തിരുവെള്ളമാൻ തുള്ളി ക്ഷേത്രം എറണാകുളം ജില്ല
=====================================================
എറണാകുളം ജില്ലയിലെ കാലടിയിൽ കാലടി -നായത്തോട് റൂട്ടിൽ . പ്രധാനമൂർത്തി ശിവൻ .സ്വയം ഭൂവാണ് പടിഞ്ഞാട്ടു ദർശനം .തന്ത്രി കുറ്റാലക്കാട്ടിനായിരുന്നു .രണ്ടു നേരം പൂജയുണ്ട് .ഉപദേവതാ, ഗണപതി ശാസ്താവ് ഭഗവതി .കുംഭത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .ശിവരാത്രിയും ആഘോഷം ശങ്കരാചാര്യരുടെ മാതാവിന് തിങ്കൾ ഭജനത്തിനു വടക്കുംനാഥ ക്ഷേത്രത്തിൽ പോകുവാൻ കഴിയാതെ വന്നപ്പോൾ മകൻ ഉപദേശിച്ചതനുസരിച്ചു കഴിയുന്നത്ര നടന്നു എന്നും ക്ഷീണിച്ചു തളർന്നു ഇരുന്നപ്പപ്പോൾ മകൻ വെള്ള മാനിന്റെ രൂപത്തിൽ തുള്ളി പ്രത്യക്ഷപ്പെട്ടു എന്നും ഐതിഹ്യം വെള്ളമാണ് ഇറങ്ങി പോയെന്നു കരുതുന്ന തീർത്ഥകുളത്തിൽ നിന്നാണ് ക്ഷേത്രത്തിലേയ്ക്ക് ആവശ്യമുള്ള വെള്ളം എടുക്കുന്നത് .ആദ്യം ഒരു നേരം മാത്രമെ പൂജയുണ്ടായിരുന്നുള്ളു യാദൃശ്ചികമായി ചെമ്പകശ്ശേരി രാജാവ് ക്ഷേത്രത്തിൽ ദര്ശനത്തിന് വന്നപ്പോൾ പൂജകഴ്ഞ്ഞു നട അടച്ചതിനാൽ ദര്ശനം ലഭിയ്ക്കാത്ത രാജാവ് അന്ന് മുതൽ അത്താഴപൂജ നടത്തണമെന്ന് ആവശ്യപ്പെട്ടു ക്ഷേത്രത്തിനു നിലം അനുവദിച്ചു എന്ന് പഴമ. ഈ നിലമാണ് ചെമ്പിച്ചേരി പനയിൽ പാഴൂർ മന തെക്കിനേടത്ത് മന തുരുത്തി മന ഇളം തുരുത്തി മന എന്നിവരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ ഊരാണ്മ ദേവസം ബോർഡ്. ഇതിനടുത്തതാണ് വാമനപുരം ശ്രീകൃഷ്ണ ക്ഷേത്രം .വാമനപുരം എന്ന് പേരുള്ളതിനാൽ ഇവിടെ വാമന സങ്കല്പമായിരിക്കണം .ഈ ക്ഷേത്രത്തിലെ ഉപദേവനായ അയ്യപ്പൻ സ്വയംഭൂവാണ് കൂടാതെ കത്തിയമ്പലം എന്നറിയപ്പെടുന്ന മറ്റൂർ ശിവക്ഷേത്രവും ഇതിനടുത്തതാണ്