2020, ഡിസംബർ 11, വെള്ളിയാഴ്‌ച

ഇരിങ്ങണ്ണൂർ ശിവക്ഷേത്രം:കോഴിക്കോട് ജില്ല ==========================================

 


ഇരിങ്ങണ്ണൂർ ശിവക്ഷേത്രം:കോഴിക്കോട് ജില്ല
=============================


കോഴിക്കോട് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് നാദാപുരത്ത് സ്ഥിതി ചെയ്യുന്ന ഇരിങ്ങണ്ണൂര് ശിവ ക്ഷേത്രം. പരശുരാമന് പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം കോഴിക്കോട്ടെ പുരാതന ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്. 108 ശിവക്ഷേത്രങ്ങളിലൊന്ന് കൂടിയായ ഇവിടെ ഏറെയും ശൈവ വിശ്വാസികളാണ് എത്തിച്ചേരുന്നത്.
മൂന്നു തൃക്കപാലിശ്വരങ്ങളിലൊന്ന്:
കേരളത്തിലെ അപൂര്വ്വ ക്ഷേത്രങ്ങളാണ് തൃക്കപാലിശ്വര ക്ഷേത്രങ്ങള്. പരശുരാമന് സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില് തന്നെ ആകെ മൂന്നു തൃക്കപാലീശ്വര ക്ഷേത്രങ്ങളെക്കുറിച്ച് മാത്രമേ പരാമര്ശിക്കുന്നുള്ളൂ. അതിലൊന്നാണ് ഇരിങ്ങണ്ണൂർ ശിവക്ഷേത്രം. കണ്ണൂര് ജില്ലയിലെ കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രം, നിരണം തൃക്കപാല തൃക്കപാല ക്ഷേത്രം എന്നിവയാണവ.
ഒരു മഹാ ക്ഷേത്രത്തിനു വേണ്ട എല്ലാ യോഗ്യതകളോടെയും കൂടിയാണ് ഇരിങ്ങണ്ണൂര് ക്ഷേത്രം നിര്മ്മിച്ചിരിക്കുന്നത്. നാലമ്പലവും, തിടപ്പള്ളിയും, ബലിക്കല്പുരയും, മുഖമണ്ഡപത്തോട് കൂടിയ ശ്രീകോവില് തുടങ്ങി അതിമനോഹരമായാണ് ഇത് നിര്മ്മിച്ചിരിക്കുന്നത്.
രൗദ്രഭാവത്തിലാണ് ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കിഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രംത്തില് നേരത്തെ നമസ്കാര മണ്ഡപം ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. മുഖമണ്ഡലം, തിടപ്പള്ളി എന്നിവയൊക്കെ ഇവിടെ കാണേണ്ട കാഴ്ചകള് തന്നെയാണ്. മുഖമണ്ഡപത്തിനും ശ്രീകോവിലിനും ദ്വിതാല രൂപമാണുള്ളത്. സാധാരണ ക്ഷേത്രക്കുളങ്ങളില് നിന്നും വളരെ വലുപ്പത്തിലുള്ള ഇവിടുത്തെ ക്ഷേത്രക്കുളം ശിവന്റെ രൗദ്രഭാവത്തിന് ശമനം ഉണ്ടാകുവാനാണ് നിര്മ്മിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.
തൃക്കണ്ണില്ലാത്ത ശിവന്
മറ്റു ക്ഷേത്രങ്ങളില് നിന്നും വ്യത്യസ്തമായി ഇവിടുത്തെ ശിവപ്രതിഷ്ഠയ്ക്ക് തൃക്കണ്ണ് അഥവാ മൂന്നാം കണ്ണ് ഇല്ല എന്നൊരു പ്രത്യേകതയും ഉണ്ട്. രണ്ട് കണ്ണുള്ളതുകൊണ്ടാണ് ഈ പ്രദേശത്തിന് ഇര് കണ്ണ് ഊര് എന്നതില് നിന്നും ഇരിങ്ങണ്ണൂര് ആയതെന്നാണ് കരുതപ്പെടുന്നത്.
ആഘോഷങ്ങള്
ആഘോഷങ്ങള്
ശിവന് പ്രാധാന്യമുള്ള ആഘോഷങ്ങള് ഇവിടെ പ്രാധാന്യത്തോടെ കൊണ്ടാടാറുണ്ട്. ശിവരാത്രി, മണ്ഡലപൂജ, അഷ്ടമിരോഹിണി തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങള്.
ഗണപതി, അയ്യപ്പന്, നാഗങ്ങള്, ബ്രഹ്മരക്ഷസ്, ശ്രീകൃഷ്ണന് തു‌ടങ്ങിയ ഉപദേവതാ ക്ഷേത്രങ്ങളും ഇവിടെയുണ്ട്. നാലമ്പലത്തിന്റെ വടക്ക് ഭാഗത്ത് വിഷ്ണുവിന്റെ ഒരു പ്രതിഷ്ഠയും കാണാം.