ചെമ്മഴിക്കാട്ടു കാവ് ,എറണാകുളം ജില്ല
=====================================================================
എറണാകുളം ജില്ലയിലെ കണ്ടനാട് കവലയിൽ .ഉദയംപേരൂർ പഞ്ചായത്ത് എറണാകുളം വൈക്കം റൂട്ടിലെ ഉദയംപേരൂർ കവലയിൽ നിന്നും രണ്ടുകിലോമീറ്റർ അകലെ .ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്നും അഞ്ചു കിലോനേറ്റർ തെക്കു പടിഞ്ഞാറ് പ്രധാനമൂർത്തി ഭദ്രകാളി .കാട്ടിലെ കാളി എന്ന് പഴമ. .അഞ്ചടിയോളം പൊക്കമുള്ള ദാരു വിഗ്രഹം ചാന്താട്ടമുണ്ടു .വടക്കോട്ടു ദർശനം .തന്ത്രി പുലിയന്നൂർ ഒരു നേരം പൂജ. കുംഭം 29 ,30 മീനം 1 ദിവസങ്ങളിൽ ആഘോഷം ഉപദേവതാ, യക്ഷി,രക്ഷസ്സ് ഘണ്ടാകര്ണൻ ,(ഘണ്ടാകര്ണൻമാർ രണ്ടു രാക്ഷസന്മാരാണ് .വിഷ്ണു സ്തുതികൊണ്ടു മോക്ഷം സിദ്ധിച്ചവർ എന്ന് ഭാഗവതം ദശമസ്കന്ധം ഘണ്ടൻ ജ്യേഷ്ഠനും കർണ്ണൻ അനുജനും മസൂരിയെ നശിപ്പിക്കുന്നവർ .ഇവർക്ക് 18 കൈകൾ എന്ന് അഗ്നിപുരാണം
വലതുകൈയിൽ ശൂലം ,വജ്രം വാൾ ദണ്ഡം ചക്രം ശരം ഉലക്ക തോട്ടി മുൾതടി ,ഇടത്തുകൈയിൽ ശൂലം,ചൂൽ വാൾ വേൽ മുണ്ഡം പാശം വില്ല് മണി മഴു ). എടാട്ട് ,കാട്ടുമാട് മാടമന വെള്ളത്താട്ട് കോച്ചിറ ,മനക്കോരി തുടങ്ങി തുടങ്ങി 12 ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു ഇല്ലങ്ങൾ അന്യം നിന്ന് പള്ളിപ്പുറത്ത് മനയിൽ ലയിച്ചു കണ്ടനാട് ജംഗ്ഷന് ഒരു കിലോമീറ്റര് വടക്കു ഭാഗത്ത് കുണ്ടം കാവ് ഭഗവതി .ഇവിടെയും പ്രധാനമൂർത്തി ഭദ്രകാളി .ഉപദേവത ഘണ്ഠാകർണ്ണനും .പടിഞ്ഞാട്ടു ദർശനം രണ്ടു നേരം പൂജയുണ്ട് മകരഭരണി ആഘോഷം ഇത് കൊച്ചി ദേവസം ബോർഡിൻറെ ക്ഷേത്രമാണ്