പാലപ്പെട്ടി ഭഗവതി ക്ഷേത്രം
തൃശൂർ ജില്ലയിൽ എടമുറ്റത്തിനടുത്ത് പാലപ്പെട്ടിവളവിൽ .തൃപ്പയാർ കൊടുങ്ങല്ലൂർ റൂട്ടിൽ പാലപ്പെട്ടിവളവ് സ്റ്റോപ്പ് .പ്രധാനമൂർത്തി ഭദ്രകാളി. ദാരുവിഗ്രഹമാണ്. ചാന്താട്ടമുണ്ട്. പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജ തന്ത്രി പടിഞ്ഞാറേടത്ത് മന .കൊടുങ്ങല്ലൂരിൽ നിന്നും അയിരൂർ രാജ്യത്തേയ്ക്കു അയിരൂർ അയ്യായിരം ആവാഹിച്ച് കൊണ്ടുപോയി പ്രീതിഷ്ഠിച്ച ഭഗവതിയെന്നാണ് കരുതുന്നു.
ആദ്യം ഇത് വേട്ടയ്ക്കൊരുമകൻ ക്ഷേത്രമായിരുന്നു. ക്ഷേത്രത്തിനടുത്ത് അയിരൂർ ശാർക്കര കോവിലകത്തിന്റെ ശാഖയുണ്ട് .പിന്നീട് ഒരേ വരിക്ക പ്ലാവിന്റെ കടകൊണ്ടു കൊടുങ്ങല്ലൂരിലും നടുകൊണ്ട് പാലപ്പെട്ടിയിലും തലകൊണ്ട് കുമരഞ്ചിറയിലും വിഗ്രഹങ്ങൾ പണിതീർത്ത് എന്നും പഴമയുണ്ട്. തുല്യ അകലത്തിലാണ് ഈ ക്ഷേത്രങ്ങൾ എന്നും തോന്നുന്നു. ഉപദേവതകൾ ശിവൻ,ഗണപതി, വേട്ടയ്ക്കൊരുമകൻ കുംഭത്തിലെ അശ്വതി നാളിൽ വേല.അന്ന് നട അടയ്ക്കില്ല.ഭരണി ദിവസം ഉച്ചപൂജകഴ്ഞ്ഞു നടയടച്ചാൽ ഏഴ് ദിവസം കഴിഞ്ഞേ തുറക്കുകയുള്ളു നടയടയ്ക്കുന്നതിനു മുൻപ് രാമായണം കുത്തിൽ റാവണനെക്കൊന്ന രാമശരം അർപ്പിക്കണം എന്നും ചിറ്റ. പഴയ തെക്കേ മലബാറിൽ ഇവിടെ മാത്രമേ തോൽപ്പാവക്കൂത്തു ഉള്ളു. കുംഭത്തിലെ
ശിവരാത്രിമുതൽ അശ്വതിരാത്രിവരെ യാണ് കുത്ത്. ഇതിനവകാശി പട്ടാമ്പിലയിലെ കളരിയ്ക്കൽ പണിക്കരാണ് ഇവിടെ 13 .75 മീറ്റർ നീളമുള്ള ഒറ്റ അടയ്ക്കാമരം വേണം അതിൽ 22 നാളികേരമുറിയിൽ തിരി വച്ച് അതിനുമുകളിൽ കച്ചകെട്ടി പാവക്കൂത്ത്. ഭരണി നാളിൽ ക്ഷേത്രത്തിനു വടക്കുപുറത്തു ഗുരുതിയുണ്ട്. ഇതിനു തന്ത്രി വേണം അയിരൂർ കോവിലകം വക ക്ഷേത്രമായിരുന്നു. ഇവിടെ ആദ്യത്തെ പറ കോവിലകം വകയാണ് നാല് വീട്ടുകാർ എന്ന പാനാട്ടിൽ കിഴക്കേടത്ത് വല്ലത്ത് എന്നിനി വീട്ടുകാരുടെ കൈവശമായിരുന്നു.ക്ഷേത്രം 1950 ൽ എഛ് .ആർ.&സി ഇ യ്ക്ക് കൈമാറി .മലപ്പുറം ജില്ലയിലും ഒരു പാലപ്പെട്ടി ഭദ്രകാളി ക്ഷേത്രമുണ്ട്.