2021, മാർച്ച് 6, ശനിയാഴ്‌ച

കൊച്ചി ജനാർദ്ദന ക്ഷേത്രം കൊച്ചി അമരാവതിയിൽ

 


കൊച്ചി ജനാർദ്ദന ക്ഷേത്രം 

==================================================






കൊച്ചി അമരാവതിയിൽ .മതപരിവർത്തനവും ക്രൂരതയും ഭയന്നു ഗോവയിൽ നിന്നും എത്തിയ കൊങ്കിണി വൈശ്യരുടെ ക്ഷേത്രമാണ് .പ്രധാനമൂർത്തി ജനാർദ്ദനൻ .വിഷ്ണുവിൻറെ 24  ഭാവങ്ങളിൽ ഒന്നാണ് കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജയുണ്ട് ഉപദേവതാ. ഗണപതി ലക്ഷ്മി .മേടത്തിലെ ചോതി ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .കീഴേടങ്ങൾ ഹനുമാൻ കോവിൽ മഹാബലേശ്വർ ക്ഷേത്രം (ശിവൻ) അമരാവതിയിൽ തന്നെയുള്ള ആൽത്തറ ഭഗവതി ക്ഷേത്രവും ഇവരുടേതാണ് .കിഴക്കോട്ടു ദര്ശനം ശിവരാത്രി നാളിലാണ് ഈക്ഷേത്രത്തിൽ താലപ്പൊലി തലപ്പൊലിയ്ക്കു അന്നക്കളിയുണ്ട് എറണാകുളം പച്ചാളത്തെ ഇരട്ടകുളങ്ങര ഭഗവതി പള്ളുരുത്തിയിലെ വെങ്കിടാചലപതി ക്ഷേത്രം വടുതലയിലെ ഗണപതി ക്ഷേത്രം ,ഇളമക്കരയിലെ ദത്താത്രേയ ക്ഷേത്രം എന്നി ക്ഷേത്രങ്ങളും കൊങ്കിണി വൈശ്യരുടെതാണു .വിഷ്ണുവിന്റെ അംശാവതാരമാണ്

ദത്താത്രേയൻ .അംശാവതാരങ്ങൾ പുരുഷൻ,കപിലൻ, യജ്ഞമൂർത്തി ,വ്യാസൻ ധന്വന്തരി ,വൈകുണ്ഠനാഥൻ അനന്തൻ ,ത്രൈലോക്യമോഹന ,വിശ്വരൂപ ,ലക്ഷ്മിനാരായണൻ ഹയഗ്രീവൻ,ആദിമൂർത്തി,ജലാശയൻ ,ധർമ്മം ,വരദരാജൻ ,രംഗനാഥൻ ,വെങ്കിടേശൻ ,വിഠോബൻ,ജഗന്നാഥൻ നരനാരായണൻ ,മന്മഥൻ ,ദത്തത്രേയൻ ,ഹരിഹരപിതാമഹൻ എന്ന് 'രൂപമണ്ഡന' .

2021, മാർച്ച് 5, വെള്ളിയാഴ്‌ച

അരയു കുളങ്ങര ശ്രീകൃഷ്ണക്ഷേത്രംആലപ്പുഴജില്ല,പെരുമ്പളം ദ്വീപിൽ

 


അരയു കുളങ്ങര ശ്രീകൃഷ്ണക്ഷേത്രം  ആലപ്പുഴജില്ല,പെരുമ്പളം ദ്വീപിൽ

=====================================================================



ആലപ്പുഴജില്ലയിലെ പെരുമ്പളം ദ്വീപിൽ . ചേർത്തല താലൂക്കിലെ പെരുമ്പളം പഞ്ചായത്തിൽ .മൂന്നരമൈൽ നീളവും ഒന്നരമൈൽ വീതിയുമുള്ള ഒരു ദ്വീപാണ്  പെരുമ്പളം അരൂക്കുറ്റി റൂട്ടിലെ പാണാവള്ളി കടത്ത് കടന്നും ഈ പെരുമ്പള്ളിയിൽ എതതാം .വൈക്കം റൂട്ടിലെ പൂത്തോട്ടയിൽ നിന്നും ബോട്ട് വഴിയും ഇവിടെ എ ത്താം    ഇവിടെ പ്രധാനമൂർത്തി ശ്രീകൃഷ്ണൻ. ബാലഗോപാല സങ്കല്പം കിഴക്കോട്ടു ദര്ശനം തന്ത്രി പുലിയന്നൂർ.  നാല് നേരം പൂജയുണ്ട് .ഉപദേവതാ ഗണപതി ശിവൻ, ഭഗവതി ശാസ്താവ്,രക്ഷസ്സ് .മീനത്തിലെ തിരുവോണം ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം പഴയകാലത്ത് ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചിരുന്നു  പുഴനീന്തിച്ചാണ് കൊണ്ടുവരുന്നത് പുഴയിൽ ആനച്ചാൽ ഉണ്ടായിരുന്നു. ഇപ്പൊ, ചങ്ങാടത്തിൽ കൊച്ചി കോഴിക്കോട് യുദ്ധകാലത്തോ കോഴിക്കോട് വള്ളുവക്കോനാതിരി യുദ്ധകാലത്തോ  മലബാറിൽ നിന്നും കൊച്ചിയിൽ എത്തിയ 56  നമ്പൂതിരി ഇല്ലക്കാർക്കും മൂന്നു നായർ വീട്ടുകാർക്കും കൊച്ചി രാജാവ് നൽകിയ സ്ഥലമാണ്  ഈ   ദ്വീപെന്നും പഴമ. വന്ന ഇല്ലക്കാരിൽ  ചിലതു( അമ്പാട്ട് വെള്ള എടവനക്കാട് നെടുമ്പറത്ത്  പൂങ്കാവുമന )പോര്ടുഗീസ്‌  ക്യാപ്ടൻ ആൽബുക്കർക്ക്  ദ്വീപിലെ വെള്ളിയിൽ മന കൊള്ളയടിച്ചു മനയിലെ ശ്രീകൃഷ്ണക്ഷേത്രം നശിപ്പിച്ചു .അഞ്ജനക്കല്ലിൽ തീർത്ത വിഗ്രഹം കുളത്തിലെറിഞ്ഞു പിന്നീട് വെള്ളിയിൽ മനക്കാർ അമ്പലപ്പുഴയിൽ നിന്നും കൊണ്ട് വന്ന ബാലഗോപാലവിഗ്രഹം നായർ പ്രമാണികൾ തീർത്ത  ക്ഷേത്രത്തിൽ  പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം . ക്ഷേത്രം പിന്നീട് ഇടപ്പള്ളി സ്വരൂപത്തിന്റെ കൈവശമായി .ഇപ്പോൾ ക്ഷേത്ര സംരക്ഷണ സമിതി  . പെരുമ്പളം ദ്വീപിൽ 35 ക്ഷേത്രങ്ങളുണ്ടായിരുന്നു എന്നാണ് പുരാവൃത്തം  ഇതിൽ ഏറ്റവും വലിയ ക്ഷേത്രം  ഇടങ്കേ റ്റിൽ  വാര്യത്തിന്റെ കൈവശമുണ്ടായിരുന്ന പനമ്പുകാട് ഭദ്രകാളി ക്ഷേത്രമായിരുന്നു   ആൽബുക്കർക്കു ഈ ക്ഷേത്രം കൊള്ളയടിച്ചപ്പോൾ വാര്യത്തെ  ചക്കി വാരസ്യാർ തകർന്ന ഭദ്രകാളിക്ഷേത്രത്തിൽ നിന്നും തിരി കൊളുത്തി ,ആതിരി കൊണ്ട് പട്ടാളക്കാരുടെ 

ടെന്ടു കൾക്ക് തീകൊളുത്തി  .പുറത്ത് ചാടിയ നിരവധി പട്ടാളക്കാരെ വെട്ടി കൊന്നു എന്ന് പി.എൻ പെരുമ്പളം.ഈ ദ്വീപിൽ പെരണ്ടൂർ ദുർഗ്ഗാ ക്ഷേത്രമുണ്ട് ഇവിടെ കാര്ത്യായനിയാണ് . കായലിൽ നിന്നും 10 മീറ്റർ മാത്രം അകലമുള്ളൂ ഈ ക്ഷേത്രത്തിനു ഇവിടത്തെ കിണറ്റിലെ വെള്ളത്തിനു ഉപ്പു രസമില്ല. ആൽബുക്കർക്കു ഈ ക്ഷേത്രവും  കൊള്ളയടിചു തകർത്തിരുന്നു ഇപ്പോൾ കാണുന്ന ആചെറിയ ക്ഷേത്രം ഇടപ്പള്ളി സ്വരൂപം പണിതീർത്തതാണ് .ഇടപ്പള്ളിയിലും പേരണ്ടൂർ ക്ഷേത്രമുണ്ട്  .ഇത് 108  ദുര്ഗാലയങ്ങളിൽ ഒന്നാണ്  ഇതിൽ ഏതു ഭഗവതി ക്ഷേത്രമാണ് ആദ്യം ഉണ്ടായതെന്ന്  അറിയില്ല. ഈ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് ഒന്നര ഫർലോങ് നീളത്തിൽ രാമയ്യൻ ദളവ മൂന്നാൾ  പൊക്കം വരുന്ന മണൽ കോട്ട നിർമിച്ചിരുന്നു .പീരങ്കി വെടികൾ  മണൽ കൂമ്പാരത്തിൽ പുതഞ്ഞു പോകും  ഇതിനു വേണ്ടി ദ്വീപിൽഎത്തിയ ദളവ  മുണ്ടയ്ക്കൽ ഭവനത്തിലെ  സുന്ദരിയായ കുഞ്ചുണ്ണൂലിയെ തിരുവനന്തപുരത്തേയ്ക്ക് കൂട്ടികൊണ്ടുപോയി  രാജാവിന്റെ  കെട്ടിലമ്മയാക്കിയെന്നും പഴമ. ഏറ്റവും നല്ലതെല്ലാം മഹാരാജാവിനു  എന്നായിരുന്നു ദളവയുടെ നയമത്രെ  കൂടാതെ പള്ളിപ്പാട്ട് ദേവിക്ഷേത്രംശാസ്താങ്കൽ  ക്ഷേത്രം കോയിക്കൽ ദേവി ക്ഷേത്രം  

ഉണിക്കമ്പത്തു വനദുർഗ്ഗാക്ഷേത്രം  കുഞ്ഞിതയ്യിൽ ശാസ്താവ് തുടങ്ങിയ ക്ഷേത്രങ്ങളും ഉണ്ട്.

2021, ഫെബ്രുവരി 28, ഞായറാഴ്‌ച

കമ്മാടത്ത് ഭഗവതിക്ഷേത്രം കാസർകോഡ് ജില്ല

 


കമ്മാടത്ത് ഭഗവതിക്ഷേത്രം കാസർകോഡ് ജില്ല
===========================================

കാസർകോട് ജില്ലയിലെ എളേരി പഞ്ചായത്തിൽ .നീലേശ്വരത്ത് നിന്നും കുന്നു കൈ പാലം വഴി ചിറ്റാരിയ്ക്കൽ റൂട്ടിലെ അമ്മാടം സ്റ്റോപ്പ് .കേരളത്തിലെ ഏറ്റവും വലിയ കാവുകളിൽ ഒന്ന് കമ്മാടത്ത് കാവിനടുത്തതാണ് ഈ ക്ഷേത്രം .50 ഏക്കർ ഉണ്ട് ഈ കാവ് . കാവിനകത്തെ അരുവിയിലാണ് ഈ ക്ഷേത്രത്തിന്റെ മൂലം അടുക്കത്ത് നമ്പൂതിരിയുടെ ഇല്ലമാണ് ഈ ക്ഷേത്രമായി മാറിയതെന്ന് പഴമ. ഈ ഇല്ലം അന്യം നിന്ന് പോയി. പ്രധാന മൂർത്തി ഭഗവതി പടിഞ്ഞാട്ടു ദർശനം .സംക്രമദിവസം മാത്രമെ പൂജയുള്ളൂ. തന്ത്രി മയ്യിൽ വാഴുന്നവർ ഉപദേവതാ ചാമുണ്ഡി , മുൻപ് വൃശ്ചികം 21 മുതൽ ധനു 11 വരെ കളിയാട്ടമുണ്ടായിരുന്നു ഇപ്പോൾ ധനു എട്ട് മുതൽ അഞ്ചു ദിവസം അടുക്കത്ത് നമ്പൂതിരിയുടെ കാണാതായ പശുവിനെ അന്വേഷിച്ചു ഇറങ്ങിയ മണിയാണി കാവിനു നടുവിൽ സുന്ദരിയായ സ്ത്രീ ഇരിയ്ക്കുന്നതു കണ്ടു മനയിൽ ചെന്ന് അറിയിച്ചപ്പോൾ ഈ ദേവിയെ മനയിൽ വച്ച് പൂജിച്ചു എന്ന് ഐതിഹ്യം .കമ്മാടത് കാവിനടുത്ത് 5 കൊച്ചു അരുവികളുണ്ട് സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല .ക്ഷേത്രത്തിലെ വിഷ്ണു മൂർത്തി തെയ്യം രാത്രി 12 മണിയ്ക്ക് ശേഷം ഒറ്റയ്ക്ക് പോയി കാവിലെ മൂലസ്ഥാനത്തിനടുത്ത് വെച്ചിരിയ്ക്കുന്ന അഞ്ചു ഇളനീർ കൊണ്ട് വന്നു ക്ഷേത്രനടയിൽ ഉടയ്ക്കണം എന്ന് ആചാരമുണ്ട് ദേവിയെ കണ്ട മണിയാണി ദേവി പ്രത്യക്ഷ്യപ്പെട്ട സ്ഥലം രാത്രി തന്നെ അടുക്കത്ത് നമ്പൂതിരിയ്ക്കു ചൂട്ടു കത്തിച്ചു മൂലസ്ഥാനത്തേയ്‌ക്ക്‌ പൂജാരിയെ അനുഗമിയ്ക്കുകയും ചെയ്യും വർഷത്തിൽ രണ്ടു മാസം അരുവി കവിഞ്ഞു ഒഴുകുമെന്നതിനാൽ പൂജാനടത്തതാണ് കഴിയാറില്ല ഈസ്റ് എളേരിയിൽ കാമ്പല്ലൂർ ഭഗവതി ക്ഷേത്രമുണ്ട് .
കൂടാതെ പുത്തുകൈ സദാശിവ ക്ഷേത്രവും കാണാവല്ലൂർ കിരാതേശ്വരക്ഷേത്രവും ഈ പരിസരത്താണ് ഇപ്പോൾ ഇതെല്ലം എഛ് .ആർ സി ഇ യുടെ നിയന്ത്രണത്തിൽ.

2021, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

കീഴറ കൂലോം കണ്ണൂർ ജില്ല


 



കീഴറ കൂലോം  കണ്ണൂർ ജില്ല 

=====================================================


കണ്ണൂർ ജില്ലയിലെ കീഴറയിൽ ചെറുകുന്നിനടുത്ത്  ചെറുകുന്ന് അന്നപൂർണേശ്വരിയുമായി ബന്ധമുള്ള ക്ഷേത്രമാണ്  കീച്ചേരി അഞ്ചാം പീടിക പാന്തോട്ടം വഴി കണ്ണൂർ -പയ്യന്നൂർ റൂട്ടിൽ .പ്രധാനമൂർത്തി ഭദ്രകാളി തായ്പരദേവത എന്ന് സങ്കല്പം കൂടാതെ മണിയം  ക്ഷേത്രപാലനും സങ്കല്പമുണ്ട് ചെങ്കല്ലിൽ പലകവച്ചു 

ശുലപ്രതിഷ്ഠയാണ്  പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂയുണ്ട്. കിഴക്കു ഭാഗത്ത് നടയുണ്ടങ്കിലും തുറക്കില്ല. കുംഭം രണ്ടു മുതൽ ഏഴ് വരെ   കളിയാട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിനു ടിക്ക് കലശമുണ്ട് .ഇതൊരു പ്രത്യേക ചടങ്ങാണ് .തീയ്യരാണ്  ദിക്പാലകന്മാർക്കുവേണ്ടി നടത്തുന്ന ചടങ്ങിൽ കലശം എടുക്കേണ്ടത് മകരം 25 നു കലശത്തിനു നെല്ലളക്കും അന്ന് മുതൽ  കലശക്കാർ വ്രതമനുഷ്ടിയ്ക്കും  കുംഭം 3 ,4  അർധരാത്രി ചൂട്ടു വെളിച്ചക്കാരുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്നും നാലു പേർ തലയിൽ കലശംഎഴുന്നള്ളിച്ചു പുറപ്പെട്ടു നിശ്ചിത സ്ഥലത്തു നിന്നുംവേര്പിരിഞ്ഞു കീഴറയുടെ നാല് അതിർത്തികളിലും ഓടികൊണ്ടുപോയി കലശം വയ്ക്കും  വണ്ണാന്മാരാണ് ഇവിടത്തെ തെയ്യം ചിറയ്ക്കൽ കോവിലകം വക ക്ഷേത്രമാണ് 

കീഴില്ലം മഹാദേവ ക്ഷേത്രം,എറണാകുളം ജില്ല

 


കീഴില്ലം മഹാദേവ ക്ഷേത്രം,എറണാകുളം ജില്ല 

====================================================



എറണാകുളം ജില്ലയിലെ കീഴില്ലത്ത് പെരുമ്പാവൂർ-മൂവാറ്റുപുഴ റൂട്ടിൽ കീഴില്ലം സ്റ്റോപ്പ് . പ്രധാനമൂർത്തി  ശിവൻ. ലിംഗത്തിനു പൊക്കവും വണ്ണവും കൂടുതലുണ്ട്  പടിഞ്ഞാട്ടു ദർശനം .അഞ്ചുപൂജയും ശീവേലിയും ഉള്ള ക്ഷേത്രം  തന്ത്രി മനയത്താറ്റ് .ഉള്ളിൽ രണ്ടു ചുറ്റുള്ള വട്ട ശ്രീകോവിൽ ഖരപ്രതിഷ്ഠ എന്ന് ഐതിഹ്യം കുംഭത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം ഉപദേവത ഗണപതി അയ്യപ്പൻ രക്ഷസ്സ് മുണ്ടോർക്കര പൂത്തില്ലം  വെട്ടികാട് ആത്രശ്ശേരി ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാംകൂർ ദിവസം ബോർഡ് 

കീഴഡൂർ ദുർഗ്ഗക്ഷേത്രം തൃശൂർ അന്നമനട

 



കീഴഡൂർ  ദുർഗ്ഗക്ഷേത്രം തൃശൂർ 

=============================================================



108  ദുർഗ്ഗാലയങ്ങളിൽ ഒന്ന് .തൃശൂർ ജില്ലയിലെ അന്നമനട പഞ്ചായത്തിൽ  മാല- അന്നമനട  റൂട്ടിലെ മേലഡൂരിൽ നിന്നും ഒരു ഫർലോങ് തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. പ്രധാനമൂർത്തി   ദുർഗ്ഗ .കിഴക്കോട്ടു ദർശനം .തന്ത്രി കല്ലൂർ .രണ്ടു നേരം പൂജയുണ്ട് അഞ്ചടിയോളം ഉയരമുള്ള വിഗ്രഹമാണ് .മംഗല്യ സൂത്ര ധാരണം കഴിഞ്ഞെങ്കിലും വിവാഹിതരായിട്ടില്ലാത്ത  കന്യക എന്ന് സങ്കല്പം. അതിനാൽ മതിലകത്ത് ഉപദേവന്മാർ ആരുമില്ല. പുറത്ത് ഗണപതി, അയ്യപ്പൻ, ശിവൻ,രക്ഷസ്സ് .മേടത്തിലെ കാർത്തിക ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .ഇവിടെ ആയിരം നെയ്ത്തിരി ഒരുമിച്ചു കെട്ടി കത്തിയ്ക്കുക  എന്ന വഴിപാടുണ്ട്. മംഗല്യ സൗഭാഗ്യത്തിന് നബ്രാഹ്മണിപ്പാട്ടുണ്ട് മധ്യകേരളത്തിലാണ് ഇതിനു പ്രാധാന്യം. മലബാറിൽ ഇതിനു സമാനമായി പാപ്പിനിപ്പാട്ടാണ് .പഴയകാലത്ത് നായർ ഭവനങ്ങളിലും കെട്ട് കല്യാണത്തിന് പാഞ്ചാലീസ്വയംവരം  ദമയന്തി സ്വയംവരം  പാർവ്വതിസ്വയംവരം  ,എന്നിവ ഇവർ പാടിയിരുന്നു  നായർ ഭവനങ്ങളിൽ പാടുന്നതിനു രാജാവിന്റെ അനുമതി വേണം 1915  ലെ കൊച്ചിൻ സർക്കാർ സർക്കുലറിൽ സർക്കാരിൽ പണമൊടുക്കിയാൽ  കല്യാണ ആവശ്യങ്ങൾക്കു  അനുവദിച്ചിരുന്നു.പണമടച്ചാൽ അനുവദിച്ചിരുന്ന പദവികൾ തെക്കു വടക്കു കിഴക്കോട്ടു അഭിമുഖമായി നെടുംപുരയിടുക വെടി ,വാദ്യം കുത്തുവിളക്കു  ചങ്ങലവട്ടം ആനപ്പുറത്തുമുല്ല ബ്രാഹ്മണിപ്പാട്ടു തട്ടിട്ടു  കതിർ മാടം വെച്ച് ആദിത്യനെ തൊഴുക. സ്ത്രീകൾക്ക് രണ്ടുകൈകൾക്കും വളയിടുക. സ്ത്രീകൾക്ക് പൊന്നരഞ്ഞാണിടുക ,സ്ത്രീകൾക്ക് പൊന്നിൻ  ചിലമ്പിടുക ആർപ്പു വിളിയും വായക്കുരവയും  നടക്കുക.. സ്ത്രീകൾ കാതില  ധരിയ്ക്കുക ,വലിയ പപ്പടം   പഞ്ചസാരയോടുകൂടി സദ്യ കഴിയ്ക്കുക ആനപ്പുറത്ത് പട്ടണ പ്രേവേശം ചെയ്യുക. പല്ലക്കിൽ പട്ടണ പ്രേവേശം ചെയ്യുക. ഡോലിയിൽ പട്ടണപ്രേവേശം ചെയ്യുക. .ക്ഷേത്രത്തിലെ ബ്രാഹ്‌മണിപ്പാട്ടു  അനുഷ്ഠാന ഗാനമാണ്  മംഗലപ്പള്ളി ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു .ഇപ്പോൾ ക്ഷേത്ര സംരക്ഷണ സമിതി. 

കീഴേടങ്ങൾ മംഗലതൃക്കോവ് ചങ്ങൻകുളങ്ങര  ഈ രണ്ടു സ്ഥലത്തും വിഷ്ണു. അഡൂർ എന്ന പഴയ നമ്പൂതിരി ഗ്രാമമായ അന്നമനട ഗ്രാമത്തിലെ പ്രധാന ദുർഗ്ഗ ക്ഷേത്രം ഇതായിരുന്നു എന്ന് കരുതുന്നു. കേരളത്തിലെ ഏറ്റവും വലിയ വട്ട ശ്രീകോവിലാണ് ഈ ക്ഷേത്രത്തിനു.എന്ന് സംശയമുണ്ട് .68  കഴുക്കോലുകളുണ്ട് ഇൻഡ്യ

യിൽ തന്നെ ഏറ്റവും അധികം വട്ടശ്രീകോവിലുകൾ  ഉള്ളത് കേരളത്തിലാണ് ഇതിന്റെ പണി വളരെ സങ്കീർണ്ണമാണ് കുത്തനെയുള്ള ചുമരിനു  ചുറ്റും  വട്ടത്തിൽ കുട ചൂടിയതുപോലെ മേല്കൂര പണിയാൻ പ്രത്യേക   വൈദഗ്ധ്യം വേണം .കഴുക്കോലുകളുടെ നീളം വളരെ കൃത്യമായിരിക്കണം  തുളയുടെ സ്ഥാനവും ആകൃതിയും  നിച്ഛ്യയിക്കലും സങ്കീർണ്ണമായ ജോലിയാണ് പ്രഗത്ഭരായ ആശാരിമാർ ഇതിനു കൂടിയേ തീരു.  വൈക്കം പോലെ യുള്ള കേരളത്തിലെ വലിയ വട്ട ശ്രീകോവിലുകൾ എന്ന് കരുതുന്ന പലതും കോഴിമുട്ടയുടെ ആകൃതിയിലാണെന്നും നിഗമനമുണ്ട് ചെങ്ങന്നൂർ കൂത്തമ്പലത്തറയും അണ്ഡാകൃതിയിലാണെന്നുകരുതുന്നു കോട്ടയം,തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ  വട്ടശ്രീകോവിലുകളുടെ  ചുമരുകളും മരം കൊണ്ട് തന്നെ നിർമിച്ചു കാണുന്നുണ്ട് 

2021, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ഗോവർദ്ധനപുരം ക്ഷേത്രം മലപ്പുറം ജില്ല

 




ഗോവർദ്ധനപുരം ക്ഷേത്രം  മലപ്പുറം ജില്ല

===================================================================



പഴയ കേരളത്തിന്റെ പ്രധാനക്ഷേത്രങ്ങളിൽ ഒന്ന് ..തിരുമലശ്ശേരിക്കോട്ടയിലെ ക്ഷേത്രമാണ് . മലപ്പുറം ജില്ലയിലെ ഈഴവത്തുരുത്തി  പഞ്ചായത്തിൽ പൊന്നാനി -എടപ്പാൾ റൂട്ടിലെ ചമ്രവട്ടം ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റര് അകലെ. പ്രധാനമൂർത്തി വിഷ്ണു. പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്. തന്ത്രി കൽപ്പുഴ .അഷ്ടമിരോഹിണി ആഘോഷം കൊക സന്ദേശത്തിൽ പരാമർശിയ്ക്കപ്പെട്ട ക്ഷേത്രമാണ് .മന്നോർ  ചൂഡാമണി തമ്പ്രാക്കൾ എന്ന പന്നിയൂർ കഴകത്തിന്റെ  നേതാവ് തിരുമലശ്ശേരി നമ്പിയുടെ സ്വരൂപതലസ്ഥാനമായിരുന്നു  ഗോവർദ്ധനപുരം.തിരുമലശ്ശേരി,മുക്കടെക്കാട് ,കോലാക്കൊല്ലി തുടങ്ങിയ പട നായകൻമാരുടെ തലവനായിരുന്നു തിരുമലശ്ശേരി നമ്പൂതിരി. 


പൊന്നാനിയ്ക്കും,പൂകൈതയ്ക്കുമിടയ്ക്കു 146  ദേശങ്ങളുടെ അധിപൻ 13  ക്ഷേത്രങ്ങളിൽ കോയ്മ സ്വരൂപത്തിനു   3000 നായർ പടയുണ്ടായിരുന്നു കിഴക്കു ഉപ്പത്തോട്  ,വടക്കു ഭാരതപ്പുഴ,എന്നിവ അതിർത്തികൾ തിരുമലശ്ശേരി കോട്ടയിലെ പടിഞ്ഞാറേ തലത്തിൽ വച്ച് കൊല്ലവർഷം 733  മുതൽ 744 വരെ വാണിരുന്ന ഒരു സാമൂതിരി  അരിയിട്ട് വാഴ്ച്ച നടത്തിയിട്ടുണ്ട് ഇതിന് പഴയരി ചാർത്തിയത് വരിയ്ക്കുമാഞ്ചേരി  നമ്പൂതിരിയാണ്  കുറ്റിപ്പുറത്ത് നമ്പൂതിരി കലശ മാടി .എന്ന് പുരാവൃത്തം തിരുമലശ്ശേരി നമ്പൂതിരിയ്ക്കു  രാജസ്ഥാനം കൊടുത്തതിനു പകരമായിട്ടാണ് അദ്ദേഹം പൊന്നാനി സാംമൂതിരിയ്ക്കു നൽകിയതെന്നും  ഐതിഹ്യം .ഒരു കാലഘട്ടത്തിലെ ചരിത്രസംഭവങ്ങൾക്കു ഈ ക്ഷേത്രം സാക്ഷ്യം വഹിച്ചു  എന്ന് ചുരുക്കം  .ഇതേ വളപ്പിൽ തളിക്കുണ്ടിൽ തേവർ ക്ഷേത്രവുമുണ്ട് .ഇവിടെ പ്രധാനമൂർത്തി ശിവൻ  നല്ല വണ്ണവും  പൊക്കവുമുള്ള ലിംഗമാണ് കിഴക്കോട്ടു ദർശനം .തന്ത്രി കൽപ്പുഴ .രണ്ടു നേരം പൂജയുണ്ട്. ഉപദേവത  

ഗണപതി അയ്യപ്പൻ, ശിവരാത്രി ആഘോഷം  ഈ ക്ഷേത്രം തിരുമലശ്ശേരിയുടെ കൈയിലും ഗോവർദ്ധനപുരം

എഛ് .ആർ.സി ഇ  യുടെ നിയന്ത്രണത്തിലുമാണ് 


2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

കമുകഞ്ചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രം കൊല്ലം ജില്ല

 


കമുകഞ്ചേരി തിരുവിളങ്ങോനപ്പൻ  ക്ഷേത്രം 

==================================================================


കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ പുനലൂർ -പത്തനാപുരം റൂട്ടിലെ പിറവന്തൂർ ജംഗ്ഷനിൽ നിന്നും  നാലുകിലോമീറ്റർ . ക്ഷേത്രത്തിലേയ്ക്ക് കടത്ത് കടക്കണം അല്ലങ്കിൽ പുനലൂരിൽ നിന്നും  പേപ്പർ മില്ല് വഴി  പത്തനാപുരം റൂട്ടിലെ ചിറ്റാശ്ശേരി ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ . ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് അച്ചൻകോവിൽ ആറ് ഒരേ പീഠത്തിൽ മൂന്നു വിഗ്രഹമുള്ള അപൂർവ്വ ക്ഷേത്രമാണ്  പ്രധാനമൂർത്തികൾ  ശിവനും ,പാർവതിയും ഗുരുശിഖാമനും  ഒരേപീഠത്തിൽ കിരാടനും കിരാടിയും സങ്കൽപ്പത്തിലാണ് ശിവനും, പാർവതിയും .ഗുരുശിഖമാണ് വേട്ടക്കൊരുമകൻ ആണെന്നും സങ്കല്പം. തിരുവിളങ്ങോനപ്പൻ എന്നാണ് മൂർത്തി യുടെ പഴയ പേര് .കിഴക്കോട്ടു ദര്സനം തന്ത്രി കോക്കളത്ത് മഠം . ക്ഷേത്രത്തിൽ ഉച്ചപൂജയും അത്താഴപൂജയും മാത്രമേയുള്ളു. .ഉപദേവത ,ഗണപതി യക്ഷി .ക്ഷേത്രത്തിലെ യക്ഷി വളരെ പഴയ പ്രതിഷ്ഠയാണ്  ആറുപറ  അരി  നേദ്യം പ്രധാനവഴിപാട്  അര്ജുനന് പാശുപതാസ്ത്രം കൊടുത്തശേഷം ശിവൻ ആറിനക്കരെ വന്നു ഇരുന്നു എന്നും അവിടെ നിന്നു മറ്റത്തും മറ്റത്ത് നിന്ന് ഇവിടെയും എത്തി എന്ന് ആണ് ഐതിഹ്യം .അറ്റത്തെ അമ്മയാണ്   ദേവചൈതന്യം കണ്ടെത്തിയതെന്നും പഴമ. മറ്റത്ത് ഇപ്പോഴും കിരാതമൂർത്തി ക്ഷേത്രമുണ്ട് .അത് ഈ ക്ഷേത്രത്തിന്റെ കീഴേടമാണ് .മീനത്തിലെ പൂയവും  ആയില്യവും ആഘോഷം ഉത്സവത്തിന് ആനയില്ലമറ്റം, മഴുവടി പണ്ടകശാല കാവനാട് നായർ വീട്ടുകാരുടെ  കൈവശമായിരുന്നു .ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് . ഇതിനടുത്ത് 

എലക്കാട്ടൂരിൽ  ദുർഗ്ഗ ക്ഷേത്രവുമുണ്ട് .പുനലൂർ പേപ്പർ മില്ലുടമ നരസിംഹയ്യരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ പുനഃ പ്രതിഷ്ഠ നടത്തി   ഹൈദവ സേവാ സംഘം നടത്തുന്നു.  ഇവിടെ കുംഭ ഭരണിയ്ക്കു കെട്ടു കാഴ്ചയുണ്ട് .കിഴക്കോട്ടു ദർശനം .തന്ത്രി കോക്കളത്ത് മഠം . മൂന്നു നേരം പൂജയുണ്ട് ഉപദേവതമാർ  ഗണപതി,ശാസ്താവ് നാഗം  യക്ഷി, രക്ഷസ്സ് .

കണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രം കാസർകോട് ജില്ല

 കണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രം 

=======================================================================


കാസർകോട് ജില്ലയിലെ കണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രം കണ്ടംകുഴിയിൽ .പൊയ്‌നാച്ചി -ബന്തടുക്ക റൂട്ടിൽ. പ്രധാനമൂർത്തി ശിവൻ .വെള്ളമുള്ളകുഴിയിൽ സ്വയംഭൂലിംഗമാണ് കിഴക്കോട്ടു ദർശനം .മൂന്നു നേരം  പൂജ .തന്ത്രി ഇരിവൽ .ഉപദേവത വിഷ്ണു, ശാസ്താവ് ,ഗണപതി,.ധനു 27 നു കോടി കയറി 5  ദിവസത്തെ  ഉത്സവം .ഉത്സവത്തിനു  തിടമ്പ് നൃത്തമാണ് .ശിവനോടൊപ്പം ശാസ്താവിന്റെയും വിഷ്ണുവിന്റെയും തിടമ്പ് എഴുന്നള്ളിയ്ക്കും  വടക്കൻ മലബാറിൽ ഉത്സവത്തിന് ആനയില്ല. തിടമ്പ് നൃത്തമാണ് .മാരാർ കൊട്ടുന്ന താളത്തിനുസരിച്ചു  നൃത്തകാരൻ ചുവടുവയ്ക്കും. തിടമ്പ് ഏറ്റുന്ന കർമ്മികൾ അലക്കിയ വസ്ത്രം പ്രത്യേക രീതിയിലാണ് ഞൊറിഞ്ഞു ഉടുക്കുക. കൈകളിൽ വളകളും കാതിൽ കുണ്ഡലങ്ങളും തലപ്പാവുകളും  കർമ്മിയ്ക്കു ഉണ്ടാകും .കണ്ടംകുഴി ക്ഷേത്രം നാടുവാഴികളായ കോടോം തറവാട്ടുകാരുടേതായിരുന്നു .

2021, ഫെബ്രുവരി 21, ഞായറാഴ്‌ച

കൊടശ്ശേരി വിഷ്ണു ക്ഷേത്രം ,മലപ്പുറം ജില്ല

 കൊടശ്ശേരി വിഷ്ണു ക്ഷേത്രം ,മലപ്പുറം ജില്ല


===========================

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിൽ .പെരിന്തൽമണ്ണ -നിലമ്പൂർ റൂട്ടിലെ മരാട്ടുപടി സ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റര് കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു പ്രധാന മൂർത്തി നരസിംഹം പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് രണ്ടു തന്ത്രിമാർ .മരാട്ടു മനയും കറുത്തേടത്ത് അരീപ്ര മനയും ഉപദേവത ശാസ്താവ് മേടത്തിലെ രോഹിണി കൊടി കയറി ആര് ദിവസത്തെ ഉത്സവം ഉണ്ടായിരുന്നു വട്ട ശ്രീകോവിൽ ക്ഷേത്രത്തിൽ തിരുവോണത്തിന് എണ്ണയാടുക എന്നൊരു ആചാരം ഉണ്ടായിരുന്നു .മേലേടം കിഴക്കേടം മൂത്തേടം ,മരാട്ട് .,കറുത്തേടത്ത് അരീപ്രത്ത് എന്നിനി മനക്കാരുടെ ക്ഷേത്രമാണ് വേങ്ങാറ്റിൽ ഭഗവതിയും ബ്രഹ്മാനന്ദപുരം ശ്രീകൃഷ്ണനും ആണ് ഇതിനടുത്തുള്ള ക്ഷേത്രങ്ങൾ

കൊടവലം വിഷ്ണുക്ഷേത്രം ,കാസർ കോഡ് ജില്ല

 



കൊടവലം വിഷ്ണുക്ഷേത്രം ,കാസർ കോഡ് ജില്ല

===========================================



കാസർ കോഡ് ജില്ലയിലെ പുല്ലൂർ-പെരിയ  പഞ്ചായത്തിൽ കാഞ്ഞങ്ങാട് -പാണത്തൂർ  റൂട്ടിലെ കോട്ടപ്പാറ 


സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെ. പ്രധാനമൂർത്തി വിഷ്ണു കിഴക്കോട്ടു ദർശനം .ഉപദേവത: അയ്യപ്പൻ ,


വൃശ്ചികത്തിലെ തിരുവോണം ആഘോഷം മൂന്നു നേരം പൂജയുണ്ട് തന്ത്രി ഇരിവൽ  വാഴുന്നവർ .വളരെ 


പഴയകാലത്തെ ക്ഷേത്രമാണ് ഇവിടെ നിന്നും കുലശേഖരകാലത്ത് ഭാസ്കര രവിയുടെ (മനുകുലാദിത്യൻ ) 

 

58 -ആം വർഷത്തിലെ (എ .ഡി.962 )ശിലാലിഖിതം കണ്ടുകിട്ടിയിരുന്നു .കൊടവലം വാര്യത്തിന് 

ചെറുവത്ത്തൂരിനടുത്ത് കായിക്കോട്  എന്ന ക്ഷേത്രമുണ്ട് ഇത് കണ്ണൂർ കാഞ്ഞങ്ങാട് റൂട്ടിൽ 

തെക്കേ കാനപ്രം മന കണ്ണൂർ ജില്ല


 തെക്കേ കാനപ്രം മന കണ്ണൂർ ജില്ല

================================

കണ്ണൂർ ജില്ലയിലെ കൈതപ്രത്താണു പ്രസിദ്ധ നമ്പൂതിരി പരമ്പരയായ തെക്കെ കാനപ്രം മന സ്ഥിതി ചെയ്യുന്നത്‌.നൂറ്റാണ്ടുകൾ പഴക്കമുള്ള തെക്കെ കാനപ്രം പരമ്പരയുടെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം

ഏകദേശം 500 കൊല്ലം മുൻപേ കർണ്ണാടകത്തിൽ നിന്ന് കോലത്ത്‌ നാട്ടിലെ കൈതപ്രത്തേക്ക്‌ വന്ന ജ്യേഷ്ഠാനുജന്മാരുടെ പരമ്പരയിൽ ഒരു പരമ്പരയാണു തെക്കെ കാനപ്രം മന പരമ്പര. (വടക്കെ കാനപ്രം ആണു മറ്റൊരു പരമ്പര ).യജുർവേദികളാണിവർ. അറിവിനും പാണ്ഡിത്യത്തിനും പേരു കേട്ടവർ. വൈഷ്ണവരാണിവർ.തളിപ്പറമ്പപ്പൻ ആണു ഇവരുടെ ഗ്രാമദേവത .പെരിഞ്ചല്ലൂർ ഗ്രാമവും. വേണംഎന്ന് വച്ചാൽ കൈതപ്രത്തിനെ ഒരു ഉപ നമ്പൂതിരി ഗ്രാമം എന്ന് വിളിക്കാം .കാരണം വൈദിക പാരമ്പര്യ പെരുമയുള്ള അനവധി ഇല്ലക്കാർ ഇവിടുണ്ട്‌. സൂര്യോദയത്തിനുമുമ്പ് മുങ്ങിക്കുളിച്ച് നിത്യാനുഷ്ഠാനങ്ങൾചെയ്ത് പടിഞ്ഞാറ്റയ്ക്കുമുന്നിൽ വന്നു തേവാരം കഴിച്ച് തീർഥം സേവിച്ചാണ് ഇവിടത്തുകാരുടെ ഒരു ദിനം തുടങ്ങുന്നത്. അത്രയ്ക്ക്‌ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നവരുടെ ഗ്രാമമാണു കൈതപ്രം ഗ്രാമം.
തെക്കെ കാനപ്രം പരമ്പര ജന്മി പരമ്പരയായിരുന്നു. ചെറുവച്ചേരി, ചെങ്ങളം, കാനായി,പെരുന്തട്ട , എന്നീ ഭാഗങ്ങളിൽ ഇവർക്ക്‌ നോക്കെത്താ ദൂരത്തോളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നു.
150 ഓളം വർഷം പഴക്കം കാണും തെക്കെ കാനപ്രം മനയ്ക്ക്‌. നാലുകെട്ടാണു . വെട്ടുകല്ലാൽ വെട്ടിത്തിളങ്ങുന്ന മണി മന്ദിരം. അതാണീ തറവാട്‌ . വണ്ണാത്തിപ്പുഴയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു മനോഹര സൗധമാണു തെക്കെ കാനപ്രം മന . വാസ്തുവിദ്യയുടെ ആചാര്യന്മാരുടെ കരവിരുതു കാണാം നമുക്കിവിടെ . 40 ഓളം മുറികളും , മനോഹരമായ നടുമുറ്റവും, കൊത്തുപണികൾ ഉള്ള തട്ടും പടിപ്പുര മാളികയും, എല്ലാം മനയ്ക്ക്‌ ഭംഗി കൂട്ടുന്നു. എനിക്കേറ്റവും അത്ഭുതമായി തോന്നിയത്‌ വല്യ അടുക്കളയിൽ ഉള്ള സ്ലൈഡിംഗ്‌ ജനാലകളും , മനയുടെ പിൻ വശത്തുള്ള അഴിക്കൂടുള്ള വാതിലുമാണു. അഴിക്കൂട്‌ തുറന്നാലെ വാതിൽ തുറക്കാൻ പറ്റൂ .വാതിൽ തുറന്നു അഴിക്കൂട്‌ ഇട്ടാൽ സുരക്ഷയും വെളിച്ചവും വായുവും ആവോളം ലഭിക്കും . കൈതപ്രത്തെ ഇല്ലങ്ങളിൽ ഈ കാഴ്ച സുലഭമാണ് . ജയേട്ടന്റെ കഴിഞ്ഞ ആഴ്ച്ചയിലെ പോസ്റ്റിൽ കണ്ടിരുന്നു അഴിക്കൂടിനെ കുറിച്ചു .ആലോചിച്ചു നോക്കൂ അന്നത്തെ കാലത്തെ വാസ്തുവിദ്ഗ്ദ്ധന്മാരുടെ കഴിവു. വായുസഞ്ചാരത്തിനായി ധാരാളം ജനലുകൾ കാണാമിവിടെ.അളവുകൾ കിറുകൃത്യമെന്ന് നമുക്ക്‌ ഒറ്റനോട്ടത്തിൽ മനസിലാക്കാൻ പറ്റാവുന്ന ജനലുകൾ. . തെക്കെ കാനപ്രം മനയിലെ കുളം ഒരത്ഭുതമാണു . മനോഹരമായി പടുത്ത പടവുകളും വല്യ കുളപ്പുരയും കൂടിയ കുളം.ഒരു വ്യക്തി എട്ടുവർഷമെടുത്തു കെട്ടിയുണ്ടാക്കിയതാണെന്ന് ഇല്ലത്തെ താളിയോലയിൽ എഴുതിവെച്ചിട്ടുണ്ട്. തച്ചുശാസ്ത്രവിധിപ്രകാരം 30 സെന്റിലധികം സ്ഥലത്തായാണ് കുളം. ഒരുപട നിരപ്പ് ഒരുവർഷം നിർമിച്ചശേഷം ഉറപ്പും മറ്റും നോക്കി കാത്തിരിക്കും. അങ്ങനെ എട്ടുവർഷം കൊണ്ട് എട്ടുപടനിരപ്പ്. നിരവധി സിനിമാ സീരിയലുകളിലടക്കം സ്ഥാനം പിടിച്ച ഈ കുളം നിരവധിയാളുകൾ സന്ദർശിക്കാറുണ്ട്..ഏറ്റവും മനോഹരമായി പടുത്ത കുളങ്ങൾ ഉള്ള ഗ്രാമമാണു കൈതപ്രം ഗ്രാമം . ജലാശയങ്ങൾക്ക്‌ പേരു കേട്ട ഗ്രാമം. ഏത്‌ വേനലിലും തെളിനീർ ലഭിക്കുന്ന ഗ്രാമം.
ആചാരനുഷ്ഠാനങ്ങൾ പാലിക്കുന്നതിൽ മുൻ പന്തിയിലാണിവർ. പടിഞ്ഞാറ്റയിൽ ( പൂജമുറി) പീഠത്തിൽ സാളഗ്രാമവും, വിഷ്ണു , ശിവൻ സങ്കൽപ്പങ്ങളുമുണ്ട്‌. നിത്യേന തേവാരവും, സാളഗ്രാമപൂജയുമുണ്ട്‌. തറവാട്ടിലെ ധർമ്മദൈവങ്ങളായി ശാസ്താവ്‌, വീരഭദ്രൻ, നാഗം, ശിവഭൂതം എന്നിവർ നിലകൊള്ളുന്നു.സർപ്പക്കാവിൽ ആയില്യത്തിനു പൂജയുണ്ട്‌. കർക്കിടകം മൂന്നു ദിവസം മനയിൽ ഭഗവത്‌ സേവ പതിവുണ്ട്‌.സ്ഥല ദേവതയായ ഭദ്രകാളിയ്ക്ക്‌ ഗുരുതി പൂജ പതിവുണ്ട്‌. , മതിലകം ശ്രീകൃഷ്ണ ക്ഷേത്ര ഊരാളന്മാരാണിവർ.

വേദങ്ങൾ, ഉപനിഷത്തുക്കൾ, വൈദിക ഗ്രന്ഥങ്ങൾ , വാസ്തു, ജ്യോതിഷം എന്നിവയുടെ അമൂല്യശേഖരമായ നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകൾ മനയിലുണ്ട്‌ .വേദപണ്ഡിതനായിരുന്ന കാനപ്രം ശ്രീ ഈശ്വരൻ നമ്പൂതിരി, അദ്ദേഹത്തിന്റെ പുത്രനും പ്രസിദ്ധ ജ്യോതിഷ- തച്ചുശാസ്ത്ര വിദഗ്ദ്ധനായിരുന്ന കാനപ്രം ശ്രീ നാരായണൻ നമ്പൂതിരി (അദ്ദേഹത്തിന്റെ ദേശമിത്രം പഞ്ചാംഗം പ്രസിദ്ധാണു) യജുർവേദ പണ്ഡിതനായിരുന്ന കാനപ്രം ശ്രീ ഈശ്വരൻ നമ്പൂതിരി , സാത്വികനും, ഭാഗവത സപ്താഹ ആചാര്യനും, അധ്യാത്മിക കാര്യങ്ങളിൽ പണ്ഡിതനുമായ കാനപ്രം ശ്രീ കേശവൻ നമ്പൂതിരി, അദ്ദേഹത്തിന്റെ പുത്രനും, അധ്യാപകനുമായ , പിതാവിന്റെ പാത പിന്തുടർന്നു വരുന്ന ശ്രീ കാനപ്രം ഈശ്വരൻ നമ്പൂതിരി, മാധ്യമ പ്രവർത്തകനായ കാനപ്രം ശ്രീ ശങ്കരൻ നമ്പൂതിരി , എന്നിവർ മനയുടെ നാമത്തിനു പ്രസിദ്ധിയേകിയവർ ആണു .
കൈതപ്രം ഗ്രാമത്തിനു പേരും പെരുമയും നൽകിയതിൽ കാനപ്രം മനയ്ക്കുള്ള പങ്ക്‌ വലുതന്നെയാണു.ഉദിച്ചുയർന്ന സൂര്യനെ പോൽ പെരും പുഴയുടെ തീരത്ത്‌ എന്നും തലയുയർത്തി നിൽക്കും തെക്കെ കാനപ്രം മന .
മന ചുറ്റിക്കാണുന്നതിനിടയിൽ ആണു പഴുത്ത മാങ്ങയുടെ മണം മൂക്കിലേക്ക്‌ ആഞ്ഞടിച്ചു .നോക്കുമ്പോൾ നടുമുറ്റത്തിനോട്‌ ചേർന്ന് ഒരു വസ്തു ഉണക്കാനിട്ടിരിക്കുന്നു . രണ്ടും കൽപിച്ച്‌ എന്താ സംഭവം എന്ന് ചോദിച്ചു . അതാണു മാങ്കാച്ചി/ അഥവാ മാങ്ങാത്തിര എന്ന സംഭവം. പഴുത്ത്‌ മാങ്ങയുടെ പൾപ്പ്‌ എടുത്ത്‌ ഉണക്കി വയ്ക്കുന്ന സംഭവമാണു. ദിവങ്ങളോളം കേടുവരാതിരിക്കും കൊട്ടതേങ്ങയും മാങ്കാച്ചിയുമാണു കോമ്പിനേഷൻ . ഞാൻ ആദ്യമായിട്ടാണു ഇത്‌ കാണണെ എന്ന് പറഞ്ഞപ്പോഴെക്കും , ശങ്കരേട്ടന്റെ അമ്മ എനിക്കുള്ള മാങ്ങാത്തിരയുമായി വന്നു . കഴിച്ചു നോക്കി . ഹാ എന്താ രുചി സ്വർഗ്ഗീയം തന്നെ. . ആ ഭാഗങ്ങളിൽ ഇത്‌ സ്ഥിരം വിഭവം ആണ് . കാലത്തിനനുസരിച്ച്‌.
കാനപ്രം മനയിലേക്ക്‌ എന്നെ കൂട്ടികൊണ്ട്‌ പോയ പ്രിയപ്പെട്ട ജയേട്ടനും, തറവാട്‌ ചുറ്റിക്കാണിക്കുകയും,കാര്യങ്ങൾ പറഞ്ഞു തരികയും ചെയ്യുകയും ചെയ്ത ശങ്കരേട്ടൻ , ചരിത്രം പറഞ്ഞു തന്ന കാനപ്രം ശ്രീ കേശവൻ നമ്പൂതിരി അദ്ദേഹം , മാങ്കാച്ചി എന്ന സ്വർഗ്ഗീയ വിഭവം എനിക്ക്‌ കഴിക്കുവാൻ തന്നെ ശങ്കരേട്ടന്റെ അമ്മയ്ക്കും ന്റെ നന്ദി രേഖപ്പെടുത്തുന്നു.

കടപ്പാട്

2021, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

അരയായ്ക്കൽ ക്ഷേത്രം കാസർകോഡ് ജില്ല

 



അരയായ്ക്കൽ ക്ഷേത്രം കാസർകോഡ് ജില്ല

============================================



കാസർകോഡ് ജില്ലയിൽ  നീലേശ്വരത്തിനടുത്ത് പട്ടേനയിൽ .പ്രധാന മൂർത്തി വീരഭദ്രൻ ലിംഗരൂപത്തിലുള്ള ഒഴുക്ക് ശിലയാണ് പ്രതിഷ്ഠ വീരഭദ്രമൂർത്തി ശിവന്റെ  ലീലാമൂർത്തികളിൽ ഒന്നാണ് എന്ന് ശൈവ സിദ്ധാന്തം (ആകെ 25 ലീലാമൂർത്തികൾ  ചന്ദ്രശേഖര മൂർത്തി  ഉമാസഹിത മൂർത്തി വൃഷഭാരൂഢമൂർത്തി നൃത്തമൂർത്തി  കല്യാണ സുന്ദരമൂർത്തി  ഭിക്ഷാടന മൂർത്തി കാമദഹനമൂർത്തി കാലാന്തക മൂർത്തി ,തൃപുരാന്തകമൂർത്തി ,ജലന്ധര വധമൂർത്തി ,ഗജാരിമൂർത്തി വീരഭദ്രമൂർത്തി ശങ്കരനാരായണ മൂർത്തി ,അര്ധനാരീശ്വരമൂർത്തി കിരീടമൂർത്തി ,കങ്കാള മൂർത്തി ,ചന്ദേശാനുഗ്രഹ മൂർത്തി വിഷാപ ഹരണമൂർത്തി ,ചക്രദാനമൂർത്തി ,വിഘ്നേശ്വരാനുഗ്രഹ മൂർത്തി സോമസ്കന്ദമൂർത്തി ഏകപാദമൂർത്തി ,സുഖാസനമൂർത്തി ദക്ഷിണാമൂർത്തി ,ലിംഗോത്ഭവമൂർത്തി  .ഇവിടെ വീരഭദ്രൻ കിഴക്കോട്ടു ദർശനമാണ് ഒരു നേരം മാത്രം പൂജയുള്ളൂ ഉപദേവത  ഗണപതി .വൃശ്ചികത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ച ആഘോഷം  മുൻപ് വിഷചികിത്സാ ക്ഷേത്രമായിരുന്നു നായകടിച്ചാലും പാമ്പ് കടിച്ചാലും ഇവിടെ ഭജനം ഇരുന്നിരുന്നു .നായകടിച്ചാൽ 48 ദിവസവും പാമ്പുകടിച്ചാൽ മൂന്നു ദിവസവും  എന്ന് പഴയ കണക്കു. അരയായ്ക്കൽ പെരിഗമന  ഇല്ലം വക ക്ഷേത്രമാണ് ഇതിന്റെ മൂലം ആദ്യം ചേലക്കാട്ട്  ആയിരുന്നു. 400 കൊല്ലം മുൻപ്  മാറ്റി സ്ഥാപിച്ചു എന്ന് ഐതിഹ്യം പ്രധാനമൂർത്തിയായി വീരഭദ്രനെ  പ്രതിഷ്ഠിച്ചു അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണിത്  ഇവിടെനിന്നും 2  കിലോമീറ്റര് അകലെ സുവര്ണവല്ലി ക്ഷേത്രം ഇത് ഹവിക്ക്  ബ്രാഹ്‌മണരുടെ ക്ഷേത്രമാണ്   

2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

അരയൻകാവ് ക്ഷേത്രം എറണാകുളം ജില്ല

 അരയൻകാവ് ക്ഷേത്രം എറണാകുളം ജില്ല

=============================================================


എറണാകുളം ജില്ലയിലെ അരയങ്കാവിൽ. ആമ്പല്ലൂർ പഞ്ചായത്ത് .മുളന്തുരുത്തി -തലയോലപ്പറമ്പ്  റൂട്ടിൽ. പ്രധാനമൂർത്തി ഭദ്രകാളി .അഞ്ചര അടിയോളം ഉയരമുള്ള ദാരു വിഗ്രഹം . ചാന്താട്ടമുണ്ട് വടക്കോട്ടു ദർശനം .തന്ത്രി മനയത്താറ്റ് മന. രണ്ടു നേരം പൂജയുണ്ട്  ഉപദേവതമാർ അയ്യപ്പൻ, ശിവൻ, നാഗയക്ഷി  മേടം അഞ്ചിന് കൊടികയറി  പത്തിന് ആറാട്ടു .കൂടാതെ മീനത്തിലെ പൂരം ഉത്സവം പൂരത്തിന്റെ നാലു ദിവസങ്ങളിൽ  ഗരുഡൻ തൂക്കം . അലങ്കരിച്ചു തൂക്കച്ചാടിൽ ഗരുഡന്റെ വേഷമണിഞ്ഞു നർത്തകൻ കയറും തൂക്കക്കാരന്റെ പുറത്ത് രണ്ടു ചൂണ്ട കോർത്ത്  ചാടിന്മേൽ കെട്ടി തൂക്കും ഈ ചാടുമായി ക്ഷേത്ര പ്രദിക്ഷണവും ഉണ്ടാകും . ദാരിക വധത്തിനു ശേഷം രക്ത ദാഹം തീരാത്ത  കാളി കലി  തുള്ളി നിന്നപ്പപ്പോൾ മഹാവിഷ്ണു അയച്ച ഗരുഡന്റെ ഏതാനും തുള്ളി രക്തം കിട്ടിയ ഉടൻ കലി അടങ്ങി  എന്ന് ഐതിഹ്യം .തൂക്കം നടക്കുമ്പോൾ  ഭഗവതിയെ പുറത്തേയ്ക്കു എഴുന്നള്ളിയ്ക്കും .മുൻപ് പൂരം കഴിഞ്ഞാൽ ഏഴ് ദിവസം വഴിപാടു എടുത്തിരുന്നില്ല .ഏഴാം ദിവസം ഗുരുതി, കൊഴവെട്ടു മുടിയേറ്റവും  ഉണ്ടാകും മീനത്തിലെ ആയില്യത്തിന് ചതുശ്ശതം നേദ്യമുണ്ട് ..100 നാളികേരം 100 നാഴി അരി ,100 പലം ശർക്കര  100  കദളി പഴം ,തുലാത്തിലും വൃശ്ചികത്തിലും ഇടിപൂരം .ക്ഷേത്രത്തിനു മുന്നിൽ വച്ച് അരിയിടിച്ചു നേദിയ്ക്കൽ ..ഇത് പൊങ്ങിലിടി എന്ന ആചാരത്തിൽ നിന്നും വന്നതായി പറയുന്നു. പുതുവാമന വക ക്ഷേത്രമാണു .പുല്ലരിയുന്ന  അരയസ്ത്രീ വാൾ 

സ്വയംഭൂ ശിലയിൽ തട്ടി രക്തം വന്നു ചൈതന്യം കണ്ടെത്തിയെന്നും  കുമ്പളം ഭാഗത്തെ അരയൻമ്മാരുടെതായിരുന്നു  ഈ ക്ഷേത്രം ഇത് നടത്തിക്കൊണ്ടു പോകുവാൻ നിവൃത്തിയില്ലാതെ  വന്നപ്പോൾ പുതുവാമന നമ്പൂതിരിയ്ക്കു നൽകിയെന്നും ഐതിഹ്യം .സംഘ കളിക്കാരായ നാലുപാദം നമ്പൂതിരിമാർ മരത്തിനു ചുവട്ടിൽ വച്ച വാൾ ഉറച്ചു പോയി  എന്നും അവിടെ ദേവി ചൈതന്യം കണ്ടെത്തിയെന്നും മറ്റൊരു ഐതിഹ്യം 



2021, ഫെബ്രുവരി 13, ശനിയാഴ്‌ച

പറമ്പത്ത് കാവ് മലപ്പുറം ജില്ല




 പറമ്പത്ത് കാവ് മലപ്പുറം ജില്ല

======================================================


മലപ്പുറം ജില്ലയിലെ ഇരുമ്പളിയം പഞ്ചായത്തിൽ .വളാഞ്ചേരിയിൽ നിന്നും കൊപ്പം റൂട്ടിൽ മൂന്നു കിലോമീറ്റര് അകലെ . കൊട്ടാരം ജംഗ്ഷൻ തെക്കു ഭാഗത്ത് എട്ടു ഏക്കർകാവിലാണ് ഈ ക്ഷേത്രം .മൂന്നു പ്രധാന മൂർത്തികൾ ദുർഗ്ഗയും ,കാളിയും ഭദ്രകാളിയും ദുർഗ്ഗ സ്വയം ഭൂ ചെറിയ കുഴിയാണ് പാതാള ദുർഗ്ഗ എന്നും സങ്കല്പമുണ്ട് ദുർഗ്ഗയും കാളിയും പടിഞ്ഞാറോട്ടും ഭദ്രകാളി വടക്കോട്ടും ദർശനം .ഒരു നേരം മാത്രം പൂജ. തന്ത്രി അഴകത്ത് കുടുംബത്തിലെ അവസാനത്തെ വെള്ളിയാഴ്ച വേല . ആനപാടില്ലന്നു ചിട്ടയുണ്ട് .പുലയർ, ചെറുമർ ,മണ്ണാൻ ,തീയർ എന്നിവരുടെ കാളകളി മയിലാട്ടം കോൽക്കളി, പുള്ളിപ്പുലികളും ഉണ്ടാകും .25 ജോഡി കാളകൾ എത്തും മീനത്തിലെ ആദ്യ ചൊവ്വാഴ്ച പാട്ടുണ്ട് .മൺകലത്തിൽ ചോറ് വച്ച് നേദിയ്ക്കുക എന്നൊരു വഴിപാട് ഇവിടെയുണ്ട് മൺകലം പൊട്ടരുത് എന്നാണ് ചൊല്ല് .പൊട്ടിയാൽ ദോഷമാണ് എന്നൊരു ചൊല്ലുണ്ട് മൺകലം അല്ലെങ്കിൽ പൊൻകലം എന്നാണ് ചൊല്ല് ഈ ക്ഷേത്രത്തിലെ മഞ്ഞകലം ഉടയ്ക്കുക എന്ന ശത്രു സംഹാരം മുൻപ് പ്രസിദ്ധമായിരുന്നു .ക്ഷേത്രത്തിലെ മറ്റു നേദ്യങ്ങൾ കഴിഞ്ഞു അവസാനമാണ് ഇത് നേദിച്ചിരുന്നത്. കാരാ ഭഗവതിയ്ക്കാണ് (ഭദ്രകാളി) ഈ നേദ്യം .മൂന്നു പ്രദിക്ഷണം വെച്ച ശേഷമാണ് ഇത് പൊട്ടിയ്ക്കുക ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗത്ത് വിഷ്ണു ക്ഷേത്രവും കിഴക്കു ഭാഗത്ത് ശിവക്ഷേത്രവും ഉണ്ട്. മീനത്തിലെ പാട്ടു ദിവസം ശിവന്റെ സ്ഥാനമായ ആൽത്തറയിൽ ഉപ്പില്ലാത്ത അടയും നാളികേര കഷ്ണവും നേദിയ്ക്കും. ദാരികന്റെ എല്ലും മാംസവും എന്നാണു വിശ്വാസം . മഠത്തിൽ നായരുടെ ക്ഷേത്രമെന്നാണ് പഴമ. പിന്നീട് മൂത്തേടത്ത് മന . ഇപ്പോൾ കമ്മിറ്റി .

2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

വരാപ്പുഴ വരാഹ ക്ഷേത്രം എറണാകുളം ജില്ല

 വരാപ്പുഴ വരാഹ ക്ഷേത്രം എറണാകുളം ജില്ല



വരാപ്പുഴ വരാഹ ക്ഷേത്രം എറണാകുളം ജില്ല
=========================================

എറണാകുളം ജില്ലയിലെ വാരാപ്പുഴയിൽ പ്രധാനമൂർത്തി വരാഹം .എറണാകുളത്തുനിന്നും ഏകദേശം 26 കിലോമീറ്റർ അകലെയാണ് ചെറായി. ഗ്രേറ്റർ വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ് ചെറായി. 1341-ലെ വലിയ പ്രളയത്തിൽ കടലിൽ നിന്ന് പൊങ്ങിവന്നതാണ് ഈ ദ്വീപ് എന്നു വിശ്വസിക്കപ്പെടുന്നു. സഹോദരൻ അയ്യപ്പനും മത്തായി മഞ്ഞൂരാനും ഇവിടെയാണ് ജനിച്ചത്.1341ലെ പ്രളയത്തെ തുടർന്ന്‌ രൂപം കൊണ്ട വൈപ്പിൻ ദ്വീപിലെ ചെറിയ പട്ടണമാണ്‌ ചെറായി. ഉപദേവത ഹനുമാൻ ഗണപതി .കിഴക്കോട്ടു ദർശനം .ഗോവയിൽ നിന്നും എത്തിയ ഗൗഡ സാരസ്വതരിലെ വ്യവസായ പ്രമുഖരിൽ ഒരാളായ ബാറാമ്പള്ളി എന്ന വരാപ്പുഴ ഗ്രാമം പറവൂർ രാജാവിൽ നിന്നും വിലയ്ക്ക് വാങ്ങി .ഈ ഗ്രാമത്തിലുണ്ടായിരുന്ന നരസിംഹത്തെ ഗൗഡ സാരസ്വതരുടെ മത ഗുരു മുൽ ക്കിയിൽ കൊണ്ടുപോയി പ്രതിഷ്ഠിച്ചു .പകരം അവിടത്തെ വരാഹമൂർത്തി യുടെ വിഗ്രഹം ഇവിടെയും കൊണ്ടുവന്നു പ്രതിഷ്ഠ നടത്തി എന്ന് പുരാവൃത്തം 1127 ൽ ഇവിടെ പുനഃപ്രതിഷ്ഠ നടത്തിയിരുന്നു ഇവിടത്തെ രഥോത്സവം പ്രസിദ്ധമാണ്‌. ക്ഷേത്രത്തിനു ചുറ്റും നിർമിച്ചിരിക്കുന്ന റെയിലിലൂടെയാണ്‌ കൊത്തുപണികളോടെ നിർമിച്ചിട്ടുള്ള രഥത്തിൽ ഭഗവാനെ എഴുന്നള്ളിക്കുന്നത്‌. ഭക്തരാണ്‌ ഉത്സവകാലത്ത്‌ രഥമുരുട്ടുക. ഇവിടെത്തെ വെള്ളി പല്ലക്കും പ്രസിദ്ധമാണ്‌. വർഷത്തിൽ രണ്ടു പ്രാവശ്യം ഇവിടെ ഉത്സവം. ഈ ക്ഷേത്രത്തിണ്റ്റെ മുന്നിലെ ജംഗ്ഷനാണ്‌ ചെറായിയുടെ ഹൃദയമായ ദേവസ്വംനട ജംഗ്ഷൻ. ഈ ക്ഷേത്രത്തിനു വടക്കു ഭാഗത്ത് വലിയ വീട്ടുകാരുടെ ജയദുർഗ്ഗക്ഷേത്രവുമുണ്ട് .

പുറക്കാട് വേണുഗോപാലസ്വാമി ക്ഷേത്രം

 

പുറക്കാട് വേണുഗോപാലസ്വാമി ക്ഷേത്രം


പുറക്കാട് വേണുഗോപാലസ്വാമി ക്ഷേത്രം
========================================

ആലപ്പുഴജില്ലയിലെ പുറക്കാട് .നാഷണൽ ഹൈ വേയ്ക്കു കിഴക്കു വശത്ത് .ഗോവയിൽ നിന്നും ചെമ്പകശ്ശേരി രാജാവിന്റെ തുറമുഖമായിരുന്ന പുറക്കാട് വന്നിറങ്ങിയ ഗൗഡസാരസ്വത ബ്രാഹ്മണർ പണിതീർത്ത ക്ഷേത്രം . ഇവിടെ വന്നിറങ്ങിയ ഗൗഡസാരസ്വതരിൽ കച്ചവട പ്രമുഖൻ ഏഴ് കപ്പലുകളുള്ള ജാനർദ്ദന പൈ ആയിരുന്നു 1655 നും 1660 നും മദ്ധ്യേ ആണ് മൂലക്ഷേത്രം പ്രതിഷ്ഠിച്ചത് .അമ്പലപ്പുഴ രാജാവിന്റെ സഹായത്തോടെ പണിതീർത്ത ക്ഷേത്രത്തിൽ ജീർണ്ണോദ്ധാരണ പ്രതിഷ്ഠ എ .ഡി 1706 ൽ . പ്രധാന മൂർത്തി വേണുഗോപാലൻ .ഇടതും വലതും ലക്ഷ്മി ദേവിയും ഭൂദേവിയും ഉപദേവത ലക്ഷ്മി ദേവി ,ഗണപതി ഹനുമാൻ ഗരുഡൻ നാഗകന്യക ബ്രഹ്മരക്ഷസ്സ് ഭൈരവൻ ,ശിവൻ കൂടാതെ കുണ്ഡല ഗോസായിയുടെ (യോഗീശ്വരൻ)സമാധിപീഠവുമുണ്ട്

ആലപ്പുഴ അനന്തനാരായണപുരം ക്ഷേത്രം

 



ആലപ്പുഴ അനന്തനാരായണപുരം ക്ഷേത്രം 

================================================================


ആലപ്പുഴയിൽ ശക്തന്റെ  ഭരണകാലത്ത് കൊച്ചിയിൽ നിന്നും കൊണ്ടുവന്ന വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ തിരുവതാംകൂർ മഹാരാജാവ് പണി തീർത്തുകൊടുത്ത ക്ഷേത്രമാണിത് .ഇതിനു വേണ്ടി 57  മുറി പുരയിടം വിലയ്‌ക്കെടുക്കുകയും പണിയ്ക്കാവശ്യമായ തടിയും പണവും പണ്ടാരവകയിൽ നിന്നും നൽകുകയും ചെയ്തിരുന്നു. 1852  ൽ മെയ് മാസത്തിലാണ് പഴയ തിരുമല ക്ഷേത്രത്തിലെ അഗ്രശാലയിൽ നിന്നും  വെങ്കിടാചലപതി  മഹാലക്ഷ്മി നരസിംഹമൂർത്തി  എന്നിവരുടെ വിഗ്രഹങ്ങൾ കൊണ്ടുവന്നു ഇവിടെ പ്രതിഷ്ഠിച്ചത് ഇവരുടെ മതഗുരുസ്വാമി ഭുവനേന്ദ്ര തീർത്ഥയാണ്‌ പ്രതിഷ്ഠാകർമ്മം നിർവഹിച്ചത് .1853 ഫെബ്രുവരി 7 നു അർധരാത്രി കൊച്ചി രാജാവിന്റെ ഒത്താശയോടെ ഗൂഢമായി ആസൂത്രണം ചെയ്ത പരിപാടിയനുസരിച്ചു  ക്ഷേത്രത്തിലെ വിഗ്രഹം കൊച്ചിയിലേയ്ക്ക് ഒളിച്ചു കടത്തി .വിഗ്രഹം കൊച്ചിയിലെ 

ഗൗഡ സാരസ്വത ബ്രാഹ്‌മണർക്കു അവകാശപ്പെട്ടതാണെന്ന്  വിധിച്ചതിനാൽ പുതിയ വിഗ്രഹം നിർമിച്ചു 50 വര്ഷങ്ങള്ക്കു ശേഷം 1078 ഇടവത്തിലെ മകയിരം   നാളിൽ സ്വാമി വരദേന്ദ്ര തീർത്ഥ  പുനഃപ്രതിഷ്ഠ നടത്തി 

പ്രധാന മൂർത്തി ലക്ഷ്മി ദേവി ഭൂദേവീ സമേതനായ  വെങ്കിടാചലപതിയാണ് .കൂടാതെ ലക്ഷിദേവിയെ ഇടത്തെ തുടയിലിരുത്തിയ നരസിംഹമൂർത്തിയും അനന്ത ശയനവും  പ്രധാന ശ്രീകോവിലിലുണ്ട് ഉപദേവൻ ഹനുമാൻ ഗരുഡൻ ഗണപതി 


: രാമായണം ചിത്രരൂപത്തിൽ കാണണമെങ്കിൽ അനന്തനാരായണപുരം തിരുമല ക്ഷേത്രത്തിൽ എത്തിയാൽ മതി. പഴമയുടെ പ്രൗഢിയോ‍ടെ രാമായണ മാഹാത്മ്യം ചുവർചിത്രങ്ങളിലൂടെ ആസ്വദിക്കാമെന്നതാണ് ഇവിടുത്തെ സവിശേഷത. ഗൗഢസാരസ്വതരുടെ ആലപ്പുഴയിലെ പ്രധാന ക്ഷേത്രമാണിത്. 166.വർഷത്തോളം പഴക്കമുള്ള ചുവർചിത്രങ്ങളാണ് ക്ഷേത്ര നാലമ്പലത്തിന്റെ ഭിത്തികളിലുള്ളത്. ആകെയുള്ള 127 ചുവർചിത്രങ്ങളിൽ 118 ഉം രാമായണ കഥയുമായി ബന്ധപ്പെട്ടവ. 19-ാം നൂറ്റാണ്ടിൽ രചിച്ചവയാണ് ചിത്രങ്ങൾ എന്നാണ് കരുതുന്നത്.1852-ൽ സ്വാതി തിരുനാളിന്റെ അനുജൻ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലഘട്ടത്തിലായിരുന്നു ക്ഷേത്രനിർമാണം. അക്കാലത്തു തന്നെ ചിത്രങ്ങളുംരചിക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ.......

രാമായണത്തിന്റെ സാരാംശം ചോരാതെയാണ് ചിത്രങ്ങളുടെ രചന. ശൈവ ചാപഭംഗം, പരശുരാമപരാക്രമം, ഹനുമദ്‌സംവാദം, സേതുബന്ധനം,രാമരാവണയുദ്ധം, പട്ടാഭിഷേകം തുടങ്ങി രാമായണത്തിലെ എല്ലാ മുഹൂർത്തങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്....ഇവയുടെ ചുവട്ടിൽ ചതുര ലിപിയിൽ കഥാസാരവും നൽകിയിട്ടുണ്ട്. ഹനുമാന് പതിനേഴ് ഇടങ്ങളിൽ വളരെ പ്രാധാന്യം നൽകിയിരിക്കുന്നു.......

നര സിംഹസ്വാമി ക്ഷേത്രത്തിൽ രാമായണ ചുവർചിത്രങ്ങൾ എങ്ങനെ വന്നുവെന്ന് സംശയിക്കുന്നുണ്ട്. രാമന്റെ ജീവിതവുമായി ഗൗഡസാരസ്വതർ ചേർന്ന്.നിൽക്കുന്നതാവാം ഇങ്ങനെയൊരു സൃഷ്ടിക്കു പ്രേരണയായതെന്നാണ് ചുവർ ചിത്രകലാ ഗവേഷകരുടെ അഭിപ്രായം.......


ക്ഷേത്രത്തിലെ ചുവർചിത്രങ്ങൾ വളരെ പ്രധാന്യമുള്ളതാണ്. പ്രാഥമിക നിരീക്ഷണത്തിൽ ചിത്രരചനയിലെ തുടക്കക്കാരനാണ് ഇതു വരച്ചതെന്നാണ്.നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. നിറങ്ങളുടെ ഉപയോഗങ്ങളെല്ലാം ശരിയായി നിർവഹിക്കപ്പെട്ടിട്ടുണ്ട്. കല്ലുകൾ അരച്ചുള്ള നിറക്കൂട്ടാണിത്. ഓരോചുവർചിത്രങ്ങളുടെ താഴെയുള്ള ലിപികൾ വട്ടെഴുത്തിന് മുൻപുള്ളവയാണ്. ചതുരവടിവിലുള്ള മലയാളം ആണിത്......


2021, ഫെബ്രുവരി 9, ചൊവ്വാഴ്ച

ഹൈന്ദവ പ്രശ്നോത്തരി

 ഹൈന്ദവ പ്രശ്നോത്തരി

=================================================



അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്?------------ ഉലൂപി




ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? -----നാഗദൈവങ്ങളെ


സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്?  ------------             ചിത്രകൂടക്കല്ല്


ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത്?.--------------- 

        ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം


ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത്?----------- സ്യമന്തകം



ദ്രോണര്‍ ആരുടെ പുത്രനാണ്?---------------- ഭരദ്വാജ മഹര്‍ഷിയുടെ.


ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത്?-------------- സൂര്യന്


വ്യാസന്റെ മാതാവ് ആരു?--------------- സത്യവതി


ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം നിര്‍മ്മിച്ചത്‌?---------------- പുരോചനന്‍


നാരദന് നാഗവീണ നിര്‍മ്മിച്ച്‌ കൊടുത്തത് ആര്?------- സരസ്വതി


ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം?------------------ നാഗപഞ്ചമി


ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്? ----------------------വാസുകിയെ


ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്?----------- നാഗപ്പത്തി വിളക്ക്


കൃഷ്ണദ്വൈപായനന്‍ ആര്? ആ പേര് എങ്ങനെ കിട്ടി?----------------- വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി


ചതുര്‍ദന്തന്‍ ആര്? ഐരാവതം – ഇന്ദ്രവാഹനം ,------------------- നാല് കൊമ്പുള്ളതിനാല്‍


ഹാലാഹലം എന്ത്? എവിടെനിന്നുണ്ടായി? ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി

.

 പുരാരി ------------------                 ആരാണ്? ആ പേര് എങ്ങനെ കിട്ടി? ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍



പുരാണങ്ങള്‍ എത്ര? ഏതെല്ലാം? ----------------പുരാണങ്ങള്‍ പതിനെട്ട് - ബ്രഹ്മം, പത്മം, വിഷ്ണു, ശിവ, ഭാഗവത, നാരദ, മാര്‍ക്കണ്ഡേയ, അഗ്നി, ഭവിഷ്യ, ബ്രഹ്മവൈവര്‍ത്ത‍, ലിംഗ, വരാഹ, സ്കന്ദ, വാമന, കൂര്‍മ, ഗാരുഡ, ബ്രഹ്മാണ്ഡ, മാത്സ്യപുരാണങ്ങള്‍


വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം?----------------- പരാശരനും സത്യവതിയും


പഞ്ചമവേദം എന്ന് പറയുന്നത് ഏത്?------------------ മഹാഭാരതം , 

എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍


പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ്? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട്?---------------- അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ


യുഗങ്ങള്‍ എത്ര? . ഏതെല്ലാം?------------ യുഗങ്ങള്‍ നാല് – കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം

ശ്രീകൃഷ്ണന്റെ ഗുരു ആരാണ്?----------------- സാന്ദീപനി മഹര്‍ഷി


നാരായണീയത്തിന്റെ കര്‍ത്താവ്‌ ആര്?------------------ മേല്‍പത്തൂര്‍ നാരായണഭട്ടതിരി


എല്ലോറയിലെ ഗുഹാ ക്ഷേത്രങ്ങളുടെ എണ്ണം എത്രയാണ്?------------------ 34


ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്?----------------------- ഭഗവദ്ഗീത


ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശിൽപികൾ ക്ഷേത്ര വിഗ്രഹം നിർമ്മിക്കുന്നത്?  

                                          --------------------------------                       സ്ഥാപത്യശാസ്ത്രം


സഹദേവന്റെ ശംഖിന് പറയുന്ന പേരെന്ത്? -----------------------മണിപുഷ്പകം


കൂവളത്തിന്റെ ശാഖകൾ ഏത് സ്വരൂപമാണെന്നാണ് സങ്കല്പം?----------------------------- വേദങ്ങൾ


ക്ഷേത്രത്തിലെ ഉത്സവത്തിന് കോടി കയറുമ്പോൾ മാവിലയോടു കൂടി കൂട്ടികെട്ടുന്ന ഇല ഏതാണ്?----------------- ആലില


വജ്രായുധം നിർമ്മിച്ചത് ആരാണ്?--------------- വിശ്വകർമ്മാവ്‌


ഭരതന്റെ പുത്രന്മാർ ആരെല്ലാം? ---------------------തക്ഷകൻ , പുഷ്കലൻ


തൃമധുരത്തിൽ അടങ്ങിയിരിക്കുന്നത് എന്തെല്ലാം?-------------------------------- തേൻ , കദളി , കൽക്കണ്ടം


തഞ്ചാവൂരിലെ ശിവക്ഷേത്രം നിർമ്മിച്ച രാജാവ് ആരാണ്?--------------- രാജരാജ ചോളൻ ഒന്നാമൻ


സപ്തസ്വരങ്ങൾ പൊഴിക്കുന്ന ഏഴു തൂണുകളുള്ള ക്ഷേത്രമേത്? --------------------------------മധുര മീനാക്ഷി ക്ഷേത്രം


നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു? -----------------------------സരസ്വതി


മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ പൂർണ്ണാവതാരം ഏതാണ്? ----------------------------ശ്രീകൃഷ്ണൻ


പഞ്ചബാണാരി ആരാണ്? --------------------------പരമശിവൻ


കൊങ്കണ മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രമേത്?----------------------------- തിരുപ്പതി


ഒറ്റ തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?------------------------------------------ മഹാവ്യാധി


ശിവ ശരീരത്തിൽ അണിയുന്ന പൂണൂൽ നഗങ്ങളിൽ ഏത് പേരിലറിയപ്പെടുന്നു?---------------------- ശേഷൻ


ബുദ്ധിയുടെ വൃക്ഷമേത്?--------------------------- അരയാൽ


ഏത് ദേവിയുടെ അവതാരമാണ് തുളസിചെടി?------------------------------------ ലക്ഷ്മി ദേവി


മൂന്നു മുഖമുള്ള രുദ്രാക്ഷം ഏത് പേരിലറിയപ്പെടുന്നു?--------------------------------- അനല


മദ്ധ്യാരണ്യം ക്ഷേത്രം പാലക്കാട് ജില്ല

 


മദ്ധ്യാരണ്യം  ക്ഷേത്രം പാലക്കാട് ജില്ല

======================================================================


പാലക്കാട് ജില്ലയിലെ തേനാരിയിൽ .എലപ്പുള്ളി പഞ്ചായത്തിൽ .എലപ്പുള്ളിപ്പാറ ജംഗ്ഷനിൽ നിന്നും ഒരുകിലോമീറ്റർ യാഥാർത്‌ഥ മദ്ധ്യാരണ്യം  ക്ഷേത്രം . തകർന്നു കിടക്കുകയാണ്  ഇതിന്റെ കീഴേടമായ 

രാമതീർത്ഥ്മാണ് ഇപ്പോൾ മദ്ധ്യാരണ്യം  എന്നറിയപ്പെടുന്നത് .തകർന്നു കിടക്കുന്ന  മദ്ധ്യാരണ്യം  ക്ഷേത്ര ത്തിൽ വലിയ ലിംഗമാണ് കൂടാതെ ബ്രഹ്മാവും വിഷ്ണുവും മറ്റു ഉപദൈവങ്ങളും ഉണ്ടായിരുന്നു എന്ന് പഴമ .108  ശിവാലയങ്ങളുടെ മദ്ധ്യത്തിലുണ്ടായിരുന്ന ക്ഷേത്രമായിരുന്നു. ഇതെന്നും ഐതിഹ്യമുണ്ട് . പടയോട്ടക്കാലത്ത് തകർക്കപ്പെട്ടതാണെന്നു  കരുതുന്നു. ഇതിനടുത്ത് തൃക്കുമിഴി ക്ഷേത്രത്തിലും  പീഠം മാത്രമേയുള്ളു. ഇവിടെ കൊടുങ്ങല്ലൂർ അമ്മയുടെ സഹോദരിയാണെന്ന്  ഐതിഹ്യം  രാമതീർത്ഥം ക്ഷേത്രത്തിൽ രണ്ടു പ്രധാനമൂർത്തികൾ ഉണ്ട്. ശ്രീരാമനും ലക്ഷ്മണനും .ഒരേപീഠത്തിലാണ് .സർപ്പഫണത്തിൽ നിൽക്കുന്ന  രീതിയിലാണ് .കിഴക്കോട്ടു ദർശനം .രണ്ടുനേരം പൂജയുണ്ട്. ഉപദേവതാ ഗണപതി ,ഹനുമാൻ ശ്രീരാമപാദു കങ്ങൾ  ഗരുഡൻ (ഗരുഢനല്ല ജടായു ആണെന്ന് ഒരു വിശ്വസം  ) തുലാവാവും, കർക്കിടകവാവും  ഈ ക്ഷേത്രത്തിൽ പ്രധാനമാണ്   . പഴയ  സാങ്കേതികവിദ്യയുടെ മകുടോദാഹരണമുണ്ട് രാമതീർത്ഥം .ക്ഷേത്രത്തിനു മുന്നിലുള്ള തീർത്ഥത്തിൽ ഭൂനിരപ്പിൽ നിന്നും നാലടിയോളം ഉയരത്തിൽ വെള്ളമുണ്ടാകും   ടാങ്കിൽ കെട്ടി നിറുത്തിയതാണെന്നു സംശയിച്ച് പോകും .തീർത്ഥം  നിറഞ്ഞാൽ കാളയുടെ വായിലൂടെ വെള്ളം പുറത്തേയ്ക്കു ഒഴുകും .ഈ .തീർത്ഥത്തിലെ 

വെള്ളത്തിനു ഒരേ നിരപ്പ്  ക്ഷേത്രപരിസരത്ത് നിറയെ കുഴൽ കിണറുകൾ വന്നതിനാൽ കാളയുടെ വായിലൂടെ വെള്ളം വരുന്നത്  ചിലപ്പോൾ നിലയ്ക്കും തമിഴ് സാഹിത്യത്തിലെ പൊറൈനാടാണ് പാലക്കാട് .പോരായ്‌ നാടിന്റെ ഭരണാധിപനായിരുന്ന പൊറൈയ്‌ന്റെ തലസ്ഥാനം തേനാരിയിൽ ആയിരുന്നു എന്ന് പുരാവൃത്തമുണ്ട്   അദ്ദേഹത്തിന്റെ കാലത്തെ ക്ഷേത്രങ്ങളായിരിയ്ക്കണം മദ്ധ്യാരണ്യവും രാമതീര്തഥവും 

 ഈ രാജവംശത്തിലെ  അവസാനത്തെ ഏക യുവതിയെചേരചക്രവർത്തിയുടെ  പുത്രൻ  വിവാഹം കഴിച്ചു എന്നും അതോടെ  പൊറൈയ്‌ നാട്  ചേര സാമ്രാജ്യത്തിന്റെ  ഭാഗമായെന്നും ചരിത്ര വീക്ഷണം