടർന്ന് വിരാട് രൂപിയായ വിഷ്ണുഭഗവാൻ ധ്രുവന് മുന്നിൽ പ്രത്യക്ഷപ്പെട്ടു . സകല ജീവജാലങ്ങളിലും അധിവസിക്കുന്ന എന്നാൽ ഭക്തർക്ക് മാത്രം ദർശനീയനുമായ ഭഗവാനെ കണ്ട് ധ്രുവൻ ആനന്ദപുളകിതനായി . അവൻ ' നാരായണജയ നാരായണജയ ' എന്ന് മാത്രം ജപിച്ചു കൊണ്ട് വിഷ്ണു ഭഗവാനെ വണങ്ങി നിന്നു . അപ്പോൾ ഭഗവാൻ അവനോട് പറഞ്ഞു . - " വത്സാ , സ്വയംഭുവമനുവിന്റെ പൗത്രനായ നിന്നിൽ ഞാൻ സംപ്രീതനായിരിക്കു ന്നു . നിന്റെ തപസ്സിൽ ഞാൻ സംപ്രീതനാണ് . അതികഠിനമായ തപസ്സു മൂലം നീ എല്ലാ വരെക്കാളും ശ്രേഷ്ഠനായിരിക്കുന്നു . നിനക്കെന്താണ് വേണ്ടത് ചോദിച്ചു കൊള്ളുക " . ഭഗവാനെ കണ്ട് സ്വയം മറന്നു നിന്ന ധ്രുവൻ അല്പനേരത്തെ പരിഭവത്തിനു ശേഷം ദേവദേവനായ ഹരിയെ സ്തുതിക്കുവാൻ തുടങ്ങി . - “ പരമാത്മാവും ജീവാത്മാവുമായി വിചാരിച്ചിരിക്കുന്നതാരാണോ ആ ദേവദേവന് നമസ്കാരം , സർവ്വജ്ഞാനിയും , സർവ്വവ്യാപിയും , പരമാത്മാവുമായ ദേവേശാ , ഈ ബാലന്റെ നമസ്കാരം സ്വീകരിച്ചാലും , സൂര്യനും ചന്ദ്രനും ആകാശവും വായുവും എല്ലാം അങ്ങാകുന്നു . മഹാപ്രഭോ , നശ്വരമായ ഭൗതികജീവിതത്തിലെ യാതൊരു സുഖവും ഞാൻ ആഗ്രഹിക്കുന്നില്ല . അങ്ങയുടെ പാദങ്ങളിൽ എനിക്ക് അഭയം നൽകിയാലും , അങ്ങയോടുള്ള നിർവിശേഷമായ ഒടുങ്ങാത്ത ഭക്തി എനിക്ക് പ്രദാനം ചെയ്താലും . ലോകത്തിൽ വച്ച് ഏറ്റവും ഉത്തമമായ ആ സ്ഥാനം എനിക്ക് നൽകിയാലും , ഇതല്ലാതെ മറ്റൊരു വരവും അതിന് തുല്യമായില്ല " . - ഭക്തധ്രുവന്റെ സവിശേഷമായ ഭക്തിയിൽ സന്തുഷ്ടനായ ഭഗവാൻ നിന്റെ ആഗ്രഹം ഞാൻ നിറവേറ്റി തരുന്നതാണ് എന്ന് പറഞ്ഞു . - " എന്നിരുന്നാലും സകലജീവിയ്ക്കും അവരുടെ ജീവിതത്തിൽ അവരുടേതായ കർത്ത. വ്യങ്ങൾ അനുഷ്ഠിക്കേണ്ടതായുണ്ട് . ക്ഷത്രിയനായ നീ എന്നെ സ്മരിച്ചു കൊണ്ട് ലോക സാമ്രാട്ടായി ഭരണം നടത്തുക . മൂൻജന്മസുകൃതത്തിന്റെ ഫലമായാണ് നി സ്വയംഭുവമനുവിന്റെ കുലത്തിൽ ജനിച്ചത് . ക്ഷത്രിയധർമ്മത്തിന് യോജിച്ച വിധം നീ ഭരണം നടത്തുക . - ലോകപാലകനായ സപ്തർഷിമാരുടേയും നവഗ്രഹങ്ങളുടേയും ഉത്തരഭാഗത്തായി അനശ്വരമായ താരമായി നി വിളങ്ങുക . ആ നക്ഷത്രം ധ്രുവനക്ഷത്രമെന്ന പേരിൽ അറിയപ്പെടും . നിന്റെ മാതാവായ സുനീതിയും തിളങ്ങി നിൽക്കും . ത്രിസന്ധ്യാനേരങ്ങളിൽ നിന്നെ സ്മരിക്കുകയും വന്ദിക്കുകയും സ്തുതിക്കുകയും ചെയ്യുന്നതിലൂടെ ലോകർക്ക് എളുപ്പത്തിൽ മോക്ഷം ലഭിക്കുന്നതാണ് . നീ ലോകത്തിന് ഒരു വഴികാട്ടിയായി മാറുക " . | ഇതു കേട്ട ധ്രുവൻ സർവ്വേശ്വരനായ വിഷ്ണുഭഗവാനെ വിനീതനായി നമസ്കരിച്ചു . " അങ്ങയുടെ ആജ്ഞ പോലെ സർവ്വവും ഈയുള്ളവൻ അനുഷ്ഠിക്കാം . അങ്ങയ്ക്ക് എന്റെ ആയിരം കോടി പ്രണാമം . "

ശ്രീ വിഷ്ണുപുരാണം

പ്രാണായാമം




പ്രാണായാമം

=======================================

ഇന്ന് വളരെയധികം പ്രചാരത്തിലുള്ള ഒരു വാക്കാണ് പ്രാണായാമം. ഇത് കേട്ടുകഴിയുമ്പോള്‍ അധികമാളുകളും മനസ്സിലാക്കുന്നത് ഒരു പ്രത്യേക രീതിയിലുള്ള ശ്വാസോച്ഛ്വാസം (a breathing technic) ആണെന്നാണ്. ആദ്യമായി മനസ്സിലാക്കേണ്ടത് ഇത് ഒരു breathing technic മാത്രം അല്ല എന്നാണ്.

എന്നാല്‍ പിന്നെ എന്താണ്? അതാണ് അടുത്ത ചോദ്യം.

പ്രാണായാമം ഒരു സംസ്‌കൃതവാക്കാണ്. പ്രാണന്‍ എന്നാല്‍ ജീവശക്തി, ആയാമം എന്നാല്‍ നിയന്ത്രണം. പ്രാണശക്തിയുടെമേല്‍ നമുക്കുണ്ടാകുന്ന ഒരു control അഥവാ പ്രാണശക്തിയെ നാം കൈപ്പിടിയിലാക്കുന്ന ഒരു technic അതാണ് പ്രാണായാമം. പ്രാണായാമം ഒരു ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ അധീനതയിലുള്ളതല്ല. ഇതിനെല്ലാമതീതമാണ്.
പ്രാണന്‍ എന്നു പറഞ്ഞാല്‍ ജീവശക്തി എന്ന് പറഞ്ഞുവല്ലൊ അതെന്താണ് എന്ന് നോക്കാം. ഒരു ദേഹം പ്രാണനോട് ചേരുമ്പോള്‍ അതിന്ന് ജീവന്‍ വെയ്ക്കുന്നു. എപ്പോള്‍ പ്രാണന്‍ ദേഹം വിട്ടുപോകുന്നുവോ അപ്പോള്‍ ആ ദേഹം മൃതമാകുന്നു. അതുകൊണ്ട് ശരീരത്തെ ചലിപ്പിക്കുന്ന ഒരു ശക്തിവിശേഷമാണ് പ്രാണന്‍. ഈ പ്രക്രിയ ജനനം മുതല്‍ മരണം വരെ നാമറിയാതെ തന്നെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പ്രാണനെ അതിന്റെ പ്രവര്‍ത്തനം (function)അനുസരിച്ച് അഞ്ചായി തരംതിരിച്ചിട്ടുണ്ട്. അതിനെയാണ് പഞ്ചപ്രാണന്‍ എന്നു പറയുന്നത്.

ഇനി പഞ്ചപ്രാണന്‍ ഏതൊക്കെയാണെന്ന് നോക്കാം. ആദ്യത്തേത് പ്രാണന്‍. അതാണ് നമ്മുടെ ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്നത്. രണ്ടാമത്തേത് അപാനന്‍. നമ്മുടെ ദേഹത്തിലുള്ള അനാവശ്യമായ അഥവാ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള വസ്തുക്കളെ പുറത്തേക്ക് വിസര്‍ജ്ജനം ചെയ്യിക്കുകയാണ് അപാനന്‍ ചെയ്യുന്നത്. മലം, മൂത്രം, വിയര്‍പ്പ് മുതലായ പലതും പുറത്തേക്ക് അയയ്ക്കുന്ന ഒരു യന്ത്രമാണ് അപാനന്‍ എന്നര്‍ത്ഥം. മൂന്നാമത്തേത് വ്യാനന്‍. ശരീരത്തിലെ രക്തധമനിയിലെ രക്തചംക്രമണം ഇദ്ദേഹത്തിന്റെ കയ്യിലാണ്. ഇദ്ദേഹത്തിന്റെ അനാസ്ഥമൂലമാണ് രക്തം കട്ടപിടിക്കുന്നതും ഹൃദയം വികസിക്കുന്നതും. ആധുനിക വൈദ്യശാസ്ത്രത്തിന് ചിന്തിക്കാന്‍ കൂടി വയ്യാത്ത വിധത്തിലാണ് വ്യാനന്‍ പ്രവര്‍ത്തിക്കുന്നത്. നാലാമത്തേത് ഉദാനന്‍. ഉദാനന്റെ പ്രവൃത്തി ദേഹത്തിന് ചേരാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ പുറത്താക്കുക എന്നതാണ്. എന്തെങ്കിലും അപാകമായി അരുതാത്തതായി കഴിച്ചാല്‍ ദേഹത്തിന് അത് പറ്റുകയില്ല. അതിനെ പുറത്തു ചാടിക്കണമെങ്കില്‍ ഉദാനന്റെ സഹായം കൂടിയേ തീരൂ. കൂടാതെ ഉദാനന് വേറൊരു മഹത്കൃത്യംകൂടി ചെയ്യേണ്ടതുണ്ട്. മരണസമയത്ത് പ്രാണനെ ദേഹത്തില്‍ നിന്നും പോകാന്‍ കൂട്ടാക്കാതെ അവിടെ പിടിയും വലിയും നടത്തും. ആ അവസരത്തില്‍ ഒരു അമ്പയറെപ്പോലെ situation ശാന്തമാക്കുന്നു. പ്രാണന്‍ സമാധാനത്തോടെ സ്ഥിതി ഗതികള്‍ വിട്ടുപോകുന്നു. തന്മൂലം ശാന്തമായ ഒരു മരണം ദേഹത്തിന് കൈവരുന്നു. അഞ്ചാമത്തേത് സമാനന്‍. നാം കഴിക്കുന്ന ഭക്ഷണസാധനങ്ങളെല്ലാം ദേഹത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നത് ഈ മഹാനല്ലാതെ മറ്റാരുമല്ല. ദഹനേന്ദ്രിയവ്യവസ്ഥ (complete digestive system) ഈ സമാനന്റെ കയ്യിലാണ്.
ഞാനിത്രയും വിശദമായി പഞ്ചപ്രാണന്മാരെ വിവരിച്ചതെന്തിനാണെന്നു വെച്ചാല്‍, ഈ പഞ്ചപ്രാണന്മാരാണ് ആധുനിക വൈദ്യശാസ്ത്രം (medical science)പറയുന്ന complete physiology എന്നറിയിക്കാനാണ്. ഇത് എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ ഋഷിവര്യന്മാര്‍ക്ക് ബോദ്ധ്യപ്പെടുകയും ശാസ്ത്രങ്ങളില്‍ അതിന്റെ പ്രത്യേക പരാമര്‍ശം ഉണ്ടായിട്ടുള്ളതുമാണെന്ന് അറിയുമ്പോള്‍ നമുക്ക് അത്ഭുതം തോന്നുന്നില്ലെ? അത്ഭുതത്തോടൊപ്പം ഈ വസ്തുത നമുക്ക് സ്വീകരിച്ചുകൂടെ?
ഈ പറഞ്ഞ പഞ്ചപ്രാണന്മാരുടെ കൃത്യമായ ക്രിയ ഒരു ദേഹത്തില്‍ ഉണ്ടാകുമ്പോള്‍ ആ ദേഹം സമ്പൂര്‍ണ്ണ ആരോഗ്യത്തോടുകൂടിയതായിത്തീരുന്നു. എന്നാല്‍ ഈ പഞ്ചപ്രാണന്മാര്‍ എപ്പോഴാണോ ഉദാസീനരാകുന്നത് അപ്പോഴാണ് നമുക്ക്, ആരോഗ്യം നഷ്ടപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം നാം ചെയ്യുന്ന പ്രാണായാമം നമ്മുടെ ദേഹത്തേയും മനസ്സിനേയും എങ്ങനെ ബാധിക്കുന്നു എന്ന് കാണുവാന്‍. ദേഹത്തിന്റെ ആരോഗ്യം മാത്രമായാല്‍ 100% ആരോഗ്യമാകുകയില്ല. ആരോഗ്യമുള്ള മനസ്സുകൂടി വേണം. മനസ്സും ദേഹവും ദമ്പതിമാരാണെന്ന് പറയാം. പ്രാണായാമം അനുഷ്ഠിയ്ക്കുമ്പോള്‍ എങ്ങനെ അത് മനസ്സിനേയും ദേഹത്തേയും ബാധിക്കുന്നു എന്ന് നോക്കാം.

നമ്മുടെ ശരീരം പഞ്ചകോശങ്ങള്‍കൊണ്ട് നിര്‍മ്മിതമാണ്. ഇവിടെ കോശം എന്നതിന്ന് ആവരണം എന്ന അര്‍ത്ഥത്തില്‍ എടുക്കാം. ഏതൊക്കെയാണ് കോശങ്ങള്‍ എന്ന് നോക്കാം.

ആദ്യത്തേത് അന്നമയകോശം. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ഥൂലമായ ദേഹത്തിനെയാണ്. അന്നത്താല്‍ പുഷ്ടി പ്രാപിക്കുന്ന കോശം. ഇത് നമ്മുടെ ഭൗതിക ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു.

രണ്ടാമത്തേത് പ്രാണമയകോശം. ഇതാണ് ശക്തികോശം അഥവാ ഊര്‍ജ്ജകോശം. പിന്നെ മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാണ്.
ഞാനിവിടെ പരാമര്‍ശിക്കുന്നത് അന്നമയകോശം, പ്രാണമയകോശം, മനോമയകോശം എന്നീ മൂന്നു കോശങ്ങളെയാണ്. ഇതില്‍ പ്രാണമയകോശം അന്നമയത്തിന്റേയും മനോമയത്തിന്റേയും ഇടയില്‍ ഒരു സാന്റ്‌വിച്ച് പോലെയാണ് വര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ നാം പ്രാണായാമം ചെയ്യുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ അന്നമയകോശത്തിനും മനോമയകോശത്തിനും തുല്യമായി ലഭിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഭൗതികശരീരത്തേയും അതോടൊപ്പം മനസ്സിനേയും ആരോഗ്യകരമായി പ്രവര്‍ത്തിപ്പിക്കാന്‍ പ്രാണായാമത്തിന് സാധിക്കും. പാശ്ചാത്ത്യര്‍ ഇതിനു കൊടുക്കുന്ന പേര് health under you nose എന്നാണ്. ദേഹവും മനസ്സും സന്തുലിതാവസ്ഥയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു ഉപാധിയാണ് പ്രാണായാമം. ശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളതാണിത്. പതഞ്ജലി മഹര്‍ഷിയാണ് ഇതിന്റെ പിതാവ്. അദ്ദേഹത്തിന്റെ യോഗശാസ്ത്രമാണ് ഇതിന്റെ അടിത്തറ. പലവിധത്തിലുള്ള പ്രാണായാമത്തിന്റെ പ്രചരണം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെപ്പറ്റിയുള്ള ശരിയായ അറിവ് എല്ലാവരും നേടേണ്ടതാണ്.
ഇത് ഒന്നുകൂടി വിശകലനം ചെയ്യുകയാണെങ്കില്‍ താഴെ പറയുന്നകാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണമായി നമ്മുടെ ദേഹം തന്നെയെടുക്കുക. ഒരാളുടെ ദേഹം മറ്റൊരാളുടെ ദേഹത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. രാജ്യങ്ങള്‍ തോറും വ്യത്യാസം കണ്ടു വരുന്നുണ്ട്. കാഴ്ചയില്‍ അമേരിക്കക്കാരനും ഇന്ത്യക്കാരനും തികച്ചും ഭിന്നനാണ്. ഇനി നമ്മുടെ മനസ്സ്. ഓരോരുത്തരുടെയും മനസ്സ് വ്യത്യസ്തമല്ലെ? ഒരേ മനസ്സിന് തന്നെ ഓരോ സമയത്തും വ്യത്യാസമില്ലെ? എന്നാല്‍ നാം ശ്വസിക്കുന്ന വായു ഒരേ പ്രാണന്‍ തന്നെ. അമേരിക്കക്കാരനെന്നോ ചൈനക്കാരനെന്നോ ആഫ്രിക്കക്കാരനെന്നോ ഇന്ത്യക്കാരനെന്നോ അതില്‍ വ്യത്യാസമില്ല. അങ്ങനെ ലോകത്തിനെത്തന്നെ ഏകീകരിക്കുന്നതാണ് പ്രാണായാമം. ഇതും പ്രാണായാമത്തിന്റെ സവിശേഷമായ പ്രത്യേകതയാണ്. പ്രാണദൃഷ്ട്യാ എല്ലാവരും തുല്യര്‍. ലോകം മുഴുവനും ഒന്നുതന്നെയെന്ന് ഈ പ്രാണമയകോശം വെച്ച് നമുക്ക് പറയാന്‍ കഴിയും.
സാധാരണഗതിയില്‍ നാം ശ്വസിക്കുന്നത് നമ്മള്‍പോലും അറിയാറില്ല. അതങ്ങിനെ അനസ്യൂതമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ശ്വാസകോശത്തിനോ അല്ലെങ്കില്‍ ഹൃദയത്തിനോ ഉദരത്തിനോ എന്തെങ്കിലും അസുഖം വന്നാല്‍ അപ്പോള്‍ നാം മനസ്സിലാക്കുന്നു ശ്വാസത്തിന്റെ ബുദ്ധിമുട്ട് അല്ലെങ്കില്‍ കിതപ്പ്. ഗര്‍ഭിണികളുടെ കാര്യം എടുത്തുനോക്കൂ - ഗര്‍ഭം ധരിക്കുമ്പോള്‍ അവരുടെ സാധാരണ complaint അല്ലേ കിതപ്പ്? ആരോഗ്യസ്ഥിതിയനുസരിച്ച് ശ്വാസോച്ഛ്വാസത്തിന്റെ വേഗത്തില്‍ വ്യതിയാനം വരും. സാധാരണഗതിയില്‍ നാം നമ്മുടെ ശ്വാസകോശത്തിന്റെ 35-40 ശതമാനം വരെ മാത്രമെ ഉപയോഗിക്കുന്നുള്ളൂ. ഇത്രയും കൊണ്ടുതന്നെ സുഖമായി ജീവിക്കാന്‍ കഴിയും. എന്നാല്‍ ഒരാള്‍ പ്രാണായാമം പരിശീലിക്കുന്നു എന്നിരിക്കട്ടെ, അവന് വളരെ ചെറിയ പ്രയത്‌നം കൊണ്ട് ശ്വാസകോശ പ്രവര്‍ത്തനം 30 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്താം. ഈ ഉയര്‍ത്തല്‍ ഒരു പരിധി വരെ ആയുസ്സിനെ കൂടി കൂട്ടുന്നു എന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടത്രെ.
മനുഷ്യന്‍ ഒരു മിനുട്ടില്‍ 18 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുന്നു. മനുഷ്യന്റെ ആയുസ്സ് 120 വര്‍ഷം. ആമയുടെ ശ്വാസോച്ഛ്വാസം 1 മിനുട്ടില്‍ 5 പ്രാവശ്യം മാത്രമാണ്. അതിന്റെ ആയുസ്സ് 200 വര്‍ഷങ്ങളില്‍ മീതെയും. ചെറിയ പ്രാണികള്‍ കൂടുതല്‍ ശ്വാസോച്ഛ്വാസം കഴിയ്ക്കുന്നതുകൊണ്ട് അവരുടെ ജീവിത ദൈര്‍ഘ്യം വളരെ കുറവുമാണ്. ഇതായിരിക്കാം ഹിമാലയത്തില്‍ 150 വര്‍ഷം താമസിക്കുന്ന യോഗിമാരെല്ലാം ഉണ്ടെന്ന് കേള്‍ക്കുന്നത്. അങ്ങിനെ കേള്‍ക്കുമ്പോള്‍ അത് അസാദ്ധ്യമാണെന്നു കരുതി പുച്ഛിക്കേണ്ട ഒരു കാര്യവുമില്ല. ഇങ്ങിനെ ചിന്തിച്ചാല്‍ അതിനുള്ള സാദ്ധ്യത തീര്‍ച്ചയായും ഉണ്ട്. പ്രാണായാമം വഴി നമ്മുടെ കുണ്ഡലിനി ശക്തിയെ ഉയര്‍ത്താം എന്ന് പറയുന്നതും ഒരു വിധത്തില്‍ ശരിയാണ്. എന്താണ് കുണ്ഡലിനി. അധികപേരും ശരിയായി മനസ്സിലാക്കാത്ത ഒരു വാക്കാണ് കുണ്ഡലിനി. കുണ്ഡലിനിയുടെ Definition (ശരിയായ അര്‍ത്ഥം) എന്താണെന്ന് വെച്ചാല്‍ ഒരു വസ്തുവില്‍ ഗൂഢമായി കിടക്കുന്ന ശക്തിവിശേഷം എന്നാണ്. ഉദാഹരണത്തിലൂടെ കൂടുതല്‍ മനസ്സിലാക്കാം. വെള്ളത്തിന്റെ കുണ്ഡലിനി ശക്തിയാണ് വൈദ്യുതി. മനസ്സിന്റെ കുണ്ഡലിനി ശക്തിയാണ് ഓര്‍മ്മശക്തി. ഇങ്ങിനെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാത്ത പല ശക്തികളും നമ്മളില്‍ ഒളിഞ്ഞുകിടക്കുന്നു. പ്രാണായാമം പരിശീലിക്കുന്ന ഒരു സാധകന്ന് ഓര്‍മ്മശക്തി കൂട്ടാനും പല സിദ്ധികള്‍ കിട്ടാനും സാദ്ധ്യതയുണ്ട്. പക്ഷെ സിദ്ധികള്‍ക്കായി നാം പ്രാണായാമത്തെ ഒരു കരുവാക്കരുത്. അത് ഒരു ഉപഫലം (By Product) മാത്രം.

നമ്മുടെ ശരീരത്തില്‍ വിവിധ ഊര്‍ജ്ജ ബിന്ദു Energy Point ഉണ്ട്. അതിനാണ് ചക്രം എന്ന് പറയുന്നത്. ഈ ചക്രം ഉത്തേജിപ്പിച്ചാല്‍ അതിന്റെ Energy ദേഹത്ത് മുഴുവനും കിട്ടുന്നു. ചക്രത്തിനെ ഒരു Master Switch നോട് ഉപമിക്കാം. ഒരു ഹാളില്‍ അനവധി Switch ഉണ്ടെങ്കില്‍ ഓരോന്നും ഇടുന്നതിനു പകരം Master Switch ഇട്ടാല്‍ മതി. അതുപോലെ ദേഹത്തിനെ മുഴുവന്‍ ഉത്തേജിപ്പിക്കാന്‍ ഈ ചക്രങ്ങളെ ഉത്തേജിപ്പിച്ചാല്‍ മതി. പ്രാണായാമം ചെയ്യുന്നതോടൊപ്പം അതിലൂടെ ഈ ചക്രങ്ങളും ഉത്തേജിതമാകുന്നു. അവ പ്രധാനമായത് 8 എണ്ണം. അത് സഹസ്രാര, ആജ്ഞ, വിശുദ്ധി, മനിഷി, അനാഹത, മണിപുര, സ്വാധിഷ്ഠാന, മൂലാധാര എന്നിവയാകുന്നു. ആധുനിക മെഡിക്കല്‍ സയന്‍സിന്റെ ദൃഷ്ടിയില്‍ നിന്ന് നോക്കിയാല്‍ ഈ ചക്രങ്ങള്‍ ഓരോന്നും പ്രധാനമായ Nerve Plexus ആയി സംബന്ധമുള്ളതാണെന്ന് തെളിയും.
ഇതുവരെ ഞാന്‍ പറഞ്ഞത് പ്രാണായാമം കൊണ്ട് എങ്ങിനെ ഒരു ശരീരത്തിന് ആരോഗ്യം കിട്ടുന്നു എന്നതാണ്. പലരും പറയുന്നതു കേള്‍ക്കാം ഞാന്‍ പ്രാണായാമം ചെയ്തു എന്റെ ബി.പി. കുറഞ്ഞു ഉദരരോഗം മാറി. പലരും അത് കേള്‍ക്കുമ്പോള്‍ നെറ്റിചുളിയ്ക്കുന്നുണ്ടാകും. കാരണം വെറും ഒരു Breathing Exercise കൂടെ എങ്ങിനെ ഇതെല്ലാം സാധിയ്ക്കുന്നു എന്നാലോചിച്ച് വേണമെങ്കില്‍ അവരുടെ വക ഒരഭിപ്രായവും തട്ടിവിട്ടേയ്ക്കും. ഇതൊക്കെ മനസ്സിന്റെ തോന്നലാണ്.
ഇത് മനസ്സിന്റെ വെറും തോന്നലല്ല ഈ വക കാര്യങ്ങള്‍ സാധ്യമാണ് എന്ന് കാണിയ്ക്കാനാണ് ഞാന്‍ പഞ്ചപ്രാണന്മാരെയും അവയുടെ പ്രവൃത്തിയും മേല്‍ ഉദ്ധരിച്ചത്. അങ്ങിനെ പ്രാണായാമത്തില്‍ക്കൂടി നമുക്ക് നമ്മുടെ എല്ലാ Physiological System നേയും Control ചെയ്യാമെന്ന് മനസ്സിലായല്ലോ. ഒരു സ്ത്രീയുടെ Filoraid മാറി എന്ന് ശ്രീ മഹര്‍ഷി രാംദേവ് അവകാശപ്പെട്ടിരുന്നു. ഒരു Gynecologist എന്ന നിലയ്ക്ക് എനിയ്ക്ക് അതപ്പാടെ സ്വീകരിക്കാന്‍ പ്രയാസം തോന്നി. പിന്നീട് അതിന്റെ വഴിയായി പൂര്‍ണ്ണമായും അന്വേഷണം. അങ്ങിനെ എന്റെ ആദ്ധ്യാത്മിക ഗുരുനാഥന്മാരുടെയും മറ്റും സഹായത്തോടെ ഇതിന്റെ ആഴത്തിലേക്ക് ഒന്ന് എത്തിനോക്കി. അപ്പോഴാണ് തികച്ചും ബോദ്ധ്യമായത് ശ്രീ രാമദേവ് മഹര്‍ഷി അവകാശപ്പെട്ടത് തികച്ചും സാദ്ധ്യമാണ്. Filoraid ദേഹത്തില്‍ ഉണ്ടാകുന്ന മുഴയാണ്. അതിന്റെ കാരണം മെഡിക്കല്‍ ഭാഗത്ത് അറിയില്ല. അത് Human depended fumon ആണ്. പ്രാണായാമം ചെയ്യുമ്പോള്‍ നമ്മുടെ Energy വേണ്ട സ്ഥാനത്തേക്ക് ഒഴുകുമ്പോള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കാതെ അതിന്റെ രാസപ്രവര്‍ത്തനങ്ങള്‍ തെറ്റുമ്പോഴാണ് ഒരു ദേഹം രോഗത്തിന് അടിമപ്പെടുന്നത്. അങ്ങിനെ ഒരവസ്ഥയില്‍ പ്രാണായാമത്തിലൂടെ വേണ്ടവിധത്തില്‍ പ്രവര്‍ത്തിയ്ക്കാത്ത കോശങ്ങള്‍ വീണ്ടും ക്രമമായി പ്രവര്‍ത്തിച്ച് രോഗമുക്തി നേടുന്നു. ഇത് കേള്‍ക്കുമ്പോള്‍ വേറൊരു ചോദ്യം ഉയര്‍ന്ന് വന്നേയ്ക്കാം. പിന്നെ എന്തിനാണ് ജനങ്ങള്‍ ബാക്കി ചികിത്സാ സമ്പ്രദായങ്ങളുടെ കൂടെ പോകുന്നത്? പ്രാണായാമം മാത്രം ചെയ്താല്‍ മതിയല്ലൊ?
ഇത് നിങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള അടിസ്ഥാനപരമായ ഒരു പിശകാണ്. ഇന്നേവരെ ഈ ലോകത്തില്‍ ഒരു ശാസ്ത്രത്തിനും എല്ലാ മനുഷ്യര്‍ക്കും എപ്പോഴും പൂര്‍ണ്ണമായ ആരോഗ്യം നല്കാന്‍ സാധിയ്ക്കില്ല. അത് ആധുനിക വൈദ്യശാസ്ത്രമാകട്ടെ, ആയുര്‍വ്വേദത്തിനാകട്ടെ, ഹോമിയോയ്ക്കാകട്ടെ, മറ്റു പലതരം ചികിത്സാവിധികളോ ആകട്ടെ, പ്രാണായാമമാകട്ടെ ഏതായിരുന്നാലും. ആ സാഹചര്യത്തില്‍ ഒരു ചികിത്സ മറ്റൊന്നിന് സഹായകമായി വര്‍ത്തിക്കുകയാണ് വേണ്ടത്. ഒരു ചികിത്സാക്രമത്തിനും 100% ശമനം അവകാശപ്പെടാന്‍ സാദ്ധ്യമല്ല. ആവിധത്തില്‍ പ്രാണായാമത്തോടുള്ള സമീപനം ശരിയുമല്ല.
ഇനി നമുക്ക് എങ്ങിനെ പ്രാണായാമം ചെയ്യാം എന്നതിലേയ്ക്ക് കടക്കാം. പ്രാണായാമം തുടങ്ങുമ്പോള്‍ പ്രാര്‍ത്ഥനയോടെ തുടങ്ങുന്നത് വളരെ നല്ലതാണ്. എന്തിനാണ് പ്രാര്‍ത്ഥന? എന്തു സംരംഭത്തിനു മുമ്പും നമ്മള്‍ പ്രാര്‍ത്ഥിക്കാറുണ്ടല്ലോ. പ്രാര്‍ത്ഥനയിലൂടെ നാം എന്ത് നേടുന്നു?
പ്രാര്‍ത്ഥനയിലൂടെ നമ്മളിലുള്ള പ്രബോധനശക്തിയെ അതിന്റെ പരമാവധിയിലേക്ക് (Maximum Level) കൊണ്ടുവരികയാണ് നമ്മള്‍ ചെയ്യുന്നത്. അങ്ങിനെ അത്യുന്നതിയിലെത്തിയ ആ ശക്തിയോടെ അവിടെ നമ്മള്‍ ചെയ്യാന്‍ പോകുന്നതെന്തും അതിന്റെ തുടര്‍ച്ചയ്ക്കും നിലനില്പിനും വിജയത്തിനും ആ ശക്തി കൂടിയേ തീരൂ. ആ പ്രാര്‍ത്ഥന നമ്മളിലെ ശക്തി വലിച്ചെടുക്കുന്നതോടൊപ്പം ദൈവത്തിന്റെ കൃപ കൂടി നമ്മള്‍ യാചിക്കുന്നു. ഈ പ്രാര്‍ത്ഥന എപ്പോഴും കൂട്ടപ്രാര്‍ത്ഥനയായി മാറുമ്പോള്‍ അതിന്റെ ശക്തിയും ഇരട്ടിക്കും. പ്രാര്‍ത്ഥന എന്തുവേണമെങ്കിലും ആകാം. അള്ളാവോ ക്രിസ്തുവോ കൃഷ്ണനോ ഇതില്‍ ഒരു വ്യത്യാസമില്ല. മതേതരമായ ഒരു ക്രിയയാണ് പ്രാണായാമം.
പ്രാര്‍ത്ഥനയോടെ പ്രാണായാമം ചെയ്യുന്നതിന്ന് സഗഭ പ്രാണായാമം എന്നും പ്രാര്‍ത്ഥനയില്ലാതെ ചെയ്യുന്നതിനു അഗഭ പ്രാണായാമം എന്നും പറയുന്നു. സഗഭ പ്രാണായാമത്തിലൂടെ നാം നമ്മുടെ മനസ്സിനെക്കൂടെ ശുദ്ധീകരിച്ച് purify ചെയ്ത് ധ്യാനത്തിന് പാകമാകുന്നു. എന്നാല്‍ അഗഭ പ്രാണായാമത്തില്‍ തെറ്റില്ല. അത് കൂടുതലും ബാഹ്യദേഹത്തെ സംരക്ഷിക്കുന്നു.
ഇനി പ്രാണായാമത്തിന്റെ ചിട്ടകളിലേക്ക് കടക്കാം.
പ്രാണായാമം എപ്പോള്‍ വേണമെങ്കിലും ചെയ്യാം. ഏറ്റവും പറ്റിയ സമയം കാലത്താണ്. കാലത്താണ് ഉത്തമമെന്നു പറയാന്‍ കാരണം സ്വസ്ഥമായ ഉറക്കം കഴിഞ്ഞ് തിരിച്ചുവരുന്ന മനസ്സ് താരതമ്യേന സംഘടനങ്ങളില്‍ നിന്ന് വിമുക്തയാണ്. അപ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ ചെയ്യാന്‍ സാധിക്കും. രാവിലെ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് മറ്റു സൗകര്യമുള്ള ഏതു സമയത്തും ചെയ്യാം. രാത്രിയില്‍ ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കിയാല്‍ നന്ന്. കാരണം രാത്രിയില്‍ മനസ്സ് കൂടുതല്‍ തമോഗുണ പ്രധാനമായിരിക്കും. പക്ഷേ ബാക്കി സമയം ഒട്ടും തന്നെ പറ്റിയില്ലെങ്കില്‍ ചെയ്യാം. ഭക്ഷണം കഴിച്ച ഉടന്‍ പാടില്ല. പ്രാണായാമം ചെയ്യുന്നതിന് മുമ്പ് വയറ് കാലിയായിരിക്കണം എന്നര്‍ത്ഥം. കട്ടിയുള്ള ആഹാരം 3 മണിക്കൂര്‍ മുമ്പ് നിര്‍ത്തണം. എന്തെങ്കിലും കുടിയ്ക്കണമെങ്കില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് കുടിയ്ക്കുന്നതില്‍ വിരോധമില്ല. പ്രാണായാമം കഴിഞ്ഞ മ്മമണിക്കൂര്‍ കഴിഞ്ഞശേഷമേ ഭക്ഷണം കഴിക്കാവൂ. ദേഹത്തെ വരിഞ്ഞുകെട്ടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കരുത് സുഖകരമായും അയഞ്ഞുകിടക്കുന്ന ഏതു വസ്ത്രധാരണവും നല്ലതാണ്. പ്രാണായാമം കഴിഞ്ഞ ഉടനെ കുളിയ്ക്കരുത്. അരമണിക്കൂറെങ്കിലും കഴിയണം. ഒരു മണിക്കൂറാണ് ഉത്തമം. സ്‌നാനം ചെയ്തശേഷം പ്രാണായാമം ചെയ്യാവുന്നതാണ്.പ്രാണായാമത്തിനു മുമ്പ് മൂത്ര-മലവിസര്‍ജ്ജനം അത്യാവശ്യമാണ്. നല്ലപോലെ വായുസഞ്ചാരമുള്ള, കാറ്റ് സഞ്ചരിക്കുന്ന സ്ഥലത്തിരുന്ന് വേണം പ്രാണായാമം ചെയ്യേണ്ടത്. പ്രാണായാമം ചെയ്യുമ്പോള്‍ മെത്തപ്പായയോ കട്ടിയുള്ള ഷീറ്റോ ഇരിയ്ക്കാന്‍ ഉപയോഗിക്കണം. തറയുമായിട്ടുള്ള നേരിട്ടുള്ള ബന്ധം നല്ലതല്ല. പത്മാസനത്തിലോ അര്‍ദ്ധപത്മാസനത്തിലോ വജ്രാസനത്തിലോ സുഖാസനത്തിലോ ഇരിയ്ക്കാം. നിലത്ത് ഇരിയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് കസേരയിലും ഇരുന്നുകൊണ്ട് ചെയ്യാം. ശിരസ്സും കഴുത്തും നട്ടെല്ലും Straight ആയിട്ടുവേണം ഇരിയ്ക്കാന്‍. ഏറ്റവും അത്യാവശ്യമായിട്ടുള്ളത്, ശാന്തമായ മാനസികനിലയാണ്. മനസ്സു നിറയെ പല വിചാരങ്ങളുമായി പ്രാണായാമം ചെയ്യാന്‍ വരരുത്. പ്രാണായാമം ചെയ്യുമ്പോള്‍ ചെരിപ്പോ ഷൂസോ അഴിച്ചുവെയ്ക്കുന്നതോടൊപ്പം നമ്മുടെ മനസ്സിലെ വികാര-വിചാരങ്ങളും പുറത്ത് വെയ്ക്കണം.
ഇനി എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഇരുന്ന് കൈ ചിന്മുദ്രയില്‍ തുടയുടെ മേല്‍ വെയ്ക്കണം. ചിന്മുദ്ര ജീവ-പരമാത്മാ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. തള്ളവിരല്‍ പരമാത്മാവിനേയും ചുണ്ടാണിവിരല്‍ ജീവാത്മാവിനേയും പ്രതിനിധീകരിക്കുന്നു. ബാക്കി മൂന്നു വിരലുകള്‍ സ്ഥൂല, സൂക്ഷ്മ, കാരണ ശരീരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജീവന്‍ സ്ഥൂല, സൂക്ഷ്മ, കാരണങ്ങളില്‍ നിന്ന് വേര്‍പെട്ട് തന്റെ അഹങ്കാരം വെടിഞ്ഞ് പരമാത്മാവിന് മുന്നില്‍ തലകുനിയ്ക്കുന്നതായിട്ടാണ് ഈ മുദ്ര ദ്യോദിപ്പിക്കുന്നത്

ശൈവസിദ്ധസമാധിസ്ഥാനങ്ങളിലെ മഹാക്ഷേത്രങ്ങൾ


ശൈവസിദ്ധസമാധിസ്ഥാനങ്ങളിലെ മഹാക്ഷേത്രങ്ങൾ
===================================


ശൈവസിദ്ധസമാധിസ്ഥാനങ്ങളിലെ മഹാക്ഷേത്രങ്ങൾ

ശിവപ്രോക്തമായ ആഗമതന്ത്രശാസ്ത്രത്തിലെ ശിവശക്തിസിദ്ധാന്ഥത്തിൽ അധിഷ്ഠിതമായ ആത്മവിദ്യയായ ക്രിയാകുണ്ഡലിനീയോഗ സാധനയിലൂടെ സ്വരൂപസിദ്ധി ആർജ്ജിച്ചവരാണു താഴെ പറഞ്ഞിരിയ്ക്കുന്ന 18 ശൈവസിദ്ധന്മാർ.

 1. നന്ദിദേവർ, 2. അഗസ്ത്യമുനി, 3.തിരുമൂലർ, 4.ഭോഗനാദർ, 5.കൊങ്കണവർ, 6.മച്ചമുനി, 7.ഗോരക്നാദ്, 8.ശട്ടമുനി, 9.സുന്ദരാനന്ദർ, 10.രാമദേവൻ, 11.കുദംബായ് , 12.കർവൂരാർ, 13.ഇടൈക്കടർ, 14.കമലമുനി, 15.വാല്മീകി, 16.പത്ജ്ഞലി. 17.ധന്വന്തരി, 18.പാമ്പാട്ടി.

18 സിദ്ധന്മാരുടെ സമകാലികരും ക്രിയാകുണ്ഡലിനീയോഗസാധനയിലൂടെ സ്വരൂപസിദ്ധി നേടിയ മറ്റുസിദ്ധന്മാർ താഴെ പറയുന്നവരാണു.

19.കൊങ്കേയർ, 20.പുന്നകേശൻ, 21.പുലസ്ത്യൻ,22.പുലഹൻ, 23.അത്രി,24.പുനൈക്കണ്ണർ, 25.പുലിപ്പണി, 26.കാലാംഗി, 27.അഴുഗണ്ണി, 28.അഗപ്പേയർ, 29.തേരയ്യർ, 30.രോമർഷി, 31.അവ്വൈ, 32.കുംഭമുനി, 33.വരാരൂർ, 34.കൂർമ്മമുനി, 35.മാണിക്യവാചർ, 36.തിരുജ്ഞാനസംബന്ധർ, 37.തിരുനാവുക്കരശർ, 38.രാമലിംഗസ്വാമി, 39.കുമാരദീവർ, 40.വസിഷ്ടൻ, 41.ബാബാജിനാഗരാജ്, 42.പട്ടണത്താർ, 43.ഭർത്രുഹരി, 44.പുണ്ണാക്കീശ്വർ, 45.അരുണാചലേശ്വൻ, 46.പീരുമുഹമ്മദ്, 47.സുന്ദരമൂർത്തി, 48.ഗുണംകൂടിമസ്താൻ, 49.തായ്മാനവർ, 50.കടുവള്ളി, 51.ശിവവാക്യർ.

പതിനെട്ടു സിദ്ധന്മാർ സമസ്ഥ ശാസ്ത്രങ്ങളിലും, കലകളിലും വിദഗ്ദരായിരുന്നു വത്രെ. ആയുർവ്വേദം, സിദ്ധവൈദ്ദ്യം,യോഗ,രസവാദം, തത്വചിന്ത, മർമ്മ,ആയോധനവിദ്യ, എന്നിവയിലെല്ലാം വളരെ വിലപ്പെട്ട തമിഴ്, സംസ്ക്ര്യത ഗ്രന്ഥങ്ങൾ ഇവരുടേതായിട്ടുണ്ടത്രെ.

ഈ വിശ്വപ്രപഞ്ചം ശിവശക്ത്യാത്മകമാണെന്നാണു ആഗമശാസ്ത്രം പറയുന്നത്. ഓരോരുത്തരിലും കുടികൊള്ളുന്ന ശക്തിയെ ഉണർത്തിയാൽ പരിണാമവും ബോധപ്രാപ്തിയും കൈവരിച്ച് ആത്മജ്ഞാനവും, ജനനമരണപ്രവാഹത്തിൽനിന്നും മുക്തിയും നേടാൻ കഴിയുമത്രെ.

നമ്മുടെ മൂലാധാരചക്രയോടനുബന്ധിച്ചുള്ള കുണ്ഡത്തിൽ സുഷുപ്തിയിൽ കിടക്കുന്ന കുണ്ഡലിനീശക്തിയെ ഉണർത്തിയാൽ അത് ലിംഗരൂപത്തിലഗ്നിയായി ഉണരും.ഓരോ സ്ര്യഷ്ടിസമയത്തും  ഓംകാരനാദത്തോടെ പ്രചണ്ഡമായ അഗ്നിയായി ഉണരുന്നതും മഹാകുണ്ഡലിനി തന്നെ. ഈശരന്റെ അടയാളമായ ഈ അഗ്നിയെ ലംഗ അഥവാ ശിവലിംഗരൂപത്തിൽ മഹാശിവൻ തന്നെ ഇതിനെ ആരാധിച്ചിരുന്നു.

നമ്മുടെ അകത്ത് സ്ഥിതിചെയ്യുന്ന ഈ ആത്മലിംഗത്തെ സാധാരണ സാധകർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടായിരിയ്ക്കണമെന്നില്ല. അവരുടെ അറിവിലേയ്ക്കാണു അതിനെ പുറത്ത് ആരാധിച്ചിരുന്നത്.

സിദ്ധന്മാരുടെ ജീവസമാധി സ്ഥാനങ്ങളിൽ ഈശ്വരപ്രതീകമായ ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിരുന്നു.അവിടെ ശിഷ്യർ ഒത്തുകൂടി തങ്ങളുടെ ആത്മിയ സാധനകൾ ചെയ്തിരുന്നു.

ശക്തികേന്ദ്രങ്ങളായ സിദ്ധർസമാധിസ്ഥലങ്ങളിലാണു പല മഹാക്ഷേത്രങ്ങളും ഉയർന്നുവന്നിട്ടുള്ളതെന്നു കാണാവുന്നതാണു.

ക്ഷേത്രങ്ങൾ ഇന്നു സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിയ്ക്കുന്നു.അവിടെ അല്പം ആന്തരികവും എന്നാൽ ഭൂരിഭാഗവും ബാഹ്യാചാരാനുഷ്ഠാന ങ്ങളുമാണു പാലിയ്ക്കുന്നത്.

തങ്ങൾ ദർശനം നടത്തുന്ന മഹാക്ഷേത്രങ്ങൾ മഹാസിദ്ധന്മാരുടെ ജീവസമാധി സ്ഥാ
നങ്ങളാണെന്ന കാര്യം ഭൂരിഭാഗം ഭക്തരും മറന്നിരിയ്ക്കുന്നു.

അവിടെ ക്ഷേത്രങ്ങളുണ്ടായതുകൊണ്ടല്ല അത് സിദ്ധന്മാരുടെ സമാധിസ്ഥലങ്ങളായതെന്നും, ആന്തരികസാധനയിലൂടെ സിദ്ധന്മാർ ഉണ്ടായതുകൊണ്ടാണു അവരുടെ ജീവസമാധിസ്ഥാനങ്ങളിൽ ക്ഷേത്രങ്ങൾ ഉയർന്നുവന്നതെന്നും പ്രത്യേകം ഓർക്കേണ്ടതാണു.

അതുകൊണ്ട് ഭക്തിമാർഗ്ഗത്തിനുപരി ആന്തരികസാധനയും,ഭക്തിയോഗവും കൂടി അനുഷ്ഠിയ്ക്കുന്നതാണു ഏറെ ഗുണകരമെന്നു ഒരോ ഭക്തനും അറിയുന്നത് ഗുണകരമാകാവുന്നതാണു.

താഴെ പറയുന്ന സ്ഥലങ്ങൾ പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങൾ എന്നു വിശ്വസിയ്ക്കപ്പെടുന്നു...

1. തിരുമൂലര-തില്ലയിൽ (ചിതംബരം നടരാജക്ഷേത്ര) സമാധി കൊള്ളുന്നു.

2.രാമദേവർ-അളകർമലയിൽ സമാധി കൊള്ളുന്നു.

3.കുംബമുനി ( അഗസ്ത്യർ) അനന്തശയനത്തിൽ ( തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രം) സമാധികൊള്ളുന്നു.

4.കൊങ്കണമുനി-തിരുപ്പതി വെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു.

5.കമലമുനി- വരാവൂർ മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധി സ്ഥാനമാണു.

6.ചട്ടമുനി-ജ്യോതിരംഗം ( ശ്രീരംഗം) രംഗനാഥക്ഷേത്രമാകുന്നു ചട്ടമുനിയുടെ സമാധിസ്ഥാനം.

7. കരുവൂരാർ-കരൂർമഹാക്ഷേത്രമാണത്രെ ഇദ്ദേഹത്തിന്റെ സമാധിസ്ഥാനം

8.സുന്ദരാനന്ദർ-മധുരമീനാക്ഷിക്ഷേത്രം (കുടൽ-മധുര) ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.

9.വാല്മീകി-എട്ടികുടിക്ഷേത്രം വാല്മീകി മഹർഷിയുടെ സമാധിസ്ഥാനമത്രെ.

10.നന്തിദേവർ-കാശിവിശ്വനാഥക്ഷേത്രം നന്ദികേശന്റെ സമാധിസ്ഥാനമത്രെ.

11.പാമ്പാട്ടി സിദ്ധൻ-പാതിയിരി ശങ്കരങ്കോവിൽ ഇദ്ദേഹഠിന്റെ സമാധിസ്ഥനമത്രെ.

12.ഭോഗനാദർ- പഴനിമലശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാദരുടെ സമാധിസ്ഥാനമത്രെ.

13.മച്ചമുനി- തിരുപ്പുറക്കുണ്ടംമഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ.

14.കോരക്കർ(ഗോരക്നാദ്)- പോയൂർ മഹാക്ഷേത്രം ഗോരക്നാദിന്റെ സമാധി സ്ഥാനമത്രെ.

15.പതജ്ഞലി-രാമേശരം ക്ഷേത്രം പതജ്ഞലി മഹർഷിയുടെ സമാധിസ്ഥാനമത്രെ.

16.ധന്വന്തരി-ജ്യോതിവൈത്തീശ്വരൻ കോവിൽ ധന്വന്തരിമഹർഷിയുടെ സമാധിസ്ഥനമത്രെ.

17. കുതംബർ- തികഴ്മയൂരം ( മായാവരം) മഹാ ദേവക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.

18.ഇടയ്ക്കാട്ടർ- ചിത്തരുണ ( തിരുത്തണി) മഹാ ദേവക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.






ഭാരതീയ സമയ മാത്രകൾ





ഭാരതീയ സമയ മാത്രകൾ
============================================================


ഒരു താമരയിതളിൽ സൂചി കൊണ്ട് കുത്തി മറുവശത്തെത്തുന്നതിന് എത്ര സമയമെടുക്കുന്നോ അതിന് അല്പകാലം എന്നു പറയുന്നു.

മുപ്പത് അല്പകാലങ്ങൾ ചേർന്നാൽ ഒരു ത്രുടി

മുപ്പത് ത്രുടി ചേർന്നാൽ ഒരു കല.

മുപ്പത് കല ചേർന്നാൽ ഒരു നിമിഷം.

നാല്പത് നിമിഷങ്ങൾ ചേർന്നാൽ മനുഷ്യന്റെ ഒരു വീർപ്പ്.

ആറു വീർപ്പുകൾ ചേരുന്നതിനെ ഒരു വിനാഴിക.

അറുപത് വിനാഴികകൾ ചേരുന്നതിനെ ഒരു നാഴിക.

അറുപത് നാഴികകൾ ചേരുന്നതിനെ ഒരു അഹോരാത്രം അഥവാ ദിവസം എന്നും പറയുന്നു.

യാമം

മൂന്നുഹോര (ഏഴരനാഴിക) ഒരു യാമം. പകല്‍ നാലുയാമവും രാത്രി നാലു യാമവും ഉണ്ട്. ബ്രാഹ്മമമുഹൂര്‍ത്തത്തെ മാറ്റിയാണ് രാത്രിക്ക് ത്രിയാമം എന്നുപേര്‍ പറയുന്നത്.

അഹോരാത്രം (ദിവസം)

ഏട്ടുയാമമാണ് അഹോരാത്രം. സൗരം, ചാന്ദ്രം, സവനം, നക്ഷത്രം, ബാര്‍ഹസ്പത്യം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിലയില്‍ ദിവസങ്ങള്‍ ഗണിക്കുന്നു.

സപ്താഹം

ഏഴു ദിവസങ്ങള്‍ ചേര്‍ന്നതാണ് സപ്താഹം (ആഴ്ച).

പക്ഷം

പ്രതിപദം (പ്രഥമ) മുതല്‍ വാവു വരെയുള്ള 15 ദിവസങ്ങളാണ് പക്ഷം. കറുത്തവാവു കഴിഞ്ഞു തുടങ്ങുന്ന, തിഥികള്‍ വെളുത്തപക്ഷവും വെളുത്തവാവിനുശേഷം കറുത്തപക്ഷവും.

മാസം

സാമാന്യമായി 30 ദിവസം ചേര്‍ന്നതാണ് മാസം. ഇതില്‍ രണ്ടുപക്ഷമാണുള്ളത്. ചാന്ദ്രം, സൗരം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയുമുണ്ട്. ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാര്‍ത്തിക, മാര്‍ഗശീര്‍ഷം, പൗഷം, മാഘം, ഫാല്‍ഗുനം എന്നിവയാണ് പന്ത്രണ്ട് ചാന്ദ്രമാസങ്ങള്‍.

ഋതു

ഫാല്‍ഗുനചൈത്രാദിയായി ഈ രണ്ടു മാസമാണ് ഋതു. വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നിവയാണ് ആറ് ഋതുക്കള്‍.

അയനം

ഉത്തരായനം, ദക്ഷിണായനം എന്നിങ്ങനെ ആറുമാസം വീതം രണ്ട് അയനമാണുള്ളത്. അയനത്തില്‍ ഉത്തരായനമാണ് മംഗളകാര്യങ്ങള്‍ക്ക് ശുഭമായിട്ടുള്ളത്.

വര്‍ഷം

രണ്ടയനങ്ങള്‍ ചേര്‍ന്നതാണ് വര്‍ഷം. ചാന്ദ്രം, സൗരം, സാവനം, നക്ഷത്രം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയും ഉണ്ട്. വര്‍ഷമെന്നാല്‍ മനുഷ്യവര്‍ഷമാണ് സാധാരണയായി പരിഗണിക്കുന്നത്. വര്‍ഷങ്ങളുടെ പേരുകള്‍ ശ്രീപതി ആചാര്യന്‍ ‘ജ്യോതിഷരത്‌നമാല’യില്‍ പറഞ്ഞിട്ടുണ്ട് (അദ്ധ്യായം ഒന്ന്, നാല് മുതല്‍ 11 ശ്ലോകങ്ങള്‍) അത് ഇപ്രകാരം 60 എണ്ണമാണ്.

1. പ്രഭവം
2. വിഭവം
3. ശുക്ലം
4. പ്രമോദുതം
5. പ്രജോത്പതി
6. അംഗിരസം
7. ശ്രീമുഖം
8. ഭവം
9. യുവം
10. ധാനു
11. ഈശ്വരം
12. ബഹുധാന്യം
13. പ്രമാഥി
14. വിക്രമം
15. വിഷു
16. ചിത്രഭാനു
17. സ്വഭാനു
18. താരണം
19. പാര്‍ത്ഥിവം
20. വ്യയം
21. സര്‍വജിത്
22. സര്‍വ്വധാരി
23. വിരോധി
24. വികൃതി
25. വരം
26. നന്ദനം
27. വിജയം
28. ജയം
29. മന്മഥം
30. ദുര്‍മുഖി
31. ഹേവിളംബി
32. വിളംബി
33. വികാരി
34. ശര്‍വ്വരി
35. പ്ലവം
36. ശുഭകൃതി
37. ശോഭകൃത്
38. ക്രോധി
39. വിശ്വവസു
40. പരാഭവം
41. പ്ലവഗം
42. കീലകം
43. സൗമ്യം
44. സാധാരണം
45. വിരോധികൃത്
46. പരിധാമി
47. പ്രമോദി
48. ആനന്ദം
49. രാക്ഷസം
50. നളം
51. കാലയുക്തി
52. സിദ്ധാര്‍ത്ഥി
53. രൗദ്രി
54. ദുര്‍മതി
55. ദുന്ദുഭി
56. രുധിരോദ്ഗാരി
58. രക്താക്ഷി,
59. കോധനം
60. ക്ഷയം.

പൈത്രം

പിതൃസംബന്ധിവര്‍ഷമാണ് പൈത്ര്യം. ഒരു മനുഷ്യമാസം പിതൃക്കള്‍ക്ക് ഒരു ദിവസം. 30 മനുഷ്യമാസം ഒരു പിതൃമാസവും 360 മനുഷ്യമാസങ്ങള്‍ ഒരു പിതൃവര്‍ഷവുമാണ്. ഇതാണ് പൈത്ര്യം.

ദിവ്യം

ദേവവര്‍ഷം എന്നു സാരം. ഒരു മനുഷ്യവര്‍ഷം ദേവകള്‍ക്ക് ഒരഹോരാത്രം. 360 മനുഷ്യവര്‍ഷങ്ങള്‍ ഒരു ദിവ്യവര്‍ഷം.

മന്വന്തരം

ഹൈന്ദവ വിശ്വാസ പ്രകാരം അനന്തമായ കാലത്തെ പല കാലചക്രങ്ങളായി വിഭജനം ചെയ്യുന്നു. ഇതിൽ ഒട്ടനേകം വർഷങ്ങൾ കൂടിയ ഒരോ ഘട്ടത്തെയും ഒരോ യുഗം ആയി അറിയപ്പെടുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം. ഋതുക്കൾ ആവർത്തിക്കുന്നതു പോലെ ഈ ചതുർയുഗങ്ങൾ (മഹായുഗങ്ങൾ) ആവർത്തിക്കപ്പെടുന്നതായി കണക്കാക്കുന്നു.

യുഗം

മഹാഭാരതത്തിലും ശ്രീമഹാഭാഗവതത്തിലും സൂര്യസിദ്ധാന്തത്തിലും 43,20,000 വർഷം ഉള്ള ഒരു മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. സന്ധ്യ, സന്ധ്യാംഗം, യുഗകാലം എന്നിവ ചേര്‍ന്നതാണ് ഓരോ യുഗവും.

കൃതയുഗം: 4800 ദിവ്യവര്‍ഷമാണ് ഒരു കൃതം. 4800ത360=17,28,000 മനുഷ്യവര്‍ഷമെന്നു സാരം. ഇത് ആരംഭയുഗമാണ്. സത്യയുഗമെന്നും പറയും.

ത്രേതായുഗം: 3600 ദിവ്യവര്‍ഷമാണ് ഇതിന്റെ ദൈര്‍ഘ്യം.

ദ്വാപരയുഗം: 2400 ദിവ്യവര്‍ഷമാണ് ദ്വാപരയുഗത്തില്‍ ഉള്ളത്. ഇത് മൂന്നാമത്തെ യുഗമാണ്.

കലിയുഗം: 1200 ദിവ്യവര്‍ഷം അഥവാ 43200 മനുഷ്യവര്‍ഷമാണ് ഒരു കലിയുഗത്തിന്. ഓരോ യുഗാവസാനത്തിലും ചെറിയ പ്രളയം ഉണ്ടാകുന്നു.

ഇതനുസരിച്ച്
കൃതയുഗം 17,28,000 വർഷവും
ത്രേതായുഗം 12,96,000 വർഷവും
ദ്വാപരയുഗം 8,64,000 വർഷവും
കലിയുഗം 4,32,000 വർഷവും
ആണ്. എന്നാൽ ആര്യഭടൻ തന്റെ ആര്യഭടീയത്തിൽ ഇതേ ചതുർയുഗങ്ങളെ 10,80,000 വർഷം വീതം തുല്യദൈർഘ്യമുള്ളവ ആയി തിരിച്ചിരിക്കുന്നു.

ഒരോ മഹായുഗത്തിലും കൃതയുഗം മുതൽ കലിയുഗം വരെയുള്ള ഒരോ യുഗത്തിലും ധർമ്മം, ജ്ഞാനം, ബുദ്ധിശക്തി, ആയുസ്, ശാരീരിക പുഷ്ടി എന്നിവക്കെല്ലാം വൃദ്ധിക്ഷയം സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ഉദാഹരണത്തിന് സത്യയുഗം എന്ന കൃതയുഗം ധർമ്മസമ്പൂർണ്ണമാണ്. ത്രേതായുഗത്തിൽ ധർമത്തിന് മൂന്ന് പാദവും അധർമത്തിന് ഒരു പാദവും ഉണ്ട് . ദ്വാപരയുഗത്തിൽ ധർമത്തിനും അധർമത്തിനും ഈരണ്ട് പാദങ്ങൾ വീതമുണ്ട്. എന്നാൽ കലിയുഗത്തിൽ ധർമത്തിന് ഒരു പാദവും അധർമത്തിന് മൂന്ന് പാദവും ഉണ്ട്. അതുപോലെ തന്നെ ശരാശരി മനുഷ്യായുസ്സ് ഒരോ യുഗങ്ങളിലും 400 വർഷം, 300 വർഷം, 200 വർഷം, 100 വർഷം എന്ന രീതിയിൽ കുറഞ്ഞു വരികയും ചെയ്യും. അധർമം പെരുകി വരുന്ന കലിയുഗത്തിന്റെ അന്ത്യത്തിൽ ധർമ്മസംസ്ഥാപനത്തിന് മഹാവിഷ്ണു ദശാവതാരങ്ങളിലെ അവസാന അവതാരമായ കൽക്കിയായി അവതരിക്കുമെന്നും വിശ്വസിക്കുന്നു.

1 ദേവ ദിനം = 1 മനുഷ്യ വർഷം

1 ദേവ വർഷം = 360 ദേവദിനം

കൃതയുഗം = 4,800 ദേവവർഷം (360 X 4,800) 1,728,000മനുഷ്യവർഷം

ത്രേതായുഗം3,600 ദേവവർഷം (360 X 3,600) 1,296,000മനുഷ്യവർഷം

ദ്വാപരയുഗം = 2,400 ദേവവർഷം (360 X 2,400) 864,000 മനുഷ്യവർഷം

കലിയുഗം = 1,200 ദേവവർഷം (360 X 1,200) 4,32,000 മനുഷ്യവർഷം

മഹായുഗം = ചതുർയുഗങ്ങൾ (12,000 ദേവവർഷം)

മന്വന്തരം = 72 മഹായുഗങ്ങൾ (852,000 ദേവവർഷം)

കൃതയുഗം

ഭാരതീയ വിശ്വാസ മനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) ആദ്യത്തേതാണ് കൃതയുഗം. (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു.
1. മത്സ്യം
2. കൂർമ്മം
3. വരാഹം
4. നരസിംഹം.

1,728,000 മനുഷ്യവർഷങ്ങൾ അതായത്, 4,800 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനുമായി ഈ നാലു പാദങ്ങൾ വീതം കൃതയുഗത്തിലുണ്ടായിരിക്കും. ഹൈന്ദവപുരാണങ്ങൾ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നു.

കൃതയുഗത്തിന്റെ മറ്റൊരു പേരാണ് സത്യയുഗം. ആദ്യയുഗമായ കൃതയുഗം ആരംഭിച്ചത് വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലായിരുന്നു. ഹൈന്ദവർ അന്നെ ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. യുഗപ്പിറവിദിനമായി അക്ഷയതൃതീയ ആഘോഷിക്കുന്നതിന്റെ പൊരുളിതാണ്.

കൃതയുഗം സത്യത്തിന്റെയും ധർമത്തിന്റെയും യുഗമാണ്. കൃതയുഗത്തിനുശേഷം സത്യവും ധർമ്മവും കുറഞ്ഞു വരുകയും, ഓരോ യുഗം കഴിയുന്തോറും അധർമം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാൻ അവതാരങ്ങൾ പിറവിയെടുക്കും എന്നും പുരാണങ്ങൾ പറയുന്നു. ആദ്യ യുഗമായ സത്യയുഗത്തിൽ മനുഷ്യരെല്ലാം സമ്പൂർണമായി ധാർമികരായിരിന്നു എന്നു വിശ്വസിക്കുന്നു.

ത്രേതായുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ രണ്ടാമത്തേതാണ് ത്രേതായുഗം. (തൃ=മൂന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു. 1. വാമനൻ
2. പരശുരാമൻ
3. ശ്രീരാമൻ).

1,296,000 മനുഷ്യവർഷങ്ങൾ അതായത്, 3,600 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ മൂന്നു പാദങ്ങൾ വീതം ത്രേതായുഗത്തിലുണ്ടായിരിക്കും. പുരുഷനിൽ യൗവനം എപ്രകാരമാണോ അപ്രകാരമാണ് ലോകത്തിൽ ത്രേതായുഗം എന്ന് പറയുന്നു. കൃതയുഗം ബാല്യവും, ദ്വാപരം അതിന്റെ വാർദ്ധക്യവും, കലി രോഗാവസ്ഥയായും പറയുന്നു.

പുരുഷസ്യ ഗർഭാധാനം, യഥാ കൃതയുശ്യമവം ബാല്യം,
യഥാ ത്രേതാ തഥാ യൗവനം, യഥാദ്വോപരസ്തഥാ സ്ഥാ
വിര്യം, യഥാ കലീരേവമാതൂര്യം, യഥാ യുഗാന്തരസ്തോ
ഥാ മരണം ഇത്യേവമേതേനാനുമാന്നാനുക്താനാമപി
ലോകപുരുഷയോരവയവ വിശേഷാണാമഗ്നിവേശ! സാ
മാന്യം വിദ്യാൽ ഇതി.

ദ്വാപരയുഗം

ഭാരതീയ വിശ്വാസ മനുസരിച്ച് നാലു യുഗങ്ങളിൽ മൂന്നാമത്തേതാണ് ദ്വാപരയുഗം. (ദ്വാ=രണ്ട് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ രണ്ട് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു
1. ബലരാമൻ
2. ശ്രീകൃഷ്ണൻ

ഈ യുഗത്തിന്റെ നാഥൻ ദ്വാപരനാണ് സങ്കല്പം. 8,64,000 മനുഷ്യവർഷങ്ങൾ അതായത്, 2,400 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ രണ്ട് പാദങ്ങൾ വീതം ദ്വാപരയുഗത്തിലുണ്ടായിരിക്കും. സംശയത്തിന്റെ കാലഘട്ടമായി ഈ യുഗം അറിയപ്പെടുന്നു.

കലിയുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ അവസാനത്തേതാണ് കലിയുഗം. ഈ യുഗത്തിന്റെ നാഥൻ കലിയെന്നാണ് സങ്കല്പം. ക=ഒന്ന് എന്നാണ് അർത്ഥം, കലി മഹാവിഷ്ണുവിനാറെ എതിർ മൂർത്തിയാണ്, കലിയെ പുരാണങ്ങളിൽ അസുരനായാണ് പരാമർശിച്ചിട്ടുളളത്. മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിൽ അവസാനത്തേതായ കൽക്കി ഈ യുഗത്തിലാണ് അവതാരം എടുക്കുന്നതെന്നു വിശ്വസിക്കുന്നു. ചതുർയുഗങ്ങളിലെ അവസാനത്തെ ഈ യുഗത്തിനെ ഹൈന്ദവപുരാണങ്ങൾ ഉപമിച്ചിരിക്കുന്നത് പുരുഷായുസ്സിലെ രോഗാവസ്ഥയോടാണ്.

ഹൈന്ദവ വിശ്വാസപ്രകാരം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് കലിയുഗം ആണ്. കലിയുഗം ആരംഭിച്ചിട്ടു അയ്യായിരത്തിലേറെ വർഷങ്ങൾ കഴിഞ്ഞുവെന്നു കരുതുന്നു. (3012 BC ഫെബ്രുവരി  17 വ്യാഴാഴ്ചയാണ് ജ്യൊതിശാസ്ത്രപരമായി കലിയുഗം ആരംഭിക്കുന്നത്) മഹാഭാരതത്തിലും, ഭാഗവതത്തിലും കലിയുഗ വർണ്ണന വിശദികരിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ സ്വാർഗ്ഗാരോഹണത്തിനു ശേഷമാണ് കലിയുഗം തുടങ്ങിയത് എന്ന് മഹാഭാരതത്തിൽ മുസലപർവ്വത്തിൽ പറയുന്നു.

മഹാഭാരതത്തിലെ ദുര്യോധനൻ കലിയുഗത്തിന്റെ അവതാരമായിരുന്നു . അതുകൊണ്ടാണ് അയാൾ അത്യധികം കോപിഷ്ഠനായി കാണപ്പെട്ടത് . കലിയുഗത്തിൽ പാപത്തിന്റെ പ്രവർത്തനമാണ് ലോകത്തിൽ കൂടുതലായി നടക്കുന്നത് . "തനയനെ ജനകൻ തിന്നും ; ജനകനെ തനയൻ തിന്നും " എന്നാണു കലിയുഗത്തിലെ സ്ഥിതിയെക്കുറിച്ചു മുനിമാർ പാടിയത് .ലോകത്താകമാനം കലിയുടെ പ്രേരണയാൽ അധർമ്മം നടനമാടും . സത്യത്തിനു വിലയുണ്ടാകില്ല . സ്ത്രീകൾ പുരുഷന്മാരെക്കാളും പ്രബലകളാകും . "പിടക്കോഴി കൂവുന്ന കാലം" എന്നും കലിയുഗത്തെക്കുറിച്ചു പൗരാണികർ പാടിയിരുന്നു . മനുഷ്യന്റെ ധർമ്മബോധം കുറയും . പണത്തിനു മാത്രമാകും പ്രസക്തി . പണത്തിനു വേണ്ടി മനുഷ്യൻ എന്ത് ക്രൂരതയും ചെയ്യും . പട്ടിണിയും അപകടങ്ങളും പ്രകൃതിക്ഷോഭങ്ങളും കലിയുഗത്തിൽ കൂടുതലായി നടക്കും .

കല്‍പം

ബ്രഹ്മാവിന്റെ അര്‍ദ്ധദിവസമാണ് ഒരു കല്‍പം. ഇതില്‍ 14 മന്വന്തരങള്‍ 15 സന്ധ്യകളും (6 ചതുര്‍യുഗതുല്യം) അടങ്ങിയിരിക്കുന്നു. ആകെ 100 ചതുര്‍യുഗമാണ് ഒരു കല്‍പം എന്നത് (71ഃ14)+6)പ.
‘സസന്ധയസ്‌തേ മനവഃ
കല്‍പേ ജ്ഞേയഃ ചതുര്‍ദശ
കൃതപ്രമാണഃ കല്‍പാദൗ
സന്ധിഃ പഞ്ചദശ സ്മൃതഃ’

എന്ന് സൂര്യസിദ്ധാന്തം (1-14) സ്പഷ്ടമാക്കുന്നു. ഒരു കല്‍പം ബ്രഹ്മാവിന് പകലാണെങ്കില്‍ രാത്രിയും അത്രതന്നെയുണ്ട്. കല്‍പാദിയില്‍ സൃഷ്ടി നടക്കുന്നു. കല്‍പാന്ത്യത്തില്‍ നശിക്കുന്നു. ഇത് ഭഗവദ്ഗീതയില്‍ ഭഗവാന്‍ ഉപദേശിക്കുന്നു (9-7) സര്‍വഭൂതാനി/കല്‍പാദൗവിസൃജാമ്യഹം’ ഒരു സൃഷ്ടിവ്യൂഹം നശിച്ചാല്‍ ഒരു കല്‍പകാലം ശൂന്യമായിരിക്കും. ഇത് ബ്രഹ്മാവിന്റെ നിദ്രാകാലമാണ്.

പരാര്‍ദ്ധം

ബ്രഹ്മാവിന്റെ ഒരു ദിവസം രണ്ടു കല്‍പമാണെന്ന് പറഞ്ഞുവല്ലോ. 30 ബ്രഹ്മദിവസങ്ങള്‍ ഒരു ബ്രഹ്മമാസവും 12 ബ്രഹ്മമാസങ്ങള്‍ ഒരു ബ്രഹ്മവര്‍ഷവും ആകുന്നു. ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവര്‍ഷമാണ്. ഇതിന്റെ അര്‍ദ്ധമാണ് പരാര്‍ദ്ധം എന്നത്. അതായത് 15 ബ്രഹ്മവര്‍ഷം.

മഹാകല്‍പം

ബ്രഹ്മാവിന്റെ ആയുഷ്‌കാലമാണ് മഹാകല്‍പം. അതായത് മൂന്നുലക്ഷത്തിപതിനോരായിരത്തി നാല്‍പതുകോടി വര്‍ഷം (3,11, 040,00,00, 000 മനുഷ്യവര്‍ഷം) ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുന്നതോടെ മഹാപ്രളയം ഉണ്ടാവുന്നു. പിന്നീട് ഒരു മഹാകല്‍പകാലം ബ്രഹ്മാണ്ഡം ശൂന്യമായി കിടക്കുന്നു. വീണ്ടും ബ്രഹ്മസൃഷ്ടി മുതല്‍ ആരംഭിക്കുന്നു. ഇപ്രകാരം അനാദ്യന്തമായ കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
ഇത്ര അനവരതമായ കാലപ്രവാഹത്തില്‍ എവിടെയാണ് നമ്മള്‍ എന്ന ബോധ മുണ്ടാക്കുകയാണ് മുകളില്‍ കൊടുത്ത സങ്കല്‍പവാക്യം കൊണ്ടു ഉദ്ദേശിക്കുന്നത്. പുതുമന സോമയാജി കരണപദ്ധതി എന്ന ഗ്രന്ഥത്തില്‍ ഇത് ഇങ്ങനെ സ്പഷ്ടമാക്കുന്നു. (5-15, 18).

കല്‍പാദീനാം പ്രമാണം തു
ബഹുധാ കല്യതേ ബുധൈഃ
ഉപേയസൈ്യവ നിയമോ
നോപായസ്യേതി യത്തതഃ
കല്ല്യേളസ്മിന്‍ സപ്തമാസ്യാസ്യ
വൈവസ്വതമനോര്‍യുഗേ
അഷ്ടാവിംശേ കലിഃ സര്‍വ്വൈഃ
വര്‍ത്തമാന ഇഹസ്മൃതഃ

കല്‍പാദികളുടെ പ്രമാണത്തില്‍ അഭിപ്രായഭേദമുണ്ടാവാമെങ്കിലും ഈ കല്‍പത്തില്‍ ഏഴാമനായ വൈവസ്വതമനുവിന്റെ യുഗത്തില്‍ 28-ാം കലിയുഗമാണ് നടക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായഭേദം ഇല്ല എന്നു സാരം.

അതായത് ശ്രീശ്വേതവരാഹ കല്‍പത്തില്‍ ആറു മന്വന്തരങ്ങള്‍ കഴിഞ്ഞ് ഏഴാം മന്വന്തരമായ വൈവസ്വതത്തില്‍ 27 ചതുര്‍യുഗങ്ങളും 28-ാം മഹായുഗത്തിന്റെ കൃത ത്രേത ദ്വാപരയുഗങ്ങളും കഴിഞ്ഞു. മാത്രമല്ല, ഈ കലിയുഗത്തില്‍ത്തന്നെ 5100 വര്‍ഷങ്ങളും പിന്നിട്ടിരിക്കുന്നു.
ഇങ്ങനെ ഭാരതീയ ഗണനാപ്രകാരം വിശ്വസൃഷ്ടിക്ക് 1,98,28,80,000
മനുഷ്യവര്‍ഷം പഴക്കമുണ്ട് എന്നറിയണം. ആധുനിക ശാസ്ത്രജ്ഞന്മാരില്‍ ചിലര്‍ ഏകദേശം ഇതിനടുത്തെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പ്രൊഫസര്‍ ഫക്‌സല്‍ പറയുന്നു. നൂറുകോടിയിലധികം ഈ സൃഷ്ടിക്ക് പഴക്കമുണ്ടെന്ന്. (വൈല്‍ഡ് ലൈഫ്). അധികം വൈകാതെ തന്നെ അവശിഷ്ട കൊല്ലങ്ങള്‍കൂടി ശാസ്ത്രജ്ഞന്മാര്‍ക്ക് അംഗീകരിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. കാരണം ഭൗതിക ശാസ്ത്രത്തിന്റെ സകല സിദ്ധാന്തങ്ങളും എവിടെ അവസാനിക്കുന്നുവോ അവിടെ നിന്നാണ് ഭാരതീയ ആദ്ധ്യാത്മിക ശാസ്ത്രത്തിന്റെ ആരംഭം എന്നതുതന്നെ. അതുകൊണ്ട് ഒരിക്കല്‍ക്കൂടി സവിനയം ഓര്‍മിപ്പിക്കട്ടെ. ഈ വരുന്നത് ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ നൂറ്റാണ്ടല്ല. കലിയുഗത്തിലെ 52-ാം നൂറ്റാണ്ടാണ്.

ഭാരതീയ വേദ - പൈതൃക ഗ്രന്ഥങ്ങളുടെ കാലഘട്ടങ്ങള്‍

നമ്മുടെ പൈതൃകജ്ഞാനത്തെ കുറിച്ചും അതിന്റെ കാലഘട്ടത്തെയും ആധികാരികതയെയും കുറിച്ചും നമുക്കിടയില്‍ തന്നെ നിരവധി വാദപ്രതിവാദങ്ങള്‍ നടക്കുകയാണിപ്പോള്‍. പുരാവസ്തു ഗവേഷകരുടേയും , മാനുസ്ക്രിപ്റ്റ് ഗവേഷകരുടെയും, ഭാഷാ പണ്ഡിതന്മാരുടേയും  പ്രാചീനഗ്രന്ഥങ്ങളുടെയും ഏകീകരണഅഭിപ്രായത്തെ ക്രോഡീകരിച്ചുകൊണ്ടൂള്ള കാല നിര്‍ണ്ണയം ഈ വിഷയത്തിലേക്ക് അല്പമെങ്കിലും വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കാം.

നാലാം നൂറ്റാണ്ടില്‍ അതായത് 3000 വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട സൂര്യസിദ്ധാന്തപ്രകാരവും A.D. 499ല്‍ രചിക്കപ്പെട്ട ആര്യഭടീയപ്രകാരവും A.D.748ല്‍ രചിക്കപ്പെട്ട ശിഷ്യധി വൃദ്ധിദതന്ത്രപ്രകാരവും ആണ് ഭൂമിയുടെ കാലപ്പഴക്കം നമ്മുടെ പൌരാണികര്‍ കണക്കാക്കിയിട്ടുള്ളത്.

അപ്രകാരം, 1,72,8000 മനുഷ്യവര്‍‌ഷം ചേരുന്നതാണു ഒരു കൃതയുഗം. 12,96,000 മനുഷ്യവര്‍ഷങ്ങള്‍ ചേരുന്നതാണു ഒരു ത്രേതായുഗം. ത്രേതായുഗത്തിന്റെ  ഏതാണ്ട് പകുതിക്ക് ശേഷമാണ് ശ്രീരാമന്റെയും  പരശുരാമന്റെയും കാലഘട്ടം. ഈ കാലഘട്ടത്തിലും ഋഗ്വേദ പ്രകാരമുള്ള യാഗങ്ങളും യജ്ഞങ്ങളും നടന്നതായി രാമായണ രചനകളില്‍ നിന്ന് മനുസിലാക്കാം.

ഇതിനുശേഷം, 8,64,000 മനുഷ്യ  വര്‍ഷം ചേരുന്നതാണു ദ്വാപരയുഗം. ഇതിന്റെ അവസാനത്തിലാണു ശ്രീകൃഷണ ജനനം അതായത് മഹാഭാരത- ഭഗവത് ഗീതാ കാലഘട്ടം). ഈ ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസനാണു ആദിയില്‍ ഒന്നായിരുന്ന വേദത്തെ പകുത്ത് നാലു വേദങ്ങളാക്കിയത് -ഋക്ക് ,യജൂര്‍,സാമം,അഥര്‍‌വ്വം. ഈ കാലഘട്ടത്തിലും വേദങ്ങളില്‍ അനുശാസിക്കുന്ന യാഗങ്ങളും യജ്ഞങ്ങളും നടന്നതായി മഹാഭാരതം സാക്ഷ്യപെടുത്തുന്നു.

3012 BC ഫെബ്രുവരി  17 വ്യാഴാഴ്ചയാണ്  ജ്യൊതിശാസ്ത്രപരമായി കലിയുഗം ആരംഭിക്കുന്നത്.  4,32,000 വര്‍ഷങ്ങള്‍ ആണ് കലിയുഗത്തില്‍ ഉള്ളത്.
ഇങ്ങേനെ മൊത്തം നാലു യുഗങ്ങളിലും കൂടി ആകെ 43,20,000 വര്‍ഷങ്ങള്‍–ഇതാണു ബ്രഹ്മാവിന്റെ ഒരു ദിവസം . അതായത് ഒരു മഹായുഗം അല്ലങ്കില്‍ ഒരു (ചതുര്‍‌യുഗം)എന്നു പറയുന്നത്–ഇങ്ങനെ ബ്രഹ്മാവിന്റെ ആയിരം ദിവസം ചേരുന്നതാണു ഒരു കല്പം.

ഇങ്ങനെ ആകെ 72 മഹായുഗങ്ങള്‍ആണ്  ഉള്ളത്. ഇതില്‍  ആകെ  14 മന്വന്തരങ്ങള്‍ ഉണ്ട്  അതായത്,  14 മനുക്കള്‍ ഭരണം നടത്തുന്നു എന്ന് സാരം.

ഇതില്‍  6  മന്വന്തരങ്ങളും  27 മഹായുഗങ്ങളും ( കൃത ത്രേതാ ദ്വാപര യുഗങ്ങള്‍ മൂന്നും) മഹാഭാരത യുദ്ധത്തോടെ കഴിഞ്ഞിരിക്കുന്നു.അതിനു ശേഷം 3012 BC യില്‍ കലിയുഗ ആരംഭത്തോടെ ഇന്ന് നമ്മള്‍ വൈവസ്വത മനുവിനാല്‍ ഭരിക്കപെടുന്ന വൈവസ്വത മന്വന്തരമായ ഏഴാം മന്വന്തരത്തില്‍ ഇരുപത്തിയെട്ടാം  മഹായുഗത്തില്‍ ശ്വേതരാഹ കല്പത്തിലാണു വസിക്കുന്ന്ത് എന്നു  പ്രാചീന ഗ്രന്ഥങ്ങള്‍ സാക്ഷ്യപെടുത്തുന്നു.  അതായത്, കലിയുഗാരംഭത്തിനു  മുന്‍പ് വരെ 6 x 72 x  = 43,20,000+43,20,000 x 27  = 1,98,28,80,000  വര്‍ഷങ്ങള്‍ ഇതുവരെ ഭൂമിയില്‍ കടന്നു പോയിരിക്കുന്നു.

ഇന്ന് ആധുനിക ശാസ്ത്രം സാക്ഷ്യപെടുത്തുന്ന ആര്‍ക്കിസോയിക് ഇറ എന്നു പറയുന്നത് ഭൂമിയില്‍ ജീവസൃഷ്ടി ആരംഭിക്കുന്ന കാലഘട്ടം 198 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ്എന്നാണ്‌.  ഈ പൗരാണികഗ്രന്ഥങ്ങളുടെ കണക്കുകള്‍ പ്രകാരം ഇത് പൂര്‍‌ണ്ണമായും യോജിക്കുന്നു. ഇന്ന് ഭൗതികവാദികള്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കുന്ന  ആധുനിക കണ്ടെത്തലുകളെ മാത്രമേ  പുതു തലമുറകള്‍ വിശ്വസിക്കൂ. പക്ഷെ,  ഇതിനും അനേകം നൂറ്റണ്ടുകള്‍ക്ക് മുമ്പ് തന്നെ ഭാരതീയര്‍ ഇത് വളരെ വ്യക്ത്മാക്കിയിരുന്നു എന്നതാണ് നിരാകരിക്കാന്‍ ആകാത്ത സത്യം.

മനുസ്മൃതി (1-28) പ്രകാരം ബ്രഹമദേവനാണു വേദങ്ങളെ മനുഷ്യനു വേണ്ടി ലോകത്തിനു വെളിപ്പെടുത്തിയത് എന്നാണ്‌  സൂചിപ്പിക്കുന്നത്.  3000 BC ക്കും 2000 BC ക്കും ഇടക്കാണു സ്മൃതികളുടെ രചനാകാലഘട്ടങ്ങള്‍. ശ്രീരാമന്റെയും ശ്രീകൃഷണന്റെയും കാലഘട്ടങ്ങളിലെ അവരുടേ ജീവിതതത്ത്വങ്ങളെ വിവരിച്ചു കൊണ്ടുള്ള ഇതിഹാസങ്ങളാണ് രാമായണവും ,മഹാഭാരതവും. ഇത് സംസ്കൃതത്തില്‍  നിര്‍മ്മിച്ച് ഭാരതത്തില്‍ പ്രചാരത്തില്‍ ആയത് 500 BC ക്കും 1000 AD  ക്കും ഇടക്കാണു .

ഇതില്‍ പ്രതിപാദിക്കുന്ന  പ്രധാന രാജ്യങ്ങളുടെയും സ്ഥലങ്ങളുടെയും നാമങ്ങള്‍ , വര്‍ണ്ണനകള്‍, നദികളുടെ നാമങ്ങള്‍, ഭൂപ്രക്രതി  തുടങ്ങിയവ ഇന്നും ഭാരതത്തില്‍ കാണാവുന്നതാണ്. ഇങ്ങ് കൊച്ച് കേരളത്തില്‍ വരെ ആ നാമങ്ങള്‍ പലതും കാണാന്‍ സാധിക്കും. കൂടാതെ, ഇവയില്‍ പറഞ്ഞിരിക്കുന്ന  രാജ കൊട്ടാരങ്ങളുടേ മാതൃകയിലുള്ള അവശിഷ്ടങ്ങളുടെ ആധുനിക പുരാവസ്തു ഖനനങ്ങളിലൂടെ ഉള്ള വെളിപെടുത്തലുകള്‍ ഈ പറഞ്ഞ ഗ്രന്ഥങ്ങളെ സാധൂകരിക്കുന്നു.

പ്രാചീന ഗ്രന്ഥങ്ങ്ളിലെ ഭാഷാശൈലിയെ മത്രം കേന്ദ്രീകരിച്ച് ഇന്നു ലഭ്യമായിരിക്കുന്ന വേദങ്ങളുടെ കാലഘട്ടം BC 5000നും അപ്പുറം എന്നാണു പണ്ഡിതര്‍ ഒന്നടങ്കം പറയുന്നത്.  5000-2500 BC ലാണു പല ഉപനിഷത്തുക്കളൂടേയും കാലപഴക്കം നിര്‍‌ണ്ണയിച്ചിരിക്കുന്നത്. 5000 BC – 1000 BC ക്ക് ഇടയിലാണു വേദങ്ങ്ളിലെ ഗണിത ക്രിയകള്‍ കൂടുതല്‍ പ്രചാരത്തിലായത്. 3000 BC -1500 AD വരെ ആണു ഭാരതം ജ്യോതിശാസ്ത്രത്തില്‍ വിലപേട്ട ധാരാളം സംഭാവനകള്‍ നല്‍കിയത്. 3000- 2000 BC കാലഘട്ടത്തിലാണു ഭാരത്തില്‍ കൂടുതലായി യാഗങ്ങളും യജ്ഞങ്ങളും നടന്നിരുന്നത് എന്നാണ് പു രാവസ്തു ഗവേഷകര്‍ വിലയിരുത്തുന്നത്.

പാണിനിയുടെയും ശൗനകന്റെയും തുടങ്ങി സംസ്കൃത ഭാഷയുടെ അടിസ്ഥാന നിയമങ്ങ്ള്‍ വിവരിക്കുന്ന നിരുക്ത്ം, ഛന്ദശാസ്ത്രം, കല്പശാസ്ത്രം, സൂത്രങ്ങള്‍, ദര്‍ശനങ്ങള്‍, പതജ്ഞലി, കപിലന്‍ വ്യാസന്‍ തുടങ്ങിയവരുടേ മീമാംസ, ന്യായം, സാംഖ്യം, യോഗ തുടങ്ങിയവ ഉപവേദങ്ങള്‍ തുടങ്ങിയവ എല്ലാം നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ലഭ്യമായ രീതിയില്‍ നിര്‍മ്മിക്കപെട്ടതോ 1000 BC -00 AD ക്ക് ഉള്ളില്‍  ആണന്ന് കരുതുന്നു. 500 BC മുതല്‍ 1000AD ക്കു ഇടക്കാണു ഭാരതത്തില്‍ ക്ഷേത്രാചാരങ്ങള്‍. വേദങ്ങളീലെ യാഗാചാരങ്ങള്‍ക്ക്പകരമായി ഉടലെടിക്കുന്നത്.

ഇതുവരെ പൗരാണിക ഗ്രന്ഥങ്ങളീലെ പരാമര്‍‌ശങ്ങളാണു മേല്‍ ചൂണ്ടികാണിച്ചത്.  ഇനി പുരാവസ്ത് ഖനന പ്രകാരം,

1)ദ്വാപര യുഗത്തില്‍ (ശ്രീകൃഷ്ണന്റെ കാലം) പ്രചാരത്തില്‍ ഉണ്ടായിരുന്ന ലോഹങ്ങളും ലോഹസങ്കരങ്ങളും, മെഹര്‍‌ഘര്‍, ഭഗവാന്‍ പുര എന്നിവടങ്ങ്ളിലെ ഖനനത്തില്‍ നിന്ന് ലഭിച്ചിട്ടൂണ്ട്.  കാര്‍ബണ്‍‌ ഡേറ്റിങ്ങ് രീതി പ്രകാരം 8250 BC ആണു ഇവയുടെ കാലപഴക്കം.

2)മെഹര്‍ഘര്‍ ഖനനത്തില്‍ നിന്ന് 7786 BC ലെയും 4745 BC ലെയും ലോഹസങ്കരങ്ങളും കലിയുഗാരംഭത്തിനു മുമ്പൂള്ള ലോഹഖനികളും, ഉപകരണങ്ങ്ള്‍, കോട്ടകള്‍, കൊട്ടാരങ്ങ്ള്‍, റോഡുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടേ വ്യക്തമായ  അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടൂണ്ട്.

3)അറേബ്യന്‍ കടലില്‍ ഗുജറാത്ത് തീരത്ത് നിന്ന് ഏതാനം കിലോമീറ്റര്‍ ദൂരത്ത് 6000-7000 BC ക്ക് ഇടക്കുള്ള അതിവിസ്തൃതമായ  ഒരു നഗര സമുച്ഛയം തിട്ടെപെടുത്തിയിട്ടൂണ്ട്. കാംബേയിലെ നഷ്ടപെട്ട നഗരം ആണൊ ഇത് എന്ന് ചരിത്ര ഗവേഷകര്‍ സംശയിക്കുന്നു.

4) ഗുജറാത്തിലെ ലോഥില്‍ 5000 വര്‍ഷ പഴക്കം ഉള്ള ഒരു വ്യവസായ ശ്രംഖല യുടെ പ്രത്യക്ഷമായ ചിത്രം ഇന്ന് ലഭ്യമായിട്ടൂണ്ട്.

5) മോഹന്‍ജോദാരോ, ഹാരപ്പ  എന്നിവിടങ്ങളില്‍  നിന്ന് ലഭ്യമായ പുരാവസ്തു സംബന്ധമായവിവരങ്ങള്‍ ഉജ്ജ്വലമായ ഒരു വൈദിക സംസ്കാരം ദ്വാപരയുഗവും കലിയുഗവും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് ഇവിടെ നില നിന്നിരുന്നു എന്നതിന് തെളിവാണ് .

ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഭാരതത്തില്‍ ഉണ്ടായ ആക്രമങ്ങള്‍ എല്ലാം സിന്ധൂ നദീ തടം വഴിയായിരുന്നു എന്ന് മനുസിലാക്കാം. ഈ അഞ്ചു നദികളുടേ കരയില്‍ ജനസാന്ദ്രമായ അനവധി നഗരങ്ങളൂടെ അവശിഷ്ടങ്ങള്‍ കാണാം. വേദങ്ങളില്‍ പറയുന്ന സപ്ത സിന്ധു തീരങ്ങള്‍ ചൈതന്യവത്തായ ഒരു ഗതകാല പ്രൗഡിയുടെയും ആക്രമണ പരമ്പരയുടെയും സന്ദേശം നല്‍കുന്നവയാണു.

ഇന്ന് ആര്യനമാര്‍ ഭാരതത്തില്‍ അതിക്രമിച്ച് കടന്നു വന്നവരാണന്നും ഹിന്ദുസംസ്കാരം ഇവിടെ ഉള്ളതല്ലായിരുന്നുവെന്നും ആര്യന്മാര്‍ ദ്രാവിഡരെ ആക്രമിച്ച് ഇവിടം സ്വന്താമാക്കിയതാണന്നും  ഉള്ള വാദങ്ങള്‍ അപ്പാടെ ഇല്ലാതാവുകയാണു. ദ്രാവിഡര്‍ എന്ന് വിളിപേര്‍ വിദേശികളുടേ സ്വാര്‍‌ത്ഥതാത്പര്യത്തിനു വേണ്ടിയുള്ള സ്രഷ്ടിയായിരുന്നുവെന്നും ഇത് കള്ളത്തരമായ ഒരു പ്രചാരം മാത്രമാണ് എന്നും വ്യക്തമാണ്.

ഇന്നു വേദങ്ങളും അതുപോലുള്ള പല ഭാരതീയ പൈതൃകഗ്രന്ഥങ്ങളും ബാബിലോണിയന്‍ സംസകാരത്തിന്റെ ബാക്കി പത്രമാണന്ന് പലരും പ്പിക്കുന്നുണ്ട്. കലിയുഗാരംഭത്തിനു ശേഷം ഭാരതത്തില്‍ ത്ത്തില്‍ ഉണ്ടായ സംസകാരത്തെ പോലെ BC 3 മില്ലെനിയത്തില്‍ ഉണ്ടായ  മറ്റൊരു സംസ്കാരം ആണു ബാബിലോണിയ സംസ്കാരം . ഇതിലും പ്രാചീനമായ തെളിവുകള്‍ ഇവിടെ  ഖനനത്തിലുടെ കണ്ടെത്തിയ സ്ഥിതിക്ക് ആ വാദം വെറും പ്രചരണം മാത്രമാണന്ന് തെളിയുകയാണ്




ഋഷിമാരുടെ യോഗദൃഷ്ട ജ്ഞാനം
======================================================================
മനുഷ്യൻറെ ബോധതലത്തിന് നാല് അവസ്ഥകളുണ്ട്.

1.സുഷുപ്തി (Deep Sleep)
2.സ്വപ്നം (Dream)
3.ജാഗ്രത് (State of being Wake)
4.തുരീയം (Super Consciousness)

എന്നാണ് മനുഷ്യൻറെ ബോധത്തിൻറെ ക്രമങ്ങൾ.

1 .സുഷുപ്തി (ഗാഢനിദ്ര - Unconsciousness അബോധാവസ്ഥ) .
2 .സ്വപ്നം (ഉപബോധാവസ്ഥ - Sub-consciousness )
3 .ജാഗ്രത് (ഉണർവ് - Consciousness- ബോധാവസ്ഥ )
4 .തുരീയം (അതീതബോധം - Super-consciousness) കാണിക്കുന്നു...

സമാധിപൂർവ്വമായ ബോധത്തിൻറെ അവസ്ഥയാണ് തുരീയം. തുരീയാവസ്ഥയിലുള്ള ബോധത്തിനാണ് അതീതബോധം (Super-consciousness) എന്നു പറയുന്നത്. ആ തുരീയാവസ്ഥയിൽ ലഭ്യമായ അറിവാണ് യോഗദൃഷ്ടം.

സമക്ഷജ്ഞാനത്തേക്കാൾ (കൺമുന്നിൽ കാണുന്നതിനേക്കാൾ) യോഗദൃഷ്ടമായ ജ്ഞാനത്തിന് മുൻതൂക്കം കൊടുക്കുന്നത് യോഗദൃഷ്ടമായ അറിവിൻറെ പ്രാധാന്യത്തെ കാണിക്കുന്നു.

“കാതി ദേവാഃ യാജ്ഞവൽക്യഃ” (എത്ര ദൈവമുണ്ട് യാജ്ഞവൽക്യാ) എന്ന ചോദ്യത്തിനു , “ഒന്നേ ഒന്ന്- അത് പ്രാണൻ” ആ പ്രാണൻ ബോധമാണ് അനന്താവബോധം. അത് ജ്ഞാനം രൂപമായുള്ള ഈശ്വരനാണ്. ശുദ്ധമായ അറിവ്..

ഉപനിഷത്തിലും പുരാണത്തിലും ബ്രഹ്മസൂത്രത്തിലും യോഗദൃഷ്ടമായ അറിവിനെ കണക്കാക്കുന്നതു കാണുമ്പോൾ അതിശയം തോന്നുന്നു. വാദിഭാഗത്തിനും പ്രതിപക്ഷഭാഗത്തിനും യോഗദൃഷ്ടമെന്നു പറഞ്ഞാൽ പിന്നെ തർക്കമേ ഇല്ല. ഭാരതീയ ഷഢ്ദർശനത്തിലെ ആസ്തിക പക്ഷവും നാസ്തികപക്ഷവും ഒരു പോലെ അത്തരമുള്ള അറിവിനെയും തെളിവിനെയും തർക്കമില്ലാതെ അംഗീകരിക്കുന്നു. ഈ അറിവ് ദൈവത്തിൻറെ കളിയല്ല. എന്നത് കൂടുതൽ വ്യക്തമാക്കട്ടെ. മനസ്സിൻറെ ഉന്നതമായ ഒരു അവസ്ഥതന്നെ. അതുകൊണ്ടാണ് വൈശേഷികാചാര്യർ (കണാദൻ) പതഞ്ജലി തുടങ്ങിയ വരും അതിനെ അംഗീകരിക്കുന്നത്..

(അവർ നാസ്തികരെന്നു പറഞ്ഞാൻ ഇപ്പോഴത്തെ യുക്തിവാദികളല്ല. വേദാന്തികളുടെ വാദങ്ങളെ അംഗീകരിക്കാത്തവർ എന്നുമാത്രമേ അർത്ഥമുള്ളൂ. ചില മതക്കാർ അവരുടെ മതത്തെ വിശ്വസിക്കാത്തവരെ അവിശ്വാസികൾ എന്നു പറയുമ്പോലെ). അത് നാസ്തിക പക്ഷം നേടിയ ജ്ഞാനവും തുരീയദത്തമായ യോഗദൃഷ്ടജ്ഞാനം തന്നെ.

ഇപ്പോൾ ഇതെന്തെന്ന് എന്ന് നമ്മുടെ നാട്ടുകാർക്ക് അറിയാനേ വയ്യ. ആർഷമായ എല്ലാ ജ്ഞാനങ്ങളും ഗണിതം, ആയൂർവ്വേദം, വ്യാകരണം, വാസ്തു, എന്നുവേണ്ട എല്ലാ പുരാതനജ്ഞാനവും ഇതുവഴി വന്നത് തന്നെ.

ചില ഉദാഹരണങ്ങൾ. ഭാരതീയജ്ഞാനത്തിൽ ലോകം മുഴുവൻ അംഗീകരിച്ചതാണല്ലോ ആയൂർവ്വേദം (അലോപ്പതിയുടെ പിതാവ് ഹിപ്പോക്രറ്റസ് 120 പ്രാവശ്യം ആയൂർവ്വേദത്തെയും ധന്വന്ത്വരിയെയും ചരകനെയും ഉദ്ധരിക്കുന്നുണ്ട്.. (സായിപ്പ് പറഞ്ഞെങ്കിലേ നമ്മൾ അംഗീകരിക്കുകയുള്ളല്ലോ) അപ്രകാരം സങ്കീർണ്ണമായ അറിവുകൾ എങ്ങനെ ഭാരതീയർ നേടി? അതാണ് തുരീയജ്ഞാനത്തിൻറെ സിദ്ധികൾ..

യോഗദൃഷ്ടമായ അറിവിൻറെ മാഹാത്മ്യം..! ഇപ്പോൾ തന്നെ കാട്ടിൽ മരുന്നു പറിക്കാൻചെല്ലുന്ന ഒരു മനുഷ്യന് സാദൃശ്യം കൊണ്ടും വൈവിദ്ധ്യംകൊണ്ടും എത്രയധികം സസ്യജാലങ്ങളാണ്. അവയ്ക്ക് ഔഷധഗുണമുണ്ടെന്ന് എങ്ങനെ മനസ്സിലാകും മനസ്സിലായാൽ തന്നെ അവയെ എങ്ങനെ കാട്ടിൽ തിരിച്ചറിയും..? ഓരോ മരുന്നിനുമുള്ളഗുണം പോലെ അവയുടെ ദോഷത്തെ ഇല്ലാതാക്കുന്ന പ്രതിവിധിയായുള്ള മരുന്നിനെ എങ്ങനെതിരിച്ചറിയും...? ഇപ്പോൾ ഇങ്ങനെയാണെങ്കിൽ ഒരു പതിനായിരം കൊല്ലങ്ങൾക്കുമുമ്പ് കഥ എങ്ങനെയാകും. മാത്രമല്ല ഓരോ രോഗങ്ങളും അവയുടെ ലക്ഷണങ്ങളും , അവയെ ചികിത്സിക്കാനുള്ള മുറകളും ഇന്നത്തെക്കാൾ ജനസംഖ്യ വളരെ കുറഞ്ഞകാലത്ത് എങ്ങനെ സാധ്യമാകും? അന്നുള്ള ജനത്തിനു മുഴുവൻ ആയൂവേദത്തിൽ പറയുന്ന മുഴുവൻ രോഗങ്ങളും വന്നു ചികിത്സചെയ്തു തെളിയിക്കാനുള്ള സാധ്യത എങ്ങനെ. ആയൂർവ്വേദം മാത്രമല്ല, തർക്കം, വ്യാകരണം, സാമ്പത്തികശാസ്ത്രം, വാസ്തുവിദ്യ, കാമശാസ്ത്രം, ജ്യോതിഷം, ഗണിതം എല്ലാം ഇപ്രകാരമുള്ള അറിവുതന്നെ..

അണുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി പാശ്ചാത്യർ കണക്കാക്കുന്ന ജോൺ ഡാൽട്ടൺ (1766-1844) 1803 ൽ മാത്രമാണ്..... അണുസിദ്ധാന്തം ആവിഷ്ക്കരിക്കുന്നത്. അതുവരെ ഈ അറിവ് പാശ്ചാത്യർക്ക് അന്യമായിരുന്നു... ഈ കണമെന്നും ആറ്റമെന്നും പരസ്പരം പര്യായമെന്ന പോലെയാണ് കണാദമഹർഷി പറയുന്നത്. അല്ലാതെ അബദ്ധം പറ്റി പറയുന്നതോ, പറഞ്ഞ്, സംഘികൾ അങ്ങനെ ആക്കുന്നതോ അല്ല. ഈ അറിവുകൾ 2500 കൊല്ലങ്ങൾക്കുമുമ്പ് എങ്ങനെയുണ്ടായി....

ആകാശവും ഭൂമിയും രാത്രിയും പകലും എല്ലാം ഉണ്ടാക്കിയിട്ട മൂന്നാമത്തെ ദിവസം രാത്രിയുംപകലും തിരിച്ചറിയാൻ വേണ്ടി സൂര്യനെയും ചന്ദ്രനെയും ആകാശത്ത് സ്ഥാപിച്ചുവെന്നു വിശ്വസിക്കുന്നകാലത്ത് (അവർ ഇപ്പോഴും അപ്രകാരം തന്നെ വിശ്വസിക്കുന്നു..) ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്നു നിശ്ചയില്ലാത്ത കാലത്ത് ഭൂമിയുടെ ചുറ്റളവും ഗുരുത്വാകർഷണബലവും, സൂര്യഗ്രഹണവും, ചന്ദ്രഗ്രഹണവും ഒരു സെക്കൻറ് പോലും വ്യത്യാസമില്ലാതെ മനസ്സിലാക്കാനും ഭാരതീയർക്കു കഴിഞ്ഞു. കൂടാതെ, ഈ ഭൂമി സൌരയൂഥത്തിലെ അംഗമാണെന്നും അത് ആാകാശഗംഗ (മിൽക്കിവേ) യിലുൾപ്പെടുന്നുവെന്നും അത്തരം അനന്തകോടി ആകാശഗംഗകൾ (ഗാലക്സികൾ) ഉൾപ്പെടുന്നതെന്നും ഭാരതീയർ കണ്ടെത്തി. ഇതാണ് ഭാരതീയർ സ്ഥൂലപ്രപഞ്ചം (Macrocosm) എന്നു പറയുന്നത്. അതിന് അണ്ഢാകൃതിയാണെന്നും നമ്മുടെ പൂർവ്വീകർ കണ്ടെത്തി..

"egg-shaped cosmos" comes from some of the Sanskrit scriptures. The Sanskrit term for it is Brahmanda which is derived from two words- 'Brahm' means 'cosmos' or 'expanding' and 'anda'  means 'egg'. Certain Puranas such as the Brahmanda Purana speak of this in detail.

അണ്ഡം എന്നാൽ മുട്ട എന്നർത്ഥം. ബ്രഹ്മമാകുന്ന അണ്ഡം, അഖിലാണ്ഡം, അണ്ഡകടാഹം ഇതിലെല്ലാം ഉള്ള അണ്ഡങ്ങൾ, ഈ അണ്ഡശബ്ദം യാദൃശ്ചികമായി വന്നതല്ല എന്നു സ്പഷ്ടം. ബ്രഹ്മമാകുന്ന അണ്ഡം അണ്ഡത്തിൻറെ ആകൃതിയിലാണ് ഈ മഹാപ്രപഞ്ചം അതെങ്ങനെ പുരാതന ഭാരതീയനു മനസ്സിലായി.. …

“അസ്യ ബ്രഹ്മാണ്ഡസ്യ സമന്തതഃ
സ്ഥിതാനി ഏതാദൃശാനി അനന്തകോടി
ബ്രഹ്മാണ്ഡാനി സാവരാണി ജ്വലന്തി”

നമ്മൾ സ്ഥിതിചെയ്യുന്ന ഈ ബ്ഹ്മാണ്ഡത്തിനുചുറ്റും
ഇതേ പോലുള്ള അനന്തകോടി [അന്തമില്ലാത്ത കോടികൾ.. എണ്ണാൻകഴിയാത്തത് എന്നർത്ഥം]
ബ്രഹ്മാണ്ഡാങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. (മഹാനാരായണോപനിഷത്ത്)

“ജഗദ്ഗുഞ്ജാ സഹസ്രാണി യഥാസംഖ്യാന്യണാവണൌ
അപരസ്പരലഗ്നാനി കാനനം ബ്രഹ്മനാമ തൽ”

അണ്ഡത്തിൻറെ ആകൃതിയിലാണ് ബ്രഹ്മം –പ്രപഞ്ചം എന്നു നാസ കണ്ടെത്തിയത് ഈ കഴിഞ്ഞ വർഷം (2015-ൽ) മാത്രമാണ്—എന്നതും ഓർക്കുക

ഇനി സൂക്ഷ്മപ്രപഞ്ചം (Microcosm) ഓരോ അണുവിലും അനന്തമായ സൂക്ഷ്മ കണങ്ങൾ പ്രപഞ്ചംപോലെ ഗുഹ്യമായി നിലനിൽക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതൊന്നും പുളുവല്ല. (ഓരോ അണുവിലും ആയിരം ജഗത്തുക്കളാകുന്ന കുന്നിക്കുരുക്കൾ പരസ്പരം തൊടാതെ വർത്തിക്കുന്ന ഒരു കാനനമത്രേ ബ്രഹ്മം) ഇതെങ്ങനെ പതിനായിരം കൊല്ലങ്ങൾക്കു മുമ്പ് ഭാരത്തിലെ ഋഷികൾ കണ്ടെത്തി. അതാണ് തുരീയജ്ഞാനം. യോഗദൃഷ്ടമായ ജ്ഞാനം.

ഈ വിശ്വം സാക്ഷാൽ ബ്രഹ്മത്തിൻറെ കാണപ്പെടുന്ന ശരീരമാണെന്നും കണ്ടെത്തി (അല്ലെങ്കിൽ സങ്കല്പിച്ചു) ഈ വിശ്വരൂപനായ ബ്രഹ്മമാണ് സനാതനവിശ്വാസികളുടെ ദൈവം. ബഹുദൈവാരാധകരെന്നും ബിംബാരാധകരെന്നും സെമിറ്റൻ മതക്കാരാൽ വിശേഷിപ്പിക്കപ്പെടുന്ന സനാതനമതവിശ്വാസികളുടെ ദൈവസങ്കല്പത്തെക്കുറിച്ചും അവരുടെ ജ്ഞാനാർജ്ജന മാർഗ്ഗത്തെക്കുറിച്ചുമാണിവിടെ വിവരിച്ചത്.



അറിവു നേടുകഅതോടൊപ്പം അറിവു പകരുക
==================================





ഒരു കാട്ടിൽ നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ആൽ മരം നിന്നിരുന്നു. ഒരു അപ്പൂപ്പൻ ആൽമരം. ഒരു ദിവസം ആ അപ്പൂപ്പൻ ആൽമരം നോക്കുമ്പോൾ ഒരു ചെറിയ വള്ളി തന്റെ വേരിന്റെ അടുത്ത് നിന്നും തന്റെ തടിയെ പറ്റി പിടിച്ചു വളർന്ന് വരുന്നത് കണ്ടു.

ആൽമരം കരുതി പാവം ഒരു ചെടിയല്ലേ, അതിന് വളരാൻ വേണ്ട സഹായം ചെയ്തു കൊടുക്കാം. അതു കൊണ്ട്, അതിന് വേണ്ട തണൽ എല്ലാം നൽകി അതിനെ ശല്യപ്പെടുത്താതെ വളർത്തി.

മൂന്നു നാലു മാസം കൊണ്ട് ഈ വള്ളി വളർന്ന് ഈ ആലിനൊപ്പം എത്തി.

അപ്പൂപ്പൻ ആൽ കരുതി, വളരട്ടെ..! പാവം അല്ലേ. വള്ളിക്ക് പടരാനുള്ള സഹായത്തിന് ആൽ മരം തന്റെ എല്ലാ ചില്ലകളും ഒരുക്കി കൊടുത്തു.

 കുറച്ചു നാൾ കൊണ്ട് ആലിനെ മുഴുവൻ മൂടിയപ്പോൾ ഈ വള്ളിക്ക് തന്നെ ഇത്തിരി അഹങ്കാരം തോന്നി.

നൂറുകണക്കിന് വർഷം പഴക്കമുള്ള ഈ ആലിന് ഇത്ര നാൾ ആയിട്ടും ഇത്രയേ വളരാൻ പറ്റിയുള്ളൂ എന്നും, എന്നാൽ തനിക്ക് ആറു മാസം കൊണ്ട് തന്നെ ഈ ആലിനെ മുഴുവൻ മൂടാൻ കഴിഞ്ഞല്ലോ എന്നും.

പതുക്കെ പതുക്കെ ഈ അഹങ്കാരം പുറത്ത് വരാനും തുടങ്ങി...!
അങ്ങിനെ ഒരുനാൾ ഈ അപ്പൂപ്പൻ ആലും, വള്ളിയും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ താൻ മികച്ചത് എന്ന അഹംങ്കാരത്തിൽ  വള്ളി പുച്ഛ ഭാവത്തിൽ ആലിനോട് ചോദിച്ചു.

എന്റെ അപ്പൂപ്പാ, ഇത്ര വർഷത്തെ പഴക്കം ഉണ്ടെന്നെല്ലാം ആണല്ലോ പറയുന്നേ ! പക്ഷെ എന്നെ നോക്കിക്കേ, ഞാൻ വെറും ആറു മാസം കൊണ്ട് അപ്പൂപ്പനെക്കാൾ വളർന്നില്ലേ...? അപ്പോൾ ഞാൻ തന്നെ അല്ലെ മിടുക്കൻ....?

ഈ ചോദ്യം കേട്ട് സ്വതേയുള്ള പുഞ്ചിരി വിടാതെ ആ അപ്പൂപ്പൻ ആൽ പറഞ്ഞു പോലും..

നീ തന്നെ മിടുക്കൻ, പക്ഷെ നിന്നെ പോലെ നൂറു കണക്കിന് മിടുക്കന്മാരെ ഞാൻ കണ്ടിട്ടുണ്ട്.

അതേ ആ അപ്പൂപ്പൻ ആൽ നൂറു കണക്കിന് വള്ളികൾ ജനിക്കുന്നതും, വളർന്ന് പന്തലിക്കുന്നതും, അതുപോലെ നശിച്ച് ഇല്ലാതെ ആകുന്നതും കണ്ടിട്ടുണ്ട്.

ഭാരത സംസ്കാരവും അങ്ങിനെ തന്നെ.

അനവധി നിരവധി   സംസ്കാരങ്ങൾ ഈ സനാതന സംസ്കാരത്തിന്റെ മുൻപിൽ പിറന്ന് വളർന്ന് തളർന്ന് അമർന്നു പോയിരിക്കുന്നത് ഭാരത സംസ്കാരം കണ്ടിരിക്കും. ആ അപ്പൂപ്പൻ ആൽ മരത്തിനെ പോലെ.

നാലും രണ്ട് ആറു പേർ ആചാരം ലംഘിച്ചാലോ, കുറച്ചു പേർ മതം മാറി പോയാലോ അങ്ങു ഇല്ലാതെ ആവുന്നതല്ല ഈ സംസ്കാരം.

ഇന്നലത്തെ മഴയിൽ കിളിർത്ത ഒരു വള്ളിച്ചെടിയല്ല അത്. ആയിരം പറവകൾക്ക് കൂടേകുന്ന, മണ്ണിന് തണലേകുന്ന, ജീവികൾക്ക് ആവസമൊരുക്കുന്ന ഒരു മഹാവൃക്ഷമാണത്...!

കൊടും കാറ്റുകൾ കണ്ട,  പേമാരികൾ കണ്ട,  പ്രളയം കണ്ട,  ഭൂമികുലുക്കം കണ്ട ആ മഹാവൃക്ഷത്തിനെ ഇതെല്ലാം വെറും ഒരു ചാറ്റൽ മഴ മാത്രം...!

പക്ഷെ ആ വൃക്ഷത്തിന്റെ തണൽ പറ്റി ജീവിക്കുന്ന നമുക്ക് ഒരു കർത്തവ്യം ഉണ്ട്.

ഗുരുക്കന്മാർ പറയുന്നു.

സ്വാദ്ധ്യായ പ്രവചനാഭ്യാം ന പ്രമതിതവ്യം.

സ്വാദ്ധ്യായത്തിനും (പഠനത്തിനും) പ്രവചനത്തിനും (പാഠനത്തിനും) പ്രമാദം ഉണ്ടാകരുത്...

നമ്മുടെ സംസ്കാരത്തിനെ സനാതനമായി നിർത്തുവാൻ നാം ചെയ്യേണ്ടത് പഠിക്കുകയും, പഠിപ്പിക്കുകയും എന്നതാണ്. അതിൽ വീഴ്ച വരുത്തരുത്.

നമ്മൾ നമ്മുടെ സംസ്കാരം ആചരിച്ച് അനുഷ്ഠിച്ചാൽ, ഒരു സംശയവും വേണ്ടാ നമുക്ക് ഒന്നും സംഭവിക്കില്ല.

എല്ലാകാലത്തും നമ്മുടെ സംസ്കാരത്തിനെതിരെ ഈ ആക്രമണം ഉണ്ടായിട്ടുണ്ട്. ആക്രമിച്ചവർ ഇത്തിരി വളർന്നു എന്ന തോന്നൽ ഉളവാക്കി, പിന്നെ ഇല്ലാതെ ആയി പോയിട്ടും ഉണ്ട്.

അതു കൊണ്ട്: മാ ശുച" (വിഷമിക്കേണ്ട എന്ന്)

2020, ജൂൺ 28, ഞായറാഴ്‌ച

പാലക്കുന്ന് ഭഗവതീക്ഷേത്രം ,കാസർകോഡ് ജില്ല



പാലക്കുന്ന് ഭഗവതീക്ഷേത്രം ,കാസർകോഡ് ജില്ല
==================================================
കാസർകോഡ് ജില്ലയിലെ പാലക്കുന്ന് ഭഗവതീക്ഷേത്രത്തിൽ ഭരണി മഹോത്സവത്തിന് മുന്നോടിയായി നടക്കുന്ന മഹോത്സവമാണ് 'കലംകനിപ്പ്'. ധനുമാസത്തിൽ ചെറിയ കലംകനിപ്പും മകരത്തിൽ വലിയ കലംകനിപ്പും നടക്കുന്നു.


ഐതിഹ്യം

ദേവി എഴുന്നള്ളുന്ന സമയത്ത് ദേവീയോടൊപ്പം ദൂതനായി വന്നയാൾക്ക് തീയ്യ സമുദായത്തിൽപ്പെട്ട സ്ത്രീ പുതിയ മൺകലത്തിൽ ഭക്ഷണം പാകം ചെയ്ത് നൽകിയപ്പോൾ ചോറിൽ ദേവിയുടെ രൂപം തെളിഞ്ഞതിന്റെ സങ്കൽപ്പമായിട്ടാണ് കലംകനിപ്പ് നടത്തുന്നത്.


പഴയകാലത്ത് വസൂരിയടക്കമുളള മഹാ രോഗങ്ങൾക്ക് ശാന്തി ലഭിക്കാനാണ് കലം കനിപ്പ് നിവേദ്യം തുടങ്ങിയതെന്നാണ് ചരിത്രം
ചന്ദ്രഗിരി, കരിച്ചേരി, ചിത്താരി എന്നീ പുഴകൾക്ക് ഇടയ്ക്കുള്ള 28 പ്രദേശങ്ങളിലെ ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ കലംകനിപ്പ് മഹാനിവേദ്യം സമർപ്പിക്കാൻ എത്തുന്നത്.

ഏകദേശം 8,000 ത്തോളം മൺകലങ്ങൾ ക്ഷേത്രസന്നിധിയിൽ സമർപ്പിക്കപ്പെടുന്നു. ഭണ്ഡാരവീട്ടിൽനിന്നുള്ള കലമാണ് ആദ്യം സമർപ്പിക്കുന്നത്.

തുടർന്ന് നൂറുകണക്കിന് ഭക്തർ നിവേദ്യകലങ്ങളുമായി ക്ഷേത്രത്തിലെത്തുന്നു.


നാടിന്റെ ക്ഷേമ ഐശ്വരത്തിനും പാപനാശത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും രോഗമുക്തിക്കും ഉയർന്നജോലികിട്ടാനുമൊക്കെ ജാതി-മത വ്യത്യാസമില്ലാതെ പാലക്കുന്നമ്മയ്ക്ക് കലംകനിപ്പ് നേർച്ച നേരാറുണ്ട്.
തീയ്യ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാത്രമാണ് കലംകനിപ്പിനെത്തുന്നത്. വ്രതശുദ്ധിയോടെ നഗ്നപാദരായിട്ടാണ് സ്ത്രീകൾ നിവേദ്യമെത്തിക്കുന്നത്. മറ്റു സമുദായക്കാർ വഴിപാട് നടത്താൻ ഇവരെ ചുമതലപ്പെടുത്തുകയാണ് പതിവ്.



ചടങ്ങ്

കഞ്ഞി വിളമ്പുന്ന മൺചട്ടി

പുത്തൻ കലത്തിൽ ഉണക്കലരി, അരിപ്പൊടി, ശർക്കര, അടയുണ്ടാക്കാനുള്ള കുരുത്തോല, തേങ്ങ, അടയ്ക്ക, വെറ്റില എന്നിവയാണ് നിവേദ്യവസ്തുക്കൾ.
ഇതെല്ലാം മൺകലത്തിലാക്കി, വാഴയിലകൊണ്ടു മൂടിക്കെട്ടി വ്രതശുദ്ധിയോടെ സ്ത്രീകൾ കാൽനടയായി ക്ഷേത്രത്തിലെത്തിക്കും.
ക്ഷേത്രമുറ്റത്തുതന്നെ ഇത് പാകം ചെയ്യും. കുരുത്തോലയിലാണ് അട ചുട്ടെടുക്കുന്നത്. ഇവ ദേവിക്ക് നിവേദിച്ചശേഷം ഭക്തർ ഏറ്റുവാങ്ങി വീടുകളിലേക്ക് തിരികെ പോകുന്നതോടെ കനിപ്പ് സമാപിക്കും.
ഈ ദിവസം ക്ഷേത്രസന്നിധിയിൽ എത്തുന്ന മുഴുവൻ വിശ്വാസികൾക്കും മങ്ങണം എന്നറിയപ്പെടുന്ന മൺചട്ടിയിൽ ഉണക്കലരി കഞ്ഞിയും അച്ചാറും ദേവീപ്രസാദമായി നൽകും.


ആറ്റുകാൽ പൊങ്കാലയും കലംകനിപ്പും

പാലക്കുന്ന് കലംകനിപ്പും ആറ്റുകാൽ പൊങ്കാലയും തമ്മിൽ വളരെയേറെ സാദൃശ്യമുണ്ട്.

ദേവീക്ഷേത്രത്തിൽ നിവേദ്യം തയ്യാറാക്കി സമർപ്പിക്കുന്ന നേർച്ചകളാണ് രണ്ടും. സ്ത്രീകളാണ് രണ്ടിലും നേർച്ചവസ്തുക്കൾ സമർപ്പിക്കുന്നത്. എന്നാൽ, പൊങ്കാലയിൽ സ്ത്രീകൾ തന്നെ അടുപ്പുകൂട്ടി കഞ്ഞിവെച്ച് നിവേദ്യം തയ്യാറാക്കുമ്പോൾ, കലംകനിപ്പിൽ കുരുത്തോലയിലയിൽ അട ചുട്ടെടുക്കുകയാണ് ചെയ്യുന്നത്.


കുരുത്തോല കൂട്ടിക്കെട്ടാനും പാചകത്തിൽ സഹായിക്കാനും ക്ഷേത്രത്തിൽ പുരുഷന്മാരുണ്ടാവും.

കലംകനിപ്പിന് പുത്തൻ മൺകലങ്ങൾ മാത്രമേ ഉപയോഗിക്കുകയുള്ളു. പൊങ്കാലയിടുന്നവരും മൺകലങ്ങൾ പൊതുവേ ഉപയോഗിക്കുന്നുവെങ്കിലും, ലോഹപ്പാത്രങ്ങളും ഉപയോഗിച്ചു കാണുന്നു.



കലംകനിപ്പും കുടിൽവ്യവസായവും

നാട്ടിൻപുറങ്ങളിൽ തയ്യാറാക്കുന്ന മൺകലങ്ങളാണ് കലംകനിപ്പിന് ഉപയോഗിക്കുന്നത്. പതിനായിരത്തിൽപ്പരം കലങ്ങൾ ഇങ്ങനെ ഉപയോഗിക്കപ്പെടുന്നു. ക്ഷേത്രസന്നിധിയിൽ എത്തുന്ന വിശ്വാസികൾക്ക് ദേവീപ്രസാദമായി ഉണക്കലരി കഞ്ഞി നൽകുന്നതിന് മൺചട്ടിയും ധാരാളമായി ഉപയോഗിക്കുന്നു. മൺപാത്ര കുടിൽവ്യവസായത്തെ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.

കടപ്പാട്
ഭാരതീയചിന്തകൾ

2020, ജൂൺ 27, ശനിയാഴ്‌ച

ദശ മഹാവിദ്യ _2 ||താര ദേവി|



ദശ മഹാവിദ്യ _2
||താര ദേവി|


ദശമഹാവിദ്യയിലെ പ്രധാനമായ ഒരു അവതാരമാണ് താര ദേവി. സ്ത്രീ ശക്തിയായ താരയുടെ പേരിനർത്ഥം "സംരക്ഷിക്കുന്നവൾ" എന്നാണ്. ദുർഗ്ഗ, മഹാദേവി അല്ലെങ്കിൽ പാർവതി എന്നീ ശക്തി രൂപങ്ങളുടെ താന്ത്രിക രൂപങ്ങളിൽ ഒന്നാണു താര. കൂടാതെ താരിണി എന്ന നാമത്തിലും എന്നും ഈ ദേവത അറിയപ്പെടുന്നു. സംരക്ഷിക്കുക എന്നർതം വരുന്ന താർ എന്ന സംസ്കൃത പദത്തിൽ നിന്നാണു താര എന്ന പേർ ഉളവായിട്ടുള്ളത്. എന്നാൽ മിക്ക തദ്ദേശ ഭാഷകളിലും നക്ഷത്രം എന്നാണു ഈ വാക്കിന്റെ അർത്ഥം. സ്വയം സുന്ദരമായതും എന്നാൽ സ്വയം തന്നെ ശക്തിയാർജിച്ചതുമായ ,എല്ലാ ജീവന്റെയും ആധാരമാണു താര എന്നു സാരം.

കാളിഭഗവതിയുടെ നീലവർണ്ണം കരണം ദേവി താരാ എന്നും അറിയപ്പെടുന്നു, താരാ എന്ന നാമത്തിന്റെ രഹസ്യം സദാ മോക്ഷദായിനിയായി തരണം ചെയ്യിപ്പിക്കുന്നവൾ അതു കൊണ്ട് താരാ എന്ന പേർ, അനായസമായ വാക്ശക്തി കൊട്ടുക്കുന്നതിന് സമർത്ഥയായവൾ എന്നതുകൊണ്ട് ഈ ദേവിയെ നീലസരസ്വതി എന്നും പറയുന്നു, ഭയങ്കര വിപത്തുകളിൽ നിന്നും ഭക്തന്മാരെ രക്ഷിക്കുന്നതുകൊണ്ട് ഉഗ്രതാരാ എന്നും അറിയപ്പെടുന്നു. ഹയഗ്രീവനെ വധം ചെയ്യുന്നതിനാലാണ് നീലവിഗ്രഹം സ്വീകരിച്ചത്. ശത്രുനാശം, വാക് ശക്തി, പ്രപ്തി, ഭോഗമോക്ഷ് പ്രാപ്തി, ഇവയെല്ലാം താര അഥവാ ഉഗ്രതാരാ സാധനയിൽക്കൂടി ലഭിക്കുന്നു. രാത്രി ദേവീ സ്വരൂപയായ ശക്തിതാരാ മഹാവിദ്യകളിൽ അദ്ഭുതപ്രഭാവത്തോട കൂടിയവളും, സിദ്ധികൾക്ക് അധിഷ്ഠാത്രിയായ ദേവിയാണ്.

മന്ത്രം

ഓം ഐം ഹ്രീം സ്ത്രീം താരായൈ ഹും ഫട് സ്വാഹ

താരാദേവിക്ക് മൂന്നു രൂപങ്ങൾ ഉണ്ട്, താരാ, ഏകജട, നീലസരസ്വതി, മൂന്ന് രൂപങ്ങളുടെയും രഹസ്യം, കാര്യശക്തി, ധ്യാനം, ഇവ ഭിന്നമാണെങ്കിലും ശക്തി സമാനവും ഏകവും ആണ്. ഈ ദേവിയുടെ ഉപാസനകൊണ്ട് സാധാരണ വ്യക്തിക്ക് പോലും. ബൃഹസ്പതിയെപ്പോലെ വിദ്വനായിമാറുന്നു.

ഭാരതത്തിൽ സർവ്വപ്രഥമായി വസിഷ്ഠ മഹർഷിയാണ് താരായുടെ ആരാധന അതുകൊണ്ട് തന്നെ വസിഷ്ഠാരാധിത എന്നും ദേവിക്ക് പേരുണ്ട്. ചൈന, തിബറ്റ്, ലഡാക്, എന്നി പ്രദേശങ്ങളിൽ താരോപാസന പ്രചാരത്തിൽ ഉണ്ടായിരുന്നു,

താരാരാത്രിയിൽ താരയുടെ ഉപാസനക്ക് പ്രത്യേക മഹത്വമുണ്ട്. ചൈത്ര ശുക്ല നവമീ രാത്രിയെയാണ് താരാരാത്രി എന്നു പറയുന്നത്....

താരയെ കുറിച്ചു വാമൊഴിയായി പറഞ്ഞു വന്ന ഒരു കഥയുണ്ട്. ദേവാസുരന്മാരുടെ പാലാഴി മദനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഹലാഹല വിഷം കുടിച്ച ശിവൻ അതിന്റെ ശക്തിയാൽ മൊഹാലസ്യ പെട്ടു പോകുന്നു. മഹാദേവിയായ ദുർഗാ മാതാവ് അപ്പോൾ താരാരൂപം ധാരണം ചെയ്തു, അദ്ദേഹത്തെ മടിയിലിരുത്തി മുലയൂട്ടി, വിഷവീര്യം നശിപ്പിച്ചു എന്നാണു ഒരു വിശ്വാസം...

കടപ്പാട്

ദശ മഹാവിദ്യ _2 താര ദേവി|




ദശ മഹാവിദ്യ _2
താര ദേവി|
========================
ദശമഹാവിദ്യയിലെ പ്രധാനമായ ഒരു അവതാരമാണ് താര ദേവി. സ്ത്രീ ശക്തിയായ താരയുടെ പേരിനർത്ഥം "സംരക്ഷിക്കുന്നവൾ" എന്നാണ്. ദുർഗ്ഗ, മഹാദേവി അല്ലെങ്കിൽ പാർവതി എന്നീ ശക്തി രൂപങ്ങളുടെ താന്ത്രിക രൂപങ്ങളിൽ ഒന്നാണു താര. കൂടാതെ താരിണി എന്ന നാമത്തിലും എന്നും ഈ ദേവത അറിയപ്പെടുന്നു. സംരക്ഷിക്കുക എന്നർതം വരുന്ന താർ എന്ന സംസ്കൃത പദത്തിൽ നിന്നാണു താര എന്ന പേർ ഉളവായിട്ടുള്ളത്. എന്നാൽ മിക്ക തദ്ദേശ ഭാഷകളിലും നക്ഷത്രം എന്നാണു ഈ വാക്കിന്റെ അർത്ഥം. സ്വയം സുന്ദരമായതും എന്നാൽ സ്വയം തന്നെ ശക്തിയാർജിച്ചതുമായ ,എല്ലാ ജീവന്റെയും ആധാരമാണു താര എന്നു സാരം.
കാളിഭഗവതിയുടെ നീലവർണ്ണം കരണം ദേവി താരാ എന്നും അറിയപ്പെടുന്നു, താരാ എന്ന നാമത്തിന്റെ രഹസ്യം സദാ മോക്ഷദായിനിയായി തരണം ചെയ്യിപ്പിക്കുന്നവൾ അതു കൊണ്ട് താരാ എന്ന പേർ, അനായസമായ വാക്ശക്തി കൊട്ടുക്കുന്നതിന് സമർത്ഥയായവൾ എന്നതുകൊണ്ട് ഈ ദേവിയെ നീലസരസ്വതി എന്നും പറയുന്നു, ഭയങ്കര വിപത്തുകളിൽ നിന്നും ഭക്തന്മാരെ രക്ഷിക്കുന്നതുകൊണ്ട് ഉഗ്രതാരാ എന്നും അറിയപ്പെടുന്നു. ഹയഗ്രീവനെ വധം ചെയ്യുന്നതിനാലാണ് നീലവിഗ്രഹം സ്വീകരിച്ചത്. ശത്രുനാശം, വാക് ശക്തി, പ്രപ്തി, ഭോഗമോക്ഷ് പ്രാപ്തി, ഇവയെല്ലാം താര അഥവാ ഉഗ്രതാരാ സാധനയിൽക്കൂടി ലഭിക്കുന്നു. രാത്രി ദേവീ സ്വരൂപയായ ശക്തിതാരാ മഹാവിദ്യകളിൽ അദ്ഭുതപ്രഭാവത്തോട കൂടിയവളും, സിദ്ധികൾക്ക് അധിഷ്ഠാത്രിയായ ദേവിയാണ്.
മന്ത്രം
ഓം ഐം ഹ്രീം സ്ത്രീം താരായൈ ഹും ഫട് സ്വാഹ
താരാദേവിക്ക് മൂന്നു രൂപങ്ങൾ ഉണ്ട്, താരാ, ഏകജട, നീലസരസ്വതി, മൂന്ന് രൂപങ്ങളുടെയും രഹസ്യം, കാര്യശക്തി, ധ്യാനം, ഇവ ഭിന്നമാണെങ്കിലും ശക്തി സമാനവും ഏകവും ആണ്. ഈ ദേവിയുടെ ഉപാസനകൊണ്ട് സാധാരണ വ്യക്തിക്ക് പോലും. ബൃഹസ്പതിയെപ്പോലെ വിദ്വനായിമാറുന്നു.
ഭാരതത്തിൽ സർവ്വപ്രഥമായി വസിഷ്ഠ മഹർഷിയാണ് താരായുടെ ആരാധന അതുകൊണ്ട് തന്നെ വസിഷ്ഠാരാധിത എന്നും ദേവിക്ക് പേരുണ്ട്. ചൈന, തിബറ്റ്, ലഡാക്, എന്നി പ്രദേശങ്ങളിൽ താരോപാസന പ്രചാരത്തിൽ ഉണ്ടായിരുന്നു,
താരാരാത്രിയിൽ താരയുടെ ഉപാസനക്ക് പ്രത്യേക മഹത്വമുണ്ട്. ചൈത്ര ശുക്ല നവമീ രാത്രിയെയാണ് താരാരാത്രി എന്നു പറയുന്നത്....
താരയെ കുറിച്ചു വാമൊഴിയായി പറഞ്ഞു വന്ന ഒരു കഥയുണ്ട്. ദേവാസുരന്മാരുടെ പാലാഴി മദനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഹലാഹല വിഷം കുടിച്ച ശിവൻ അതിന്റെ ശക്തിയാൽ മൊഹാലസ്യ പെട്ടു പോകുന്നു. മഹാദേവിയായ ദുർഗാ മാതാവ് അപ്പോൾ താരാരൂപം ധാരണം ചെയ്തു, അദ്ദേഹത്തെ മടിയിലിരുത്തി മുലയൂട്ടി, വിഷവീര്യം നശിപ്പിച്ചു എന്നാണു ഒരു വിശ്വാസം...
കടപ്പാട്

ദശമഹാവിദ്യ_3 ഷോഡശി



ദശമഹാവിദ്യ_3
ഷോഡശി
=======================
ദശമഹാവിദ്യകളിൽ മൂന്നാം വിദ്യയാണ് ഷോഡശി.ശ്രി ലളിതാമഹാത്രിപുരസുന്ദരിയുടെ മറ്റൊരു ഭാവമാണ് ഷോഡശി .ദശമഹാവിദ്യകളിൽ ലളിതാ ദേവി ബ്രഹ്മവിദ്യയാണ്.ലളിതാ ദേവിയ്ക്ക് അനേകം നാമധേയങ്ങളുണ്ട്. ത്രിപുര സുന്ദരി ,ഷോഡശി, കാമേശ്വരി ,ത്രിപുര ,എന്നിവയാണ്. നിത്യാ ദേവിമാരുടെ (ഭഗമാലിനി ,നിത്യക്ലിന്ന തുടങ്ങിയ ദേവിമാർ ) നായികയായതിനാൽ ദേവി നിത്യയെന്നും അറിയപ്പെടുന്നു.ലളിതാ ദേവിയുടെ മുഖ്യ മന്ത്രമായ ശ്രീവിദ്യ മന്ത്രം പതിനഞ്ചക്ഷരങ്ങളോട് കൂടിയതാണ്.ശ്രീവിദ്യ മന്ത്രത്തോട് (ഹീംകാരം കൂടി ചേരുമ്പോൾ ഷോഡശി വിദ്യയായി .ഈ വിദ്യയുടെ അധിഷ്ഠിത്രിയായതിനാൽ ഷോഡശി എന്ന് ദേവി അറിയപ്പെടുന്നു .ദേവിയുടെ ഭർത്താവ് കാമേശ്വരനായ ശിവനാണ്. കാമേശ്വര കാമേശ്വരിമാർ വിശ്വകർമ്മവും മയനും നിർമ്മിച്ച ശ്രീപുരം എന്ന തേജോമയ ലോകത്ത് വസിക്കുന്നു.
പാശം ,അങ്കുശം, കരിമ്പിൻ വില്ല് ,പുഷ്പബാണം ,എന്നിവ ധരിച്ച് പഞ്ചബ്രഹ്മാസനത്തിൽ ഇരിക്കുന്നു .ബ്രഹ്മാവ് , രുദ്രൻ ,വിഷ്ണു , ഈശ്വരൻ എന്നീ നാലു കാലുകളോടും സദാശിവനാകുന്ന പലിയോടും കൂടിയ ദിവ്യമാഞ്ചമാണ് പഞ്ച ബ്രഹ്മാസനം .ലക്ഷമീദേവിയും ,സരസ്വതി ദേവിയും ലളിതാ ദേവിയുടെ ഇരു പാർശ്വങ്ങളിലുമായി നിന്നു ചാമരം വീശുന്നു .

ദശ മഹാവിദ്യ_4 ഭുവനേശ്വരി



ദശ മഹാവിദ്യ_4
ഭുവനേശ്വരി
==========================
ഭുവനേശ്വരി - ഭുവനങ്ങളുടെ രാജ്ഞി
ത്രിഭുവനങ്ങളുടെ ഈശ്വരിയാണ് ഭുവനേശ്വരി. അനന്തമായ ഈ ഭുവനം ദേവിയുടെ ശരീരമാണ്. ഭുവനത്തിലെ ജീവജാലങ്ങള് ദേവിയുടെ ആഭൂഷണങ്ങളാണ്. തന്നിൽനിന്ന് വിടരുന്ന സുന്ദരകുസുമം എന്നപോലെ ദേവി ഈ പ്രബഞ്ചത്തെയാകമാനം ഉൽഭവിപ്പിക്കുന്നു. കാലവും ദേശവും ആ ദിവ്യജനനിയിലാണ് നിലനിൽക്കുന്നത് . കാലരൂപിണിയായ മഹാകാളിയാണ് അവൾ , ചരാചരങ്ങളുടെ മഹാരാജ്ഞിയായ ത്രിപുരസുന്ദരിയും അവൾ തന്നെ. കാളി ക്രിയാശക്തി ആണ്. ത്രിപുരസുന്ദരി ജ്ഞാനശക്തിയാണ്.. ഭുവനേശ്വരി പ്രേമസ്വരൂപമായ ഇച്ഛാശക്തിയാണ്. അതുകൊണ്ടാണ് വശ്യസിദ്ധിക്ക് ഭുവനേശ്വരിയെ ധ്യാനിക്കുന്നത്. കാലത്തിന്റെ(time ) നിർമ്മാതാവ് കാളിയാണെങ്കിൽ ദേശത്തിന്റെ (space ) അധിപ ഭുവനേശ്വരി എന്ന് പ്രകീർത്തിക്കപ്പെടുന്നു.... കാളി കാലത്തില് സംഭവപരമ്പകള് സൃഷ്ടിക്കുമ്പോൾ ഭുവനേശ്വരീദേവി വസ്തുക്കളെ സൃഷ്ടിക്കുന്നു. ഭുവനേശ്വരിയുടെ സൃഷ്ടിയായ ലോകവസ്തുക്കളുടെമേൽ കാലരൂപിണിയായ കാളി നൃത്തം വക്കുന്നു..... പ്രബഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും ഭുവനേശ്വരിയുടെ അനന്തദേഹത്തിലെ അലകൾ മാത്രമാണ് .. ത്രിപുരസുന്ദരിയോട് സാമ്യമുള്ള രൂപമാണ് ഭുവനേശ്വരിയുടേത്...ഉദയസൂര്യന്റെ നിറം , നെറ്റിയില് ചന്ദ്രക്കല , നാലു കൈകള് , ത്രിനേത്രം..നാല് കൈകളിൽ പാശം,അങ്കുശം,അഭയം,വരദം ... ഭുവനേശ്വരിദേവിയെ 'ശ്രീമാതാ' മന്ത്രത്താല് ഉപാസിക്കാം. ദേവിയുടെ ലളിതവും സ്വാഭാവികവുമായ മന്ത്രമാണത്...
ശ്രീമാത്രേ നമഃ.
കടപ്പാട്


ദശ മഹാവിദ്യ_5
ഭൈരവി
ധര്‍മം ഒരു ച്യുതിയുമില്ലാതെ പാലിക്കണമെന്ന വ്യഗ്രത ഭീരുത്വം സൃഷ്ടിക്കുന്നു. അപ്രാകാരമുള്ള സ്ത്രീകളുടെ സമൂഹത്തെ ഭൈരവി എന്ന് പറയുന്നു. അരുന്ധതി, അനസൂയ, ഇന്ദ്ര പത്നിയായ ശചി എന്നിവര്‍ ഈ കൂട്ടത്തില്‍ പെടുന്നു. ദേവിയുടെ അവതാരമാണ് ഇവര്‍. ശ്മശാനത്തില്‍ ആനന്ദ നൃത്തം ചെയ്യുമ്പോള്‍ ശിവന്റെ രൂപം ഭീതിയുലവാക്കുന്നതാകയാല്‍ ഭൈരവന്‍ എന്ന നാമം വന്നു. ഭൈരവന്റെ ശക്തി രൂപമാണ് ഭൈരവി.
ദേവൈര്‍ധ്ദ്യേ യാന്ത്രിനേത്രാമസുരദലഘനാരണ്യരോരാഗ്നിരൂപാം
രൌദ്രീം രക്താംബരാഢ്യാം രതിഘടിഘടിതോരോജയുഗ്മോഗ്രരൂപാം ।
ചന്ദ്രാര്‍ദ്ധഭ്രാജിഭവ്യാഭരണകരലസദ്ഭാലബിംബാംഭവാനീം
സിന്ദൂരാപൂരിതാങ്ഗീം ത്രിഭുവനജനനീം ഭൈരവീം ഭാവയാമി
കടപ്പാട്

ദശ മഹാവിദ്യ_6 ഛിന്നമസ്ത ദേവി




ദശ മഹാവിദ്യ_6
ഛിന്നമസ്ത ദേവി
ഹൈന്ദവ വി‌ശ്വാസ പ്രകാരമുള്ള ദശമഹാവിദ്യ ദേവതകളിൽ പ്രധാനിയാണ് ഛിന്നമസ്താ ദേവി താന്ത്രിക ദേവതകളിലും ഒരാളാണ് ഛിൻനമസ്ത. ഛിന്നമസ്തിക, പ്രചണ്ഡചണ്ഡിക എന്ന പേരിലും ഈ ദേവി അറിയപ്പെടുന്നുണ്ട്. വജ്രായന ബുദ്ധമതത്തിലും ഈ ദേവതയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഛിന്നമുണ്ഡ എന്നാണ് വജ്രായന ബുദ്ധമതത്തിൽ ഈ ദേവത അറിയ‌പ്പെടുന്നത്.
ആദിപരാശക്തിയുടെ ഉഗ്രരൂപത്തിലു‌ള്ള പത്ത് അവതാരങ്ങളിൽ ഒരു അവതാരമാണ് ഛി‌ൻനമസ്ത. ഛേദിക്കപ്പെട്ട ശിരസ്സ് എന്നാണ് ഛിൻനമസ്ത എന്ന വാക്കിന്റെ അർത്ഥം. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍.
യോനി പ്രതിഷ്ഠയും ആര്‍‌ത്തവകാലത്തെ ആഘോഷത്തിലും
ഛിന്നമസ്ത ദേവിയെ ആരാധിക്കുന്നു
സ്വയം ഛേദിക്കപ്പെട്ട ശിരസുമായി നിൽക്കുന്ന രൂപമാണ് ഛിന്നമസ്ത ദേവിയുടേത്. ത്രാന്ത്രിക ദേവതകളിൽ ഏറ്റവും പ്രധാനപ്പെട്ട ദേവതയാണ് ഈ ദേവി.
സൃഷ്ടി, സംഹാര കാരിണിയായാണ് ഈ ദേവത അറിയപ്പെടുന്നത്. യോഗശാസ്ത്രത്തിന്റെ നിഗൂഢതത്വങ്ങൾ ഉൾക്കൊണ്ട ഭാവമാണ് ഛിന്നമസ്തയ്ക്ക്.
കാമകേളിയിൽ ഏർപ്പെട്ട യുവമിഥുനങ്ങളെ ചവിട്ടി നിൽക്കുന്ന ദേവി മനുഷ്യനിലെ കാമ ക്രോധ ലോഭ മോഹങ്ങൾക്ക് കടിഞ്ഞാൺ ഇടുന്നു എന്നു
കാമാസക്തിയെ നിയന്ത്രിക്കുന്നവളും കാമ ഉദ്ദീപനം നൽകുന്നവളുമാ‌യും ഏവരുടെയും അഹങ്കാരത്തിന്റെ പ്രതീകമായ ശിരസ്സ് ദേവി സ്വയം വെട്ടിയെടുത്തതിനാൽ മനുഷ്യരോട് സ്വയം അഹങ്കാരത്തെ ഇല്ലാതാക്കുവാനും അതുവഴി ഇഹ പിംഗല കുണ്ഡലിനിയിൽ എന്നിവയിൽ നിന്നും പ്രവഹിക്കുന്ന ജ്ഞാനമ കുന്ന രക്തം പാനം ചെയ്യേണ്ടതായി ദേവി തന്റെ സ്വരൂപത്തിൽ തന്നെ കാട്ടി തരുന്നു
നഗ്നരൂപത്തിലാണ് ഛിന്നമസ്തയെ അവതരിപ്പിക്കാറുള്ളത്. അഴിച്ചിട്ട മുടിയും ചുവന്ന നിറത്തിലുള്ള ശരീരവും ഛേദിക്കപ്പെ‌ട്ട ശിരസുമാണ് ഛിന്നമസ്തയുടെ പ്രത്യേകത.
ഛിന്നമസ്തയേക്കുറിച്ച് വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ പതിനാറുകാരിയാണ് ഈ ദേവതെയെ വിശേഷിപ്പിച്ചിരിക്കു‌ന്നത്.
സ്ഥൂല സ്തന രൂപിണിയായ ഛിന്നമസ്തയുടെ ഹൃദയത്തിന് സമീപത്തായി ഒരു നീല താമരയും കാണാം. ഭീകര രൂപിയായതിനാൽ ഛിന്നമസ്തയെ എല്ലാവരും ആരാധിക്കാറില്ല. എന്നാൽ മാതൃഭാവം ഉള്ള ദേവതയാണ് ഈ ദേവി.
നഗ്നരായി കിടക്കുന്ന ദമ്പതികളുടെ മുകളിലായാണ് ഛിന്നമസ്ത ചവിട്ട് നിൽക്കുന്നത്. രതിയും കാമദേവനുമാണ് ഈ ദമ്പതികൾ.
തലയോട്ടിമാല, കഴുത്തിൽ ചുറ്റിയ പാമ്പ് എന്നിവയാണ് ദേവി ധരിച്ചിരിക്കുന്നത്. കഴുത്തിൽ നിന്ന് ചീറ്റുന്ന രക്തം കുടിക്കുന്ന രണ്ട് തോഴിമാരും കാണാം. ഡാകിനി, വർണിനി എന്നാണ് ഇവരുടെ പേര്. ജയ, വിജയമാർ എന്നും ഇവർ അറിയപ്പെടുന്നുണ്ട്.
രണ്ട് കൈകളാണ് ഈ ദേവതയ്ക്കുള്ളത്. ഒരു കയ്യിൽ ഛേദിക്കപ്പെട്ട ശിരസും മറുകയ്യിൽ ശിരസ് ഛേദിക്കാൻ ഉപയോഗിച്ച കത്തിയും കാണാം.
ഛിന്നമസ്തയുടെ ജനനുവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ
മന്ദാകിനി നദിയിൽ കുളിച്ച് കൊണ്ടിരുന്ന പാർവതി ദേവിക്‌ വിശപ്പ് ഉണ്ടാകുകയും പാർവതിയുടെ ശരീ‌രം കറുത്ത് വരികയും ചെയ്തു.
ഈ സമയം തോഴിമാർക്ക് കഠിനാമയ വിശപ്പ് അനുഭവപ്പെട്ടു. അവർക്ക് ഭക്ഷിക്കാൻ ഒന്നും സമീപത്ത് ഇല്ലെന്ന് മനസിലാക്കിയ പാർവതി തന്റെ ശിരസ് അറുത്ത് കയ്യിൽ വച്ചു. കഴുത്തിൽ നിന്ന് മൂന്ന് ഭാഗത്തേക്ക് രക്തം ചീറ്റി. തോഴിമാരുടെ വായിലേക്കും തന്റെ വായിലേക്കുമാണ് രക്തം എത്തിയത്.
നോർത്ത് ഇന്ത്യയിൽ ആണ് ഛിന്നമസ്തയുടെ ക്ഷേത്രങ്ങൾ ഉള്ളത്. ഹിമാചൽപ്രദേശിലെ ചിന്ത്‌പൂർണി ക്ഷേത്രം, പശ്ചിമബംഗാളിലെ ബിഷ്ണുപൂരിലെ ക്ഷേത്രം. വാരണാസിയിലെ റാംനഗർ ക്ഷേത്രം. അസാമിലെ കാമാഖ്യ ക്ഷേത്രം, ജാർഖണ്ഡിലെ രാജ്രാപ്പ ക്ഷേത്രം. എന്നീ ക്ഷേത്രങ്ങളിൽ ഛിന്നമസ്തയെ ആരാധിക്കുന്നുണ്ട്.
ഹിമാചൽപ്രദേശിലെ ഉന ജില്ലയിലാണ് ചിന്ത്‌പൂർണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ശക്തിപീഠ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
51 ശക്തിപീഠങ്ങളിൽ പ്രധാനപ്പെട്ട 7 ശക്തി പീഠങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശിലെ ഈ ഛിന്ന മസ്തിക ക്ഷേത്രം.
മാർക്കേണ്ടായ പുരാണത്തിൽ ‌ ചാണ്ഡി ദേവി അസുരനെ നിഗ്രഹിച്ചപ്പോൾ
രക്തം കുടി‌ച്ച് കൊണ്ടിരുന്ന തോഴിമാരായ ജയയ്ക്കും വിജയയ്ക്കും ദാഹം തീർന്നില്ല. അവരുടെ ദാഹം തീർക്കാൻ ചാണ്ഡി തന്റെ തലയറുത്ത് രക്തം നൽകുകയായിരുന്നു.
കടപ്പാട്