2020, ഡിസംബർ 19, ശനിയാഴ്‌ച

തിരുവെള്ളമാൻ തുള്ളി ക്ഷേത്രം എറണാകുളം ജില്ല



 


തിരുവെള്ളമാൻ തുള്ളി ക്ഷേത്രം എറണാകുളം ജില്ല

=====================================================


എറണാകുളം ജില്ലയിലെ കാലടിയിൽ കാലടി -നായത്തോട് റൂട്ടിൽ . പ്രധാനമൂർത്തി ശിവൻ .സ്വയം ഭൂവാണ്  പടിഞ്ഞാട്ടു ദർശനം .തന്ത്രി കുറ്റാലക്കാട്ടിനായിരുന്നു .രണ്ടു നേരം പൂജയുണ്ട് .ഉപദേവതാ, ഗണപതി ശാസ്താവ് ഭഗവതി .കുംഭത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .ശിവരാത്രിയും ആഘോഷം ശങ്കരാചാര്യരുടെ  മാതാവിന് തിങ്കൾ ഭജനത്തിനു  വടക്കുംനാഥ ക്ഷേത്രത്തിൽ പോകുവാൻ കഴിയാതെ വന്നപ്പോൾ  മകൻ ഉപദേശിച്ചതനുസരിച്ചു കഴിയുന്നത്ര നടന്നു എന്നും ക്ഷീണിച്ചു തളർന്നു ഇരുന്നപ്പപ്പോൾ മകൻ വെള്ള മാനിന്റെ രൂപത്തിൽ  തുള്ളി പ്രത്യക്ഷപ്പെട്ടു എന്നും ഐതിഹ്യം വെള്ളമാണ് ഇറങ്ങി പോയെന്നു കരുതുന്ന  തീർത്ഥകുളത്തിൽ നിന്നാണ്  ക്ഷേത്രത്തിലേയ്ക്ക് ആവശ്യമുള്ള വെള്ളം  എടുക്കുന്നത് .ആദ്യം ഒരു നേരം മാത്രമെ പൂജയുണ്ടായിരുന്നുള്ളു യാദൃശ്ചികമായി ചെമ്പകശ്ശേരി രാജാവ്  ക്ഷേത്രത്തിൽ ദര്ശനത്തിന് വന്നപ്പോൾ  പൂജകഴ്ഞ്ഞു നട അടച്ചതിനാൽ ദര്ശനം ലഭിയ്ക്കാത്ത രാജാവ് അന്ന് മുതൽ  അത്താഴപൂജ നടത്തണമെന്ന് ആവശ്യപ്പെട്ടു ക്ഷേത്രത്തിനു നിലം അനുവദിച്ചു എന്ന് പഴമ. ഈ നിലമാണ് ചെമ്പിച്ചേരി  പനയിൽ പാഴൂർ മന തെക്കിനേടത്ത് മന തുരുത്തി മന  ഇളം തുരുത്തി മന  എന്നിവരുടെ ക്ഷേത്രമായിരുന്നു  ഇപ്പോൾ ഊരാണ്മ ദേവസം ബോർഡ്. ഇതിനടുത്തതാണ് വാമനപുരം  ശ്രീകൃഷ്ണ ക്ഷേത്രം  .വാമനപുരം എന്ന് പേരുള്ളതിനാൽ  ഇവിടെ വാമന സങ്കല്പമായിരിക്കണം  .ഈ ക്ഷേത്രത്തിലെ ഉപദേവനായ  അയ്യപ്പൻ സ്വയംഭൂവാണ് കൂടാതെ കത്തിയമ്പലം  എന്നറിയപ്പെടുന്ന മറ്റൂർ ശിവക്ഷേത്രവും  ഇതിനടുത്തതാണ് 

2020, ഡിസംബർ 16, ബുധനാഴ്‌ച

ഇരമത്തൂര്‍ ക്ഷേത്രം ആലപ്പുഴ ജില്ല

 








ഇരമത്തൂര്‍ ക്ഷേത്രം ആലപ്പുഴ ജില്ല

================================



വിശ്വാസികള്‍ ഏറ്റവും ഭയത്തോ‌ടെ മാത്രം കാണുന്ന ഗ്രഹമാണ് ശനീശ്വരന്‍. കഷ്ടകാലങ്ങളില്‍ ഏറ്റവുമധികം വിശ്വാസികള്‍ ഭയപ്പെടുന്ന ശനീ ദേവനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്. പാപഗ്രഹമായി കരുതി വരുന്ന ശനിയെ ആരാധിക്കുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. കേരളത്തിലെ ഏക ശനീശ്വര ക്ഷേത്രം എന്നറിയപ്പെടുന്ന ഇരമത്തൂര്‍ ശനി ക്ഷേത്രം സന്ദര്‍ശിക്കുന്നത് പുണ്യകരമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശനിദോഷം അകലുവാനും ഐശ്വര്യത്തിനുമായി വിശ്വാസികള്‍ എത്തുന്ന ഇരമത്തൂര്‍ ശനി ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്


ശനി ക്ഷേത്രം‌ ഭാരതത്തില്‍ തന്നെ അപൂര്‍വ്വ ക്ഷേത്രങ്ങളുടെ പട്ടികയിലുള്ളവയാണ് ശനി ക്ഷേത്രങ്ങള്‍. ദോഷം പകരുന്ന ഗ്രഹം ആയതിനാല്‍ തന്നെ ശന മിക്കപ്പോഴും മാറ്റിനിര്‍ത്തപ്പെട്ടിരിക്കുയാണ്. കേരളത്തില്‍ ഒരേയൊരു ശനി ക്ഷേത്രമാണ് ഉള്ളത്.ശനിയു‌ടെ ദോഷങ്ങളില്‍ നിന്നും മുക്തി നേടുവാനായി വിശ്വാസികള്‍ എത്തുന്ന ഈ ക്ഷേത്രം ആലപ്പുഴ ജില്ലയിലാണുള്ളത്. ഇരമത്തൂര്‍ വഴിയമ്പലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഇരമത്തൂര്‍ ശനീശ്വര ക്ഷേത്രം.

ഇരമത്തൂര്‍ ശനീശ്വര ക്ഷേത്രം അപൂര്‍വ്വതകള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും ഏറെ പ്രസിദ്ധമാണ് ചെന്നത്തലയ്ക്ക് സമീപത്തുള്ള ഇരമത്തൂര്‍ ശനീശ്വര ക്ഷേത്രം. ശനിയു‌‌ടെ ദോഷഫലങ്ങള്‍ അകലുവാന്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം. ശനീദോഷമുള്ളവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ഇവിടെ പ്രാര്‍ഥനകളും പൂജകളും നടത്താറുണ്ട്.

ക്ഷേത്രത്തിന്‍റെ ചരിത്രത്തിലേക്ക് വിശ്വാസങ്ങളും ആചാരങ്ങളും വെച്ചു നോക്കുമ്പോള്‍ ഏറെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നു കാണാം. പുരാതന കാലത്ത് ബ്രാഹ്മണര്‍ കൂട്ടമായി താമസിച്ചിരുന്ന ഇടമായിരുന്നുവത്രെ ഇത്. പൂജകളും കര്‍മ്മങ്ങളം യാഗങ്ങളുമെല്ലാം അവരുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. പല യാഗങ്ങളും ഇവിടെ ന‌ടന്നതായി വിശ്വസിക്കപ്പെടുന്നു. പത്തറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ഇവിടെ ഇവിടം തൊട്ടടുത്തുള്ള ഒരു മഠത്തിന്‍റെ ഭാഗമായിരുന്നു ഈ പ്രദേശം. തമിഴ്നാട്ടില്‍ നിന്നും കുടിയേറി വന്ന ഇവരായിരുന്നു ശനിയുടെ ആരാധനയ്ക്ക് ഇവിടെ തുടക്കം കുറിച്ചത്.അവര്‍ വഴിയാണ് ഇവിടെ പിന്നീട് ആരാധന തുടരുന്നത് എന്നാണ് വിശ്വാസം. പിന്നീട് ഭൂപരിഷ്തകരണ നിയമം വന്നപ്പോള്‍ ചുറ്റിലുമുള്ള ഇടങ്ങള്‍ അന്യാധീനപ്പെട്ടു പോവുകയായിരുന്നു.


ശനിയോ‌ടൊപ്പം രാഹുവും കേതുവും ശനിയുടെ പ്രതിഷ്ഠ മാത്രമല്ല, രാഹുവിനെയും കേതുവിനെയും ഇവിടെ ക്ഷേത്രത്തില്‍ ആരാധിക്കുന്നുണ്ട്. മഹാകാല ശനീശ്വരന്‍, വ്യാഴദോഷത്തെ ഇല്ലാതാക്കുന്ന ദേവഗുരു ബ്രഹസ്പതി, സിദ്ധിവിനായകന്‍, സിദ്ധ പഞ്ചമുഖി ഹനുമാന്‍ തുടങ്ങിയവരും ഈ ക്ഷേത്രത്തില്‍ വാഴുന്നുണ്ട്

ശനിക്ഷേത്രമുള്ള ചെന്നിത്തല ചെന്നിത്തല എന്ന ഗ്രാമത്തിന്റെ പേരുപോലും ഇവിടുത്തെ ശനി ക്ഷേത്രത്തില്‍ നിന്നും വന്നതാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശനിയുടെ വാസസ്ഥലമായ ശനിത്തലയില്‍ നിന്നുമാണ് ചെന്നിത്തല വന്നതത്രെ. നാടാല എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പ്രവേശനം ഈ ദിവസങ്ങളില്‍ മാത്രം നിരവധി പൂജകളും കര്‍മ്മങ്ങളും നടത്തുന്ന ഈ ക്ഷേത്രത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. രാവിലെ 6.30 മുതല്‍ 10.30 വരെയും വൈകിട്ട് 5.30 മുതല്‍ 7.15 വരെയുമാണ് ക്ഷേത്ര സമയം.

പൂജകള്‍ ഇങ്ങനെ ശനീദേവ പ്രാധാന്യമുള്ള പൂജകളാണ് ഇവിടെ പ്രധാനമായും ഉള്ളത്. മകരമാസത്തില്‍ ബൃഹത് അഗ്നിഹോത്രമഹാഹവനവും തിലമാഷാന്നം, പൊങ്കാല, ബലിവൈശ്വദേവയജ്ഞം, മേധാസൂക്ത സരസ്വതിഹവനം, ശനീദോഷ പരിഹാര ക്രിയകള്‍, കാളസർപ്പേഷ്ടി ഹവനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന പൂജകള്‍.ശാപം മാറുവാന്‍ കുടുംബദോഷ, അപമൃത്യൂ ദോഷനിവാരണം, ഏഴ് തലമുറകളായിട്ടുള്ള ശാപ, പാപ ദോഷ ഹരണംഏഴരശനി, കണ്ടകശനി, അഷ്ടമശനി, മൃത്യു ദോഷനിവാരണം, രോഗശാന്തി തുടങ്ങിയവയ്ക്കായി ഇവിടെ പ്രത്യേക പൂജകള്‍ നടത്താറുണ്ട്.


എത്തിച്ചേരുവാന്‍ ആലപ്പുഴ ജില്ലയില്‍ ഇരമത്തൂര്‍ വഴിയമ്പലം ജംങ്ഷനിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാടാല എന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ പേര്. ചെന്നിത്തലയാണ് അടുത്തുള്ള പ്രധാന പട്ടണം. തിരുവനന്തപുരം,കൊല്ലം ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ മാവേലിക്കര വഴി മാന്നാര്‍-ആലുമ്മൂട് ജംഗ്ഷനില്‍ വന്നും എറണാകുളം,കോട്ടയം ഭാഗത്തു നിന്നും വരുന്നവര്‍ തിരുവല്ല വഴിയും, ചെങ്ങന്നൂര്‍ വഴിയും, മാന്നാര്‍-ആലുമ്മൂട് ജംഗ്ഷനില്‍ എത്തിയും വേണം ക്ഷേത്രത്തിലെത്തുവാന്‍. ചെങ്ങന്നൂര്‍, ഹരിപ്പാട്, തിരുവല്ല, മാവേലിക്കര എന്നീ റെയില്‍വേ സ്റ്റേഷനുകളാണ് സമീപത്തുള്ളത്.


പുതുച്ചേരിയിലെ കാരയ്ക്കല്‍ ശനി ക്ഷേത്രം

 





പുതുച്ചേരിയിലെ കാരയ്ക്കല്‍ ശനി ക്ഷേത്രം

==========================================


നവഗ്രഹങ്ങളില്‍ ഈശ്വരനായി ആരാധിക്കുന്ന ഒരേയൊരാളാണ് ശനി. പാപഗ്രഹമായി പൊതുവേ അറിയപ്പെടുന്നതിനാല്‍ ശനിയെ ഭയപ്പെടാത്തവരായി ആരും കാണില്ല. ശനി ദശയില്‍ പൊതുവേ കഷ്ടകാലം എന്നാണ് വിശ്വാസവും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്രയും പേടിക്കേണ്ട ഒരു ഗ്രഹമല്ല ശനിയെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. ദശാകാലങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കൃത്യമായ പ്രാര്‍ത്ഥനകളിലൂടെയും പൂജകളിലൂടെയും അതിനെ മറികടക്കുന്നതുപോലെ ശനിയുടെ അപഹാരത്തെയും മറികടക്കാം. കൃത്യമായ വഴിപാടുകളും പ്രാര്‍ത്ഥനകളും ദോഷങ്ങള്‍ ഇല്ലാതാകുവാന്‍ സഹായിക്കും. ഇത്തരത്തില്‍ ശനി ദോഷമുള്ളവര്‍ പോയിരിക്കേണ്ട ക്ഷേത്രമാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ കാരയ്ക്കല്‍ ശനി ക്ഷേത്രം. കഷ്ടകാലങ്ങളില്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുവാനും പാപങ്ങള്‍ അകലുവാനും ആയി വിശ്വാസികള്‍ പോകുന്ന കാരയ്ക്കല്‍ ശനി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.


ശനി ഒരു മനുഷ്യന്‍റെ ജീവിതം നിശ്ചയിക്കുന്നത് ശനിയാണെന്ന് വിശ്വാസമുണ്ട്. എത്ര ദൈവാനുഗ്രഹവും ആരോഗ്യവും സമ്പത്തും ഉള്ളയാളാണെങ്കിലും ജാതകത്തില്‍ ശനിയുടെ സ്ഥാനം മോശമായാല്‍ പിന്നെ യാതൊന്നും ഗുണം ചെയ്യില്ലത്രെ. എല്ലാ മനുഷ്യരെയും സമന്മാരായി മാത്രം കാണുന്ന ശനിയെ പ്രീതിപ്പെടുത്തുക അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. എന്നാല്‍ ശനിയുടെ പ്രീതിയുണ്ടെങ്കില്‍ മാത്രമേ സന്തോഷകരമായ ജീവിതം നയിക്കാനാവൂ എന്നത് യാഥാര്‍ത്ഥ്യമാണ്.


30 വര്‍ഷം മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് വളരെ മെല്ലെയാണ് ശനിയുടെ സഞ്ചാരം. ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളം ശനിയുണ്ടാകും. ആ കണക്കില്‍ 12 രാശികളും ചുറ്റി വരുമ്പോള്‍ 30 വര്‍ഷം സമയമെടുക്കും. ഈ വര്‍ഷങ്ങളത്രയും ശനിയുടെ അപഹാരത്തില്‍ കഴിയുകയെന്നാല്‍ ഇതിലും വലിയ ദോഷം വേറെയില്ല. ഇത്തരം സാഹചര്യങ്ങളിലാണ് വിശ്വാസികള്‍ ശനിയെ പ്രീതിപ്പെടുത്തുന്നത്. അതിനാലാണ് ജീവിത വിജയമുണ്ടാവണമെങ്കില്‍ ശനിയുടെ അനുഗ്രഹവും കൂടിയേ തീരു എന്നു പറയുന്നത്.


കാരയ്ക്കല്‍ ശനീ ക്ഷേത്രം കഷ്ടകാലമായ ശനി ദശാകാലത്തില്‍ നിന്നും മോചനവും ദേശപാപപരിഹാരവും തേടുവാന്‍ വിശ്വാസികള്‍ എത്തുന്ന ക്ഷേത്രമാണിത്. പുതുച്ചേരിക്ക് സമീപം കാരയ്ക്കല്‍ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ അപൂര്‍വ്വം ശനി ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്.


ദർഭാര്യേണ്യേശ്വരൻക്ഷേത്രം 

==============================



ശിവനെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ദർഭാര്യേണ്യേശ്വരൻക്ഷേത്രം എന്നും പേരുണ്ട്. ദർഭാര്യേണ്യം എന്നാല്‍ ദര്‍ഭപ്പുല്ലുകളുടെ കാട് എന്നാണര്‍ത്ഥം. തമിഴിലെ പാട പെട്രല്‍ സ്ഥലങ്ങളിലൊന്നു കൂടിയാണ് ഈ ക്ഷേത്രം.

കാവല്‍ക്കാരനായി ശനി യഥാര്‍ത്ഥത്തില്‍ ശിവപ്രതിഷ്ഠ നടത്തിയിരിക്കുന്ന കോവിലിന്റെ വാതിലിലെ കാവല്‍ക്കാരനായാണ് ഇവിടെ ശനിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനോട് പ്രാര്‍ത്ഥിക്കുവാനായി അകത്തു കയറുന്നതിനു മുന്‍പ് ശനിയോട് പ്രാര്‍ത്ഥിക്കുന്നതാണ് ഇവിടുത്തെ കീഴ്വഴക്കം


എളളുതിരിയും നീരാഞ്ജനവും ശനിയുടെ ദോഷത്തില്‍ നിന്നും മുക്തി നേടുവാനായാണ് വിശ്വാസികള്‍ അധികവും ഇവിടെ എത്തുന്നത്. ശനിദോഷ പാപപരിഹാരത്തിന് ഇവിടെയെത്തി പ്രാര്‍ത്ഥിച്ച് യഥാവിജി പൂജകളും വഴിപാടുകളും നടത്തിയാല്‍ മതിയെന്നാണ് വിശ്വാസം. എളളുതിരിയും നീരാഞ്ജനവും കത്തിക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്.


കാക്കയോടൊപ്പം തന്‍റെ വാഹനമായ കാക്കയോടൊത്താണ് ശനിയെ കാരയ്ക്കലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്നവര്‍ അതിനനുസരിച്ചുള്ല പൂജകളും പ്രാര്‍ത്ഥനകളുമാണ് കഴിക്കുന്നത്. നള-ദമയന്തി കഥയുമായി ബന്ധപ്പെടുത്തിയാണ് കാരയ്ക്കൽ ശനീശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്


മുഴങ്ങോടിക്കാവ് ദേവീ ക്ഷേത്രം.ആലപ്പുഴ ജില്ല,പുല്ലുകുളങ്ങര ഗ്രാമം

 









മുഴങ്ങോടിക്കാവ് ദേവീ ക്ഷേത്രം.ആലപ്പുഴ ജില്ല,പുല്ലുകുളങ്ങര ഗ്രാമം
=================================================================

ദേവീ സങ്കൽപ്പങ്ങൾക്ക് ഹൈന്ദവ ആരാധനാക്രമങ്ങളിൽ വലിയ സ്ഥാനമാണുള്ളത്. അഭയദായിനിയായ അമ്മയായും, ദുഷ്ടശക്തികൾക്ക് മേൽ വിജയം നേടി മനുഷ്യകുലത്തെ പാലിക്കുന്ന കാളിയായും, കന്യകയായും, വിദ്യാസ്വരൂപിണിയായ സരസ്വതിയായും, പ്രകൃതിയെയും പക്ഷി മൃഗാദികളെയും പരിപാലിക്കുന്ന വനദുർഗ്ഗയായും വൈവിധ്യമാർന്ന സങ്കൽപ്പങ്ങളിൽ ഭക്തർ ദേവിയെ ആരാധിക്കുന്നു. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി ശൈശവ ഭാവത്തിലുള്ള ദേവി സങ്കല്പത്തെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ. ആലപ്പുഴ ജില്ലയിൽ കായംകുളത്തിന് സമീപമുള്ള പുല്ലുകുളങ്ങര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മുഴങ്ങോടിക്കാവ് ദേവീ ക്ഷേത്രം. ഇവിടെ ബാലദുർഗ്ഗാ ഭാവത്തിലാണ് ദേവി കുടികൊള്ളുന്നത്. ഐശ്വര്യ പ്രദായിനിയായി ബാലദുർഗ്ഗ കുടികൊള്ളുന്ന ഈ ക്ഷേത്രം തെക്കൻ കേരളത്തിലെ ഒരു പ്രധാന തീർത്ഥടന കേന്ദ്രമാണിന്ന്. ശിശു സഹജമായ നിഷ്കളങ്കതയോടെ ബാലദുർഗ്ഗാ ഭഗവതി വാണരുളുന്ന ക്ഷേത്രത്തിൽ അതേ പ്രാധാന്യത്തോടെ തന്നെ ഉഗ്ര മൂർത്തിയായ യക്ഷിയെയും ആരാധിച്ചു പോരുന്നു.

ബാല ദുര്‍ഗ്ഗയും യക്ഷിയമ്മയും

ബാലദുര്‍ഗ്ഗാ ഭഗവതിയെയും യക്ഷിയമ്മയെയും തുല്യ പ്രാധാന്യത്തോടെ ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുഴങ്ങോടിക്കാവ്. ഉപദേവതയാണെങ്കിലും പ്രധാന ക്ഷേത്രത്തിലെ ചടങ്ങുകളും വഴിപാടുകളുമെല്ലാം അതെപോലെ തന്നെ യക്ഷിയുടെ നടയിലും നടത്തപ്പെടുന്നു. പ്രധാന പ്രതിഷ്ഠയ്ക്ക് മുന്നിലായി കുടികൊള്ളുന്ന യക്ഷിയമ്മയുടെ നടയും അപൂർവതയാണ്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലൊന്നും പ്രധാന ദേവതയ്ക്ക് മുൻപിലായി ഉപദേവതയെ കുടിയിരുത്തുന്ന പതിവില്ല. എന്നാൽ മുഴങ്ങോടിക്കാവിൽ അപ്രകാരമായതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
ചരിത്രം ഇങ്ങനെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് മുഴങ്ങോടിക്കാവ് ക്ഷേത്രത്തിന്. കായംകുളം കായലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം പണ്ടുകാലത്ത് നിബിഢ വനമായിരുന്നത്രെ. വനത്തിൽ ഒരു യക്ഷി വസിച്ചിരുന്നു. പ്രദേശവാസികളെയും വഴിപോക്കരെയും കൊന്നു രക്തംകുടിച്ചിരുന്ന ആ യക്ഷി നാട്ടുകാരുടെ ഉറക്കം കെടുത്തി. യക്ഷിയുടെ ശല്യം ഒഴിപ്പിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി പൂജകളും പ്രാർഥനയുമൊക്കെ നടത്തിയെങ്കിലും ഫലം കണ്ടില്ല. അവസാനമവർ ആദിപരാശക്തിയായ ദേവിയെ ഉപാസിക്കുവാൻ തീരുമാനിച്ചു.
ബാലികാ രൂപത്തിൽ വന്ന ദേവി ഒരിക്കൽ നാട്ടുകാട്ടിലൊരാളായ കുറുപ്പ് എന്നയാൾ വള്ളത്തില്‍ യാത്ര ചെയ്യുമ്പോൾ 5-6 വയസു മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ കണ്ടുവത്രെ. യാത്രയിലുടനീളം കുറുപ്പിനെ പിന്തുടർന്ന കുട്ടിയോട് കാരണമാന്വേഷിച്ചപ്പോൾ താനും കൂടെ വന്നോട്ടെ എന്ന മറുചോദ്യമാണ് കുട്ടിയിൽ നിന്നുണ്ടായത്. ആദ്യമൊന്ന് സംശയിച്ചെങ്കിലും കുട്ടികളില്ലാത്ത കുറുപ്പ് ബാലികയെ കൂ‌ടെക്കൂട്ടി. അനാഥയായ ബാലികയെ കുറുപ്പും ഭാര്യയും സ്വന്തം മകളെപ്പോലെയാണ് വളര്‍ത്തിയത്. എന്നാല്‍ കുറുപ്പും ഭാര്യയും കാണ്‍കെ ബാലിക ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ഇത് ഒരേ സമയം അവരെ വിഷമിപ്പിക്കുകയും സംശയിപ്പിക്കുകയും ചെയ്തു.. അങ്ങനെയിരിക്കേ ഒരിക്കല്‍ കുറുപ്പ് ഇക്കാര്യത്തിന് ബാലികയെ ശകാരിക്കുകയും അരിശം തീരാഞ്ഞ് വടിയെടുക്കുകയും ചെയ്തു. അപ്പോൾ ബാലിക സമീപത്തെ ബ്രാഹ്മണ ഗൃഹത്തിലേക്ക് ഇറങ്ങിയോടി അവിടുത്തെ നിലവറയിൽ കയറി വാതിലടച്ചു. പിന്നീ‌ട് ആ കുഞ്ഞിനെ ആരും കണ്ടില്ല. തുടര്‍ന്ന് ദേവപ്രശ്നം വെച്ചപ്പോള്‍ ബാലികയുടെ രൂപത്തിൽ വന്നത് ബാലദുർഗ്ഗാ ഭഗവതിയാണെന്ന് വെളിപ്പെട്ടു. തനിക്ക് യഥാവിധി ക്ഷേത്രം നിർമിച്ചു നൽകി ആരാധിച്ചാൽ ദേശക്കാരുടെ പേടിസ്വപ്നമായ യക്ഷിയെ താൻ അടക്കി നിർത്തിക്കൊള്ളാമെന്നു ദേവി അരുൾ ചെയ്തു. അങ്ങനെയാണ് ഇന്ന് കാണുന്ന ബാലദുർഗ്ഗാ ക്ഷേത്രവും അതിനു മുന്നിലായി ദേവിയുടെ കണ്മുന്നിൽ യക്ഷിയമ്മയുടെ നടയും പണികഴിപ്പിക്കപ്പെട്ടത്. ബാലികയെ അടിക്കുവാനായി വടിയെടുത്തെ കുറുപ്പിനെ പിന്നീട് കോലെ‌ടുത്ത കുറുപ്പ് എന്നു വിളിക്കുകയും കാലക്രമേണ അദ്ദേഹത്തിന്‍റെ കുടുംബം കോലെ‌ടുത്ത് കുടുംബം എന്നറിയപ്പെടുകയും ചെയ്തു. ഇന്നും ദേവിയെ പുറത്തെഴുന്നെള്ളിക്കുന്നതിനു മുൻപ് കോലെടുത്തു കുറുപ്പിന്റെ അനുജ്ഞ വാങ്ങുന്നത് പതിവാണ്.
മുഴങ്ങോടിക്കാവ് ബാലദുര്‍ഗ്ഗയോട് പ്രാര്‍ത്ഥിച്ചാല്‍ യക്ഷിയുടെ ശല്യം തീര്‍ക്കുവാനായി വന്ന ബാലദുര്‍ഗ്ഗാ ഭഗവതി നാടിനും നാട്ടുകാർക്കും സർവ്വ ഐശ്വര്യങ്ങളും ചൊരിഞ്ഞു വാണരുളുന്നു. ബാലഭാവത്തിലുള്ള മൂർത്തീ സങ്കല്പമായതിനാലാകണം ചെറിയ കുഞ്ഞുങ്ങള്‍ പൂജ കഴിക്കുന്നതാണ് ദേവിക്ക് ഇഷ്ടമെന്നാണ് വിശ്വാസം.സന്താന ഭാഗ്യത്തിനായും പഠന തടസ്സങ്ങള്‍ നീക്കുവാനും കുഞ്ഞുങ്ങള്‍ ബുദ്ധിയും കഴിവും ജ്ഞാനവുമുള്ളവരായി വളരുവാനും മുഴങ്ങോടിക്കാവില്‍ ഭഗവതിയെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. പഠന തടസങ്ങളും പഠന വൈകല്യങ്ങളുമുള്ളവര്‍ ഇവിടെയെത്തി ദേവിയെ ഉള്ളുരുകി പ്രാര്‍ത്ഥിച്ചാൽ ഫലം ഉറപ്പ്. അത് കൊണ്ട് തന്നെ വിദ്യാരംഭ സമയത്തും പരീക്ഷാ സമയങ്ങളിലും ഇവിടെ പൊതുവെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ദേവിയെ ദിനവും പ്രാര്‍ത്ഥിക്കുന്നത് വിവാഹ ഭാഗ്യത്തിനും ഉത്തമമാണ്. കുട്ടികള‌ുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും ദേവിയുടെ അനുഗ്രഹം ഉത്തമമത്രേ.
പ്രധാന ഉത്സവങ്ങള്‍ വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളിലാണ് ദേവിയ‌ുടെ ആ‌ട്ടപ്പിറന്നാള്‍. മേ‌ടമാസത്തിലെ രേവതിനാളില്‍ പുന:പ്രതിഷ്ഠാ ദിനമായും ആഘോഷിക്കുന്നു.ഇതോടൊപ്പം വര്‍ഷത്തില്‍ മൂന്നു തവണ യക്ഷിക്ക് നിണമൊരുക്കി കുരുതി തര്‍പ്പണവും കളമെഴുത്തും പാട്ടും നടത്തി വരുന്നു. വൃശ്ചികമാസത്തിലെ കാര്‍ത്തിക നാൾ , മകര സംക്രമം, മേ‌ടസംക്രമം എന്നീ ദിനങ്ങളിലാണ് ഈ ചടങ്ങുകൾ നടത്തപ്പെടുത്തത്. അന്നേ ദിവസം സർവ്വാഭരണ ഭൂഷിതയായി വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി പുറത്തേക്കെഴുന്നെള്ളുന്ന ഭഗവതിയെ കണ്ടു തൊഴുന്നത് സർവദോഷങ്ങളും തീർക്കുമെന്നും കുട്ടികൾക്ക് വിദ്യാപുരോഗതിയുംയും ഐശ്വര്യവും സിദ്ധിക്കുമെന്നും ഇന്നാട്ടുകാർ വിശ്വസിക്കുന്നു. ചിങ്ങമാസത്തിലെ പുതുവര്‍ഷാരംഭം, നവരാത്രി തുടങ്ങിയ ഉത്സവങ്ങളും ഇവിടെ ആഘോഷപൂര്‍വ്വം കൊണ്ടാ‌ടാറുണ്ട്.

എത്തിച്ചേരുവാന്‍ ദേശീയപാത 66 ൽ ആലപ്പുഴയ്ക്കും കൊല്ലത്തിനും ഇടയിൽ കായംകുളത്ത് പുല്ലുകുളങ്ങര ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കായംകുളം നിന്നും കായംകുളം-കാര്‍ത്തികപ്പള്ളി റോഡ് വഴി മൂന്ന് കിലോമീറ്റർ സഞ്ചാരിച്ചാൽ ക്ഷേത്രത്തിലെത്താം.

2020, ഡിസംബർ 13, ഞായറാഴ്‌ച

(തഷ്ടം ശിവക്ഷേത്രം ) മാടത്തിലപ്പൻ , കോഴിക്കോട് ചേളന്നൂരും,തൃശൂരിൽ പെരുമനം ക്ഷേത്രവും

 മാടത്തിലപ്പൻ

പരശുരാമൻ പ്രതിഷ്ഠിച്ച 105 ശിവാലയങ്ങളിൽ ഒന്നാണിത്. തഷ്ടം ശിവക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത് . കേരളത്തിൽ ആകെ മൂന്ന് മാടത്തിലപ്പൻ പ്രതിഷ്ഠയാണ് ഉള്ളത് ഒന്ന് ഇവിടെയും രണ്ടാമത്തേത് തൃശൂരിൽ പെരുമനം ക്ഷേത്രവും മൂന്നാമത്തേത് കോഴിക്കോട് ചേളന്നൂരും ആണ് ഉള്ളത്

ഇവിടെ പന്ത്രണ്ടടി ഉയരത്തിലാണ് പ്രതിഷ്ഠ ശിവലിംഗം കുങ്കുമശിലയാണ്, ചുവപ്പ് കലർന്ന വെളുത്ത നിറമാണിതിന്. താഴെ നിന്നുവേണം തൊഴാൻ. ശ്രീകോവിലനോട് ചേർന്ന് സ്വയം ഭൂവായ ഗണപതി വിഗ്രഹം വളർന്നു കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം, മാടം എന്നത് ഏറ്
മാടം പോലെ ഉയർന്നത് എന്നാണ് അർഥം. ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാനായി ഗണപതിക്ക് കൂട്ടപ്പം നടത്തിയാൽ മതി. രാവിലെ 4.45 ന് ക്ഷേത്രം തുറക്കും പത്തുമണിക്ക് നട അടയ്ക്കും, വൈകിട്ട് അഞ്ചിന് നട തുറക്കും 7.30 ന് നട അടയ്ക്കും. ചിങ്ങമാസത്തിലെ വിനായക ചതുർഥി അതിവിശേഷമായി കൊണ്ടാടുന്നു. കള്ളന്മാർ കത്തിച്ച ഈ ക്ഷേത്രം പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ക്ഷേത്രം ഭാരവാഹികൾ. കുട്ടികളില്ലാതിരുന്ന ഒരു തമിഴ് ബ്രാഹ്മണൻ തനിക്ക് ഉണ്ണി പിറന്നാൽ ഇവിടെ ഗണപതിക്ക് അപ്പം കൊണ്ട് മൂടാം എന്ന് നേർന്നുവത്രേ. എന്നാൽ എത്ര അപ്പം ഇട്ടിട്ടും ഗണപതിയുടെ തല പുറത്തു തന്നെ നിന്നു. ഈ സമയം ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഒരു ജ്യോത്സ്യൻ പറഞ്ഞു ചെറിയ വിഗ്രഹം ആയതിനാൽ കുറച്ചപ്പം മതി എന്ന് കരുതിയത് കൊണ്ടല്ലേ അപ്പം മൂടൽ നേർന്നത്? ഭഗവാനെ കൊച്ചാക്കി കണ്ടത് കൊണ്ടാണ് ഭഗവാനും പരീക്ഷണത്തിന് മുതിർന്നത്. ക്ഷമ പറഞ്ഞ് ഒരു ഒറ്റയപ്പം ഇടാൻ ജ്യോത്സ്യൻ നിർദേശിച്ചു. അതിനു ശേഷമാണ് ശിരസും മൂടാനായത്. സന്താന ഭാഗ്യത്തിന് ഇന്നും ഇവിടെ ആളുകൾ അപ്പം മൂടൽ വഴിപാടായി നടത്തുകയും നേരുകയും ചെയ്യുന്നു. ഭഗവത് കടാക്ഷത്തോടൊപ്പം
ഈ ക്ഷേത്രങ്ങൾ കേരളിയ പുരാതന ക്ഷേത്രകലയുടെ സ്മരണകളുയർത്തും ഈ ക്ഷേത്ര ദർശനം.

ഉളിയന്നൂർ ശിവക്ഷേത്രം എറണാകുളം ജില്ല

 



ഉളിയന്നൂർ ശിവക്ഷേത്രം

വിവാഹം വേഗം നടക്കാനും, ഇഷ്ട കാര്യ ആഗ്രഹസാഫല്യത്തിനും ആലുവ ഉളിയന്നൂർ മഹാദേവ ക്ഷേത്രമത്രേ ശരണം.

പെരുന്തച്ചൻ നിർമ്മിച്ച ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ആലുവയിലുള്ള ഉളിയന്നൂർ ശിവക്ഷേത്രം.രണ്ടായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തോട് ചേർന്ന് തന്നെ പരശുരാമനാൽ പ്രതിഷ്ഠിതമായ അതിപുരാതനമായ മറ്റൊരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു .അതാണ് മാടത്തിലപ്പൻ ശ്രീ മഹാദേവ ക്ഷേത്രം .ഈ ക്ഷേത്രത്തിന്റെ പഴക്കം കേരള ചരിത്രം തുടങ്ങിയത് എന്ന് വിശ്വസിക്കുന്ന കാലം മുതലേയുള്ളതാണ്. പെരുന്തച്ചൻ നിർമിച്ച ക്ഷേത്രത്തിൽ ശിവൻ കിഴക്കോട്ടും പിന്നിൽ പാർവതി പടിഞ്ഞാറോട്ടും ദർശനമായാണ് പ്രതിഷ്ഠ. അന്നപൂർണേശ്വരി ദേവി ഇവിടെ ഉപദേവതയാണ്.

കല്യാണം നടക്കാനായി ക്ഷേത്രത്തിൽ സ്വയംവര പുഷ്പാഞ്ജലിയും പട്ടും താലിയും ചാർത്തുകയും ചെയ്യുന്നത് നല്ലതാണ്. 12 തിങ്കളാഴ്ച മുടങ്ങാതെ വന്ന് തൊഴുതാൽ ഉടനെ വിവാഹം നടക്കും എന്നത് പലർക്കും അനുഭവമാണ്. എല്ലാ മാസവും മൂന്ന് ദിവസം ഇവിടെ മുറജപം നടക്കുന്നു. അതിന് ശേഷം ആട്ടിയ നെയ്യ് ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നു. ഈ നെയ്യ് രാവിലെ കുളിച്ചു വന്ന് ശുദ്ധിയോടെ ഭക്തി പുരസ്സരം സേവിക്കുന്നത് പഠിക്കുന്ന കുട്ടികൾക്കും ഗർഭിണികൾക്കും അതി വിശേഷമാണ്. വരവിൽ കൂടുതൽ എന്നും ചിലവാകുമെന്നാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ആയം - വ്യയം കണക്കിൽ വ്യയം അധികമായ അവസ്ഥയിലുള്ള ക്ഷേത്രമാണിത്. അതിനാൽ ചെലവ് കഴിഞ്ഞ് ഒരിക്കലും നീക്കിയിരുപ്പ് ഉണ്ടാകില്ല. പെരുന്തച്ചൻ ക്ഷേത്രം
നിർമ്മിച്ച കാലത്ത് തന്നെ ഇവിടെ ഈ പോരായ്മക്ക് പരിഹാരമായി കുബേരനെയും പ്രതിഷ്ഠിച്ചിരുന്നു. വ്യത്താകൃതിയിൽ ഉള്ള ഇത്തരം ശ്രീകോവിലുകൾ വളരെ കുറച്ചു മാത്രമേ കേരളത്തിലുള്ളൂ. അങ്ങനെ ഉള്ള ഈ വട്ട ശ്രീകോവിലിന് മുകളിൽ വീഴുന്ന വെള്ളം നടയ്ക്ക് മുൻപിൽ വീഴാതെ
വലത്തോട്ട് ഓടിന് മുകളിലൂടെ തന്നെ ഒഴുകി തീർഥ സ്ഥാനത്ത് തന്നെ പതിക്കത്തക്ക രീതിയിലാണ് ഓടുകൾ നിരത്തിയിരിക്കുന്നത്.
സാധാരണ വാസ്തു ശാസ്ത്രമനുസരിച്ച് ഒരു കോൽ എന്നത് 72 സെന്റിമീറ്ററാണ്. എന്നാൽ ഈ ക്ഷേത്രത്തിന് 70 സെ മി ആണ് പെരുംന്തച്ചൻ കണക്കാക്കിയിരിക്കുന്നത്.ക്ഷേത്രം രാവിലെ അഞ്ചുമണിക്ക് തുറക്കും. പത്തിന് നട അടയ്ക്കും. വൈകിട്ട് അഞ്ചു മുതൽ 7.30 വരെ നട തുറന്നിരിക്കും. വളരെ വലിയ ബലിക്കല്ലാണ് ക്ഷേത്രത്തിന് മുമ്പിലുള്ളത്. അതിനാൽ പുറത്ത് നിന്നാൽ ഭഗവാനെ കാണാൻ കഴിയില്ല. നാടൻ കാളയുടെ വലിപ്പത്തിലുള്ളതാണ്
നന്തിയുടെ പ്രതിമ. ടിപ്പുവിന്റെ ആക്രമണ സമയത്ത് നന്തി കാളയായി ചെന്ന് ആക്രമിച്ചെന്നും നന്തിയുടെ പ്രതിമയിലുള്ള മൂന്ന് പാടുകൾ അന്ന് വെട്ടുകൊണ്ട പാടുകൾ ആണ് ദേഹത്തുള്ളത് എന്നും വിശ്വാസമുണ്ട്.
പെരുന്തച്ചൻ നിർമ്മിച്ച ശ്രീകോവിലിൽ നിന്നും ഇറങ്ങുമ്പോൾ തല മുട്ടുമോ എന്ന് ശങ്കിച്ച് തല കുനിച്ചാൽ നിശ്ചയമായും ഉത്തരത്തിൽ തല
ഇടിക്കും. എന്നാൽ തല കുനിക്കാതെ നിവർന്ന് തന്നെ ഇറങ്ങിയാൽ തല മുട്ടുകയും ഇല്ല. എന്നതും പെരുന്തച്ചന്റെ ഒരു വിശിഷ്യ വാസ്തു വിദ്യയാണ്. പെരുന്തച്ചൻ നിർമ്മിച്ച പ്രസിദ്ധമായ പുരാതന ക്ഷേത്രകുളം ഇന്നില്ല. അത് റെയിൽവെ വന്നപ്പോൾ മൂടിപ്പോയി. ക്ഷേത്രത്തിന് മുന്നിലൂടെ ഇന്നൊഴുകുന്ന പെരിയാറിന്റെ കൈവഴി പെരുന്തച്ചന്റെ മകൻ നിർമ്മിച്ചതാണത്രേ. ക്ഷേത്രാവശ്യങ്ങൾക്കുള്ള കല്ലുവെട്ടി എടുത്ത സ്ഥലമാണ് നദിയായി വികസിച്ചത്. ആ കല്ലുകൾ കൊണ്ടാണ് ക്ഷേത്രത്തിന്റെ മതിൽ കെട്ട് നിർമ്മിച്ചിരിക്കുന്നതും.

ചിങ്ങത്തിലെ ഇല്ലം നിറ പുത്തരി, വിനായക ചതുർഥി, നവരാത്രി, വൃശ്ചിക അഷ്ടമി ധനുമാസത്തിലെ തിരുവാതിര മകരത്തിലെ തിരുവുത്സവം, കുംഭത്തിലെ ശിവരാത്രി മേടത്തിലെ വിഷു, പ്രതിഷ്ഠാദിനം (മിഥുനത്തിൽ) എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷ ദിവസങ്ങൾ ആയി ആഘോഷിക്കുന്നത്. മകരത്തിൽ ചതയം മുതൽ 10 ദിവസം ആണ് ഇവിടെ ഉത്സവം.

ആലുവ റയിൽവേ സ്റ്റേഷനിലേക്ക് 3 കിലോമീറ്ററോളവും നെടുമ്പാശേരി എയർപോർട്ടിലേക്ക് 10 കിലോമീറ്ററും ആലുവ മണൽപ്പുറത്തേക്ക് രണ്ടര കിലോമീറ്ററുമാണ് ദൂരം . ഈ ക്ഷേത്രം ഇപ്പോൾ ഒരു ട്രസ്റ്റിന്റെ ഭരണത്തിലാണ്. ട്രസ്റ്റി പ്രസിഡന്റ് പി എൻ ഡി നമ്പൂതിരിയാണ്. ക്ഷേത്ര ത്തിലെ തന്ത്രി
ചേന്നാസ് പരമേശ്വരൻ നമ്പൂതിരിയാണ്. മേൽശാന്തിയാകട്ടെ ജയപ്രകാശ് ആണ്. പെരുന്തച്ചൻ ഉളി എറിഞ്ഞ് മകനെ കൊന്നത് ഈ ക്ഷേത്രം നിർമിക്കുമ്പോൾ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.

മുനിക്കൽ ഗുഹാലയക്ഷേത്രം ആലുവ പട്ടണത്തിൽ നിന്ന് പത്ത് കിലോമീറ്റർ വടക്കുമാറി ചെങ്ങമനാട്

 


മുനിക്കൽ ഗുഹാലയക്ഷേത്രം

===========================================

തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആനയുടെ രൂപം പോലെയാണ് മലയുടെ മുകളിലുള്ള പാറ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്‌. ഈ പാറയുടെ മുകളിലുള്ള സ്വയംഭൂ ആയി ഗണേശ ഭഗവാന്‍ , ഗുഹക്കകത്തോ ശിവലിംഗത്തിൽ പ്രതിഷ്ഠിച്ച ബാലസുബ്രഹ്മണ്യൻ.
.
എറണാകുളത്തു നിന്നും ഏകദേശം 30 കി.മി. ദൂരത്തിൽ , ആലുവ പട്ടണത്തിൽ നിന്ന് പത്ത് കിലോമീറ്റർ വടക്കുമാറിയാണ് ചെങ്ങമനാട് ഗ്രാമം.ഏതാണ്ടു 100 അടി ഉയരത്തില്‍ ഉള്ള ഒരു വലിയ പാറയുടെ മുകളില്‍ ആണ് ശ്രീ മുനിക്കൽ ഗുഹാലായ ക്ഷേത്രം. ജംഗമൻ എന്ന മുനിയുടെ തപോവനമായിരുന്നു ഇവിടമെന്നും ‘ജംഗമനാട്’ ലോപിച്ചാണ് ചെങ്ങമനാടായതെന്നുമാണ് ഐതിഹ്യം. ചെങ്ങമനാട് ജംഗ്ഷനിൽ നിന്ന് ഉദ്ദേശ്യം നൂറുമീറ്റർ പടിഞ്ഞാറ് റോഡിനോട് ചേന്നാണ് മുനിക്കൽ ഗുഹാലയ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗത്തിൽ ആവാഹിച്ചിരിക്കുന്ന ബാലമുരുകനാണ് ഇവിടത്തെ പ്രതിഷ്ഠ.കൂടാതെ സ്വയംഭൂവായ ഗണപതിയും ബ്രഹ്മ, വിഷ്ണു മഹേശ്വരന്മാരുടെ ചൈതന്യത്തോടെ ധർമ്മശാസ്താവും സർപ്പചൈതന്യങ്ങളും ആരാധനാമൂർത്തികളായുണ്ട്. ക്ഷേത്രം കരിമ്പാറകളുടെ മുകളിലാണ് നിർമ്മിച്ചി രിക്കുന്നത്. പടിഞ്ഞാട്ട് ദർശനം. വർഷങ്ങൾക്ക് മുൻപ് നിബിഡവനമായിരുന്ന ഈ സ്ഥലത്താണ് ജംഗമൻ എന്ന ഒരു ഋഷിവര്യൻ തപസ് അനുഷ്ടിച്ചിരുന്നതെന്നാണ് പുരാണം. തപസ്സിന് തടസ്സം വരുത്തിയ കാട്ടാനകളെ മുനി ശപിച്ച്‌ കല്ലാക്കിയെന്നും ഐതിഹ്യം. ഈ പാറകൾക്കുള്ളിൽ അഞ്ച് ഗുഹകളുണ്ട്.അതുകൊണ്ട് ‘ഗുഹാലയം’ എന്നും മുനി തപസ് ചെയ്ത സ്ഥലമായതുകൊണ്ട് മുനിക്കൽ ഗുഹാലയം എന്നും ഐതിഹ്യം പറയുന്നു. വർഷങ്ങൾക്ക് മുമ്പ് വിശ്വകർമ്മ സമുദായത്തിൽപെട്ട കൊച്ചാപ്പുപണിക്കൻ എന്നയാളുടെ കൈവശമായിരുന്നു ഈ ക്ഷേത്ര സ്ഥലം. കൊച്ചാപ്പു പണിക്കൻ അവിവാഹിതനും ഭക്തനുമായിരുന്നു. ക്ഷേത്രസ്ഥലത്തിനു ചുറ്റും അന്ന് വിശ്വകർമ്മജർ കുടുംബമായി താമസിച്ചിരുന്നു.കൊച്ചാപ്പു പണിക്കന്റെ മേൽനോട്ടത്തിലും ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ സാന്നിധ്യത്തിലും നിർദേശത്തിലും 1898 ൽ ബാലമുരുകനെ ശിവലിംഗത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് പഴമക്കാർ പറയുന്നത്. ആ സ്ഥലമാണ് ശ്രീബാലമുരുകന്റെ ശ്രീകോവിൽ ആയി സ്ഥിതിചെയ്യുന്നത്. ഗുഹന്‍ എന്നത് സുബ്രമണ്യ സ്വാമിയുടെ മറ്റൊരു നാമമാണ്,അതു കൊണ്ടു തന്നെ മുനിക്കല്‍ ഗുഹാലയം എന്ന പേരും അന്വര്‍ത്ഥമാണ് .കൊച്ചാപ്പു പണിക്കന്റെ കാലശേഷം വിശ്വകർമ്മ സമുദായ അംഗങ്ങളാണ് ക്ഷേത്രത്തിലെ നിത്യനിദാനകർമ്മങ്ങൾ നടത്തിപ്പോന്നിരുന്നത്. അന്നത്തെ ക്ഷേത്ര നടത്തിപ്പുകാരായിരുന്ന കാഞ്ഞിരക്കാട്ട് കുഞ്ഞുട്ടി വേലായുധൻ, ചെങ്ങശ്ശേരി വേലായുധൻ എന്നിവർ ക്ഷേത്രത്തിലെ പ്രധാന പ്രവർത്തകരായിരുന്നു. കാലക്രമേണ ക്ഷേത്രം ജീർണാവസ്ഥയിലായി. നിത്യനിദാന പൂജകൾക്കുള്ള വകകൾ ഇല്ലാതായതോടെ ക്ഷേത്രം ഹൈന്ദവ യൂണിയന്റെ കീഴിലാകുകയും ചെയ്തു. 1953 മുതൽ ഹൈന്ദവ യൂണിയന്റെ കീഴിലായി എന്നാണോർമ്മ. അന്ന് കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു യോഗത്തിൽ പങ്കെടുത്ത നാട്ടുകാരുടെയും എ.ആർ. നാരായണൻ,എൻ.കെ. കൃഷ്ണൻ, കരുണാകര പിള്ള, കെ.സി. നാരായണൻ മാസ്റ്റർ, ഇ.കെ. കൃഷ്ണപിള്ള, കാഞ്ഞിരക്കാട്ട് കുഞ്ഞുകുട്ടി വേലായുധൻ, ചെങ്ങശ്ശേരി വേലായുധൻ എന്നിവരുടെയും മറ്റ് വിശ്വകർമ്മ സമുദായ അംഗങ്ങളുടെയും ഹൈന്ദവ സമുദായത്തിൽപ്പെട്ട ആളുകളുടെയും നേതൃത്വത്തിൽ ക്ഷേത്രം ഏറ്റെടുത്ത് പ്രവർത്തിച്ചു തുടങ്ങി.അതിനുശേഷമാണ് ഈ ക്ഷേത്രം അഭിവൃദ്ധിയിലേക്ക് ഉയർന്നത്. ശിവന്‍റെ പ്രതിഷ്ടയും ശ്രീ സുബ്രമണ്യന്‍റെ പ്രതിഷ്ടയും ഒരേ സ്ഥാനത്ത് വരുന്നു എന്നത് ഇവിടത്തെ ഒരു പ്രധാന പ്രത്യേകതയാണ്.മകര മാസത്തിലെ പൂയം ഇവിടത്തെ പ്രധാന വിശേഷ ദിവസമാണ്.അന്നേ ദിവസം ഇവിടത്തെ തിരുവുത്സവമായി ആചരിക്കപ്പെടുന്നു, എല്ലാ മാസവുമുള്ള ഷഷ്ടിയും ഷഷ്ടി ഊട്ടും ഈ ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.
ബാലമുരുകൻ പ്രധാന പൂജ ഏറ്റുവാങ്ങുന്ന മാസമാണ് തുലാമാസം .തുലാമാസത്തിൽ സ്ത്രീ ഭക്‌തർ ഒരാഴ്ചത്തെ വൃതശുദ്ധിയോടെ ഭഗവാനെ തൊഴുന്നുതു അതിവിശേഷമെന്നാണ് വിശ്വാസം.
ഗോപുര സമീപം ആല്‍,മാവ്,പ്ലാവ് ത്രയം കാണപ്പെടുന്നു.മാഞ്ഞാലി ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഭാവിയില്‍ ഒരു ആത്മീയ തീര്‍ഥാടന കേന്ദ്രമായി വളരുവാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.ഈ ക്ഷേത്രം ‘കേരള പഴനി’ എന്ന പേരിലും അറിയപ്പെടുന്നു.

ഈ ക്ഷേത്രദർശനം എന്തുകൊണ്ടും വേറിട്ടൊരു അനുഭൂതിയേകും ,തീർച്ച.

മുക്തി നാഗ ക്ഷേ‌ത്രം ബാംഗ്ലൂർ നഗരത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ

 


മുക്തി നാഗ ക്ഷേ‌ത്രം


ഒറ്റക്ക‌ല്ലിൽ തീർത്ത, ലോകത്തിലെ ഏറ്റവും ‌വലിയ നാഗപ്രതിമയുള്ള ക്ഷേത്രം ?

ബാംഗ്ലൂർ നഗരത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയായി ബാംഗ്ലൂർ - മൈസൂർ പാതയിൽ നിന്ന് അധികം ദൂ‌‌രെയല്ലാതെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് മുക്തി നാഗ ക്ഷേ‌ത്രം. 36 ടൺ ഭാരമുള്ള ഇവിടുത്തെ നാഗ‌പ്രതിമയാണ് ഏറെ പ്രശസ്‌തം. പതിനാറ് അടി ഉയരമുള്ള ഈ നാഗപ്രതിമയാണ് ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ നാഗ‌പ്രതിമ. കെംഗേരിയിൽ നിന്നും അധികം ദൂരെയല്ലാതെ ‌രാമോഹ‌ള്ളി എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പുതുതായി നിർമ്മി‌ച്ച ക്ഷേത്രമാണെങ്കിലും ഏകദേശം 200 വർഷത്തിൽ അധികം പഴക്കമുള്ള ഐതിഹ്യ കഥ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പറയാനുണ്ട്. വർഷങ്ങളായി ‌സർപ്പ ആരാധകരുടെ തീർത്ഥാടന കേ‌ന്ദ്രമാണ് ഈ ക്ഷേത്രം.ഇവിടെയുള്ള ചിതൽപുറ്റിൽ നാഗത്താൻ വസിക്കുന്നുണ്ടെന്ന വിശ്വാസത്തിൽ 90 ദിവസം ഇവിടെ വന്ന് ഒൻപത് പ്രാവിശ്യം ചിതൽ‌‌പുറ്റ് വലം വെച്ചാൽ ആഗ്രഹം നടക്കും എന്നാണ് പറയപ്പെടുന്നത്. ജുഞ്ജപ്പ‌യുടെ വയ‌ൽ എന്ന് അർത്ഥം വരുന്ന ജുഞ്ജപ്പന ബയലു എന്നാണ് ഈ സ്ഥലം തദ്ദേശീയരായ ആളുകളുടെ ഇടയിൽ അറിയപ്പെടുന്നത്.ഇവിടത്തെ ക്ഷേത്ര
ആചാര രീതി ഇപ്രകാരമാണ് . ഇവിടെ എത്തുന്ന സർപ്പ ദൈവ വിശ്വാസികൾ ആദ്യം ഒൻപത് വട്ടം പ്രദക്ഷിണം ചെയ്യുന്നു. അതിന് ശേഷം കാര്യ സിദ്ധി വിനായകനെ തൊഴുതതിന് ശേഷമാണ് മുക്തിനാഗനെ തൊഴുന്നത്.വിവിധ പ്രതിഷ്ഠകൾ ഉള്ള ക്ഷേത്ര സമുച്ഛയമാണ് മുക്തി നാഗ ക്ഷേത്രം. സുബ്രമണ്യനെയാണ് ഇവി‌ടെ മുക്തി നാഗത്തിന്റെ രൂപ‌ത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇതിന് സ‌മീപത്ത് തന്നെയാണ് കാര്യ സിദ്ധി വിനായകന്റെ പ്രതിഷ്ഠയും.കാര്യ സിദ്ധി വിനായക ക്ഷേത്രത്തിന്റെ ഇടത് വശത്തായി ശക്തി‌ധര സുബ്രമണ്യന്റെ ഏകശിലാ നിർമ്മിതമായ ഒരു പ്രതിമയുണ്ട്. 21 അടി ഉയ‌‌രമുള്ള ഈ പ്രതിമയ്ക്ക് 56 ടൺ ഭാരം വരും.അതിനപ്പുറത്തായാണ് 107 നാഗങ്ങളുടെ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്. നടുവിലുത്തെ ഏ‌ഴ് നാഗങ്ങൾ വലുതും ഫണം വിടർത്തി നിൽക്കുന്നതുമാണ്.ക്ഷേത്രത്തിന്റെ മുൻവശത്തെ റോഡിനപ്പുറത്തും ഒന്ന് രണ്ട് ദേ‌വി ക്ഷേത്രങ്ങൾ കാണാം.ബാംഗ്ലൂർ ബസ് സ്റ്റേഷനിൽ നിന്ന് 18 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കെംഗേരിയിൽ നിന്ന് ബിഗ് ബാന്യൻ ട്രീ റോഡിലൂടെ 5 കിലോമീറ്റർ യാത്ര ‌ചെയ്തൽ ഈ ക്ഷേത്രത്തിൽ എത്താം. രാമോഹള്ളി ബസ് സ്റ്റാ‌‌ൻഡിൽ നിന്ന് 1 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്.കെ ആർ മാർക്കറ്റിൽ നിന്ന് ഈ ക്ഷേത്രത്തിലേ‌ക്ക് ബസുക‌ൾ ലഭിക്കും 227Y എന്ന ബസിൽ യാത്ര ‌ചെയ്താൽ ഇവിടെ എത്തിച്ചേരാം.

കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം എറണാകുളം ജില്ല മഞ്ഞപ്ര

 


കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം


സപ്തസ്വര മണിനാദം മുഴക്കിക്കൊണ്ട് തിരുനട തുറക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം ?

ഇല്ലെങ്കിൽ അറിഞ്ഞോളൂ , നാദസ്വരൂപനായ മഹാദേവൻ കുടികൊള്ളുന്ന മഞ്ഞപ്ര കർപ്പിള്ളി ശിവക്ഷേത്രത്തിൽ തന്നെയാണത് ...

എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമത്തിലാണ് ഭാരതത്തിലെ അതിപ്രധാനമായ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിലൊന്നായ കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അങ്കമാലിയിൽ നിന്ന്‌ ഏകദേശം അഞ്ചുകിലോമീറ്റർ കിഴക്കോട്ട്‌ പോകണം. തെക്ക്‌ കാലടി, വടക്ക്‌ മൂക്കന്നൂർ, പടിഞ്ഞാറ്‌ തുറവൂർ, കിഴക്ക്‌ അയ്യമ്പുഴയും മലയാറ്റൂരും ഇവയാണ്‌ മഞ്ഞപ്ര ഗ്രാമപ്പഞ്ചായത്തിന്റെ അതിരുകൾ. എറണാകുളം ജങ്ക്ഷനില്‍ നിന്ന്‍ ആലുവ-അങ്കമാലി-തുറവൂര്‍-മഞ്ഞപ്ര അല്ലെങ്കില്‍ ആലുവ-ചൊവ്വര-കാലടി-മാണിക്കമംഗലം-മഞ്ഞപ്ര വഴി ഏകദേശം 38 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്തിച്ചേരാവുന്നതാണ്.ഏറ്റവും അടുത്തുള്ള ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരം 20 കിലോമീറ്റര്‍. റെയില്‍വേ വഴി വരുന്നവര്‍, ആലുവയില്‍ നിന്നുള്ള ബസ് റൂട്ട് മാര്‍ഗ്ഗ നിര്‍ദ്ദേശം ശ്രദ്ധിക്കുക.കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന്‍ കാലടി-മഞ്ഞപ്ര റോഡ്‌ വഴി ക്ഷേത്രത്തിലേക്കുള്ള ദൂരം 11 കിലോമീറ്ററാണ് .ക്ഷേത്ര ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ
ആദ്യകാലങ്ങളില്‍ ശ്രീ പാര്‍വതി ദേവിയുടെ പ്രതിഷ്ഠയോട് കൂടിയ ക്ഷേത്രമായിരുന്നു ഇവിടുണ്ടായിരുന്നത്. ഒരിക്കൽ കാർത്തവീരാർജ്ജുനൻ ഇവിടെ ദേവീ ദർശനത്തിനായെത്തിയെന്നും തത്സമയം ദേവിയുടെ സാന്നിധ്യം അനുഭവപ്പെടാതിരുന്നതിനാല്‍ യഥാവിധി ശിവപ്രതിഷ്ഠ നടത്തുകയും അതിന് ശേഷം ക്ഷേത്രത്തിനു വടക്കു ഭാഗത്തായി ഒരു ഗുഹയുണ്ടാക്കി, അവിടെ ശിവ ധ്യാനനിമഗ്നനായി നിരവധി കാലം തപസ്സു ചെയ്യുകയും, തപസില്‍ സംപ്രീതനായ ഭഗവാന്‍ ശ്രീ ശങ്കരിയോടൊപ്പം പ്രത്യക്ഷപ്പെട്ട് തന്‍റെയും ശ്രീ പാര്‍വതിയുടേയും സാന്നിധ്യം ഇനി മുതല്‍ എന്നും ഇവിടെയുണ്ടാകുമെന്ന് അരുളിച്ചെയ്തു മറയുകയും ചെയ്തുവെന്നുമാണ് ഐതീഹ്യം. ഏകദേശം നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാണിക്കമംഗലം ഗ്രാമത്തിലുള്ള പാനയില്‍ പാഴൂര്‍ മനക്കാര്‍ ക്ഷേത്രത്തിന്‍റെ നവീകരണം നടത്തി പൂജകളും വഴിപാടുകളും തുടങ്ങിയെന്നാണ് ചരിത്രം. പിന്നീട് 1992-ല്‍ (ഏപ്രില്‍ 8 മുതല്‍ 18 വരെ) ക്ഷേത്രത്തില്‍ നവീകരണ കലശവും നടന്നിരുന്നു. ക്ഷേത്രമൂർത്തിയായ ഭഗവാൻ ശിവന്‍റെ പ്രതിഷ്ഠ പടിഞ്ഞാറ് ഭാഗത്തേക്കാണുള്ളത് എന്നത് ക്ഷേത്രത്തിന്‍റെ എടുത്ത് പറയാവുന്ന ഒരു പ്രത്യേകതയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാർത്തവീര്യാർജ്ജുനനാണ് കിരാതമൂർത്തി ഭാവത്തിലുള്ള ഭഗവാന്‍ പരമശിവന്‍റെ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു. വൈക്കം മഹാദേവക്ഷേത്രവും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് പോലെ കർപ്പിള്ളിക്കാവ് മഹാദേവനും അങ്കമാലിയിലുള്ള കുമരക്കുളം സുബ്രഹ്മണ്യ സ്വാമിയും തമ്മിലഭേദ്യ ബന്ധമുണ്ടെന്നാണ് മറ്റൊരു വിശ്വാസം. നാദസ്വരൂപനായ മഹാദേവന് സംഗീതാര്‍ച്ചന വളരെ വിശേഷപ്പെട്ടതായി കണക്കാക്കിയിട്ടുള്ളതിനാല്‍ സപ്തസ്വര മണിനാദം മുഴക്കിക്കൊണ്ട് തിരുനട തുറക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയും കാര്‍പ്പിള്ളി മഹാദേവ ക്ഷേത്രത്തിനുണ്ട്. തിരുനടയിലുള്ള സപ്തസ്വര മണികള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കപ്പെടുന്നു. പരമശിവന്‍റെ കിരാത മൂര്‍ത്തി സങ്കല്‍പത്തിലുള്ള പ്രധാന പ്രതിഷ്ഠയോടൊപ്പം, ദേവീ സാന്നിധ്യവും അനുഭവപ്പെടുന്ന ക്ഷേത്രത്തില്‍ ഗണപതി, കാര്‍ത്തവീര്യാര്‍ജുനന്‍, ധര്‍മ്മശാസ്താവ്, മഹാവിഷ്ണു സാന്നിധ്യമുള്ള സാളഗ്രാമം, ഭുവനേശ്വരി എന്നീ ഉപദേവതകളെ പ്രധാന ശ്രീകോവിലിനോട് ചേര്‍ന്നുള്ള ശ്രീകോവിലില്‍ ഒന്നിച്ച് പ്രതിഷ്ടിച്ചിരിക്കുന്നു. ദേവി പാർവതി, ഗണപതി, കാര്‍ത്തവീര്യാര്‍ജുനന്‍, ധര്‍മ്മശാസ്താവ്, സാളഗ്രാമം, ഭുവനേശ്വരി, രക്ഷസ്, സര്‍പ്പം ഇവയൊക്കെ ഉപദേവതകളാണ് .ക്ഷേത്രപ്രതിഷ്ഠ നടത്തിയത് സന്ധ്യാസമയത്ത് ആയതിനാലാണെന്ന്‍ വിശ്വസിക്കപ്പെടുന്നു, ക്ഷേത്രത്തിലെ പ്രദോഷ പൂജകൾ എല്ലാ ദിവസവും അതീവ പ്രാധാന്യത്തോടെയാണ് നടത്തുന്നത്. മകരമാസത്തിലാണ് എട്ടു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കർപ്പിള്ളിക്കാവ് ഉത്സവം കൊടിയേറുന്നത്. ഈ ദിവസങ്ങളിൽ ഭഗവാനെ കണ്ടു വണങ്ങുന്നത് ഏറെ ഉത്തമമാണെന്ന് പറയപ്പെടുന്നു. ഈ എട്ടു ദിവസങ്ങളിൽ ഭഗവാൻ പരമശിവൻ ഏറെ സന്തുഷ്ടനും ഉത്സാഹവാനുമായിരിക്കുമത്രേ. ഈ എട്ടുദിവസങ്ങിൽ ഒരുദിവസമെങ്കിലും കർപ്പിള്ളിക്കാവ് ശിവനെ ദർശിച്ചാൽ ഇഷ്ടകാര്യസാദ്ധ്യം കൈവരുമത്രെ.പൂരത്തിൽ എഴുഗജവീരന്മാരാണ് എഴുന്നുള്ളിപ്പിൽ പങ്കെടുക്കുന്നത്.കൂടാതെ ധനുമാസത്തെ തിരുവാതിരയും, മണ്ഡലകാലവും, വിദ്യാരംഭവും അതീവ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. വിഷു ദിനത്തിൽ, അതായത് മേടമാസത്തിലെ ഉത്രം നക്ഷത്രത്തിനാണ് ക്ഷേത്ര പ്രതിഷ്ഠാ ദിനം. അന്നേദിവസവും ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. നിറപുത്തരിയും രാമായണമാസവുമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റാഘോഷങ്ങൾ.തിരുവാതിര കേരളത്തിലെ പ്രധാനപ്പെട്ട ഒരു പരമ്പരാഗത ഉത്സവമാണ്. പ്രധാനമായും സ്ത്രീകളാണ് ഇത് ആഘോഷിക്കുക. വിവാഹിതരായ സ്ത്രീകള്‍, ഭര്‍ത്താവിന്‍റെ നെടുമാംഗല്യത്തിന് വേണ്ടി തിരുവാതിരയുടെ തലേ ദിവസമായ മകയിരം നാള്‍ മുതല്‍ സമ്പൂര്‍ണ്ണ ഉപവാസവും, കന്യകമാര്‍ ഇഷ്ടപ്പെട്ട വരനെ ലഭിക്കുന്നതിന് വേണ്ടി തിരുവാതിര ദിവസവും ഭാഗികമായ ഉപവാസം അനുഷ്ടിക്കുന്നു.ക്ഷേത്രദർശനം രാവിലെ 5.00 മുതല്‍ 9.30 വരെയും വൈകുന്നേരം 5.30 മുതല്‍ 7.30 വരെയുമാണ് .ക്ഷേത്രം തന്ത്രി കരുമാല്ലൂർ വേഴപ്പറമ്പ് മനക്കാരാണ്.കാര്‍പ്പിള്ളിക്കാവ് മഹാദേവ ക്ഷേത്ര സേവ സമിതിയുടെ കീഴിലാണ് ഈ ക്ഷേത്രം.

വിഷ്ണു മംഗലം വിഷ്ണുക്ഷേത്രം കാസർഗോഡ് ജില്ല

 

വിഷ്ണു മംഗലം വിഷ്ണുക്ഷേത്രം 

============================



കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിൽ . കാഞ്ഞങ്ങാട് -കാസർകോട് റൂട്ടിലെ മാവുങ്കൽ സ്റ്റോപ്പിന് വടക്കു വശത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി വിഷ്ണു  വട്ടശ്രീകോവിലാണ് ണ് പടിഞ്ഞാട്ടു ദർശനം .

മൂന്നു നേരം പൂജയുണ്ട് തന്ത്രി ആമ്പലാടി പട്ടേരി  വൃശ്ചികത്തിലെ പുണർതത്തിനു തിടമ്പ് നൃത്തമുണ്ട് ഋഗ്വേദികളായ ശീവൊള്ളി ബ്രാഹ്‌മണരുടെ വേദപാഠശാല  ഈ ക്ഷേത്രത്തിൽ നടത്തിയിരുന്നു  പട്ടളത്തായർ ഇരട്ടില്ലത്തായർ പട്ടോട ത്തായർ ,പലയ്‌ക്കല്ലത്തായർ  എന്നി ശീവൊള്ളി ബ്രാഹ്‌മണകുടുംബങ്ങളുടെ ക്ഷേത്രമായിരുന്നു  ഇവയിൽ പട്ടളത്തായർ  പലയ്‌ക്കല്ലത്തായർ എന്നിരണ്ടില്ലങ്ങൾ അന്യം നിന്ന് പോയി. പരശുരാമ പ്രതിഷ്ഠ എന്ന് ഐതിഹ്യം  ഇപ്പോൾ എഛ് ആർ സി ഇ  യുടെ നിയന്ത്രണത്തിൽ 

വിയ്യൂർ ശിവക്ഷേത്രം തൃശൂർ ജില്ല

 



വിയ്യൂർ ശിവക്ഷേത്രം തൃശൂർ ജില്ല

=================================================================


തൃശൂർ ജില്ലയിലെ വിൽവട്ടം പഞ്ചായത്തിൽ തൃശൂർ -വടക്കാഞ്ചേരി റൂട്ടിൽ  പ്രധാനമൂർത്തി ശിവൻ പടിഞ്ഞാട്ടു ദർശനം  .രണ്ടു നേരം പൂജ,തന്ത്രി പുലിയന്നൂർ.  ഉപദേവതാ. ഗണപതി,ബ്രഹ്മരക്ഷസ്സ് .ശിവരാത്രി ആഘോഷം  മീനത്തിലെ ഉതൃട്ടാതി (പ്രതിഷ്ഠ ദിനം) ധനുവിലെ തിരുവാതിര  നാളുകളിൽ സഹസ്രകുംഭാഭിഷേകമുണ്ട് ബി അർജുനൻ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം  വടക്കുംനാഥന് ചുറ്റുമുണ്ടായിരുന്ന 18  ശിവക്ഷേത്രങ്ങളിൽ ഒന്ന് എന്ന് പുരാവൃത്തമുണ്ട്  പഴയ പരശുരാമ ഗ്രാമമായ തൃശൂർ ഗ്രാമക്കാരുടെ ക്ഷേത്രമായിരിയ്ക്കണം  ഭാരതപ്പുഴയിൽ പഴയ കാലത്ത് വടക്കുംനാഥന് ആറാട്ട് ഉണ്ടായിരുന്നു എന്നും ആറാട്ട് കഴിഞ്ഞു വരുമ്പോൾ ഈ ക്ഷേത്രത്തിൽ ഇറക്കി പൂജ ഉണ്ടായിരുന്ന എന്നും ഒരു പഴമയുണ്ട് .പഴയകാലത്ത് വിജയപുരം ക്ഷേത്രം എന്നായിരുന്നു പേര്. കോട്ടയത്തും ഒരു വിജയപുരമുണ്ട് വടവാതൂരിൽ അവിടെ വിജയപുരം ശ്രീകൃഷ്ണ ക്ഷേത്രമാണ്  വിജയപുരം ലോപിച്ചു കാലക്രമത്തിൽ വിയ്യൂരായി  എന്നും പഴമ. ൧൮ തളികളിൽ ഒന്നായ വിയ്യൂരംശം തളി  ശിവക്ഷേത്രവും  അവിടെയുണ്ട്. നമ്പൂതിരിമാർ അവിടെ നിന്നും കുടിയേറി യപ്പോൾ ഈ പ്രേദേശവും വിയ്യൂർ എന്ന പേരിൽ അറിയപ്പെട്ടതാണോ എന്ന് സംശയിക്കണം 

വാവന്നൂർ വാമനക്ഷേത്രം പാലക്കാട് ജില്ല

 



വാവന്നൂർ   വാമനക്ഷേത്രം പാലക്കാട് ജില്ല

=====================================


പാലക്കാട് ജില്ലയിലെ വാവന്നൂരിൽ .കുന്നാകുളം -പട്ടാമ്പി റൂട്ടിൽ നാഗലശ്ശേരി പഞ്ചായത്ത്. കുറ്റനാടിനു അടുത്ത് പ്രധാനമൂർത്തി വാമനൻ കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് തന്ത്രി ഇയ്യ്‌ക്കാട്‌ ഉപദേവത തെക്കു ഭാഗത്തെ ചുമരിനു  മുകളിൽ വരയ്ക്കൽ  ഭഗവതി സങ്കല്പം ഈ വാമന ക്ഷേത്രമുള്ളതിനാൽ വാമന്നൂർ എന്നായിരുന്നു ഈ പ്രദേശത്തിന് പേരെന്നും കാലാന്തരത്തിൽ വാവന്നൂർ ആയെന്നും പുരാവൃത്തം പാതിരശ്ശേരി മൂസത് മാരുടെ ക്ഷേത്രമാണ് 12000  പറ പാട്ടമുണ്ടായിരുന്നു ഇതിനടുത്തജത് പൊയിലത്ത് ശിവക്ഷേത്രവുമുണ്ട് അവിടെ പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജ.  ഉപദേവത ശ്രീകൃഷ്ണൻ ഗണപതി  അയ്യപ്പൻ. ശിവരാത്രി ആഘോഷം പഴയകാലത്ത് വാരമുണ്ടായിരുന്നു ഈ ക്ഷേത്രത്തിനു ഇത് മേപ്പോയിലത്ത് ചെറുപൊയിലം കലിയത്തു പൊട്ടക്കുഴി ഇരട്ടയിൽ കീഴ്പറക്കാട്അശിക്കത്തു മനക്കാരുടെ ക്ഷേത്രമാണ് 

വള്ളിയാനിക്കാട്ടുകാവ് ഇടുക്കി ജില്ലയിലെ കുമാരമംഗലത്ത്

 വള്ളിയാനിക്കാട്ടുകാവ് ഇടുക്കി ജില്ലയിലെ കുമാരമംഗലത്ത്

=========================================================



ഇടുക്കി ജില്ലയിലെ കുമാരമംഗലത്ത് .തൊടുപുഴ -കലൂർ റൂട്ടിൽ. തൊടുപുഴയിൽ നിന്നും,പൈങ്ങോൽ  വഴിയുള്ള  അടിമാലി റൂട്ടിലൂടയും ഇവിടെ എത്താം .പ്രധാനമൂർത്തി ഭദ്രകാളി കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്  മീനത്തിലെ പൂരം ഉത്സവം അന്ന്ഇടി  വഴിപാടുണ്ട് .വെറ്റില അടയ്ക്ക പഴം ഉണക്കലരി ഇവ ഉരലിലിട്ടു പൊടിച്ചു ,നേദ്യവും അഭിഷേകവും .ഇതുപൊങ്ങിലിടി പോലെയുള്ള ചടങ്ങാണ് മിയ്ക്കവാറും പഴയ കേരളത്തിലെ ദേവി ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്ന പൊങ്ങിലിടി തന്നെയാണ് ഈ ഇടി വഴിപാടു  അന്ന് ഗരുഡൻ തൂക്കവുമുണ്ട് കുമാരമംഗലത്തെ നായർ കുടുംബങ്ങളുടെ ക്ഷേത്രമായിരുന്നു ,ഇപ്പോൾ തിരുവതാം കൂർ ദേവസം  ബോർഡ്.

വലിയ ഉദയാദിച്ചപുരം മഹാദേവക്ഷേത്രം

 



വലിയ ഉദയാദിച്ചപുരം മഹാദേവക്ഷേത്രം 

======================================



തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി പഞ്ചായത്തിൽ കിഴക്കെ  കോട്ടയിൽ നിന്നും  ആനയറ അരശുമൂട്  റൂട്ടിൽ പ്രധാന മൂർത്തിയോമഹാദേവം  കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജയുണ്ട്. തന്ത്രി വഞ്ചിയൂർ അത്തിയറ .ഉപദേവത ചടയപ്പൻ മാടൻ സ്വരൂപം ,ശാസ്താവ് ,ഗണപതി, നാഗം  വൃശ്ചികത്തിലെ തിരുവാതിര  ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം  പഴയകാലത്ത് മനോരോഗ ചികിത്സയ്ക്കു  ഈ ക്ഷേത്രത്തിൽ വന്നു ഭജനമിരിയ്ക്കും ണ് ക്ഷേത്രത്തിൽ നിന്നും വെണ്ണയും കദളിപ്പഴവും നേദിച്ചു കൊടുക്കും  അന്ന് ഈ ക്ഷേത്രത്തിനു 14 1/ 2  അടി പൊക്കമുണ്ടായിരുന്നു  എന്ന് പഴമയുണ്ട്  വെള്ളക്കല്ലു കൊണ്ടായിരുന്നു മതിലുകൾ .കഴക്കൂട്ടം പിള്ളയുടെ വിഹാരരംഗമായിരുന്നു ഈ ക്ഷേത്രവും പരിസരങ്ങളും  ഒരു മഹർഷിയുടെ സമാധിയിൽ പ്രതിഷ്ഠിച്ച ശിവനാണ്  ഇവിടെയെന്നു ഐതിഹ്യം ക്ഷേത്രത്തിനു അഞ്ചു കിലോമീറ്റര് ചുറ്റളവിൽ നമ്പൂതിരിമാരുടെ ഇല്ലങ്ങൾ ഉണ്ടായിരുന്നില്ല . റആജാവ് നശിയ്‌ക്കാൻ ഇവിടെത്തെ ശിവനെ കഴക്കൂട്ടം പിള്ള ശ്മശാന ശിവനാക്കി മാറ്റിയോ  എന്നും സംശയമുണ്ട് ഇത് പിള്ളയുടെ വിഹാരരംഗമായതുകൊണ്ടു  മഹാരാജാക്കന്മാർ ഈ ക്ഷേത്രത്തിൽ തൊഴാൻ  വരുമായിരുന്നില്ല. ഇപ്പോൾ തിരുവതാം കൂർ ദേവസം  ബോർഡിന്റെ  ക്ഷേത്രമാണ് ഇതിന്റെ കീ‌ഴേടമാണ് കാമൻകുളങ്ങര  ദേവി ക്ഷേത്രം 

കലാഭംഗി നിറഞ്ഞ ശില്പങ്ങളാൽ അലംങ്കൃതമായ മേൽക്കൂരയോടെ വൃത്താകൃതിയിലുള്ള ശ്രീകോവിൽ വളരെ ആകർഷകമാണ്.

തപസ്സു ചെയ്യുന്ന ദേവനാകയാൽ ഇവിടെ ശ്രീപാർവ്വതി ദേവീ സാന്നിധ്യം ഇല്ല. ശ്രീകോവിൽ മാത്രമല്ല മുന്നിലുള്ള മണ്ഡപവും കരിങ്കല്ലിൽ നിർമ്മിതമാണ്, മുന്നിൽ വലിയമ്പലവും വശങ്ങളിൽ ഇളമതിലും ബലിക്കല്ലുമുണ്ട്. ബലിക്കൽപ്പുര തുറസ്സാണ് ചെമ്പു കൊടിമരവും ഇവിടെത്തെ ആകർഷണീയതയിൽ ഒന്നാണ്.

ഉപദേവതകളായി ഗണപതി, ശാസ്താവ്, ചടയപ്പൻ (ജടയപ്പൻ ശിവനെന്ന് വിശ്വസിച്ചു പോരുന്നു) വീരരക്ഷസ്സ്, ബ്രഹ്മരക്ഷസ്സ് നാഗർ എന്നിവരാണ്, വീരരക്ഷസ്സും ബ്രഹ്മരക്ഷസ്സും ക്ഷേത്രത്തിനു പടിഞ്ഞാട്ടു ദർശനമായി ക്ഷേത്രത്തിനു മുന്നിലായി പ്രത്യേകം ശ്രീകോവിലുകളിലാണ്.... ഇളമതിലിനു പുറത്ത് ചുറ്റുമതിലിനകത്താണ് ശാസ്താവിന്റെ സ്ഥാനം മഹാദേവന്റെ അടുത്തായി ഗണപതിയുടെ ശ്രീകോവിലും കാണാം. ക്ഷേത്രത്തിന് പുറത്തായി കിഴക്ക് മാറിയുള്ള ക്ഷേത്രക്കുളത്തിനു സമീപമായുള്ള കാവിലാണ് നാഗദൈവങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഈ ക്ഷേത്രത്തിൽ ദിവസവും മൂന്നു പൂജ പതിവുണ്ട് ഉത്സവം വൃശ്ചികമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടായി എട്ടുദിവസം നടത്തപ്പെടുന്നു. കിഴക്കുഭാഗത്തുള്ള ക്ഷേത്രക്കുളത്തിലാണ് ആറാട്ട് നടക്കുന്നത്. കൂടാതെ ശിവരാത്രിയും ആട്ടവിശേഷമായി നടത്തി വരാറുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗമായുള്ള ഈ ക്ഷേത്രത്തിലെ തന്ത്രം വഞ്ചിയൂർ അത്തിയറമഠം ഇല്ലത്തിനാണ്.

ബലിക്കല്ലിൽ നൈവേദ്യം തൂകികൊണ്ട് ആദ്യം നാലമ്പലത്തിനകത്തും പിന്നെ പുറത്തും പ്രദക്ഷിണംവയ്ക്കുന്നകാഴ്ച ഭക്തിനിർഭരമാണ്, അകത്ത് ദേവന്റെ പരിവാരങ്ങളെ സങ്കൽപിച്ചും പുറത്ത് പക്ഷിമൃഗാദികളെ സങ്കല്പിച്ചുമാണ് ശ്രീബലി തൂകുന്നത്.

പഴയ കാലത്ത് മനോരോഗ ചികത്സയ്ക്ക് രോഗികൾ ഈ ക്ഷേത്രത്തിൽ ഭജനമിരിക്കുക പതിവുണ്ടായിരുന്നു. ക്ഷേത്രത്തിൽ നിന്നും ഔഷധമായി കദളിപ്പഴവും വെണ്ണയുമാണ് ജപിച്ചു കൊടുക്കുക, ക്ഷേത്രത്തിലെ വെള്ള നിവേദ്യമാണ് രോഗികളുടെ ഭക്ഷണം.

ഈ ക്ഷേത്രം ഐതീഹ്യപ്രകാരം ഒരു മഹർഷിയുടെ സമാധിസ്ഥലമായിരുന്നു. ഋഷിയുടെ സാമാധിക്കു മുകളിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് ഭക്തജനങ്ങൾ വിശ്വസിച്ചു പോരുന്നു. വെള്ളക്കല്ലിൽതീർത്ത ക്ഷേത്ര മുറ്റുമതിലിന് പതിനഞ്ചടിയോളം പൊക്കമുണ്ടായിരുന്നുവെന്നും ഇവിടത്തെ ശ്രീ പരമേശ്വരൻ ആതുര ശിശ്രൂഷകനാണെന്നും പഴമക്കാർ പറഞ്ഞു പോരുന്നു. ക്ഷേത്രത്തിനു ചുറ്റും ബ്രാഹ്മണരാരും താമസിച്ചിരുന്നില്ല പ്രതിഷ്ഠാമൂർത്തി ശ്മശാനശിവനാണെന്ന വിശ്വാസമെന്നതാണ് കാരണമത്രെ.

ഐതീഹ്യമനുസരിച്ച് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണ് ഈ ക്ഷേത്രം പ്രസിദ്ധമാകുന്നത്, കാരണം നാട്ടുരാജ്യങ്ങൾ പിടിച്ചടക്കുകയും കൊല്ലും കൊലയും നടത്തുകയും ചെയ്ത അദ്ദേഹത്തെ ഒരു ഈതിബാധ പിൻതുടർന്നുപോന്നു. ഈ വിവരം മനസ്സിലാക്കിയ രാജാവ് പ്രശ്നം വച്ചു നോക്കിയപ്പോൾ പരിഹാരം ഉദയാദിച്ചപുരത്തപ്പന്റെ കടാക്ഷം മാത്രമാണെന്ന് ബോധ്യമായി, തുടർന്ന് അദ്ദേഹം പതിവായി ഇവിടെ ദർശനം നടത്തി പ്രാർത്ഥിച്ചുപോന്നു, അദ്ദേഹം ക്ഷേത്രത്തിൽ കയറാൻ തുടങ്ങുമ്പോൾ.... തന്നെ പിൻതുടർന്നുകൊണ്ടിരുന്ന ബാധകളോട് "നിൽക്കുക ദർശനം കഴിഞ്ഞു വരട്ടെ" എന്നു പറഞ്ഞു കൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കുകയും പ്രാർത്ഥനയ്ക്കു ശേഷം മടങ്ങിപ്പോവുകയും ചെയ്തുപോന്നു. എന്നാൽ ഒരിക്കൽ അദ്ദേഹം പ്രാർത്ഥിച്ച ശേഷം പതിവിന് വിപരീതമായി പടിഞ്ഞാറെനടവഴി മടങ്ങിപ്പോവുകയും പ്രായശ്ചിത്തമായി ബാധകളെ ക്ഷേത്രപരിസരത്ത് കുടിയിരുത്തുകയും ചെയ്തു. ദേവനഭിമുഖമായുള്ള വീരരക്ഷസ്സും ബ്രഹ്മരക്ഷസ്സും ആ ബാധകളാണെന്ന് പറയപ്പെടുന്നു. ഐതീഹ്യമെന്തായാലും പിൽക്കാലത്ത് മഹാരാജാക്കന്മാർ ഈ സന്നിധിയിൽ ദർശനത്തിനുവരിക പതിവില്ലാതായിതീർന്നു.

ധ്യാനനിരതനായ ദേവൻ അപസ്മാര രോഗികൾക്കും ബുദ്ധിഭ്രമം സംഭവിച്ചവർക്കും രോഗശാന്തിഉണ്ടാക്കിപ്പോന്നുവെന്നും ഇവിടെ നാൽപത്തിയൊന്നു ദിവസം ഭജനമിരുന്നാൽ എല്ലാ ബാധകൾക്കും പരിഹാരമുറപ്പാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. പ്രതിഷ്ഠാമൂർത്തികൾക്കുമാത്രമല്ല സമാധിസ്ഥനായ മഹർഷീശ്വരനും ഇവിടെ പൂജാദികർമ്മങ്ങൾ നടത്തുകപതിവാണ്.

ഒരു സുഹൃത്തിന്റെ അഭിപ്രായം 

----------------------------------------------


എല്ലാം ശരിയായിരിക്കാം പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് ഈ ഭൂലോകത്ത് ആരും വിശ്വസിക്കില്ല / മഹർഷി ശ്രീ ചടയപ്പൻ സ്വാമിയുടെ തപോ ബലത്താൽ പരമശിവൻ പ്രത്യക്ഷനാവുകയും സ്വാമിയോടെപ്പം ഭഗവാനും സമീപത്ത് ധ്യാന രൂപത്തിൽ ദർശനം നൾകി: തൽസ്ഥാനത്ത് കുടികൊള്ളുകയാണ്/ഐ തീഹ്യകഥകൾ ഉണ്ടാക്കാം ആർക്കും ചരിത്രം എന്നത് സത്യമാണ് അത് തലമുറകളായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് / ചടയപ്പൻ സ്വാമി എന്ന ക്ഷേത്ര സ്ഥാപകമഹർഷിയെ ശിവനായി സങ്കൽപ്പിക്കാം തന്ത്ര വിദ്യ അനുസരിച്ച് സ്ഥാപകനെ ശുദ്ധീകരിച്ച് മൂർത്തി ഭാവത്തിൽ സങ്കൽപ്പിച്ച് ദേവവനു തുല്യനായി ആരാധിക്കാം/ എന്തായാലും ഞങ്ങളുടെ മുൻ തലമുറ പിതൃക്കൾ എല്ലാം ശ്രീ ചടയപ്പ സ്വാമിയുടെ തിരുനടയി പരിലസിയ്ക്കുന്നു / ആര് ചരിത്രത്തെ പിൻതള്ളി ഐ തീഹ്യകഥകൾ ഉണ്ടാക്കിയാലും ശരി ഉദേശ്വരത്തപ്പൻ ഞങ്ങളുടെ കുടുബ കുലദൈവം / ഓം നമ:ശിവായ


2020, ഡിസംബർ 11, വെള്ളിയാഴ്‌ച

എയ്യാൽ കാർത്യായനി ക്ഷേത്രം തൃശൂർ ജില്ല

 


എയ്യാൽ കാർത്യായനി ക്ഷേത്രം തൃശൂർ ജില്ല

=========================================



തൃശൂർ ജില്ലയിലെ എയ്യാലിൽ .കേച്ചേരി -പന്നിത്തടം  റൂട്ടിൽ  കടങ്ങോട് പഞ്ചായത്ത് .പ്രധാനമൂർത്തി കാർത്ത്യായനി പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജ. തന്ത്രി അണ്ടലാടി ദേശ ദേവതയാണ് .വടക്കോട്ടു ദര്ശനമായിരിക്കുന്ന ഉപദേവതാ ഭദ്രകാളി .ഭദ്രകാളിയ്ക്കു കൂടുതൽ പ്രാധാന്യം ശില കണ്ണാടിയാണ് .കൊടുങ്ങല്ലൂരിൽ നിന്നും ആവാഹിച്ചു  കൊണ്ടുവന്നതാണോ എന്ന് സംശയം .മറ്റു ഉപദേവതകൾ അയ്യപ്പൻ,ഗണപതി ശിവൻ ക്ഷേത്രപാലൻ .മേടത്തിലെ കാർത്തികയ്ക്ക് പൂരം 24  ആനകളുണ്ടാകും എഴുത്തച്ഛന്മാർ ഈഴവസമുദായക്കാർ  ചിറ്റലങ്ങാട് ദേശക്കാർ എന്നിവരും ദേവസവും  ചേർന്നാണ് പൂരം  നടത്തിപ്പ്. മേടത്തിലെ രോഹിണിയ്ക്കു ഭദ്രകാളി ക്ഷേത്രത്തിൽ മധുവേല .മണ്ണാന്മാരാണ്  ഇതിന്റെ നടത്തിപ്പ് ഇതിൽ തെണ്ട്  പറിയ്ക്കുക  എന്നൊരു ചടങ്ങുണ്ട് വാഴപിണ്ടിയുടെ മുകളിൽ തുണിചുറ്റി പൂജകഴിച്ചു പറിച്ചുകൊണ്ടുപോയി വടക്കേ തോട്ടിൽ ഒഴുക്കും ഇത് കഴിഞ്ഞു ഗുരുതിയുമുണ്ട് മണ്ഡലം 41  നു കളമെഴുത്തും പാട്ടുമുണ്ട് ഈ ക്ഷേത്രത്തിനു നാല് കുളമുണ്ടായിരുന്നു പാതിരക്കോട്ടു പടനായർ തെച്ചിക്കോട്ട് വലിയ പണിക്കർ കിഴുവീട്ടിൽ മേലായെവീട്ടിൽ മണ്ണാഴി പാലക്കാട്ട് ആതിയാട് അമ്പക്കാട്ട് രാമത്ത് കാമ്പുറത്ത്  എന്ന് തുടങ്ങി പതിനാറു വീട്ടുകാരുടെ ക്ഷേത്രമായിരുന്നു ക്ഷേത്രത്തിൽ നിന്നും അറ കിലോമീറ്റര് ദൂരമേ പ്രസിദ്ധമായ എയ്യാൽ  ഗുഹയിലേയ്ക്കുള്ളു .പുരാവസ്തു ഗേവഷകർക്കു ഏറ്റവും വിലപ്പെട്ട നാണയശേഖരം ലഭിച്ചതും എയ്യാലിൽ നിന്നാണ് .1945 ഒക്ടോബർ 28  നു വാഴ നടുന്നതിനു കുഴിഎടുത്തപ്പോൾ മൺകുടത്തിൽ നിന്നും 12  റോമൻ സ്വർണ്ണ നാണയങ്ങളും 71 റോമൻ സിനാറിയസും 34

തുളയുള്ള നാണയങ്ങളും  കിട്ടിയത് .ബി.സി 123 മുതൽ എ .ഡി 117  വരെയുള്ള കാലഘട്ടത്തിലേതായിരുന്നു .

ഈ ക്ഷേത്രത്തിനു വലിയ പഴക്കം കരുതി വരുന്നുണ്ട് .ഇതിനടുത്ത് പാറമേൽ ശ്രീകൃഷ്ണക്ഷേത്രമുണ്ട് .ഇത് കിഴക്കോട്ടു ദര്ശനം ഒരു നേരം പൂജ. അഷ്ടമി രോഹിണി ആഘോഷം  

പെരുമ്പുള്ളി മനക്കാരുടേതാണ് .കൂടാതെ ഓക്കി മനക്കാരുടെ കോഴിയോർക്കാവും  ഇതേ റൂട്ടിലാണ് പാടത്തിനു നടുവിലാണ് ഈ ഭഗവതി ക്ഷേത്രം കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് കുംഭം രണ്ടിന് ഉത്സവം . ഓക്കി മനയിലെ നമ്പൂതിരിയുടെ കുട പുറത്ത്  വന്ന ഭഗവതിയെന്നു ഐതിഹ്യം 


കുറ്റാഞ്ചേരി ശിവക്ഷേത്രം കോഴിക്കോട്

 കുറ്റാഞ്ചേരി ശിവക്ഷേത്രം

SIVA TEMPLE KUTTANCHERI,KOZHIKODU
=======================
കോഴിക്കോട് കോര്പറേഷനിൽ കോഴിക്കോട് -കല്പറ്റ റൂട്ടിൽ പാറോപ്പടിയിൽ നിന്നും ഒരു കിലോമീറ്റര് പ്രധാന മൂർത്തി ശിവൻ പടിഞ്ഞാട്ടു ദര്സനം .മൂന്നു നേരം പൂജ. തന്ത്രി ചാത്തനാട്ട്ഇല്ലം
ഉപദേവത :അയ്യപ്പൻ,ശ്രീകൃഷ്ണൻ,ഭഗവതി. ഗണപതി,ശംഖാഭിഷേകമാണ് പ്രധാനവഴിപാട്.
ഡിസംബർ 24 മുതൽ 31 വരെ.ഉത്സവം .ഇതിനോടനുബന്ധിച്ച് നടന്നിരുന്ന കാലിച്ചന്ത മലബാറിൽ പ്രസിദ്ധമായിരുന്നു. 25 മുതൽ 31 വേര് മൂന്നു ചന്ത 3000 ജോഡി കാലികൾ വരെ ചന്തയിലെത്തിയിരുന്നു. എന്നാണ് പഴമ .കറുകേടത്ത് ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു.കുറേക്കാലം തകർന്നു കിടന്ന ക്ഷേത്രം ചോലപ്പുറം എന്ന ഈഴവ കുടുംബത്തിലെ കാരണവർ വിലകൊടുത്ത് വാങ്ങികമ്മിറ്റിയെഏൽപ്പിക്കുകയായിരുന്നു.പഴയ പോളനാട്ടി ലാണ് ഈ ക്ഷേത്രം .പോളനാടിന്റെ അധിപനായി മൂന്നു പെർളാതിരിയുടെ ആസ്ഥാനമായിരുന്നു എന്ന് പറയുന്ന മാലൂർകുന്നു ഈ ക്ഷേത്രത്തിനടുത്താണ് (മാലൂർകുന്നു ഇപ്പോൾ പോലീസ് ക്യാമ്പാണ് )കോഴിക്കോടിന് ചുറ്റുമുള്ള പ്രദേശങ്ങളാണ് പോളനാട്‌ പതിനായിരം പഴയകേരളത്തിൽ പ്രസിദ്ധവുമായിരുന്നു. ഈ ക്ഷേത്രവുമായി പോളനാട്‌ രാജാക്കന്മാർക്ക് വലിയബന്ധമുണ്ടാകാൻസാധ്യതയുണ്ട്.ഒരുപക്ഷെ പോളനാട്ടിലെ പ്രധാനക്ഷേത്രങ്ങളിൽ ഒന്നായിരിക്കാം .കുറ്റാഞ്ചേരി ഇവിടുത്തെ ശിവൻ അഘോരമൂർത്തിയാണോ എന്ന് ഒരു സംശയമുണ്ട് .
ഏലത്തൂർ തലക്കുളത്തൂർ ,മക്കട ,ചാത്തമംഗലം ,കുന്നമംഗലം ,താമരശ്ശേരി,കുറുവത്തൂർ ,പടിഞ്ഞാറേമുറി കാര ന്നൂർ ,എടക്കാട്,കച്ചേരി നഗരം,കസ്‌ബാ ,വളയനാട് കോട്ടൂളി ചേവായൂർ മായനാട് ,കോവൂർ,പെരുമണ്ണ,ഇരുവയൽ,ഇരിങ്ങണ്ണൂർ ഒളവണ്ണ അംശങ്ങൾ പോളനാട്ടിലായിരുന്നു.സാമൂതിരി പിന്നീട് പിടിച്ചെടുത്തു,

ഇരിങ്ങണ്ണൂർ ശിവക്ഷേത്രം:കോഴിക്കോട് ജില്ല ==========================================

 


ഇരിങ്ങണ്ണൂർ ശിവക്ഷേത്രം:കോഴിക്കോട് ജില്ല
=============================


കോഴിക്കോട് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് നാദാപുരത്ത് സ്ഥിതി ചെയ്യുന്ന ഇരിങ്ങണ്ണൂര് ശിവ ക്ഷേത്രം. പരശുരാമന് പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം കോഴിക്കോട്ടെ പുരാതന ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്. 108 ശിവക്ഷേത്രങ്ങളിലൊന്ന് കൂടിയായ ഇവിടെ ഏറെയും ശൈവ വിശ്വാസികളാണ് എത്തിച്ചേരുന്നത്.
മൂന്നു തൃക്കപാലിശ്വരങ്ങളിലൊന്ന്:
കേരളത്തിലെ അപൂര്വ്വ ക്ഷേത്രങ്ങളാണ് തൃക്കപാലിശ്വര ക്ഷേത്രങ്ങള്. പരശുരാമന് സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില് തന്നെ ആകെ മൂന്നു തൃക്കപാലീശ്വര ക്ഷേത്രങ്ങളെക്കുറിച്ച് മാത്രമേ പരാമര്ശിക്കുന്നുള്ളൂ. അതിലൊന്നാണ് ഇരിങ്ങണ്ണൂർ ശിവക്ഷേത്രം. കണ്ണൂര് ജില്ലയിലെ കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രം, നിരണം തൃക്കപാല തൃക്കപാല ക്ഷേത്രം എന്നിവയാണവ.
ഒരു മഹാ ക്ഷേത്രത്തിനു വേണ്ട എല്ലാ യോഗ്യതകളോടെയും കൂടിയാണ് ഇരിങ്ങണ്ണൂര് ക്ഷേത്രം നിര്മ്മിച്ചിരിക്കുന്നത്. നാലമ്പലവും, തിടപ്പള്ളിയും, ബലിക്കല്പുരയും, മുഖമണ്ഡപത്തോട് കൂടിയ ശ്രീകോവില് തുടങ്ങി അതിമനോഹരമായാണ് ഇത് നിര്മ്മിച്ചിരിക്കുന്നത്.
രൗദ്രഭാവത്തിലാണ് ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കിഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രംത്തില് നേരത്തെ നമസ്കാര മണ്ഡപം ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. മുഖമണ്ഡലം, തിടപ്പള്ളി എന്നിവയൊക്കെ ഇവിടെ കാണേണ്ട കാഴ്ചകള് തന്നെയാണ്. മുഖമണ്ഡപത്തിനും ശ്രീകോവിലിനും ദ്വിതാല രൂപമാണുള്ളത്. സാധാരണ ക്ഷേത്രക്കുളങ്ങളില് നിന്നും വളരെ വലുപ്പത്തിലുള്ള ഇവിടുത്തെ ക്ഷേത്രക്കുളം ശിവന്റെ രൗദ്രഭാവത്തിന് ശമനം ഉണ്ടാകുവാനാണ് നിര്മ്മിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.
തൃക്കണ്ണില്ലാത്ത ശിവന്
മറ്റു ക്ഷേത്രങ്ങളില് നിന്നും വ്യത്യസ്തമായി ഇവിടുത്തെ ശിവപ്രതിഷ്ഠയ്ക്ക് തൃക്കണ്ണ് അഥവാ മൂന്നാം കണ്ണ് ഇല്ല എന്നൊരു പ്രത്യേകതയും ഉണ്ട്. രണ്ട് കണ്ണുള്ളതുകൊണ്ടാണ് ഈ പ്രദേശത്തിന് ഇര് കണ്ണ് ഊര് എന്നതില് നിന്നും ഇരിങ്ങണ്ണൂര് ആയതെന്നാണ് കരുതപ്പെടുന്നത്.
ആഘോഷങ്ങള്
ആഘോഷങ്ങള്
ശിവന് പ്രാധാന്യമുള്ള ആഘോഷങ്ങള് ഇവിടെ പ്രാധാന്യത്തോടെ കൊണ്ടാടാറുണ്ട്. ശിവരാത്രി, മണ്ഡലപൂജ, അഷ്ടമിരോഹിണി തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങള്.
ഗണപതി, അയ്യപ്പന്, നാഗങ്ങള്, ബ്രഹ്മരക്ഷസ്, ശ്രീകൃഷ്ണന് തു‌ടങ്ങിയ ഉപദേവതാ ക്ഷേത്രങ്ങളും ഇവിടെയുണ്ട്. നാലമ്പലത്തിന്റെ വടക്ക് ഭാഗത്ത് വിഷ്ണുവിന്റെ ഒരു പ്രതിഷ്ഠയും കാണാം.

ഇഴിഞ്ഞില്ലം ശാസ്താക്ഷേത്രം പത്തനംതിട്ട ജില്ല

 


ഇഴിഞ്ഞില്ലം ശാസ്താക്ഷേത്രം പത്തനംതിട്ട ജില്ല

==========================================



പത്തനംതിട്ട ജില്ലയിലെ പെരിങ്ങര  പഞ്ചായത്തിൽ .ചങ്ങനാശ്ശേരി -തിരുവല്ല റൂട്ടിൽ (എം സി റോഡ് )ഇഴിഞ്ഞില്ലം.ഈ സ്റ്റോപ്പ് ആദ്യം എഴിഞ്ഞില്ലം  എന്നായിരുന്നു .അറിയപ്പെട്ടിരുന്നത് ഇവിടെ പ്രധാമൂർത്തിശ്രീ ബുദ്ധനാണ് . ശാസ്താ സങ്കല്പം  പഞ്ചാസനത്തിലാണ് ബുദ്ധൻ .സൈദ്ധാന്തിക വിജയത്തെ തുടർന്ന് ശാസ്താക്ഷേത്രമാക്കി പരിവർത്തനം ചെയത ക്ഷേത്രമാണ് .എന്ന് വിശ്വാസം . ഇവിടെ ഉത്സവത്തിന് മുൻപ് കേട്ട് കാഴ്ചയുണ്ടായിര്ന്നു ചെറിയ ക്ഷേത്രമാണ് കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജ കുംഭത്തിലെ ഉത്രം നാളിൽ ഷഷ്ടി ആഘോഷം കാവടിയുണ്ട് തിരുവല്ല നെടുമ്പറത്ത്  നംമ്പൂ തിരിയെ ഈ ക്ഷേത്രപരിസരത്ത്  വ ച്ച് തേക്കാം കൂറിന്റെ കിങ്കരന്മാ ർ  വെട്ടിക്കൊന്നു എന്ന് ഐതിഹ്യം ഉണ്ട് .മാര്തതാണ്ഡവർമ്മയുടെ നിർദ്ദേശമനുസരിച്ചു നെടുമ്പറത്ത് നമ്പൂതിരി  തെക്കും കൂറിനെ രാജ്യം പണയം വച്ച് ചതുരംഗം കളിക്കാൻ ക്ഷണിച്ചു  തെക്കുംകൂർ കളിയിൽ പരാജയപ്പെട്ടു .ഇതോടെ നമ്പൂതിരിയെ  കൊല്ലുകയായിരുന്നു  വാഴപ്പാട് ഇല്ലം വക ക്ഷേത്രമായിരുന്നു ഇപ്പോൾ എൻ.എസ.എസ.കരയോഗം  ഉപദേവതയായി രക്ഷസ്  ഉണ്ട്  ഇതിന്റെ കീഴേടമായിരുന്നു  ഇഴിഞ്ഞില്ലത്തെ അന്തിമഹാകാളൻ .ഈ ക്ഷേത്രം .ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് .അഴിയിടത്ത് ചിറ  ഈ ഉപഗ്രൂപിലെ ക്ഷേത്രമാണ് ചെന്തിട്ടക്കാവ് എന്നായിരുന്നു പഴയ പേര് .ഉപദേവത അഖിലയക്ഷി .

ഈശാനമറ്റം ക്ഷേത്രം എറണാകുളം ജില്ല

 ഈശാനമറ്റം ക്ഷേത്രം എറണാകുളം ജില്ല

========================================



എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിൽ  അന്നമനട വഴിയുള്ള അങ്കമാലി -മാള  റൂട്ടിൽ  ഏരൂർ -പൂവത്തുശ്ശേരി പൂവ്വം ജംഗ്ഷൻ സ്റ്റോപ്പ് . പുഴയോരത്താണ് ക്ഷേത്രം പുഴ ഇവിടെ കിഴക്കോട്ടാണ് ഒഴുകുന്നത് ..പ്രധാനമൂർത്തി ശിവൻ, പടിഞ്ഞാട്ടു ദർശനം .ഉപദേവതാ ഗണപതി  രണ്ടു നേരം പൂജ. തന്ത്രി കാളത്തി മേയ്ക്കാട് .ശിവരാത്രി ആഘോഷം വാവിന് ഇവിടെ ബലിയുണ്ട് തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ് 

ഉദയത്തുംവാതിൽ ശ്രീകൃഷ്ണക്ഷേത്രംഎറണാകുളം ജില്ല

 ഉദയത്തുംവാതിൽ ശ്രീകൃഷ്ണക്ഷേത്രംഎറണാകുളം ജില്ല

===================================================


 

എറണാകുളം ജില്ലയിൽ കുമ്പളത്ത് നാഷണൽ ഹൈവേയിൽവയറ്റില കുമ്പളം റൂട്ടിൽ പരുത്തിച്ചോട് സ്റ്റോപ്പിന് കിഴക്കു ഭാഗത്ത് പ്രധാനമൂർത്തി ബാലകൃഷ്ണൻ പീഠമുൾപ്പടെ ആറടിയോളം ഉയരമുള്ള വിഗ്രഹം കിഴക്കോട്ടു ദര്ശനം. മൂന്നു നേരം പൂജയുണ്ട് തന്ത്രി പുലിയന്നൂർ ഉപദേവത ഗണപതി .മകരത്തിലെ ചോതി കൊടികയറി തിരുവോണം ആറാട്ട് മുൻപ് ഈ ക്ഷേത്രത്തിലെ ഉത്സവത്തിന് വലിയ വിളക്ക് നാളിൽ 55  പറ പാല്പ്പായസം ഉണ്ടായിരുന്നു കുട്ടികൾക്ക് കരപ്പൻ ചൊറി ചിരങ്ങ എന്നിവ വന്നാൽ ക്ഷേത്രത്തിലെ അഭിഷേകംചെയ്ത  എണ്ണ

തേച്ചു കുളിപ്പിയ്ക്കും .ഉദയത്തുംവാതിൽ ശ്രീകൃഷ്ണക്ഷേത്രം അമ്മത്തമ്പുരാൻ കോവിലകം വകയായിരുന്നു .ഇപ്പോൾ കൊച്ചി ദേവസം ബോർഡ് .ഉദയതും ഗേശ്വരത്ത്  പണ്ഡിതർ സഭ എന്നായിരുന്നു   പഴയ പേര് .അതിനാൽ പണ്ഡിതസഭയ്ക്കു ഈ ക്ഷേത്രവുമായി എന്തെങ്കിലും  ബന്ധമുണ്ടായിരുന്നു  എന്ന് സംശയം പഴയകാലത്തെ കുമ്പളം സഭാമഠവും ഈ ക്ഷേത്രവുമായി ബന്ധപെട്ടാണോ പ്രവർത്തിച്ചിരുന്നത് എന്ന് സംശയിക്കണം .വൈഷ്ണവ പ്രചാരണവുമായി  എത്തിയ ഭട്ടന്മാർ കുമ്പളത്തു സഭാമഠം സ്ഥാപിച്ചിരുന്നതായി ഐതിഹ്യമുണ്ട് കേരളീയനായ അവരുടെ ശിഷ്യൻ  പ്രഭാകരനായിരുന്നു  ഇതിന്റെ തലവൻ എന്ന് പുരാവൃത്തം