2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

അഷ്ടാവക്രമഹർഷി


                     ഷ്ടാവക്രമഹർഷി 
ബ്രഹ്മാഅ ദ്വൈതവാദിയും താര്ക്കികനുമായ ഒരു മഹര്ഷി. മഹാഭാരതത്തിലെ ആരണ്യപര്വത്തില്അഷ്ടാവക്രീയം കഥ പ്രതിപാദിച്ചിട്ടുണ്ട്. കഹോഡന്എന്നൊരു ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണന്തന്റെ ആചാര്യനായ ഉദ്ദാലകന്റെ മകള്സുജാതയെ വിവാഹം ചെയ്തു. അവള്ഗര്ഭിണിയായി. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡന്ഭാര്യയെപ്പറ്റി നിര്വിചാരനായി കഴിഞ്ഞുകൂടി. ഗര്ഭസ്ഥനായ ശിശു അനാസ്ഥയെച്ചൊല്ലി അച്ഛനെ പഴിച്ചു. കഹോഡന്കുപിതനായി, 'വയറ്റില്കിടന്ന് ഇത്രത്തോളം പറഞ്ഞ നീ എട്ടുവളവുകളോടുകൂടി ജനിക്കും' എന്നു ശപിച്ചു. പിതാവ് വേദോച്ചാരണത്തില്അശുദ്ധപാഠം ചൊല്ലുന്നതുകേട്ട് ഗര്ഭസ്ഥനായ ശിശു പരിഹസിച്ചു ചിരിച്ചതിനാല്കുപിതനായാണ് ശാപം നല്കപ്പെട്ടതെന്നു മറ്റൊരു ഐതിഹ്യം പ്രസ്താവിക്കുന്നു. മഹാഭാരതത്തില്പറയുന്നത് രാത്രിയില്വേദാധ്യയനം ചെയ്തതിന് അച്ഛനെ മകന്പരിഹസിച്ചു എന്നാണ്. ഭാര്യയ്ക്കു ഗര്ഭം തികഞ്ഞപ്പോള്ധനം തേടി കഹോഡന്ജനകരാജാവിന്റെ യാഗത്തില്സംബന്ധിക്കാന്പോയി. അവിടെവച്ച് വന്ദി എന്നൊരു പണ്ഡിതനോടു വാഗ്വാദത്തില്തോറ്റു. തത്സംബന്ധമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥപ്രകാരം കഹോഡന്വെള്ളത്തില്ആഴ്ത്തപ്പെട്ടു.
സുജാത പ്രസവിച്ച ശിശു പിതൃശാപം മൂലം എട്ടു വളവുകളോടുകൂടിയാണ് ജനിച്ചത്. അതിനാല്അഷ്ടാവക്രനെന്നു പേരുകിട്ടി. 12 വയസ്സായപ്പോള്പിതാവിനു നേരിട്ട അപമൃത്യുവെപ്പറ്റി അറിഞ്ഞു. തന്റെ അമ്മാവനായ ശ്വേതകേതുവിനോടൊന്നിച്ചു മിഥിലയിലെത്തി, അച്ഛനെ തോല്പിച്ച വന്ദിയെ വാദപ്രതിവാദത്തില്ജയിച്ചു. വ്യവസ്ഥപ്രകാരം തോറ്റയാളെ വെള്ളത്തില്മുക്കണമെന്നു രാജാവിനോടാവശ്യപ്പെട്ടു. തത്സമയം താന്വരുണന്റെ പുത്രനാണെന്നും വരുണന്നടത്തുന്ന ഒരു യാഗത്തിനു ബ്രാഹ്മണരെ എത്തിച്ചുകൊടുക്കാന്വേണ്ടിയാണ് അവരെ വാദത്തില്തോല്പിച്ച് വെള്ളത്തില്മുക്കിയതെന്നും അവരെല്ലാം ജീവനോടുകൂടി ഇരിക്കുന്നുണ്ടെന്നും വന്ദി വെളിപ്പെടുത്തി. ജലഗര്ഭത്തില്നിന്നും കഹോഡനെ തിരികെവരുത്തി. അഷ്ടാവക്രന്പിതാവിന്റെ നിര്ദേശപ്രകാരം സമംഗ എന്ന പുണ്യതീര്ഥത്തില്മുങ്ങിക്കുളിച്ചതോടെ വളവുകള്എല്ലാം പോയി സുഭഗനായിത്തീരുകയും പിന്നീട് സുപ്രഭയെന്നൊരു മുനിപുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു.
മാതൃ പഞ്ചകം - അമ്മയുടെ മഹത്വം
ശങ്കരാചാര്യര്രചിച്ച കൃതിയാണ് മാതൃ പഞ്ചകം*,
"
ഇതില്അമ്മയുടെ മഹത്വം നമുക്ക് ദര്ശിക്കാം".
എട്ടാം വയസ്സിൽ സന്യസിച്ച്ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു.
എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം*".
അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു.
മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു.
അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി.
അതാണ് '*മാതൃപഞ്ചകം*'.
ശ്രീ ശങ്കരൻ അമ്മയെ വന്ദിക്കുന്നത് ഇങ്ങനെ;
"
നില്ക്കട്ടേ പേറ്റുനോവിന്കഥ, രുചികുറയും കാലം,
ഏറുംചടപ്പും പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ,മലമതിലൊരുകൊല്ലം കിടക്കുംകിടപ്പും നോക്കുമ്പോള്‍,
ഗര്ഭമാകും വലിയ ചുമടെടുക്കുന്നതിന്കൂലിക്കും തീര്ക്കാവല്ലെത്രയോഗ്യന്മകനും അതുനിലയ്ക്കുള്ളോരമ്മേ തൊഴുന്നേന്‍".
''
പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച വേദന, ആർക്ക് വിവരിക്കാനാവും?
ഞാൻ ശർഭത്തിലായിരിക്കെ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ ദിവസവങ്ങൾ.
ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് കടം തീർക്കാൻ കഴിയുക.
അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.
അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു.
"*ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യസിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ സ്മൃതിപഥത്തിലുണ്ട്*".
'
നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ' എന്നു കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെക്കണ്ട് സഹപാഠികളും എന്റെ ഗുരു ജനങ്ങളും കൂടി കരഞ്ഞുപോയി.
"
അമ്മേ, സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമേ മകനു കഴിയൂ.....
"
അമ്മേ, അവിടുന്നു ശരീരം വെടിയുന്ന വേളയിൽ ഒരു തുള്ളി ഗംഗാജലം ചുണ്ടുകളിലിറ്റിക്കാൻ എനിക്കു കഴിഞ്ഞില്ല.
സന്യാസിയായതിനാൽ ശ്രാദ്ധമൂട്ടാനും എനിക്കാവില്ല. അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന മകനോട് ദയവു ചെയ്ത് പൊറുക്കേണമേ!
"
നീ, എന്റെ മുത്തല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ,എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു.
അമ്മയുടെ വായിൽ ഉണക്കലരി ഇടാൻ മാത്രമല്ലെ എനിക്കിന്ന് കഴിയുന്നുള്ളു.
പ്രസവവേദന സഹിക്ക വയ്യാതെ, 'അമ്മേ, അച്ഛാ .... ശിവാ... കൃ ഷ്ണാ... ഗോവിന്ദാ, ഹരേ മുകുന്ദാ.... '
എന്നിങ്ങനെ തിരുനാമം ചൊല്ലി അമ്മവേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
അമ്മേ. അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കുന്നു.
എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുന്നു.
കാരണം രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്.
വിശ്വ ജേതാവായ ശ്രീ ശങ്കരനാണ് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞത് .
നമുക്കൊക്കെ ചെയ്യാൻ കഴിയുന്നത് അമ്മയെ തൊഴുക മാത്രം.
എത്രയോ കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെ നിലയിൽ ആക്കിയതെന്ന് ഉള്ളുരുകി അറിയുക.
അറിവ് അമ്മയുടെ മുന്നിൽ നമ്മെ വിനയാന്വിതനാക്കും.
വിനയമുള്ള മകനിൽ അമ്മയുടെ അനുഗ്രഹം അമ്മയറിയാതെ തന്നെ ചൊരിയപ്പെടും.
അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില.
-ശ്രീ ശങ്കരാചാര്യർ രചിച്ച മാതൃപഞ്ചകത്തിനു ശ്രീ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മലയാളം പരിഭാഷ.