കുറ്റാഞ്ചേരി ശിവക്ഷേത്രം
SIVA TEMPLE KUTTANCHERI,KOZHIKODU
=======================
കോഴിക്കോട് കോര്പറേഷനിൽ കോഴിക്കോട് -കല്പറ്റ റൂട്ടിൽ പാറോപ്പടിയിൽ നിന്നും ഒരു കിലോമീറ്റര് പ്രധാന മൂർത്തി ശിവൻ പടിഞ്ഞാട്ടു ദര്സനം .മൂന്നു നേരം പൂജ. തന്ത്രി ചാത്തനാട്ട്ഇല്ലം
ഉപദേവത :അയ്യപ്പൻ,ശ്രീകൃഷ്ണൻ,ഭഗവതി. ഗണപതി,ശംഖാഭിഷേകമാണ് പ്രധാനവഴിപാട്.
ഡിസംബർ 24 മുതൽ 31 വരെ.ഉത്സവം .ഇതിനോടനുബന്ധിച്ച് നടന്നിരുന്ന കാലിച്ചന്ത മലബാറിൽ പ്രസിദ്ധമായിരുന്നു. 25 മുതൽ 31 വേര് മൂന്നു ചന്ത 3000 ജോഡി കാലികൾ വരെ ചന്തയിലെത്തിയിരുന്നു. എന്നാണ് പഴമ .കറുകേടത്ത് ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു.കുറേക്കാലം തകർന്നു കിടന്ന ക്ഷേത്രം ചോലപ്പുറം എന്ന ഈഴവ കുടുംബത്തിലെ കാരണവർ വിലകൊടുത്ത് വാങ്ങികമ്മിറ്റിയെഏൽപ്പിക്കുകയായിരുന്നു.പഴയ പോളനാട്ടി ലാണ് ഈ ക്ഷേത്രം .പോളനാടിന്റെ അധിപനായി മൂന്നു പെർളാതിരിയുടെ ആസ്ഥാനമായിരുന്നു എന്ന് പറയുന്ന മാലൂർകുന്നു ഈ ക്ഷേത്രത്തിനടുത്താണ് (മാലൂർകുന്നു ഇപ്പോൾ പോലീസ് ക്യാമ്പാണ് )കോഴിക്കോടിന് ചുറ്റുമുള്ള പ്രദേശങ്ങളാണ് പോളനാട് പതിനായിരം പഴയകേരളത്തിൽ പ്രസിദ്ധവുമായിരുന്നു. ഈ ക്ഷേത്രവുമായി പോളനാട് രാജാക്കന്മാർക്ക് വലിയബന്ധമുണ്ടാകാൻസാധ്യതയുണ്ട്.ഒരുപക്ഷെ പോളനാട്ടിലെ പ്രധാനക്ഷേത്രങ്ങളിൽ ഒന്നായിരിക്കാം .കുറ്റാഞ്ചേരി ഇവിടുത്തെ ശിവൻ അഘോരമൂർത്തിയാണോ എന്ന് ഒരു സംശയമുണ്ട് .
ഏലത്തൂർ തലക്കുളത്തൂർ ,മക്കട ,ചാത്തമംഗലം ,കുന്നമംഗലം ,താമരശ്ശേരി,കുറുവത്തൂർ ,പടിഞ്ഞാറേമുറി കാര ന്നൂർ ,എടക്കാട്,കച്ചേരി നഗരം,കസ്‌ബാ ,വളയനാട് കോട്ടൂളി ചേവായൂർ മായനാട് ,കോവൂർ,പെരുമണ്ണ,ഇരുവയൽ,ഇരിങ്ങണ്ണൂർ ഒളവണ്ണ അംശങ്ങൾ പോളനാട്ടിലായിരുന്നു.സാമൂതിരി പിന്നീട് പിടിച്ചെടുത്തു,