പുതുച്ചേരിയിലെ കാരയ്ക്കല്‍ ശനി ക്ഷേത്രം
==========================================
നവഗ്രഹങ്ങളില്‍ ഈശ്വരനായി ആരാധിക്കുന്ന ഒരേയൊരാളാണ് ശനി. പാപഗ്രഹമായി പൊതുവേ അറിയപ്പെടുന്നതിനാല്‍ ശനിയെ ഭയപ്പെടാത്തവരായി ആരും കാണില്ല. ശനി ദശയില്‍ പൊതുവേ കഷ്ടകാലം എന്നാണ് വിശ്വാസവും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്രയും പേടിക്കേണ്ട ഒരു ഗ്രഹമല്ല ശനിയെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. ദശാകാലങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കൃത്യമായ പ്രാര്‍ത്ഥനകളിലൂടെയും പൂജകളിലൂടെയും അതിനെ മറികടക്കുന്നതുപോലെ ശനിയുടെ അപഹാരത്തെയും മറികടക്കാം. കൃത്യമായ വഴിപാടുകളും പ്രാര്‍ത്ഥനകളും ദോഷങ്ങള്‍ ഇല്ലാതാകുവാന്‍ സഹായിക്കും. ഇത്തരത്തില്‍ ശനി ദോഷമുള്ളവര്‍ പോയിരിക്കേണ്ട ക്ഷേത്രമാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ കാരയ്ക്കല്‍ ശനി ക്ഷേത്രം. കഷ്ടകാലങ്ങളില്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുവാനും പാപങ്ങള്‍ അകലുവാനും ആയി വിശ്വാസികള്‍ പോകുന്ന കാരയ്ക്കല്‍ ശനി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.
ശനി ഒരു മനുഷ്യന്‍റെ ജീവിതം നിശ്ചയിക്കുന്നത് ശനിയാണെന്ന് വിശ്വാസമുണ്ട്. എത്ര ദൈവാനുഗ്രഹവും ആരോഗ്യവും സമ്പത്തും ഉള്ളയാളാണെങ്കിലും ജാതകത്തില്‍ ശനിയുടെ സ്ഥാനം മോശമായാല്‍ പിന്നെ യാതൊന്നും ഗുണം ചെയ്യില്ലത്രെ. എല്ലാ മനുഷ്യരെയും സമന്മാരായി മാത്രം കാണുന്ന ശനിയെ പ്രീതിപ്പെടുത്തുക അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. എന്നാല്‍ ശനിയുടെ പ്രീതിയുണ്ടെങ്കില്‍ മാത്രമേ സന്തോഷകരമായ ജീവിതം നയിക്കാനാവൂ എന്നത് യാഥാര്‍ത്ഥ്യമാണ്.
30 വര്‍ഷം മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് വളരെ മെല്ലെയാണ് ശനിയുടെ സഞ്ചാരം. ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളം ശനിയുണ്ടാകും. ആ കണക്കില്‍ 12 രാശികളും ചുറ്റി വരുമ്പോള്‍ 30 വര്‍ഷം സമയമെടുക്കും. ഈ വര്‍ഷങ്ങളത്രയും ശനിയുടെ അപഹാരത്തില്‍ കഴിയുകയെന്നാല്‍ ഇതിലും വലിയ ദോഷം വേറെയില്ല. ഇത്തരം സാഹചര്യങ്ങളിലാണ് വിശ്വാസികള്‍ ശനിയെ പ്രീതിപ്പെടുത്തുന്നത്. അതിനാലാണ് ജീവിത വിജയമുണ്ടാവണമെങ്കില്‍ ശനിയുടെ അനുഗ്രഹവും കൂടിയേ തീരു എന്നു പറയുന്നത്.
കാരയ്ക്കല്‍ ശനീ ക്ഷേത്രം കഷ്ടകാലമായ ശനി ദശാകാലത്തില്‍ നിന്നും മോചനവും ദേശപാപപരിഹാരവും തേടുവാന്‍ വിശ്വാസികള്‍ എത്തുന്ന ക്ഷേത്രമാണിത്. പുതുച്ചേരിക്ക് സമീപം കാരയ്ക്കല്‍ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ അപൂര്‍വ്വം ശനി ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്.
ദർഭാര്യേണ്യേശ്വരൻക്ഷേത്രം
==============================
ശിവനെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ദർഭാര്യേണ്യേശ്വരൻക്ഷേത്രം എന്നും പേരുണ്ട്. ദർഭാര്യേണ്യം എന്നാല്‍ ദര്‍ഭപ്പുല്ലുകളുടെ കാട് എന്നാണര്‍ത്ഥം. തമിഴിലെ പാട പെട്രല്‍ സ്ഥലങ്ങളിലൊന്നു കൂടിയാണ് ഈ ക്ഷേത്രം.
കാവല്‍ക്കാരനായി ശനി യഥാര്‍ത്ഥത്തില്‍ ശിവപ്രതിഷ്ഠ നടത്തിയിരിക്കുന്ന കോവിലിന്റെ വാതിലിലെ കാവല്‍ക്കാരനായാണ് ഇവിടെ ശനിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനോട് പ്രാര്‍ത്ഥിക്കുവാനായി അകത്തു കയറുന്നതിനു മുന്‍പ് ശനിയോട് പ്രാര്‍ത്ഥിക്കുന്നതാണ് ഇവിടുത്തെ കീഴ്വഴക്കം
എളളുതിരിയും നീരാഞ്ജനവും ശനിയുടെ ദോഷത്തില്‍ നിന്നും മുക്തി നേടുവാനായാണ് വിശ്വാസികള്‍ അധികവും ഇവിടെ എത്തുന്നത്. ശനിദോഷ പാപപരിഹാരത്തിന് ഇവിടെയെത്തി പ്രാര്‍ത്ഥിച്ച് യഥാവിജി പൂജകളും വഴിപാടുകളും നടത്തിയാല്‍ മതിയെന്നാണ് വിശ്വാസം. എളളുതിരിയും നീരാഞ്ജനവും കത്തിക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്.
കാക്കയോടൊപ്പം തന്‍റെ വാഹനമായ കാക്കയോടൊത്താണ് ശനിയെ കാരയ്ക്കലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്നവര്‍ അതിനനുസരിച്ചുള്ല പൂജകളും പ്രാര്‍ത്ഥനകളുമാണ് കഴിക്കുന്നത്. നള-ദമയന്തി കഥയുമായി ബന്ധപ്പെടുത്തിയാണ് കാരയ്ക്കൽ ശനീശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്