2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

ഉഡുപ്പി കൃഷ്ണ




ഉഡുപ്പി കൃഷ്ണ 


ഭക്തിയോടെ ഭക്തര്എന്തു കൊടുത്താലും ഭഗവാന്അതു സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നു നാം കഥകളിലൂടെ കണ്ടു വരുന്നു. ഒരു ഇലയോ, പൂവോ, പഴമോ, തീര്ത്ഥമോ എന്തായാലും ഭക്തി ഭാവത്തോടെ നല്കപ്പെട്ടാല്അതു ഭഗവാന്സ്വീകരിക്കുന്നു. ഇതാ മറ്റൊരു കഥ!
ഉഡുപ്പി സര് ശ്രേഷ്ഠമായ ഒരു ക്ഷേത്രമാണ്. ഭഗവാന്ഒരു കുട്ടിയായി, കൈയ്യില്തയിരു കലക്കുന്ന മത്തും എടുത്തു കൊണ്ടു നില്ക്കുന്നു. അരയില്വസ്ത്രം പോലും ഇല്ലാതെ, യശോദ അണിയിച്ചിട്ടുള്ള ആഭരണങ്ങള്എല്ലാം അണിഞ്ഞു കൊണ്ടു കൈയില്കടകോലും പിടിച്ചു കൊണ്ടു വിടര്ന്ന കണ്ണുകളോടെ നില്ക്കുന്ന സുന്ദര രൂപം ആരെയും മനം മയക്കുന്നതാണ്.
വാഡിരാജര്എന്നൊരു മഹാന്ഉണ്ടായിരുന്നു. സന്യാസിയായ അദ്ദേഹത്തിനു ഉഡുപ്പി കൃഷ്ണനില്അതീതമായ ഭക്തിയും പ്രേമയും ഉണ്ടായിരുന്നു. ഒരിക്കല്അദ്ദേഹം ഒരു കാട്ടു വഴിയില്കൂടി പല്ലക്കില്സഞ്ചരിക്കുകയായിരുന്നു. വഴിയില്ഒരിടത്ത് ധാരാളം തുളസി ചെടികള്തഴച്ചു വളര്ന്നു നില്ക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ മനസ്സില്ആനന്ദം അലതല്ലി. തുളസി എവിടെയാണോ അവിടെ ഹരി ഉണ്ടാകും എന്നു മഹാന്മാര്പറയും. വാഡിരാജര്ഉടനെ പല്ലക്കു അവിടെ ഇറക്കാന്പറഞ്ഞു. എന്നിട്ട് ഒരു മരത്തണലില്ഇരുന്നു ധ്യാനിച്ച്‌. മാനസീകമായി അദ്ദേഹം തുളസി ഇലകള് നുള്ളി ഭഗവാനു ഒരു മാല കെട്ടി തുടങ്ങി.
തുളസി ചെടി ഭഗവാനു വേണ്ടി മാത്രം മുളയ്ക്കുന്നതാണ്. ചെടിക്ക് നോവാതെ വേണം അതിനെ പറിക്കാന്‍. അദ്ദേഹം മാനസീകമായി ശ്രദ്ധയോടെ തുളസി ഇല പറിക്കുവാന്തുടങ്ങി. ഹൃദയത്തില്ഭക്തി ഉണ്ടാവണം. സന്യാസി എന്നാല്വരണ്ട ഹൃദയം ഉള്ള ആള് ആകണം എന്നില്ല. ഹൃദയത്തില്ഭക്തി വേണം. ഭക്തിയുടെ വിവിധ ഭാവങ്ങളില്ഭഗവാനെ അനുഭവിക്കണം. അപ്പോള്വാത്സല്യവും, സഖ്യവും, പ്രേമയും, ദാസ്യവും ഒക്കെ ആകാം. ഹൃദയം പരിശുദ്ധമായിരിക്കണം. ചെയ്യുന്ന കര്മ്മങ്ങള്എല്ലാം ഭഗവാനു അര്പ്പിക്കണം.
മഹാ ഭക്തനായ സന്യാസി മാനസീകമായി അവിടെ നില്ക്കുന്ന തുളസി ഇല പറിച്ചു ശ്രദ്ധയോടെ വളരെ മൃദുവായ ഒരു മാല ഉണ്ടാക്കി. എന്നിട്ട് മാനസീകമായി ഉഡുപ്പി കൃഷ്ണനു അതു ചാര്ത്തി. മാല ഭഗവാന്റെ കഴുത്തില്കൂടി ഇടത്തെ തോളിലേയ്ക്ക് ഇറങ്ങി. വലത്തേ തോളില്ഇറങ്ങാതെ എവിടെയോ തട്ടി നിന്നു. അദ്ദേഹം വീണ്ടും മാല ഉയര്ത്തി ഇട്ടു നോക്കി. അപ്പോഴും വലത്തേ തോളില്ശരിക്ക് ഇറങ്ങുന്നില്ല. ഇരു വശവും കൃത്യമായി ഇറങ്ങി കിടന്നാലല്ലേ ഭംഗിയുള്ളൂ!
അദ്ദേഹത്തിന്റെ ധ്യാനം ഉലഞ്ഞു. അദ്ദേഹം കണ്ണ് തുറന്നു നോക്കി. അദ്ദേഹത്തിന്റെ കൂടെ കുറച്ചു പണ്ഡിതന്മാരും വന്നിരുന്നു. അദ്ദേഹം അവരെ വിളിച്ചു തന്റെ മാനസ പൂജയില്താന്ഭഗവാനു ഒരു തുളസി മാല ചാര്ത്തിയ വിവരം പറഞ്ഞു. എന്തു കൊണ്ടോ മാല ഭഗവാന്റെ കഴുത്തില്ശരിയായി വീണില്ല എന്നും അതിന്റെ കാരണം എന്തായിരിക്കാം എന്നും അവരോടു ചോദിച്ചു.
ബ്രാഹ്മണര്ക്ക് കുല ഗര്വം, വിദ്യാ ഗര്വം ഉണ്ടായിരുന്നതു കൊണ്ടു അദ്ദേഹത്തിന്റെ മാനസ പൂജ ശരിയായില്ല എന്നു പറഞ്ഞു. വാഡിരാജര്ക്ക് ഉത്തരം സ്വീകാര്യമായി തോന്നിയില്ല. കാരണം അദ്ദേഹം അത്രത്തോളം ശ്രദ്ധയോടെയാണ് എല്ലാം ചെയ്തത്. മാല എന്തുകൊണ്ട് ഭഗവാന്റെ കഴുത്തില്ശരിയായി ഇറങ്ങുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിനു അറിയേണ്ടത്. പക്ഷേ അവര്ക്കു അതിനു ഒരു ഉത്തരവും പറയാനില്ല. മറിച്ചു അദ്ദേഹത്തില്കുറ്റം ആരോപിക്കുകയാണ് അവര്ചെയ്തത്.
കുറച്ചു അകലെ നിന്നും ഒരാള്കൈ കൂപ്പി നില്ക്കുന്നത് വാഡിരാജര്പെട്ടെന്ന് ശ്രദ്ധിച്ചു. അയാള്തന്നോടു എന്തോ പറയാന്വെമ്പുകയാനെന്നു അദ്ദേഹത്തിനു മനസ്സിലായി. വാഡിരാജര്അയാളെ അടുത്തു വിളിച്ചു എന്താണു കാര്യം എന്നു തിരക്കി. ഉടനെ അയാള്‍ 'അങ്ങ് ഭഗവാന്റെ കഴുത്തില്ഒരു മാല ഇട്ടില്ലേ അതു ശരിയായി വീണില്ല എന്നു പറയാനാണ് ഞാന്വന്നത്' എന്നു പറഞ്ഞു. അദ്ദേഹം വളരെ ആശ്ച്ചര്യത്തോടു കൂടി
ഞാന്ഭഗവാനു മാനസീകമായി തുളസി മാല ചാര്ത്തിയത് നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചു. ഉടനെ അയാള്‍ 'അങ്ങ് തുളസി മാല ചാര്ത്തുന്ന അതേ അവസരത്തില്ഞാനും ഭഗവാനു ഒരു മാല കെട്ടി ചാര്ത്തി. അപ്പോള്എന്റെ മാല ഭഗവാന്റെ കഴുത്തില്പൂര്ണ്ണമായും ഇറങ്ങി, അങ്ങയുടെ ഒരു വശത്ത് തട്ടി നിന്നത് ഞാന്കണ്ടു' എന്നു പറഞ്ഞു.
ഇതു കേട്ട വാഡിരാജര്ക്ക് ആനന്ദ ബാഷ്പം പൊടിഞ്ഞു. താന്മാനസീകമായി ഇവിടെ ഇരുന്നു ഭഗവാനു മാല കെട്ടി ചാര്ത്തിയത് ഒരു അബ്രഹ്മണനായ ഇയാള്മനസ്സിലാക്കിയിരിക്കുന്നു. ഇങ്ങനെയും ഒരു ഭക്തനോ? അദ്ദേഹം അയാളോട് 'ശരി എന്റെ മാല എന്തു കൊണ്ടു ഭഗവാന്റെ കഴുത്തില്ശരിക്കു വീണില്ല?' എന്നു ചോദിച്ചു. ഉടനെ ഭക്തന്‍ 'അങ്ങ് ചാര്ത്തിയ മാല ഒരു വശത്ത് മത്തില്കുടുങ്ങിയിരിക്കുകയാണ്. അതു കൊണ്ടാണ് താഴേക്കു ഇറങ്ങാത്തത്' എന്നു പറഞ്ഞു. അദ്ദേഹം ഉടനെ കണ്ണടച്ചു വീണ്ടും ധ്യാനിച്ച്നോക്കി. അയാള്പറഞ്ഞത് ശരിയാണ്! തന്റെ മാല മത്തില്കുടുങ്ങിയിരിക്കുകയാണ് എന്നു മനസ്സിലാക്കി. പതുക്കെ കൈ കൊണ്ടു മാല മത്തില്നിന്നും വിടുവിച്ചു. എന്നിട്ട് അതു ശരിക്കും കൃഷ്ണന്റെ കഴുത്തില്ഇറക്കി ഇട്ടു. ഇപ്പോള്മാല ഭംഗിയായി കഴുത്തില്വീണു.
വാഡിരാജര്ഉടനെ ഓടി വന്നു ഭക്തനെ കെട്ടി പുണര്ന്നു. മധ്വ സമ്പ്രദായത്തില്ആചാരവും അനുഷ്ഠാനവും വളരെയാണ്. സാധാരണ അവര്അബ്രാഹ്മണരെ സ്പര്ശിക്കുക പതിവില്ല. എന്നിരിക്കെ അദ്ദേഹം ഭക്തനെ സര്വവും മറന്നു കെട്ടി പിടിച്ചു. 'ഹേ ഭക്താ! നീ തന്നെയാണ് ഉത്തമനായ വൈഷ്ണവന്‍' എന്നരുളി ചെയ്തു. അബ്രാഹ്മണനായ ഭക്തനാണ് കനകദാസര്‍! തന്റെ ഉത്തമമായ ഭക്തി കൊണ്ടു ഉഡുപ്പി കൃഷ്ണനെ തിരിഞ്ഞു നോക്കാന്പ്രേരിപ്പിച്ചവനാണ് കനകദാസര്‍. താഴ്ന്ന കുലത്തില്ജനിച്ചതു കൊണ്ടു ക്ഷേത്രത്തിന്റെ അകത്തു പ്രവേശിക്കാന്അദ്ദേഹത്തിനു അധികാരമില്ലയിരുന്നു. ക്ഷേത്രത്തിന്റെ പിന്വശത്ത് വന്നു നിന്നു കൊണ്ടു ഭഗവാനെ മനമുരുകി വിളിക്കുമായിരുന്നു. ഒരു ദിവസം ഭഗവാന് ഭക്തന്റെ താപം സഹിക്ക വയ്യാതെ നേരെ ഇടതു വശത്തേയ്ക്ക് തിരിഞ്ഞു, കൈയിലുള്ള മത്തു കൊണ്ടു ചുവരില്ഒന്പതു ദ്വാരം ഉണ്ടാക്കി കനകദാസര്ക്ക്ദര്ശനം നല്കി.
ശുദ്ധ ഹൃദയനായ ഭക്തര്ആദരവോടെ നല്കിയ തുളസി ഇല ഭഗവാന്പൂര്ണ്ണ സന്തോഷത്തോടെ സ്വീകരിച്ചു.
'
പത്രം പുഷ്പം, ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
തദാഹം ഭക്ത്യുപഹൃദം ആശ്നാദി പ്രയതാത്മനഃ'
മനസ്സ് ശുദ്ധമാക്കി വെക്കുക. കാപട്യം ഒന്നും ഇല്ലാതെ ഒരു വസ്തു എത്ര ചെറിയതായാലും അതു ഭഗവാനു അര്പ്പിക്കുക. ഭഗവാന്അതു സ്വീകരിക്കും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!