അതിരുങ്കൽ ശ്രീ മഹാദേവ ക്ഷേത്രം
ക്ഷേത്രഐതീഹ്യം
പത്തനംതിട്ട ജില്ലയിൽ കിഴക്കൻ മലയോര ഭാഗത്തിന്റെ അതിർത്തി ഭാഗത്ത് അതിരുങ്കൽ ശ്രീ മഹാദേവർ ക്ഷേത്രം സ്ഥിതിചെയ്യുന്നു.പത്തനംതിട്ട-പുനലൂർ മാർഗ്ഗമദ്ധ്യ മുറിഞ്ഞകല്ലിൽ നിന്നും 3 കി.മി കിഴക്കായി ഈ ക്ഷേത്രം കുടി കൊള്ളുന്നു.
ഉമാമഹേശ്വരന്മാർ വാക്കും അർത്ഥവും പോലെ സമ്മേളിച്ച ഈ സ്ഥലത്തെ സാന്നിദ്ധ്യയത്തിന്റെ അളവ് വാചാമഗോചരമാണെന്നും സ്വയംഭൂത ഭാവം നിലനിൽക്കുന്നതിനാൽ ഇവിടം മഹത്വപൂർണ്ണമാണെന്നും കിഴക്കൻ മലയോര പ്രദേശത്തിന്റെ അതിർത്തി ദേശം ആയതിനാൽ ഈ പ്രേദേശം #അതിരുങ്കൽ എന്നും അറിയഖപ്പെടുന്നു. പ്രധാനക്ഷേത്രത്തിൽ അർദ്ധനാരീശ്വരഭാവത്തിൽ മഹാദേവർ പ്രതിഷ്ഠയും ശ്രീ കോവിലിന് മുൻപിലായി ചിത്രപണികളോട്കൂടിയ കൽമണ്ഡപത്തിൽ ശിവവാഹകനായ നന്ദികേശനേയും ശ്രീ കോവിലിനോട് ചേർന്ന് തെക്ക് ഭാഗത്ത് ശ്രീ മഹാഗണപതി ക്ഷേത്രവും,ശ്രീ ധർമ്മശാസ്താ ക്ഷേത്രവും വടക്ക് ഭാഗത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും കിഴക്കു വടക്കുമാറി ബ്രഹ്മരക്ഷസും സർപ്പകവിൽ നാഗരാജാവും നാഗയെക്ഷിയും ചിത്രകുടവും കിഴക്കു തെക്കുമാറി ലാടഗുരുവിനെയും അഷ്ടമംഗലദേവപ്രശ്നവിധിപ്രകിരം പ്രതിഷ്ഠിച്ചിട്ടുള്ളതാകുന്നു....
ഇവിടെകുടികൊളുന്നതുമായ ദേവസാന്നിദ്ധ്യം
----------------------------------------------------------------------------
ഈ ഭൂമിക്ക് ബ്രാഹ്മണജന്മിത്വം ഉണ്ടായിരുന്നതായും കാലാന്തരത്തിൽ കുടുംബത്തിലെ ആശ്രിതരിലും പരിചാരകരിലുമായി ഭൂമിയുടെ അവകാശം എത്തിച്ചേർന്നതായും തപസ്വനിയായ ഒരു വ്യക്തി മുകളിൽ കാണിച്ചിരിക്കുന്ന ആരാധനമൂർത്ഥികളെ ദേവതകളെ കൂടാതെ വൈഷ്ണവതേജസ്സിനെകൂടി ആരാധിച്ചു പോന്നിരുന്നതായി ദേവപ്രശ്നത്തിൽ പറയുന്നു.
പിന്നീട് ആ മഹായോഗി യോഗീശ്വരനായി മാറുകയും കാലാന്തരത്തിൽ ഈ സ്ഥലത്തെ ഒരു ഭക്തനിൽ യോഗീശ്വരന്റെ അനുഗ്രഹം എത്തിച്ചേർന്നതായും അപ്രകാരം യോഗീശ്വരൻ(ലാടഗുരു)ആയിത്തീർന്ന വ്യക്തിയിലൂടെ ഭൂമിയുടെ ജന്മിയായ ബ്രഹ്മരക്ഷസും മറ്റും പുണ്യാത്മാക്കളും ഈ ക്ഷേത്രാന്തരീക്ഷത്തിൽ തന്നെ നിലകൊള്ളുന്നതായും അഭയം തേടി ആരുവിളിച്ചാലും അതുകേൾക്കുകയും അതുനേടികൊടുക്കുകയും ചെയ്യുന്നു.കലികാല കന്മഷങ്ങളെ മാറ്റി മനഃശുദ്ധിയും ഭക്തിജ്ഞാനാനതികൾ പ്രധാനം ചയ്യുന്ന ഈ മഹത്കർമ്മങ്ങളിൽ വിദ്യാഭ്യാസ അഭിവൃദ്ധി ആയുരാരോഗ്യ സൗഖ്യം മംഗല്യഭാഗ്യം രോഗശാന്തി ദേശ അഭിവൃദ്ധി എന്നിവക്കുള്ള വഴിപാടുകൾ നടക്കുന്നതാണ്....
കടപ്പാട്:-