ദക്ഷിണേശ്വർ കാളി ക്ഷേത്രം
കൊൽക്കത്തയിലെ ഏറ്റവും പ്രധാന കാഴ്ചകളുടെയും നിർമ്മിതികളുടെയും ഗണത്തിൽ ഉൾപ്പെടുത്തുവാൻ പറ്റിയ ദക്ഷിണേശ്വർ കാളി ക്ഷേത്രം ഹൂഗ്ലി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ പരാശക്തി ആദ്യ കാളിയുടെ രൂപമായ ഭവതാരിണിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
നഗരത്തിലൂടെ ഒന്നു കയറുന്നതു മുതൽ തെരുവിന്‍റെ ഓരോ കോണുകളും ഓരോന്നും കണ്ടുതീരുന്നതു വരെ ഒരുപാടു കാര്യങ്ങൾ സന്തോഷത്തിന്റെ ഈ നഗരത്തിൽ ചെയ്തുതീർക്കുവാനുണ്ട്. ഈ പട്ടികയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് 'ദക്ഷിണേശ്വർ കാളി ക്ഷേത്രം' . കാളി മാതാവിനായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ആത്മീയപരമായി മാത്രമല്ല, ചരിത്രപരമായും സാമൂഹ്യ-രാഷ്ട്രീയപരമായുമെല്ലാം നിരവധി പ്രത്യേകതകൾ അവകാശപ്പെടുവാൻ യോഗ്യമായ ഒന്നാണ് ദക്ഷിണേശ്വർ കാളി ക്ഷേത്രം. ക്ഷേത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം
നവരത്ന ശൈലി
1855-ൽ ബംഗാളിലെ റാണി രശ്‌മോണി സ്ഥാപിച്ച ദക്ഷിണേശ്വർ കാളി ക്ഷേത്രം കാഴ്ചയിൽ തീർത്തും വ്യത്യസ്തവും മനോഹരവുമാണ്. ബംഗാളിന്‍റെ തനത് നിർമ്മാണ ശൈലിയായ നവരത്ന ശൈലിയിൽ ആണ് ഇത് പൂർത്തികരിച്ചിരിക്കുന്നത്.
ചരിത്രം നേരത്തെ തന്നെ ആരാധനയ്ക്കായുള്ള ഒരു സ്ഥാനം എന്നതിനേക്കാൾ കൊൽക്കത്തയുടെ ചരിത്രത്തോടും സാമൂഹ്യരംഗത്തോടും ഒക്കെ വളരെ ചേർന്നു നിൽക്കുന്ന ഒന്നാണ് ഈ ക്ഷേത്രം റാണി രാഷ്‌മോണിയുടെ നേതൃത്വത്തിലാണ് നിർമ്മിക്കുന്നത്. റാണിക്ക് സ്വപ്നത്തിൽ ലഭിച്ച കാളി ദർശനവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിന്‍റെ കഥ. ഒരിക്കൽ കാശിയിലേക്ക് ഒരു നീണ്ട തീർത്ഥാടനത്തിനായി പോകുവാനുള്ള ഒരുക്കത്തിനു തലേ ദിവസം റാണിക്ക് കാളി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് റാണി കാശിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും പകരം ഗംഗാനദിയുടെ തീരത്തുള്ള ക്ഷേത്രത്തിൽ എന്റെ പ്രതിമ സ്ഥാപിക്കുകയും അവിടെ എന്റെ ആരാധന ക്രീമീകരിക്കുകയും ചെയ്താൽ ഞാൻ അവിടെ വിഗ്രഹത്തിൽ കുടികൊള്ളാമെന്നും ദേവി പറയുകയുണ്ടായത്രെ! അങ്ങനെ റാണി ക്ഷേത്രം നിർമ്മിക്കുവാൻ തയ്യാറെടുക്കുകയും ദക്ഷിണേശ്വർ ഗ്രാമത്തിൽ 30,000 ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു. ആ സ്ഥലത്ത് പിന്നീട് 1847 നും 1855 നും ഇടയിലായി മികച്ച ഒരു ക്ഷേത്രം നിർമ്മിച്ചു. താന്ത്രിക പാരമ്പര്യമനുസരിച്ച് ശക്തിയുടെ ആരാധനയ്ക്ക് അനുയോജ്യമാണെന്ന് കരുതപ്പെടുന്ന ആമയുടെ ആകൃതിയിലുള്ള സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അക്കാലത്ത് ഏകദേശം 9 ലക്ഷം രൂപയും എട്ട് നീണ്ട വർഷങ്ങളുമാണ് ക്ഷേത്രനിർമ്മാണം പൂർത്തിയാക്കുവാനായി വേണ്ടിവന്നത്. 1855 മെയ് 31 ന് ക്ഷേത്രത്തിൽ കാളിവിഗ്രഹം സ്ഥാപിച്ചു.രാംകുമാർ ഛട്ടോപാധ്യായ ആയിരുന്നു പ്രധാന പുരോഹിതൻ. ഇദ്ദേഹത്തെ സഹായിക്കുവാനായി വന്ന സഹോദരനും ഭാര്യയുമാണ് ചരിത്രത്തിലെ രാമകൃഷ്ണ പരമഹംസനും ഭാര്യ ശാരദാ ദേവിയും. പിറ്റേ വർഷം ഛട്ടോപാധ്യായ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനം രാമകൃഷ്ണ പരമഹംസനു ലഭിച്ചു. കാളി ക്ഷേത്രത്തിന്‍റെ ചരിത്രത്തോടും പ്രശസ്തിയോടും ഏറെ ചേർന്നു നിൽക്കുന്ന ഒരു പേരാണിത്.
ഒൻപത് ശിഖരങ്ങളുള്ള നിർമ്മിതിയായ ബംഗാളി നവരത്ന ശൈലിയിലാണ് ക്ഷേത്രം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. തെക്ക് ദിശയിലേക്ക് ദർശനമായുള്ള ഈ ക്ഷേത്രത്തിന് ആകെ മൂന്ന് നിലകളാണുള്ളത്. അതിൽ 9 ഗോപുരങ്ങൾ വരുന്നത് മുകളിലെ രണ്ട് നിലകളുടെ ഭാഗമായാണ്
ഭവതാരിണി
ഭവതാരിണിയായി കാളിയെ ആരാധിക്കുന്ന ഇവിടെ ആ വിഗ്രഹം ഏറെ സവിശേതകളുള്ളതാണ്. ശിവന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രൂപമാണ് ഈ വിഗ്രഹത്തിനുള്ളത്. രണ്ട് വിഗ്രഹങ്ങളും വെള്ളിയിൽ നിർമ്മിച്ച ആയിരം ഇതളുകളുള്ള താമര സിംഹാസനത്തിൽ സ്ഥാപിച്ചിരിക്കുന്നു. പ്രധാന ക്ഷേത്രത്തിന് സമീപം, പുറത്ത് ഹൂഗ്ലി നദിയിലെ ഘട്ടിന്റെ ഇരുവശത്തുമായി 12 ശിവക്ഷേത്രങ്ങളും . ക്ഷേത്ര സമുച്ചയത്തിന്റെ വടക്ക് കിഴക്കായി വിഷ്ണു ക്ഷേത്രം അല്ലെങ്കിൽ രാധാ കാന്ത ക്ഷേത്രവും കാണാം.
രാമകൃഷ്ണ പരമഹംസരും ക്ഷേത്രവും
ഏകദേശം മുപ്പത് വർഷത്തോളം കാലം ദേവീ സേവനം നടത്തിയ ആളാണ് രാമകൃഷ്ണ പരമഹംസർ. കാളിയുടെ ഏറ്റവും വലിയ ഭക്തനായിരുന്നുന്നു അദ്ദേഹമെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. രാമകൃഷ്ണ പരമഹംസർ ദക്ഷിണേശ്വര് കാളിയെ ദർശിച്ചതായി വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന് അക്കാലത്തുണ്ടായ പ്രശസ്തിയുടെ പിന്നിലും അദ്ദേഹത്തിന്റ സേവനം വിലമതിക്കാനാവാത്തതാണ്. രാമകൃഷനും ഭാര്യ . ശാരദാ ദേവിയും തങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച രാമകൃഷ്ണനും മാ ശാരദയും തങ്ങളുടെ ജീവിതത്തിന്റെ ഗണ്യമായ ഒരു ഭാഗം ചിലവഴിച്ച 'നഹബത്ത്' ഇവിടെ കാണാം. ഇവിടുത്തെ അവസാനത്തെ ശിവക്ഷേത്രത്തിനപ്പുറം വടക്കുപടിഞ്ഞാറൻ മൂലയിലുള്ള അറയാണിത്. അദ്ദേഹത്തിന്റെ കിടക്കയും മറ്റും ഇന്നും ഇവിടെ സംരക്ഷിയ്ക്കപ്പെടുന്നു .