എയ്യാൽ കാർത്യായനി ക്ഷേത്രം തൃശൂർ ജില്ല
=========================================
തൃശൂർ ജില്ലയിലെ എയ്യാലിൽ .കേച്ചേരി -പന്നിത്തടം റൂട്ടിൽ കടങ്ങോട് പഞ്ചായത്ത് .പ്രധാനമൂർത്തി കാർത്ത്യായനി പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജ. തന്ത്രി അണ്ടലാടി ദേശ ദേവതയാണ് .വടക്കോട്ടു ദര്ശനമായിരിക്കുന്ന ഉപദേവതാ ഭദ്രകാളി .ഭദ്രകാളിയ്ക്കു കൂടുതൽ പ്രാധാന്യം ശില കണ്ണാടിയാണ് .കൊടുങ്ങല്ലൂരിൽ നിന്നും ആവാഹിച്ചു കൊണ്ടുവന്നതാണോ എന്ന് സംശയം .മറ്റു ഉപദേവതകൾ അയ്യപ്പൻ,ഗണപതി ശിവൻ ക്ഷേത്രപാലൻ .മേടത്തിലെ കാർത്തികയ്ക്ക് പൂരം 24 ആനകളുണ്ടാകും എഴുത്തച്ഛന്മാർ ഈഴവസമുദായക്കാർ ചിറ്റലങ്ങാട് ദേശക്കാർ എന്നിവരും ദേവസവും ചേർന്നാണ് പൂരം നടത്തിപ്പ്. മേടത്തിലെ രോഹിണിയ്ക്കു ഭദ്രകാളി ക്ഷേത്രത്തിൽ മധുവേല .മണ്ണാന്മാരാണ് ഇതിന്റെ നടത്തിപ്പ് ഇതിൽ തെണ്ട് പറിയ്ക്കുക എന്നൊരു ചടങ്ങുണ്ട് വാഴപിണ്ടിയുടെ മുകളിൽ തുണിചുറ്റി പൂജകഴിച്ചു പറിച്ചുകൊണ്ടുപോയി വടക്കേ തോട്ടിൽ ഒഴുക്കും ഇത് കഴിഞ്ഞു ഗുരുതിയുമുണ്ട് മണ്ഡലം 41 നു കളമെഴുത്തും പാട്ടുമുണ്ട് ഈ ക്ഷേത്രത്തിനു നാല് കുളമുണ്ടായിരുന്നു പാതിരക്കോട്ടു പടനായർ തെച്ചിക്കോട്ട് വലിയ പണിക്കർ കിഴുവീട്ടിൽ മേലായെവീട്ടിൽ മണ്ണാഴി പാലക്കാട്ട് ആതിയാട് അമ്പക്കാട്ട് രാമത്ത് കാമ്പുറത്ത് എന്ന് തുടങ്ങി പതിനാറു വീട്ടുകാരുടെ ക്ഷേത്രമായിരുന്നു ക്ഷേത്രത്തിൽ നിന്നും അറ കിലോമീറ്റര് ദൂരമേ പ്രസിദ്ധമായ എയ്യാൽ ഗുഹയിലേയ്ക്കുള്ളു .പുരാവസ്തു ഗേവഷകർക്കു ഏറ്റവും വിലപ്പെട്ട നാണയശേഖരം ലഭിച്ചതും എയ്യാലിൽ നിന്നാണ് .1945 ഒക്ടോബർ 28 നു വാഴ നടുന്നതിനു കുഴിഎടുത്തപ്പോൾ മൺകുടത്തിൽ നിന്നും 12 റോമൻ സ്വർണ്ണ നാണയങ്ങളും 71 റോമൻ സിനാറിയസും 34
തുളയുള്ള നാണയങ്ങളും കിട്ടിയത് .ബി.സി 123 മുതൽ എ .ഡി 117 വരെയുള്ള കാലഘട്ടത്തിലേതായിരുന്നു .
ഈ ക്ഷേത്രത്തിനു വലിയ പഴക്കം കരുതി വരുന്നുണ്ട് .ഇതിനടുത്ത് പാറമേൽ ശ്രീകൃഷ്ണക്ഷേത്രമുണ്ട് .ഇത് കിഴക്കോട്ടു ദര്ശനം ഒരു നേരം പൂജ. അഷ്ടമി രോഹിണി ആഘോഷം
പെരുമ്പുള്ളി മനക്കാരുടേതാണ് .കൂടാതെ ഓക്കി മനക്കാരുടെ കോഴിയോർക്കാവും ഇതേ റൂട്ടിലാണ് പാടത്തിനു നടുവിലാണ് ഈ ഭഗവതി ക്ഷേത്രം കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് കുംഭം രണ്ടിന് ഉത്സവം . ഓക്കി മനയിലെ നമ്പൂതിരിയുടെ കുട പുറത്ത് വന്ന ഭഗവതിയെന്നു ഐതിഹ്യം