എന്താണ്ഹിന്ദുമതം..
നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍,
പതിനെട്ടുപുരാണങ്ങള്‍, നൂറ്റിയെട്ടു
ഉപപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപനിഷത്തുകള്‍,
ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്വങ്ങള്‍ ; ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിങ്ങനെയുള്ള
ഷഡ്ദർശനങ്ങൾ ; പതിനാറായിരത്തി
ഒരുന്നൂറ്റിയെട്ട് ശക്തികള്‍, ത്രിമൂര്‍ത്തികള്‍ ; സൃഷ്ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം
ഉത്പത്തിശാസ്ത്രം, സൃഷ്ടിക്രമരഹസ്യം, അധ്യാത്മശാസ്ത്രം, മന്ത്രശാസ്ത്രം, തന്ത്രശാസ്ത്രം, മോക്ഷശാസ്ത്രം, ധര്മശാസ്ത്രം, യോഗശാസ്ത്രം, തര്ക്കശാസ്ത്രം, രാഷ്ട്രമീമാംസ, നരവംശശാസ്ത്രം, ജന്തുശാസ്ത്രം, വൈദ്യശാസ്ത്രം, ശബ്ദശാസ്ത്രം, ജ്യോതിശാസ്ത്രം, ഗോളശാസ്ത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, മനഃശാസ്ത്രം, കാമശാസ്ത്രം, തച്ചുശാസ്ത്രം, ഗണിതശാസ്ത്രം, വ്യാകരണശാസ്ത്രം, ആണവശാസ്ത്രം, വൃത്തശാസ്ത്രം, അലങ്കാരശാസ്ത്രം, നാട്യശാസ്ത്രം, ഗാന്ധർവവേദം
(സംഗീതശാസ്ത്രം), അലങ്കാരശാസ്ത്രം, ഛന്ദഃശാസ്ത്രം,
ധനുർവേദം, രസതന്ത്രം, ഊര്ജതന്ത്രം, അഷ്ടാംഗഹൃദയം, ചരകസംഹിത, വ്യാമനിക ശാസ്ത്രം, മേഘോല്പ്പത്തി-പ്രകരണം, ശക്തിതന്ത്രം,
ആകാശതന്ത്രം, തൈലപ്രകരണം, ദര്പ്പണപ്രകരണം ,സൗദാമിനികല, യന്ത്രശാസ്ത്രം,
കൌടിലീയ അര്ത്ഥശാസ്ത്രം,
ലീലാവതി എന്നിങ്ങനെ എണ്ണമറ്റ ശാസ്ത്രശാഖകളെ പ്രതിപാദിക്കുന്ന
ആയിരക്കണക്കിന് വര്ഷങ്ങള്ക്ക് മുന്പേ രചിക്കപ്പെട്ട അസംഖ്യം കൃതികള്
ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങള്‍;
മൂക്ക്, നാക്ക്, ത്വക്ക് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങള്‍; വാക്ക്, പാണി, പാദാദികളായ കര്മേന്ദ്രിയങ്ങള്; വചനം, ആദാനം, യാനം, വിസര്ജനം, ആനന്ദനം എന്നീ കര്മേന്ദ്രിയ വിഷയങ്ങള്‍; പ്രാണാപാനാദികളായ
പഞ്ചപ്രാണനുകള്‍ ; നാഗന്‍, കൂര്മന്, ദേവദത്തന്‍, ധനഞ്ജയന്‍, കൃകലന്‍ എന്നീ ഉപപ്രാണന്‍മാര്‍; മൂലാധാരം, സ്വാധിഷ്ഠാനം
തുടങ്ങിയ ഷഡാധാരങ്ങള്‍ ; രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം എന്നീ അഷ്ടരാഗാദികള്‍
; മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെ നാല് അന്തഃകരണങ്ങള്‍
; സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം എന്ന നാല് അന്തഃകരണവൃത്തികള്‍ ; ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികള്‍ ; അഗ്നിമണ്ഡലം,
അര്ക്കമണ്ഡലം, ചന്ദ്രമണ്ഡലം
എന്ന മൂന്ന് മണ്ഡലങ്ങള്‍ ; അര്ഥേഷണ, ദാരേഷണ, പുത്രേഷണ എന്ന ഏഷണത്രയം ; ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള്‍; സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ദേഹങ്ങള്‍ ; വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ എന്നീ മൂന്ന് ദേഹനാഥന്മാര് ; ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്ന സപ്തധാതുക്കള്‍ ; അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാ നമയം, ആനന്ദമയം എന്ന പേരുകളാലറിയപ്പെടുന്ന പഞ്ചകോശങ്ങള്‍
; ആധ്യാത്മികം, ആധിഭൌതികം, ആധിദൈവികം എന്നിങ്ങനെയുള്ള താപത്രയം എന്നിങ്ങനെ മൊത്തം 96 തത്ത്വഭേദങ്ങള്
അകാര ഉകാര മകാരാദി പ്രതീകങ്ങള്‍
തുടങ്ങി അനന്തമായ വിജ്ഞാനശാഖകള്‍
ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്വന്മാര്, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍,
അപ്സരസ്സുകള്‍, ദേവേന്ദ്രന്‍,
ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്ക്കാധാരമായ തത്വങ്ങള്
പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം, ഭൂലോകം, ഭുവര്ലോകം, സ്വര്ലോകം, മഹര്ലോകം, ജനലോകം, തപോലോകം, സത്യലോകം )
സ്വായംഭുവന്‍,
സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്ണി, ദക്ഷസാവര്ണി, ബ്രഹ്മസാവര്ണി, ധര്മസാവര്ണി, രുദ്രസാവര്ണി, ദൈവസാവര്ണി, ഇന്ദ്രസാവര്ണി എന്നിങ്ങനെയുള്ള മനുക്കള്
ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്മം, മഹാപദ്മം, ഖര്വം, മഹാഖര്വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞകള്
ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്യുഗങ്ങള്, മന്വന്തരങ്ങള്‍,
കല്പം, മഹാകല്പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു
സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന
സംസ്കാരപദവികള്‍, എല്ലാം വിശദമായി വര്‍ണിച്ച് അവസാനമായി ഇവയ്‌ക്കെല്ലാം ഉത്പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ
ഒരദ്‌ഭുത ശാസ്‌ത്രമാണ് ഹിന്ദുമതം.
. ജീവനു ഭൗതികസത്തയിലുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും
ഇടര്ച്ചയില്ലാതെ മേല്പറഞ്ഞ ഉപാധികളിലൂടെ വര്ണിച്ചിരിക്കുന്നു എന്ന സവിശേഷത സനാതന ധര്മ്മ സംസ്ക്കാരത്തിലല്ലാതെ മറ്റൊരിടത്തില്ല.
അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും
ത്രിലോകങ്ങളും ചിദാകാശതത്ത്വത്തില്‍ അഥവാ ആത്മാവില്‍ നിന്നുണ്ടായി ആത്മാവില്‍ ലയിക്കുന്നു എന്നത് തെളിയിക്കുകയും
ചെയ്യുന്നു. ഇത് ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക് വഴി കാട്ടുകയും ചെയ്യുന്നതത്രേ..!