വിയ്യൂർ ശിവക്ഷേത്രം തൃശൂർ ജില്ല
=================================================================
തൃശൂർ ജില്ലയിലെ വിൽവട്ടം പഞ്ചായത്തിൽ തൃശൂർ -വടക്കാഞ്ചേരി റൂട്ടിൽ പ്രധാനമൂർത്തി ശിവൻ പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജ,തന്ത്രി പുലിയന്നൂർ. ഉപദേവതാ. ഗണപതി,ബ്രഹ്മരക്ഷസ്സ് .ശിവരാത്രി ആഘോഷം മീനത്തിലെ ഉതൃട്ടാതി (പ്രതിഷ്ഠ ദിനം) ധനുവിലെ തിരുവാതിര നാളുകളിൽ സഹസ്രകുംഭാഭിഷേകമുണ്ട് ബി അർജുനൻ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം വടക്കുംനാഥന് ചുറ്റുമുണ്ടായിരുന്ന 18 ശിവക്ഷേത്രങ്ങളിൽ ഒന്ന് എന്ന് പുരാവൃത്തമുണ്ട് പഴയ പരശുരാമ ഗ്രാമമായ തൃശൂർ ഗ്രാമക്കാരുടെ ക്ഷേത്രമായിരിയ്ക്കണം ഭാരതപ്പുഴയിൽ പഴയ കാലത്ത് വടക്കുംനാഥന് ആറാട്ട് ഉണ്ടായിരുന്നു എന്നും ആറാട്ട് കഴിഞ്ഞു വരുമ്പോൾ ഈ ക്ഷേത്രത്തിൽ ഇറക്കി പൂജ ഉണ്ടായിരുന്ന എന്നും ഒരു പഴമയുണ്ട് .പഴയകാലത്ത് വിജയപുരം ക്ഷേത്രം എന്നായിരുന്നു പേര്. കോട്ടയത്തും ഒരു വിജയപുരമുണ്ട് വടവാതൂരിൽ അവിടെ വിജയപുരം ശ്രീകൃഷ്ണ ക്ഷേത്രമാണ് വിജയപുരം ലോപിച്ചു കാലക്രമത്തിൽ വിയ്യൂരായി എന്നും പഴമ. ൧൮ തളികളിൽ ഒന്നായ വിയ്യൂരംശം തളി ശിവക്ഷേത്രവും അവിടെയുണ്ട്. നമ്പൂതിരിമാർ അവിടെ നിന്നും കുടിയേറി യപ്പോൾ ഈ പ്രേദേശവും വിയ്യൂർ എന്ന പേരിൽ അറിയപ്പെട്ടതാണോ എന്ന് സംശയിക്കണം