2020, ഡിസംബർ 13, ഞായറാഴ്‌ച

വലിയ ഉദയാദിച്ചപുരം മഹാദേവക്ഷേത്രം

 



വലിയ ഉദയാദിച്ചപുരം മഹാദേവക്ഷേത്രം 

======================================



തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി പഞ്ചായത്തിൽ കിഴക്കെ  കോട്ടയിൽ നിന്നും  ആനയറ അരശുമൂട്  റൂട്ടിൽ പ്രധാന മൂർത്തിയോമഹാദേവം  കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജയുണ്ട്. തന്ത്രി വഞ്ചിയൂർ അത്തിയറ .ഉപദേവത ചടയപ്പൻ മാടൻ സ്വരൂപം ,ശാസ്താവ് ,ഗണപതി, നാഗം  വൃശ്ചികത്തിലെ തിരുവാതിര  ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം  പഴയകാലത്ത് മനോരോഗ ചികിത്സയ്ക്കു  ഈ ക്ഷേത്രത്തിൽ വന്നു ഭജനമിരിയ്ക്കും ണ് ക്ഷേത്രത്തിൽ നിന്നും വെണ്ണയും കദളിപ്പഴവും നേദിച്ചു കൊടുക്കും  അന്ന് ഈ ക്ഷേത്രത്തിനു 14 1/ 2  അടി പൊക്കമുണ്ടായിരുന്നു  എന്ന് പഴമയുണ്ട്  വെള്ളക്കല്ലു കൊണ്ടായിരുന്നു മതിലുകൾ .കഴക്കൂട്ടം പിള്ളയുടെ വിഹാരരംഗമായിരുന്നു ഈ ക്ഷേത്രവും പരിസരങ്ങളും  ഒരു മഹർഷിയുടെ സമാധിയിൽ പ്രതിഷ്ഠിച്ച ശിവനാണ്  ഇവിടെയെന്നു ഐതിഹ്യം ക്ഷേത്രത്തിനു അഞ്ചു കിലോമീറ്റര് ചുറ്റളവിൽ നമ്പൂതിരിമാരുടെ ഇല്ലങ്ങൾ ഉണ്ടായിരുന്നില്ല . റആജാവ് നശിയ്‌ക്കാൻ ഇവിടെത്തെ ശിവനെ കഴക്കൂട്ടം പിള്ള ശ്മശാന ശിവനാക്കി മാറ്റിയോ  എന്നും സംശയമുണ്ട് ഇത് പിള്ളയുടെ വിഹാരരംഗമായതുകൊണ്ടു  മഹാരാജാക്കന്മാർ ഈ ക്ഷേത്രത്തിൽ തൊഴാൻ  വരുമായിരുന്നില്ല. ഇപ്പോൾ തിരുവതാം കൂർ ദേവസം  ബോർഡിന്റെ  ക്ഷേത്രമാണ് ഇതിന്റെ കീ‌ഴേടമാണ് കാമൻകുളങ്ങര  ദേവി ക്ഷേത്രം 

കലാഭംഗി നിറഞ്ഞ ശില്പങ്ങളാൽ അലംങ്കൃതമായ മേൽക്കൂരയോടെ വൃത്താകൃതിയിലുള്ള ശ്രീകോവിൽ വളരെ ആകർഷകമാണ്.

തപസ്സു ചെയ്യുന്ന ദേവനാകയാൽ ഇവിടെ ശ്രീപാർവ്വതി ദേവീ സാന്നിധ്യം ഇല്ല. ശ്രീകോവിൽ മാത്രമല്ല മുന്നിലുള്ള മണ്ഡപവും കരിങ്കല്ലിൽ നിർമ്മിതമാണ്, മുന്നിൽ വലിയമ്പലവും വശങ്ങളിൽ ഇളമതിലും ബലിക്കല്ലുമുണ്ട്. ബലിക്കൽപ്പുര തുറസ്സാണ് ചെമ്പു കൊടിമരവും ഇവിടെത്തെ ആകർഷണീയതയിൽ ഒന്നാണ്.

ഉപദേവതകളായി ഗണപതി, ശാസ്താവ്, ചടയപ്പൻ (ജടയപ്പൻ ശിവനെന്ന് വിശ്വസിച്ചു പോരുന്നു) വീരരക്ഷസ്സ്, ബ്രഹ്മരക്ഷസ്സ് നാഗർ എന്നിവരാണ്, വീരരക്ഷസ്സും ബ്രഹ്മരക്ഷസ്സും ക്ഷേത്രത്തിനു പടിഞ്ഞാട്ടു ദർശനമായി ക്ഷേത്രത്തിനു മുന്നിലായി പ്രത്യേകം ശ്രീകോവിലുകളിലാണ്.... ഇളമതിലിനു പുറത്ത് ചുറ്റുമതിലിനകത്താണ് ശാസ്താവിന്റെ സ്ഥാനം മഹാദേവന്റെ അടുത്തായി ഗണപതിയുടെ ശ്രീകോവിലും കാണാം. ക്ഷേത്രത്തിന് പുറത്തായി കിഴക്ക് മാറിയുള്ള ക്ഷേത്രക്കുളത്തിനു സമീപമായുള്ള കാവിലാണ് നാഗദൈവങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഈ ക്ഷേത്രത്തിൽ ദിവസവും മൂന്നു പൂജ പതിവുണ്ട് ഉത്സവം വൃശ്ചികമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടായി എട്ടുദിവസം നടത്തപ്പെടുന്നു. കിഴക്കുഭാഗത്തുള്ള ക്ഷേത്രക്കുളത്തിലാണ് ആറാട്ട് നടക്കുന്നത്. കൂടാതെ ശിവരാത്രിയും ആട്ടവിശേഷമായി നടത്തി വരാറുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗമായുള്ള ഈ ക്ഷേത്രത്തിലെ തന്ത്രം വഞ്ചിയൂർ അത്തിയറമഠം ഇല്ലത്തിനാണ്.

ബലിക്കല്ലിൽ നൈവേദ്യം തൂകികൊണ്ട് ആദ്യം നാലമ്പലത്തിനകത്തും പിന്നെ പുറത്തും പ്രദക്ഷിണംവയ്ക്കുന്നകാഴ്ച ഭക്തിനിർഭരമാണ്, അകത്ത് ദേവന്റെ പരിവാരങ്ങളെ സങ്കൽപിച്ചും പുറത്ത് പക്ഷിമൃഗാദികളെ സങ്കല്പിച്ചുമാണ് ശ്രീബലി തൂകുന്നത്.

പഴയ കാലത്ത് മനോരോഗ ചികത്സയ്ക്ക് രോഗികൾ ഈ ക്ഷേത്രത്തിൽ ഭജനമിരിക്കുക പതിവുണ്ടായിരുന്നു. ക്ഷേത്രത്തിൽ നിന്നും ഔഷധമായി കദളിപ്പഴവും വെണ്ണയുമാണ് ജപിച്ചു കൊടുക്കുക, ക്ഷേത്രത്തിലെ വെള്ള നിവേദ്യമാണ് രോഗികളുടെ ഭക്ഷണം.

ഈ ക്ഷേത്രം ഐതീഹ്യപ്രകാരം ഒരു മഹർഷിയുടെ സമാധിസ്ഥലമായിരുന്നു. ഋഷിയുടെ സാമാധിക്കു മുകളിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് ഭക്തജനങ്ങൾ വിശ്വസിച്ചു പോരുന്നു. വെള്ളക്കല്ലിൽതീർത്ത ക്ഷേത്ര മുറ്റുമതിലിന് പതിനഞ്ചടിയോളം പൊക്കമുണ്ടായിരുന്നുവെന്നും ഇവിടത്തെ ശ്രീ പരമേശ്വരൻ ആതുര ശിശ്രൂഷകനാണെന്നും പഴമക്കാർ പറഞ്ഞു പോരുന്നു. ക്ഷേത്രത്തിനു ചുറ്റും ബ്രാഹ്മണരാരും താമസിച്ചിരുന്നില്ല പ്രതിഷ്ഠാമൂർത്തി ശ്മശാനശിവനാണെന്ന വിശ്വാസമെന്നതാണ് കാരണമത്രെ.

ഐതീഹ്യമനുസരിച്ച് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണ് ഈ ക്ഷേത്രം പ്രസിദ്ധമാകുന്നത്, കാരണം നാട്ടുരാജ്യങ്ങൾ പിടിച്ചടക്കുകയും കൊല്ലും കൊലയും നടത്തുകയും ചെയ്ത അദ്ദേഹത്തെ ഒരു ഈതിബാധ പിൻതുടർന്നുപോന്നു. ഈ വിവരം മനസ്സിലാക്കിയ രാജാവ് പ്രശ്നം വച്ചു നോക്കിയപ്പോൾ പരിഹാരം ഉദയാദിച്ചപുരത്തപ്പന്റെ കടാക്ഷം മാത്രമാണെന്ന് ബോധ്യമായി, തുടർന്ന് അദ്ദേഹം പതിവായി ഇവിടെ ദർശനം നടത്തി പ്രാർത്ഥിച്ചുപോന്നു, അദ്ദേഹം ക്ഷേത്രത്തിൽ കയറാൻ തുടങ്ങുമ്പോൾ.... തന്നെ പിൻതുടർന്നുകൊണ്ടിരുന്ന ബാധകളോട് "നിൽക്കുക ദർശനം കഴിഞ്ഞു വരട്ടെ" എന്നു പറഞ്ഞു കൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കുകയും പ്രാർത്ഥനയ്ക്കു ശേഷം മടങ്ങിപ്പോവുകയും ചെയ്തുപോന്നു. എന്നാൽ ഒരിക്കൽ അദ്ദേഹം പ്രാർത്ഥിച്ച ശേഷം പതിവിന് വിപരീതമായി പടിഞ്ഞാറെനടവഴി മടങ്ങിപ്പോവുകയും പ്രായശ്ചിത്തമായി ബാധകളെ ക്ഷേത്രപരിസരത്ത് കുടിയിരുത്തുകയും ചെയ്തു. ദേവനഭിമുഖമായുള്ള വീരരക്ഷസ്സും ബ്രഹ്മരക്ഷസ്സും ആ ബാധകളാണെന്ന് പറയപ്പെടുന്നു. ഐതീഹ്യമെന്തായാലും പിൽക്കാലത്ത് മഹാരാജാക്കന്മാർ ഈ സന്നിധിയിൽ ദർശനത്തിനുവരിക പതിവില്ലാതായിതീർന്നു.

ധ്യാനനിരതനായ ദേവൻ അപസ്മാര രോഗികൾക്കും ബുദ്ധിഭ്രമം സംഭവിച്ചവർക്കും രോഗശാന്തിഉണ്ടാക്കിപ്പോന്നുവെന്നും ഇവിടെ നാൽപത്തിയൊന്നു ദിവസം ഭജനമിരുന്നാൽ എല്ലാ ബാധകൾക്കും പരിഹാരമുറപ്പാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. പ്രതിഷ്ഠാമൂർത്തികൾക്കുമാത്രമല്ല സമാധിസ്ഥനായ മഹർഷീശ്വരനും ഇവിടെ പൂജാദികർമ്മങ്ങൾ നടത്തുകപതിവാണ്.

ഒരു സുഹൃത്തിന്റെ അഭിപ്രായം 

----------------------------------------------


എല്ലാം ശരിയായിരിക്കാം പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് ഈ ഭൂലോകത്ത് ആരും വിശ്വസിക്കില്ല / മഹർഷി ശ്രീ ചടയപ്പൻ സ്വാമിയുടെ തപോ ബലത്താൽ പരമശിവൻ പ്രത്യക്ഷനാവുകയും സ്വാമിയോടെപ്പം ഭഗവാനും സമീപത്ത് ധ്യാന രൂപത്തിൽ ദർശനം നൾകി: തൽസ്ഥാനത്ത് കുടികൊള്ളുകയാണ്/ഐ തീഹ്യകഥകൾ ഉണ്ടാക്കാം ആർക്കും ചരിത്രം എന്നത് സത്യമാണ് അത് തലമുറകളായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് / ചടയപ്പൻ സ്വാമി എന്ന ക്ഷേത്ര സ്ഥാപകമഹർഷിയെ ശിവനായി സങ്കൽപ്പിക്കാം തന്ത്ര വിദ്യ അനുസരിച്ച് സ്ഥാപകനെ ശുദ്ധീകരിച്ച് മൂർത്തി ഭാവത്തിൽ സങ്കൽപ്പിച്ച് ദേവവനു തുല്യനായി ആരാധിക്കാം/ എന്തായാലും ഞങ്ങളുടെ മുൻ തലമുറ പിതൃക്കൾ എല്ലാം ശ്രീ ചടയപ്പ സ്വാമിയുടെ തിരുനടയി പരിലസിയ്ക്കുന്നു / ആര് ചരിത്രത്തെ പിൻതള്ളി ഐ തീഹ്യകഥകൾ ഉണ്ടാക്കിയാലും ശരി ഉദേശ്വരത്തപ്പൻ ഞങ്ങളുടെ കുടുബ കുലദൈവം / ഓം നമ:ശിവായ