നന്തിക്കര താന്നിയിൽ ഭഗവതി ക്ഷേത്രം
==================================
തൃശൂർ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിൽ തൃശൂർ ചാലക്കുടി നാഷണൽ ഹൈവേയിൽ നന്തിക്കര സ്കൂൾ സ്റ്റോപ്പിനടുത്ത് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ഭദ്രകാളി പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരംപൂജയുണ്ട്. കൂടാതെ ദുർഗ്ഗഭഗവതിയുമുണ്ട് ഉപദേവത ദാമ്പതി രക്ഷസ്സ് .മേടത്തിലെ കാർത്തികയ്ക്കു താലപ്പൊലി നേരത്തെ താന്നിപ്പുഴയോരത്തായിരുന്നു ഈക്ഷേത്രം .ആടുവത്തു മനവക ക്ഷേത്രമാണ് ഒറവങ്കര ഇല്ലത്തു നിന്നും വന്നതാണെന്നും പഴമയുണ്ട്. ഇതിനടുത്ത് നന്തിക്കര ശ്രീകൃഷ്ണ ക്ഷേത്രം കിഴക്കോട്ടു ദേർശ നമായിട്ടുണ്ട്. രണ്ടുനേരം പൂജ. നാട്ടുകാരുടെ സമിതി നടത്തുന്നു അവിട്ടത്ത്തൂർ ദേവസം കീഴേടമായിരുന്ന കിടങ്ങേത്ത് മഹാദേവക്ഷേത്രവും ഇതിനടുത്തതാണ്. ഈ ക്ഷേത്രത്തിൽ ക്രീകോവിലും മണ്ഡപവുമൊന്നിച്ചാ യാണ് .കിഴക്കോട്ടു ദര്ശനം രണ്ടുനേരംപൂജയുണ്ട് ഉപദേവത .ഗണപതി ഭഗവതി ശാസ്താവ് ശിവരാത്രി ആഘോഷം .നാട്ടുകാരുടെ സമിതിയാണ്