2021, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

ചെറിയ തേയ്ക്കാനം മഹാവിഷ്ണു ക്ഷേത്രം എറണാകുളം ജില്ല

 

ചെറിയ തേയ്ക്കാനം  മഹാവിഷ്ണു ക്ഷേത്രം  എറണാകുളം ജില്ല

========================================================


എറണാകുളം ജില്ലയിലെ കുന്നുകര പഞ്ചായത്തിൽ .ചെറിയ ദ്വീപിലാണ്‌ (തേൻതുരുത്തു) ക്ഷേത്രം വടക്കൻ പറവൂർ  നിന്നും  മാഞ്ഞാലി കടത്ത് കടന്നു സ്കൂൾപടി സ്റ്റോപ്പിന് തെക്കുവശത്തുള്ള ചാലയ്ക്കൽ കടത്ത് കടന്നാൽ ഈ ദ്വീപിലെത്താം .ഇതിനു നാല് വശവും മാഞ്ഞാലിപുഴയാണ് .പ്രധാനമൂർത്തി വിഷ്ണു കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് തന്ത്രി വേഴപ്പറമ്പ് ഉപദേവതാ ഗണപതി ,രണ്ടു രക്ഷസ്സ് കുംഭത്തിലെ രോഹിണി കൊടി കയറി എട്ടു ദിവസത്തെ ഉത്സവം  എൻ. എസ. എസ  കരയോഗം വക ക്ഷേത്രമാണ്. ഇതിനു തൊട്ടടുത്ത് ചിറുമുഖം തേൻതുരുത്തിക്കാവ് ക്ഷേത്രവുമുണ്ട് .ഇവിടെ പടിഞ്ഞാട്ടു ദർശനമായി ഭദ്രകാളി .ശ്രീകോവിലിനു  മേല്കൂരയില്ല. ഇത് പുഴയിൽ നിന്നും കിട്ടിയ വിഗ്രഹമാണ് വിഗ്രഹത്തിൽ ചന്ദനം മാത്രമേ ചാർത്തുകയുള്ളു