2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

ആരാണ് ദ്വാരപാലകർ


ആരാണ് ദ്വാരപാലകർ 
ഒരു ക്ഷേത്രത്തിൽ അവർക്കുള്ള 
പ്രാധാന്യം എന്താണ്

ഒരു ക്ഷേത്രത്തിൽ ദേവനോ ദേവിയോ എന്തുമായികൊള്ളട്ടെ പ്രതിഷ്ഠ. ആ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ കവാടത്തിൽ അല്ലെങ്കിൽ വാതിലിനിരുവശത്തും ആയുധധാരികളായി നില്‍ക്കുന്ന ആ ദേവന്റെയോ ദേവിയുടെയോ കാവല്‍ക്കാരാണ് ദ്വാരപാലകർ . ഓരോ തവണ ശ്രീകോവിലിനകത്തു പ്രവേശിക്കുമ്പോളും തന്ത്രി അല്ലെങ്കിൽ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീ കോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു താൻ അകത്തേക്ക് പ്രവേശിക്കുവാൻ ദ്വാരപാലകർ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദ സൂചികയാണ് മണിനാദം അതിനുശേഷം മാത്രമേ ശ്രീ കോവിലിനകത്തുള്ള
മൂല വിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്ഭ ഗൃഹത്തേക്ക് പ്രവേശനം പാടുള്ളൂ. ദിവസവും നട തുറക്കുന്നതിനു മുമ്പ് പൂജാരി ശ്രീ കോവിലിനു മുമ്പിലുള്ള ദ്വാരപാലകരെ സ്വാഷ്ടാംഗം നമസ്കരിക്കുന്നു അതിനു ശേഷം മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പിന്നീടുള്ള പൂജാദി കർമ്മങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.

ക്ഷേത്ര-താന്ത്രിക വിധി പ്രകാരം ദ്വാരപാലകരെയും അവർക്കുള്ള പ്രാധാന്യത്തെയും കുറിച്ച് ഇപ്രകാരമാണ് പറയുന്നത്.*

ശ്രീകൃഷ്ണൻ

ഭഗവാൻ നാരായണന് (ശ്രീകൃഷ്ണൻ) ദ്വാരപാലകർ 10 ആണ്.യഥാക്രമം ഇവർ ഇപ്രകാരമാണ്

ശ്രീ കോവിലിനു മുന്നിലിരുവശത്തും
1.
വലതുവശത്ത് ചൻണ്ടൻ
2.
ഇടതുവശത്ത് -പ്രചൻണ്ടൻ എന്നീ പേരുള്ള ദ്വാരപാലന്മാരും

പിന്നീട് ശ്രീകോവിലിൽ നിന്ന് ആദ്യത്തെ കവാടത്തിൽ
3.
വലതുവശത്ത് ശംഖോടനും
4.
ഇടതുവശത്ത് ചക്രോടനും

അവിടെ നിന്നും രണ്ടാമത് കവാടത്തിൽ ഇരുവശത്തും
5.
ജയൻ ഇടതുവശത്തും
6.
വിജയൻ വലതു വശത്തും

അവിടെനിന്നും അടുത്ത കവാടത്തിൽ
7.
ഭദ്രയൻ ഇടതു വശത്തും
8.
സുഭദ്രയൻ വലതു വശത്തും

പിന്നീടുള്ള നാലാമത്തെ കവാടത്തിൽ അതായത് ചുറ്റമ്പല വാതിലിനിരുവശത്തു
9.
ഇടതു ദാത്രിയെന്നും
10.
വലതു വിദാത്രിയെന്നും പേരുള്ള ദ്വാരപലകരാണ്

മഹാദേവൻ

ശ്രീ മഹാദേവനു ദ്വാരപാലകർ 2 പേരാണുള്ളത് അവർ യഥാക്രമം 
1.
വിമലൻ ഇടതു വശത്തും
2.
സുബാഹു വലതുവശത്തും ദ്വാരപാലകന്മാറായി നില്കുന്നു.

ദേവി

ദേവിക്ക് ( ശ്രീപരമേശ്വരിയോ ശ്രീലളിതാംബികയോ) ദ്വാരപാലകരു 2 പേരാണുള്ളത്
1.
ശംഖനിധി ഇടതു വശത്തും
2.
പദ്മനിധി വലതു വശത്തും നിലകൊള്ളുന്നു

വിഘ്നേശ്വരൻ

ശ്രീ ഗണേശൻ (വിഘ്നേശ്വരൻ)
1.
വികടൻ ഇടതു വശത്തും
2.
ഭീമൻ വലതു വശത്തും എന്നീ രണ്ടു ദ്വാരപാലകരുമാണ്.

സുബ്രമണ്യൻ

കാർത്തികേയൻ സുബ്രമണ്യസ്വാമിക്ക് 4 പേരാണ് ദ്വാരപാലകർ ശ്രീകോവിലിൽ ഇരുവശത്തും ജയ-വിജയന്മാർ ഇടത്-വലത് വശത്തു ദ്വാരപാലകർ ആയും പ്രവേശന കവാടത്തിൽ ഇടത്-വലത് വശത്തായി സുദേഹൻ സുമുഹൻ എന്നീ ദ്വാരാപാലകന്മാരുമാണ് നിലകൊള്ളുന്നത്.

അയ്യപ്പൻ

ശ്രീ ഭൂതനാഥൻ ശബരിഗിരീശൻ അയപ്പനും ദ്വാരപാലകർ 2 ആണ് കൊച്ചു കടുത്ത്വ സ്വാമി ഇടതും വലിയ കടുത്ത്വ സ്വാമി വലതു വശത്തുമായി പൊന്നമ്പല നട കാത്തുസൂക്ഷിച്ചു കൊണ്ടു നിലകൊള്ളുന്നു